..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 3 December 2015

മയ്യിത്ത് സംസ്‌കരണത്തിന്റെ രീതി ജീവിതത്തിന്റെ അനിവാര്യതയാണ് മരണം. എല്ലാവരെയും ബാധിക്കുന്ന യാഥാര്‍ത്ഥ്യമാണത്. അതുകൊണ്ട് തന്നെ എപ്പോഴും അതിനുള്ള തയ്യാറെടുപ്പോടെയും പ്രതീക്ഷയോടെയുമായിരിക്കണം വിശ്വാസി ജീവിക്കേണ്ടത്. ഒരാള്‍ മരണപ്പെടുന്നതോടെ അയാള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ നിര്‍വഹിക്കേണ്ട ചില ബാധ്യതകളുണ്ട്. മയ്യിത്ത് കുളിപ്പിക്കുക, കഫന്‍ ചെയ്യുക, നമസ്‌കരിക്കുക, മറവ് ചെയ്യുക എന്നീ കാര്യങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ പൊതുബാധ്യതയാണ്. അതുകൊണ്ട് തന്നെ അത് അറിഞ്ഞിരിക്കല്‍ നിര്‍ബന്ധവുമാണ്. മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍ 1. കണ്ണ് അടച്ചു കൊടുക്കുക. 2. താടിയും തലയും കെട്ടുക 3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക. 4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക. 5. നേരിയ തുണികൊണ്ട് ആകെ മൂടുക. 6. വയറിന്മേല്‍ എന്തെങ്കിലും വെക്കുക. 7. ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക. കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍ 1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക. 2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക. 3. പല്ല് വൃത്തിയാക്കുക. 4. മൂക്ക് വൃത്തിയാക്കുക. 5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കു. 6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക. 7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക) കുളിപ്പിക്കല്‍ 1. വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക. 2. ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക. 3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക. 4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക. 5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക. 6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക) 7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക) 8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക) 9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക) 10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം) 11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക. 12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക. 13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക. 14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക. കഫന്‍ ചെയ്യല്‍ 1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല). 2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്) 3. പുരുഷന് സുന്നത്ത് 3 വസ്ത്രം. 4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം. 5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി 6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം. 7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം. 8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം. അവലംബം : 1. മുഗ്‌നി 2. മിന്‍ഹാജുത്ത്വാലിബീന്‍ 3. തുഹ്ഫ 4. മഹല്ലി 5. സ്വഹീഹ് ബുഖാരി 6. സ്വഹീഹ് മുസ്‌ലിം 7. ഫതുഹുല്‍ ബാരി 8. സുനന്‍ അഹ്മദ് 9. സുനന്‍ അബൂദാവൂദ് 10. സുനന്‍ ഇബ്‌നുമാജ 11. ശറഹുല്‍ മുഹദ്ദബ്

No comments:

Post a Comment