..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 28 April 2013

ആർ.എസ് .എസ് . ഭീകരത
സോളിഡാരിറ്റിയെക്കുറിച്ച സി.പി.എം ചിന്ത അബൂഫിദല്‍ / കവര്‍സ്റോറി‌ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പൊതുമണ്ഡലത്തിലും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ ഒരു സംഘം പത്തുവര്‍ഷം തികക്കുമ്പോള്‍ അതില്‍ സി.പി.എമ്മിനെപ്പോലെ ഒരു പ്രസ്ഥാനത്തിന് അഭിപ്രായങ്ങള്‍ ഉണ്ടാവേണ്ടതല്ലേ? പ്രത്യേകിച്ച്,... ഹജ്ജ് യാത്രയെ ട്രാവല്‍ ഏജന്‍സികള്‍ കച്ചവടവത്കരിക്കുന്ന വിധം ഹജ്ജിന്റെ വ്യാപാരവത്കരണം / വിനകളും വ്യഥകളും സോളിഡാരിറ്റിയുള്ള കേരളത്തിന് പത്ത് വയസ്സ് പൂര്‍ത്തിയാവുകയാണ് യൂത്ത് സ്പ്രിംഗ് / ആവിഷ്കാരങ്ങളുടെ ആഘോഷം തൃശൂരില്‍ നടന്ന സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിംഗ് പ്രോഗ്രാമില്‍ പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ സോളിഡാരിറ്റി ഒരു കാല്‍പ്പനിക ഭാവനയല്ല ഗള്‍ഫ് വിശേഷം സോളിഡാരിറ്റിയെക്കുറിച്ച സി.പി.എം ചിന്ത ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-9 / ഹന്‍ദല എന്ന പത്തു വയസ്സുകാരന്‍ ഹദീസിന്റെ ചരിത്രം - 6 / ഹദീസ് എഴുതി വെക്കുന്നത് നിരോധിച്ചിരുന്നോ? വേണം ഒരു പ്രായോഗിക പ്രവാസി പുനരധിവാസ നയം സോളിഡാരിറ്റിയുടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വിശകലനത്തിനും വിചാരണക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാര്‍ച്ച് 17-ന് തൃശൂരില്‍ 'സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടുന്നു' എന്ന പരിപാടി സംഘടിപ്പിച്ചത്. കേരളീയ പൊതുമണ്ഡലത്തില്‍ പല അര്‍ഥത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ശ്രദ്ധേയരായ ആളുകളുടെ വേദിയായിരുന്നു അത്. വിവിധ രംഗങ്ങളിലെ സോളിഡാരിറ്റിയുടെ ഇടപെടലുകളെ പരസ്യമായ നിരൂപണത്തിനും വിലയിരുത്തലിനും വിമര്‍ശത്തിനും വിധേയമാക്കിയ പകല്‍. സോളിഡാരിറ്റിയെക്കുറിച്ച് കേരളീയ പൊതുമണ്ഡലത്തിന് പറയാനുള്ളത് തുറന്നു പറയാനുള്ള വേദി സോളിഡാരിറ്റി തന്നെ ഒരുക്കുകയായിരുന്നു. ഒരു പക്ഷേ, നമ്മുടെ നാട്ടിലെ സംഘടനകളുടെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന കാര്യം. വിശാലമായ ഇടതുപക്ഷ രാഷ്ട്രീയം പിന്തുടരുന്ന പലരും വേദിയിലുണ്ടായിരുന്നു. സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ഇപ്പോഴും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആത്മീയ നേതാവ് എന്നറയിപ്പെടുകയും ചെയ്യുന്ന ഡോ. എം.പി പരമേശ്വരനും അവിടെയുണ്ടായിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെയോ സി.പി.ഐയുടെയോ സംഘടനാ സംവിധാനത്തിലുള്ള ആരുമുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ നേതാവ് ടി.വി രാജേഷ് എം.എല്‍.എ, എ.ഐ.വൈ.എഫ് നേതാവ് അഡ്വ. കെ. രാജന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റെങ്കിലും എത്തിച്ചേര്‍ന്നതുമില്ല (അവസാന നിമിഷം ഒഴികഴിവുകള്‍ പറയുകയല്ലാതെ പങ്കെടുക്കുകയില്ല എന്ന് കൃത്യമായി പറയാനുള്ള രാഷ്ട്രീയ സത്യസന്ധത ഇവരാരും കാണിച്ചതുമില്ല). തങ്ങളല്ലാത്തവരുമായും തങ്ങള്‍ക്ക് പരിചയമില്ലാത്ത ആശയധാരകളുമായും സംസാരിക്കുന്നതിലും സംവദിക്കുന്നതിലും മുഖ്യധാരാ ഇടതുപക്ഷത്തിന് പൊതുവായുള്ള ദൗര്‍ബല്യത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. ലളിതമായി പറഞ്ഞാല്‍, അകത്തുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ക്കു നേരെ അച്ചടക്കത്തിന്റെ വാള്‍, പുറത്തുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ക്കു നേരെ വടിവാള്‍ എന്നതു മാത്രമാണ് അവര്‍ക്കറിയാവുന്ന രീതി. ഇടതുപക്ഷത്തെ മുഖ്യ പാര്‍ട്ടിയായ സി.പി.എം ആണ് ഈ നയം വ്യവസ്ഥാപിതമാക്കുന്നതില്‍ ഏറെ വിജയിച്ചത്. ഇതാകട്ടെ, സ്റ്റാലിന്‍ മുതലുള്ള ആചാര്യന്മാര്‍ പഠിപ്പിച്ച കാര്യമാകയാല്‍ അത്രയെളുപ്പം ഒഴിവാക്കിയെടുക്കാനും കഴിയുന്നില്ല. വികസിതമാവുന്ന ജനാധിപത്യ അന്തരീക്ഷത്തില്‍ ഈ പഴയ രീതികള്‍ അവലംബിക്കുന്നതിലെ പ്രതിസന്ധിയാണ്, സംഘടനാപരമായും ആശയപരമായും സി.പി.എം ഇന്നനുഭവിക്കുന്നത്. സി.പി.എമ്മിന് പുറത്തും ചിന്തിക്കുന്ന മനുഷ്യരുണ്ടെന്നും ദേശാഭിമാനിയല്ലാത്ത പത്രങ്ങളും ഇവിടെ മനുഷ്യര്‍ വായിക്കാറുണ്ടെന്നുമൊക്കെ അംഗീകരിച്ചു കൊടുക്കാന്‍ എന്തോ മടിയുള്ളത് പോലെയാണവര്‍ക്ക്. സോളിഡാരിറ്റിയെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്ന ഒരു വേദിയില്‍ വരാതിരിക്കുന്നതിന് സി.പി.എമ്മിന്/ഡി.വൈ.എഫ്.ഐക്ക് ന്യായങ്ങളുണ്ടാവാം. തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പീരങ്കിക്ക് മുന്നിലെ വെറുമൊരു മൂട്ടയെന്നതായിരിക്കും അവര്‍ക്ക് സോളിഡാരിറ്റിയെക്കുറിച്ച വിചാരം. അങ്ങനെയിരിക്കെ, വെറുതെ അവരെ ആളാക്കാനുള്ള ഏര്‍പ്പാടിനൊന്നും പോവേണ്ടതില്ല എന്നും വിചാരിച്ചു കാണും. സംഘടനാപരമായ ഒരു അഹങ്കാരത്തിന്റെ ഭാഗമായി നമുക്കിതിനെ കാണാം. പക്ഷേ, കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പൊതുമണ്ഡലത്തിലും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ ഒരു സംഘം പത്തുവര്‍ഷം തികക്കുമ്പോള്‍ അതില്‍ സി.പി.എമ്മിനെപ്പോലെ ഒരു പ്രസ്ഥാനത്തിന് അഭിപ്രായങ്ങള്‍ ഉണ്ടാവേണ്ടതല്ലേ? പ്രത്യേകിച്ച്, ഇടതുപക്ഷം കൈയടക്കി വെച്ച പൊതുമണ്ഡലത്തിലാണ് സോളിഡാരിറ്റി ഇടപെടുകയും അതിന്റെ മുദ്ര പതിപ്പിക്കുകയും ചെയ്തത് എന്നിരിക്കെ. സി.പി.എമ്മിന്റെ പോലും അജണ്ടകളെ സ്വാധീനിക്കുന്നതിലും നിര്‍ണയിക്കുന്നതിലും സോളിഡാരിറ്റിയുടെ ഇടപെടലുകള്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നിരിക്കെ വിശേഷിച്ചും. പക്ഷേ, അത്തരമൊരു സംഘത്തോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച വ്യക്തതയില്ലായ്മ സി.പി.എമ്മിന് നന്നായുണ്ട്. അതാകട്ടെ, സോളിഡാരിറ്റിയുടെ കാര്യത്തില്‍ മാത്രമല്ല താനും. പുതുതായി രൂപപ്പെടുന്ന സാമൂഹിക രാഷ്ട്രീയ പ്രതിഭാസങ്ങളോടും പ്രസ്ഥാനങ്ങളോടും ക്രിയാത്മകമായി സംവദിക്കാനുള്ള ശേഷി അതിന് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പുതിയ എല്ലാ ആലോചനകളെയും അതിന്റെ സംഘടനാ രൂപങ്ങളെയും നേര്‍ എതിര്‍പക്ഷത്തു നിര്‍ത്തുകയെന്നതാണ് അവരുടെ ലൈന്‍. സാമ്രാജ്യത്വ ദല്ലാള്‍, ഫണ്ടഡ് സംഘടന, മതമൗലികവാദം, തീവ്രവാദം തുടങ്ങിയ ലഘുതമ സാധാരണ ഗുണിതങ്ങള്‍ കൊണ്ട് എല്ലാ സാമൂഹിക പ്രതിഭാസങ്ങളെയും വിശകലനം ചെയ്ത് അവസാനിപ്പിക്കാനുള്ള മിടുക്ക് അവര്‍ക്കുണ്ട്. ഉത്തരാധുനികതയെപ്പോലും സാമ്രാജ്യത്വ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഏര്‍പ്പാട് എന്ന മട്ടിലാണ് അവര്‍ വിശകലനം ചെയ്തുകളഞ്ഞത്! പിന്നെയിപ്പോള്‍, മതമൗലിക മൂരാച്ചികളായ ഈ സോളിഡാരിറ്റിക്കാരുടെ കാര്യത്തില്‍ മാത്രം എന്താണിത്ര വിശേഷം? അതേ സമയം, സോളിഡാരിറ്റിയെ പോലൊരു പ്രസ്ഥാനം, തങ്ങള്‍ അവഗണിച്ചാലും ഇല്ലെങ്കിലും പൊതുമണ്ഡലത്തില്‍ സജീവമായി ഇടപെടുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതായത്, സോളിഡാരിറ്റി സി.പി.എമ്മിന്റെ കേഡറിനോടും അനുഭാവിയോടും സംസാരിക്കുന്നുണ്ട്. അതിനാല്‍ തന്നെ, പാര്‍ട്ടി അംഗങ്ങളെ അതേക്കുറിച്ച് വിദ്യാഭ്യാസം ചെയ്യിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. അണികളെ പാര്‍ട്ടി നിലപാടുകള്‍ പഠിപ്പിക്കാനും പാര്‍ട്ടിയുടെ സംഘടനാ, പ്രത്യയശാസ്ത്ര നിലപാടുകള്‍ പൊതുസമൂഹത്തെ അറിയിക്കാനും വേണ്ടി പ്രസിദ്ധീകരിക്കുന്ന സി.പി.എം മുഖവാരികയാണ് ചിന്ത. സോളിഡാരിറ്റിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് പരിപാടിയെക്കുറിച്ച വിശകലനം ചിന്ത വാരിക പ്രസിദ്ധീകരിക്കുന്നത് അതുകൊണ്ടാണ്. മാര്‍ച്ച് 29-ന് ഇറങ്ങിയ ചിന്ത വാരികയില്‍ 'ജമാഅത്തെ ഇസ്‌ലാമിയുടെ സാമ്രാജ്യത്വ വിരുദ്ധത' എന്ന തലക്കെട്ടില്‍ കെ.എ വേണുഗോപാലിന്റെ ലേഖനം വരുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. നേരത്തെ പറഞ്ഞ ലസാഗു എങ്ങനെ എത്ര നന്നായി പ്രയോഗിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മേല്‍ പറഞ്ഞ ലേഖനം. സോളിഡാരിറ്റി തൊഴിലാളി വര്‍ഗത്തെ അഭിസംബോധന ചെയ്യുന്നില്ല. തൊഴിലാളി വര്‍ഗത്തെ അഭിസംബോധന ചെയ്യാത്ത എല്ലാ സംഘടനകളും മുതലാളി വര്‍ഗത്തെയാണ് പ്രീതിപ്പെടുത്തുന്നത്. സ്വാഭാവികമായും അവര്‍, മുതലാളി വര്‍ഗത്തിന് വേണ്ടി നിലകൊള്ളുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമാണ്. എന്തെളുപ്പം! ഇത്രയെളുപ്പം സാമൂഹിക പ്രതിഭാസങ്ങളെയും പ്രസ്ഥാനങ്ങളെയും വിശകലനം ചെയ്ത് തീര്‍പ്പിലെത്താന്‍ കഴിയുന്നത് ആ പാര്‍ട്ടിയുടെ മഹാ അനുഗ്രഹം തന്നെ. ഇത്രയും വേഗത്തില്‍, ലളിതമായി വിശകലനത്തിലെത്താനും രാഷ്ട്രീയ തീര്‍പ്പുകള്‍ രൂപപ്പെടുത്താനും കഴിയുന്ന ബുദ്ധിജീവികളെക്കൊണ്ട് സമ്പന്നമാണ് ആ പാര്‍ട്ടി. തീര്‍ന്നില്ല, സോളിഡാരിറ്റിയുടെ അമേരിക്കന്‍ പക്ഷപാതത്തിനുള്ള തെളിവ് ഇനിയുമുണ്ട്. സോളിഡാരിറ്റി, ജമാഅത്തെ ഇസ്‌ലാമിയുടെ മുന്നണി സംഘടനയാണ്. ജമാഅത്തെ ഇസ്‌ലാമിയാവട്ടെ, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗവും. ബ്രദര്‍ഹുഡിന്റെ ആസ്ഥാനം സുഊദി അറേബ്യയിലും! സുഊദി അറേബ്യയാവട്ടെ, അമേരിക്കന്‍ പക്ഷത്തുള്ള രാജ്യവും. ആര്‍.എസ്.എസ്സിനും പണം നല്‍കുന്നത് അമേരിക്ക. ബ്രദര്‍ഹുഡിന്റെ ആസ്ഥാനം കിടക്കുന്നതാകട്ടെ അമേരിക്കന്‍ പക്ഷത്തുള്ള സുഊദി അറേബ്യയില്‍. അതിനാല്‍ ഇവയെല്ലാം ഒന്നു തന്നെ. നാം സഖാക്കള്‍ അതിനാല്‍ ഈ അമേരിക്കന്‍ മൂരാച്ചികളോട് പൊരുതുക. ലാല്‍ സലാം. പ്രത്യയശാസ്ത്ര വിശകലനവും സൈദ്ധാന്തിക കുണ്ടാമണ്ടികളും വിട്ടേക്ക്. നന്നെച്ചുരുങ്ങിയത്, ഇതു വായിക്കുന്ന ഏതെങ്കിലും യുവ സഖാവ്, ക്വിസ് മത്സരത്തിന് പോയാല്‍, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആസ്ഥാനം ചോദ്യമായി വരികയാണെങ്കില്‍ തെറ്റുത്തരം എഴുതിപ്പോവുമെന്നെങ്കിലും, അണികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ബാധ്യതപ്പെട്ട മഹാന്‍ ആലോചിക്കേണ്ടേ? മുസ്‌ലിം ബ്രദര്‍ഹുഡിന് പ്രവര്‍ത്തന സ്വാതന്ത്ര്യമോ സംഘടനാ സംവിധാനങ്ങളോ ഇല്ലാത്ത സുഊദി അറേബ്യയെ ആണ് അദ്ദേഹം ബ്രദര്‍ഹുഡിന്റെ ആസ്ഥാനമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് കേവലമായ ഒരു വസ്തുതാപരമായ തെറ്റ് ആയി കാണാന്‍ കഴിയില്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും എന്തുമാത്രം ദരിദ്രരും നിരക്ഷരരുമാണ് നമ്മുടെ ഇടതുപക്ഷം എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ്. നന്നെച്ചുരുങ്ങിയത്, ശത്രുവിനെ നേരിടാന്‍ ശത്രുവിനെയും അവന്റെ സങ്കേതങ്ങളെയും നന്നായി അറിയുക എന്നത് പ്രാഥമികമായ ഒരു യുദ്ധതന്ത്രമാണ്. ഇത്രയും വലിയ മതമൗലിക മൂരാച്ചിയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കങ്കാണിയുമായ മുസ്‌ലിം ബ്രദര്‍ഹുഡിനെ തോല്‍പിച്ച് വര്‍ഗ സമരം വിജയിപ്പിക്കാന്‍, അതിന്റെ ആസ്ഥാനമെവിടെയാണെന്നെങ്കിലും ചിന്ത ലേഖകന്‍ അറിഞ്ഞിരിക്കേണ്ടേ? ഇത്തരമാളുകളെ വെച്ചാണ് അണികള്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുന്നതെങ്കില്‍ ദൈവമേ, ആ അണികളുടെ കാര്യം?! 'ദലിത്-ന്യൂനപക്ഷ-ഫെമിനിസ്റ്റ്-മനുഷ്യാവകാശ' ഐക്യമുന്നണിക്കുള്ള ആഹ്വാനം സോളിഡാരിറ്റിയുടെ സോഷ്യല്‍ ഓഡിറ്റിംഗില്‍ മുഴങ്ങിയെന്ന പത്രവാര്‍ത്തയാണ് ലേഖകനെ രോഷം കൊള്ളിക്കുന്നത്. ഇതില്‍ എന്തുകൊണ്ട് കമ്യൂണിസ്റ്റില്ല/തൊഴിലാളി വര്‍ഗമില്ല എന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് ലേഖകന്‍ നേരത്തെ പറഞ്ഞ, ഇതെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഓരോ കളികളാണ് എന്ന തീര്‍പ്പിലെത്തുന്നത്. സോളിഡാരിറ്റി അടിസ്ഥാനപരമായി ഒരു വര്‍ഗസംഘടനയോ, ഒരു സമ്പൂര്‍ണ രാഷ്ട്രീയ പ്രസ്ഥാനമോ അല്ല. അത്, 40 വയസ്സോട് കൂടി, അംഗത്വം റദ്ദാവുന്ന യുവാക്കളുടെ ഒരു കൂട്ടായ്മയാണ്. വര്‍ഗം മാത്രമാണ് ഏക സാമൂഹിക യാഥാര്‍ഥ്യമെന്നും വര്‍ഗപരമായ വിശകലനം മാത്രമാണ് ഏക വിശകലനോപാധിയെന്നും വിചാരിക്കുന്നവര്‍ക്ക് സോളിഡാരിറ്റിയെ മാത്രമല്ല, ലോകത്തുള്ള ഒരു പ്രതിഭാസത്തെയും വിശകലനം ചെയ്യാനുള്ള ശേഷിയുണ്ടാവില്ല. എന്നല്ല, വര്‍ഗവിശകലനത്തിന്റെ കേവല കേളികളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ്, സി.പി.എം അടക്കമുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഇന്ത്യയിലെ മഹാഭൂരിഭാഗം വരുന്ന, പാവങ്ങളില്‍ പാവങ്ങളായ തൊഴിലാളികള്‍ക്കിടയില്‍ വേരോട്ടമില്ലാതെ പോയത് എന്ന സത്യം അവര്‍ തന്നെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ജാതിയടക്കമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാതെ വര്‍ഗം, വര്‍ഗസമരം എന്നൊക്കെ നാമം ജപിക്കുന്നതു പോലെ ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു അവര്‍. അതിനിടയിലാണ്, പുതിയ സാമൂഹിക, രാഷ്ട്രീയ തിരിച്ചറിവുകള്‍ ഉടലെടുക്കുകയും തൊഴിലാളികളും പിന്നാക്കക്കാരുമായ സാധാരണക്കാരെ സംഘടിപ്പിച്ചു കൊണ്ടുള്ള പുത്തന്‍ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഉത്തരേന്ത്യയിലടക്കം വ്യാപകമാവുകയും സി.പി.എം, സി.പി.ഐ പാര്‍ട്ടികളെ നിഷ്പ്രഭമാക്കിക്കൊണ്ട് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നത്. ഇതൊക്കെ കണ്ടിട്ടാണ്, തങ്ങളുടെ കേവലമായ വര്‍ഗവിശകലനത്തിന്റെ പൊള്ളത്തരം, സി.പി.എമ്മില്‍ തന്നെയുള്ള ചിലരെങ്കിലും മനസ്സിലാക്കിത്തുടങ്ങിയത്. തൊഴിലാളിയെന്നോ മുതലാളിയെന്നോ ഭേദമില്ലാതെ, കടുത്ത സാമൂഹിക വിവേചനങ്ങള്‍ക്ക് വിധേയമാവുന്ന ഇന്ത്യന്‍ അവസ്ഥയെ മനസ്സിലാക്കണമെന്ന് അവരില്‍ കാര്യശേഷിയുള്ളവര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, അണികള്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കാന്‍ ബാധ്യതപ്പെട്ട ചിന്താ ലേഖകന്‍ ഇക്കാര്യമൊന്നും അറിഞ്ഞ മട്ടില്ല. ദലിത്-പിന്നാക്ക-ഫെമിനിസ്റ്റ്-പരിസ്ഥിതിവാദ-മനുഷ്യാവകാശ കൂട്ടായ്മ എന്ന ആഹ്വാനം സോളിഡാരിറ്റി സമ്മേളനത്തില്‍ മുഴങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ പുതുമയൊട്ടില്ല താനും. പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി, അതില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ഐക്യമുന്നണിയുണ്ടാക്കുകയെന്നത് സോളിഡാരിറ്റിയുടെ പ്രഖ്യാപിത നിലപാടാണ്. അതാകട്ടെ, സോളിഡാരിറ്റി മാത്രമല്ല, ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നയവുമാണ്. ഒരേ സമയം, സെക്യുലറിസ്റ്റുകളുമായും സോഷ്യലിസ്റ്റുകളുമായും സോഷ്യല്‍ ഡെമോക്രാറ്റുകളുമായും ഫെമിനിസ്റ്റുകളുമായും അരാജകവാദികളുമായും മിതവാദികളുമായും തീവ്രവാദികളുമായും സംവദിക്കാനും ഐക്യമുന്നണികള്‍ തീര്‍ക്കുമാനുമുള്ള ശക്തിയും പ്രത്യയശാസ്ത്ര ശേഷിയും ഇസ്‌ലാമിസ്റ്റുകള്‍ക്കുണ്ട്. നമ്മുടെ നാട്ടിലെ സി.പി.എമ്മിന്റേതുപോലെ ഒഴിവാക്കല്‍ നയമല്ല, ഉള്‍ക്കൊള്ളല്‍ നയമാണ് ഇസ്‌ലാമിസ്റ്റുകള്‍ സ്വീകരിക്കുന്നത്. തങ്ങളല്ലാത്തവരെയെല്ലാം മാറ്റിനിര്‍ത്തി, അവരെ തീവ്രവാദികളും സാമ്രാജ്യത്വവാദികളുമായി മുദ്രകുത്തി സ്വയം പരിശുദ്ധി ചമയുന്ന ഇടതുപക്ഷ ശുദ്ധിവാദം സാമൂഹികമായ ഒരു നന്മയും കൊണ്ടുവരില്ല. സോഷ്യലിസത്തിന്റെയും ഫെമിനിസത്തിന്റെയും സൈദ്ധാന്തിക നിലപാടുകള്‍ക്കെതിരെ ശക്തമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെ തന്നെ, പ്രായോഗിക രംഗത്ത് അവരുമായി ഐക്യമുന്നണികള്‍ തീര്‍ക്കുന്ന സമീപനമാണത്. അതിലൂടെയാണ് കൂടുതല്‍ അടുപ്പവും പ്രായോഗികമായ സംവാദങ്ങളും ഉയര്‍ന്നുവരികയെന്ന് ഇസ്‌ലാമിസ്റ്റുകള്‍ മനസ്സിലാക്കുന്നു. അത്തരം ഐക്യമുന്നണികള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ നന്മ കൊണ്ടുവരുമെന്നാണ് ഇസ്‌ലാമിസ്റ്റുകള്‍ വിചാരിക്കുന്നത്. എന്നാല്‍, തങ്ങളല്ലാത്തവരെ ശത്രുപക്ഷത്ത് നിര്‍ത്തുകയും അവരുടെ ഒരു സംവാദ പരിപാടിക്ക് വരാന്‍ പോലുമുള്ള ശേഷി കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ സ്വയം ചെറുതാവുകയാണ്; സ്വയം അപ്രസക്തരാവുകയാണ്.
