..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 5 December 2016

ബാബരി മസ്ജിദ്: മധ്യസ്ഥതയ്ക്ക് തയ്യാര്‍: ശ്രീ ശ്രീ


sri-sri-ravi-shankar
ഹൈദരാബാദ്: ബാബരി മസ്ജിദ്- രാമക്ഷേത്ര പ്രശ്‌നം സുഗമമായി തീര്‍പ്പാക്കുന്നതിനു മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. എപ്പോഴും എവിടെവച്ചും ഏതു തരത്തിലുള്ള മധ്യസ്ഥതയ്ക്കും താന്‍ തയ്യറാണെന്നു രവിശങ്കര്‍ പറഞ്ഞു. ദീര്‍ഘകാലമായി പരിഹാരമാവാതെ കിടക്കുന്ന രാമക്ഷേത്ര വിഷയത്തില്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്.
ഇന്ത്യാ-പാക് സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം. അതല്ലാതെ മറ്റൊരു പോംവഴിയും ഇല്ല. ജനങ്ങള്‍ തമ്മിലുള്ള ബന്ധം വേറെയും രാഷ്ട്രീയം വേറെയുമാണ്. ഇന്ത്യാ-പാക് വിഷയത്തില്‍ രാഷ്ട്രീയ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ തനിക്ക് ആവുമോ എന്നറിയില്ല. പക്ഷേ, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ കാര്യങ്ങള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും  അദ്ദേഹം  പറഞ്ഞു
.

ബാബരി മസ്ജിദ്: സുപ്രിംകോടതി ഹരജി ഉടന്‍ പരിഗണിക്കും


ന്യൂഡല്‍ഹി:
 അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ഫെബ്രുവരിയിലാണ് സ്വാമി സുപ്രിംകോടതിയെ സമീപിച്ചത്. ചീഫ്ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇസ്‌ലാമിക രാജ്യങ്ങളില്‍ റോഡ് നിര്‍മിക്കുമ്പോഴും മറ്റും പള്ളി ഒരിടത്തുനിന്ന് മറ്റൊരുസ്ഥലത്തേക്കു മാറ്റിസ്ഥാപിക്കാറുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായും പള്ളികള്‍ മാറ്റിസ്ഥാപിക്കുക പതിവാണ്.
പള്ളിയെന്നത് ഇസ്‌ലാമിന്റെ അവിഭാജ്യഘടകവുമല്ല. എന്നാല്‍, ക്ഷേത്രം ഒരിക്കല്‍ നിര്‍മിച്ചാല്‍ പിന്നെ അതു മാറ്റാനാവില്ല. ഒരിടത്ത് ഒരു ക്ഷേത്രം നിര്‍മിച്ചാല്‍ പിന്നീട് അതു പൊളിച്ചാലും ആ സ്ഥലം ക്ഷേത്രഭൂമിയാണെന്നും എന്നാല്‍, പള്ളി അങ്ങിനെയല്ലെന്നും സ്വാമി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യയില്‍ തകര്‍ക്കപ്പെട്ട പള്ളി സരയൂ നദിയുടെ മറ്റേതെങ്കിലും ഭാഗത്തേക്കു മാറ്റിസ്ഥാപിച്ചുകൊള്ളട്ടെ. തകര്‍ക്കപ്പെട്ട പള്ളി നിലനിന്ന സ്ഥാനത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.
സ്വാമിയുടെ ഹരജി കൂടാതെ, പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രധാനമായും രണ്ടുകേസുകളാണ് നിലവില്‍ സുപ്രിംകോടതിക്കു മുമ്പാകെയുള്ളത്. 1992 ഡിസംബര്‍ ആറിനു കര്‍സേവകര്‍ പള്ളി തകര്‍ക്കുമ്പോള്‍ അയോധ്യയില്‍ തമ്പടിച്ച് അക്രമികളെ പ്രോല്‍സാഹിപ്പിച്ച എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരേയാണ് ഒരുകേസ്. മറ്റൊന്ന് പള്ളി തകര്‍ക്കുന്നതില്‍ പങ്കാളികളായ ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കെതിരേയുമാണ്. ഇതുകൂടാതെ സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരേ ചുമത്തിയ ഗൂഢാലോചനാകുറ്റം ഒഴിവാക്കിയതു ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജികളും കോടതിയുടെ പരിഗണനയിലാണ്
.
1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് അത് കൈകാര്യം ചെയ്ത അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്റെ നടപടിയെ വിമര്‍ശിച്ച് താന്‍ അദ്ദേഹത്തിന് കത്തെഴുതിയിരുന്നുവെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. എന്നാല്‍, തന്റെ കത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ബാബരി വിഷയം കൈകാര്യം ചെയ്യുന്നതില്‍ റാവു പരാജയപ്പെട്ടു. ബാബരി തകര്‍ച്ച ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുമെന്ന് താന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് റാവു മന്ത്രിസഭയില്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയ് പറഞ്ഞു. തരുണ്‍ ഗൊഗോയ് എഴുതിയ ടേണ്‍അറൗണ്ട്: ലീഡിങ് അസം ഫ്രം ദ ഫ്രണ്ട് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച സംഭവിക്കാന്‍ പാടില്ലെന്ന് താന്‍ റാവുവിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം എഴുതുന്നുണ്ട്.

ബാബരി മസ്ജിദ് തകര്‍ച്ചയും ഹിന്ദുത്വവാദം ഉയര്‍ത്തുന്ന വെല്ലുവിളിയും

ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ വിഭജിച്ച ഇന്തോളജിസ്റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്‍മാരാണ് മതാധിഷ്ടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരിസരമൊരുക്കിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാരുടെ തോന്നലുകളും ഊഹാപോഹങ്ങളും ചേര്‍ത്ത് ബാബരി മസ്ജിദ് രാമക്ഷേത്രം നിലനിന്ന സ്ഥലത്താണ് ബാബര്‍ പണിതതെന്ന വ്യാജ ചരിത്ര നിര്‍മ്മിതിയാണ് ഇന്ത്യയില്‍ ആരാധനാലയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ ദിനമാണ് 1992 ഡിസംബര്‍ 6. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ ഉപജാപമാണ് അന്ന് അയോദ്ധ്യയില്‍ അരങ്ങേറിയത്.

