..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

മയ്യിത്ത് നമസ്‌കാരം സത്യവി ശ്വാസിയെ സംബന്ധിച്ചിടത്തോളം മറ്റേതു പ്രയാസവുംപോലെ തന്നെ രോഗവും പാപം പൊറുക്കാനും നന്മയുടെ തൂക്കം വര്‍ധിക്കാനും സഹായകമായിത്തീ രുന്ന കാര്യമാണ ്. ക്ഷമ കൈകൊള്ളുകയും അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കൊതിക്കുകയും വേണമെന്നു മാത്രം. എന്നാല്‍ അല്ലാഹുവിന്റെ മുമ്പില്‍ പ്രയാസത്തെപ്പറ്റി ആവലാതിപ്പെടുന്നതും ഡോക്ടറോടും വൈദ്യനോടും രോഗവിവരം പറയുന്നതും സുഹൃത്തുക്കളോടും മറ്റും പ്രയാസം സംബന്ധിച്ച്‌സസംസാരിക്കുന്നതും അക്ഷമയായി കണക്കാക്കുകയില്ല. നബി(സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: (പ്രയാസം, വിഷമം, മനഃ ക്ലേശം, ദുഃഖം, ദ്രോഹം തുടങ്ങി മുള്ള്തറയ്ക്കുന്നതടക്കം മുസ്‌ലിമിനെ എന്തു പ്രയാസം ബാധിച്ചാലും അല്ലാഹു അതുവഴി അവന്റെ പാപങ്ങള്‍ പരിഹരിച്ചുകൊടുക്കും.)നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു. അല്ലാഹു പറഞ്ഞു: (എന്റെ അടിമയുടെ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെടുത്തിക്കൊണ്ട് ഞാന്‍ അവനെ പരീക്ഷിക്കുകയും അതിന്റെ പേരില്‍ അവന്‍ ക്ഷമിക്കുകയും ചെയ്താല്‍ ഞാന്‍ അവന്ന് സ്വര്‍ഗം പകരം നല്‍കുന്നതാണ്.) പനി ബാധിച്ച് കിടപ്പിലായപ്പോള്‍ നബി (സ) ഇപ്ര കാരം പറഞ്ഞി രുന്നു:(നിങ്ങളില്‍ രണ്ടുപേര്‍ക്ക് സഹിക്കാവുന്ന പ്രയാസം ഞാന്‍ ഒറ്റയ്ക്ക് അനുഭവി ക്കുന്നുണ്ട്.) ആരോഗ്യാ വസ്ഥയില്‍ പതിവായി ചെയ്യുന്ന നല്ല പ്രവൃത്തി രോഗാവസ്ഥയിലും വിശ്വാസിയുടെ നന്മയുടെ പട്ടികയില്‍ വരവ് ചേര്‍ക്കും. നബി (സ) പറഞ്ഞതായി അബൂമൂസല്‍ അശ്അരി (റ) ഉദ്ധ രിക്കുന്നു.(മനുഷ്യന്‍ രോഗി യാവുകയോ യാത്രയില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ നാട്ടില്‍ വെച്ചും ആരോഗ്യാവസ്ഥയിലും അവന്‍ചെയ്തിരുന്നതിന് തുല്യമായത് അവനുവേണ്ടി രേഖപ്പെടുത്തും.) രോഗസന്ദര്‍ശനം രോഗസന്ദര്‍ശനം ഒരു സുപ്രധാനസുന്നത്താണ്. രോഗിയെ സന്ദര്‍ശിക്കു മ്പോള്‍ രോഗശമനത്തിനും സൗഖ്യത്തിനും വേണ്ടിപ്രാര്‍ഥിക്കുക, രോഗി യോട് സഹിക്കാനും ക്ഷമിക്കാനും ഉപദേശിക്കുക, മനസ്സിന ് ധൈര്യം പകരുന്ന കാര്യങ്ങള്‍ പറയുക ആദിയായതെല്ലാം സുന്നത്താണ ്. നബി (സ) രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ട ് ഇപ്രകാരം പറയാറുായിരുന്നു. (സാരമില്ല, അല്ലാഹു അനുഗ്രഹിച്ച് എല്ലാം ശരി പ്പെടും.) നബി (സ) രോഗികള്‍ക്കുവേി ഇപ്ര കാരം പ്രാര്‍ഥിക്കുമായി രുന്നു: (അല്ലാഹുവേ, മനുഷ്യരുടെ നാഥാ, ഈ വിഷമം ദൂരീകരിക്കുകയും രോഗ ശമനം നല്‍കുകയും ചെയ്യേണമേ. നീയാണ ് ശമനം നല്‍കുന്നവന്‍. നിന്റെ ശമനമല്ലാതെ ശമനമില്ല. രോഗം ശേഷിപ്പിക്കാത്ത ശമനം.) ചെറുതും വലുതുമായ ഏതു രോഗത്തിലും സന്ദര്‍ശനം സുന്നത്താണ്. സന്ദര്‍ശകന്‍ രോഗിയുടെ അടുത്ത് ആവശ്യത്തില്‍ കൂടുതല്‍ സമയംചെല വഴിക്കരുത ്. അതു രോഗിക്ക ് വിഷമം സൃഷ ്ടിക്കാം. മുസ്‌ലിമിന് അമുസ്‌ലിംകളെയും സ്്രതീക്ക ്പുരുഷനെയുമൊക്കെ സന്ദര്‍ശിക്കാവുന്നതാണ ്. മദീനയില്‍ ഹിജ്‌റ ചെയ്തുവന്ന ആദ്യനാളുകളില്‍ അബൂബക്കറും (റ) ബിലാലും (റ) പനി പിടിച്ച് കിടന്നപ്പോള്‍ ആയിശ (റ) അവരിരുവരെയും സന്ദര്‍ശിച്ചിരുന്നു. നബി (സ) രോഗിയായ യഹൂദനെ സന്ദര്‍ശിച്ചിരുന്നു. രോഗി യോട് പ്രാര്‍ഥി ക്കാന്‍ ആവശ്യപ്പെ ടുന്നതും നല്ലതാണ്. നബി (സ) പറഞ്ഞതായി ഉമര്‍ (റ) ഉദ്ധ രി ക്കുന്നു: (രോഗിയുടെ അടുത്ത ്‌ചെന്നാല്‍ അയാളോട ്പ്രാര്‍ഥിക്കാന്‍ പറയണം. കാരണം അയാളുടെ പ്രാര്‍ഥന മലക്കുകളുടെ പ്രാര്‍ഥന പോലെയാണ്.) രോഗചികിത്സ രോഗം ബാധിച്ചാല്‍ചികിത്സിക്കേതാണ്. നബി(സ) പറഞ്ഞതായി ഇബ്‌നുമസ്ഈദ് (റ) ഉദ്ധരിക്കുന്നു:(അല്ലാഹു രോഗം നല്‍കി യിട്ടുെണ്ടങ്കില്‍ അതിന് ശമനവും നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ചികിത്സിക്കുക.) മദ്യം തുടങ്ങിയ നിഷിദ്ധ വസ ്തുക്കള്‍ ഉപയോഗിച്ച ് ചികിത്സിക്കുന്നത ് നിഷിദ്ധമാണെന്നത്രെ ഭൂരി പക്ഷം പണ്ഡി തന്മാര്‍ പറയുന്നത്. ചികിത്സാര്‍ഥം മദ്യം ഉപ യോഗിക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ നബി (സ) ഇപ്ര കാരം മറുപടി പറഞ്ഞു: (അതു മരുന്നല്ല, മറിച്ച്, അതു രോഗമാണ്.) ഭിഷഗ്വരന്‍ വിശ്വസ്തനും വൈദ്യം പഠിച്ച വനുമാവണം. അയാള്‍ മുസ്ലിമാവണമെന്നു നിര്‍ബന്ധമില്ല. ഏതു ഭിഷഗ്വര നോടും ചികിത്സ തേടാവുന്നതാണ്. അപ്രകാരം തന്നെയാണ് മറ്റു സൗകര്യമില്ലാത്തപ്പോള്‍ പുരുഷന്‍ സ്ത്രീയെയും സ്ത്രീ പുരുഷനെയും ചികിത്സിക്കുന്നതും. രോഗിയുടെ ശരീരത്തില്‍ ചികിത്സയ്ക്ക് ആവശ്യമായ ഏതു ഭാഗവും ഡോക്ടര്‍ക്ക് കാണാവുന്നതാണ്. റുബയ്യിഅ് ബിന്‍ത് മുഅവ്വിദ് (റ) പറയുന്നു: (ഞങ്ങള്‍ സ്ത്രീകള്‍ റസൂലി(സ)ന്റെ കൂടെ യുദ്ധ ത്തിനു പോയിരുന്നു. ഞങ്ങള്‍ ഭടന്മാര്‍ക്ക് വെള്ളം കൊടുക്കുകയും അവരെ പരിചരിക്കുകയും കൊല്ലട്ടവരെയും മുറിവ് പറ്റിയ വരെയും മദീന യിലേക്ക് കൊണ്ടുപോവുകയും ചെയ്തി രുന്നു.) പകര്‍ച്ച വ്യാധി ബാധിച്ചവര്‍ അത് ബാധിച്ചിട്ടില്ലാത്ത നാട്ടിലേക്കും, അത ് ബാധിക്കാത്ത നാട്ടിലുള്ളവര്‍ രോഗമുള്ളിടത്തേക്കുംയാത്രചെയ്യരുത്. നബി (സ) പറഞ്ഞതായി അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ) ഉദ്ധരിക്കുന്നു: (ഏതെങ്കിലും പ്രദേശത്ത് പ്ലേഗുണ്ടെന്നു കേട്ടാല്‍ നിങ്ങള്‍ അവിടെ ചെല്ലരുത ്. നിങ്ങ ളുടെ നാട്ടില്‍ അത ് പിടിപെ ട്ടാല്‍ നിങ്ങള്‍ അവിടെനിന്ന് ഓടി പ്പോകയും അരുത്.) മന്ത്രചികിത്സ ചികിത്സയില്‍ ഉപയോഗിക്കാറുള്ളതാണ ് മന്ത്രം അഥവാ പ്രാര്‍ഥന. ഖുര്‍ആനോ സുന്നത്തില്‍ വന്ന പ്രാര്‍ഥനകളോ ഉപയോഗിച്ച് മന്ത്രിക്കുന്നത് തെറ്റല്ല. അവ നബി (സ) അനുവദിച്ചതായി ഹദീഥുകളില്‍നിന്ന് ഗ്രഹിക്കാം. ഔഫ്ബ്‌നു മാലിക് (റ) പറയുന്നു:(ഞങ്ങള്‍ അനിസ്‌ലാ മികകാലത്ത് മന്ത്രിക്കുമായിരുന്നു. ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അതു സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മന്ത്രം എന്നെ കാണിക്കുക. മന്ത്രത്തില്‍ ശിര്‍ക്കില്ലെങ്കില്‍ അതിന് വിരോധമില്ല.) ചരടും ഏലസ്സും രോഗ ശമനം, കണ്ണേര്‍ പറ്റാതിരിക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ ഉദ്ദേശിച്ച ് ഏലസ്സും മന്ത്രച്ചരടും മറ്റും ഉപയോഗിക്കുന്നത് നബി(സ) നിരോധിച്ചിട്ടുണ്ട്. ഖദ്ര്‍ വിശ്വാസത്തിനും തവക്കുലിനും വിരുദ്ധമാണത ്. അതില്‍ വിശ്വാസം അര്‍പ്പിച്ച ് അല്ലാഹുവില്‍നിന്ന് മുഖം തിരിച്ചുകളയാനും കാരണമായിത്തീരുന്നു. നബി (സ) പറഞ്ഞതായി ഉഖ്ബതുബ്‌നു ആമിര്‍ (റ) ഉദ്ധരിക്കുന്നു: (ഏലസ്സ ് കെട്ടുന്നവന് അല്ലാഹു ആഗ്രഹം പൂര്‍ത്തീകരിച്ചുകൊടുക്കാതിരിക്കട്ടെ. രക്ഷാകവചം കെട്ടുന്നവന് അല്ലാഹു സംരക്ഷണം നല്‍കാതിരിക്കട്ടെ.) ഭാര്യയുടെ കഴുത്തില്‍ എന്തോ കെട്ടിക്ക അബ്ദുല്ലാഹി ബ്‌നു മസ്ഊദ് (റ) അത് അറുത്തെറിഞ്ഞുകൊണ്ടു പറഞ്ഞു: നബി (സ) പറഞ്ഞതു ഞാന്‍ കേട്ടിട്ടുണ്ട്:(മന്ത്രവും ഏലസ്സും കൂടോത്രവും ശിര്‍ക്കാകുന്നു. അവര്‍ ചോദിച്ചു: അബൂഅബ്ദില്ല, തമാഇം, റുഖാ എന്നതും എന്താണെന്ന ് ഞങ്ങള്‍ക്കറിയാം . എന്താണ ് തിവലത്ത ് ? അദ്ദേഹം പറഞ്ഞു : സ ്ത്രീകള്‍ ഭര്‍ത്താക്കന്മാെര വശീകരിക്കാനുദ്ദേശിച്ചു ചെയ്യുന്ന സംഗതി.) ശിര്‍ക്കുപരമായ കാര്യങ്ങളാണെങ്കിലാണ് ഇവനിഷിദ്ധമാകുന്നത്. എന്നാല്‍ ഖുര്‍ആനിലും ഹദീഥിലും വന്ന പ്രാര്‍ഥനകള്‍ എഴുതിക്കെട്ടുന്നതു സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്ന പ്രാര്‍ഥനപഠിക്കാന്‍ കഴിവുള്ള സ്വന്തം മക്കളെ അബ ്ദുല്ലാഹിബ ്‌നു അംറുബ ്‌നുല്‍ ആസ ് (റ) അത ് പഠിപ്പിക്കുകയുംതിര്‍മുദിയും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട് മരണ സ്മരണ ഇടയ്ക്കിടയ്ക്ക് മരണത്തെ ഓര്‍മിക്കുകയും