സോളിഡാരിറ്റി ഒരു കാല്‍പ്പനിക ഭാവനയല്ലടി. ശാക്കിര്‍ വേളം / കവര്‍സ്റോറി‌ സോളിഡാരിറ്റിക്ക് പത്തു വയസ്സ് പൂര്‍ത്തിയായി. കഴിഞ്ഞ 10 വര്‍ഷത്തെ കേരള സമൂഹ രൂപീകരണത്തില്‍ ഈ സംഘടന ഏതളവില്‍ പങ്കുവഹിച്ചു എന്നത് സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും പഠനവിധേയമാക്കാവുന്ന ഒന്നാണ്.... ഹജ്ജ് യാത്രയെ ട്രാവല്‍ ഏജന്‍സികള്‍ കച്ചവടവത്കരിക്കുന്ന വിധം ഹജ്ജിന്റെ വ്യാപാരവത്കരണം / വിനകളും വ്യഥകളും സോളിഡാരിറ്റിയുള്ള കേരളത്തിന് പത്ത് വയസ്സ് പൂര്‍ത്തിയാവുകയാണ് യൂത്ത് സ്പ്രിംഗ് / ആവിഷ്കാരങ്ങളുടെ ആഘോഷം തൃശൂരില്‍ നടന്ന സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിംഗ് പ്രോഗ്രാമില്‍ പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ സോളിഡാരിറ്റി ഒരു കാല്‍പ്പനിക ഭാവനയല്ല ഗള്‍ഫ് വിശേഷം സോളിഡാരിറ്റിയെക്കുറിച്ച സി.പി.എം ചിന്ത ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-9 / ഹന്‍ദല എന്ന പത്തു വയസ്സുകാരന്‍ ഹദീസിന്റെ ചരിത്രം - 6 / ഹദീസ് എഴുതി വെക്കുന്നത് നിരോധിച്ചിരുന്നോ? വേണം ഒരു പ്രായോഗിക പ്രവാസി പുനരധിവാസ നയം സോളിഡാരിറ്റിക്ക് പത്തു വയസ്സ് പൂര്‍ത്തിയായി. കഴിഞ്ഞ 10 വര്‍ഷത്തെ കേരള സമൂഹ രൂപീകരണത്തില്‍ ഈ സംഘടന ഏതളവില്‍ പങ്കുവഹിച്ചു എന്നത് സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും പഠനവിധേയമാക്കാവുന്ന ഒന്നാണ്. അനുമോദനാത്മകവും ഒപ്പം വിമര്‍ശനാത്മകവുമായ ഒട്ടേറെ വിലയിരുത്തലുകള്‍ അതില്‍ ഉയര്‍ന്നുവന്നേക്കാം. കാരണം, കഴിഞ്ഞ 10 വര്‍ഷം കേരള സമൂഹത്തിന്റെ സകല ചലനാത്മകതകളുടെയും നടുമുറ്റത്ത് സോളിഡാരിറ്റി ഉണ്ടായിരുന്നു. അത്തരമൊരു വിശകലനത്തിന് സ്വയം വേദികെട്ടിക്കൊണ്ടാണ് സംഘടന അതിന്റെ ദശവാര്‍ഷിക പരിപാടിക്ക് തിരശ്ശീല ഉയര്‍ത്തിയത്. കേരളീയ സംഘടനാ പ്രവര്‍ത്തന ചരിത്രത്തിലെതന്നെ വേറിട്ടൊരനുഭവമായിരുന്നു അത്. പാര്‍ട്ടിക്ക് ആരെക്കുറിച്ചും എന്തിനെക്കുറിച്ചും എന്തഭിപ്രായവും ആകാം, പാര്‍ട്ടിയെക്കുറിച്ച് ഒരാളും മിണ്ടിപ്പോകരുത് എന്ന ഇടത് സംഘടനാനുഭവമുള്ള ഒരു സമൂഹത്തിലാണ് വരൂ, ഒന്നു വിമര്‍ശിച്ചു പോകൂ എന്നാഹ്വാനം ചെയ്ത് സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിയത്. സോളിഡാരിറ്റിയുടെ 10 വര്‍ഷത്തെ മുന്‍നിര്‍ത്തി എ.പി.കുഞ്ഞാമു പാഠഭേദം (2013 ഏപ്രില്‍ ലക്കം) മാസികയില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നത് സോളിഡാരിറ്റിയുടെ സംഭാവനയെക്കുറിച്ച് മാത്രമല്ല, അതിന്റെ അസ്തിത്വത്തെക്കുറിച്ചുതന്നെ, ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ലാത്ത ലേഖകന്റെ ആശയപ്രതിസന്ധി കൂടുതല്‍ വെളിപ്പെട്ടതിലൂടെയാണ്. ഒപ്പം കേരളത്തിലെ ജനകീയ സമരങ്ങള്‍, ഇസ്‌ലാമിക പ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനം പ്രസരിപ്പിക്കുന്നത് തികച്ചും പ്രതിലോമകരമായ ആശയ ലോകമാണ്. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന സാമൂഹിക വികാസത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. വിമര്‍ശിക്കപ്പെടാനായി സംഘടന അതിന്റെ സര്‍വ വാതിലുകളും തുറന്നിടുമ്പോള്‍ തന്നെ ഈ ലേഖനത്തെ മുന്‍നിര്‍ത്തി ഇങ്ങനെയൊരു മറുകുറിപ്പ് എഴുതേണ്ടിവരുന്നത് അതുകൊണ്ടാണ്. 'ഇടതുപക്ഷാനന്തരകാലത്തില്‍ എത്തിനില്‍ക്കുന്ന, മാര്‍ക്‌സിസവും മാവോയിസവും നവസാമൂഹിക പ്രസ്ഥാനങ്ങളുമൊക്കെ ചവിട്ടിക്കുഴച്ച മണ്ണിലാണ് ഇങ്ങനെയൊരു പ്രസ്ഥാനം ആക്ടിവിസത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത് എന്നതാണ് കൗതുകകരം. അപ്പോള്‍ സ്വാഭാവികമായും സോളിഡാരിറ്റി കാറ്റിനൊത്ത് തൂറ്റുന്നതില്‍ അതിശയമില്ല....' തുടര്‍ന്ന് ലേഖകന്‍ ഇതു കൂടി പറയുന്നു, ഇടതുപക്ഷം പരാജയപ്പെട്ടിടത്തെ ഒഴിവുനികത്താനാണ് സോളിഡാരിറ്റി പ്രത്യക്ഷപ്പെട്ടത്. സോളിഡാരിറ്റിയെ കുറിച്ച മൃദു ഇടത് വിമര്‍ശനത്തിനപ്പുറം പോകുന്നതിലെ ലേഖകന്റെ പരാജയ സമ്മതമാണീ പ്രസ്താവന. സോളിഡാരിറ്റിയുടെ വേരുകള്‍ ഇടതുപക്ഷത്തിലോ അതിന്റെ പരാജയത്തിലോ അല്ല എന്ന് തിരിച്ചറിഞ്ഞ ബുദ്ധിജീവികള്‍ കേരളത്തില്‍ തന്നെയുണ്ട്. അവരുടെ സവിശേഷത അവര്‍ ഇടതുപക്ഷഭാവുകത്വത്തെ മറികടക്കാന്‍ കഴിഞ്ഞവരായിരിക്കും എന്നതാണ്. പല കാരണങ്ങളാല്‍ ഇടതുപക്ഷം നിശ്ശബ്ദമായിപ്പോയ കേരളീയ തെരുവിനെ മുന്‍നിര്‍ത്തി തട്ടിപ്പടച്ചുണ്ടാക്കിയെടുത്ത ഒരു വികൃത പരീക്ഷണമാണിതെന്നാണ് ഈ വരികളുടെ ധ്വനി. വിമോചന ദൈവശാസ്ത്രത്തിന്റെ ഇസ്‌ലാമിക എഡിഷനാണ് സോളിഡാരിറ്റി എന്ന ലേഖകന്റെ തുറന്നെഴുത്ത് ഈ ആശയ പരിമിതിയെ നന്നായി പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഇസ്‌ലാമിക ദര്‍ശനത്തെക്കുറിച്ച് നമ്മുടെ മതേതര ലിബറല്‍ വക്താക്കള്‍ വെച്ചുപുലര്‍ത്തുന്ന ആശയക്കുഴപ്പങ്ങള്‍ തന്നെയാണ് ഇസ്‌ലാമിക ദര്‍ശനത്തിലൂന്നി സാമൂഹിക പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സംഘടനകളെക്കുറിച്ചും അവര്‍ വെച്ചുപുലര്‍ത്തുന്നത്. ആധുനിക മതേതര യുക്തിബോധം മതങ്ങളെക്കുറിച്ച് പൊതുവെയും ഇസ്‌ലാമിനെക്കുറിച്ച് സവിശേഷമായും നിര്‍മിച്ച ഒരു ആശയ പ്രപഞ്ചമുണ്ട്. മതം = തീവ്രവാദം, വര്‍ഗീയത, സാമുദായികത, സ്വകാര്യത, വ്യക്തിയുടെ ആത്മീയാനുഭവം തുടങ്ങിയ ആശയങ്ങളെല്ലാം മതത്തിന്റെ മേല്‍ മതേതര യുക്തി അടിച്ചേല്‍പ്പിച്ചതാണ്. ഈ ആശയ പരിസരത്തു തന്നെ രൂപഭേദത്തോടെ നില്‍ക്കുന്നു എന്നതാണ് ലേഖകന്റെ പരിമിതി. ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ശക്തമായ പ്രതിനിധാനമാണ് ഒറ്റവാക്കില്‍ സോളിഡാരിറ്റി. സാമൂഹിക രാഷ്ട്രീയ ഉള്ളടക്കം എന്നത് ഇസ്‌ലാമികദര്‍ശനത്തിന്റെ സൗന്ദര്യമാണ്. യൗവ്വനത്തിന്റെ തീക്ഷ്ണതയില്‍ അതാവിഷ്‌കരിക്കുമ്പോള്‍ അതില്‍ കൂടുതല്‍ തിളക്കമുണ്ടാകുന്നു. കേരള ചരിത്രത്തിന്റെ ആഴങ്ങളില്‍ വേരുകളാഴ്ത്തി നില്‍ക്കുന്ന ഇസ്‌ലാമിക പോരാട്ട പാരമ്പര്യത്തിന്റെയും ഇറാന്‍ വിപ്ലവത്തോടെ ദൃശ്യത കൈവരിച്ച ലോക ഇസ്‌ലാമിസ്റ്റ് ഇടപെടലുകളുടെയും കേരളത്തിലെ വിദ്യാര്‍ഥി യുവജന ആക്ടിവിസത്തിന്റെയും തുടര്‍ച്ചയായാണ് സോളിഡാരിറ്റി ജന്മമെടുക്കുന്നത്. സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിന്റെ ഒന്നാം തീയതി മുതല്‍ ഉയര്‍ത്തിപ്പിടിച്ചത്. മതസമൂഹത്തിനകത്തും പുറത്തും ഇതിനായി ത്യാഗനിര്‍ഭരമായ നിരന്തരപോരാട്ടം തന്നെ നടത്തേണ്ടിവന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രവര്‍ത്തന മണ്ഡലത്തെ പരിമിതപ്പെടുത്തിയ ആചാര മതധാരയോടും, ഇസ്‌ലാമിനെ അടിമത്തത്തിന്റെ ചന്തപ്പറമ്പാക്കി മാറ്റിയ പുരോഹിതധാരയോടും, ഇസ്‌ലാമിന്റെ രാഷ്ട്രീയ, സാമൂഹിക ഉള്ളടക്കം റദ്ദു ചെയ്യുന്ന മതേതര യുക്തിധാരയോടും നിരന്തര കലഹം കൂട്ടിയത് മതത്തിന്റെ വിമോചന ഉള്ളടക്കം സ്ഥാപിക്കുന്നതിനുവേണ്ടി തന്നെയാണ്. കാരണം, ഇസ്‌ലാം പ്രമാണപരമായും ചരിത്രാനുഭവത്തിലും വിമോചനത്തിന്റെ പാതയാണ്. അതിന്റെ സാമൂഹിക, രാഷ്ട്രീയ ഉള്ളടക്കം എന്നത് വിമോചനത്തിന്റെ വഴിയും ആയുധവുമാണ്. എന്തുകൊണ്ട് ചിലര്‍ നരകാവകാശികളാകുന്നു എന്നതിന്, 'അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചില്ല; ഭക്ഷണമാവശ്യമുള്ളവന് അന്നവും നല്‍കിയില്ല' (അല്‍ഹാഖ 33, 34) എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം ഒരേ സമയം ദൈവകേന്ദ്രീകൃതവും മനുഷ്യ വിമോചനാധിഷ്ഠിതവുമായ ഒരു ദര്‍ശനത്തിന്റെ ഏറ്റവും പ്രാമാണികമായ വിളംബരമാണ്. നാഗരികതകളുടെ കെടുതികള്‍ തിരുത്തിയും നന്മനിറഞ്ഞൊരു ബദല്‍ സാമൂഹികക്രമം പണിയാന്‍ ശ്രമിച്ചുമാണ് പ്രവാചകന്മാര്‍ മണ്ണില്‍ പണിയെടുത്തതെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. ഏറ്റവും നല്ല ചരിതം (അഹ്‌സനുല്‍ ഖസസ്) എന്ന് ഖുര്‍ആന്‍ കൈയൊപ്പ് ചാര്‍ത്തിയത് പ്രവാചകന്‍ യൂസുഫിന്റെ ചരിത്രത്തിനാണ് (സൂറ: യൂസുഫ് 3). കൊടിയ ക്ഷാമവും അതിന്റെ കെടുതികളും അനിവാര്യമായും സഹിക്കേണ്ടിവരുമായിരുന്ന ഈജിപ്ഷ്യന്‍ ജനതയെ, തന്റെ കഴിവും കരുത്തും കൊണ്ട് ക്ഷേമത്തിലേക്ക് നയിച്ചു എന്നതും പ്രവാചകന്‍ യൂസുഫിന്റെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമായിരുന്നു. ഖലീഫ ഉമര്‍ ചരിത്രത്തിലെ ഏറെ ആഘോഷിക്കപ്പെടുന്ന പ്രതീകമായിത്തീര്‍ന്നതും ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കരുത്തുകൊണ്ട് തന്നെയാണ്. കേരളത്തിലെ ഇസ്‌ലാമിന്റെ ചരിത്രം ഇത്തരമനുഭവങ്ങളിലൂടെ കടന്നുവന്നതാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനും ജാതി സാമൂഹിക ഘടനക്കും സാമൂഹിക ദുരാചാരങ്ങള്‍ക്കുമെതിരെ വലിയ പ്രക്ഷോഭങ്ങള്‍ കേരളത്തിലെ മുസ്‌ലിം മതപണ്ഡിതന്മാരുടെ മുന്‍ കൈയില്‍ രൂപപ്പെട്ടിട്ടുണ്ട്. ആ ചരിത്രാനുഭവത്തിന്റെ ജീവിതരേഖയാണല്ലോ സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഫ്ഹത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥം. 16-ാം നൂറ്റാണ്ടിലാണീ ഗ്രന്ഥം എഴുതപ്പെടുന്നത്. ഉയര്‍ന്ന ജാതിക്കാരെ താഴ്ന്ന ജാതിക്കാര്‍ 'നിങ്ങള്‍'എന്ന് അഭിസംബോധന ചെയ്യണമെന്ന് സവര്‍ണ വ്യവസ്ഥ ഉണ്ടായിരുന്നപ്പോള്‍ അതിനെ ധിക്കരിച്ച് ഇങ്ങോട്ട് 'നീ' എന്ന് വിളിക്കുന്നവരെ അങ്ങോട്ടും 'നീ' എന്നു മാത്രം വിളിച്ചാല്‍ മതിയെന്ന് മാപ്പിളമാരോടും താഴ്ന്ന ജാതിക്കാരോടും ആഹ്വാനം ചെയ്ത് ജാതി-ജന്മി-ഫ്യൂഡല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ (1844-1901), മമ്പുറം സൈതലവി തങ്ങള്‍ (1753-1844) ബ്രിട്ടീഷുകാരനായ ജില്ലാ കലക്ടറുടെ മുഖത്ത് നോക്കി ഈ മണ്ണില്‍ നികുതി കെട്ടാന്‍ വെള്ളക്കാര്‍ക്കവകാശമില്ലെന്ന് പ്രഖ്യാപിച്ച് നികുതിനിഷേധ പ്രസ്ഥാനം നടത്തിയ വെളിയങ്കോട് ഉമര്‍ഖാദി (1765-1844) തുടങ്ങിയവര്‍ ഈ കേരളീയാനുഭവത്തിന്റെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ രൂപപ്പെട്ട അധിനിവേശവിരുദ്ധ പോരാട്ടത്തിനും ഇടതുപക്ഷാഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജാതി, ജന്മിവിരുദ്ധ സമരങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ക്ക് മുമ്പാണീ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ അരങ്ങേറിയത് എന്നത് മറക്കരുത്. ഇസ്‌ലാമിന്റെ വിമോചനമുഖത്തിന്റെ പ്രമാണപരവും ചരിത്രപരവുമായ ഈ കരുത്തിനെ മനസ്സിലാക്കാനോ അല്ലെങ്കില്‍ അംഗീകരിക്കാനോ കഴിയാതെ വരുമ്പോഴാണ് സോളിഡാരിറ്റിയെ ഇടതുപക്ഷ നാട്യമെന്നും വിമോചനദൈവ ശാസ്ത്രത്തിന്റെ പകര്‍ന്നാട്ടമെന്നും മതരാഷ്ട്രവാദമെന്നുമൊക്കെ വിളിക്കേണ്ടിവരുന്നത്. സോളിഡാരിറ്റിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ പെര്‍ഫോമന്‍സിന് മാര്‍ക്കിട്ടുകൊണ്ട് ലേഖകന്‍ നിരീക്ഷിക്കുന്നത് 'മുസ്‌ലിം സമുദായത്തെ വേണ്ടത്ര ഇസ്‌ലാമികമാക്കാന്‍ സോളിഡാരിറ്റി ശ്രമിച്ചിട്ടില്ല, നമ്മുടെ പൊതുമണ്ഡലത്തിന്റെ മോചനം ഇസ്‌ലാമിലൂടെ എന്ന് ഉള്ളുറപ്പോടെ പ്രഖ്യാപിച്ചിട്ടുമില്ല' എന്നാണ്. മറ്റു പലതിനുമെന്നപോലെ ഇസ്‌ലാമിക പ്രവര്‍ത്തനത്തെക്കുറിച്ചും ലേഖകന്‍ നേരത്തെ തന്നെ ഒരു രൂപഘടന പടച്ചുണ്ടാക്കുകയും ആ രൂപഘടനക്കകത്ത് സോളിഡാരിറ്റി ഫിറ്റാകാതെ വരുമ്പോള്‍ ഇതൊരിസ്‌ലാമിക സംഘടനയല്ലെന്ന തീര്‍പ്പിലെത്തുകയും ചെയ്യുകയാണ്. ഇനി നിങ്ങള്‍ക്ക് ഒരിസ്‌ലാമിക സംഘടനയാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ നമ്മുടെ പൊതുമണ്ഡലത്തിന്റെ മോചനം ഇസ്‌ലാമിലൂടെയാണെന്ന് ഉള്ളുറപ്പോടെ പ്രഖ്യാപിച്ച് കാണിക്കൂ എന്നൊരാഹ്വാനവും. ഇസ്‌ലാമികമായ അജണ്ടകളല്ല, പൊതുസമൂഹത്തിന്റെ അജണ്ടകളാണ് സംഘടന ഏറ്റെടുക്കുന്നത് എന്നും ലേഖകന്‍ നേരത്തെ നിരീക്ഷിക്കുന്നുണ്ട്. ജനകീയ സമരങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്ന ആവലാതിയും പങ്കുവെക്കുന്നു. മതം, പൊതു എന്ന മതേതര വിഭജനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ പോയതാണ് ലേഖകന്റെ പ്രാഥമിക പരാജയം. എ.പി കുഞ്ഞാമുവിന്റെ ലേഖനത്തിന്റെ അറബ് വസന്ത പരിഭാഷ, അറബ് വസന്തത്തെ അവിടത്തെ ഇസ്‌ലാമിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തു എന്നതായിരിക്കും. അറബ് വസന്താനന്തരം ഇസ്‌ലാമിസ്റ്റുകള്‍ ഇസ്‌ലാം ഉപേക്ഷിച്ച് മതേതരത്വം കളിക്കുകയാണെന്നും. സമകാലിക ഇസ്‌ലാമിസ്റ്റുകളെ കുറിച്ച ലിബറല്‍ മതേതര വിമര്‍ശനത്തിന്റെയും സലഫീ വിമര്‍ശനത്തിന്റെയും ഒരു വിചിത്ര സംയുക്തമാണീ ആരോപണം. ചരിത്രത്തില്‍ ഇടപെടാന്‍ കഴിയാതെ പോകുന്നവരുടെ, തെറ്റായ ആദര്‍ശ ശാഠ്യങ്ങള്‍ കാരണം അതില്‍ തോറ്റുപോകുന്നവരുടെ തെറിവാക്ക് മാത്രമാണ് ഹൈജാക്ക് എന്നത്. ചരിത്രത്തില്‍ സജീവമായും ക്രിയാത്മകമായും ഇടപെടുന്നവരെക്കുറിച്ചെല്ലാം ഈ ആക്ഷേപ പദം തരാതരം ഉപയോഗിക്കാവുന്നതേയുള്ളൂ. അറബ് വസന്തനാടുകളിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് മാര്‍ക്കിടുന്ന പണി കൂടി ലേഖകന്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ബ്രദര്‍ഹുഡിനും അന്നഹ്ദക്കും എ. കെ പാര്‍ട്ടിക്കും പൂജ്യം മാര്‍ക്ക് കിട്ടാനായിരുന്നു സാധ്യത. സര്‍വകാലത്തേക്കും സര്‍വദേശത്തേക്കുമായി എന്നോ പാകം ചെയ്തുവെച്ച അജണ്ടകള്‍ ഉള്ളവരാണ് ഇസ്‌ലാമിക സംഘടനകള്‍ എന്നാണ് പലരുടെയും ധാരണ. ഇസ്‌ലാമാണ് ശരി, ഇസ്‌ലാമാണ് പരിഹാരം തുടങ്ങിയ മൗലിക പ്രമാണങ്ങളുടെ വചന പ്രഘോഷണമാണ് ഏറ്റവും ശരിയായ ഇസ്‌ലാമിക പ്രവര്‍ത്തനം എന്ന തീര്‍പ്പിലെത്തിയവരാണ് അതില്‍ ചിലര്‍. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച അത്തരമൊരു വാര്‍പ്പു മാതൃകയെയാണ് ലേഖകന്‍ 'ഹാ! ആ കാലം എത്ര മനോഹരം!' എന്ന ധ്വനിയോടെ അവതരിപ്പിക്കുന്നത്. ശരിയാണ്, തങ്ങളുടെ ചരിത്രത്തിന്റെ ഒരു സന്ധിയില്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ ഭാഷയില്‍ ഏറെ സംസാരിച്ചിട്ടുണ്ട്. ആധുനിക മതേതര യുക്തിചിന്തയും അതിന്റെ പ്രത്യയശാസ്ത്രങ്ങളും ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ഉള്ളടക്കം അടിച്ചുനിരപ്പാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ കാലത്ത് ഇസ്‌ലാമിന്റെ വിമോചനശേഷിയെ ആശയപരമായി സംരക്ഷിക്കുകയായിരുന്നു അന്നവര്‍. ചരിത്രത്തിന്റെ അടുത്തഘട്ടത്തില്‍ ഈ ആശയപ്രബോധനത്തിനപ്പുറത്ത് പ്രായോഗിക ചുവടുവെപ്പുകളെക്കുറിച്ചാണവര്‍ ആലോചിക്കുന്നത്. ഇസ്‌ലാമിന്റെ നീതിയും സമാധാനവും മനുഷ്യപ്പറ്റും സകല മനുഷ്യര്‍ക്കും ഏതളവില്‍ അനുഭവവേദ്യമാക്കാം എന്നതാണവര്‍ പിന്നീട് നടത്തുന്ന പരീക്ഷണങ്ങള്‍. തങ്ങളുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സവിശേഷതകളും പരിമിതികളും തങ്ങളുടെ തന്നെ ചരിത്രാനുഭവങ്ങളും മൂലധനമാക്കിയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതുകാല അജണ്ടകള്‍ ഉരുത്തിരിച്ചെടുക്കുന്നത്. തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബംഗ്ലാദേശ്, തുനീഷ്യ, അള്‍ജീരിയ, മൊറോക്കോ, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതുകാല ഇസ്‌ലാമിക അജണ്ടകള്‍ വളരെ സമര്‍ഥമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവരാണ്. അവരുടെ പേരില്‍ മുതല്‍ അജണ്ടയില്‍ വരെ മതം/പൊതു എന്ന് വേര്‍തിരിച്ച് പരിശോധിക്കാന്‍ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ ശരിക്കും കുഴങ്ങിപ്പോകുന്നത്രയും സങ്കീര്‍ണമായിരിക്കും അത്. ഇസ്‌ലാമിന്റെ പ്രമാണങ്ങളും തങ്ങളുടെ പ്രായോഗികാനുഭവങ്ങളും ആശയപരമായി വികസിപ്പിച്ചെടുത്താണവര്‍ ഇത്തരം പരീക്ഷണങ്ങളിലേര്‍പ്പെടുന്നത്. തുര്‍ക്കിയിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടി (ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി) ഈ പുതിയ പ്രവര്‍ത്തനരീതിയുടെ തിളക്കമുള്ള അനുഭവമാണ്. 2002 ലെ തെരഞ്ഞെടുപ്പിലാണ് എ.കെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്. എ.കെ പാര്‍ട്ടി തങ്ങള്‍ ഇസ്‌ലാമിസ്റ്റുകളാണെന്ന് സ്വയം അവകാശപ്പെടാറില്ലെങ്കിലും ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആവേശ ബിംബമാണത്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്നു നിന്നും അവരെ കോര്‍ത്തിണക്കിയുമാണ് അവര്‍ മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതും. അറബ് വസന്തത്തിനുശേഷം എ.കെ പാര്‍ട്ടി അധ്യക്ഷനും തുര്‍ക്കി പ്രധാനമന്ത്രിയുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈജിപ്ത്, ലിബിയ, തുനീഷ്യ എന്നീ രാജ്യങ്ങളില്‍ 2011 സെപ്റ്റംബറില്‍ പ്രസിദ്ധമായ തന്റെ 'വസന്ത യാത്ര' സംഘടിപ്പിക്കുകയുണ്ടായി. ഈ രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആത്മവിശ്വാസത്തെ വാനോളമുയര്‍ത്തിയ ചുവടുവെപ്പായിരുന്നു അത്. 2012 സെപ്റ്റംബറില്‍ തുര്‍ക്കിയില്‍ നടന്ന എ.കെ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ പ്രധാന അതിഥി ഫലസ്ത്വീനിലെ ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ആയിരുന്നു. ഈ ദിശയില്‍ തന്നെയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തിനുശേഷം രൂപപ്പെട്ട മൂവ്‌മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് (എം.പി.ജെ) എന്ന പ്രസ്ഥാനം. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണത് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക നീതി, ഭരണകൂട ഭീകരത, ദാരിദ്ര്യ നിര്‍മാര്‍ജനം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയവയാണതിന്റെ പ്രവര്‍ത്തന മേഖല. അഥവാ 2003-ല്‍ രൂപം കൊണ്ട സോളിഡാരിറ്റി ഒരാഗോള ഇസ്‌ലാമിക പുതുചലനങ്ങളുടെ തന്നെ അഭിവാജ്യ ഭാഗമാണ്. അതിനെ ഇടതുപക്ഷം അരങ്ങൊഴിഞ്ഞ ഇടത്തേക്ക് തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു വികല സംവിധാനം എന്ന വിലയിരുത്തലില്‍ ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഈ പുതുചലനങ്ങളെക്കുറിച്ച അജ്ഞതയാണ് പ്രകടമാവുന്നത്. ഏറ്റവും പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതില്‍ എന്നും യൗവനം പ്രകടിപ്പിച്ചിട്ടുള്ള പാഠഭേദത്തിന്, ഈ നൂറ്റാണ്ടിന്റെ ഭാവുകത്വത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ ഏറെ സാധ്യതകളുള്ള അറബ് വസന്തത്തെയോ അതിന്റെ കലാ-സാഹിത്യ സൃഷ്ടികളെ പോലുമോ അവതരിപ്പിക്കാന്‍ കഴിയാതെ പോയത് ഇസ്‌ലാമിസ്റ്റുകളുടെ ചലനാത്മകതയെ കുറിച്ച ഈ പിടികിട്ടായ്മ കാരണമാണ്. സ്വിച്ചിട്ടാല്‍ കത്തുകയും സ്വിച്ചണച്ചാല്‍ കെടുകയും ചെയ്യുന്ന ആക്ടിവിസത്തിന്റെ അച്ചടക്കമുള്ള കേഡറായ സോളിഡാരിറ്റിക്ക് ജനകീയ സമരങ്ങളില്‍ ആര്‍ഭാടമാകാനേ കഴിയൂ എന്നാണ് ലേഖകന്റെ വിലയിരുത്തല്‍. കാരണം, സോളിഡാരിറ്റി ചിതറിത്തെറിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വികാരവിസ്‌ഫോടനമല്ലത്രെ. കേരളത്തിലെ ജനകീയ സമരങ്ങളുടെ ഇന്‍ഫാസ്ട്രക്ചര്‍ ആയി വര്‍ത്തിച്ചുകളയുന്നു എന്നതാണ് ലേഖനത്തിലെ പ്രമാദമായ ആരോപണം. അറബ് വസന്തത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചര്‍ അവിടത്തെ ഇസ്‌ലാമിക യുവതയായിരുന്നു എന്ന വസ്തുതയെ ഈ ആരോപണത്തോട് ചേര്‍ത്ത് വായിക്കണം നാം. പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ജനകീയ സമരങ്ങളില്‍ സംഘടന പങ്കുവഹിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇരകളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കോര്‍ത്തിണക്കി സമരമുഖത്തേക്കിറക്കി. മറ്റ് ചിലപ്പോള്‍ സമരങ്ങള്‍ക്ക് ആളും അര്‍ഥവും നല്‍കി ആത്മവിശ്വാസം പകര്‍ന്നു. ചിലപ്പോള്‍ സംഘടനാ നെറ്റ്‌വര്‍ക്കുപയോഗിച്ച് കാമ്പയിന്‍ നടത്തി സമരത്തെ ജനകീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ഇങ്ങനെ പല രീതിയിലാണ് സോളിഡാരിറ്റി ജനകീയ സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടത്. ഇത്തരം സമരങ്ങളെ സംബന്ധിച്ച് ഒരു കാര്യം വ്യക്തമാണ്. ജനകീയ സമരങ്ങള്‍ കാല്‍പ്പനിക ഭാവനയല്ല, അതൊരു സൈദ്ധാന്തിക വ്യായാമവുമല്ല. മറിച്ച് ഭരണകൂടം, പോലീസ്, കുപ്രചാരണം, മാധ്യമതിരസ്‌കരണം, രാഷ്ട്രീയ പാര്‍ട്ടികള്‍, പണമാഫിയ, സാമൂഹിക അരക്ഷിതാവസ്ഥ തുടങ്ങിയ പരുക്കന്‍ യാഥാര്‍ഥ്യങ്ങളുമായുള്ള മുഖാമുഖമാണത്. അതുകൊണ്ട് തന്നെ ചിതറിത്തെറിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വികാര വിസ്‌ഫോടനങ്ങള്‍ മാത്രമായിക്കൊള്ളണമെന്നില്ല പലപ്പോഴും ഇത്തരം സമരങ്ങള്‍. ജനകീയ സമരങ്ങളിലെ സോളിഡാരിറ്റിയെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷേ അത് എപ്പോഴും സത്യസന്ധമാവുക ഇരകളുടെ മനസ്സ് തുറക്കുമ്പോഴായിരിക്കും എന്നുമാത്രം. സ്വത്വവാദത്തിന്റെ ശുദ്ധിബോധമുപയോഗിച്ച് പാഠഭേദത്തിന് വിശകലനങ്ങള്‍ നടത്താം. ജനകീയ സമരങ്ങളെ സാരോപദേശം നടത്തുകയുമാവാം. പക്ഷേ ചരിത്രം ഉണ്ടാകുന്നത് സ്വത്വവര്‍ഗ പ്രത്യയശാസ്ത്ര ശുദ്ധിബോധങ്ങള്‍ക്കകത്തല്ല എന്നു മനസ്സിലാക്കുന്നത് ചരിത്രപ്രസക്തി നഷ്ടപ്പെടാതെ പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും സഹായിക്കും. പിന്‍കുറിപ്പ്: പാഠഭേദം ലേഖനം തേജസ് പത്രം പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ വെളിച്ചം കാണാതെ പോയ വരികള്‍ ഇങ്ങനെ.... ''ഏതായാലും സോളിഡാരിറ്റിയുള്ള 10 വര്‍ഷക്കാലത്തെ കേരളത്തെ നോക്കി നെഞ്ചത്തടിച്ച് കരയേണ്ടത് ഇവിടത്തെ ആക്ടിവിസ്റ്റുകളാണ്. മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടുപോയല്ലോ.''
ജമാഅത്തെ ഇസ്‌ലാമി പൊതുയോഗത്തിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക് കുന്ദമംഗലം: പെരിങ്ങൊളത്ത് ജമാഅത്തെ ഇസ്‌ലാമി പൊതുയോഗത്തിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പെരിങ്ങൊളം കണ്ടംവള്ളി അബ്ദുല്‍ ഖാദറിന്റെ മകന്‍ അയ്മന്‍ (9), നിഷാദ് കോവൂര്‍ (28), സി. മുഹമ്മദ്‌കോയ പാലാഴി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറില്‍ നിഷാദിന്റെ തല പൊട്ടിയിട്ടുണ്ട്. പെരിങ്ങൊളം അങ്ങാടിയില്‍ പൊതുയോഗം നടന്നുകൊണ്ടിരിക്കെ സംഘടിച്ചെത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തൊട്ടടുത്ത പറമ്പില്‍നിന്ന് തുരുതുരെ കല്ലെറിയുകയായിരുന്നു. കുന്ദമംഗലം പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍മാരായ പി. ശശിധരന്‍, എ.ഒ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് അക്രമികളെ തുരത്തിയെങ്കിലും ഇരുട്ടില്‍നിന്ന് വീണ്ടും കല്ലേറ് തുടര്‍ന്നു. ചേവായൂര്‍ എസ്.ഐ ജേക്കബിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂമില്‍നിന്നും എ.ആര്‍. ക്യാമ്പില്‍നിന്നും കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് അക്രമികള്‍ ഓടിമറഞ്ഞത്. ഇവിടെ രണ്ടാഴ്ച മുമ്പ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ പാലനില്‍ക്കും മണ്ണില്‍ മുഹമ്മദിന്റെ മാതാവ് ആമിനയുടെ മയ്യിത്ത് മഹല്ല് പള്ളിയില്‍ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഖബറടക്കവുമായി മഹല്ല് കമ്മിറ്റി സഹകരിച്ചിരുന്നില്ല. ഖബറിനുള്ള സ്ഥലം അനുവദിച്ചതല്ലാതെ ഖബര്‍ കുഴിക്കുന്നതിനുള്ള ഉപകരണങ്ങളോ മൂട്കല്ലോ മയ്യിത്ത് കട്ടിലോ നല്‍കിയിരുന്നില്ല. ഖബര്‍ കുഴിക്കുന്ന ആള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ മഹല്ല് കമ്മിറ്റിയുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുന്ദമംഗലത്തുനിന്ന് മയ്യിത്ത് കട്ടിലും മറ്റ് ഉപകരണങ്ങളുമെത്തിച്ചാണ് ഖബറടക്കം നടന്നത്. മയ്യിത്ത് പള്ളിയിലെത്തിയിട്ടും മൂന്നുമണിക്കൂള്‍ വൈകിയാണ് ഖബറടക്കാന്‍ കഴിഞ്ഞത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ജമാഅത്തെ ഇസ്‌ലാമി തിങ്കളാഴ്ച വൈകുന്നേരം വിശദീകരണ യോഗം നടത്തിയത്. പി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ ഇബ്‌നുഹംസ സംസാരിച്ചു. അബ്ദുല്‍ അസീസ് സ്വാഗതവും ഇ.പി. അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു. പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളവരെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി സന്ദര്‍ശിച്ചു. അക്രമത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമം അഴിച്ചുവിട്ട സാമൂഹികദ്രോഹികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് പാലേരി ആവശ്യപ്പെട്ടു
കുബൂരി സംസ്കാരം... എ.പി സുന്നികളെ കന്തപുരം പടിപ്പിച്ചതൊ... ഈ സം സ്കാരം... കുബൂരി തലക്കു പിറകെ എഴുതി വെച്ചാൽ പൊരാ... നിന്റെ വാക്ക്‌ കൊണ്ട്‌ താൻ കേദിക്കും...ഞാൻ നിന്റെ വാക്കുകൾ അല്ലഹുവിലെക്കു വിടുന്ന്നു ... ഏറ്റവും നല്ലവിദി കർത്താവു അല്ലഹു തന്നെ..... — with Mansurudheen Cp, Abdul Kareem Chandera, Moosa Yousaf Chalissery, Nizar Punathil, Cps Nellikkuth and Kta Rahman Irivetty. Like · · Share · 21 April via Mobile Samad Thiruvallur likes this. 1 share 49 of 386 View previous comments Thameem Moodadi Moose ninte kakkoos vaya adakkuuu ,,,,,vivaram alpam ullavar parayatte 22 April at 05:05 via mobile · Like Nizar Punathil original thanne.pakshe sharahaanu.sharah ennu paranjaal vyaakyaanam.sharahul muhaddhabil imam navavi paranjad veroraal vyaakyaanichu 22 April at 05:05 · Like · 2 Moosa Yousaf Chalissery NIZAR BAI & RAMEEL@ AVANE VITTEKOO,AVAN PERODAN KALICHATHAA,PAAVAM,POYI KIDANNURANGEDO MONE,SAIKKILIL NINNU VEENA CHIRI CHIRICHITTU VERUTHE SAMAYAM KALAYALLE, 22 April at 05:05 · Like · 2 Thameem Moodadi Rameel veruthe pulambathe 22 April at 05:05 via mobile · Like Thameem Moodadi Appol imam navavi paranhathaan alle 22 April at 05:06 via mobile · Like Thameem Moodadi Ennal ninte aavadqvum thettan 22 April at 05:07 via mobile · Like Thameem Moodadi Angine oralum paranhathalla ath 22 April at 05:07 via mobile · Like Thameem Moodadi Moose ninakk vere paniyilleee 22 April at 05:07 via mobile · Like Thameem Moodadi Vivaram ullavar charcha vheyyunnidath kuttikalkend karyam???ith photo editing alla 22 April at 05:08 via mobile · Like Nizar Punathil thameeminu manzssilaayille?.imam nzvaviyude sharzhul muhaddhabinu veroraal vyaakyaznamezhudhi 22 April at 05:12 · Like Thameem Moodadi Veroraalioioo????aar???? 22 April at 05:13 via mobile · Like Nizar Punathil thameeme,,.nee vallaatha kudungalilaayallo? 22 April at 05:13 · Like Thameem Moodadi Veruthe pichum pezhim parayathe 22 April at 05:13 via mobile · Like Thameem Moodadi Haaaaa. Imam navavi nde kithab alla enn parangavan ippol ath 22 April at 05:14 via mobile · Like Nizar Punathil adhinte chattayonnu nee nokkoo? 22 April at 05:14 · Like Thameem Moodadi Mattoraal vyakanichu enn 22 April at 05:15 via mobile · Like Thameem Moodadi Chattayil endaa??? 22 April at 05:15 via mobile · Like Thameem Moodadi Paraaa 22 April at 05:15 via mobile · Like Thameem Moodadi Chattayil vyaknam enn ezhuthiyooi 22 April at 05:15 via mobile · Like Nizar Punathil nee vechad aa grandhathinte vyaakyaanam 22 April at 05:15 · Like Thameem Moodadi Ath neeyano theerumanikkunnath 22 April at 05:16 via mobile · Like Nizar Punathil chatta ivide vekkoo? 22 April at 05:16 · Like Thameem Moodadi Evide chattsmel vyakkanam enn 22 April at 05:16 via mobile · Like Thameem Moodadi Ivide idaan kazhiyila ninte wallil idaam 22 April at 05:17 via mobile · Like Nizar Punathil chatta ivide vekkoo? 22 April at 05:17 · Like Nizar Punathil ivide blockundo? 22 April at 05:17 · Like Thameem Moodadi Ivide kazhiyilla ninakk kanan ninte wallil idaam 22 April at 05:18 via mobile · Like Thameem Moodadi Athe ivide copy avilla 22 April at 05:19 via mobile · Like Thameem Moodadi Wallil nokk 22 April at 05:19 via mobile · Like Moosa Yousaf Chalissery HA HA HA,VIVARAMILLATHA MOOSA PIN MAARI,BUT VIVARAMULLA MOODADI YENTHAA BA BA BA PARAYUNNATHU,MOODADI,NINAKKU KITHABINTE COPY IVIDE POST CHEYYAN KAZHIYILLENGIL NEE IBARATHINTE ARTHAM ONNU IVIDE EZHUTHOO,ATHUM ARIYATHEYANO NEE CHARCHAKKU VARUNNATHU. ?? PARAYOO ENTHANU IBARATHIL KODUTHITTULLATHU,NANGAL VIVARAMILLATHAVAR ONNU PADIKKATTE MASHEY,,, COMON PARAYOO? ? 22 April at 05:24 · Like · 1 Thameem Moodadi Deere pooy valla photo editt vheyth kuttam varikkuuttuuu ......ninte jinnuri kalkk vendath nhan koduthittund,, 22 April at 05:26 via mobile · Like Thameem Moodadi Poy urangukkoo nee 22 April at 05:26 via mobile · Like Nizar Punathil muhammed najeeb muth'ee aaraanu thameeme? 22 April at 05:28 · Like Thameem Moodadi Haaaaa araaa vyjkanam ezhuthiyath mohd najeeb r 22 April at 05:29 via mobile · Like Thameem Moodadi Aano nizare 22 April at 05:29 via mobile · Like Thameem Moodadi Athonn para 22 April at 05:29 via mobile · Like Thameem Moodadi Nhan athinaan ithrayum kaluchath, 22 April at 05:29 via mobile · Like Thameem Moodadi Parayuuu 22 April at 05:29 via mobile · Like Thameem Moodadi Mohad najeeb eee kithab ibde vyakkanam ezhuthiyathaanoio??? 22 April at 05:30 via mobile · Like Thameem Moodadi Ithinu venduii yaaa jinnuri nhanum kathirunnathw 22 April at 05:30 via mobile · Like Thameem Moodadi Marupady varatte 22 April at 05:31 via mobile · Like Nizar Punathil aaraa...mohd najeeb?adhaano imam navavi? 22 April at 05:31 · Like Thameem Moodadi NinAkk alle thirinhath para,,, 22 April at 05:31 via mobile · Like Thameem Moodadi Adeham navavi imam alla enn elkarkkum ariyaam karanam imam navavi r peer mukalil und 22 April at 05:32 via mobile · Like Thameem Moodadi Araa najeeb ,, para 22 April at 05:32 via mobile · Like Thameem Moodadi Neeee bayangara kithab thiringavanalle 22 April at 05:32 via mobile · Like Thameem Moodadi Paradooo marupady 22 April at 05:32 via mobile · Like Nizar Punathil istigazakku thelivaayi thawssulinte theliv.ha haha 22 April at 06:43 · Like Nizar Punathil edho kaattarabi cheydhadhaayi parayappedunna oru kadha imam navaviyum ibnu kaseerum uddharichittund.pokki pidichu vannirikkunnu.pramaanathinte pinbalamillaadhe aaru parayunnadhum thallappedum 22 April at 09:11 · Like Album:Mobile Uploads Shared with:Friends (+) Tag this Photo Edit Location Open Photo Viewer Download Report People you may knowSee All People you may know ‎Al Jamia ‎(‎المكتبة العامة‎)‎‎ 831 mutual friends Add Friend Sio Siosindhanur 101 mutual friends Add Friend Yusuf Ali 2 mutual friends Add Friend Pathanamthitta Welfareparty 178 mutual friends Add Friend SponsoredCreate Ad Sponsored Get a tablet for business hp.com Go beyond the everyday tablet. All your business matters are covered here. Boyfriend WANTED dateinow.com Chat & Meet single beautiful girls in your area today. Register Now! Diabetes Support Forum diabetesindia.healthunlocked.com Connect with others affected by Diabetes. Join now!
