കരുവന്‍തിരുത്തിയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ കുടിവെള്ള വിതരണം
കുടിവെള്ളക്ഷാമം : ആശ്വാസമായി സംഘടനകളുടെ ജലവിതരണം
ഫറോക്ക് : കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കുടുംബഗള്‍ക്ക്ആശ്വാസമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. ഫറോക്ക് ,കടലുണ്ടി ,ബേപ്പൂര്‍ ,രാമനാട്ടുകര ,ചെറുവണ്ണൂര്‍ പ്രദേശങ്ങളില്‍ പലഭാഗത്തും ഉപ്പുവെള്ളമാണ്. കടല്‍ നദീ തീരവാസികലാണ് കൂടുതലായും പ്രയാസപ്പെടുന്നത് .
കഴിഞ്ഞദിവസം റവന്യൂ അധികൃതര്‍ ചിലഭാഗങ്ങളില്‍ ജലവിതരണം ആരംഭിച്ചിട്ടുണ്ട് . എന്നാല്‍, ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുന്നത് വിവിധ സംഘടനകളും വ്യക്തികളും വാഹനങ്ങളില്‍ എത്തിക്കുന്ന കുടിവെള്ളമാണ് . ജമാഅത്തെ ഇസ്‌ലാമി,മുസ്ലീം ലീഗ് തുടങ്ങിയ സംഘടനകള്‍ വ്യാപകമായി കുടിവെള്ള വിതരണരംഗത്തുണ്ട് .
ശിഹാബ് തങ്ങള്‍ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മുസ്‌ലീം ലീഗ് ജലവിതരണം .ചിലയിടങ്ങളില്‍ റസിഡാന്റ്റ്സ് അസോസിയേഷനുകളും രംഗത്തുണ്ട് .(മാധ്യമം ന്യൂസ് 26-04-2012)
No comments:
Post a Comment