അതിനുവേണ്ടി ഒരുങ്ങിയിരിക്കുകയും ചെയ്യേണ്ടത ് അനിവാര്യമാണ ്. ഇബ്‌നുഉമര്‍(റ) പറയുന്നു:(പത്തുപേരില്‍ ഒരാളായി ഞാന്‍ നബി(സ)യെ സമീപിച്ചു. അപ്പോള്‍ അന്‍സാറുക ളില്‍പ്പെട്ട ഒരാള്‍ എഴുന്നേറ്റ് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, തന്റേടിയും ദൃഢചിത്തനുമായ മനുഷ്യന്‍ ആരാണ്? നബി (സ) പറഞ്ഞു: മരണത്തെ കൂടുതലായി ഓര്‍ക്കുകയും മരണത്തിനുവേി കൂടുതല്‍ തയാറെടുപ്പു നടത്തുകയും ചെയ്യുന്നവര്‍ അവരാണ് തന്റേടികള്‍. അവര്‍ ഇഹത്തിലെ മഹത്വവും പരത്തിലെ അന്തസ്സും നേടിയെടുത്തു.) എന്നാല്‍ രോഗം, ദാരിദ്ര്യം, ജീവിതപ്രയാസങ്ങള്‍ ആദിയായ കാരണങ്ങളാല്‍ 'മരിച്ചുകിട്ടിയെങ്കില്‍' എന്ന് കൊതി ക്കുന്നത് തെറ്റാണ ്. സഹനവും ക്ഷമയും കൈകൊള്ളുകയും അതിനുവേണ്ടി അല്ലാഹുവിനോട ് പ്രാര്‍ഥിക്കുകയുമാണ ് അത്തരം ഘട്ടങ്ങ ളില്‍ചെയ്യേണ്ടത്. ഉമ്മുല്‍ ഫദ്ല്‍ (റ) പറയുന്നു: രോഗബാധിതനായി കിട ക്കുകയായിരുന്ന അബ്ബാസ് (റ) 'മരിച്ചുകിട്ടിയെങ്കില്‍' എന്ന് പറഞ്ഞുകേട്ടപ്പോള്‍ നബി (സ) പറഞ്ഞു: (അബ്ബാസ്, അല്ലാഹു വിന്റെ ദൂതന്റെ പിതൃവ്യന്‍, താങ്കള്‍ മരണം കൊതിക്കരുത്. കാരണം, താങ്കള്‍ സുകൃത വാനാണെങ്കില്‍ താങ്കള്‍ക്ക ് സുകൃതം വര്‍ധിപ്പിക്കാം. അത് താങ്കള്‍ക്ക് നല്ലതാണ്. താങ്കള്‍ ദുഷ്‌ക്രൃത്യം ചെയ്തവനെങ്കിലോ, ജീവിതം നീട്ടിക്കിട്ടിയാല്‍ താങ്കള്‍ക്ക് തെറ്റില്‍നിന്ന് വിരമിക്കാം അതും താങ്കള്‍ക്ക് നല്ലതാണ്. അതിനാല്‍ മരണം കൊതിക്കരുത്.) അല്ലാഹുവിന്റെ കാരു ണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും അവനെ സംബന്ധിച്ച ് ശുഭാപ ്തി വിശ്വാസം വെച്ചുപുലര്‍ത്തുകയും വേണം. ജീവിത പ്രയാസങ്ങളില്‍ നിരാശപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. മരിക്കുന്നതിനു മൂന്ന് ദിവസം മുമ്പ് നബി (സ) പറഞ്ഞതായി ജാബിര്‍ (റ) ഉദ്ധ രി ക്കുന്നു (അല്ലാഹുവിനെ സംബന്ധിച്ചുള്ള ശുഭാപ്തി വിശ്വാസം പുലര്‍ത്തിക്കൊല്ലാതെ നിങ്ങളില്‍ ആരും മരിക്കാനിടവരരുത്.) ആത്മഹത്യ പാടില്ല പ്രയാസങ്ങള്‍ കാരണമായി മരണം ആഗ്രഹിക്കാന്‍ പാടില്ലാത്തതുപോലെ സ്വയം മരണം വരിക്കാനും പാടില്ല. മാറാരോഗമോ, മാനസിക വിഷമതകളോ, സാമ്പത്തിക പ്രയാസങ്ങളോ കാരണമായി ആത്മഹത്യ ചെയ്യുന്നത് നിഷിദ്ധമാണ്. ഖുര്‍ആന്‍ പറയുന്നു (നിങ്ങള്‍ സ്വന്തത്തെ നാശത്തില്‍ ഇട രുത്.) (നി ങ്ങള്‍ നിങ്ങളെ ത്തന്നെ കൊന്നുകളയരുത്) എന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. നബിതിരുമേനി (സ) അരുളിയതായി അബൂഹുറൈറ (റ) റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരാള്‍ ഇരുമ്പിന്റെ ആയുധമുപ യോഗിച്ച് ആത്മഹത്യചെയ്താല്‍ നരകാഗ്നി യില്‍ അവന്‍ ആ ആയുധ വുമേന്തി അത് സ്വന്തംവയറ്റില്‍ കുത്തിയിറക്കിക്കൊേണ്ടയി രിക്കും, വിഷംകുടിച്ച ് ആത്മഹത്യചെയ ്തവന്‍ നരകാഗ്നിയില്‍ ആ വിഷം കുടിച്ചിറക്കി ക്കൊണ്ടിരിക്കും, ഒരു മലമുകളില്‍നിന്ന് ചാടിആത്മഹത്യ ചെയ്താല്‍ അയാള്‍ നരകാഗ്നിയില്‍ താഴോട്ടു പതിച്ചു കൊേണ്ടയിരിക്കും, മനുഷ്യന ് സുഖവും ദുഃഖവും ഗുണവും ദോഷവുമെല്ലാം അല്ലാഹു വിന്റെ അറിവും തീരുമാ നവുമനുസരിച്ചാണ ് ഉണ്ടാവുന്നതെന്ന് അടി യുറച്ചു വിശ്വസിക്കുകയും, ദുഃഖകരമായ എന്തു സംഭവിച്ചാലും ക്ഷമ കൈക്കൊണ്ട് പ്രയാസങ്ങളകറ്റാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയുമാണു വേണ്ടത്. അല്ലാഹു നല്കിയതാണ് ജീവന്‍. അതിനെ സ്വയം നശിപ്പിക്കാന്‍ മനുഷ്യന്നവ കാശമില്ല. ആത്മഹത്യചെയ്യുന്നത് ദൈവവിശ്വാസത്തിനെതിരാണ്. മരണം ആസന്നമായാല്‍ മരണാസന്നനുമായി ബന്ധപ്പെട്ട് താഴെ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. 1) അയാള്‍ക്ക് ലാഇലാഹ ഇല്ലഅളളാ എന്ന് ചൊല്ലി ക്കൊടുക്കുക. (നിങ്ങള്‍ മര ണാസന്നര്‍ക്ക് ലാഇലാഹ ഇല്ലഅളളാ എന്ന് ചൊല്ലി ക്കൊടുക്കുക) എന്ന് നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖിദ്‌രി(റ) ഉദ്ധ രി ച്ചിട്ടുണ്ട ്. അയാള്‍ അത ് ഒരിക്കല്‍ ചൊല്ലിയാല്‍ പിന്നെ മറ്റുവല്ലതും സംസാരിച്ചാല്‍ മാത്രമേ വീണ്ടും ചൊല്ലിക്കൊടുക്കേ തുള്ളൂ. അതുചൊല്ലാന്‍ നിര്‍ബന്ധിക്കുകയോ ചൊല്ലാന്‍ പറയുക പോലുമോ ചെയ്യരുത്. 2) ഖിബ ്‌ലക്കഭിമുഖമായി വലതു ഭാഗത്തേക്ക ് ചരിച്ച ് കിടത്തുക. ഭൂരി പക്ഷം പണ്ഡി തന്മാരുടെയും അഭിപ്രായം ഇതാണ ്. എന്നാല്‍ കാല്‍രും ഖിബ ്‌ലയുടെ നേരെയാക്കി തല അല ്പം ഉയര്‍ത്തി വെച്ച ് മലര്‍ത്തിക്കിടത്തണമെന്നാണ ്ഇമാംശാഫിഈ(റ)യുടെ അഭിപ്രായം . 3) മരണാസന്നന്റെ സമീപം സൂറഃ യാസീന്‍ ഓതുക. നബി (സ) പറഞ്ഞതായി അബൂദര്‍റും അബുദ്ദര്‍ദാഉം (റ) ഉദ്ധരിക്കുന്നു (മരിച്ചു കൊണ്ടിരിക്കുന്ന ഏതൊരാളുടെ അരികില്‍ വെച്ചും യാസീന്‍ ഓതിയാല്‍ അല്ലാഹു അയാള്‍ക്ക ് ആശ്വാസം നല്‍കാതിരിക്കയില്ല.) 4) മരിച്ചുകഴിഞ്ഞാല്‍ കണ്ണുരണ്ടും അടയ ്ക്കുക. അബൂസലമഃ (റ) മരിച്ചപ്പോള്‍ നബി (സ) അദ്ദേഹത്തിന്റെ കണ്ണ ് അടച്ചുകൊടുത്തിരുന്നു. 5) ശരീരം മുഴുവന്‍ ഒരു വസ്ത്രംകൊണ്ടു മൂടുക. തിരു ശരീരം വരകളുള്ള വസ ്ത്രം കൊണ്ട ് മൂടിയിരുന്നതായി ആയിശ(റ) ഉദ്ധരിച്ചിട്ടുണ്ട്. മൃതശരീരം ചുംബിക്കാവുന്നതാണ ്. നബി (സ) ഉഥ ്മാനുബ്‌നു മള്ഊനിനെയും അബൂബകര്‍(റ) നബി(സ)യെയും മരണ ശേഷം ചുംബിച്ച തായി റിപ്പോര്‍ട്ടുക ളുണ്ട്. 6). എത്രയും വേഗം മയ്യിത്ത ് സംസ ്കരിക്കുക. മരണശയ്യയില്‍ കിടക്കുകയായിരുന്ന ത്വല്‍ഹത്തുബ ്‌നു ബറാഇ(റ)നെ സന്ദര്‍ശിച്ച ശേഷം നബി (സ) പറഞ്ഞു:(ത്വല്‍ഹയ ്ക്കു മരണം സംഭ വി ക്കു മെ ന്നാണ ് എനിക്ക ് തോന്നു ന്നത ്. അതി നാല്‍ എന്നെ വിവിരം അറി യി ക്കു കയും കാര്യ ങ്ങള്‍ വേഗ ത്തി ലാ ക്കു കയും ചെയ്യുക. കാരണം ഒരു മുസ ്‌ലി മി ന്റെയും ജഡം അയാ ളുടെ വീട്ടു കാ രുടെ മുമ്പില്‍ വെച്ചുകൊിരി ക്കാവ തല്ല.) സംസ ്ക ര ണ ത്തിന ് മയ്യി ത്തിന്റെ വലിയ്യി(കൈകാര്യാവകാശി)നെയല്ലാതെ മറ്റാരെയും കാത്തിരിക്കേണ്ടതില്ല. വലിയ്യിനെ തന്നെയും കാത്തിരിക്കേണ്ടത് മൃതശരീരത്തിന് പറയത്തക്ക മാറ്റമൊന്നും സംഭവിക്കുകയില്ലെങ്കിലാണ്. നബി (സ) അലി (റ) യോട് പറഞ്ഞു (അലീ, മൂന്നു കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കരുത ്. നമസ ്കാരം സമയമായാല്‍, ജനാസ മുമ്പിലെത്തിക്കഴിഞ്ഞാല്‍, അവിവാഹിത അനുയോജ്യനെ കിട്ടിക്കഴിഞ്ഞാല്‍.) 7) മയ്യി ത്തിന് കട ബാധ്യത യുെ ങ്കില്‍ കഴി യുംവേഗം അത് കൊടുത്ത് തീര്‍ക്കണം. അതു കഴിഞ്ഞേ അയാളുടെ സമ്പത്ത് ഭാഗി ക്കാന്‍ പാടുള്ളൂ. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധ രി ക്കുന്നു:(വിശ്വാസി യുടെ ആത്മാവ് അവന്റെ കടംവീ ട്ടുംവരെ അതുമായി കെട്ടു പി ണ ഞ്ഞി രിക്കും.) കടംവീട്ടാതെ മരിച്ച ആളുകള്‍ക്ക് വേണ്ടി നബി (സ) ജനാസ നമസ്‌കരിക്കാതെ മറ്റു സഹാബിമാരോട് നമസ്‌കരിക്കാന്‍ പറയുകയാണു ചെയ്തിരുന്നത്. ഇത് കടത്തിന്റെ ഗൗരവം കുറിക്കുന്നു. ഒരാള്‍ മരിച്ചു എന്ന് കേട്ടാലും മറ്റു വിപത്തുകള്‍ ബാധിച്ചാലും ഇന്നാലില്ലാഹി വഇന്നാഇലഹി റാജിഊന്‍ പറയലും മരിച്ച ആള്‍ക്കുവേി പ്രാര്‍ഥിക്കലും സുന്നത്താണ്. ഖുര്‍ആന്‍ പറയുന്നു:(വല്ല വിഷമവും ബാധിച്ചാല്‍ 'നാം അല്ലാഹുവിനടിമപ്പെട്ടവരും, അല്ലാഹുവിങ്കലേക്കു തന്നെ മടങ്ങുന്ന വരുമാണ ്' എന്നു പറയുന്നവരാണ വര്‍.) നബി (സ) പറഞ്ഞതായി ഉമ്മുസലമ (റ) ഉദ്ധരിക്കുന്നു: (എന്തെങ്കിലും വിപത്ത് ബാധിച്ച മനുഷ്യന്‍ ഇന്നാലില്ലാഹി വഇന്നാഇലഹി റാജിഊന്‍ എന്ന് പറഞ്ഞാല്‍ അല്ലാഹു ആ വിപത്തിന്റെ പേരില്‍ അയാള്‍ക്ക് പ്രതിഫലം നല്‍കുകയും അതിലും ഉത്തമമായത ് പകരം നല്‍കുകയും ചെയ്യാതിരിക്കുകയില്ല.) മരണവൃത്താന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കല്‍ നല്ലതാണ ്. അവര്‍ക്കെല്ലാവര്‍ക്കും മയ്യിത്ത ് സംസ ്കരണത്തില്‍ പങ്കുകൊള്ളാന്‍ സൗകര്യപ്പെടാ നാണത ്. എത്യോപ്യയില്‍ നജാശി മരിച്ച വിവരം നബി (സ) സഹാബിമാരെ അറിയിക്കുകയും അദ്ദേഹത്തിനുവേണ്ടി അവരോടൊപ്പം മയ്യിത്ത ് നമസ ്കരിക്കുകയും ചെയ ്തി ട്ടുണ്ട ്. സൈദു ബ ്‌നുഹാരിഥ, ജഅ ്ഫ റുബ ്‌നു അബീതാലിബ ്, അബ ്ദുല്ലാഹിബ ്‌നു റവാഹ (റ) എന്നിവര്‍യുദ്ധത്തില്‍ ശഹീദായതിനെപ്പറ്റി നബി (സ) സഹാബിമാര്‍ക്ക് അപ്പപ്പോള്‍ വിവരം നല്‍കി ക്കൊണ്ടിരുന്നു. മയ്യിത്തിന്റെ പേരില്‍ അലമുറയിട്ട ് വിലപിക്കുന്നത ് നിഷിദ്ധമാണ ്. ഒച്ചയും ബഹളവുമില്ലാതെ വിതുമ്പുകയും കണ്ണീ രൊഴുക്കുകയും ചെയ്യുന്നത ് തെറ്റല്ല. അത ് മനുഷ്യസഹജമായ ദുഃഖത്തിന്റെ ലക്ഷണമാണ ്. മകന്‍ ഇബ്രാഹീം മരിച്ചപ്പോഴും, സൈന ബിന്റെ മകള്‍ ഉമൈമ മരിച്ചപ്പോഴും നബി (സ) കണ്ണീരൊഴുക്കി വിതുമ്പുകയുണ്ടായി. എന്നാല്‍ മരിച്ചവരെച്ചൊല്ലി ഒച്ച വെച്ചു കരയുന്നതും മുടി അഴിച്ചിട്ടും മുഖത്തടിച്ചും വസ ്ത്രം വലിച്ചു കീറിയും ദുഃഖം പ്രകടിപ്പിക്കുന്നതും അനുവദനീയമല്ല. അബൂമൂസല്‍ അശ്അരി(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: (നബി(സ)ക്കു ബന്ധമില്ലാത്തവരുമായി എനിക്കും ബന്ധമില്ല. (മരിച്ചവരെച്ചൊല്ലി) ഒച്ച വെച്ചുകരയുന്ന വരുമായും തലമുണ്ഡനം ചെയ്യുന്നവ രുമായും മാറിടം മാന്തിക്കീറുന്നവരുമായും നബി(സ)യ്ക്കു ബന്ധമില്ല.) ദുഃഖപ്രകടനം (ഇദ്ദ) പിതാവ ്, പിതാമഹന്‍, പിതൃവ്യന്‍, സഹോദരന്‍ തുടങ്ങി ബന്ധപ്പെട്ടവര്‍ ആരെങ്കിലും മരിച്ചാല്‍ സ ്ത്രീകള്‍ ആഭരണം, വര്‍ണങ്ങളുള്ള വസ ്ത്രം, മൈലാഞ്ചി, സുറുമ, സുഗന്ധദ്രവ്യം ആദിയായവ ഉപേക്ഷിക്കുന്നതാണ ് ദുഃഖ പ്രകടനം (ഇ ദ്ദ)എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭര്‍ത്താവ് അനുവദിക്കുമെങ്കില്‍ മൂന്നു ദിവസം അവള്‍ക്ക് അതിന് അനുവാദമുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ അതു നാലുമാസവും പത്തുദി വസവും പൂര്‍ണമായി ആചരിക്കണം. അതു നിര്‍ബന്ധമാണ്. നബി (സ) പറഞ്ഞതായി ഉമ്മുഅത്വിയ്യ (റ) ഉദ്ധരിക്കുന്നു: (ഭര്‍ത്താവിന്റെ പേരിലല്ലാതെ മറ്റാരുടെ മരണത്തിനുവേണ്ടിയും സ ്ത്രീ മൂന്നുദിവ സത്തില്‍ കൂടുതല്‍ ദുഃഖ മാചരിക്കരുത ്. ഭര്‍ത്താ വി നു വേണ്ടിയാവുമ്പോള്‍ അവള്‍ നാലുമാസവും പത്തുദിവസവും ദുഃഖ മാ ച രി ക്കണം. അസ ്ബ ് ഒഴിച്ച ് അവള്‍ ചായം മുക്കിയ വസ്ത്രം അണിയരുത്. സുറുമയി ടരുത്. സുഗന്ധം പുരട്ടരുത്. മൈലാഞ്ചി ഇടരുത്. മുടിചീകരുത്. അവള്‍ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയായാല്‍ ഖുസ്ത്, അള്ഫാര്‍ തുടങ്ങിയുള്ള സുഗന്ധ വസ്തുക്ക ളില്‍നിന്ന് അല്പം ഉപയോഗിക്കാം.) പരേതന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം നല്‍കല്‍ മരണപ്പെട്ട ആളുകളുടെ വീട്ടുകാര്‍ക്ക ് മരിച്ച ദിവസം രാവും പകലും മറ്റുബന്ധു ക്കളോ അയല്‍വാസികളോ ഭക്ഷണമുണ്ടാക്കി ക്കൊടുക്കല്‍ സുന്നത്താണ ്. ഭക്ഷണം കഴിക്കാന്‍ അവരെ നിര്‍ബ ന്ധിക്കുകയും ചെയ്യാം. ജഅ ് ഫറുബ ്‌നു അബീ താലിബ് മൂഅ്ത്താ യുദ്ധത്തില്‍ വധിക്കപ്പെട്ടപ്പോള്‍ നബി(സ) ഇപ്ര കാരം നിര്‍ദ്ദേശിച്ചതായി അബ്ദുല്ലാഹിബ്‌നു ജഅഫര്‍ പറയുന്നു (ജഅ ്ഫറിന്റെ കുടുംബത്തിന ് ഭക്ഷണമുണ്ടാക്കി കൊടുക്കുക. അവര്‍ക്കു പ്രയാ സമുണ്ടാക്കുന്ന പ്രശ ്‌നം അവരെ ബാധിച്ചിരിക്കുന്നുവല്ലോ.) മയ്യിത്തിന്റെ വീട്ടുകാര്‍ ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് സദ്യ ഒരുക്കുന്നത് തെറ്റാണെന്ന കാര്യത്തില്‍ പണ്ഡി തന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ അകലെ നിന്ന് വരുന്ന ആളുകള്‍ക്ക് ഭക്ഷണം കിട്ടാന്‍ വേറെ മാര്‍ഗമില്ലെങ്കില്‍ മയ്യിത്തിന്റെ ആളുകള്‍ അവര്‍ക്കുവേണ്ടി ഭക്ഷണമുണ്ടാക്കി നല്‍കുന്നതുകുറ്റകരമല്ല. എന്നല്ല അതു അനിവാര്യവുമാകും. മരണത്തിനു മുമ്പേ മയ്യിത്തിനെ പൊതിയാനുള്ള വസ്ത്രം ഒരുക്കുന്നതും ഖബര്‍ ശരിയാക്കിവെക്കുന്നതും തെറ്റല്ല. ഒരു പ്രത്യേക സ്ഥലത്തുതന്നെ ഖബറടക്കണമെന്ന് വസിയ്യത്ത് ചെയ്യുകയും ആവാം. സഹാബിമാരും താബിഉകളുമായ പലരും അപ്രകാരം ചെയ്തിട്ടുണ്ട ്.മക്കയിലെയോ മദീനയിലെയോ ഹറമില്‍വെച്ച ് മരിക്കാന്‍ കൊതിക്കുകയും അതിനുവേി പ്രാര്‍ഥിക്കുകയും ചെയ്യാവുന്നതാണ്. ഉമര്‍ (റ) അങ്ങനെ പ്രാര്‍ഥിച്ച തായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് . കുട്ടികള്‍മരിച്ചാല്‍ അതിന്റെ പേരില്‍ ക്ഷമിക്കുന്ന രക്ഷിതാക്കള്‍ക്ക ് സ്വര്‍ഗം പ്രതിഫലമായി ലഭിക്കുമെന്ന ് നബി(സ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നു. മയ്യിത്ത് സംസ്‌കരണം മുസ ്‌ലിം മയ്യിത്തിന്റെ സംസ ്കരണം മയ്യിത്ത ് സ്ഥിതി ചെയ്യുന്ന പ്രദേശക്കാരുടെ സാമൂഹ്യബാധ്യതയാണ ്. കുളിപ്പിക്കുക, വസ ്ത്രത്തില്‍ പൊതിയുക (കഫന്‍ ) , നമസ ്കരിക്കുക, ഖബറടക്കുക ഇത്രയു മാണ ് മയ്യിത്ത ് സംസ ്കരണം കൊണ്ടുദ്ദേശിക്കുന്നത്. അപകടം മൂലമോ മറ്റോ മരിച്ചവരുടെ ശരീരഭാഗം വല്ലതുമാണ ് ലഭിച്ചതെങ്കില്‍ പോലും കുളിപ്പി ക്കുകയും കഫന്‍ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് ശാഫിഈ മദ്ഹബ്. ഇസ ്‌ലാമിന്റെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട ആളുകളെ (ശഹീദ ്) കുളിപ്പിക്കുകയോ അവര്‍ക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കുകയോ ചെയ്യേണ്ടതില്ല. അവരെ അതേ പടികഫന്‍ ചെയ്തു ഖബറടക്കുകയാണ് വേണ്ടത്. ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ വധിക്ക പ്പെട്ട വര്‍ക്കുപുറമെ പ്ലേഗ്ബാധ , മുങ്ങി മരണം പാര്‍ശ്വശൂലം, ഉദര രോഗം, തീപൊള്ളല്‍ എന്നിവയാല്‍ മരണപ്പെട്ടവരും വീടും മറ്റും തകര്‍ന്നുവീണു മരിച്ചവരും, പ്രസവവേദനയില്‍ മരിച്ച സ്ത്രീകളുമെല്ലാം ശുഹദാഇന്റെ ഗണത്തില്‍ പെടും. നബി(സ) പറഞ്ഞതായി ജാബിറുബ്‌നു അതീക് (റ) ഉദ്ധ രി ക്കുന്നു എന്നാല്‍ ഇസ ്‌ലാ മിന്റെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ കൊല്ല പ്പെട്ടവ രൊഴിച്ചുള്ള മറ്റു ശുഹദാക്കളെയെല്ലാം കുളിപ്പിക്കലും അവര്‍ക്ക് വേണ്ടി നമസ്‌കരിക്കലും നിര്‍ബന്ധമാണ്. അമു സ ്‌ലിമിനെ കുളിപ്പിക്കലും കഫന്‍ ചെയ്യലും മറമാടലുമൊന്നും മുസ ്‌ലിമിന ് ബാധ്യതയില്ല. അതുനിര്‍വഹിക്കാന്‍ മറ്റാരുമില്ലെങ്കില്‍ മുസ്‌ലി മിന് അതു ചെയ്യാം. കുളിപ്പിക്കേ രീതി മൃതശരീരം മുഴുവന്‍ ഒരു തവണ വെള്ളം നനക്കുക എന്നതാണ ് കുളിയില്‍ നിര്‍ബന്ധം. പൂര്‍ണരൂപം താഴെപറയും വിധമാണ്.മയ്യിത്തിനെ നിലത്തു നിന്ന ് വെള്ളം തെറിക്കാത്തവിധം അല ്പം ഉയരമുള്ള ഒരിടത്ത ് കിടത്തുക. ഒരുതുണി കൊണ്ട ് ഔറത്ത ് മറച്ചശേഷം സാധാരണ വസ ്ത്രങ്ങള്‍ നീക്കുക. കുളിപ്പിക്കാന്‍ അവശ്യം വേണ്ട ആളുകള്‍, അതും വിശ്വസ ്തര്‍ മാത്രമേ കുളിപ്പിക്കുന്നിടത്ത് പ്രവേശിക്കാവൂ. ആവശ്യമെങ്കില്‍ വെള്ളം ചൂടാക്കാം. കുളിപ്പിക്കുകയാണെന്നനിയ്യത്തോടുകൂടി തുടങ്ങുക. മയ്യിത്തിന്റെ വലതുഭാഗത്ത്കൂടി താങ്ങി അരക്കുമേലോട്ടു അല്പം പൊക്കി ഇടതുകൈ കൊണ്ട ് വയര്‍ മൃദുലമായി അല ്പം തടവുക . മാലിന്യങ്ങളുെണ്ടങ്കില്‍ പോകാനാണിത ് . ഇടതു കൈയില്‍ ശീലയോമറ്റോ ചുറ്റി മലമൂത്ര വിസര്‍ജ്ജന ദ്വാരങ്ങള്‍ കഴുകിയ ശേഷം നമസ്‌കാര ത്തിനെന്ന പോലെ വുദു ഉണ്ടാക്കിക്കൊടുക്കുക. പിന്നെ തലയില്‍ വെള്ളം ഒഴിക്കുക. പിന്നെ വലതുഭാഗവും ഇടതു ഭാഗവും കഴുകുക. ചെളിയും മറ്റും പോവാന്‍ സോപ്പോ, താളിയോ ഉപയോഗിക്കണം. സ്ത്രീകളുടെ മുടി അഴിച്ച് ഉള്ളില്‍ വെള്ളം ചേര്‍ത്ത് കഴുകി മൂന്നായി മെടഞ്ഞ് പിന്നിലേക്ക് ഞാത്തിയിടണം. ശരീരം ചുരുങ്ങിയതു മൂന്നുതവണകഴുകണം. കൂടുതല്‍ തവണകഴുകണമെന്നുെണ്ടങ്കില്‍ അഞ്ച്, ഏഴ് എന്നിങ്ങനെ ഒറ്റയില്‍ അവസാനിപ്പിക്കണം. അവസാന തവണ വെള്ളത്തില്‍ അല ്പം കര്‍പ്പൂരം ചേര്‍ക്കണം. കുളിപ്പിച്ച ് കഴിഞ്ഞാല്‍ വൃത്തിയുള്ള നേരിയ തുണികൊണ്ട ് ശരീരം തുവര്‍ത്തണം. കഫന്‍പുടവ നനയാതിരിക്കാന്‍ അതാവശ്യമാണ ്. അനന്തരം മൂന്നുതവണ സാമ്പ്രാണിയോ മറ്റോ പുകയ ്ക്കണം. മയ്യിത്തിന്റെ നഖം, രോമം ആദിയായവ മുറിച്ചുകളയാന്‍ പാടില്ല. കുളിപ്പിച്ചശേഷം കഫന്‍ ചെയ്യുന്നതിനുമുമ്പ ് മലമൂത്രാദി വല്ല നജസും പുറത്തു വന്നാല്‍ ആ ഭാഗം മാത്രം കഴുകിയാല്‍ മതി. മയ്യിത്ത ് കുളിപ്പിക്കുന്നതു സംബന്ധിച്ച് ഉമ്മു അതിയ്യ (റ) പറയുന്നു. ഉദ്ധരിക്കുന്നു: (മകള്‍ മരിച്ചപ്പോള്‍ റസൂല്‍ (സ) ഞങ്ങളുടെ അടുത്ത് വന്നുപറഞ്ഞു. വെള്ളവും താളിയും ഉപയോഗിച്ച് മൂന്നോ അഞ്ചോ- വേണ മെന്ന ് നിങ്ങള്‍ ക്ക ് തോന്നുന്നുവെങ്കില്‍ - അതില്‍ കൂടുതലോ തവണ നിങ്ങള്‍ അവളെ കുളിപ്പിക്കുക. അവ സാനതവണ അല്പം കര്‍പ്പൂരവും ചേര്‍ക്കുക. കുളിപ്പിച്ചുകഴി ഞ്ഞാല്‍ വിവരം എന്നെ അറിയിക്കുക. അങ്ങനെ കുളിപ്പിച്ചുകഴി ഞ്ഞപ്പോള്‍ ഞങ്ങള്‍ നബി(സ)യെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ തുണി നല്‍കിയിട്ട ് അത ് അവരുടെ അടിവ സ ്ത്രമായി ധരി പ്പിക്കാന്‍ പറഞ്ഞു.) മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്. നബി (സ) പറഞ്ഞു:(അവ ളുടെ വലതുഭാഗത്തുനിന്ന്, അവളുടെ വുദുവിന്റെ അവയവങ്ങള്‍ കൊണ്ട ് തുടങ്ങുക.) കുളിപ്പിക്കാന്‍ വെള്ളം ലഭിക്കാതെ വരികയോ, കുളിപ്പിക്കാന്‍ പറ്റാത്ത വിധം മയ്യിത്ത് അഴുകി പ്പോവുകയോ, കുളിപ്പിക്കാന്‍ പറ്റിയ ബന്ധുക്കളാരുമില്ലാത്തവിധം പുരുഷന്‍മാര്‍ മാത്രമുള്ളിടത്ത് വെച്ച് സ്ത്രീയോ, സ്ത്രീകള്‍ മാത്രമുള്ളിടത്ത് പുരുഷനോ മരിക്കുകയോ ചെയ്താല്‍ തയമ്മും ചെയ്യുകയാണ് വേണ്ടത്. ഭാര്യയെ ഭര്‍ത്താ വിനും ഭര്‍ത്താ വിനെ ഭാര്യയ ്ക്കും കുളിപ്പിക്കാവുന്നതാണ ്. അലി(റ)യാണ ് ഫാതിമ(റ)യെ കുളിപ്പിച്ചത ്.ആയിശ(റ) പറഞ്ഞു: (ഞാന്‍ പിന്നീടറിഞ്ഞത ് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ നബി (സ)യെ അവിടുത്തെ ഭാര്യമാര്‍ മാത്രമേ കുളിപ്പിക്കുമായിരുന്നുള്ളൂ.) ചെറിയ ആണ്‍കുട്ടിയെ സ്ത്രീകള്‍ക്കു കുളിപ്പിക്കാമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഫന്‍ ചെയ്യുന്ന രീതി ശരീരം മുഴുവന്‍ മൂടുംവിധം മൃത ശരീരത്തെ തുണികൊണ്ടോ മറ്റോ പൊതിയുകയാണ് കഫന്‍ ചെയ്യുന്നതിന്റെ പ്രഥമവുംനിര്‍ബന്ധവുമായ രീതി. പൂര്‍ണരൂപം താഴെ: ശരീരം മുഴുവന്‍ മൂടാന്‍ പറ്റിയ വൃത്തിയുള്ള നല്ല വസ്ത്രം എടുക്കുക. വെളുത്ത വസ്ത്രമാണുത്തമം. ഊദുകൊണ്ടോ മറ്റോഅത ് പുകയ ്ക്കുകയും സുഗന്ധദ്രവ്യം തളിക്കുകയും ചെയ്യുക. പുരുഷന ് മൂന്നും സ ്ത്രീക്ക് അഞ്ചും കഷ ്ണം തുണിയാണ ് വേണ്ടത്. നബി(സ) പറഞ്ഞതായി അബൂഖ താദ (റ) ഉദ്ധരിക്കുന്നു (നിങ്ങളില്‍ ആരെങ്കിലും തന്റെ സഹോദരന്റെ കാര്യം ഏറ്റെടുക്കുകയാണെങ്കില്‍ അവനെ ഭംഗിയായി കഫന്‍ ചെയ്യണം.) നബി (സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) ഉദ്ധ രി ക്കുന്നു.(നിങ്ങള്‍ വെള്ള വസ ്ത്രം ധരിക്കുക. അത ് നിങ്ങളുടെ ഉത്തമ വസ ്ത്രമാണ ്. മരണപ്പെട്ടവരെ നിങ്ങള്‍ അതില്‍ കഫന്‍ചെയ്യുക.)നബി (സ) പറഞ്ഞതായി ജാബിര്‍ (റ) ഉദ്ധരിക്കുന്നു(മയ്യി ത്തിനു മൂന്നുപ്രാവശ്യം സുഗന്ധധൂമം കൊള്ളിക്കുക.) (വെളുത്ത പുതിയ മൂന്ന് കഷ്ണം സഹൂലീ വസ്ത്രത്തിലാണ് നബി (സ) യെ കഫന്‍ ചെയ്തത്. അതില്‍ കുപ്പായവും തലപ്പാവുമില്ലായിരുന്നു.) ഉമ്മു അത്വിയ്യ (റ) പറയുന്നു (മകള്‍ സൈനബി(റ)നെ കഫന്‍ചെയ്യാന്‍ ഒരു ഉടുമുും ഒരു കുപ്പായ വും മുഖമക്കനയും രുകഷ്ണം തുണിയും നബി(സ) അവരെ ഏല്പിച്ചു.) ഹജ്ജില്‍ ഏര്‍പ്പെട്ട ആള്‍ മരിച്ചാല്‍ മറ്റുള്ളവരെ കുളി പ്പിക്കും പ്രകാരം അയാളെയും കുളിപ്പിക്കണം. എന്നാല്‍ ഇഹ്‌റാമിന്റെ വസ ്ത്ര ത്തിലാവണം അയാളെ കഫന്‍ ചെയ്യുന്നത ്. പുരുഷന്റെ തലമൂടുകയോ സുഗന്ധം തളിക്കുകയോ ചെയ്യരുത ്. ഇഹ്‌റാമിലെ അവസ്ഥ തുടരുകയാണ് അയാളുടെ കാര്യത്തില്‍ ചെയ്യേണ്ടത്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു:(ഒരാള്‍ റസൂലി(സ)ന്റെ കൂടെ അറഫയില്‍ നില്‍ക്കുമ്പോള്‍ വാഹനപ്പുറത്തുനിന്ന് വീണ് കഴുത്തൊടിഞ്ഞ് മരിച്ചു. സംഭവം നബി(സ)യോട ് പറഞ്ഞു: അപ്പോള്‍ അവിടുന്നു പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ വെള്ളവും താളിയും ഉപയോഗിച്ച ് കുളിപ്പിക്കുക. അദ്ദേഹത്തിന്റെ രണ്ട ് വസ്ത്ര ത്തില്‍ കഫന്‍ ചെയ്യുക. സുഗന്ധം പൂശുകയോ തലമൂടുകയോ ചെയ്യരുത്. അന്ത്യ ദിനത്തില്‍ തല്‍ബിയ്യത്തു ചൊല്ലുന്ന അവസ്ഥയില്‍ അദ്ദേഹത്തെ അല്ലാഹു പുനരുജ്ജീവിപ്പിക്കും.) കഫന്‍ മിതവും ചെലവ ് കുറഞ്ഞതുമാവണം. അനാവശ്യ ചെലവുകള്‍ അരുത ്. പട്ടുവസ ്ത്രം പുരുഷന്‍മാര്‍ക്കു നിഷിദ്ധമാണ ്. അതിനാല്‍ അവരുടെ കഫനും പട്ടാകാവതല്ല. പരേതന്റെ ധനത്തില്‍നിന്നുതന്നെയാണ ് സംസ ്കരണ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. അയാള്‍ക്കു സമ്പത്തില്ലെങ്കില്‍ അയാളുടെ ബാധ്യത കയ്യേല്‍ക്കുന്നവര്‍ ചെലവ് വഹിക്കണം. അത്തരം ആരും ഇല്ലെങ്കില്‍ ബൈതുല്‍മാലില്‍നിന്ന് . മയ്യിത്ത് നമസ്‌കാരം മയ്യിത്ത് നമസ്‌കാരം സാമൂഹ്യബാധ്യത( ഫര്‍ള് കിഫായയാണ്.)സമൂ ഹത്തില്‍ കുറച്ചുപേര്‍ അതുനിര്‍വഹിച്ചാല്‍ ബാധ്യതയില്‍നിന്ന് എല്ലാവരും മുക്തരാവും. അബൂഹുറൈറ (റ) ഉദ്ധ രി ക്കുന്നു. (കടബാധ്യതയോടു കൂടിമരിച്ച ആളെ നബി(സ)യുടെ മുമ്പില്‍ കൊണ്ടുവരുമായിരുന്നു. അയാള്‍ കടം വീട്ടാന്‍ വല്ലതും മിച്ചം വെച്ചിട്ടുണ്ടോ എന്ന ് നബി(സ) ചോദിക്കും. വീട്ടാന്‍ മിച്ചം വെച്ചിട്ടുണ്ടെന്ന ് പറഞ്ഞാല്‍ അവിടുന്ന ് നമസ ്കരിക്കും. ഇല്ലെങ്കില്‍ മുസ്‌ലിംകളോട് പറയും: നിങ്ങളുടെ കൂട്ടുകാരനുവേണ്ടി നമസ്‌കരിക്കുക.) മയ്യിത്ത് നമസ്‌കാരം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നബി (സ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. (മയ്യിത്തിനെ പിന്തുടര്‍ന്ന് ജനാസ നമസ്‌കരിച്ചവന് ഒറു ഖീറാത്ത് പ്രതിഫലമുണ്ട്. സംസ്‌കരണത്തില്‍നിന്ന് പൂര്‍ണമായി വിരമിക്കുംവരെ അതിനെ പിന്തുടരുന്നവന്ന് രണ്ട് 'ഖീറാത്താ'ണ് പ്രതിഫലം. ഒരു ഖീറാത്ത് ഉഹ്ദുമലയ്ക്ക് തുല്യമാണ്.) സമയമാവുക എന്നതൊഴിച്ച് മറ്റു നമസ്‌കാര ങ്ങള്‍ക്കുള്ള മുന്നുപാധികളെല്ലാം ജനാസനമസ്‌കാരത്തിനും ഉപാധിയാണ്. മയ്യിത്ത് നമസ്‌കാരത്തിന്റെ നിര്‍ബന്ധഘടകങ്ങള്‍ ( അര്‍ക്കാന്‍ ) താഴെ പറയുന്നവയാണ്. (1) നിയ്യത്ത് (2) സാധിക്കുന്നവന്‍ നില്‍ക്കല്‍ (3) നാലുതക്ബീര്‍. ജാബിര്‍ (റ) പറയുന്നു(നബി(സ) നജാശിക്കുവേി നമസ്‌കരിച്ചു. നാലു തക്ബീര്‍ ചൊല്ലി.) 4) ഒന്നാമത്തെ തക്ബീറിനുശേഷം ഫാതിഹ ഓതുക. 5) രണ്ടാമത്തെ തക്ബീറിനുശേഷം നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുക. 6) മൂന്നാമത്തെ തക്ബീറിനുശേഷം മയ്യിത്തിനുവേണ്ടി പ്രാര്‍ഥിക്കുക. 7) നാലാമത്തെ തക്ബീറിനുശേഷം സലാം ചൊല്ലുക. തന്നോട ് ഒരു സഹാബി പറഞ്ഞെന്ന ് അബൂ ഉമാമതുബ ്‌നുസഹ ്ല്‍ (റ) പറഞ്ഞതായി ഇമാംശാഫിഈ(റ) മുസ ്തനദില്‍ ഉദ്ധരിക്കുന്നു (ഇമാം തക ്ബീര്‍ ചൊല്ലുക, ഒന്നാമത്തെ തക ്ബീ റി നുശേഷം പതുക്കെ ഫാതിഹ ഓതുകയും, പിന്നെ നബി(സ)യുടെ പേരില്‍ സലാത്ത ് ചൊല്ലുകയും തക ്ബീറുകള്‍ക്കുശേഷം മയ്യിത്തിനുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുക. അവിടെയൊന്നും ഖുര്‍ആന്‍ ഓതരുത ്. പിന്നെ പതുക്കെ സലാം പറയുക എന്ന താണ ് മയ്യിത്ത ് നമ സ ്കാരത്തില്‍ കൈകൊള്ളേണ്ടചര്യ.) ഇമാം തക്ബീറുകളും സലാമും ഉറക്കെ ചൊല്ലണം. മഅ്മൂമുകള്‍ മറ്റു നമസ്‌കാര ങ്ങ ളി ലേതുപോലെ തന്നെ പതുക്കെയും പറയണം. സാധാരണ നമസ ്കാരത്തില്‍ തശഹ ്ഹുദില്‍ ചൊല്ലുന്ന സലാത്ത ് തന്നെയാണ ് മയ്യിത്ത ് നമസ ്കാരത്തിലും ചൊല്ലേണ്ടത്. മയ്യിത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ഏതു പ്രാര്‍ഥനയുമാവാം. എന്നാല്‍ ഹദീഥില്‍ വന്ന പ്രാര്‍ഥനയാണ് ഏറ്റവും നല്ലത്. ഹദീഥുകളില്‍ വന്നചില പ്രാര്‍ഥനകളാണ് താഴെ: 1) ജനാസ നമസ്‌കാരത്തില്‍ റസൂല്‍ (സ) ഇപ്രകാരം പ്രാര്‍ഥിച്ചതായി അബൂഹുറൈറ(റ) പറയുന്നു: (അല്ലാഹുവേ, നീയാണ ് ഇതിന്റെ ഉടമ; അതിനെ സൃഷ ്ടിച്ചതും നീ. ഭക്ഷണം നല്‍കിയതും നീ. ഇസ ്‌ലാമിലേക്ക ് വഴികാണിച്ചതും നീ. അതിന്റെ ആത ്മാവിനെ നീ തിരിച്ചുപിടിച്ചിരിക്കുന്നുവല്ലോ. അതിന്റെ രഹസ്യവും പരസ്യവും അറിയുന്നവന്‍ നീമാത്രം. അവനുവേി ശുപാര്‍ശ ചെയ്യാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതി നാല്‍ നീ അവന്റെ പാപം പൊറുക്കേണമേ!) 