ഇബാദത്ത് : അനുസരണം, ആരാധന-ചര്‍ച്ച പോസ്റ്റ് എഴുതുകAdd Photo / Videoചോദ്യം ചോദിക്കുകAdd File ജമാഅത്ത്-മുജാഹിദ് സ്നേഹസംവാദം Usaid M Kadannamanna നമുക്ക് ഒരു വാക്യം ചര്‍ച്ച ചെയ്താലോ??? " إياك نغبد " 1 ഇഷ്ടം · · പോസ്റ്റ്‌ പിന്തുടരല്‍ അവസാനിപ്പിക്കുക ·സെപ്റ്റംബര്‍ 23 12:40pm-ന് CK Latheef ഉം കൂടാതെ മറ്റു 4 പേരും ഇത് ഇഷ്ടപ്പെടുന്നു. Pma Nasar Doha നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു സെപ്റ്റംബര്‍ 23 12:44pm-ന് · 1 ഇഷ്ടം · 1 Usaid M Kadannamanna oru letterinu oru dot (.) adhikamundu sorry സെപ്റ്റംബര്‍ 23 1:01pm-ന് · 1 ഇഷ്ടം Abu Mohamed നിനക്കു മാത്രം ഞങ്ങള്‍ ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു. സെപ്റ്റംബര്‍ 23 1:06pm-ന് · 1 ഇഷ്ടം · 2 Pma Nasar Doha ആരാധിക്കുന്നു സെപ്റ്റംബര്‍ 23 1:09pm-ന് · 1 ഇഷ്ടം Abu Mohamed وقال في قوله تعالى: إِياك نعبد؛ أَي نُطِيعُ الطاعةَ التي يُخْضَعُ معها، وقيل: إِياك نُوَحِّد، قال: ومعنى العبادةِ في اللغة الطاعةُ مع الخُضُوعِ، ومنه طريقٌ مُعَبَّدٌ إِذا كان مذللاً بكثرة الوطءِ. സെപ്റ്റംബര്‍ 23 1:16pm-ന് · 1 ഇഷ്ടം · 1 Abu Mohamed മുകളില്‍ ഉദ്ധരിച്ചത് : لسان العرب (ലിസനുല്‍ അറബ് ല്‍) നിന്നും സെപ്റ്റംബര്‍ 23 1:18pm-ന് · Edited · 1 ഇഷ്ടം · 4 Muneer CHhttp://www.islampadanam.com/articles/Articls/Ibadath.htm സെപ്റ്റംബര്‍ 23 1:36pm-ന് · 1 ഇഷ്ടം · 2 Aboo Backer Abu Mohamed ഉമറാബാദില്‍ ഉള്ള ലിസാനുല്‍ അറബില്‍ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ലല്ലോ സെപ്റ്റംബര്‍ 23 1:38pm-ന് · 1 ഇഷ്ടം · 5 Pma Nasar Doha" ഇബാദത്ത് ചെയ്യുന്നു" എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ..? സെപ്റ്റംബര്‍ 23 1:58pm-ന് · 1 ഇഷ്ടം Aneesudheen Ch Please read this article ....ഇബാദത്ത് ...മുജാഹിദ് പ്രസ്ഥാനവും,മുസ്ലിം ലോകവും...... http://www.aneesudheen.blogspot.com/2011/06/blog-post_06.html സെപ്റ്റംബര്‍ 23 2:02pm-ന് · 1 ഇഷ്ടം · 2 Abdul Azeez Kuriyedath ഞങ്ങള്‍ നിനക്ക് മാത്രം 'ഇത്വാഅത്ത്' ചെയ്യുന്നു. അല്ലെങ്കില്‍ 'ഞങ്ങള്‍ നിനക്ക് മാത്രം വഴിപ്പെടുന്നു'... ഈ രണ്ടു അര്‍ത്ഥങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും കുഴപ്പമു�ണ്ടെന്ന് വാദമുള്ളവര്‍ തെളിവ്‌ സഹിതം അതിവിടെ കമെന്റുമല്ലോ... സെപ്റ്റംബര്‍ 23 2:03pm-ന് · 1 ഇഷ്ടം Pma Nasar Doha 'ഇത്വാഅത്ത്',വഴിപ്പെടുന്നു' ഇതൊന്നു വിശദമാക്കുമോ..? സെപ്റ്റംബര്‍ 23 2:07pm-ന് · 1 ഇഷ്ടം · 1 Abu Mohamed മുകളില്‍ muneer ch നല്‍കിയ ലിങ്ക് വായിക്കുക. സെപ്റ്റംബര്‍ 23 2:10pm-ന് · 1 ഇഷ്ടം · 1 Abdul Azeez Kuriyedath 'നിനക്ക് മാത്രം വഴിപ്പെടുന്നു' എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ വഴിയില്‍ മാത്രം നിലകൊള്ളുന്നു എന്നര്‍ത്ഥം. 'നിനക്ക് മാത്രം ഇത്വാഅത്ത് ചെയ്യുന്നു' എന്ന് പറഞ്ഞാല്‍, സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു എന്നും. എന്താ, ഇതിലേതെങ്കിലും അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പ്പിക്കാമെന്ന വല്ല വാദവുമുണ്ടോ?!. ഇനി 'ആരാധന' എന്ന വാക്കിന്‍റെ ഉദ്ദേശ്യം പ്രിയ സുഹൃത്ത്‌ പി.എം.എ നാസര്‍ ദോഹ ഒന്ന് വിശദികരിക്കുമെന്നു പ്രതിക്ഷിക്കുന്നു; അതില്‍ അല്ലാഹു അല്ലാത്തവരിലെക്ക് ചേര്‍ക്കാന്‍ പറ്റിയ വല്ല വകുപ്പും ഉണ്ടോ എന്നും. സെപ്റ്റംബര്‍ 23 2:15pm-ന് · 1 ഇഷ്ടം · 2 Pma Nasar Doha 'സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു ' എന്ന് പറഞ്ഞാല്‍ അമുസ്ലിം ഭരണാധികാരിയെ അനുസരിക്കുന്നതിനു എതിരാവുന്നുണ്ടോ ..? സെപ്റ്റംബര്‍ 23 2:25pm-ന് · 1 ഇഷ്ടം Abdul Azeez Kuriyedath വിശദികരിക്കാം. അതിനു മുമ്പ്‌ ഞാന്‍ ചോദിച്ച ഒരു ചോദ്യമുണ്ടല്ലോ, അതിനുള്ള വിശദികരണം കുടി ഇങ്ങ്‌ പോന്നോട്ടെ... ചര്‍ച്ചയുടെ മുന്‍ഗണനാ ക്രമം തെറ്റിച്ച് എന്തിനു മറുകണ്ടം ചാടണം?! സെപ്റ്റംബര്‍ 23 2:58pm-ന് · 1 ഇഷ്ടം · 1 Aboo Backer അങ്ങനെ പറയൂല്ല നാസര്‍ സഹിബെ, ചര്‍ച്ച ആവണമെങ്കില്‍ ഇരു പക്ഷത് നിന്നും മറുപടി വേണം. മറുപടി ഇല്ലെങ്കില്‍ മാറി നിക്കാം ചര്‍ച്ച തുടങ്ങിയ ആള്‍ വരട്ടെ സെപ്റ്റംബര്‍ 23 3:13pm-ന് · Edited · 1 ഇഷ്ടം · 2 Abdul Azeez Kuriyedath ചര്‍ച്ച എന്ന് പറഞ്ഞാല്‍ ഏകപക്ഷിയമായ ചോദ്യവും മരുപടിയുമല്ല, ഇരു വിഭാഗവും ചോദ്യം ചോദിക്കും. മറുപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയും ചെയ്യും. ഇതിനു താങ്കള്‍ സന്നദ്ധനാണോ, എങ്കില്‍ ഏ തു സമയവും താങ്കളുടെ ചോദ്യത്തിനുള്ള മറുപടി തരാം. നാസര്‍, താങ്കള്‍ എന്ത് പറയുന്നു? സെപ്റ്റംബര്‍ 23 3:12pm-ന് · 1 ഇഷ്ടം · 1 Pma Nasar Doha ശരി ,അഭൌതിക മായത് പ്രതീക്ഷിച്ചു വിളിക്കുന്ന തിനെ തേടുന്നതിനെ,പ്രാര്‍ത്ഥിക്കുന്നതിനെയാണ് ആരാധന കൊണ്ട് ഉദ്ദേശിക്കുന്നത് . ?സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു ' എന്ന് പറഞ്ഞാല്‍ ഇന്ത്യയെ പോലുള്ള അമുസ്ലിം ഭരണാധികാരിയെ അനുസരിക്കുന്നതിനു എതിരാവുന്നുണ്ടോ ..? സെപ്റ്റംബര്‍ 23 3:49pm-ന് · 1 ഇഷ്ടം Usaid M Kadannamanna <<<<സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു ' എന്ന് പറഞ്ഞാല്‍ അമുസ്ലിം ഭരണാധികാരിയെ അനുസരിക്കുന്നതിനു എതിരാവുന്നുണ്ടോ ..?>>>>> അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ. പക്ഷെ ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്, ഒപ്പം മുസ്ലിം അവനു പൂര്‍ണമായും അല്ലാഹുവിന്നു ഇബാദത്ത് (ആരാധന മാത്രമല്ല, പൂര്‍ണമായും അനുസരിക്കുക, അടിമപ്പെടുക, കീഴ്പെടുക എന്നത് കൂടി ഉദ്ദേശം) ചെയ്തു ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പരിശ്രമിക്കണം. ഉദാഹരണം-ഒരു പ്രദേശത്തു ജമാ അ ത്തു നമസ്കാരത്തിനു സംവിധാനമില്ലെങ്കില്‍ അത് തുടങ്ങാന്‍ അവിടെയുള്ള മുസ്ലിം പരിശ്രമിക്കേണ്ടതുണ്ട്. അതിനു പള്ളി ഉണ്ടാക്കണമെങ്കില്‍ അതിനു പരിശ്രമിക്കണം, ഇനി പള്ളിയുണ്ടായിട്ടും മുസ്ലിംഗള്‍ നമസ്കരിക്കാന്‍ വരാത്തതാണ് പ്രശ്നമെങ്കില്‍ ആളുകളെ വിളിച്ചു കൂടണം. ഇനി സകാത്ത് സംവിധാനം ഇല്ലെങ്കില്‍ അത് തുടങ്ങല്‍ മുസ്ലിമിന്റെ ബാധ്യതയാണ്‌ . എന്നാല്‍ രാജ്യത്തെ നിയമം ജമാ അ ത്തു നമസ്കരത്തിനും സകാത്ത് സംവിധാനത്തിനും എതിരാണെങ്കില്‍ ആദ്യം അത് മാറ്റിയടുക്കാന്‍ (അനുവാദം വാങ്ങാന്‍ ) പരിശ്രമിക്കണം.ആരാധന കാര്യമായതിനാല്‍ ഇതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല അല്ലെ??? എങ്കില്‍ അനുസരനത്തിന്റെ കാര്യത്തിലും അങ്ങിനെത്തന്നെ. സെപ്റ്റംബര്‍ 23 3:59pm-ന് · 1 ഇഷ്ടം Aboo Backer 'ഇയ്യാകനഅബദു' വിന്റെ അര്‍ഥം ചര്‍ച്ച ചെയ്തു തീരും മുന്‍പ് അങ്ങനെ ആയാല്‍ ഇങ്ങനെ ആവുമോ എന്നല്ല ചര്‍ച്ചയുടെ രീതി, 'ഇത്വാഅത്ത്'എന്ന അര്‍ഥം ഇബാദത്തിനു ഉണ്ടോ ഇല്ലയോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്..ഇബാദത്തിനു അങ്ങനെ ഒരു അര്‍ഥം ഇല്ല എന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് പറയൂ, ഇബാദത്തിനു 'ഇത്വാഅത്ത്' എന്ന അര്‍ഥം ഇല്ലെങ്കില്‍ പിന്നെ ഇന്ത്യയും അമേരിക്കയും ചര്‍ച്ച ചെയ്തു സമയം കളയെണ്ടതില്ല സെപ്റ്റംബര്‍ 23 4:01pm-ന് · 1 ഇഷ്ടം · 4 Riyas Abdulsalam Pma Nasar Doha അഭൌതികം എന്നതുകൊണ്ട് എന്താണ്‌ നിലവില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ? സെപ്റ്റംബര്‍ 23 4:01pm-ന് · 1 ഇഷ്ടം · 1 Pma Nasar Doha -Usaid M Kadannamanna "അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ"എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്‍റെ നിയമം ഉള്ളപ്പോള്‍ തന്നെ പ്രബോധനത്തിന് പോലും സ്വതന്ത്രമുള്ള ഇന്ത്യയിലെ പല നിയമങ്ങളും മുസ്ലിങ്ങള്‍ അനുസരിക്കുന്നത് ശിര്‍ക്ക് എന്നാണോ ...? Aboo Backer 'ഇത്വാഅത്ത്'എന്ന അര്‍ഥം ഇബാദത്തിനു ഉണ്ടോ ഇല്ലയോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്..ഇബാദത്തിനു അങ്ങനെ ഒരു അര്‍ഥം ഇല്ല എന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് പറയൂ ____________________ =അറബി വാക്കുകള്‍ക്കുള്ള എല്ലാ അര്‍ത്ഥവും എല്ലായിടത്തും ഫിറ്റാകുമോ ... Riyas Abdulsalam അഭൌതികം എന്നതുകൊണ്ട് എന്താണ്‌ നിലവില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ________________________ =പദാര്‍ത്ഥ അതീതമായത് ,പ്രപഞ്ചതീ തമായതു ..... സെപ്റ്റംബര്‍ 23 4:13pm-ന് · 1 ഇഷ്ടം · 1 Riyas Abdulsalam <<അഭൌതിക മായത് പ്രതീക്ഷിച്ചു വിളിക്കുന്ന തിനെ തേടുന്നതിനെ,പ്രാര്‍ത്ഥിക്കുന്നതിനെയാണ് ആരാധന കൊണ്ട് ഉദ്ദേശിക്കുന്നത് .>>എന്ന രീതിയിലുള്ള ഒരു നിര്‍വ്വചനം മലയാള ഭാഷയിലോ അല്ലെങ്കില്‍ ആരാധന എന്ന പദം കടമെടുക്കപെട്ട സംസ്കൃതത്തിലോ ഇല്ല. രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടത്തെയാണ്‌ ആരാധനയായി മലയാളം മനസ്സിലാക്കുന്നത്. അതില്‍ അഭൌഅതികം / ഭൌതിക വേര്‍തിരിവ് ഇല്ല സെപ്റ്റംബര്‍ 23 4:14pm-ന് · 1 ഇഷ്ടം · 2 Usaid M Kadannamanna <<<<"എന്ന് പറഞ്ഞാല്‍ പ്രബോധനത്തിന് പോലും സ്വതന്ത്രമുള്ള ഇന്ത്യയിലെ പല നിയമങ്ങളും മുസ്ലിങ്ങള്‍ അനുസരിക്കുന്നത് ശിര്‍ക്ക് എന്നാണോ ...?>>>>പറഞ്ഞല്ലോ??? ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്, ഒപ്പം മുസ്ലിം, ആ രാജ്യത്തെ നിയമങ്ങള്‍ക്കു ഉള്ളില്‍ നിന്ന് കൊണ്ട്, അവനു പൂര്‍ണമായും അല്ലാഹുവിന്നു ഇബാദത്ത് (ആരാധന മാത്രമല്ല, പൂര്‍ണമായും അനുസരിക്കുക, അടിമപ്പെടുക, കീഴ്പെടുക എന്നത് കൂടി ഉദ്ദേശം) ചെയ്തു ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പരിശ്രമിക്കണം. സെപ്റ്റംബര്‍ 23 4:16pm-ന് · 1 ഇഷ്ടം Aboo Backer pma nasar doha അറബി വാക്കുകള്‍ക്കുള്ള എല്ലാ അര്‍ത്ഥവും എല്ലായിടത്തും ഫിറ്റാകുമോ ... ------------------------------------------------------------------ =ഇവിടെ ഫാതിഹയിലെ 'ഇയ്യാകനഅബദു' ആണ് ചര്‍ച്ച, ഇവിടെ ആരാധന എന്നല്ലാതെ വേറെ ഒരര്‍ത്ഥവും ഫിറ്റല്ല എന്നാണ് താങ്കള്‍ വാദിക്കുന്നതെങ്കില്‍ അത് തുറന്നു പറയൂ Pma Nasar Doha സെപ്റ്റംബര്‍ 23 4:23pm-ന് · 1 ഇഷ്ടം Usaid M Kadannamanna يا أبث لا تغبد شيثان (അക്ഷരങ്ങളില്‍ മാറ്റമുണ്ടാകും) എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം സെപ്റ്റംബര്‍ 23 4:26pm-ന് · Edited · 1 ഇഷ്ടം Pma Nasar Doha Riyas Abdulsalam രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടത്തെയാണ്‌ ആരാധനയായി മലയാളം മനസ്സിലാക്കുന്നത്. അതില്‍ അഭൌഅതികം / ഭൌതിക വേര്‍തിരിവ് ഇല്ല ________________ =ദൈവത്തെ ആരാധിക്കുക പ്രാര്‍ഥിക്കുക എന്ന് പറഞ്ഞാല്‍ രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടപോലെ യാണ് ആരാധനയെ പ്രാര്‍ത്ഥനയെ കണക്കാക്കേണ്ടത് ..അല്ലേ.? Usaid M Kadannamanna ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്," എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കായാലും പ്രശ്നമില്ല .അങ്ങനെ വരുമ്പോള്‍ ഫിറൌന്‍ ന്‍റെ ഭാര്യ മുസ്ലിമായിട്ടും ഫിറൌന്‍ ന്‍റെ ഭരണത്തില്‍ ശിര്‍ക്ക് ചെയ്തിരിന്നു എന്നല്ലേ .നമ്മളും ശിര്‍ക്ക്‌ ചെയ്തു കൊണ്ടിരിക്കുന്നു .അല്ലെ ..?? സെപ്റ്റംബര്‍ 23 4:50pm-ന് · 1 ഇഷ്ടം Riyas Abdulsalam <<ദൈവത്തെ ആരാധിക്കുക പ്രാര്‍ഥിക്കുക എന്ന് പറഞ്ഞാല്‍ രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടപോലെ യാണ് ആരാധനയെ പ്രാര്‍ത്ഥനയെ കണക്കാക്കേണ്ടത് ..അല്ലേ.?>> അരാധന താങ്കളുടെ പദപ്രയോഗമാണ്‌, അതിന്‌ ഭാഷയില്‍ ഉള്ള അര്ത്ഥം ചൂണ്ടിക്കാണിക്കുകയാണ്‌ ഞാ ചെയ്തത്. പറയാത്ത കാര്യങ്ങള്‍ ആരോപിക്കുന്നത് നല്ല സംവാദമല്ല. താങ്കളിവിടെ "ആരാധിക്കുക പ്രാര്‍ഥിക്കുക എന്ന് പറഞ്ഞാല്‍" എന്ന് ഉപയോഗിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ആരാധന എന്നാല്‍ മലയാളത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് അങ്ങോട്ട് അര്‍പ്പിക്കുന്നതീനെ യാണ്‌ പറയുക. അല്ലാതെ ഇങ്ങോട്ട് അര്‍ത്ഥിക്കുന്നതിനെയല്ല. സെപ്റ്റംബര്‍ 23 4:59pm-ന് · 1 ഇഷ്ടം Riyas Abdulsalam കെ എന്‍ എം സുഹൃത്തുക്കളുടെ ഇബാദത്ത് വ്യഖ്യാനം കറങ്ങിത്തിരിയുന്നത് പ്രാര്‍ത്ഥനയിലാണ്‌, ദുആ മാത്രമാണ്‌ ഇബാദത്ത് എന്നു മനസ്സിലുറപ്പിച്ചിട്ടാണ്‌ ഇബാദത്ത് ന്റെ താല്പര്യം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. അത് നേരേ ചൊവ്വേ പറഞ്ഞാല്‍ തന്നെ അതിലെ അബദ്ധം ബോധ്യമാവും എന്നതുകൊണ്ടോ മറ്റോ, ആരാധന എന്ന പ്ദത്തിനെ ഇബാദത്തിന്റെ തുല്യമായി വ്യഖ്യാനിക്കുകയും, അതേ സമയം ആരാധനക്ക് ഭാഷയില്‍ ഇല്ലാത്തതും നേര്‍ എതിര്‍ ദിശയിലുള്ളതുമായ വ്യഖ്യാനം ആരോപിക്കുകയും ചെയ്യുന്നു ! ഇങ്ങനെ ഖുര്‍ആനിന്റേതല്ലാത്ത ഒരു ഭാഷയിലുള്ള പദത്തെ വ്യഖ്യാനിക്കാനും വിശദീകരിക്കാനും ശ്രമിക്കുന്നതിലും എത്രയോ നല്ലതാണ്‌, ഖുര്‍ആനിന്റെ തനെ പദത്തെ അംഗീകൃത തഫ്‌സീറുകളുടെ സഹായത്തോടെ മനസ്സിലാക്കുന്നത്. ഇബാദത്ത് എന്ന പദം നേരാം വണ്ണം തഫ്‌സീറുകളില്‍ വിശദീകരിക്കപെട്ടിട്ടുണ്ട്. അത് മനസ്സിലാക്കുക വിഷമകരമായ ഒന്നല്ല. എന്നിട്ടും മറ്റൊരു പദത്തിന്‌ തെറ്റായ അര്‍ത്ഥം ആരോപിച്ചുകൊണ്ട് ഇബാദത്തിനെ വിശദീകരിക്കാന്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ ? സെപ്റ്റംബര്‍ 23 5:02pm-ന് · 1 ഇഷ്ടം · 3 Aboo Backer ഫാതിഹയിലെ 'ഇയ്യാകനഅബദു' ആണ് ചര്‍ച്ച, ഇവിടെ ആരാധന എന്നല്ലാതെ വേറെ ഒരര്‍ത്ഥവും ഫിറ്റല്ല എന്ന് പറയാന്‍ ധൈര്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ് സെപ്റ്റംബര്‍ 23 5:08pm-ന് · 1 ഇഷ്ടം · 3 Usaid M Kadannamanna അല്ലാഹുവിന്നു വിരുദ്ധമായ ഒരു നിയമവും അനുസരിക്കാന്‍ നാം തയ്യാറല്ല / അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല. പക്ഷെ അങ്ങിനെ ഉള്ള അനേകം വ്യവസ്ഥ ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ട് അത് നമ്മെ അനുസരിക്കാന്‍ നിര്‍ബന്ധികുന്നില്ല എന്ന് മാത്രം (ഉദാ;- മദ്യം, ലോട്ടറി) അത് കൊണ്ട് തന്നെ ഞാന്‍ ജീവിക്കുന്ന പ്രദേശം അതിന്‍റെ ഉടമയുടെ താല്പര്യം അനുസരിച്ച് പൂര്‍ണമായും മാറ്റിയെടുക്കാന്‍ ഞാന്‍ പരിശ്രമിക്കുന്നു. നമുക്ക് " إياك نغبد " ലേക്ക് തിരിച്ചു വരാം, ഇവിടെ അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് പറയാന്‍ പറ്റുമോ ഇല്ലെയോ??? സെപ്റ്റംബര്‍ 23 5:19pm-ന് · Edited · 1 ഇഷ്ടം Ansari Kc എന്റെ ആരാധനാ കഥാപാത്രമാണ് മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം.. ഞാന്‍ മമ്മൂട്ടിക്ക് ഇബാദത്ത് ചെയ്യുന്നു എന്നാണോ...??? സെപ്റ്റംബര്‍ 23 5:43pm-ന് · 1 ഇഷ്ടം Aneesudheen Ch "ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്.അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്.