ഗാന്ധിജിയുടെ വധത്തിന് ശേഷം ഹിന്ദു വര്‍ഗ്ഗീയവാദികള്‍ രാഷ്ട്രത്തിന് നേരെ അഴിച്ചുവിട്ട ഈ ആക്രമണം ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു മഹാദുരന്തവും ദേശീയ അപമാനവുമായിരുന്നു. അന്നത്തെ റാവു സര്‍ക്കാരിന്റെ സഹായത്തോടെ  സംഘപരിവാര്‍ രാഷ്ട്രത്തിന്റെ ആത്മാവിന് അക്ഷരാര്‍ത്ഥത്തില്‍ തീകൊളുത്തുകയായിരുന്നു.
രാജ്യത്തെ ശിഥിലമാക്കുവാനും വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുടെ തുടര്‍ച്ചയിലാണ് ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. നാനൂറിലേറെ വര്‍ഷക്കാലം അയോദ്ധ്യയിലെ മുസ്‌ലീങ്ങള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളി തര്‍ക്ക  പ്രശ്‌നമാക്കുന്നത് ബ്രിട്ടീഷുകാരാണ്.
ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ വിഭജിച്ച ഇന്തോളജിസ്റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്‍മാരാണ് മതാധിഷ്ടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരിസരമൊരുക്കിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാരുടെ തോന്നലുകളും ഊഹാപോഹങ്ങളും ചേര്‍ത്ത് ബാബരി മസ്ജിദ് രാമക്ഷേത്രം നിലനിന്ന സ്ഥലത്താണ് ബാബര്‍ പണിതതെന്ന വ്യാജ ചരിത്ര നിര്‍മ്മിതിയാണ് ഇന്ത്യയില്‍ ആരാധനാലയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ വിരുദ്ധ കലാപങ്ങളെ അതിജീവിക്കാനാണ് ബ്രിട്ടീഷുകാര്‍ പഴയ  റോമാസാമ്രാജ്യത്തിന്റെ രാഷ്ട്രതന്ത്രമായ ഭിന്നിപ്പിക്കുക, ഭരിക്കുക  എന്ന തന്ത്രം ഉപയോഗിച്ചത്.
”മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കും എതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാകുന്നതായിരിക്കണം” എന്ന് 1843 ല്‍ ഗവര്‍ണര്‍ എല്ലന്‍ബറോ പ്രഭു വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭുവിന് എഴുതുകയുണ്ടായി.
ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും ഒരുമിച്ച് വിപ്ലവമുണ്ടാക്കുവാന്‍ സാദ്ധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് 1857 ലെ കലാപം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുമില്ലെന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സിവില്‍ ഭരണരംഗത്തെ ഉന്നതരും വിലയിരുത്തിയത്.
ജനങ്ങളുടെ മതാതീതമായ ഐക്യത്തെ തടയുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രങ്ങളിലാണ് ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം ഉടലെടുക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് പോരാടി. ബ്രിട്ടീഷ് ഭരണവ്യവസ്ഥയുടെ നെടുംതൂണുകളെ പിടിച്ചുകുലുക്കി.
ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കാനും അയോദ്ധ്യയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള ബ്രിട്ടീഷു നീക്കങ്ങളെ തടഞ്ഞു എന്ന ”അപരാധ”ത്തിനാണ് ബ്രിട്ടീഷുകാര്‍ മഹന്ത് രാംചരണ്‍ദാസിനെയും മൗലവി അമീര്‍ അലിയെന്ന ഫൈസാബാദ് മൗലവിയെയും വധിച്ചത്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള ആദ്യ രക്തസാക്ഷിത്വമാണ് ഇവരുടേത്.


ജനങ്ങള്‍ ഫൈസാബാദിലും അയോദ്ധ്യയിലും ബ്രിട്ടീഷുകാര്‍ക്ക് എതിരെ പടനയിച്ച നാളുകളില്‍ ഭൂരിപക്ഷം വരുന്ന മഹന്തുക്കളും ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു. ബ്രിട്ടീഷ് പാദസേവയുടെ ദൗത്യമാണ് അവര്‍ നിര്‍വ്വഹിച്ചത്.
മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കും എതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാ കുന്നതായിരിക്കണം എന്ന് 1843 ല്‍ ഗവര്‍ണര്‍ എല്ലന്‍ബറോ പ്രഭു വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭുവിന് എഴുതുകയുണ്ടായി.
ഇതിനുള്ള ഉപകാരസ്മരണയായിട്ടാണ് 1858 ല്‍ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റ്് പള്ളിയിലേക്കുള്ള പ്രവേശനം വടക്കെ ഗോപുരം വഴിയാണെന്ന് ഉത്തരവിറക്കിയത്. ഹിന്ദുക്കള്‍ക്ക് ബാബറി മസ്ജിദിന് മുമ്പില്‍ ആരാധനക്കായി സ്ഥലം നല്‍കിയത്. ഇത് അയോദ്ധ്യയിലെ ചിരപുരാതനമായ ഹിന്ദു-മുസ്ലീം ഐക്യത്തില്‍ വിള്ളല്‍ വരുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
ഹിന്ദുക്കള്‍ക്കും മൂസ്ലീങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പതുക്കെ രൂപപ്പെട്ടപ്പോള്‍ ഒരു സംഘര്‍ഷത്തിനും വഴിവെക്കാതെ മഹന്ത് രാംചരണ്‍ദാസും ഫൈസാബാദ്  മൗലവിയും ധാരണയുണ്ടാക്കി. ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കാനും അയോദ്ധ്യയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള ബ്രിട്ടീഷു നീക്കങ്ങളെ തടഞ്ഞു.
ഇതിന് പ്രതികാരമായിട്ടാണ് 1858 മാര്‍ച്ച് 10 ന് ഈ രണ്ട് നേതാക്കളെയും പരസ്യമായി തൂക്കിലേറ്റിയത്. ഹിന്ദു-മുസ്ലീം ഐക്യത്തിനുവേണ്ടി നിലകൊണ്ട ”അപരാധ”ത്തിനാണ് ബ്രിട്ടീഷുകാര്‍ മഹന്ത് രാംചരണ്‍ദാസിനെയും മൗലവി അമീര്‍ അലിയെന്ന ഫൈസാബാദ് മൗലവിയെയും വധിച്ചത്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള ആദ്യ രക്തസാക്ഷിത്വമാണ് ഇവരുടേത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഇതേ കൊളോണിയല്‍ തന്ത്രമാണ് കോണ്‍ഗ്രസ് ഭരണകൂടം തുടര്‍ന്നത്. നെഹ്‌റുവിനെപോലുള്ള ശക്തനായ ഒരു മതനിരപേക്ഷവാദിയെപോലും മറികടന്നുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ഹിന്ദുത്വ അജണ്ടയ്ക്ക് സഹായമേകിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാകാലത്തും രഹസ്യവും പരസ്യവുമായി ഹിന്ദുവര്‍ഗ്ഗീയ വാദികളുമായി ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്.ri-masjid-123.html#sthash.BfbdtUbM.dpuf