2) വാഥി ലുബ്‌നുല്‍ അസ്ഖ അ് (റ) പറയുന്നു: (നബി (സ) ഞങ്ങള്‍ക്ക ് നേതൃത്വം നല്‍കി ഒരു മുസ ്‌ലിമിന്റെ മയ്യിത്ത ് നമസ ്കാരം നിര്‍വഹിച്ചു. നബി (സ) അപ്പോള്‍ പറയുന്നതു ഞാന്‍ കേട്ടു: അല്ലാഹുവേ, ഇന്നയാളുടെ മകന്‍ ഇന്നയാള്‍(1) നിന്റെ സംരക്ഷണയിലും പരിരക്ഷാപാശത്തിലുമാണ്. അതിനാല്‍ ഖബര്‍ശിക്ഷയില്‍നിന്നും നരക ശിക്ഷയില്‍നിന്നും നീ അദ്ദേ ഹത്തെ രക്ഷിക്കേണമേ. കരാര്‍ പാലിക്കുന്നവനും അവകാശം നല്‍കുന്നവനുമാണു നീ. അല്ലാഹുവേ നീ ഇദ്ദേഹത്തിന് പൊറുക്കുകയും കരുണ ചൊരിയുകയും ചെയ്യേണമേ! നീമാത്രമാണ് പൊറുക്കുന്നവനും കാരുണ്യവാനും. 3) ഔഫ്ബ്‌നു മാലിക് (റ) പറയുന്നു: ഒരു ജനാസ നമസ്‌കാരം നിര്‍വഹി ച്ചുകൊണ്ട് നബി (സ) പറയുന്നത് ഞാന്‍ കേട്ടു: (അല്ലാഹുവേ, ഇദ്ദേഹത്തിന് പൊറുക്കുകയും കരുണ ചൊരിയുകയും ചെയ്യണേമേ! ഇദ്ദേഹത്തിന് മാപ്പ് നല്‍കേണമേ. സൗഖ്യം നല്‍കേണമേ! ഇദ്ദേഹത്തിന് മാന്യമായ വിരുന്നൊരുക്കുകയും ഇദ്ദേഹത്തിന്റെ പ്രവേശസ്ഥലം വിശാലമാക്കുകയും ചെയ്യേണമേ. വെള്ളവും ഹിമവും മഞ്ഞും കൊണ്ട് ഇദ്ദേഹത്തെ കഴുകേണമേ! വെള്ളവ സ്ത്രത്തെ ചെളിയില്‍ നിന്നെ ന്ന പോലെ പാപത്തില്‍നിന്ന ് ഇദ്ദേഹത്തെ ശുദ്ധി ചെയ്യേണമേ! ഇദ്ദേഹത്തിന്റെ ഭവനത്തെക്കാള്‍ നല്ല ഭവനവും കുടും ബ ത്തേ ക്കാള്‍ നല്ല കുടും ബവും ഇണ യെ ക്കാള്‍ നല്ല ഇണ യെയും നല്‍കേ ണമേ! ഖബര്‍ശി ക്ഷ യില്‍നിന്നും നര ക ശി ക്ഷ യില്‍ നിന്നും ഇദ്ദേ ഹത്തെ കാക്കുകയും ചെയ്യേ ണമേ!) 4). അബൂഹുറൈറ (റ) പറയുന്നു: (റസൂല്‍ (സ) ഒരു ജനാസനമസ്‌കാരം നിര്‍വഹിച്ചുകൊപറഞ്ഞു: അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും ചെറിയവര്‍ക്കും വലിയവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഹാജറുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നീ പൊറുക്കേണമേ! അല്ലാഹുവേ, നീ ഞങ്ങളില്‍ ആരെയെങ്കിലും ജീവിക്കാന്‍ വിടുന്നുവെ ങ്കില്‍ അവരെ ഇസ്‌ലാമില്‍ അടിയുറച്ചു ജീവിക്കാന്‍ തുണക്കേണമേ! നീ ഞങ്ങളില്‍ ആരെയെങ്കിലും മരിപ്പിക്കുമ്പോള്‍ ഈമാനില്‍ ഉറപ്പിച്ചുനിറുത്തി മരിപ്പിക്കേണമേ! അല്ലാഹുവേ, ഇതിന്റെ പ്രതിഫലം നീ ഞങ്ങള്‍ക്കു തടയരുതേ! ഇദ്ദേഹത്തിന ് ശേഷം നീ ഞങ്ങളെ വഴി തെറ്റിയ വരാക്കരുതേ!) മയ്യിത്ത് കുട്ടിയുടേതാണെങ്കില്‍ ഇത്ര കൂടി പറയണം: (അല്ലാഹുവേ, നീ ഇവനെ ഇവന്റെ മാതാപി താക്കള്‍ക്ക് സൂക്ഷിപ്പും മുന്നൊരുക്കവും നിധിയും ഉപദേശവും ഗുണപാഠവും ശുപാര്‍ശകനുമാക്കേണമേ. അവന്‍ വഴി അവരുടെ ത്രാസ് ഘനക്കൂടുതലുള്ളതാക്കുകയും അവരുടെ ഹൃദയങ്ങളില്‍ ക്ഷമ ചൊരിയുകയും ഇവനുശേഷം അവരെ കുഴപ്പത്തിലകപ്പെടുത്താതിരിക്കുകയും അവന്‍ നഷ്ടപ്പെട്ടതിന്റെ പ്രതിഫലം അവര്‍ക്കു തടയാതിരിക്കുകയും ചെയ്യേണമേ!) പ്രാര്‍ഥനയില്‍ വന്ന സര്‍വനാമങ്ങള്‍ മയ്യിത്തിന്റെ ലിംഗ വ്യത്യാസത്തിനനുസരിച്ച ് മാറ്റേണ്ടതില്ല. മയ്യിത്ത ് എന്നതാണ ് അവിടെയെല്ലാം ഉദ്ദേശ്യം. അതാകട്ടെ പുരുഷനും സ്ത്രീക്കും ഒരുപോലെ ഉപയോഗിക്കും. നാലാമത്തെ തക്ബീറിന് ശേഷം,(ഈ മയ്യിത്തിന്റെ പേരില്‍ നമ സ ്കരിച്ച പ്രതിഫലം ഞങ്ങള്‍ക്ക ് തടയാതിരിക്കു കയും ഇദ്ദേഹത്തിനുശേഷം ഞങ്ങളെ കുഴപ്പ ത്തില്‍ പെടുത്താതിരിക്കുകയും ചെയ്യേ ണമേ!) എന്ന് പ്രാര്‍ഥിക്കണമെന്നാണ് ഇമാം ശാഫിഈയുടെ പക്ഷം. നാലാം തക്ബീറിന്റെ ശേഷം പൂര്‍വ്വികര്‍ സാധാരണ നമസ്‌കാരങ്ങളിലേതുപോലെ തന്നെ മയ്യിത്ത്‌നമസ്‌കാരത്തില്‍നിന്ന് വിരമിക്കുമ്പോള്‍ രണ്ട ് സലാം ചൊല്ലണം. വലത്തോട്ടും ഇടത്തോട്ടും തലതിരിക്കുകയും വേണം. പുരുഷമയ്യിത്തിന്റെ തലയുടെ ഭാഗത്തും സ ്ത്രീയുടെ മധ്യഭാഗത്തുമാണ ് ഇമാം നില്‍ക്കേണ്ടത ്. ഇവ്വിതമാണ ് നബി(സ) നിന്നിരുന്നതെന്ന് അനസ് (റ) പറഞ്ഞതായി അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി എന്നി വര്‍ഉദ്ധരിച്ചിട്ടുണ്ട ്.ഒന്നി ലധികം ജനാസകള്‍, പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എല്ലാവരുടേതുമായുെണ്ടങ്കില്‍ എല്ലാവര്‍ക്കും വേണ്ടി ഒന്നിച്ച് നമസ ്കരിക്കാവുന്നതാണ ്. അപ്പോള്‍ ഇമാമിന്റെ തൊട്ടുമുമ്പില്‍ പുരുഷന്മാരുടേതും അതിനു പിന്നില്‍ കുട്ടികളുടേതും അതിനും പിന്നില്‍ സ ്ത്രീകളുടേതുമായാണ ് മയ്യിത്തുകള്‍ നിരത്തി വെക്കേണ്ടത ്. നമസ ്കാരത്തില്‍ പങ്കെടുക്കാന്‍ കുറച്ച ് ആളുകളേ ഉള്ളൂവെങ്കില്‍ അവര്‍ മൂന്ന ് അണിയായി നില്‍ക്കണം. നബി (സ) പറഞ്ഞതായി മാലികുബ ്‌നു ഹുബൈറ (റ) ഉദ്ധരിക്കുന്നു (ഒരു മുഅ്മിന്‍ മരിക്കുകയും മൂന്ന് സ്വഫ്ഫ് വരുന്ന ഒരു സംഘം മുസ്‌ലിംകള്‍ അയാള്‍ക്കുവേണ്ടി നമസ്‌കരിക്കുകയും ചെയ ്താല്‍ അയാള്‍ക്ക ് പാപമോ ചനം ലഭി ക്കാതിരിക്കുകയില്ല. നബി യുടെ ഈ പ്രസ ്താവത്തിന്റെ അടിസ്ഥാനത്തില്‍ ജനാസയുടെ ഒപ്പം വന്നവര്‍ കുറവെ ങ്കില്‍ അവരെ മൂന്നായി അണിനിരത്താന്‍ മാലികുബ്‌നു ഹുബൈറ ശ്രദ്ധിക്കാറുണ്ടായിരുന്നു.) ജനാസ നമസ്‌കാര ത്തിന് ആളുകള്‍ കൂടുന്നതി നൊത്ത് അതിന്റെ ശ്രേഷ്ഠത വര്‍ധിക്കും. ജനാസനമസ്‌കാരത്തിന് വൈകിയെത്തുന്നവര്‍ ഇമാമി ന്റെ പിന്നില്‍ അണി നിരന്ന ് നമസ ്കാര ത്തില്‍ ഏര്‍പ്പെടുകയും നഷ ്ടപ്പെട്ട ഭാഗം ഇമാമിന്റെ സലാമിന് ശേഷം പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതാണ്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും മയ്യിത്ത ് നമസ ്കരിക്കാവുന്നതാണ ്. അത ് ഒറ്റയ ്ക്കും കൂട്ടായും ആകാം. നബി(സ)യ ുടെ ജനാസ സ ്ത്ര ീകളും നമസ ്കരിച്ചിരുന്നു. തനിക്കു നമ സ ്കരിക്കാന്‍ പാകത്തില്‍ സഅ ്ദുബ ്‌നു അബീവഖ്ഖാസി(റ)ന്റെ ജനാസ പള്ളി യില്‍ കൊണ്ടുവരാന്‍ ആയിശ (റ) നിര്‍ദ്ദേശിച്ചിരുന്നു. ഉത്ബതിന്റെ പേരില്‍ നമസ്‌ക രിച്ച് കഴിയും വരെ ഉമര്‍ (റ) ഭാര്യയെ - അബ്ദുല്ലയുടെ മാതാവിനെ - കാത്തിരുന്നതായി ഉദ്ധരിക്കപ്പെ ട്ടി ട്ടുണ്ട് .ഗര്‍ഭം നാലുമാസം തിക ഞ്ഞിട്ടില്ലാത്ത ശിശു മരണ പ്പെട്ടാല്‍ കുളിപ്പി ക്കുകയോ നമ സ ്കരിക്കുകയോ ചെയ്യേണ്ടതില്ല. നാലു മാസം തികഞ്ഞ ശിശു പ്രസവസമയത്ത ് കരയുകയോ ഞരങ്ങുകയോ ചെയ ്തിട്ടുെണ്ടങ്കില്‍ കുളിപ്പിക്കുകയും നമസ്‌കരിക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ കുളിപ്പിക്കണം. നമസ്‌കരിക്കേണ്ടതില്ല. ഇസ ്‌ലാമിന്റെ ശത്രുക്കളുമാ യുള്ളയുദ്ധത്തില്‍ വധിക്കപ്പെടുന്ന രക്തസാക്ഷികളെ കുളിപ്പിക്കുകയോ അവര്‍ക്കു വേണ്ടി നമസ ്കരിക്കുകയോ ചെയ്യേണ്ടതില്ല. യുദ്ധ കോപ്പിന്റെ ഭാഗമായി അണിഞ്ഞ രക്തം പുരവസ ്ത്രം ഉരിഞ്ഞ ് അയാളുടെ സാധാരണ വസ ്ത്രത്തില്‍ പൊതിഞ്ഞ ് ഖബറടക്കുകണ്ടയാണ ് വേണ്ടത ്. എന്നാല്‍ യുദ്ധ ത്തില്‍ മുറിവേറ്റആള്‍യുദ്ധം കഴിയുംവരെ ജീവിച്ചശേഷം മരിച്ചാല്‍ അയാളെ കുളിപ്പിക്കുകയും അയാള്‍ക്കുവേി നമസ്‌കരിക്കുകയും വേണം. കുറ്റം ചെയ ്തതിനു ശിക്ഷയായി വധിക്കപ്പെട്ടവന്നും ആത്മഹത്യ ചെയ്തവനും മറ്റു പാപങ്ങള്‍ ചെയ ്ത വര്‍ക്കുംവേണ്ടി അവര്‍ മുസ്‌ലിംകളെങ്കില്‍ നമസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. ജാബിര്‍ (റ) പറയുന്നു (അസ്‌ലം കുടുംബത്തില്‍ പെട്ടഒരാള്‍ നബി(സ)യെ സമീപിച്ച് താന്‍ വ്യഭിചരിച്ചതായി ഏറ്റു പറഞ്ഞു. നബി(സ) അയാളെശ്രദ്ധിച്ചില്ല. അയാള്‍ നാലുത വണതെറ്റ് ഏറ്റുപറഞ്ഞു. അപ്പോള്‍ നബി(സ) ചോദിച്ചു: താങ്കള്‍ക്ക് ഭ്രാന്തുേണ്ട ാ? അയാള്‍: ഇല്ല. നബി(സ): താങ്കള്‍ വിവാഹിതനാണോ? അയാള്‍: അതെ. നബി(സ) അയാളുടെ കാര്യത്തില്‍ ഉത്തരവ ് നല്‍കി. അങ്ങനെ പെരുന്നാള്‍ നമസ്‌കരിക്കുന്ന മൈതാനിയില്‍ വെച്ച് അയാള്‍ എറിഞ്ഞുകൊല്ലല്‍ ശിക്ഷയ്ക്ക് വിധേയനായി. കല്ല് ശരീരത്തില്‍ പതിച്ചു തുടങ്ങിയപ്പോള്‍ അയാള്‍ ഓടി. എങ്കിലും അയാളെ പിടികൂടി എറിഞ്ഞു കൊന്നു. അങ്ങനെ അയാള്‍ മരിച്ചു. നബി(സ)അയാളെ പ്പറ്റി നല്ലതു പറയുകയും. അയാളുടെ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു.) ഖൈബര്‍ യുദ്ധ വേളയില്‍ യുദ്ധ ധനം അപഹരിച്ച ആളുടെ പേരില്‍ നബി(സ) നമസ ്കരിച്ചില്ല. എന്നാല്‍ മറ്റുള്ളവരോട ് നമസ്‌കരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട ് നബി(സ) പറഞ്ഞു:(നിങ്ങളുടെ കൂട്ടുകാര നുവേണ്ടി നമസ്‌കരിക്കുവിന്‍. അയാള്‍ ദൈവ മാര്‍ഗത്തില്‍ വഞ്ചന ചെയ്തി രി ക്കുന്നു.) ലാഇലാഹ ഇല്ലളളാ എന്ന് ഉരുവിട്ട ഏതു മുസ്‌ലി മിന്റെ പേരിലും നമസ്‌കരിക്കണമെന്നാണ് പണ്ഡിതാഭിപ്രായം. സത്യനിഷേധികള്‍ക്കു വേണ്ടിയും അവരുടെ കുട്ടി കള്‍ക്കു വേണ്ടിയും നമസ്‌കരിക്കുവാന്‍ പാടില്ല. കപട വിശ്വാസികളെക്കുറിച്ച് അല്ലാഹു നബി (സ)യോട് കല്പിച്ചതിതാണ്:(അവരില്‍നിന്ന് മരിച്ച ഒരാള്‍ക്കുവേണ്ടിയും താങ്കള്‍ നമസ്‌കരിക്കുകയോ അവരുടെ ഖബ്‌റിങ്കല്‍ നില്‍ക്കുകയോ ചെയ്യരുത്. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു. ) മയ്യിത്ത ് ഖബറ ടക്കിക്കഴിഞ്ഞ ശേഷം വന്നെത്തുന്നവര്‍ക്ക് ഖബറിങ്കല്‍ ചെന്ന് നമസ്‌കരിക്കാവുന്നതാണ്. മറുനാട്ടില്‍ മരിച്ച ആള്‍ക്കുവേി മയ്യിത്ത് മുമ്പിലില്ലാതെ നമസ ്കരിക്കാം. മദീനയില്‍ മരിച്ച ഒര ു സ ്ത്ര ീക്കു വേണ്ടി അവരുടെ മയ്യിത്ത ് ഖബറടക്കിയ ശേഷം നബി(സ) നമസ്‌കരിച്ചിട്ടുണ്ട ്. ഏത്യോപ്യയിലെ നജ്ജാശി മരി ച്ചപ്പോള്‍ നബി(സ) അദ്ദേഹത്തിനുവേണ്ടി മദീനയില്‍ സഹാബികളോടൊപ്പം നമസ്‌കരിച്ചി രുന്നു. മയ്യിത്ത് നമസ്‌കാരം പള്ളി യില്‍ വെച്ച് നിര്‍വഹിക്കാവുന്നതാണ്. ആയിശ (റ) പറയുന്നു:(നബി (സ) സുഹൈബ്‌നു ബൈദാഇന് വേണ്ടി പള്ളിയില്‍ വെച്ചാണ് നമസ്‌കരിച്ചത്.)മയ്യിത്ത് ഖബറുകള്‍ക്കിടയ്ക്ക് കൊണ്ടുവെച്ച് നമസ്‌കരിക്കുന്നത് അഭികാമ്യമല്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു നമസ്‌കാര ത്തിനു നേതൃത്വം നല്‍കേണ്ടതാര്‍? പിതാവ്, പിതാമഹന്‍, മകന്‍, മകന്റെ മകന്‍, സഹോദരന്‍, സഹോദര പുത്രന്‍, പിതൃവ്യന്‍, പിതൃവ്യപുത്രന്‍ എന്ന ക്രമമനുസരിച്ചാണ് മയ്യിത്ത് നമസ്‌കാരത്തില്‍ നേതൃത്വം നല്‍കേണ്ടത് എന്നാണ് ഇമാംശാഫി ഈ (റ)യുടെ പക്ഷം. ജനാസ കൊണ്ടുപോകേണ്ട രീതി ജനാസ സംസ ്ക രണം കഴിയുന്നതും വേഗത്തിലാക്കുകയാണ ് വേണ്ടത്. മറമാടാന്‍ ജനാസ കൊണ്ടുപോവുന്നതും അങ്ങനെതന്നെ. പതുക്കെ നടന്നു നീങ്ങുകയല്ല, അല്പം ധൃതിയില്‍ നടക്കണം. അബൂബക്കര്‍ (റ) പറയുന്നു(ഞങ്ങള്‍ ജനാസയും കൊണ്ട് നബി(സ)യോടൊപ്പം വേഗത്തില്‍ നടക്കുന്നതു ഞാന്‍ കണ്ടതാണ്.) ചുമലിളക്കി ധൃതി പിടിച്ചുള്ള നടത്തമാണ ് റമല്‍. മയ്യിത്ത ് കട്ടിലിന്റെ നാലു തണ്ട ് നാല ് മൂലകളില്‍നിന്നും പിടിക്കുന്നതല്ല, ചുറ്റും താങ്ങുന്ന രീതിയാണ് ഉത്തമം. ഇബ്‌നു മസ്ഊദ് (റ) പറയുന്നു:(ജനാസയെ അനുഗമിക്കുന്നവര്‍ കട്ടിലിന്റെ എല്ലാ ഭാഗത്തുനിന്നും താങ്ങണം. അതാണ് പ്രവാചക ചര്യ.) നടക്കുന്നവര്‍ മയ്യിത്ത് കട്ടിലിന് മുമ്പിലും പിമ്പിലും വലത്തും ഇടത്തുമായി സഞ്ചരിക്കുകയാണ് വേണ്ടത്. വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ പിന്നിലും. നബി(സ) പറഞ്ഞതായി മുഗീറതുബ്‌നു ശുഅ്ബ(റ) ഉദ്ധ രി ക്കുന്നു:(വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ ജനാസയ ്ക്കു പിന്നിലും, കാല്‍നടയായി സഞ്ചരിക്കുന്നവന്‍ അതിനു മുമ്പിലോ പിമ്പിലോ വലതുഭാഗത്തോ ഇടതുഭാഗത്തോ തൊട്ടടുത്തായും സഞ്ചരിക്കണം. ചാപിള്ളക്കും നമസ ്കരിക്കണം. അതിന്റെ മാതാപി താക്കള്‍ക്കു പാപ മോചനത്തിനും കാരുണ്യത്തിനും വേണ്ടി യാണ് പ്രാര്‍ഥിക്കേണ്ടത്.) ജനാസക്കൊപ്പം അരുതാത്ത കാര്യങ്ങള്‍ 1. ശബ്ദമുയര്‍ത്തി ദിക്ര്‍ ചൊല്ലുക, ഖുര്‍ആന്‍ ഓതുക, മുതലായവ ചെയ്യരുത്. ഖൈസുബ്‌നു ഉബ്ബാദ് (റ) പറഞ്ഞതായി ഇബ്‌നുല്‍ മുന്‍ദിര്‍ ഉദ്ധരി ക്കുന്നു (മൂന്ന് സന്ദര്‍ഭത്തില്‍ ശബ്ദമുയര്‍ത്തുന്നതു നബി(സ)യുടെ സഹാബിമാര്‍വെറുത്തിരുന്നു. ജനാസയുടെ അരികില്‍, ദിക്ര്‍ ചൊല്ലുമ്പോള്‍, യുദ്ധത്തില്‍.) ജനാസയോടൊപ്പം പോകുമ്പോള്‍ ഒരാള്‍ അരി കില്‍വെച്ച ് അയാള്‍ക്ക ് വേണ്ടിമാപ്പിരന്നു കൊണ്ട ് 'അല്ലാഹു അയാള്‍ക്ക ് പൊറുക്കട്ടെ' എന്ന് പറഞ്ഞു കേട്ടപ്പോള്‍ പറഞ്ഞയാളോട് 'അല്ലാഹു നിനക്ക് പൊറുക്കാതിരിക്കട്ടെ!' എന്ന് ഇബ്‌നു ഉമര്‍ (റ) പറഞ്ഞതായി ഫുദൈലുബ്‌നു അംറ് ഉദ്ധരിച്ചിട്ടുണ്ട്. 2. ജനാസയോടൊപ്പം തീകൊണ്ടു പോകരുത ്. അതൊരു അനിസ ്‌ലാമികാചാരമാണ ് എന്നതാണ ് കാരണം. മരിക്കാന്‍ സമയത്ത് അബൂമൂസല്‍ അശ്അരി (റ) പറഞ്ഞു: (എന്റെ കൂടെ നിങ്ങള്‍ തീ കൊണ്ടുവരരുത്. അവര്‍ ചോദിച്ചു: ഇതു സംബന്ധിച്ച് താങ്കള്‍ വല്ലതും കേട്ടി ട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലില്‍നിന്ന.്) 3. ജനാസക്കൊപ്പം പോകുന്നവര്‍ ജനാസ താഴെ വെയ്ക്കുംമുമ്പ് ഇരിക്കരുത്. നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖിദ്‌രി (റ) ഉദ്ധരിക്കുന്നു.(നിങ്ങള്‍ ജനാസ കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കുക. അതിനെ പിന്തുടരുന്നവന്‍ അത് താഴെ വെക്കുംമുമ്പ് ഇരിക്കരുത്.) 4. സ്ത്രീകള്‍ ജനാസയെ പിന്തുടരരുത്. ഉമ്മു അത്വിയ്യ (റ) പറയുന്നു.(ജനാസയെ പിന്തുടരുന്നത് ഞങ്ങളോട് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതു ഞങ്ങളോട് കര്‍ക്കശമായി തടഞ്ഞിട്ടില്ല.) ജനാസ കൊണ്ടുവരുന്നതു കണ്ടാല്‍ -മുസ്‌ലിമിന്റേതല്ലെങ്കിലും- എഴുന്നേറ്റു നില്‍ക്കല്‍ സുന്നത്താണ്. അലി (റ) പറയുന്നു (നബി (സ) നിന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങളും നിന്നു. നബി(സ) ഇരുന്നു. ഞങ്ങളും ഇരുന്നു.) ജനാസയോടൊപ്പം അനിസ ്‌ലാമിക നടപടികള്‍ വല്ലതും കണ്ടാല്‍ കഴിയുമെങ്കില്‍ അതു തടയണം. സാധ്യമല്ലെങ്കില്‍ വെറുപ്പ് പ്രകടിപ്പിക്കുകയെങ്കിലും വേണം. ഖബറടക്കം മയ്യിത്തിനെ ഖബറടക്കല്‍ മുസ ്‌ലിംകളുടെ സാമൂഹ്യബാധ്യതയാണ ്. അതു രാത്രിയാവുന്നത ് തെറ്റല്ല. നബി (സ)യുടെ കാലത്തും സ്വഹാബിമാരുടെ കാലത്തും പക ലിലെന്ന പോലെ രാത്രിയും മയ്യിത്ത ് ഖബറടക്കിയിരുന്നു. അലി(റ) ഫാത്വിമ(റ)യെ രാത്രിയാണ ് ഖബറടക്കിയത ്. അബൂബക്കര്‍, ഉഥ ്മാന്‍ ഇബ ്‌നു അഫ ്ഫാന്‍, ആഇശ, ഇബ ്‌നു മസ ്ഊദ ് എന്നിവരെയൊക്കെ രാത്രിയാണ് മറമാടിയത്. ്. എന്നാല്‍ കാരണമില്ലാതെ ഈ സമയ ങ്ങ ളില്‍ മറമാടുന്നത് കറാഹത്താണ്.) ഖബര്‍ ആഴംകൂട്ടല്‍ ചീഞ്ഞളിയുമ്പോള്‍ ദുര്‍ഗന്ധം പുറത്തുവരാതെയും, വന്യജന്തുക്കള്‍ മാന്തി പുറത്തിടാതെയും ശരീരം ഭൂമിയില്‍ മറവ ് ചെയ്യുക. അതാണ ് ഖബറടക്കം കൊണ്ടുദ്ദേ ശി ക്കു ന്നത ്. ഖബര്‍ ആഴം കൂട്ടുന്നതുനല്ലതാണ ്. ഹിശാമുബ ്‌നു ആമിര്‍ (റ) പറയുന്നു: (ഉഹ്ദുയുദ്ധ ദിവസം ഞങ്ങള്‍ നബി(സ)യോട് ആവലാതിപ്പെട്ടു. ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഓരോരുത്തര്‍ക്കും വേറെ വേറെ കുഴികുഴിക്കുക ഏറെശ്രമകരമാണ ്. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. നിങ്ങള്‍ കുഴി ക്കുക, ആഴം കൂട്ടുക, നന്നായി ചെയ്യുക, ഒരേ ഖബറില്‍ രണ്ടും മൂന്നും ആളുകളെ മറമാടുക. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അപ്പോള്‍ ആരെ മുമ്പില്‍ വെക്കണം? നബി(സ) പറഞ്ഞു: കൂടുതല്‍ ഖുര്‍ആന്‍ പഠിച്ച വരെ. ഒരേ ഖബ്‌റില്‍ അടക്കിയ മൂന്നുപേരില്‍ ഒരാള്‍ എന്റെ പിതാവായിരുന്നു.) മയ്യിത്ത ് ഖബറില്‍ താഴ ്‌ത്തേതു ആദ്യം കാലിന്റെ ഭാഗമാണ ്. മുഖം ഖിബ ്‌ലയിലേക്ക ് തിരിച്ച ് വലതു ഭാഗത്തി ന്മേല്‍ ചരിച്ചാണ് മയ്യിത്ത് കിടത്തേണ്ടത്. കഫന്‍ പുട വയുടെ കെട്ടുകള്‍ അഴിച്ചിടണം. ഖബറില്‍ വെക്കുന്നതു (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു വിന്റെ ദൂതന്റെ മാര്‍ഗത്തില്‍) എന്നു പറഞ്ഞുകൊണ്ടാവണം: വലത്തെ കവിളില്‍നിന്ന ് തുണി നീക്കി അവിടം മണ്ണില്‍ ചേര്‍ത്ത ് മണ്ണോ, കല്ലോ കട്ടയോ വെച്ച ്തല അല ്പം ഉയര്‍ത്തി വെക്കണം.തലയുടെ ഭാഗത്തുകൂടി മൂന്നുപിടി മണ്ണ് വാരിയിടുന്നത് സുന്നത്താണ്. ഓരോ പിടിയിടുമ്പോഴും ഒന്നാമത്തേ തില്‍ (ഇതില്‍നി ന്നാണ് നാം നിങ്ങളെ സൃഷ്ടി ച്ചി രി ക്കുന്നത്), രണ്ടാമത്തേ തില്‍ (നാം നിങ്ങളെ അതി ലേക്ക് മടക്കും),മൂന്നാമത്തേതില്‍ (മറ്റൊരിക്കല്‍ നാം നിങ്ങളെ ഇതില്‍നിന്ന് പുറത്തു കൊണ്ടുവരും) എന്നു പറയണം. മകള്‍ ഉമ്മുകുല്‍ഥുമിനെ ഖബറില്‍ വെച്ച ശേഷം മണ്ണിട്ടുകൊണ്ട് നബി(സ) ഇപ്ര കാരം പറഞ്ഞതായി ഹദീഥുണ്ട്. ഖബറടക്കിക്കഴിഞ്ഞാല്‍ മയ്യിത്തിന ് പാപമോചനത്തിന ് വേണ്ടിയും ചോദ്യം ചെയ്യു മ്പോള്‍ സ്ഥൈര്യത്തിനു വേണ്ടിയും പ്രാര്‍ഥിക്കണം. മയ്യിത്ത് ഖബറടക്കി കഴി ഞ്ഞാല്‍(നിങ്ങളുടെ സഹോദരനുവേണ്ടി മാപ്പിരക്കുക, അദ്ദേഹത്തിന് സ്ഥൈര്യത്തിനപേക്ഷിക്കുക. അദ്ദേഹത്തെ ഇപ്പോള്‍ ചോദ്യം ചെയ്യ പ്പെടാന്‍പോവുകയാണ്.) എന്ന് നബി(സ) പറയാറുണ്ടായിരുന്നു. ഖബറടക്കിയ ശേഷം മയ്യിത്തിന്റെ തലയുടെ ഭാഗത്തിരുന്നു തല്‍ഖീന്‍ ചൊല്ലുന്ന തിന ് നബിചര്യയില്‍ മാതൃകയില്ല. ഇമാം ശാഫിഈ (റ) അടക്കം ഒരു വിഭാഗം പണ്ഡിതന്‍മാര്‍ അത് അഭികാമ്യമെന്നു അഭിപ്രായ പ്പെട്ടിട്ടുണ്ട്. തിരിച്ചറിയാന്‍ പാകത്തില്‍ ഖബറിന്മേല്‍ കല്ലോമറ്റോ നാട്ടുന്നതു നല്ലതാണ്. ഉഥ്മാനുബ്‌നു മള്ഊനി(റ)ന്റെ ഖബറിന്‍മേല്‍ കല്ല് നാട്ടിക്കൊണ്ട് നബി(സ) പറഞ്ഞു.അതുവഴി ഞാന്‍ എന്റെ സഹോദരന്റെ ഖബര്‍ തിരിച്ചറിയും. എന്റെ കുടുംബക്കാരില്‍ മരിക്കുന്നവരെ അതിന്നടുത്തു ഞാന്‍ ഖബറടക്കുകയും ചെയ്യും.) ഖബറിന്റെ മുകള്‍ഭാഗം സമത ലത്തില്‍നിന്ന് ഒരു ചാണ്‍ ഉയരത്തില്‍ പരത്തിയിടുകയോ കമാനാകൃതിയില്‍ ആക്കുകയോ ആണ് വേണ്ടത്. അതിലപ്പുറം ഖബര്‍ കെട്ടി പ്പൊക്കുന്നത് നബി (സ) നിരോധിച്ചിട്ടുണ്ട് അബുല്‍ ഹയ്യാജുല്‍ അസദി പറയുന്നു:(അലി (റ) എന്നോട് പറഞ്ഞു: റസൂല്‍ (സ) എന്നെ നിയോഗിച്ച അതേ കാര്യത്തിന് ഞാന്‍ താങ്കളെ നിയോഗിക്കട്ടെയോ? ഒറ്റപ്രതിമയും തകര്‍ക്കാതെയും കെട്ടിയുയര്‍ത്തിയ ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.) ഖബര്‍ മൂടല്‍ ജാറം മൂടുക തുടങ്ങിയവ അനിസ ്‌ലാമികാചാരമാണ ്. അതുകൊണ്ട ് തന്നെ നിഷിദ്ധവും. ആരാധനയുടെ രൂപത്തിലാണെങ്കില്‍ അതു ശിര്‍ക്കു കൂടിയാണ ്. അനാവശ്യധന വ്യയം വരും എന്നതു കൊണ്ട ് ധൂര്‍ത്തിന്റെ ഗണത്തിലാണ ് അതുള്‍പ്പെടുക. ഇതുപോലുള്ള ധൂര്‍ത്തിനെക്കുറിച്ച് ആയിശ(റ) പറയുന്നു:(നബി (സ) ഒരു യുദ്ധത്തിനു പോയി. ഞാന്‍ വരയുള്ള ഒരു പുതപ്പെടുത്ത ് വാതിലിന്മേലിട്ടു അത ് മറച്ചു. നബി (സ) തിരിച്ചുവന്നപ്പോള്‍ ആപുതപ്പ ് കണ്ടു. അതു കീറുവോളം പി ടിച്ചു വലിച്ചു കൊണ്ട ് അദ്ദേഹം പറഞ്ഞു: കല്ലിനും മണ്ണിനും പുതപ്പിക്കാന്‍ അല്ലാഹു നമ്മോട് കല്പിച്ചിട്ടില്ല.) ഖബറുകള്‍ ആരാധനാലയങ്ങളാക്കുന്നതും അവിടെ വിളക്കുകത്തിക്കുന്നതും നിഷിദ്ധമാണ ്. നബി (സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) പറയുന്നു:(ഖബര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെയും അവക്കുമേല്‍ ആരാധനാകേന്ദ്രം പണിയുന്നവരെയും വിളക്ക് വെക്കുന്നവരെയും റസൂല്‍ (സ) ശപിച്ചിരിക്കുന്നു.) ഖബറിനടുത്ത് വെച്ച് അറവ് നട ത്തുന്നതും നിഷി ദ്ധം തന്നെ. നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധ രി ക്കുന്നു.(ഇസ്‌ലാമില്‍ അറവില്ല.) അനിസ ്‌ലാമികകാലത്തെ അറബികള്‍ ചെയ ്തിരുന്ന ഒരുആചാരമാണ, ് ഉദാരന്മാരാണ ് മരിച്ചതെങ്കില്‍ അവരുടെ ഖബറിങ്കല്‍ അറവ് നടത്തി ദാനം ചെയ്യുക എന്നത്. ഈ ആചാര ത്തെയാണ് നബി(സ) ഇവിടെ നിരോധിച്ചിരിക്കുന്നത്. ഖബറിനുമുകളിലോ അതിന്മേല്‍ചാരിയോ ഇരിക്കുന്നതും ഖബറിന്മേല്‍ നടക്കുന്നതും തെറ്റാണ്. അംറുബ്‌നു ഹസം (റ) പറയുന്നു(ഞാന്‍ ഒരു ഖബറില്‍ ചാരി ഇരിക്കുന്നതുകണ്ട് റസൂല്‍ (സ) പറഞ്ഞു: ഈ ഖബറിന്റെ ഉടമയെ ദ്രോഹിക്കരുത്.) റസൂല്‍ (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു:(നിങ്ങളിലൊരാള്‍ ഒരുതീക്കനലില്‍ ഇരിക്കുകയും അത ്അയാ ളുടെ വസ ്ത്രം കരിച്ച ്ചര്‍മ്മത്തിലേക്കു പകരുകയും ചെയ്യുന്നതാണ് ഖബറി ന്മേല്‍ ഇരിക്കുന്നതിലും ഏറെ അയാള്‍ക്ക് അഭികാമ്യം.) ഖബറിന് സിമന്റിട്ട് മോടി കൂട്ടുന്നതും അതിന്മേല്‍ പേരെഴുതി വെക്കുന്നതും അതുകെട്ടിപ്പൊക്കുന്നതും തെറ്റാണ്. ജാബിര്‍ (റ) പറയുന്നു(ഖബറിനു കുമ്മായ മിടുന്നതും അതി ന്മേല്‍ ഇരിക്കുന്നതും അത് കെട്ടി പ്പൊക്കുന്നതും റസൂല്‍ (റ) നിരോധിച്ചിരിക്കുന്നു.) മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:(ഖബര്‍ കെട്ടിപ്പൊക്കുന്നതും അതില്‍ ഏച്ചുകൂട്ടുന്നതും അതിന് കുമ്മായമിടുന്നതും അതിന്മേല്‍ എഴുതി വെക്കുന്നതും നബി (സ) നിരോധിച്ചിരിക്കുന്നു.) കടലിലോ മറ്റോ വെച്ച ്ഖബറടക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ ് ഒരാള്‍ മരിച്ചതെങ്കില്‍ മൃതശരീരം കേടുവരാതെ സൂക്ഷിക്കാന്‍ പറ്റു മെങ്കില്‍ ഖബറടക്കാന്‍ പറ്റുന്ന സാഹചര്യം കൈവരും വരെ കാത്തിരിക്കേണ്ടതാണ ്. അല്ലാത്ത പക്ഷം കുളിപ്പിച്ച് കഫന്‍ ചെയ്ത് മയ്യിത്ത് നമസ്‌കരിച്ച ശേഷം കടലി ലിട്ടാല്‍ മതിയാകും. ഗര്‍ഭസ്ഥ ശിശുജീവിച്ചിരിക്കാന്‍ സാധ്യത യുെണ്ടങ്കില്‍ മരിച്ച ഗര്‍ഭിണിയുടെ വയര്‍ കീറി കുട്ടിയെ പുറത്തെടുക്കേതാണ്. മുസ്‌ലിമിന്റെ ഭാര്യയായ വേദക്കാരി ഗര്‍ഭിണിയായിരിക്കെ മരിച്ചാല്‍ മുസ്‌ലിം ശ്മശാനത്തിലോ അമുസ്‌ലിം ശ്മശാന ത്തിലോ അല്ല ഒറ്റയ്ക്കാണ് അവരെ മറമാടേണ്ടതെന്നാണ് ഇമാം അഹ്മദിന്റെ പക്ഷം. മുസ ്‌ലിംകളുടെ പൊതുശ ്മശാനത്തിലാണ ് മുസ ്‌ലിമിന്റെ മൃതദേഹം മറമാടേണ്ടത ്. നബി(സ)യുടെ കാലത്തും ശേഷവും സഹാബിമാരും താബി ഉകളുമെല്ലാം ചെയ്തത് അതായിരുന്നു. മരിച്ചവരെ അവഹേളിക്കുന്നതും ഭര്‍ത്സിക്കുന്നതും തെറ്റാണ്. നബി (സ) പറഞ്ഞതായി ആഇശ (റ) ഉദ്ധ രി ക്കുന്നു:(നിങ്ങള്‍ മരണ മടഞ്ഞവരെ ആക്ഷേപിക്കരുത്. അവര്‍ തങ്ങളുടെ കര്‍മത്തിലേക്ക് ചെന്നുകഴിഞ്ഞു.(നിങ്ങള്‍ മരണ മടഞ്ഞവരുടെ നന്മ പറഞ്ഞുകൊള്ളുക. അവ രുടെ ദോഷ ങ്ങള്‍ പറയാതി രി ക്കുക.) എല്ലാം ദ്രവിച്ച് മണ്ണായി മാറിയ പഴയ ഖബറില്‍ പുതിയ മയ്യിത്ത് മറവ് ചെയ്യാവുന്നതാണ്. പഴയ ഖബര്‍മാന്തിയശേഷമാണ് അതില്‍ നശിക്കാതെ ശേഷിച്ച എല്ലോ മറ്റോ കിട്ടുന്നതെങ്കില്‍ അത് ഒരു ഭാഗത്ത് നീക്കിവെച്ച ശേഷം പുതിയ മയ്യിത്ത് അതില്‍ ലമറമാടാം. മണ്ണിട്ട് മൂടിയ മയ്യിത്ത് അനി വാര്യമെങ്കില്‍ മാത്രം പുറത്തെടുക്കാവുന്നതാണ്. അനാവശ്യമായി ഖബര്‍ മാന്തുന്നതു തെറ്റാണ്. മക്ക, മദീന, ബൈതുല്‍മ ഖ ്ദിസ ് എന്നീപ്രദേശങ്ങള്‍ക്കടുത്ത ് എവിടെയെങ്കിലും വെച്ച ്മരിച്ച താണെങ്കില്‍ മയ്യിത്ത ് ആ പ്രദേശങ്ങളിലേക്കു മാറ്റാവുതാണ ്. ആ പ്രദേ ശങ്ങളുടെ മഹത്വമാണ ് അതിനു കാരണം. ആവശ്യമല്ലാതെ മറ്റു പ്രദേശങ്ങളിലേക്ക് മയ്യിത്ത് കൊണ്ടുപോവുന്നത് നന്നല്ല. മരിച്ച പ്രദേശത്ത് മറമാടുകയാണ് വേണ്ടത്. 'തഅ്‌സിയത്ത്' മരിച്ചത ്അമുസ ്‌ലിമാണെങ്കില്‍പോലും പരേതന്റെ സന്ത പ ്ത കുടുംബത്തെ സമാശ്വസിപ്പിക്കല്‍സുന്നത്താണ ്. ക ുടുംബത്തിലെ പുരുഷന്മാര്‍ , സ ്ത്രീകള്‍ , വലിയവര്‍ , കുട്ടികള്‍ എന്നീ വ്യത്യാ സമില്ലാതെ എല്ലാവരെയും ആശ്വസിപ്പിക്കാവുന്നതാണ ്. അത ് മയ്യിത്ത ് സംസ ്കരിക്കുന്നതിനു മുമ്പും ശേഷവും ആകാം. സാധാരണഗതിയില്‍മൂന്നു ദിവസം വരെയാണ ് 'തഅ ്‌സിയത്തി'ന്റെ സമയം. ഒരാള്‍ യാത്രയിലായതി നാലോ മറ്റോ അതിനു സാധിച്ചില്ലെങ്കില്‍മൂന്നുദിവസം കഴിഞ്ഞും അതാകാം. ആശ്വാസം പകരുന്ന, ക്ഷമിക്കാനും സഹിക്കാനും പ്രേരിപ്പിക്കുന്ന വാക്കുകള്‍ ഏതും 'തഅ ്‌സിയ'ത്തില്‍(അല്ലാഹു താങ്കള്‍ക്ക് ഉത്തമ പ്രതിഫലം നല്‍കട്ടെ, നല്ല ആശ്വാസം നല്‍കട്ടെ, താങ്കളുടെ മയ്യിത്തിന് അവന്‍ പൊറുത്തു കൊടുക്കട്ടെ!) ആശ്വാസി തന്‍ 'ആമീന്‍' പറയുകയും ആശ്വാസക നോട് (അല്ലാഹു താങ്കള്‍ക്കു പ്രതി ഫലം നല്‍കട്ടെ!) എന്ന് പറയുകയും ചെയ്യേ താണ്. ആശ്വാസവ ചനം പറഞ്ഞ് രണ്ടുപേരും പിരിയുകയാണ് വേണ്ടത്. 