അദ്ദേഹം വലിയ മഹാന്‍ തന്നെ പക്ഷെ ഇപ്പറഞ്ഞത്‌ മഹാ തെറ്റാണ് (പുസ്തകം 2 ലക്കം 8 1972 സപ്തംബര്‍ , പേജ് 45 ,46 )" ......................................................................... "മുസ്ലിം ലോകം ഇമാമുല്‍ മുഫസ്സിരീന്‍ എന്ന ആദരണീയ സ്ഥാനം നല്‍കി സ്വീകരിച്ച മഹാ പണ്ഡിതനും ഖുര്‍ആന്‍ വ്യഖ്യാതാവുമാണ് ഇബ്നു ജരീരി ത്വബ് രി(റ).അദ്ദേഹത്തിനു ഇബാദത്തിന്റെ അര്‍ത്ഥ കല്‍പനയില്‍ പിശക് പറ്റിയിട്ടുണ്ട്.സൗദി അറേബ്യയിലെ 50 ല്‍ പരം അറിയപ്പെട്ട മഹാ പണ്ഡിതന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയതെന്ന് പ്രസ്ഥാവിക്കപ്പെടുന്ന ഒരു പാഠപുസ്തകത്തില്‍ ഇബാദത്തിന് അര്‍ഥം നല്‍കിയത് തെറ്റാണ് (സല്സബീല്‍ 1998 ഫെബ്രുവരി)" ............................................................................ "ഇമാം ഖുര്‍തുബി മഹാന്‍ തന്നെ,പക്ഷെ അടിമത്തം എന്ന അര്‍ഥം സ്വീകാര്യമല്ല,നിരുപാധികമായ അനുസരണം അല്ലാഹുവിനു മാത്രം എന്ന അര്‍ത്ഥവും ഇബാദത്തിന് നല്‍കിക്കൂടാ...അത് പ്രവാചകന് അവകാശപ്പെട്ടതാണെന്ന് ഖുര്‍ആന്‍ ശക്തിയായി കല്‍പിക്കുന്നു.ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്താനും.അപ്പോള്‍ ഈ അര്‍ഥം അവിടെ പറ്റുകയില്ല.അല്ലാഹുവിനു മാത്രം അവകാശപ്പെട്ട 'ആരാധന'മാത്രമേ അവിടെ അര്‍ത്ഥമാക്കാന്‍ പാടുള്ളൂ...മറിച്ചു ആര് വാദിച്ചാലും ശഹാദത് കലിമയെ വികലമാക്കലാണ് ഫലം.ഇവിടെ റഷീദ് രിളായും റഷീദ് കുട്ടംപൂരും എന്നെ സംബന്ധിച്ചിടത്തോളം സമമാണ് (സല്‍സബീല്‍ 1998 നവമ്പര്‍ )" :) സെപ്റ്റംബര്‍ 23 5:52pm-ന് · Edited · 1 ഇഷ്ടം · 3 Aneesudheen Ch ഇബ്നു തൈമിയ:- وامأثور عن السلف تفسير العبادة بالطاعة,فيدخل فى ذلك فعل المأمور و ترك المحضور (مجموعة اتوحيد النجدية:214) (മുന്‍ ഗാമികളായ പണ്ഡിതന്മാരെല്ലാം ഇബാദതിനു നല്‍കിയിരിക്കുന്ന വ്യാഖ്യാനം ത്വാഅതു (അനുസരണം) എന്നാണ്.അപ്പോള്‍ അജ്ഞാപിക്കപ്പെട്ട കാര്യം പ്രവര്‍തിക്കലും നിരൊധിക്കപ്പെട്ടതു ഉപേക്ഷിക്കലും എല്ലാം ഇബാദതില്‍ ഉള്‍പ്പെടുന്നു.) അദ്ദേഹം തുടറ്ന്നു എഴുതുന്നു: العبادة هي اسم جامع لكلّ ما يحبّه الله و يرضاه من الأقوال و لأعمال الباطنة والظاهرة (ഇബാദത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ത്രിപ്തിപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരൊക്ഷവും ആയ എല്ലാ വാക്കുകളും പ്രവര്‍തികളും ഉള്‍കൊള്ളുന്ന ഒരു സമഗ്ര നാമമാണ്.) ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്:- فان قيل فما الجامع لعبادة الله وحده قلت:طاعة بامتثال أوامره واجتناب نواهيه (مجموعة اتوحيد النجدية:128) (അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്നതിന്റെ സമഗ്രമായ നിര്‍ വ്വചനം എന്താണെന്നു ചോദിച്ചാല്‍ അവന്റെ കല്പനകള്‍ അംഗീകരിക്കുകയും നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും വഴി അവന് താഅത് (അനുസരണം)ചെയ്യുകയാണെന്നു നീ പറയണം)ഇമാം നവവി:‌‌-اما العبادة فهي الطاعة مع الخضوع...ويحتمل ان يكون المراد بالعبادة الطاعة مطلقا فيدخل جميع وظائف الاسلام فيها (شرح مسلم (ഇബാദത് എന്നു പറഞാല്‍ താഴ്മയയോടു കൂടിയ അനുസരണം ആണ്.ഇബാദത് എന്നതു കൊണ്ടൂ ഉദ്ധേശ്യം നിരുപാധികം അനുസരണമാണെന്നു ഇതു സൂചിപ്പിക്കുന്നു.അപ്പോള്‍ ഇസ്ലാമികമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇബാദത്തില്‍ ഉള്‍പ്പെടുന്നു.) ഇമാം ഇബ്നു തൈമിയ തന്നെ വീണ്ടും പറയുന്നു العبادة هي الطاعة الله,بامتثال ما أمر الله به على السنة الرسل (فتح المجيد:27) :(പ്രവാചകന്‍ മാരുടെ നാവിലൂടെ അല്ലാഹു കല്‍പിച്ചതിനെ മുറുകെ പിടിക്കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കലാണ് ഇബാദത്ത്.) സെപ്റ്റംബര്‍ 23 5:54pm-ന് · 1 ഇഷ്ടം · 5 Ansari Kc ഇമാം രാശിയുടെ വാക്കുകള്‍ ജമാ'അത്തുകാര്‍ എടുക്കുമ്പോള്‍ അത് പരമമായ അബദ്ധവും മുജാഹിദുകാര്‍ എടുക്കുമ്പോള്‍ അത് പരമമായ സത്യവുമാകുന്നു... ചൈന സില്‍ക്ക് തുണി പോലെ....""" സെപ്റ്റംബര്‍ 23 5:56pm-ന് · 1 ഇഷ്ടം · 4 Usaid M Kadannamanna @Ansari Kc<<<എന്റെ ആരാധനാ കഥാപാത്രമാണ് മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം.. ഞാന്‍ മമ്മൂട്ടിക്ക് ഇബാദത്ത് ചെയ്യുന്നു എന്നാണോ...???>>><അവിടെയാണ് 'ആരാധന' എന്നാ മലയാള പദത്തിന്റെ പരിമിതി. സെപ്റ്റംബര്‍ 23 6:01pm-ന് · Edited · 1 ഇഷ്ടം Ansari Kc എന്താണ് ആ പരിമിതി..?? സെപ്റ്റംബര്‍ 23 6:00pm-ന് · 1 ഇഷ്ടം · 1 Usaid M Kadannamanna അന്‍സാരി......അത് കേവലം 'പ്രാര്‍ത്ഥനയെ' പോലും ഉള്‍കൊള്ളാന്‍ പര്യാപ്തമല്ല, എന്നിട്ടാണ് ഇബാദത്ത് എന്നാ വിശാലമായ ഖുര്‍ആന്‍ സാങ്കേതിക പദത്തിന് 'ആരാധന' എന്ന് അര്‍ഥം പറയുന്നത്!!!!! സെപ്റ്റംബര്‍ 23 6:05pm-ന് · 1 ഇഷ്ടം · 1 Ansari Kc പിന്നെ എന്താരിഞ്ഞിട്ടാണ് ഒരു വിഭാഗം "ആരാധന" മാത്രമാണ് ശരിയായ അര്‍ഥം എന്ന് പറഞ്ഞു നടക്കുന്നത്...??? സെപ്റ്റംബര്‍ 23 6:07pm-ന് · 1 ഇഷ്ടം Usaid M Kadannamanna <<പിന്നെ എന്താരിഞ്ഞിട്ടാണ് ഒരു വിഭാഗം "ആരാധന" മാത്രമാണ് ശരിയായ അര്‍ഥം എന്ന് പറഞ്ഞു നടക്കുന്നത്...???>>>>പറഞ്ഞു കുടുങ്ങിയതായിരിക്കാം സെപ്റ്റംബര്‍ 23 6:24pm-ന് · 1 ഇഷ്ടം · 4 Pma Nasar Doha Usaid M Kadannamanna"അല്ലാഹുവിന്നു വിരുദ്ധമായ ഒരു നിയമവും അനുസരിക്കാന്‍ നാം തയ്യാറല്ല / അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല" എന്ന് പറയുമ്പോള്‍ ഇന്ത്യ രാജ്യ ത്തിന്റെ നിയമ വ്യവസ്ഥ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമല്ല എന്നാണോ ?? Riyas Abdulsalam =ആരാധന എന്നതിന് മലയാള ഡിക്ഷ്ണറിയില്‍ ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് തൃപ്ത്തി പ്പെടുത്തല്‍ , ഉപാസന .പൂജിക്കുക ,ബഹുമാനിക്കുക എന്നക്കെയാണ് .` ഇനി നമ്മുക്ക് ഇവിടെ ഈ അര്‍ത്ഥങ്ങള്‍ വെച്ച് നോക്കാം ...... "രാധികക്ക് കൃഷണനോടുണ്ടായിരുന്ന ഇഷ്ടത്തെയാണ്‌ ആരാധനയായി മനസ്സിലാക്കുന്നത് " "എന്റെ ആരാധനാ കഥാപാത്രമാണ് മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം." സെപ്റ്റംബര്‍ 23 7:19pm-ന് · 1 ഇഷ്ടം Riyas Abdulsalam << ആരാധന എന്നതിന് മലയാള ഡിക്ഷ്ണറിയില്‍ ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് ത്രിപ്ത്തി പ്പെടുത്തല്‍ , ഉപാസന .പൂജിക്കുക ,ബഹുമാനിക്കുക എന്നക്കെയാണ് .>> എനിക്ക് അതിനോട് എതിരഭിപ്രയമൊന്നുമില്ല. മാത്രമല്ല ഞാന്‍ ചൂണ്ടിക്കാണിച്ച രണ്ട് പോയ്ന്റുകള്ക്കും സപ്പോര്‍ടിങ് ആയിവരുന്നതാണ്‌ ഡിക്ഷണറിയില്‍ നിന്ന് താങ്കള്‍ ഉദ്ധരിച്ച അര്‍ത്ഥങ്ങള്‍. ഇവയാണാ പോയിന്റുകള്: 1. ആരാധന എന്ന പദം ഭാഷയില്‍ അഭൌതികതക്ക് പ്രത്യേകമായി ഉള്ള ഒന്നല്ല. 2.അര്‍പ്പിക്കുന്ന കാര്യങ്ങളെയാണ്‌ ആരാധനകൊണ്ട് അര്‍ത്ഥമാക്കുന്നത്, അല്ലാതെ അര്‍ത്ഥിക്കുന്നതിനെയല്ല. ആതായത് ആരധനക്കില്ലാത്ത അതിന്റെ പ്രകൃതിക്ക് തന്നെ എതിരായ ഒരു അര്ത്ഥ കല്‍പന ആരോപിച്ചുകൊണ്ടാണ്‌ നിങ്ങള്‍ ആ പദത്തെ ഇബാദത്ത് വിശദീകരിക്കാന്‍ ഉപയോഗിക്കുന്നത് എന്നാണതില്‍ നിന്ന് വ്യക്തമാവുനത്. ഈ പ്രശ്നം നിങ്ങള്‍ തിരുത്തിയാല്‍ മാത്രമേ ഇബാദത്ത് ന്റെ താല്പര്യം യഥാവിഥി ഉള്‍കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയൂ. സെപ്റ്റംബര്‍ 23 7:42pm-ന് · Edited · 1 ഇഷ്ടം · 1 Pma Nasar Doha അഭൌതികമായ ഉപദ്രവമോ സഹായമോ പ്രാതീക്ഷിച്ചു ചെയ്യുന്ന കര്‍മ്മങ്ങളാണ്‌ പൂജ ,ഉപാസന ,പ്രാര്‍ത്ഥന ,ആരാധന .ഭൌതികമായ ഉപദ്രവത്തിനു സഹായത്തിനും ഇതിന്റെ ആവശ്യമില്ല .അങ്ങോട്ട്‌ കര്‍മ്മങ്ങള്‍ ചെയ്യ്കയും ഇങ്ങോട്ട് പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്നു .അല്ലാഹുവില്‍ നിന്ന് മാത്രം സഹായമുണ്ടാകുന്നു . സെപ്റ്റംബര്‍ 23 8:00pm-ന് · 1 ഇഷ്ടം · 1 Usaid M Kadannamanna താങ്കള്‍ പോസ്റ്റു ചെയ്യുന്ന കമെന്‍റ് വാക്കുകളും വാചകങ്ങളും മാത്രം അപഗ്രഥിച്ച് കുറുക്കു ചോദ്യങ്ങള്‍ ചോദിക്കുന്നതിനു പകരം അതിന്‍റെ ആത്മാവ് ഉള്‍കൊള്ളണം. പിന്നെ താങ്കളോട് ചോദിക്കുന്നതിനു മറുപടി വരുന്നില്ല?????, അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് " إياك نغبد " വിനു അര്‍ത്ഥമുണ്ടോ??, ഇല്ലെങ്കില്‍ "ഞാന്‍ അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു" എന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെ ??? സെപ്റ്റംബര്‍ 23 8:35pm-ന് · Edited · 1 ഇഷ്ടം · 1 Usaid M Kadannamanna <<<"അല്ലാഹുവിന്നു വിരുദ്ധമായ ഒരു നിയമവും അനുസരിക്കാന്‍ നാം തയ്യാറല്ല / അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല" എന്ന് പറയുമ്പോള്‍ ഇന്ത്യ രാജ്യ ത്തിന്റെ നിയമ വ്യവസ്ഥ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമല്ല എന്നാണോ ?>>>> ഇന്ത്യ രാജ്യത്തെ നിയമങ്ങള്‍ അല്ലാഹുവിനു വിരുദ്ധമല്ല എന്നല്ല , ഈ രാജ്യത്തെ ഇന്നത്തെ അവസ്ഥയില്‍ ശിര്‍ക്ക് ചെയ്യാതെ ജീവിക്കാന്‍ സാധിച്ചേക്കും, എന്നാല്‍ ഈ രാജ്യത്ത് അല്ലാഹുവിനു വിരുദ്ധമായ നിയമങ്ങളും ഉണ്ട്. അത് കൊണ്ട് നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന തമ്പുരാന്‍റെ തല്പര്യത്തിലേക്ക് പൂര്‍ണമായും കൊണ്ട് വരേണ്ടതുണ്ട്. അതിനു നാം ശ്രമിക്കണം. ആരാധനയുടെ ഉദാഹരണം പറഞ്ഞാല്‍ താങ്കള്‍ക്ക് മനസ്സിലാകും- അതായതു ഒരു മുസ്ലിമിന് സകാത്ത് അതിന്‍റെ വ്യവസ്ഥ പ്രകാരം കൊടുക്കാന്‍ സംവിധാനമില്ല എങ്കില്‍ അയാള്‍ അത് വ്യക്തിപരമായി നിര്‍വഹിക്കണം (അതല്ല ഇസ്ലാമിന്റെ താല്പര്യം എന്നിരിക്കെ തന്നെ) എന്നിട്ട് അതിനു സംവിധാനം ഉണ്ടാകാന്‍ പരിശ്രമിക്കണം അല്ലെ???? സെപ്റ്റംബര്‍ 23 8:34pm-ന് · 1 ഇഷ്ടം Pma Nasar Doha സുഹൃത്തെ ,നിങ്ങള്‍ "അനുസരണം " എന്ന് വെക്കുമ്പോള്‍ ഒരു സാധാരണക്കാരനു ഉണ്ടാകുന്ന ചോദ്യമേ ഞാന്‍ ചോദിച്ചൊള്ളൂ.. "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '" എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നിലനില്‍ക്കെ അള്ളാഹു അല്ലാത്തവര്‍ ണ്ടാക്കിയ ഇന്ത്യന്‍ ഭരണ നിയമങ്ങള്‍ അനുസരിക്കുന്നത് ഒരു മുസ്ല്മിന് ശിര്‍ക്കാവുമോ...? അതിനു താങ്കളുടെമറുപടി അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ. എന്നിട്ട് പറഞ്ഞു ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്," എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കായാലും പ്രശ്നമില്ല .അങ്ങനെ വരുമ്പോള്‍ ഫിറൌന്‍ ന്‍റെ ഭാര്യ മുസ്ലിമായിട്ടും ഫിറൌന്‍ ന്‍റെ ഭരണത്തില്‍ ശിര്‍ക്ക് ചെയ്തിരിന്നു എന്നല്ലേ .നമ്മളും ശിര്‍ക്ക്‌ ചെയ്തു കൊണ്ടിരിക്കുന്നു .അല്ലെ ..? എന്ന എന്റെ ചോദ്യത്തിന് താങ്കളുടെ മറുപടി അല്ലാഹുവിന്നു വിരുദ്ധമായ ഒരു നിയമവും അനുസരിക്കാന്‍ നാം തയ്യാറല്ല / അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല.. എന്നിട്ട് താങ്കള്‍ ആ ചോദ്യത്തിന്റെ മര്‍മ്മം മാറ്റാന്‍ ശ്രമിക്കുന്നു .. പക്ഷെ അങ്ങിനെ ഉള്ള അനേകം വ്യവസ്ഥ ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ട് അത് നമ്മെ അനുസരിക്കാന്‍ നിര്‍ബന്ധികുന്നില്ല എന്ന് മാത്രം (ഉദാ;- മദ്യം, ലോട്ടറി) താങ്കള്‍ പറഞ്ഞത് ആകെ കൂടി ............... "അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ..ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്,അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല..അത് നമ്മെ അനുസരിക്കാന്‍ നിര്‍ബന്ധികുന്നില്ല" അത് കൊണ്ട് എന്റെ ചോദ്യം ഒന്നുകൂടി .... "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '" എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നിലനില്‍ക്കെ അല്ലാഹു അല്ലാത്തവര്‍ ണ്ടാക്കിയ ഇന്ത്യന്‍ ഭരണ നിയമങ്ങള്‍ (നിര്‍ബന്ധികുന്നില്ല എന്ന് പറഞ്ഞ - മദ്യം, ലോട്ടറി അല്ല )അനുസരിക്കുന്നത് ഒരു മുസ്ല്മിന് ശിര്‍ക്കാവുമോ...? സെപ്റ്റംബര്‍ 23 10:22pm-ന് · 1 ഇഷ്ടം Abu Mohamed 1. "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '", നാസറിന് ഈ പറഞ്ഞ വാചകത്തിന്റെ അര്‍ഥം മനസിലായിട്ടില്ല എന്നാണ് എനിക്ക് മനസിലായത്‌. "എന്റെ സമ്പത്ത്‌ ഞാന്‍ നിനക്ക് മാത്രം അര്‍പ്പിക്കുന്നു" എന്ന് മറ്റൊരാളോട് പറഞ്ഞാല്‍ പിന്നെ ആ സമ്പത്തില്‍ നിന്ന് വേറെയൊരാള്‍ക്ക് അര്‍പ്പിക്കാന്‍ വകയില്ല., വല്ലവനും അതില്‍ നിന്ന് നല്‍കുന്നുണ്ടെങ്കില്‍ അര്‍പ്പിക്കപ്പെട്ടവന്റെ നിര്‍ദേശത്തിന് വിരുദ്ധമാകരുത്‌. എന്ന് മാത്രമല്ല, യോജിക്കുകയും വേണം. അത്തരം അനുസരണത്തിന്റെ ഈ സമര്‍പ്പണത്തിനാണ് الطاعةُ مع الخُضُوعِ എന്നൊക്കെ പണ്ഡിതന്മാര്‍ വിശേഷിപ്പിച്ചത്‌. അതായത്‌ നിരുപാധിക അനുസരണം, പരമമായ അനുസരണം എന്നൊക്കെ മലയാളത്തില്‍ പറയാവുന്നതാണ്. ബാക്കിയെല്ലാം അനുസരങ്ങളും ഉപാധിക്ക് വിധേയം, ഈ ഉപാധി ലംഘിച്ചാല്‍ അത് ശിര്‍ക്കാകും, സര്‍ക്കാറാകട്ടെ, വ്യക്തികളാകട്ടെ... കൂടുതല്‍ വിശദമായി ഇവിടെ വായിക്കാം:https://www.facebook.com/groups/snehasamvadam/doc/332587793454583/ സെപ്റ്റംബര്‍ 23 10:33pm-ന് · Edited · 1 ഇഷ്ടം · 5 Abu Mohamed ഇനിയും മനസിലാകുന്നില്ലെങ്കില്‍ സലഫി നേതാവും, പിലാത്തറ സമ്മേളനത്തിലെ മുഖ്യാഥിതിയുമായിരുന്ന ഡോ: ബിലാല്‍ ഫിലിപ്സിന്‍റെ Fundamental of Thouheed എന്ന പുസ്തകത്തില്‍ നിന്നും താങ്കളുടെ ചോദ്യത്തിന് 100% യോജിക്കുന്ന മറുപടി കിട്ടും. ഇവിടെ ഉദ്ധരിക്കാം "put your trust in Allah if you are true belivers " qur'an 5:23 "Since the term Ibadah means total obedience, and Allah is considered the ultimate Lawgiver, the implementation of secular legal systems not based on divine law (Shari'ah) is an act of disbelief in the divine law and belief in the correctness of such systems, such a belief constitutes a form of worshipping other than Allah (Shirk). Allah (S) said in the Qura'n :" "... Those who do not rule by what Allah has revealed are disbelievers" 5:44 page 39 : Fundamental of Thouheed by Dr. Abu Ameena Bilal Philips. സെപ്റ്റംബര്‍ 23 10:41pm-ന് · 1 ഇഷ്ടം · 1 Riyas Abdulsalam Pma Nasar Doha ആരാധനക്ക് താങ്കള്‍ തന്നെ ഉദ്ധരിച്ച അര്‍ത്ഥങ്ങളാണിത്: << ആരാധന എന്നതിന് മലയാള ഡിക്ഷ്ണറിയില്‍ ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് ത്രിപ്ത്തി പ്പെടുത്തല്‍ , ഉപാസന .പൂജിക്കുക ,ബഹുമാനിക്കുക എന്നക്കെയാണ് .>> പിന്നീട് ആരാധനയെ വര്‍ണിക്കുന്നത് പക്ഷേ ഇങ്ങനെ: <<അഭൌതികമായ ഉപദ്രവമോ സഹായമോ പ്രാതീക്ഷിച്ചു ചെയ്യുന്ന കര്‍മ്മങ്ങളാണ്‌ ,പ്രാര്‍ത്ഥന ,ആരാധന .ഭൌതികമായ ഉപദ്രവത്തിനു സഹായത്തിനും ഇതിന്റെ ആവശ്യമില്ല .അങ്ങോട്ട്‌ കര്‍മ്മങ്ങള്‍ ചെയ്യ്കയും ഇങ്ങോട്ട് പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്നു .അല്ലാഹുവില്‍ നിന്ന് മാത്രം സഹായമുണ്ടാകുന്നു .>> അങ്ങോട്ട് അര്‍പ്പിക്കുന്ന "പൂജ ,ഉപാസന,ആരാധന" എന്നിവയുടെ കൂടെ ഇങ്ങോട്ട് അര്‍ത്ഥിക്കുന്ന കര്‍മം -പ്രാര്‍ത്ഥന- തിരുകികേറ്റേണ്ടിവന്നതില്‍ നിന്നു തന്നെ വ്യക്തമാണ്‌, ആരാധന വിഷയത്തില്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്ന്. ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് അതിനു യഥാര്‍ത്ഥത്തിലുള്ളതില്‍ നിന്ന് വ്യത്യസ്ഥമായ അര്‍ത്ഥം കല്‍പിക്കാതെ , മലയാള ഭാഷ ഉപയോഗിച്ച് ഇബാദത്ത് നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നാണിതിലൂടെ സ്ഥാപിക്കപ്പെടുന്നത്.ആരാധനക്ക് ഭാഷയില്‍ അംഗീകരിക്കപെട്ട അര്ത്ഥങ്ങളല്ലതെ മറ്റൊന്നും ആരോപിക്കാതെ ഇബാദത്ത് മലയാളത്തില്‍ വിശദീകരിക്കാന്‍ താങ്കളോട് അഭ്യര്ത്ഥിക്കുന്നു. സെപ്റ്റംബര്‍ 23 10:53pm-ന് · Edited · 1 ഇഷ്ടം · 1 Pma Nasar Doha അപ്പോള്‍ താങ്കള്‍ തന്നെ പറഞ്ഞോളൂ "സ്വമനസ്സാലെ സാക്ഷാല്‍ അനുസരണം നിനക്ക് മാത്രം അര്‍പ്പിക്കുന്നു '" എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ നിലനില്‍ക്കെ അല്ലാഹു അല്ലാത്തവര്‍ ണ്ടാക്കിയ ഇന്ത്യന്‍ ഭരണ നിയമങ്ങള്‍ (നിര്‍ബന്ധികുന്നില്ല എന്ന് പറഞ്ഞ - മദ്യം, ലോട്ടറി അല്ല )അനുസരിക്കുന്നത് ശിര്‍ക്കോ ,ഹറാമോ ,അനുവദനീയമോ ....? Riyas Abdulsalam അങ്ങോട്ട് അര്‍പ്പിക്കുന്ന "പൂജ ,ഉപാസന,ആരാധന" എന്നിവയുടെ കൂടെ ഇങ്ങോട്ട് അര്‍ത്ഥിക്കുന്ന കര്‍മം -പ്രാര്‍ത്ഥന- തിരുകികേറ്റേണ്ടിവന്നതില്‍ നിന്നു തന്നെ വ്യക്തമാണ്‌, ആരാധന വിഷയത്തില്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്ന്._________________ =പൂജ ,ഉപാസന,ആരാധന" പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ പ്രതീക്ഷയൊന്നും ഇല്ലാതെ വെറുതെ അങ്ങോട്ട്‌ മാത്രമുള്ള ഒരു കര്‍മ്മ മാത്രമാണ് അല്ലേ...?..!! സെപ്റ്റംബര്‍ 23 11:18pm-ന് · 1 ഇഷ്ടം Abdul Azeez Kuriyedath <<>> അല്ലാഹുവിന്‍റെ ശരിഅത്തിനെ അവലംബമാക്കാതെയോ അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയോ മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഇന്ത്യന്‍ ഭരണ കുടത്തിനോ മറ്റോ ഉണ്ടെന്ന വിശ്വാസത്തോടെയാണ് ഒരാള്‍ അനുസരിക്കുന്നതെന്കില്‍ (ഇത്വാഅതത് ചെയ്യുന്നതെങ്കില്‍) അത് ശിര്‍ക്കാന്.... ഇനിയും താങ്കളുടെ ചോദ്യത്തിന് മറുപടിയായില്ല എന്ന് താങ്കള്‍ക്ക് വാദമുണ്ടോ?!. ഉണ്ടെങ്കില്‍ അവ്യക്തത അടിസ്ഥാന വിഷയത്തിലാണ്. അതിനാല്‍ ചോദിക്കട്ടെ: ഇബാദത്തിന് ഇത്വാഅത്ത്‌ എന്ന് അര്‍ത്ഥമുണ്ടോ?. ശിര്‍ക്ക്‌ ത്ത്വാഅത്ത് എന്ന ഒരിനം ശിര്‍ക്ക്‌ ഉണ്ടോ?. ഇബാദത്ത് എന്ന അറബി പദത്തിന്റെ മുഴുവന്‍ ആശയത്തെയും ഉ�ള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണോ ആരാധന എന്ന മലയാള പദം?. (റബ്ബ് എന്നതിന്‍റെ മുഴുവന്‍ ആശയവും വഹിക്കുന്ന പദമാണോ രക്ഷിതാവ്?) 'സുഹൃത്തെ ,നിങ്ങള്‍ "ഇബാദത്തിന് ആരാധന എന്ന് മാത്രം അര്‍ഥം വെക്കുമ്പോള്‍ ഒരു സാധാരണക്കാരനു ഉണ്ടാകുന്ന ചോദ്യമേ ഞാന്‍ ചോദിച്ചൊള്ളൂ..' മറുപടി പ്രതിക്ഷിക്കുന്നു. സെപ്റ്റംബര്‍ 23 11:55pm-ന് · 1 ഇഷ്ടം · 4 Riyas Abdulsalam ഞാന്‍ കഴിഞ്ഞ പോസ്റ്റുകളില്‍ പറഞ്ഞ കാര്യങ്ങളുടെ സംഗ്രഹം ഇതാണ്‌: 1."പൂജ ,ഉപാസന,ആരാധന" എന്നിവ മലയാള ഭാഷയില്‍ നേരിയ അര്‍ത്ഥവിത്യാസത്തോടെ ഉപയോഗിക്കപ്പെടുന്ന എന്നാല്‍ പരസ്പരം പര്യായമായി മനസ്സിലാക്കപ്പെടുന്ന പദങ്ങളാണ്‌. ഇവ മൂന്നിന്റേയും സ്വഭാവം അര്‍പ്പിക്കലാണ്‌ അല്ലാതെ അര്‍ത്ഥിക്കല്‍ (ആവശ്യപ്പെടല്/യാചന ) അല്ല. 2. പക്ഷേ അതേ സമയം "പ്രാര്‍ത്ഥന" എന്നു പറഞ്ഞാല്‍ അര്‍പ്പണം അല്ല, മറിച്ച് യാചനയാണ്‌ ആ വാക്കിന്റെ താല്പര്യം. "വളരെ മുഴുകികൊണ്ടുള്ള അര്‍ത്ഥന" എന്ന അര്‍ത്ഥമാണ്‌ പ്രാര്‍ത്ഥനക്ക് ഉള്ളത്.താങ്കള്‍ പറഞ്ഞപോലെ അങ്ങോട്ട് സമര്‍പ്പിക്കല്‍ അല്ല പ്രാര്‍ത്ഥന എന്ന വാക്കിന്റെ താല്പര്യം മറിച്ച്, തനിക്ക് വേണ്ടി യാചിക്കലാണ്‌. പദങ്ങള്‍ക്ക് ഭാഷയില്‍ അംഗീകരിക്കപെട്ട അര്ത്ഥങ്ങളല്ലതെ മറ്റൊന്നും ആരോപിക്കാതെ, ഇബാദത്ത് മലയാളത്തില്‍ വിശദീകരിക്കാന്‍ താങ്കളോട് ഒരിക്കല്‍ കൂടി അഭ്യര്ത്ഥിക്കുന്നു. സെപ്റ്റംബര്‍ 24 5:45am-ന് · 1 ഇഷ്ടം Pma Nasar Doha Abdul Azeez Kuriyedath അല്ലാഹുവിന്‍റെ ശരിഅത്തിനെ അവലംബമാക്കാതെയോ അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയോ മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ഇന്ത്യന്‍ ഭരണ കുടത്തിനോ മറ്റോ ഉണ്ടെന്ന വിശ്വാസത്തോടെയാണ് ഒരാള്‍ അനുസരിക്കുന്നതെന്കില്‍ (ഇത്വാഅതത് ചെയ്യുന്നതെങ്കില്‍) അത് ശിര്‍ക്കാന്.... _____________________ =അനുസരണം മാത്രമല്ല എല്ലാ കാര്യത്തിന്റെയും പരമാധികാരം അല്ലാഹുവിന്‍റെതാണ് വിശ്വസിക്കുന്ന ഒരു മുസ്ലിം നിയമനിര്‍മാണത്തിനുള്ള പരമാധികാരം മാത്രം ഇന്ത്യന്‍ ഭരണ കുടത്തിന്നാണെന്ന് വിശ്വസിക്കുകയോ ....എന്നിട്ട് അനുസരിക്കുകയോ ..?അപ്പോള്‍ അത് ശിര്‍ക്കാകുമത്രേ..! സാധാരണക്കാരെ വട്ടം കറക്കുന്ന ഓരോ കണ്ടുപിടുത്തങ്ങള്‍ .... അപ്പോള്‍ അങ്ങനെ പരമാധികാരം വിശ്വസിക്കാതെ അനുസരിച്ചാല്‍ ശിര്‍ക്ക് അല്ല എന്നല്ലേ താങ്കള്‍ പറഞ്ഞു വരുന്നത് ..? Riyas Abdulsalam ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് ത്രിപ്ത്തി പ്പെടുത്തുക ,അഭ്യര്തിക്കുക ,കേണാപേക്ഷിക്കുക,പൂജിക്കുക ,സേവ ചെയ്യുക ,പ്രാര്‍ഥിക്കുക ,ആവശ്യപ്പെടുക ,യാചിക്കുക എന്നീ കര്‍മ്മങ്ങള്‍ ഉദ്ദേശ ത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.അല്ലതെ സമയം കളയാന്‍ വേണ്ടി ചെയ്യുന്നതല്ല .അത് ആ വാക്കില്‍ ഉള്‍ക്കൊള്ളുന്നതാണ് .ദേവന്മാരെ തിപ്തി പെടുത്താനാണ് ആചാരങ്ങള്‍ ചെയ്യുന്നത് .അഭൌതിക മായ ഉപദ്രവമോ സഹായമോ യാണ് അവിടെ പ്രതീക്ഷ. പതീക്ഷിക്കാതെ ,ആഗ്രഹിക്കാതെ സമയം കളയാന്‍ ചെയ്യുന്ന വേണ്ടി വെറുതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ആണ് ദേവന്മാരെ ഉപചാരങ്ങള്‍ കൊണ്ട് ത്രിപ്ത്തി പ്പെടുത്തുക ,അഭ്യര്തിക്കുക ,കേണാപേക്ഷിക്കുക,പൂജിക്കുക ,സേവ ചെയ്യുക ,പ്രാര്‍ഥിക്കുക ,ആവശ്യപ്പെടുക ,യാചിക്കുക എന്നീ വാക്കുകളുടെ ശരിയായ ആശയം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത് . സെപ്റ്റംബര്‍ 24 8:41am-ന് · 1 ഇഷ്ടം Riyas Abdulsalam ഒരു പദത്തിന്‌ എന്തര്‍ത്ഥമാണ് ഉള്ളത് എന്നതും ആ പദം സൂചിപ്പിക്കുന്ന പ്രവര്‍ത്തി ഒരാള്‍ ചെയ്യുന്നത് എന്തെല്ലാം ഉദ്ദേശ്യത്തിലവാമെന്നതും രണ്ടു കാര്യങ്ങളല്ലേ. സെപ്റ്റംബര്‍ 24 9:59am-ന് · 1 ഇഷ്ടം · 1 Usaid M Kadannamanna ആദ്യം താങ്കള്‍ വീണ്ടും വീണ്ടും ഒഴിഞ്ഞു മാറുന്ന ഒരു കാര്യത്തിന് മറുപടി തരൂ............. അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെ???? താങ്കള്‍ക്ക് മനസ്സിലവാഞ്ഞിട്ടല്ല , ഒന്നുകില്‍ വായിക്കുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കാന്‍, അല്ലെങ്കില്‍ അന്ഗീകരിക്കാനുള്ള മടി. ഒരു പ്രാവശ്യം കൂടി വ്യക്തമാക്കാം. (ഇതിനു മുന്‍പുള്ള കുറെ കമന്റുകളില്‍ കൃത്യമായ മറുപടിയുണ്ട്. എങ്കിലും............ അള്ളാഹു നമ്മളോട് ഒരു സമ്പൂര്‍ണ ഇസ്ലാമിക വ്യവസ്ഥ നിലവില്‍ വരും വരെ നിലവില്‍ നാം ജീവിക്കുന്ന നാട്ടിലെ ഇസ്ലാമിക / അല്ലാഹുവിനു വിരുദ്ധമല്ലാത്ത നിയമങ്ങള്‍ / വ്യവസ്ഥ (അത് മനുഷ്യര്‍ ഉണ്ടാകിയതനെങ്കിലും) അനുസരിക്കാന്‍ പറഞ്ഞിരിക്കുന്നു എന്നത് കൊണ്ട് ഞാന്‍ അനുസരിക്കുന്നു . വീണ്ടും പറയാം അള്ളാഹു പറഞ്ഞത് കൊണ്ട്, അത് കൊണ്ട് മാത്രം, ഉദാ ;- ഞാന്‍ പ്രവാചകനെ (അള്ളാഹു അദ്ദേഹത്തിന് മേല്‍ അനുഗ്രഹം വര്ഷിക്കുമാരാകട്ടെ) അനുസരിക്കുന്നു കാരണം അള്ളാഹു പറഞ്ഞത് കൊണ്ട്. (പക്ഷെ ഇസ്ലാമിക വ്യവസ്ഥ താനെ വരുമെന്ന് പറഞ്ഞു അതിനു വേണ്ടി പരിശ്രമിക്കാതിരിക്കാന്‍ ന്യായമില്ല) സകാത്തിന്റെ ഉദാഹരണം ഞാന്‍ പറഞ്ഞിരുന്നു, ഒന്ന് കൂടി കോപ്പി ചെയ്യാം. ആരാധനയുടെ ഉദാഹരണം പറഞ്ഞാല്‍ താങ്കള്‍ക്ക് മനസ്സിലാകും- അതായതു ഒരു മുസ്ലിമിന് സകാത്ത് അതിന്‍റെ വ്യവസ്ഥ പ്രകാരം കൊടുക്കാന്‍ സംവിധാനമില്ല എങ്കില്‍ അയാള്‍ അത് വ്യക്തിപരമായി നിര്‍വഹിക്കണം (അതല്ല ഇസ്ലാമിന്റെ താല്പര്യം എന്നിരിക്കെ തന്നെ) എന്നിട്ട് അതിനു സംവിധാനം ഉണ്ടാകാന്‍ പരിശ്രമിക്കണം അല്ലെ???? ഏതെങ്കിലും ഒരു വാചകത്തില്‍ പിടിച്ചു മറുപടി (അതും മറു ചോദ്യം) തരുന്നതിനു പകരം മുഴുവന്‍ വായിച്ചു മറുപടി തരൂ . പിന്നെ ഒരിക്കല്‍ കൂടി പറയുന്നു,താങ്കളോട് ചോദിച്ചതിനു മറുപടി കിട്ടിയില്ല????????????????? സെപ്റ്റംബര്‍ 24 10:08am-ന് · 1 ഇഷ്ടം Usaid M Kadannamannahttps://www.facebook.com/groups/snehasamvadam/doc/332587793454583/ സെപ്റ്റംബര്‍ 24 11:34am-ന് · 1 ഇഷ്ടം · 1 Abdul Azeez Kuriyedath <<>> സുഹൃത്തെ ആദ്യം മുജാഹിദ്‌ വാദമെങ്കിലും ഒന്ന് പഠിച്ചു വരൂ!. മരിച്ചു പോയ മഹാന്മാര്‍ സഹായിക്കുമെന്ന് വിശ്വസിച്ച് അവരെ വിളിച്ച് പ്രാര്തിച്ചാല്‍ അത് ശിര്‍ക്ക്‌. അങ്ങനെ വിശ്വസിക്കാതെ വിളിച്ച് പ്രാര്‍ഥിച്ചാലോ?!. 'അപ്പോള്‍ അങ്ങനെ വിശ്വസിക്കാതെ പ്രാര്തിച്ചാല്‍ ശിര്‍ക്കാകില്ല എന്നല്ലേ താന്കള്‍ പറഞ്ഞു വരുന്നത്'?!. എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ വട്ടം കറക്കുന്നത്?!. സുഹൃത്തെ ആദ്യം പറഞ്ഞത്‌ വിശ്വാസപരമായ ശിര്‍ക്കാന്. രണ്ടാമത്തേത് അതിന്റെ പ്രായോഗിക രൂപവും. ഈ ലളിത സത്യം താങ്കള്‍ക്ക് തിരിയാതെ പോയതിനും കുറ്റം ജമാഅത്തുകാര്‍ക്ക് അല്ലെ?!. പാവം. കഷ്ടം!. ഇക്കാര്യം തിരിയാന്‍ വേണ്ടി തന്നെയാണ് ഇന്നലെ ഞാന്‍ താങ്കളോട് ഇബാദത്തിന്റെ അര്‍ത്ഥവുമായും അനുസരണ ശിര്‍ക്കുമായും ബന്ധപ്പെട്ടു ചില ചോദ്യങ്ങള്‍ ചോദിച്ചത്, എന്തെ അവയ്ക്ക് മറുപടി പറയാന്‍ താങ്കള്‍ക്ക് ഇനിയും കഴിയുന്നില്ല അല്ലെ?! സെപ്റ്റംബര്‍ 24 2:14pm-ന് · 1 ഇഷ്ടം · 1 Abdul Azeez Kuriyedath Dear Pma Nasar Doha, ''എല്ലാ കാര്യത്തിന്റെയും പരമാധികാരം അല്ലാഹുവിന്റെിതാണ് എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം നിയമനിര്മാണത്തിനുള്ള പരമാധികാരം മാത്രം ഇന്ത്യന്‍ ഭരണ കുടത്തിന്നാണെന്ന് വിശ്വസിക്കുകയോ'' എന്ന താങ്കളുടെ ആശ്ചര്യം കുറല്‍ മുജാഹിദുകളെയും മുസ്ലിം ലിഗുകാരെയും പോലെയുള്ളവരെ കുടി ഉള്പ്പെടുത്തിക്കൊണ്ടാനെന്കില്‍ അത് ഭിമാബദ്ധമാണ്. എന്തെന്നാല്‍ അവരുടെ ഇതപര്യന്തമുള്ള വാദമിതാണ്: 'ദൈവാധിപത്യം എന്ന സങ്കല്പംല തന്നെ ശരിയല്ല. ഭൂമിയിലേയും പ്രപഞ്ചത്തിലേയും മുഴുവന്‍ ആധിപത്യവും അല്ലാഹുവിന് തന്നെ. അത് അഭംഗുരം തുടരുന്നുമുണ്ട്. പ്രപഞ്ചത്തിലെ ഈ ദൈവാധിപത്യത്തെ കുറിച്ച് പറയുന്ന പരിശുദ്ധ ഖുര്ആലന്‍ വചനങ്ങളെ സന്ദര്ഭതങ്ങളില്‍ നിന്നടര്ത്തി മനുഷ്യന്‍ ഭൂമിയില്‍ കയîാളേണ്ടുന്ന ഭരണാധികാരത്തിന് ബാധകമാക്കുന്ന പതിവ് രാഷ്ട്രീയ കണ്ണൂള്ള ചില മതപ്രവര്ത്ത്കര്‍ സ്വീകരിക്കാറുണ്ട്. ഈ വ്യാഖ്യാനം പിഴവാണ്. ഭരണപരമായ കാര്യങ്ങള്‍ സ്വാതന്ത്യ്രപൂര്വം കൈയîാളാന്‍ മനുഷ്യര്ക്ക് വിട്ടുകൊടുത്തിട്ടുള്ളതാണ്.'(കെ.പി മുഹമ്മദ് മൌലവി 'മാതൃഭൂമി റമളാന്‍ സപ്ലിമന്റ്, 1995) 'ഇസ്ലാമിക് ഫണ്ടമെന്റലിസം: സത്യവും മിഥ്യയും' എന്ന തലക്കെട്ടില്‍ 1996 ജൂലൈ 13ലെ ചന്ദ്രക ആഴ്ചപ്പതിപ്പില്‍(ലക്കം:47) മുഹമ്മദ് ഈസാ എഴുതുന്നു: 'ഭരണഘടന പ്രകാരം പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഒരു രാജ്യത്ത് നിവസിക്കുന്ന മുസ്ലിംകള്‍ മൌദൂദിയുടെ പരമാധികാരം സംബന്ധിച്ച വ്യാഖ്യാനം വിശ്വാസപ്രമാണമായി സ്വീകരിച്ചാലു ണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കുന്നത് രസകരമായിരിക്കും. മനുഷ്യനിര്മി്തമായ ആ രാജ്യത്തെ ഭരണഘടനക്കും ജനങ്ങളുടെ പരമാധികാരത്തിനും നിരുപാധികമായ സമ്മതവും അംഗികാരവും നല്കു വാന്‍ ഇതര പൌരന്മാരോടൊപ്പം മുസ്ലിംകളും ബാധ്യസ്ഥരാണ്." പറയു, ഈ വാദം തൌഹിദോ ശിര്ക്കോന?!. 'എല്ലാ കാര്യത്തിലും പരമാധികാരം അല്ലാഹുവിനു വകവെച്ച്ചുകൊടുക്കുന്ന ഒരു മുസ്ലിമിന് ഇങ്ങനെ പറയാന്‍ പറ്റുമോ?!. ഇതിന്റെ വിശദികരണത്തോടോപ്പം മുമ്പ്‌ ഞാന്‍ ചോദിച്ച ചോദ്യങ്ങള്ക്കുമള്ള മറുപടി കുടി മറക്കേണ്ട. അഥവാ ഇനിയും അവ വിഴുങ്ങേണ്ട... സെപ്റ്റംബര്‍ 24 2:15pm-ന് · 1 ഇഷ്ടം · 3 Muneer CH Pma Nasar Doha, ഒരു രാഷ്ട്രത്തിലെ പൗരന്‍ വ്യഭിച്ചരിച്ചാല്‍ എന്ത് ശിക്ഷ നല്‍കണം എന്ന് തീരുമാനിക്കേണ്ടത്‌ അവിടത്തെ ഭൂരിപക്ഷ ജനതയാണോ അതോ അല്ലഹുവാണോ? അവിടത്തെ സമ്പദ് വ്യവസ്ഥ പലിശയില്‍ അധിഷ്ഠിതം ആക്കണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ഭൂരിപക്ഷ ജനതയാണോ? ഒരു രാഷ്ട്രത്തിന്റെ നിയമ നിര്‍മാണത്തില്‍ ദൈവിക നിര്‍ദേശങ്ങള്‍ അനുസരിക്കെണ്ടതില്ല എന്നാണു വാദം എങ്കില്‍ താങ്കള്‍ വ്യക്തമായും "إياك نغبد " വിനെ നിഷേധിച്ചിരിക്കുന്നു. അവിടെയാണ് ഇബാദത്തിന് ആരാധനയില്‍ കവിഞ്ഞ അര്‍ത്ഥം ഉണ്ടെന്നു പറയുന്നത്. പിടികിട്ടിയോ? സെപ്റ്റംബര്‍ 24 3:51pm-ന് · 1 ഇഷ്ടം Pma Nasar Doha Riyas Abdulsalam ഒരു പദത്തിന്‌ എന്തര്‍ത്ഥമാണ് ഉള്ളത് എന്നതും ആ പദം സൂചിപ്പിക്കുന്ന പ്രവര്‍ത്തി ഒരാള്‍ ചെയ്യുന്നത് എന്തെല്ലാം ഉദ്ദേശ്യത്തിലവാമെന്നതും രണ്ടു കാര്യങ്ങളല്ലേ. __________________ =അതെ . Usaid M Kadannamanna വളരെ നിസ്സാരമായ ചോദ്യമാണ് ഞാന്‍ ചോദിച്ചത് .ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )അനുവദനീയ മാണോ ഹാറാമാണോ ശിര്‍ക്കണോ കറാഹത്താണോ.അങ്ങനെ ഒരാള്‍ മരിച്ചാല്‍ പൂര്‍ണ്ണ മുസ്ലിമായിട്ടാണോ ?അല്ലേ ? അയാള്‍ മരണപ്പെട്ന്ന്തു എനിക്ക് മറ്റൊരു സംശയം ദൂരികരിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചോദിച്ചത് . പക്ഷെ നിങ്ങള്‍ ഉദാഹരണം പറഞ്ഞും വിശദീകരിച്ചും മെനക്കെടുകയാണ് . അറബി ഭാഷയില്‍ ഇബാദത്തി നുള്ള അര്‍ത്ഥം ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല ."إياك نغبد ആരാധനയ്ക്ക് പകരം അനുസരണം വെച്ചാല്‍ ഒരു സാധാരണ മനുഷ്യന് ഉണ്ടായേക്കാവുന്ന സംശയവും അതിന്റെ ചര്‍ച്ച യിലുമാണ് നാം ...... സെപ്റ്റംബര്‍ 24 7:57pm-ന് · 1 ഇഷ്ടം Usaid M Kadannamanna ആദ്യം താങ്കള്‍ വീണ്ടും വീണ്ടും ഒഴിഞ്ഞു മാറുന്ന ഒരു കാര്യത്തിന് മറുപടി തരൂ............. അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെ???? സെപ്റ്റംബര്‍ 24 8:12pm-ന് · 1 ഇഷ്ടം Usaid M Kadannamanna അല്ലാഹുവിന്റെ പരമാധികാരത്തില്‍ വിശ്വസമില്ലതിരിക്കുക എന്നത് മുസ്ലിളിമിനെ സംബന്ധിച്ചിടത്തോളം ദയനീയമാണ്, പക്ഷെ, ജനങ്ങളെ മുശ്രിക്കും കാഫിറും ഒക്കെ ആക്കാന്‍ മനുഷ്യന്‍ ആളല്ല, (അല്ലാഹുവിനു മാത്രമേ അതറിയൂ) ഇസ്ലാമിനെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പഠിച്ചു മനസ്സിലാക്കി അത് ലോകത്ത് മുഴുവന്‍ നിലവില്‍ വരുത്തലാണ് മുസ്ലിമിന്‍റെ ദൌത്ത്യം. ഇനി ഒരു ചോദ്യം ഞാന്‍ നേരത്തെ പറഞ്ഞ സകാത്തിന്റെ ഉദാഹരണത്തില്‍ വ്യക്തിപരമായി സകാത്ത് കൊടുക്കല്‍ എന്താണ് ?? സെപ്റ്റംബര്‍ 24 8:33pm-ന് · Edited · 1 ഇഷ്ടം Usaid M Kadannamanna <<<<<ഇനി അങ്ങിനെ മരിച്ചാല്‍>>>>, ഒരാള്‍ നമസ്കരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് പോകുന്ന വഴി മരണപ്പെട്ടാല്‍ അയാള്‍ക്ക് ആ നമസ്കാരം നിര്‍വഹിക്കത്തതി ന്‍റെ പാപം ഉണ്ടാകുമോ???? സെപ്റ്റംബര്‍ 24 8:20pm-ന് · 1 ഇഷ്ടം Usaid M Kadannamanna <<<<< ."إياك نغبد ആരാധനയ്ക്ക് പകരം അനുസരണം വെച്ചാല്‍ ഒരു സാധാരണ മനുഷ്യന് ഉണ്ടായേക്കാവുന്ന സംശയവും അതിന്റെ ചര്‍ച്ച യിലുമാണ് നാം ......