ബാബരി മസ്ജിദ്

നാലു നൂറ്റാണ്ടു കാലത്തോളം മുസ്ലിംകള്‍ അഞ്ചുനേരം നമസ്‌കാരം നിര്‍വ്വഹിച്ചു പോന്ന ബാബരി മസ്ജിദ് മുസ്ലിം സമുദായത്തിനവകാശപ്പെട്ടതും അവരുടെ ഉടമസ്ഥതയലുള്ളതുമായ ഒരാരാധനാലയമാണ്. ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണ്ണറായിരുന്ന മീര്‍ ബാഖി 1528 ല്‍ നിര്‍മ്മിച്ച ഈ മസ്ജിദ് ഇന്ത്യന്‍ മുസ്ലിംകളടെ വിലപ്പെട്ട സാംസ്‌കാരിക പൈതൃകങ്ങളിലൊന്നുകൂടിയായിരുന്നു.
1949 മുതല്‍ ഈ മസ്ജിദ് ഒരു തര്‍ക്കസ്ഥലമായിത്തുടരുന്നത് മാറി മാറി വരുന്ന കേന്ദ്ര ഗവണ്‍മെന്റുകളും യു.പി. സംസ്ഥാന ഗവണ്‍മെന്റുകളും നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ വഞ്ചനയുടെ ഫലമാണ്. 1949ല്‍ പള്ളയില്‍ വര്‍ഗീയ ഭ്രാന്തന്‍മാര്‍ അതിക്രമിച്ച് കടന്ന് വിഗ്രഹം സ്ഥാപിച്ചത് അന്നത്തെ ഫൈസാബാദ് ജില്ലാ അധികൃതരുടെ ഒത്താസയോടെയായിരുന്നു. അക്രമികളെ ഒഴിപ്പിച്ച് മസ്ജിദ് മുസ്ലിംകളെ തിരിച്ചേല്‍പ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവശ്യപ്പെട്ടിട്ടും സംസ്ഥാന ഗവണ്‍മെന്റ്അത് ചെവി കൊള്ളാന്‍ തയ്യാറായില്ല. അവര്‍ പള്ളി പൂട്ടി സീല്‍ ചെയ്യുകയാണുണ്ടായത്. പ്രശ്‌നം കോടതിയിലെത്തിയെങ്കിലും, വര്‍ഗീയ ഫാസിസ്‌റുകളുടെ ഇംഗിതത്തിനൊത്ത വിധിയുണ്ടാവാന്‍ നൈതികമായ യാതൊരു പഴുതുമില്ലാത്തതിനാല്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന കുതന്ത്രം സ്വീകരിക്കപ്പെട്ടു. 1986 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബാബരി മസ്ജിദ് തുറന്ന് അതില്‍ വിഗ്രഹാരാധന നടത്താനും പള്ളി മുറ്റത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താനും വര്‍ഗീയ ഫാഷിസ്‌റുകളെ അനുവദിച്ചു. തികച്ചും നീതി വിരുദ്ധവും അധാര്‍മികവുമായ ഈ നടപടികള്‍ മതഭ്രാന്തന്‍മാരാല്‍ 1992 ഡിസംബര്‍ 6ാം തിയതി ബാബരി മസ്ജിദ് സമ്പര്‍ണ്ണമായി തകര്‍ക്കപ്പെടുക എന്ന ദുരന്തത്തിലേക്ക് നയിച്ചു. തകര്‍ക്കപ്പെട്ട പള്ളി പുനഃസ്ഥാപിക്കുക എന്ന വാഗ്ദാനം പാലിക്കാനും കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റോ തയ്യാറായില്ല. പകരം തല്‍സ്ഥാത്ത് താല്‍ക്കാലികമായി ക്ഷേത്രം നിര്‍മിച്ച് ആരാധന നടത്താനുള്ള സൌകര്യം ചെയ്ത്‌കൊടുക്കുകയാണ് ചെയ്തത്.
ഇന്ത്യയുടെ മതേതര യശ്ശസിനേറ്റ തീരാകളങ്കമാണ് ബാബരി ധ്വംസനം. ഗുജറാത്ത് കലാപത്തിന് മുമ്പ് ലോകത്തിനു മുമ്പില്‍ ഇന്ത്യാ രാജ്യം ഇത്രത്തോളം നാണം കെട്ട മറ്റൊരവസരമുണ്ടായത് ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ മാത്രമാണ്. അതില്‍ പക്ഷെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കോ ഹീനമായ തന്ത്രങ്ങള്‍ക്കോ പങ്കുണ്ടായിരുന്നില്ല.
ബാബരി മസ്ജിദ് ധ്വംസനം മുസ്ലിം സമുദായത്തിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലുള്ള പതനായിരക്കണക്കിന് പള്ളികളില്‍ ഒന്നിന്റെ നഷ്ടം മാത്രമല്ല, അത് മതസ്വാതന്ത്യ്രത്തിനും മുസ്ലിം സമുദായത്തിന്റെ സാംസ്‌കാരികമായ അസ്തിത്വത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള തുറന്ന കൊലവിളിതന്നെയാണ്. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അതിനു ശേഷം ആരംഭം കുറിച്ച മുംബൈ കലാപവും ഗുജറാത്ത് വംശഹത്യയും. അത്‌കൊണ്ട് ബാബരി ധ്വംസനം മുസ്ലിംകള്‍ക്ക് ഒരുകാലത്തും മറക്കാനോ പൊറുക്കാനോ കഴിയില്ല.
അരനൂറ്റാണ്ടിലേറെ കാലമായി ബാബരി മസ്ജിദ് കേസ് കോടതികളില്‍ കിടന്ന് നിരങ്ങുകയാണ്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി മുസ്ലിംകളുടെ പ്രതീക്ഷ കെടുത്തുക, അങ്ങനെ മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരൊത്തുതീര്‍പ്പിന് അവരെ മാനസകമായി തയ്യാറാക്കുക എന്ന വഞ്ചനാത്മകമായ തന്ത്രമാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്നത്. ഇത് ഫാസിസ്‌റുകളുടെ ധാര്‍ഷ്ട്യം വളര്‍ത്താന്‍ ഉതകിയിട്ടുണ്െടങ്കിലും നീതിക്കുവേണ്ടിയുള്ള സമുദായത്തിന്റെ പോരാട്ടത്തെ തളര്‍ത്തിയിട്ടില്ല.
ബാബരി മസ്ജിദ് പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് വഴികളുണ്ട്.
1. തകര്‍ക്കപ്പെട്ട മസ്ജിദ് പുനര്‍നിര്‍മിച്ച് മുസ്ലിംകള്‍ക്ക് തിരിച്ചു നല്‍കാനുള്ള ധാര്‍മിക ധൈര്യവും ഇഛാശക്തിയും ഇന്ത്യാഗവണ്‍മെന്റ് പ്രകടിപ്പിക്കുക.
2. കേസില്‍ കോടതിയുടെ വിധി അംഗീകരിക്കാന്‍ മുസ്ലിംകള്‍ സന്നദ്ധരാണ്. അത്‌പോലെ മറുകക്ഷിയെയും അതിന് സന്നദ്ധരാക്കുകയും എത്രയും പെട്ടെന്ന് കേസ് തീര്‍പ്പാക്കാന്‍ സാഹചര്യംകോടതികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുക.
ഒന്നാമത്തെ മാര്‍ഗം സ്വീകരിക്കാന്‍ വേണ്ട ധാര്‍മിക ധൈര്യമുള്ള സര്‍ക്കാരല്ല ഇന്ന് ഇന്ത്യയിലുള്ളത്. ആ നിലക്ക് കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയേ മുസ്ലിം സമുദായത്തിന് വഴിയുള്ളൂ. ആ പ്രതീക്ഷയും അസ്തമിക്കാതെ നോക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. ബാബരി കേസ് അനന്തമായി നീണ്ടു പോകുന്നതിലൂടെ മുസ്ലിം സമുദായത്തിന് ഒരു പള്ളിയുടെ വീണ്െടടുപ്പിലുള്ള പ്രതീക്ഷയല്ല ക്ഷയിക്കുന്നത് പ്രത്യുത ജനാധിപത്യ ഭാരതത്തിന്റെ മതേതരത്വ വ്യവസ്ഥിതിയിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസമാണ്.