'തഅ്‌സിയത്തി'നായി കൂടിയിരിക്കുന്നതും തദാവശ്യാര്‍ഥം ഭക്ഷണം ഒരു ക്കുന്നതും അനിസ ്‌ലാമികാചാരം (ബിദ ്അത്ത ്) ആണെന്നത്രെ ഇമാം ശാഫിഈയുടെ പക്ഷം. പലേ ടത്തും നടപ്പുള്ള ചാവടിയന്തിരത്തിന്റെയും പതിനഞ്ച്, നാല്‍പത്, ആണ്ട് ആഘോഷങ്ങള്‍ എന്നിവയുടെയും അവസ്ഥയും ഇതു തന്നെ. ഇവയ്‌ക്കൊന്നും നബി ചര്യയില്‍ മാതൃകയില്ല. ഖബര്‍ സന്ദര്‍ശനം ഖബര്‍സന്ദര്‍ശനം പുരുഷന്മാര്‍ക്കു സുന്നത്താണ്. ഖബറി നടുത്ത് ചെല്ലുക, ഖബര്‍വാസിക്കു സലാം ചൊല്ലുക, അയാളുടെ പാപ മോചനത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുക ഇത്രയുമാണ് ഖബര്‍ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. സന്ദര്‍ശകന് പരലോക ബോധം വര്‍ധിക്കാന്‍ അതു കാരണമാകും. കുറ്റവാളി കളുടെയും നിഷേധികളുടെയും ഖബറുകളും ഈയാവശ്യാര്‍ഥം സന്ദര്‍ശിക്കാവുന്നതാണ ്. ഇസ ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ ഖബര്‍സന്ദര്‍ശനം നബി(സ) നിരോധിച്ചിരുന്നു. ശിര്‍ക്കു സംബ ന്ധ മായ ആചാരങ്ങള്‍ സന്ദര്‍ശനത്തില്‍ കടന്നുകൂടാന്‍ സാധ്യതയുള്ളതാണ ് അതിനു കാരണം. പിന്നീട ് നിരോധം നീക്കി. നബി (സ) പറഞ്ഞതായി ബുറൈദ (റ) ഉദ്ധ രി ക്കുന്നു: (ഞാന്‍ നിങ്ങള്‍ക്കു ഖബര്‍ സന്ദര്‍ശനം നിരോ ധി ച്ചി രുന്നു. ഇനി അവ സന്ദര്‍ശി ച്ചു കൊ ള്ളുക. അതു നിങ്ങള്‍ക്കുപര ലോകബോധ മുണ്ടാക്കും.) ഖബര്‍ സന്ദര്‍ശന വേളയില്‍ എന്തു പറയണമെന്ന് താഴെ ഹദീ ഥുകള്‍ വ്യക്തമാക്കുന്നു. ബുറൈദ (റ) പറയുന്നു:(ശ്മശാനങ്ങ ളില്‍ ചെന്നാല്‍ ഇങ്ങനെ പറയ ണ മെന്ന് നബി (സ) അവരെ പഠിപ്പിക്കുമായിരുന്നു: നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സമാധാനമുണ്ടാ വട്ടെ. മുഅ്മിനുകളും മുസ്‌ലിം കളുമായ ഈ ഭവനത്തിലെ താമസക്കാരേ, അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളുടെശേഷം വരാനുള്ളവരാണ്. നിങ്ങള്‍ മുമ്പേ പോയവരും ഞങ്ങള്‍ നിങ്ങളെ പിന്തുടരുന്നവരുമാകുന്നു. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖ്യത്തിനായി ഞങ്ങള്‍ അല്ലാഹുവി നോടര്‍ഥിക്കുന്നു. ഇതു സം ബ ന്ധിച്ച ് വേറെയും ഹദീ ഥു കള്‍ വന്നി ട്ടുണ്ട ്. എന്നാല്‍ ഖബര്‍ തൊട്ടു മു ത്തുക, ചുംബി ക്കുക, ഖബറിനു വലംവെക്കുക, അതിങ്കല്‍ സുജൂദ് ചെയ്യുക ആദിയായവ ശിര്‍ക്കുപരമായ പ്രവൃത്തികളും നിഷിദ്ധവുമാണ്. പുരുഷന്മാര്‍ക്കു മാത്രമല്ല, സ്ത്രീകള്‍ക്കും തങ്ങളുടെ ബന്ധുക്കളുടെ ഖബര്‍ സന്ദര്‍ശിക്കാവുന്നതാണ്. ഖബറിങ്കല്‍ ചെന്ന് അലമുറയിടുകയും മറ്റ് അനിസ്‌ലാമിക രീതികള്‍ കൈകൊള്ളുകയും ചെയ്യുന്നില്ലെങ്കിലാണത്. അല്ലാത്ത പക്ഷം അത് അവര്‍ക്ക് ശാപകാരണമായിത്തീരുകയും ചെയ്യും. ആയിശ(റ) സഹോദരന്‍ അബ്ദു റഹ്മാനുബ്‌നു അബീ ബകറി(റ)ന്റെ ഖബര്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ അബ്ദുല്ലാഹി ബ്‌നുമുലൈക (റ) അവരെ കാണാനിടയായി. അദ്ദേഹം ചോദിച്ചു:(ഉമ്മുല്‍മു അ ്മീനീന്‍, താങ്കള്‍ എവിടെ നിന്നാണ ് വരുന്നത ്? അവര്‍ പറഞ്ഞു: എന്റെ സഹോദരന്‍ അബ ്ദുറഹ ്മാന്റെ ഖബറിനടുത്തുനിന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു: നബി (സ) ഖബര്‍സന്ദര്‍ശനം നിരോധിച്ചിരുന്നില്ലേ? അവര്‍ പറഞ്ഞു: അതെ, നിരോധിച്ചിരുന്നു. പിന്നെ സന്ദര്‍ശി ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.) മയ്യിത്തിന് പ്രയോജനം ചെയ്യുന്ന കര്‍മങ്ങള്‍ ഒരു മുസ്‌ലിം ജീവിത കാലത്ത് ചെയ്ത ഏതു സല്‍കര്‍മവും മരണാനന്തരം അയാള്‍ക്ക് പ്രയോജനം ചെയ്യും. എന്നാല്‍ സ്ഥായിയായി നിലനില്‍ക്കുന്നതും തുടര്‍ന്നും ഫലം കിട്ടുന്നതുമായ മൂന്നു കാര്യങ്ങ ളുണ്ട്: സ്ഥായി യായ ദാനം, പ്രയോജന പ്രദമായ വിജ്ഞാനം, തനിക്കുവേി പ്രാര്‍ഥിക്കുന്ന നല്ല സന്താനം എന്നിവയാണത്. . ഖുര്‍ആന്‍ പറയുന്നു:(ശേഷം വന്നവര്‍ പറയും: നാഥാ, ഞങ്ങള്‍ക്കും മുമ്പ ് വിശ്വാസം കൈകൊണ്ട ് കഴി ഞ്ഞു പോയ ഞങ്ങളുടെ സഹോദര ന്മാര്‍ക്കും പൊറുക്കേണമേ! സത്യവിശ്വാസികള്‍ക്ക് നേരെ ഞങ്ങളുടെ മനസ്സില്‍ വിദ്വേഷം ഉണ്ടാക്കരുതേ, നാഥാ നീകൃപാലുവും കാരുണ്യവാനുമല്ലോ.) ദാനം മരിച്ചവര്‍ക്കു വേണ്ടി വിശേഷിച്ചും സന്താനങ്ങള്‍ നടത്തുന്ന ദാനംമൂലവും അവര്‍ക്കു ഗുണം ലഭിക്കുന്നതാണ ്. അബൂഹുറൈറ (റ) പറയുന്നു: (ഒരാള്‍ നബി(സ)യെ സമീപിച്ച് ചോദിച്ചു: എന്റെ പിതാവ് മരിച്ചിരിക്കുന്നു. അദ്ദേഹം സമ്പത്ത് ബാക്കി വെച്ചിട്ടുണ്ട്. ഒന്നും ഒസ്യത്ത ് ചെയ ്തിട്ടുമില്ല. ഞാന്‍ അദ്ദേഹത്തിനുവേി ദാനം ചെയ ്താല്‍ അതു അദ്ദേഹത്തിന്റെ പാപ പരിഹാരത്തിന ് കാര ണ മാവുമോ? നബി(സ) പറഞ്ഞു: അതെ.) (അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരി ച്ചി രി ക്കുന്നു. ഞാന്‍ അവര്‍ക്കു വേി ദാനം ചെയ്യ ട്ടെയോ? നബി(സ) പറഞ്ഞു: അതെ. ഞാന്‍ ചോദിച്ചു: ഏറ്റവും നല്ല ദാനം ഏതാണ്? നബി(സ) പറഞ്ഞു: ജലദാനം.) എന്നാല്‍ ജനാസ കൊുപോകുമ്പോഴും ഖബറി ന ടുത്തുവെച്ചും ദാനം ചെയ്യുന്നതിന് ഇസ്‌ലാമില്‍ മാതൃക യില്ല. അതി നാല്‍തന്നെ അതു ബിദ്അത്തും അനഭികാമ്യവുമാണ്. ഹജ്ജ് പരേതന ് ഹജ്ജ ് നിര്‍ബന്ധമുെണ്ടങ്കില്‍ പകരം സന്താനങ്ങള്‍ അതു നിര്‍വഹിച്ചാല്‍ അതിന്റെപ്രതി ഫലം അദ്ദേഹത്തിന ് ലഭിക്കും. ഇബ്‌നു അബ്ബാസ് (റ) പറയുന്നു:(ജുഹൈന ഗോത്രത്തിലെ ഒരു സ ്ത്രീ നബി (സ )യെ സമീപിച്ച ് പറഞ്ഞു: എന്റെ ഉമ്മ ഹജ്ജ ് ചെയ്യാന്‍ നേര്‍ച്ച യാക്കിയിരുന്നു. അവര്‍ക്ക ് ഹജ്ജ ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ മരിച്ചു പോയി. അവര്‍ക്കു വേണ്ടി ഞാന്‍ ഹജ്ജ ് ചെയ്താല്‍ മതിയാവുമോ? നബി (സ) പറഞ്ഞു: നീ അവര്‍ക്കു വേണ്ടി ഹജ്ജ് ചെയ്തുകൊള്ളുക. നിന്റെ മാതാവിനു വല്ല കടവും ഉണ്ടായിരുന്നുവെങ്കില്‍ നീ അതു കൊടുത്തുവീട്ടുമായിരുന്നില്ലേ? നിങ്ങള്‍ കടം വീട്ടുക. അല്ലാഹുവാണ് കടം വീട്ടാന്‍ കൂടുതല്‍ അര്‍ഹന്‍.) നോമ്പ് നോമ്പും അങ്ങനെ തന്നെ: ഇബ്‌നുഅബ്ബാസ് (റ) പറയുന്നു(ഒരാള്‍ നബി (സ)യെ സമീപിച്ചു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് മരിച്ചിരിക്കുന്നു. അവര്‍ക്ക് ഒരുമാസത്തെ നോമ്പ ് ബാധ്യത യുണ്ട ്. അവര്‍ക്കു വേണ്ടി ഞാന്‍ നോമ്പനുഷ ്ഠി ച്ചാല്‍ മതിയാകുമോ? നബി (സ) ചോദിച്ചു: നിന്റെ മാതാവിന ് കടമുെണ്ടങ്കില്‍ നീ അതു വീട്ടു ക യില്ലേ? അദ്ദേഹം പറഞ്ഞു: അതെ. നബി(സ) പറഞ്ഞു: എങ്കില്‍ അല്ലാഹുവിന്റെ കട മാണ് വീട്ടാന്‍ ഏറ്റം അര്‍ഹം.) ഖുര്‍ആന്‍ പാരായണം മരിച്ചവര്‍ക്കോജീവിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്ത ് അതിന്റെ ഫലം ദാനം ചെയ്യുന്നതിന് ഖുര്‍ആനില്‍ തെളിവില്ല. നബി(സ)യുടെ മാതൃക യുമില്ല. അങ്ങനെ ചെയ്യുന്നതിന് പ്രതിഫലം കിട്ടുകയില്ലെന്നാണ് ഈമാം ശാഫിഈയുടെ പ്രസിദ്ധാഭിപ്രായം. അഹ് മദുബ്‌നുഹ മ്പലും മറ്റു പണ്ഡി ത ന്മാരും കിട്ടുമെന്ന പക്ഷക്കാരാണ്. ഗുണംകിട്ടുമെന്ന് പറയുന്നവര്‍തന്നെ ഖുര്‍ആന്‍ ഓതിയ ആള്‍ അതിന് പ്രതി ഫലം പറ്റരുതെന്ന് ഉപാധിവെക്കുന്നു്. പാരായണം ചെയ്ത തിന്റെ ഫലം പരേ തന് ദാനം ചെയ്യുന്നതായി കരുതുകയും വേണം. നബി(സ)ക്കുവേി ഇങ്ങനെ ദാനം ചെയ്യുന്നത് അഭികാമ്യമല്ലെന്ന ് പില്‍ക്കാല പണ്ഡിതന്മാര്‍ പലരും അഭിപ്രായപ്പെടുന്നു. സഹാബിമാര്‍ ആരും ഇവ്വിധം നബി(സ)യുടെ പേരില്‍ ദാനം ചെയ്ത തായി തെളി വില്ല

No comments:

Post a Comment