>>>>> ആരാധനയ്ക്ക് പകരം അനുസരണം അര്‍ഥം വെക്കുകയല്ല, ആരധനയോടൊപ്പം അനുസരണവും, അടിമത്തവും , കീഴ്പെടലും ഒക്കെ അര്‍ഥം വെക്കുകയാണ്‌ . സെപ്റ്റംബര്‍ 24 8:45pm-ന് · Edited · 1 ഇഷ്ടം · 1 Saleem Nbr ഒരു അറബി നിഗുണ്ട്ടുവിന്റയോ വിശദീകരണത്തിന്റെയോ ആവശ്യമില്ലാതെ തന്നെ അല്ലാഹുവിനു ഇബാദത് ചെയ്യുക എന്നാല്‍ എനിക്ക് മനസ്സിലായിട്ടുള്ളത് ( ഏതൊരു മുസ്ലിമിനും മനസ്സിലാവുകയും ചെയ്യും )ചുരുക്കി പറയുകയാണ്‌ : ഒരാള്‍ മുസ്ലിമാകുക എന്നാല്‍ അല്ലാഹുവിനെ തന്റെ സ്രഷ്ടാവും രക്ഷിതാവും ആയി അന്ഗീകരിക്കലാണ്; അതോടു കൂടി തന്റെ എല്ലാ വിധേയത്വവും അനുസരണവും എന്നല്ല തായ്മയുടെയും അനുസരണത്തിന്റെയും ഏതൊക്കെ ഭാവങ്ങളും പദങ്ങളും മനുഷ്യന്‍ മനസ്സിലാക്കിയിട്ടുണ്ടോ അതൊന്നും അല്ലാഹുവിന്റെ നിര്‍ദേശത്തിനു വിരുദ്ധമായി ഒരു വ്യക്തിക്കും, സംരംഭത്തിനും വക വെക്കാത്ത മുസ്ലിമിന്റെ എല്ലാ പ്രവര്‍ത്തിയും ഇബാദത് ആണ്. സെപ്റ്റംബര്‍ 24 8:54pm-ന് · 1 ഇഷ്ടം · 6 Pma Nasar Doha പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല ,അല്ലാഹു ഹറാമാക്കാത്ത വിഷയത്തില്‍ അമുസ്ലീം സുഹൃത്തുകളെ ,ഇന്ത്യാ നിയമത്തെ അനുസരിക്കുന്നത് പരമമായി അല്ലതാനും .അത് കൊണ്ടാണ് അല്ലാഹുവിനെ മാത്രം അല്ല ഒന്നുകൂടി... അല്ലാഹുവിനു മാത്ര മല്ല അനുസരണം സംഭവിക്കുന്നത് .ഇതിന്റെ ഭാഗമായാണ് എന്റെ ചോദ്യം ഉള്ളത് ... ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )അനുവദനീയ മാണോ ഹാറാമാണോ ശിര്‍ക്കണോ കറാഹത്താണോ.അങ്ങനെ ഒരാള്‍ മരിച്ചാല്‍ പൂര്‍ണ്ണ മുസ്ലിമായിട്ടാണോ ?അല്ലേ ? അയാള്‍ മരണപ്പെട്ന്ന്തു . സെപ്റ്റംബര്‍ 25 8:35am-ന് · 1 ഇഷ്ടം Riyas Abdulsalam <<പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല>> എന്തുകൊണ്ടാണത് ? സെപ്റ്റംബര്‍ 25 8:55am-ന് · 1 ഇഷ്ടം · 1 Riyas Abdulsalam <<ഒരു പദത്തിന്‌ എന്തര്‍ത്ഥമാണ് ഉള്ളത് എന്നതും ആ പദം സൂചിപ്പിക്കുന്ന പ്രവര്‍ത്തി ഒരാള്‍ ചെയ്യുന്നത് എന്തെല്ലാം ഉദ്ദേശ്യത്തിലവാമെന്നതും രണ്ടു കാര്യങ്ങളല്ലേ. അതെ .>> Jazak Allah thank you സെപ്റ്റംബര്‍ 25 8:56am-ന് · 1 ഇഷ്ടം Muneer CH >>ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )അനുവദനീയ മാണോ<< ഇന്ത്യാ രാജ്യത്ത് മനുഷ്യര്‍ ഉണ്ടാക്കിയ ചില നിയമ വ്യവസ്ഥ കളില്‍ ചിലത്: പരസ്പര സമ്മതത്തോടെ വ്യഭിചാരം കുറ്റകരമല്ല. ഇടപാടുകള്‍ പലിശയില്‍ അധിഷ്ഠിതം ആയിരിക്കും മദ്യപാനം കുറ്റകരമല്ല. ലോട്ടറി അനുവദനീയം ആണ്. ഈ നിയമങ്ങള്‍ വ്യക്തികള്‍ അംഗീകരിച്ചു ജീവിക്കുന്നതിനെയാണോ നാസര്‍ ഉദ്ദേശിച്ചത്? സെപ്റ്റംബര്‍ 25 9:18am-ന് · Edited · 1 ഇഷ്ടം Ameer CP homo sex is now legal in India... can we obey it too? മൊബൈല്‍ ഉപയോഗിച്ച് സെപ്റ്റംബര്‍ 25 9:23am-ന് · 1 ഇഷ്ടം Muneer CH ഇബാദത്ത് എന്നാല്‍ എല്ലാ അനുസരണവും ഉള്‍പ്പെടുമെന്ന് ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അതിനു ആരാധന എന്ന അര്‍ഥം മതിയാവില്ല എന്നല്ലേ പറഞ്ഞത്? ഞാന്‍ മുകളില്‍ തന്നhttp://www.islampadanam.com/articles/Articls/Ibadath.htm ലിങ്കില്‍ ജമാഅത്തെ ഇസ്ലാമി എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാം. ചുരുങ്ങിയത് ഇതെങ്കിലും വായിക്കൂ.. അല്ലാതെ മുജാഹിദ്‌ പണ്ടിതന്മാര്‍ ജമാഅത്തിന്റെ തലയില്‍ കെട്ടിവെച്ച കള്ളവാദങ്ങളുമായി സംവദിക്കാന്‍ വരരുത്. സെപ്റ്റംബര്‍ 25 9:24am-ന് · 1 ഇഷ്ടം Muneer CH ഇബാദത്തിനെ ആരാധനയില്‍ ഒതുക്കി, അത് തന്നെ പ്രാര്‍ത്ഥനയിലേക്ക് ചുരുട്ടിക്കെട്ടുന്ന മുജാഹിദ്‌ സമീപനത്തെയാണു ജമാഅത്ത് എതിര്‍ക്കുന്നത്. ഇവിടെയാണ് നമുക്ക് തമ്മിലുള്ള അഭിപ്രായ വ്യത്യാസംPma Nasar Doha. സെപ്റ്റംബര്‍ 25 10:10am-ന് · 1 ഇഷ്ടം Usaid M Kadannamanna ആദ്യം താങ്കള്‍ വീണ്ടും വീണ്ടും ഒഴിഞ്ഞു മാറുന്ന ഒരു കാര്യത്തിന് മറുപടി തരൂ............. അല്ലാഹുവിനെ മാത്രം അനുസരിക്കുന്നു എന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെ????........................................................................................<<<<<ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )>>>> ഇവിടെ അല്ലാഹുവിന്‍റെ പരമധികരത്തിലാണ് ഒരു മുസ്ലിമിന് 'വിശ്വാസമില്ലാത്തത്' എങ്കില്‍ എന്‍റെ അഭിപ്രായത്തില്‍ അയാളുടെ വിശ്വാസം പൂര്‍ത്തിയായിട്ടില്ല. ഇനി അയാളുടെ മരണം എന്തായിട്ടാണെന്നു ? അത് പറയാന്‍ ഞാന്‍ ആളല്ല.... മനുഷ്യന്‍റെ വിധി പ്രവചിക്കാന്‍ / കണക്കാക്കാന്‍ മനുഷ്യന് അധികാരമില്ല. സെപ്റ്റംബര്‍ 25 5:21pm-ന് · Edited · 1 ഇഷ്ടം Usaid M Kadannamanna <<<<അത് കൊണ്ടാണ് അല്ലാഹുവിനെ മാത്രം ഒന്നുകൂടി മാത്രം മല്ല അനുസരണം സംഭവിക്കുന്നത് >>>>> ശരിയാണ്,പുറത്തു നിന്ന് നോക്കുമ്പോള്‍ അനുസരണം സംഭവിക്കുന്നത്‌ അല്ലാഹുവിനു മാത്രമല്ല, അതുകൊണ്ടാണ് പറഞ്ഞത് ഞാന്‍ അനുസരിക്കുന്നത് അള്ളാഹു അനുസരിക്കാന്‍ പറഞ്ഞത് കൊണ്ടാണെന്ന് (നാം നമ്മുടെ മാതാപിതാക്കളെ അനുസരിക്കുന്നത് അള്ളാഹു പറഞ്ഞത് കൊണ്ടാണല്ലോ?) അവിടെ എന്‍റെ അനുസരണം അല്ലാഹുവിനു മാത്രമാണ് കാരണം മറ്റൊന്നിനെ ഞാന്‍ അനുസരിക്കുമ്പോള്‍ എന്‍റെ ഉദ്ദേശം അല്ലാഹുവിന്‍റെ കല്പന അനുസരിക്കല്‍ ആണ് . إنما الأعمال بنيات സെപ്റ്റംബര്‍ 25 5:36pm-ന് · Edited · 1 ഇഷ്ടം Riyas Abdulsalam Pma Nasar Doha <<പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല>> എന്തുകൊണ്ടാണത് ? അതായത് ഏത് ഖുര്‍ആന്‍ ആയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ നിങ്ങള്‍ ഇങ്ങണെ മനസ്സിലാക്കുന്നത് ?. " إياك نغبد " ആണൊ അതോ മറ്റേതെങ്കിലും ആയത്താണോ? സെപ്റ്റംബര്‍ 26 8:46am-ന് · 1 ഇഷ്ടം · 1 Basheer Mohammed Pk അള്ളാഹു അല്ലാത്തവരെ അനുസരിക്കാം എന്ന് ഖുറാനില്‍ എവിടയെങ്കിലും പറഞ്ഞിട്ടുണ്ടോ?പരമമായ അനുസരണം അല്ലാഹുവിനു മാത്രമാണ് എന്ന് ജമാത് പണ്ഡിതന്മാര്‍ മുമ്പ് പറഞ്ഞപ്പോള്‍ അതിനെ കളിയാക്കിയതിനെ സംബന്ദിച്ചു എന്ത് പറയുന്നു.ഇബാദത്തിനു ആരാദന എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ അനുസരണം എന്ന് അര്‍ത്ഥമില്ല എന്നും ഇബാദത്തിനു അനുസരണം എന്ന് അര്‍ഥം ഉണ്ടെന്നു വധിച്ചതാണ് ജമാഅത്തെ ഇസ്ലാമിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ടം എന്നും പറഞ്ഞ ഉമര്‍ മൌലവി ഉള്പ്പെടയുള്ള മുജഹിട് മൌലവിമാരപ്പറ്റി നിങ്ങള്‍ എന്ത് പറയുന്നു. സെപ്റ്റംബര്‍ 26 9:11pm-ന് · 1 ഇഷ്ടം · 2 Basheer Mohammed Pk അല്ലാഹുവിന്റെ കല്പനപ്രകരമാണ് മറ്റൊരാള്‍ക്ക്‌ ഇബാടത് എടുക്കുന്നത് എങ്കില്‍ പോലും അത് വാസ്തവത്തില്‍ അല്ലാഹുവിനുള്ള ഇബാടത് തന്നെയാണ്.അര്‍പ്പിക്കപ്പെടുന്നവര്‍ക്കുള്ള ഇബാടത് അല്ല.അവിടെ അല്ലാഹുവിനുള്ള പരമമായ അനുസരണമാണ് പ്രകടിപ്പിക്കുന്നത്.അതുകൊണ്ടാണ് ഇമാം റാസി (റ) പറഞ്ഞത്,അല്ലാഹുവിന്റെ കലനക്കെതിരില്‍ ഭരണതികരികളെ അനുസരിക്കല്‍ അത് അവര്‍ക്കുള്ള ഇബാടതാണ് എന്ന്.അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ഒരു ചോദ്യം ഇതാണ്,അല്ലാഹുവിന്റെ കല്പനപ്രകാരം ഭരണതികരികളെ അനുസരിക്കല്‍ അത് അവര്‍ക്കുള്ള ഇബ്ദതവുകയില്ലല്ലോ എന്നാണ്.ഇത്തരം ചോദ്യം മുജഹിടുകള്‍ ചോദിക്കാനുള്ള കാരണം ഇന്ത്യ ഗോവെര്‍മെന്റിനെ അനുസരിച്ചാല്‍ ശിര്‍ക്കവില്ല എന്ന് വരുതിതീര്‍ക്കനാണ്.എന്നാല്‍ ഈ ചോദ്യം ഉന്നയിച്ചുകൊണ്ട് മുജഹിടുകള്‍ വലിയ ഒരു അബദ്ടമാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം..സാധാരണക്കാരെ വലിയ ഒരു അബദ്ടധരനയിലാണ് ഇതുമൂലം അവര്‍ അകപ്പെടുതുന്നത്.ഇതിനുള്ള മറുപടി ഇന്ത്യ ഗവണ്മെന്റ് ഇവിടെ ഭരിക്കുന്നത്‌ ദൈവിക നിയമ അനുസരിച്ച് ദൈവം കല്പ്പിച്ചതനുസരിച്ചു ആണ് എന്ന് നിങ്ങള്ക്ക് വാദം ഉണ്ടോ എന്നാണ് .അതല്ലാതെ പരമം നിരൂപതികം എന്നൊക്കെ വാചകക്കസര്‍ത്തു നടത്തി തടിയൂരാന്‍ നോക്കിയിട്ട് ഫലമില്ല.മരിച്ചുപോയ മഹാന്മാരോടുള്ള ഇസ്തിഗാസ ശിര്‍ക്കവുന്നത് അല്ലാഹുവിന്റെ സമീഹു,ബസീര്,മുജീബ് ,ഹളിമുല്‍ ഗ്ഹിബു എന്നീ സിഫതുകള്‍ പ്രസ്തുത മഹാന്മാര്‍ക്ക് വകവേച്ചുകൊടുക്കുന്ന്തു കൊണ്ടാണല്ലോ.അപ്പോള്‍ ഈ സിഫതുകലോന്നും മഹാന്മാര്‍ക്ക് വകവേച്ചുകൊടുക്കാതെ അവരോടു ഇസ്തിഗാസ ചെയ്താല്‍ ശിര്‍ക്കകുമോ എന്നാ മുസ്ലിയക്കന്മാരുടെ ചോദ്യത്തിന് എന്ത് ഉത്തരമാണ് നിങ്ങള്‍ പറയുക.അതെ ഉത്തരം തന്നെയാണ് പരമമായ അനുസരണം അല്ലാഹുവിനു മാത്രമാണ് എന്ന് വിശ്വസിച്ചു കൊണ്ട് ഗോവെര്‍ന്മേന്റിനെ അനുസരിച്ചാല്‍ ശിര്‍ക്ക് വരുമോ ഇല്ലയോ എന്നാ കാര്യത്തില്‍ ഞങ്ങള്‍ക്കും പറയാനുള്ളത്.ഒരു സത്യം ബോദ്യപ്പെട്ടാല്‍ പിന്നെ വാചകക്കസര്‍ത്തു നടത്തിയിട്ട് എന്ത് നേടാനാണ് സഹോദര. സെപ്റ്റംബര്‍ 26 9:51pm-ന് · 1 ഇഷ്ടം · 2 Pma Nasar Doha Usaid M Kadannamanna "അതുകൊണ്ടാണ് പറഞ്ഞത് ഞാന്‍ അനുസരിക്കുന്നത് അള്ളാഹു അനുസരിക്കാന്‍ പറഞ്ഞത് കൊണ്ടാണെന്ന് (നാം നമ്മുടെ മാതാപിതാക്കളെ അനുസരിക്കുന്നത് അള്ളാഹു പറഞ്ഞത് കൊണ്ടാണല്ലോ?) അവിടെ എന്‍റെ അനുസരണം അല്ലാഹുവിനു മാത്രമാണ് കാരണം മറ്റൊന്നിനെ ഞാന്‍ അനുസരിക്കുമ്പോള്‍ എന്‍റെ ഉദ്ദേശം അല്ലാഹുവിന്‍റെ കല്പന അനുസരിക്കല്‍ ആണ്" _____________________ =ഒരു അമുസ്ലിം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുസ്ലിം (മാതാപിതാക്കളെ അനുസരിക്കാന്‍ അല്ലാഹു പറഞ്ഞ പോലെ )അല്ലാഹു പറഞ്ഞിട്ടാണോ അവന്‍ അവിടെ അമുസ്ലിമിന്റെ നിയമങ്ങള്‍ അനുസരിച്ച് ജോലിചെയുന്നത് ? അവ്ന്ക്ക് വേറെ ജോലി ചെയാന്‍ സാഹചര്യം ഉണ്ടായിട്ടും. അവിടെ എന്‍റെ അനുസരണം അല്ലാഹുവിനു മാത്രമാണ് എന്ന് പറയുമോ ? സെപ്റ്റംബര്‍ 27 9:03am-ന് · 1 ഇഷ്ടം Pma Nasar Doha ഇങ്ങനെ തിരിച്ചും മറിച്ചും ചോദിച്ചു സമയം കളയാന്‍ ആര്‍ക്കും പറ്റും .ഇബാദത്തിന് അനുസരണം വെക്കുമ്പോള്‍ ഒരു സാധാരണക്കാരനായ ഒരാള്‍ക്ക് ഉണ്ടാകുന്ന സംശയം അല്ലാതെ ഇത് ജമാഅത്ത് മുജാഹിദു ഉമര്‍ മൌലവി വാദം എന്ന നിലക്കല്ല ഞാന്‍ ചോദിച്ചത് .പക്ഷെ നിങ്ങള്‍ അത് തൊടുന്നില്ല .അത് കൃത്യമായി പഴയ കാലത്ത്‌ എഴുതിവെച്ചത് കാണിച്ചു നിങ്ങളിലെ വൈരുദ്ധ്യം കാണിക്കാനായിരുന്നില്ല എന്റെ ഉദ്ദേശം . സെപ്റ്റംബര്‍ 27 9:04am-ന് · 1 ഇഷ്ടം Pma Nasar Doha ഒരു മര്‍മ്മ പ്രധാനമായ ചോദ്യത്തിന് വേണ്ടി ഞാന്‍ ചോദിച്ച ലളിതാമായ ചോദ്യത്തിന് താങ്കളും താങ്കളുടെ സുഹൃത്തുക്കളും എന്തല്ലാം ടൈപ്പ്‌ ചെയ്തു കൂട്ടി ......"അല്ലാഹുവിന്‍റെ നിയമത്തിനു വിരുദ്ധമായി ഭരണാധികാരിയെ എന്നല്ല ആരെ അനുസരിച്ചാലും അത് ശിര്‍ക് തന്നെ..ആ നിയമം അനുസരിച്ചു ജീവിക്കല്‍ ഇസ്ലാമിന്‍റെ താല്പര്യമാണ്,അനുസരിക്കുന്നില്ല അത് കൊണ്ട് നാം ശിര്‍ക് ചെയ്യുന്നില്ല..അത് നമ്മെ അനുസരിക്കാന്‍ നിര്‍ബന്ധികുന്നില്ല" സെപ്റ്റംബര്‍ 27 9:04am-ന് · 1 ഇഷ്ടം Pma Nasar Doha "പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല ,അല്ലാഹു ഹറാമാക്കാത്ത വിഷയത്തില്‍ അമുസ്ലീം സുഹൃത്തുകളെ ,ഇന്ത്യാ നിയമത്തെ അനുസരിക്കുന്നത് പരമമായി അല്ലതാനും .അത് കൊണ്ടാണ് അല്ലാഹുവിനെ മാത്രം ഒന്നുകൂടി മാത്രം മല്ല അനുസരണം സംഭവിക്കുന്നത് .ഇതിന്റെ ഭാഗമായാണ് എന്റെ ചോദ്യം ഉള്ളത് ... ഇന്ത്യാ രാജ്യത്ത്‌ മനുഷ്യരുണ്ടാക്കിയ നിയമ വ്യവസ്ഥകള്‍ പാലിച്ചു ഒരു മുസ്ലിം ജീവിക്കുന്നത് (പരമാധികാരത്തിന്റെ വിശ്വാസമില്ലാതെ )അനുവദനീയ മാണോ ഹാറാമാണോ ശിര്‍ക്കണോ കറാഹത്താണോ.അങ്ങനെ ഒരാള്‍ മരിച്ചാല്‍ പൂര്‍ണ്ണ മുസ്ലിമായിട്ടാണോ ?അല്ലേ ? അയാള്‍ മരണപ്പെട്ന്ന്തു" . . എന്ന എന്റെ ചോദ്യത്തിനു ന്യായമായ മറുപടി കിട്ടുന്നില്ല . വെറുതെ ടൈപ്പ്‌ ചെയ്ത സമയം മെനക്കെടുത്താന്‍ എനിക്ക് താല്‍പ്പര്യം ഇല്ല .അത് കൊണ്ട് ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.നിങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ മൌനം പാലിച്ചത് വിഷയം മാറി പോകണ്ട എന്ന് കരുതിയാണ് . Basheer Mohammed Pk ഈ സിഫതുകളോന്നും മഹാന്മാര്‍ക്ക് വകവേച്ചുകൊടുക്കാതെ അവരോടു ഇസ്തിഗാസ ചെയ്താല്‍.......____________________ =വക വെച്ച് കൊടുത്താലും കൊടുത്തില്ലെങ്കിലും അഭൌതിക പ്രതീക്ഷ അര്‍പ്പിച്ച് ആരോട് ഇസ്തിഗാസ ചെയ്താലും അത് ശിര്‍ക്കാണ് . സെപ്റ്റംബര്‍ 27 9:05am-ന് · 1 ഇഷ്ടം Pma Nasar Doha അവസാനമായി ........ നീതി യോടെയും സൂക്ഷ്മതയോടെയും പഠിക്കാന്‍ ശ്രമിച്ചാല്‍ പരലോക രക്ഷക്കായി ഏകദൈവാരധനയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രാവാചകന്മാരുടെ പ്രബോധനരിതിതന്നെയാണ് ഖുര്‍ ആനിലും ഹദീസിലും നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിയുക ."ഹേ പുതച്ചു മൂടിയവനെ എഴുന്നേറ്റു ജനങ്ങളെ താകീത് ചെയ്യുക' എന്ന് അല്ലാഹു നബിയോട് കല്‍പ്പിക്കുന്നതും പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന അടിസ്ഥാന ലക്ഷ്യമാണ് അല്ലാതെ അനിസ്ലാമിക ഭരണ വ്യവസ്ഥ മാറ്റി ഇസ്ലാമിക ഭരണ വ്യവസ്ഥ കൊണ്ട് വരാനുള്ള ഉന്നമായിരുന്നില്ല ... .. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ സന്തോഷം അറിയിക്കുന്നു ...... സെപ്റ്റംബര്‍ 27 9:05am-ന് · 1 ഇഷ്ടം Aboo Backer Pma Nasar Doha >പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല< ഇതിനു നിങ്ങള്‍ക്കുള്ള തെളിവ് എന്താണ് ? സുപ്രധാനമായ ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ വിട്ടു കളഞ്ഞു..അത് കൂടി പറഞ്ഞിട്ട് പൊയ്ക്കോളൂ സെപ്റ്റംബര്‍ 27 9:34am-ന് · 1 ഇഷ്ടം · 1 Riyas Abdulsalam Pma Nasar Doha re posting my simple inquiry : <<പരമമായി അനുസരിക്കേണ്ടത് അല്ലഹുവിനെയാണ് എന്നതില്‍ തര്‍ക്കമില്ല>> എന്തുകൊണ്ടാണത് ? അതായത് ഏത് ഖുര്‍ആന്‍ ആയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ നിങ്ങള്‍ ഇങ്ങണെ മനസ്സിലാക്കുന്നത് ?. " إياك نغبد " ആണൊ അതോ മറ്റേതെങ്കിലും ആയത്താണോ? സെപ്റ്റംബര്‍ 27 9:40am-ന് · 1 ഇഷ്ടം Usaid M Kadannamanna നാസര്‍, അസ്സലാമു അലൈകും, താങ്കളുടെ ചോദ്യത്തിന് ലളിതമായി മറുപടി പറയാം, ഒരു മുസ്ലിം ഇന്ത്യ ഭരണ കൂടത്തിനു പരമാധികാരം ഇല്ല പകരം അല്ലഹുവിനാണെന്ന് വിശ്വസിച്ചു ഭരണ കൂടത്തെ അനുസരിച്ചാല്‍ അത് അനുവദനീയമാണ് (ഹലാല്‍ ആയ കാര്യങ്ങളില്‍ മാത്രം) ഇനി മറിച്ചു അല്ലാഹുവിന്റെ പരമാധികാരത്തില്‍ വിശ്വാസമില്ലാതെ, രാജ്യ നിയമങ്ങള്‍ അനുസരിക്കാന്‍ തീരുമാനിച്ചാല്‍ അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ തന്നെയാണ്. സെപ്റ്റംബര്‍ 27 10:50am-ന് · Edited · 1 ഇഷ്ടം Usaid M Kadannamanna അവസാനമായി പറയുന്നു, ഞാന്‍ എന്റെ അനുസരണം നല്‍കുന്നത് അല്ലാഹുവിനു മാത്രമാണ്, അള്ളാഹു അല്ലാത്ത എന്തിനെ ആണ് സരിച്ച്ചാലും അത് അള്ളാഹു പറഞ്ഞത് കൊണ്ടാണ്, അള്ളാഹു അനുസരിക്കാന്‍ പറയാത്ത ഒരു ശക്തിയും ഞാന്‍ അനുസരിക്കുന്നില്ല (അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കില്‍ സൂചിപ്പിക്കുമല്ലോ-അമുസ്ലിം സ്ഥാപന ഉടമയുടെ കീഴില്‍ ജോലി ചെയ്യരുതെന്ന് അള്ളാഹു പറഞ്ഞിട്ടില്ല, എവിടെ ജോലി ചെയ്താലും അത് ഹലാലയിരിക്കണം, പിന്നെ പരമാവധി ആത്മര്തത പുലര്‍ത്തണം എന്നാണ് അള്ളാഹു പറഞ്ഞത്) സെപ്റ്റംബര്‍ 27 10:49am-ന് · 1 ഇഷ്ടം Usaid M Kadannamanna ഈ ചര്‍ച്ച തുടങ്ങുക വഴി ഇത് വായിക്കുന്ന നിക്ഷ്പക്ഷമതികള്‍ക്ക് ഈ വിഷയത്തില്‍ എവിടെയാണ് ജമാ അ ത്തും മുജാഹിദും വിയോജിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കാം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അത് ഏകദേശം സാധിച്ചു എന്നാണ് ഞാന്‍ മനസ്സിലകിയത്. നമ്മുടെ ഈ ചര്‍ച്ച നമ്മള്‍ എല്ലാവരും നന്മ മാത്രം പ്രതീക്ഷിച്ചു നടത്തിയതാണല്ലോ, നിലപാടുകളിലും വാക്കുകളിലും വന്ന എല്ലാ പാക്പ്പിഴകളും തിരുത്തി അള്ളാഹു നമുക്ക് എല്ലാവര്ക്കും ഇതിനു തക്കതായ പ്രതി ഫലം നല്‍കുമാറാകട്ടെ. ആമീന്‍ . ഇനിയും ഇത്തരം ക്രിയാത്മകമായ ചര്‍ച്ചകളില്‍ കാണാം എന്ന് പ്രതീക്ഷിച്ചു കൊണ്ട് തല്‍കാലം വിട. അസ്സലാമു അലൈകും. സെപ്റ്റംബര്‍ 27 10:51am-ന് · 1 ഇഷ്ടം · 1