Saturday, 5 November 2016

ദമ്മാജ് സലഫിസം കേരളത്തില്‍ ഇടം കണ്ടെത്തിയ രീതി

മോയിന്‍ ഹുദവി മലയമ്മ
 
ISIS-slug-edtiorial-page-1
നവതിയും കഴിഞ്ഞ് ശതാബ്ദിയിലേക്കു കടക്കുന്ന കേരള വഹാബിസത്തില്‍ നിന്നും ‘യഥാര്‍ഥ ഇസ്‌ലാമി’നെ തേടി ഒരുവിഭാഗം യമനിലെ ദമ്മാജിലേക്ക് ‘ഹിജ്‌റ’ തിരിക്കുമ്പോള്‍ അത് തുറന്നുകാട്ടുന്ന ചില സൂചനകളുണ്ട്. ഒരു പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ആശയ തലങ്ങള്‍ തിരിച്ചറിയാന്‍ അതിലെ അനുയായികള്‍ക്ക് നൂറോളം വര്‍ഷങ്ങളെങ്കിലും വേണ്ടിവന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. പതിറ്റാണ്ടുകള്‍ അരയും തലയും മുറുക്കി കേരള മുസ്്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും ഖുര്‍ആന്‍ വെളിച്ചംകാട്ടുന്ന ബഹുസ്വരതയുടെ ഇസ്്‌ലാമിക കാഴ്ചപ്പാട് അനുയായികള്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രസ്ഥാനം പരാജ യപ്പെട്ടുവെന്നത് മറ്റൊന്ന്. ‘ബിദ്അത്തി’നെതിരേയുള്ള പോരാട്ടം എന്ന പേരില്‍ ഇസ്്‌ലാമിന്റെ ആത്മീയ ദര്‍ശനങ്ങളോടാണ് പ്രസ്ഥാനം യുദ്ധം പ്രഖ്യാപിച്ചിരുന്നത് എന്ന് വൈകിയെങ്കിലും ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നത് മൂന്നാമത്തേത്. 2002 ലെ പിളര്‍പ്പും വൈകിയുണ്ടായ ദമ്മാജ് പലായനവും ഈ വാദം സത്യമാണെന്നതിനു അനുയായികള്‍തന്നെ സാക്ഷികളാണ് എന്നതിനുള്ള തെളിവുകളാണ്.
സഊദി സലഫിസം വൈകിയാണെങ്കിലും അതിന്റെ തീവ്രതയോടെത്തന്നെ കേരളത്തിലും മുഖം കാണിച്ചിരിക്കുന്നുവെന്നതാണ് ദമ്മാജ് പലായനം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍തന്നെ വഹാബിസം കേരളത്തില്‍ വേര് നേടിയിട്ടുണ്ടല്ലോ എന്നൊരു ചോദ്യമുയര്‍ന്നേക്കാം ഇവിടെ. പക്ഷെ, കേരളത്തിലെ വഹാബിസം ഈജിപ്ഷ്യന്‍ സലഫിസത്തിന്റെയും സഊദി വഹാബിസത്തിന്റെയും മിശ്രിതമായിരുന്നുവെന്നതാണ് സത്യം. അതാവട്ടെ തുല്ല്യാനുപാതത്തിലായിരുന്നില്ലതാനും. ഈജിപ്തില്‍നിന്നും റശീദ് രിള (1865-1935) വഴി വക്കം മൗലവി (1873-1932) യിലൂടെ കടന്നുവന്ന ഈജിപ്ഷ്യന്‍ സലഫിസത്തിന്റെ നയനിലപാടുകള്‍ക്കായിരുന്നു അതില്‍ മേല്‍ക്കൈ. എല്ലാറ്റിനെയും യുക്തിയുടെ വെളിച്ചത്തില്‍ മാത്രം കണ്ട അഫ്ഗാനിയും (1839-1897) അബ്്ദയും (1849-1905) ആയിരുന്നു ഈ ചിന്താഗതിയുടെ സ്രോതസ്. 
എന്നാല്‍, കെ.എം മൗലവി, ഉമര്‍ മൗലവി തുടങ്ങി സഊദി വഹാബി-വഹാബി ധാരക്ക് പ്രാമുഖ്യം നല്‍കിയ ഒരു വിഭാഗവും സമാന്തരമായിത്തന്നെ നിലവിലുണ്ടായിരുന്നു. പക്ഷെ, കേരള വഹാബിസം എന്ന നിലക്ക് ഇരു ധാരകളും പ്രത്യക്ഷത്തില്‍ ഒരുമയോടെയാണ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നത്. അനൈക്യങ്ങളൊന്നും പുറത്ത് കാണിച്ചിരുന്നില്ല. എന്നിരുന്നാലും, ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന തരത്തില്‍ ഒരിക്കലും പരസ്പരം യോജിക്കാത്ത ഈ രണ്ടു ധാരകളും തമ്മില്‍ നിരന്തരം ആശയ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. കാരണം, ഒന്ന് അതിയാഥാസ്ഥികതയും മറ്റേത് പൂര്‍ണ ലിബറലിസത്തെയുമാണ് പ്രതിനിധീകരിച്ചിരുന്നത് എന്നതുതന്നെ. ഇതൊരു സുപ്രഭാതത്തില്‍ പൊട്ടിത്തെറിക്കുക സ്വാഭാവികം മാത്രം. കാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ഈ വിരുദ്ധാശയങ്ങളുടെ അനിവാര്യ പൊട്ടിത്തെറിയാണ് സത്യത്തില്‍ 2002 ല്‍ നടന്നത്. ഇതോടെ ഈജിപ്ഷ്യന്‍ സലഫിസത്തിനു പ്രാധാന്യം നല്‍കുന്നവര്‍ വേറെയും സഊദി വഹാബിസത്തിനു പ്രാധാന്യം നല്‍കുന്നവര്‍ വേറെയുമായി മാറി. ഇതു മുതല്‍ക്കാണ് സഊദിയില്‍നിന്നും