Monday, 7 December 2015
ഇസ്‌ലാമിക പ്രബോധനം
ദഅ്‌വ എന്ന പദമാണ് അറബി ഭാഷയില്‍ ഇസ്‌ലാമിക പ്രബോധനം എന്നര്‍ഥത്തില്‍ ഉപയോഗിക്കാറുള്ളത്. പ്രാര്‍ഥന, വിളി, ആഹ്വാനം, വാദം, ക്ഷണം എന്നൊക്കെയാണ് ദഅ്‌വ യുടെ ഭാഷാര്‍ഥം. ഇസ്‌ലാം ആശ്ലേഷിക്കാനും അതിനെ മുറുകെപ്പിടിക്കാനുമുള്ള ക്ഷണമെന്നാണ് ദഅ്‌വയുടെ ശര്‍ഈ സാങ്കേതികാര്‍ഥം. മറ്റൊരു വിധം പറഞ്ഞാല്‍ നബിമാരും ദൈവദൂതന്മാരും അവരുടെ ഖലീഫഃമാരും പ്രധാന കര്‍ത്തവ്യമായി ഏറ്റെടുത്തിരുന്ന 'സ്വിറാത്വുല്‍ മുസ്തഖീമി' ലേക്കുള്ള വഴികാണിക്കലാണ് ഇസ്‌ലാമിക പ്രബോധനം.
നിര്‍വചനം
ഇസ്‌ലാമിക പ്രബോധനത്തിന് പല നിര്‍വചനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. താത്ത്വികവും പ്രായോഗികവുമായ മണ്ഡലങ്ങളിലെ ഇസ്‌ലാമിക ചലനം എന്നാണ് ഡോ. റഊഫ് ശലബി അതിന് നല്‍കിയ നിര്‍വചനം. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളെ ഇസ്‌ലാമികാദര്‍ശത്തിലേക്കും അതിന്റെ ജീവിത വ്യവസ്ഥയിലേക്കും ക്ഷണിക്കുക എന്നതാണ് മറ്റൊരു നിര്‍വചനം. ''ജനങ്ങള്‍ക്ക് ഇസ്‌ലാം എത്തിച്ചുകൊടുക്കുകയും ജീവിതരംഗത്ത് അത് പ്രയോഗവത്കരിക്കുകയും അതവരെ പഠിപ്പിക്കുകയും ചെയ്യുക'' എന്നതാണ് അല്‍മദ്ഖലു ഇലാ ഇല്‍മിദ്ദഅ#്‌വഃ എന്ന കൃതിയുടെ കര്‍ത്താവ് ഡോ. മുഹമ്മദുല്‍ ബയാനൂനി നല്കുന്ന നിര്‍വചനം. ''സന്ദേശം എത്തിച്ചുകൊടുക്കുക മാത്രമേ ഞങ്ങള്‍ക്ക് ബാധ്യതയുള്ളൂ'' എന്ന പ്രവാചകന്മാരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ പ്രയോഗവല്‍ക്കരണം ഇസ്‌ലാമിക പ്രബോധനത്തിന്റെ ലക്ഷ്യമോ പ്രബോധകന്റെ ചുമതലയോ അല്ലെന്ന ചിലരുടെ വാദത്തെ ഡോ. ബയാനൂനി ഇപ്രകാരം ഖണ്ഡിക്കുന്നു: ''ഇതു പോലുള്ള ഖുര്‍ആനിക സൂക്തങ്ങള്‍ പ്രബോധനത്തില്‍നിന്ന് ജനങ്ങള്‍ പിന്തിരിയുന്ന പശ്ചാത്തലത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പ്രബോധിതര്‍ പിന്തിരിയുമ്പോള്‍ പ്രബോധകന്മാരായ പ്രവാചകന്മാര്‍ക്ക് വസ്തുതകള്‍ വിവരിച്ച#ുകൊടുക്കുകയും എത്തിക്കുകയും ചെയ്യേണ്ട ചുമതലയേയുള്ളൂ. സന്മാര്‍ഗ ദര്‍ശനം അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യമാണ്. എന്നാല്‍ ജനങ്ങള്‍ പ്രബോധനത്തെ സ്വാഗതം ചെയ്യുകയും ഇസ്‌ലാമിലേക്ക് ആകൃഷ്ടരാവുകയും ചെയ്യുമ്പോള്‍ ദീന്‍ അവരെ പഠിപ്പിക്കുകയും അവരുടെ ജീവിതത്തില്‍ അത് പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.''(അല്‍മദ്ഖലു ഇലാ ഇല്‍മിദ്ദഅ്‌വഃ പേ. 20-21)
അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം
Subscribe to:
Post Comments (Atom)
No comments:
Post a Comment