പമ്പ് ചെയ്യപ്പെട്ടിരുന്ന സലഫിസ്റ്റ് തീവ്രത കേരളത്തിലും സജീവമായി ഫണം വിരിക്കാന്‍ തുടങ്ങുന്നത് എന്നുവേണം മനസിലാക്കാന്‍. ഈയൊരു ധാരയില്‍നിന്നുതന്നെയാണ് ദമ്മാജ് വിഭാഗവും രൂപമെടുക്കുന്നത് എന്നതിനാല്‍ ആ ചിന്തയില്‍ ഒളിഞ്ഞിരിക്കുന്ന വിഷത്തിന്റെ തീക്ഷ്ണത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഔദ്യോഗിക പിളര്‍പ്പിനെ തുടര്‍ന്ന് കേരള വഹാബിസത്തില്‍ പിന്നീട് പിളര്‍പ്പിന്റെ ‘സുവര്‍ണ’ കാലമായിരുന്നു. ഔദ്യോഗിക വിഭാഗം വീണ്ടും പലതായി പിരിയുകയും സംഘടന അവര്‍ക്കെതിരെയെല്ലാം നടപടിയെടുക്കുകയും ചെയ്തു. ആദര്‍ശം തന്നെയായിരുന്നു എല്ലാവര്‍ക്കും മുഖ്യവിഷയം. ആത്മീയത കൂടിപ്പോയതും കുറഞ്ഞുപോയതും ‘അന്ധവിശ്വാസങ്ങള്‍’ സ്വീകരിച്ചതും ഒഴിവാക്കിയതും എല്ലാം പിളര്‍പ്പിന്റെ പ്രധാന കാരണങ്ങളായിരുന്നു. ജിന്ന് വിഭാഗം എന്നപേരില്‍ പിന്നീട് അറിയപ്പെട്ട ഒന്നാണ് അതില്‍ വളരെ പ്രധാനപ്പെട്ടത്. ഈ വിഭാഗത്തില്‍നിന്നായിരുന്നു ദമ്മാജ് സലഫിസത്തിന്റെ കേരള പതിപ്പ് രൂപം കൊണ്ടത്. 
പശ്ചിമേഷ്യന്‍ രാജ്യമായ യമനിലെ ഒരു ചെറുപട്ടണമാണ് ദമ്മാജ്. ശീഇകളും സലഫികളും തിങ്ങിപ്പാര്‍ക്കുന്ന ഇടം. ഹൂഥികള്‍ എന്നാണ് ശീഇകള്‍ അറിയപ്പെട്ടിരുന്നത്. സലഫികളും ഇവിടെ ശക്തമാണ്. ഇസ്്‌ലാമിക പൈതൃകങ്ങളുടെ വിശുദ്ധ ഭൂമിയായതുകൊണ്ടുതന്നെ യമന്‍ മുസ്്‌ലിംകളുടെ മനസ്സില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിശ്വാസവും യുക്തിയും യമനിയ്യാണ് എന്ന പ്രവാചക പാഠവും ഈ നാടിന് ഒരു മേന്മകൂടി പതിച്ചുനല്‍കുന്നു. ഈ സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി യമനില്‍ ഇരു വിഭാഗങ്ങളും ശക്തി വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. മുഖ്ബിലു ബ്‌നു ഹാദി അല്‍ വാദിഈ (1933-2001) എന്ന പണ്ഡിതന്റെ കീഴില്‍ 1980 കളില്‍ ഇവിടത്തെ സലഫികള്‍ സംഘടിക്കുകയും മത സ്ഥാപനങ്ങളും മത പ്രചരണവുമായി ശക്തിപ്പെടുകയും ചെയ്തു. സലഫിസത്തില്‍ ഊന്നിനിന്നുകൊണ്ടുതന്നെ അതിന്റെ തീവ്രമായൊരു രീതിയാണ് അവരവിടെ അനുശീലിച്ചിരുന്നത്. ഇസ്്‌ലാമിക പ്രമാണങ്ങളെ അക്ഷര വായന നടത്തിയ അവര്‍ ഇസ്്‌ലാമിന്റെ ആദ്യ കാലത്തെ അതേപടി പുനരവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദമ്മാജില്‍. ദാറുല്‍ ഹദീസ് എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് അവരുടെ അവിടത്തെ ജീവിതം. പ്രവാചകന്‍ ആടുമേച്ചിരുന്നതിനാല്‍ അവരവിടെ ആടു മേച്ചും കൃഷി ചെയ്തുമാണ് ജീവിക്കുന്നത്. ഇതാണ് യഥാര്‍ഥ മുസ്്‌ലിമിന്റെ ജീവിതമെന്ന് അവര്‍ വാദിക്കുന്നു. പൊതുജനങ്ങള്‍ക്കിടയില്‍നിന്നും സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്നും പറിച്ചുനടുന്ന ഈയൊരു തീവ്രസലഫി ജീവിതരീതി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണമായി. ഒരു പ്രമുഖ ഹദീസ് സ്ഥാപനമെന്ന നിലക്കും ആളുകള്‍ അവിടെക്ക് ഒഴുകിവന്നു. കൂട്ടത്തില്‍ കേരളത്തില്‍നിന്നുള്ള വഹാബി ചിന്താഗതിക്കാരും അതിലുണ്ടായിരുന്നു. പത്തു വര്‍ഷത്തോളമായി പലരും അവിടെ പോയി പഠിച്ചും ജീവിച്ചും വരുന്നുണ്ടെങ്കിലും ആരുമത് അറിഞ്ഞിരുന്നില്ല. ഹൂഥികളും സലഫികളും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാവുകയും ചില മലയാളികള്‍ പിടിക്കപ്പെടുകയും ചെയ്തതോടെയാണ് കാര്യം പുറത്തുവന്നത്. 
യമനിലെ ഒരു സ്ഥാപനമെന്ന നിലക്ക് അവിടെ ചിലയാളുകള്‍ പഠിക്കാന്‍ പോയത് ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രമുള്ള കാര്യമൊന്നുമല്ല. പക്ഷെ, അവിടെ പോയവരുടെ സാമൂഹിക-മാനസിക പശ്ചാത്തലവും ദമ്മാജ് സലഫികള്‍ വച്ചുപുലര്‍ത്തുന്ന തീവ്ര ആത്മീയ രീതികളും സംഘര്‍ഷവും കാലുഷ്യവും നിറഞ്ഞ കേരളത്തിലെ വഹാബി സംഘടനാ പശ്ചാത്തലവും എല്ലാംകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം കൂടുന്നത്. സനാഉല്ല മഖ്ദി തങ്ങള്‍ രാവിലെ തന്നെ തേടി വരുന്നവര്‍ക്ക് മന്ത്രിച്ചൂതിയ വെള്ളം നല്‍കി മാതൃക കാട്ടിയും വക്കം മൗലവി ഇമാം ഗസ്സാലിയുടെ കീമിയാഉസ്സആദ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ് സമാരംഭം കുറിച്ച ഈ പ്രസ്ഥാനം വര്‍ത്തമാനത്തില്‍ എത്തിപ്പെട്ട ആദര്‍ശ പാപ്പരത്തത്തെ ഇത് തുറന്നുകാട്ടുന്നു. 
പിളര്‍പ്പൊരുക്കിയ സൈദ്ധാന്തിക പരിസരം കേരള വഹാബിസത്തില്‍ തുല്യതയില്ലാത്തൊരു സ്തംഭനാവസ്ഥയും അതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചുവെന്നുവേണം മനസ്സിലാക്കാന്‍. തൗഹീദ് പ്രചാരണത്തിന്റെ ഒരു നൂറ്റാണ്ട് തികയാനിരിക്കെ, തങ്ങളുടെ ഇതുവരെയുള്ള വിശ്വാസ രീതികള്‍ ശരിയല്ലെന്നു പറഞ്ഞ് ഒരു വിഭാഗം രംഗത്തുവന്നതോടെ പാവപ്പെട്ട അനുയായികള്‍ ഹതാശരാവുകയും നേതാക്കളാല്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുകയുമായിരുന്നു. അങ്ങനെയാണ് ഈ തീവ്ര സംഘടനാ ബന്ധങ്ങളില്‍ മനം മടുത്ത് തങ്ങള്‍ക്ക് നഷ്്ടപ്പെട്ട ആത്മീയതയുടെ ലോകം തിരിച്ചുപിടിക്കാനായി അവര്‍ ദമ്മാജ് സലഫിസത്തിന്റെ രീതി പിന്തുടരുന്നതും യമനിലേക്കു ഹിജ്‌റ പോകുന്നതും. 
നാടും വീടും വെടിഞ്ഞ് ദമ്മാജ് സലഫി ജീവിത രീതി തെരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ച ഘടകങ്ങള്‍ വേറെയുമുണ്ട്. തങ്ങളുടെ ആദര്‍ശ പഠനത്തില്‍നിന്നും അവര്‍ക്കു ലഭിച്ച വികലമായ ചിന്താഗതികളായിരുന്നു അതില്‍ പ്രധാനം. തീവ്ര സലഫി പ്രത്യയശാസ്ത്രമാവാം ഇതിനു വഴിയൊരുക്കിയത്. ഒരു ബഹുസ്വര പശ്ചാത്തലത്തില്‍ ഒരു മുസ്്‌ലിമിന് ജീവിക്കാന്‍ സാധ്യമല്ലായെന്ന ഒരു ചിന്ത പലരെയും വേട്ടയാടി. സഊദി വഹാബിസം, ദമ്മാജ് സലഫിസം പോലെയുള്ള ബഹ്യ ഘടകങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. സംഘടന ഇസ്്‌ലാമിക വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പും വോട്ടിങും നിഷിദ്ധമാണെന്നും അവര്‍ പിന്നീട് വാദിച്ചുതുടങ്ങുകയായിരുന്നു. സയ്യിദ് ഖുതുബിന്റെ ചിന്തകള്‍ ദ്യോതിപ്പിച്ചിരുന്നപോലെ നിലവിലെ സാഹചര്യങ്ങളെല്ലാം ദീന്‍ വിരുദ്ധമാണെന്നും അതിനാല്‍ അവിടെ ജീവിക്കല്‍ പ്രയാസമാണെന്നുമുള്ള ഒരു നിഗമനത്തിലേക്കു അവര്‍ വളര്‍ന്നു. അങ്ങനെയാണ് ‘ശരിയായ ജീവിതം’ നയിക്കുകയെന്ന ലക്ഷ്യത്തോടെ ദമ്മാജ് സലഫിസം അവര്‍ക്ക് അവലംബിക്കേണ്ടി വരുന്നത്. 
തീവ്രസലഫിസത്തിന്റെ പ്രച്ഛന്ന വേഷങ്ങളാണ് ഇതെല്ലാം. ഒരു നൂറ്റാണ്ട് കാലം അത് പ്രചരിപ്പിച്ച വികല ‘തൗഹീദ്’ കാഴ്ചപ്പാടിന്റെ അനന്തര ഫലങ്ങള്‍. ബഹുസ്വര ലോകത്ത് ജീവിക്കാന്‍ ഇസ്്‌ലാം വകവച്ചുതരുന്ന ജീവിതത്തിന്റെ വിശാല സാധ്യതകളെ തിരിച്ചറിയാതെ പോവുകയാണിവിടെ. ഇസ്്‌ലാമിക പ്രമാണങ്ങളെ അക്ഷര വായന നടത്തി ആവേശം കൊള്ളുന്നതിനു പകരം നക്ഷത്ര തുല്യരായ പ്രവാചകാനുചരന്മാരും പണ്ഡിതന്മാരും അതിനു നല്‍കിയിട്ടുള്ള സാധ്യതയുടെയും അനുരജ്ഞനത്തിന്റെയും വ്യാഖ്യാനങ്ങള്‍ ഉള്‍കൊള്ളാന്‍ നമുക്ക് കഴിയണം. ഇസ്്‌ലാം ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടത്തിന്റെയോ രക്തമൊഴുക്കുന്ന യുദ്ധങ്ങളുടെയോ മതമല്ലെന്ന് നാം സ്വയം തിരിച്ചറിയണം. അത് അനുയായികള്‍ക്ക് പകര്‍ന്നു നല്‍കുകയും വേണം. അപ്പോഴാണ് ഐ.എസും ദമ്മാജ് ഹിജ്‌റകളും ജനിക്കാതിരിക്കുന്നത്
.

മൊസുലില്‍ തുടങ്ങുമോ ഡിജിറ്റല്‍ ഖിലാഫത്തിന്റെ അന്ത്യം ?


ബിന്‍ ലാദന്‍(അല്‍ ഖായിദയും) കൂടുതലായി ലക്ഷ്യമിട്ടിരുന്നത് സാമ്രാജ്യത്ത വിരുദ്ധ പോരാട്ടമായിരുന്നു. മുസ്‌ലിം രാജ്യങ്ങളും അവിടെയുള്ള വിഭവങ്ങളും  നിയന്ത്രിക്കുന്ന അമേരിക്കയും അവരുടെ ശിങ്കിടികളായ അറബ് ഭരണാധികാരികളുമായിരുന്നു ഇവരുടെ കണ്ണിലെ മുഖ്യ ശത്രുക്കള്‍. തീര്‍ച്ചയായും ഇതിനവലംബിച്ച മാര്‍ഗങ്ങളും ശൈലികളും ഏറെ അപകടകരവും പ്രമാണങ്ങളുടെ വളരെ വികലമായ അക്ഷരാര്‍ത്ഥ വായനകളെ അടിസ്ഥാനപ്പെടുത്തിയതുമായിരുന്നു.

spcl-mosul

2014 ജൂണ്‍ 6 ന് ആയിരുന്നു വെറും 1300 സൈനികരുമായി ഐസിസ് മൊസുല്‍ ആക്രമിക്കാന്‍ ആരംഭിച്ചത്. ഇവരെ നേരിടാനായി ഇറാഖ് പക്ഷത്തുളളതാണെങ്കില്‍  ദേശീയ സേനയും ലോക്കല്‍ പോലീസും അടങ്ങുന്ന 60,000 വരുന്ന ഇറാഖി സര്‍ക്കാര്‍ വിഭാഗവും.
അഞ്ചാമത്തെ ദിവസമായപ്പോഴേക്ക് മൊസുല്‍ പട്ടണം ഐസിസിന്റെ കയ്യിലായി! അത്ഭുതകരമായ ഈ അട്ടിമറിക്ക് കാരണം ഐ.എസിന്റെ കഴിവിലുപരി എതിര്‍ പക്ഷത്തിന്റെ ദൗര്‍ബല്യങ്ങളായിരുന്നു. ഇപ്പറഞ്ഞ 60,000ല്‍ 40,000ല്‍ അധികവും മേലുദ്യോഗസ്ഥര്‍ക്ക് പകുതി ശമ്പളം നല്‍കി വീട്ടിലിരിക്കുന്നവരായിരുന്നു.
ഭരണ രംഗത്താണെങ്കില്‍ ‘ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി മാമാങ്കം’ എന്ന് Transparency lnternational വിശേഷിപ്പിച്ച നൂറി അല്‍ മാലികിയുടെ അഴിമതി ഭരണം അരങ്ങു തകര്‍ക്കുന്നു. ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ അമേരിക്കന്‍ ഉപരോധ, അധിനിവേശങ്ങളും തുടര്‍ന്നു വന്ന മാലികി ഭരണ കൂടത്തിന്റെ തേര്‍വാഴ്ചയും ജനങ്ങളില്‍ ജനാധിപത്യത്തോടും രാഷ്ട്രീയത്തോടും കടുത്ത മടുപ്പും വെറുപ്പും സൃഷ്ടിച്ചു.
അവസാന കാലത്ത് സദ്ദാം, അധിനിവേശ  അമേരിക്ക, മാലിക്കി തുടങ്ങിയവരെല്ലാം കൂടി രണ്ടു പതിറ്റാണ്ടായി ബോധപൂര്‍വ്വം  ഇറക്കിയ വംശീയ കാര്‍ഡുകളും വര്‍ഗീയ നീക്കങ്ങളും ബഹുസ്വര ഇറാക്കിന്റെ മതചട്ടക്കൂടില്‍ വിള്ളലുകള്‍ ഉണ്ടാക്കി.  സ്വതവേ കടുത്ത അഭിമാനികളും ശക്തമായ ദേശീയ ബോധം പേറുന്നവരുമായ ഇറാഖികളിള്‍ കടുത്ത നിരാശാ ബോധവും അരാഷ്ട്രീയ മനസ്സും സൃഷ്ടിക്കാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായി.
isis
തീര്‍ത്തും അനുകൂലമായ ഈ രാഷ്ട്രീയ, സാമൂഹിക, വംശീയ  പശ്ചാത്തലത്തിലാണ് ഐസിസ് രംഗ പ്രവേശനം ചെയ്യുന്നത്. ഐസിസ് ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല.  ഒരു പാട് മാറി മറിയലുകളുടേയും രൂപാന്തരങ്ങളുടെയും അവസാന ഫലമാണ് ഭീകരതയില്‍ പുതിയ മാനം സൃഷ്ടിച്ച ഐസിസ്.
അബു മുസ്അബ് അല്‍ സര്‍ഖാവി 2000 ല്‍ രൂപീകരിച്ച  ‘അല്‍തൗഹീദ് വല്‍ ജിഹാദ് ‘ ല്‍ നിന്നാണ് തുടക്കം. അഫ്ഗാനില്‍ നിന്നും ഇറാഖിലെത്തിച്ചേര്‍ന്ന സര്‍ഖാവിയുടെ അല്‍ തൗഹീദ് 2004ല്‍ അല്‍ ഖായിദയുടെ ഭാഗമായി ബിന്‍ ലാദന്‍ അംഗീകരിച്ചു. സംഘത്തെ  നയിച്ചത് ജോര്‍ദാന്‍ വംശജനായ  സര്‍ഖാവിയായിരുന്നത് കൊണ്ട്  ഇതിനെതിരില്‍ ‘മണ്ണിന്റെ മക്കള്‍ വാദം’ ഉയര്‍ന്നു വന്നു. അതിനെ തുടര്‍ന്ന്  ഇറാഖിലുള്ള സമാനമായ വഹാബിസ്റ്റ് ആശയക്കാരെ കൂടി ഉള്‍ക്കൊള്ളിച്ച് ‘മജ്‌ലിസ് ശൂറ അല്‍ മുജാഹിദീന്‍’ ഉണ്ടാക്കി.
ബിന്‍ ലാദനുമായും അഫ്ഗാന്‍ കേന്ദ്രവുമായും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ സര്‍ഖാവി ഇതിനിടെ 2006 ല്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സര്‍ഖാവിയുടെ മരണശേഷം ഗ്രൂപ്പ് ലക്ഷ്യത്തോട് കൂടുതല്‍ ചേരുന്ന  ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ISI)’ എന്ന  പേര് സ്വീകരിച്ചു. പുതിയ നേതാവായി ഉയര്‍ന്നു വന്നത് ഇറാഖി വംശജനായ അബു ഉമര്‍ അല്‍ ബാഗ്ദാദി ആയിരുന്നു.
2010 ല്‍ അബു ഉമറിന്റെ മരണ ശേഷം സംഘടനയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത് മറ്റൊരു ഇറാഖി വംശജനും ഇപ്പോഴത്തെ ഖലീഫയുമായ സാക്ഷാല്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി ആയിരുന്നു.  2011 ല്‍ സിറിയയിലെ ‘അനുകൂല സാഹചര്യം’ മനസ്സിലാക്കിയ ബാഗ്ദാദി അന്ന് തന്റെ വിശ്വസ്തനായിരുന്ന മുഹമ്മദ് അല്‍ ജൂലാനിയെ സിറിയയിലേക്കയച്ചു.
ജൂലാനി സിറിയയില്‍ ഐസിസിന്റെ ഭാഗമായി സ്ഥാപിച്ച ഗ്രൂപ്പാണ് ‘അല്‍ നുസ്‌റ’.  അല്‍ നുസ്‌റ കുറഞ്ഞ കാലം കൊണ്ട് തന്നെ സിറിയന്‍ പോരാട്ടത്തിലെ നിര്‍ണായക ശക്തിയായി മാറി. പക്ഷേ ബാഗ്ദാദിയും നുസ്‌റ നേതാവ് ജൂലാനിയും തമ്മില്‍ കടുത്ത ശത്രുത ഉടലെടുത്തു. ഭിന്നിപ്പിന്റെ അടിസ്ഥാനം ആശയത്തിലപ്പുറം അധികാരമായിരുന്നു.
2013 ല്‍ ഐസിസും അല്‍ നുസ്‌റയും  ചേര്‍ന്ന് ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ശ്യാം(ISIS) ‘ എന്ന പേരില്‍ ഒന്നാവുകയാണെന്ന് ബാഗ്ദാദി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ജൂലാനി സ്വാഭാവികമായും ഈ പ്രഖ്യാപനം തള്ളുകയും അല്‍ നുസ്‌റ സ്വതന്ത്രമായി നില കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് സമാന്തരമായി മറ്റൊരു സംഭവ വികാസം കൂടി ഇക്കാലയളവില്‍ ഉണ്ടായി. ലാദന് ശേഷം വന്ന അല്‍ ഖായിദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുമായി ബാഗ്ദാദി അകന്നു. സ്വാഭാവികമായും ജൂലാനി സവാഹിരിയുമായി അടുക്കുകയും ചെയ്തു. ഈ പുതിയ ചേരിയുടെ പ്രഖ്യാപനം പോലെ ജൂലാനി അല്‍ നുസ്‌റയെ  അല്‍ ഖായിദയുടെ ഭാഗമായി പ്രഖ്യാപിക്കുകയും സവാഹിരിയുടെ നേതൃത്വം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു.
അല്‍ നുസ്‌റ പിന്നീട് 2016 ജൂലൈയില്‍  വീണ്ടും മാറുകയും അല്‍ ഖായിദ ബന്ധവും അവരുടെ ആശയവും ഒരു പോലെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു. മനം മാറ്റത്തിലുപരിയായി ഗള്‍ഫ്, തുര്‍ക്കി രാജ്യങ്ങളുടെ സഹായം ലഭ്യമാക്കാനുള്ള ഒരു ധാരണയുടെ പുറത്താണ് ഈ മാറ്റമെന്ന് വേണം മനസ്സിലാക്കാന്‍. ഇപ്പോള്‍ ചൊരിഞ്ഞ പോരാട്ടം നടക്കുന്ന അലെപ്പോ അടക്കമുള്ള ചില സുപ്രധാന പട്ടണങ്ങള്‍ അല്‍ നുസ്‌റയുടെ നിയന്ത്രണത്തിലാണ്. സ്വാഭാവികമായും വിദേശ സഹായം നിലനില്‍പ്പിന്റെ ഭാഗം കൂടിയാണ്.
- See more at: http://www.doolnews.com/is-digital-khilafat-movement-end-in-mosul876.html#sthash.2fb5a9nN.dpuf