ജമാഅത്തിനെ ആര്‍ക്കാണ്‌ പേടി? ['നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്ത്‌ കിതപ്പനുഭവപ്പെടുന്ന യുഡിഎഫ്‌ ക്യാമ്പ്‌ എടുത്തിട്ട പുതിയ നമ്പറായിരുന്നു സിപിഎം-ജമാഅത്ത്‌ ചര്‍ച്ച എന്നത്‌. രമേശ്‌ ചെന്നിത്തലയും ബിജെപിയുമാണ്‌ ഇത്‌ വിവാദമാക്കിയത്‌ എന്നതിനാല്‍ തന്നെ അതിന്റെ പിന്നിലെ യഥാര്‍ത്ഥ അജന്‍ഡകള്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. ‘മുസ്‌ലിം തീവ്രവാദ’ത്തിനെതിരെ ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിട്ട്‌ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമോ എന്നതാണ്‌ വര്‍ഗീയ വലതുപക്ഷത്തിന്റെ ഇഷ്‌ടതോഴനായ ചെന്നിത്തലയുടെ ആലോചന. അതിനാലാണ്‌ സിപിഎം മുസ്‌ലിം തീവ്രവവാദികളുമായി ചര്‍ച്ച നടത്തിയെന്ന്‌ പറഞ്ഞ്‌ അദ്ദേഹം വിവാദം തുടങ്ങിവച്ചത്‌. സിപിഎം നേതൃത്വവും, ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും മാര്‍ച്ച്‌ 20ന്‌ ആലപ്പുഴ ഗസ്റ്റ്‌ ഹൗസില്‍ വച്ച്‌ ചര്‍ച്ച നടത്തിയെന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇത്‌ ആദ്യമായല്ല സിപിഎം നേതാക്കളും ജമാഅത്ത്‌ നേതാക്കളും ചര്‍ച്ച നടത്തുന്നത്‌. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും അത്തരം ചര്‍ച്ചകള്‍ പല ഘട്ടങ്ങളില്‍ പല വിഷയങ്ങളിലായി നടന്നിട്ടുണ്ട്‌. ഒരു ജനാധിപത്യ രാജ്യത്ത്‌ വ്യത്യസ്‌ത സംഘടനകള്‍ ചര്‍ച്ച നടത്തുന്നുവെന്നത്‌ പ്രത്യേകിച്ച്‌ വിശേഷമുള്ള കാര്യമൊന്നുമല്ല. കോണ്‍ഗ്രസ്‌ തന്നെയും ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ജമാഅത്ത്‌ നേതൃത്വവുമായി പലതവണ പല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രണബ്‌ മുഖര്‍ജിയും ജമാഅത്ത്‌ നേതൃത്വവും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കേരളത്തില്‍ തന്നെ രമേശ്‌ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംഐ ഷാനവാസ്‌ എന്നിവരും ജമാഅത്ത്‌ നേതാക്കളും പങ്കെടുത്ത ദീര്‍ഘമായ ചര്‍ച്ച കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ നടന്നിരുന്നു. രാജ്യത്തെ സാമൂഹിക രാഷ്‌ട്രീയ പ്രക്രിയയില്‍ സജീവമായി ഇടപെടുന്ന ഒരു പ്രസ്ഥാനം എന്നുള്ള നിലക്ക്‌ ജമാഅത്തിന്‌ ഇതില്‍ യാതൊരു പുതുമയും തോന്നുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ എന്തിനാണ്‌ രമേശ്‌ ചെന്നിത്തലയും ബിജെപിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇത്‌ വിവാദമാക്കുന്നത്‌? അതിന്‌ ഒട്ടനവധി ഒളിയജന്‍ഡകളുണ്ട്‌. മഞ്ചേശ്വരം, കാസര്‍ഗോഡ്‌, ഉദുമ, പാലക്കാട്‌, നേമം തുടങ്ങിയ മണ്‌ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ രമേശ്‌ ചെന്നിത്തലയും ബിജെപിയും തമ്മിലുണ്ടാക്കിയ ചില അവിഹിത ധാരണകളുണ്ട്‌. ഇത്‌ പുറത്തുകൊണ്ടു വരുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമ പ്രസിദ്ധീകരണങ്ങള്‍ പങ്ക്‌ വഹിച്ചു. ഈ അവിഹിത ധാരണ മറച്ചു വയ്ക്കുകയാണ്‌ ജമാഅത്ത്‌ ബാഷിംഗ്‌ കാമ്പയിനിലൂടെ ചെന്നിത്തല ഒന്നാമതായും ലക്ഷ്യം വായ്ക്കുന്നത്‌. എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി, കത്തോലിക്കാ സംഘടനകള്‍, യാക്കോബായ സംഘടനകള്‍ എന്നിവരുമായൊക്കെ നമ്മുടെ നാട്ടിലെ രാഷ്‌ട്രീയ പാര്‍ടികള്‍ തെരഞ്ഞെടുപ്പ്‌ ചര്‍ച്ചകള്‍ നടത്താറുണ്ട്‌. അവയിലൊന്നും പ്രശ്‌നം കാണാത്ത ചെന്നിത്തലയും യുഡിഎഫും ജമാഅത്ത്‌ ചര്‍ച്ചയെ ഭീകരവത്കരിക്കുന്നത്‌ മറ്റ്‌ ചില സുക്കേടുകളുടെ ലക്ഷണമാണ്‌. മുസ്‌ലിം സംഘടനകളുമായി ആരും ചര്‍ച്ചകള്‍ നടത്താന്‍ പാടില്ലെന്നും, ഇനി അഥവാ ആരെങ്കിലും അങ്ങിനെ ചര്‍ച്ച നടത്തിയാല്‍ അത്‌ നടത്തിയവരും കേട്ടവരും കണ്ടവരുമെല്ലാം തീവ്രവാദികളാണെന്നുമുള്ളത്‌ ആര്‍എസ്‌എസിന്റെ സിദ്ധാന്തമാണ്‌. ആര്‍എസ്‌എസിന്റെ അജന്‍ഡകള്‍ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തിരുന്നു കൊണ്ട്‌ നടപ്പിലാക്കാന്‍ പറ്റുമോയെന്നാണ്‌ ചെന്നിത്തല നോക്കുന്നത്‌. ചെന്നിത്തല തുടങ്ങിവെച്ച ജമാഅത്ത്‌ വിരുദ്ധ കാമ്പയിന്‍ മുസ്‌ലിം ലീഗും ആവേശപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. ജമാഅത്തുമായുള്ള ചര്‍ച്ച ലക്ഷണമൊത്ത തീവ്രവാദ പ്രവര്‍ത്തനമാണെന്ന ചെന്നിത്തല സിദ്ധാന്തത്തില്‍ ലീഗിന്‌ സംശയമേ ഇല്ല. പക്ഷേ, ലീഗ്‌ സ്വന്തം ചരിത്രം തന്നെ മറന്നു കൊണ്ടാണ്‌ ഈ തീവ്രവാദ വിരുദ്ധ ഗുളിക വിഴുങ്ങുന്നതെന്നതാണ്‌ യാഥാര്‍ഥ്യം. 1960ല്‍ ഒന്നാം ഇഎംഎസ്‌ മന്ത്രിസഭയെ പിരിച്ചുവിട്ടതിന്‌ ശേഷം മുസ്‌ലിം ലീഗിന്റെ കൂടി പിന്തുണയോട്‌ കൂടിയാണ്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നത്‌. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ്‌ ഭരിക്കുന്നതെങ്കിലും ലീഗിന്‌ മന്ത്രി സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ്‌ സന്നദ്ധമായില്ല. വര്‍ഗീയ തീവ്രവാദ സംഘടനയാണ്‌ ലീഗ്‌ എന്നത്‌ തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ അഭിപ്രായം. മന്ത്രിസഭ നിലനില്‍ക്കാന്‍ വേണ്ടി മാത്രം മനമില്ലാ മനസോടെ ലീഗിന്‌ സ്‌പീക്കര്‍ സ്ഥാനം അനുവദിച്ചു. പക്ഷേ, പിന്നീട്‌ 1961ല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഗാപൂര്‍ പ്രമേയം ലീഗിനിതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. അപകടകാരികളായ വര്‍ഗീയവാദികളാണെന്നും അതിനാല്‍ അടുപ്പിക്കാന്‍ പറ്റാത്തവരുമാണ്‌ ലീഗുകാരെന്നായിരുന്നു ദുര്‍ഗാപൂര്‍ പ്രമേയത്തിന്റെ കാതല്‍. ലീഗുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ പ്രസ്‌തുത പ്രമേയം ആഹ്വാനം ചെയ്‌തു. അങ്ങിനെയാണ്‌ ഐക്യകേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്‌ മുന്നണി സര്‍ക്കാര്‍ നിലം പതിക്കുന്നത്‌. കേരളത്തില്‍ ആദ്യമായി മുസ്‌ലിം ലീഗിന്‌ മന്ത്രിമാര്‍ ഉണ്ടാവുന്നതും, രാഷ്‌ട്രീയ മാന്യത ലഭിക്കുന്നതും 1967ലാണ്‌. അന്നത്തെ ഇഎംഎസ്‌ മന്ത്രിസഭയില്‍ ലീഗിന്‌ രണ്ട്‌ മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണക്കുമ്പോള്‍, ‘ഛെ നിരീശ്വരവാദികളെ പിന്തുണക്കുന്നവര്‍’ എന്നു പറഞ്ഞു വിമര്‍ശിക്കുന്നവരാണ്‌ ലീഗുകാര്‍. കമ്യൂണിസ്റ്റ്‌ പാര്‍ടികള്‍ നിരീശ്വരവാദത്തെ ഏറ്റവും ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന കാലത്ത്‌ അവരോടൊപ്പം ചേര്‍ന്നവരാണ്‌ തങ്ങളെന്ന യാഥാര്‍ഥ്യം അവര്‍ മറക്കുന്നു. വര്‍ഗീയവാദികളും അകറ്റപ്പെടേണ്ടവരുമായ ലീഗുകാര്‍ കോണ്‍ഗ്രസിന്‌ ഇഷ്‌ടപ്പെട്ടവരും മിതവദികളുമായതെങ്ങിനെയാണ്‌? അത്‌ വളരെ ലളിതമാണ്‌. കോണ്‍ഗ്രസിന്റെ മുസ്‌ലിം വിരുദ്ധവും സാമ്രാജ്യത്വ അനുകൂലവുമായ സര്‍വനയങ്ങളെയും കയ്യുയര്‍ത്തി പിന്തുണയ്ക്കാന്‍ ലീഗ്‌ സന്നദ്ധമായത്‌ കൊണ്ട്‌ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ ലീഗ്‌ നല്ല കുട്ടികളായത്‌. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കറുത്ത നാളുകള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കാലമാണ്‌ അടിയന്തരാവസ്ഥ. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളവും അത്‌ ഭീകരമായ നാളുകളായിരുന്നു. സജ്ഞയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്‌ ലോബികള്‍ക്ക്‌ വേണ്ടി മുസ്‌ലിം ഗല്ലികള്‍ ഇടിച്ചു നിരത്തുകയും മുസ്‌ലിം യുവാക്കളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന്‌ വിധേയമാക്കുകയും ചെയ്‌തത്‌ അന്നായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുകയും അതിന്റെ നേതാക്കളെ തടവിലിടുകയും ചെയ്‌തു. സയ്യിദ്‌ ഉമര്‍ ബാഫഖി തങ്ങള്‍, സികെപി ചെറിയ മമ്മുക്കേയി തുടങ്ങിയ ലീഗിലെ വിമത ഗ്രൂപ്പിന്റെ നേതാക്കള്‍ വരെ തുറുങ്കിലടക്കപ്പെട്ട കാലം. അന്ന്‌ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസിനെ പിന്തുണച്ച ഇന്ത്യയിലെ ഒരേയൊരു മുസ്‌ലിം സംഘടനയാണ്‌ മുസ്‌ലിം ലീഗ്‌. പിന്നീട്‌ 1990കളില്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച ഹിന്ദുത്വ അനുകൂല, നവലിബറല്‍ നയങ്ങളെയും തുറന്ന്‌ പിന്തുണയ്ക്കാന്‍ മുസ്‌ലിം ലീഗ്‌ തന്നെയായിരുന്നു ഉണ്ടായിരുന്നത്‌. ഇന്ത്യ, ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും ഈ കാലത്ത്‌ തന്നെയാണ്‌. ഇന്ത്യന്‍ മുസ്‌ലിം ജീവിതത്തിന്‌ മേല്‍ ഭീകരതയുടെ മേലാപ്പ്‌ ചാര്‍ത്തിയ ബോംബ്‌ സ്‌ഫോടനങ്ങള്‍ ആരംഭിച്ചത്‌ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്‌ ഇന്ത്യയില്‍ ഓപറേറ്റ്‌ ചെയ്യാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയതിന്‌ ശേഷമാണെന്ന്‌ നാം മനസ്സിലാക്കണം. അന്ന്‌ ഐക്യരാഷ്‌ട്ര സഭയില്‍ പോയി ഇന്ത്യന്‍ വിദേശ നയത്തിന്റെ മഹത്വം ബോധ്യപ്പെടുത്തേണ്ട ചുമതല ലീഗ്‌ നേതാവായിരുന്ന ഇ അഹമ്മദിനായിരുന്നു. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയും രൂക്ഷമായ വര്‍ഗീയ കലാപങ്ങളും നടന്നതും ആ കാലത്ത്‌ തന്നെ. ആ അര്‍ഥത്തില്‍ ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ദുരന്തകാലമായിരുന്നു നരസിംഹ റാവുവിന്റെ കാലം. അന്ന്‌ റാവുവിനെയും കോണ്‍ഗ്രസിനെയും അനുകൂലിക്കാനുണ്ടായിരുന്ന മുസ്‌ലിം സംഘടയും ലീഗ്‌ മാത്രം. ലീഗിന്റെ തന്നെ അഖിലേന്ത്യാ പ്രസിഡന്റ്‌ സുലൈമാന്‍ സേട്ടു സാഹിബ്‌ ഇതിനെതിരായി നിലകൊണ്ടപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയാണ്‌ ലീഗ്‌ കോണ്‍ഗ്രസ്‌ വിധേയത്വം പ്രകടമാക്കിയത്‌. 1961ല്‍ മാറ്റി നിര്‍ത്തപ്പെടേണ്ട വര്‍ഗീയ സംഘടനയായിരുന്ന ലീഗ്‌ 2011 ല്‍ പോരിശയാക്കപ്പെട്ട സംഘടനയായി മാറിയതിന്റെ നാള്‍വഴികളാണ്‌ പറഞ്ഞുവന്നത്‌. കോണ്‍ഗ്രസിന്റെ ഫാഷിസ്റ്റ്‌, സാമ്രാജ്യത്വ അനുകൂല നയങ്ങളെയും ഭരണകൂട ഭീകരതയെയും തുറെന്നെതിര്‍ത്തു/എതിര്‍ത്തുകൊണ്ടിരിക്കുന്നു എന്നുള്ളത്‌ കൊണ്ടാണ്‌ കോണ്‍ഗ്രസിന്‌ ജമാഅത്ത്‌ തീവ്രവാദ സംഘടനയാവുന്നത്‌. തങ്ങള്‍ക്ക്‌ വഴങ്ങാത്ത എല്ലാ എതിര്‍ ശബ്‌ദങ്ങളെയും ഇല്ലാതാക്കുക എന്ന നാടുവാഴി അജന്‍ഡയാണ്‌ ഇത്‌ വെളിപ്പെടുത്തുന്നത്‌. അതിന്റെ നമ്മുടെ കാലത്തെ പ്രതിനിധി മാത്രമാണ്‌ രമേശ്‌ ചെന്നിത്തല. ജമാഅത്ത്‌ ഇടതുപക്ഷത്തിന്‌ രാഷ്‌ട്രീയ പിന്തുണ നല്‍കുന്നുവെങ്കില്‍ ജമാഅത്ത്‌ മാര്‍ക്‌സിസ്റ്റായി, അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ്‌ ജമാഅത്തായി എന്ന്‌ അതിനെ വായിക്കുന്നത്‌ വെറുമൊരു എല്‍കെജി യുക്തി മാത്രമാണ്‌. വ്യത്യസ്‌ത വീക്ഷണഗതിക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലൂടെയും സംവാദത്തിലൂടെയും തന്നെയാണ്‌ ഒരു ജനാധിപത്യ ക്രമം ബഹുസ്വരവും ചടുലവുമാവുന്നത്‌. ഇന്ന്‌ നാമെല്ലാം ആവേശത്തോടെ കൊണ്ടാടുന്ന അറബ്‌ നാടുകളിലെ ജനകീയ വിപ്ലവങ്ങളില്‍ ഇടതുപക്ഷവും ഇസ്‌ലാമികരും തോള്‍ചേര്‍ന്ന്‌ മുന്നേറുന്നതാണ്‌ കാണുന്നത്‌. സാമ്രാജ്യത്വ മുഷ്‌കിനെതിരായും സാമൂഹിക നീതിക്ക്‌ വേണ്ടിയുള്ളതുമായ ദീര്‍ഘമായ സമരത്തില്‍ ഇസ്‌ലാമികര്‍ക്കും ഇടതുപക്ഷത്തിനും യോജിപ്പിന്റെ മേഖലകള്‍ ധാരാളമുണ്ടെന്നാണ്‌ ജമാഅത്തിന്റെ കാഴ്‌ചപ്പാട്‌. അഴിമതി, പെണ്‍വാണിഭം, തുറന്ന ഗ്രൂപ്പു പോര്‌, സംഘപരിവാറുമായുള്ള ചങ്ങാത്തം എന്നിവയില്‍ പെട്ട്‌ ഉഴലുന്ന കേരളത്തിലെ യുഡിഎഫ്‌ മുന്നണിക്ക്‌ അവസാന കച്ചിത്തുരുമ്പ്‌ എന്നുള്ള നിലക്കാണ്‌ യുഡിഎഫും അതിന്റെ മുഖപത്രങ്ങളായ ‘മനോരമയും’ ‘മാതൃഭൂമി’യും ജമാഅത്ത്‌ ഭൂതത്തെ പുറത്തിട്ടു നോക്കിയത്‌. പക്ഷേ, ഇത്തരം പരിപ്പുകള്‍ പണ്ടേ പോല വേവില്ലെന്നാണ്‌ ആ വിവാദത്തിന്റെ ശുഷ്‌കായുസ് വെളിപ്പെടുത്തുന്നത്‌. രാഷ്‌ട്രീയ പ്രബുദ്ധതയോടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക്‌ കഴിയും.'- സി ദാവൂദ്‌ April 9, 2011]
ഹമീദ് വാണിന്‍മേല്‍ ഇപ്പോള്‍ കേരളത്തിലെ ടി.വിയും പത്രവും ഉള്ളിടത്തൊക്കെ സുപരിചിതനാണ്. ജമാഅത്തെ ഇസ്ലാമിയുടെ പോളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ച വ്യക്തി ഇയ്യിടെ ജമാഅത്തില്‍നിന്ന് രാജിവെച്ചു. ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് രാജിവെക്കുക എന്നത് വലിയ വാര്‍ത്താ പ്രാധാന്യമുള്ള കാര്യമാണ്. പി.ഡി.പി ഇയ്യിടെ രണ്ടോ മുന്നോ കഷ്ണമായപ്പോഴും അതിന് മുമ്പ് ചില മതസംഘടനകള്‍ കുറുകെ പിളര്‍ന്നപ്പോഴും ഇത്രയും വാര്‍ത്തയായിരുന്നില്ല. പലപ്പോഴും തമ്മില്‍ തല്ലും കേസുമൊക്കെയാണ് അതിനെ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ജമാഅത്തില്‍നിന്ന് ആരെങ്കിലും പുറത്ത് പോയാല്‍ അവരുടെ പിന്നാലെ ചാനലും പത്രമാസികകളും പിന്തുടരും. ചില ഉത്തരങ്ങള്‍ അവരില്‍നിന്ന അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനിണങ്ങുന്ന ചോദ്യങ്ങള്‍ അവര്‍ ചോദിക്കും. ഈ ഊഴം മുജാഹിദ് മടവൂര്‍ വിഭാഗം പുറത്തിറക്കുന്ന ശബാബ് മാസികക്കാണ്. ശബാബിന്റെ അഭിമുഖം തുടര്‍ന്ന് വായിക്കുക. എന്റെ അഭിപ്രായം കമന്റ് ബോക്‌സില്‍ നല്‍കിയിരിക്കുന്നു. *********************************** ['ഇടത്തോട്ട്‌ വഴികാട്ടുകയാണോ ജമാഅത്തിന്റെ പണി? ഹമീദ്‌ വാണിമേലുമായി അഭിമുഖംകാല്‍നൂറ്റാണ്ടോളം കാലം ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച്‌, കേവലം ഒരു സാമുദായിക സംഘടന മാത്രമായിരുന്ന പ്രസ്ഥാനത്തിന്‌ സാമൂഹ്യ, രാഷ്‌ട്രീയ ഇടപെടലിലൂടെ പൊതുസമൂഹത്തിന്‌ മുന്നില്‍ സ്വീകാര്യതയുണ്ടാക്കിയ ഹമീദ്‌ വാണിമേല്‍ സംഘടനയോട്‌ വിടപറഞ്ഞിരിക്കുകയാണ്‌. കേഡര്‍ സംവിധാനത്തില്‍ ഒളിപ്പിച്ചുവെച്ച വൈരുധ്യാധിഷ്‌ഠിത തത്വവാദങ്ങളില്‍ കെട്ടുപിണയാന്‍ ഇനി താനില്ലെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞാണ്‌ ഹമീദ്‌ പടിയിറങ്ങുന്നത്‌. ഹാകിമിയ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്ന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ്‌ ഹമീദ്‌ സംഘടനയുടെ പരമോന്നത സമിതിയായ അഖിലേന്ത്യാ ശൂറാ അംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗത്വം, പ്രാദേശിക അമീര്‍ സ്ഥാനം എന്നിവ രാജിവെച്ചിരിക്കുന്നത്‌. സംഘടന നിയമിച്ച പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത്‌ ആറ്‌ വര്‍ഷത്തോളം തുടര്‍ച്ചയായി ഹമീദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇത്രയും പദവികള്‍ വഹിച്ച ഒരാള്‍ സംഘടനയോട്‌ വിടപറയുന്നത്‌ ഒരുപക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കാം. ജമാഅത്തെ ഇസ്‌ലാമിയോട്‌ വിടപറയുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ ചുരുക്കിപ്പറയാമോ? ജമാഅത്തെ ഇസ്‌ലാമിയുമായി പ്രധാനമായും രണ്ട്‌ കാര്യങ്ങളിലായിരുന്നു എനിക്ക്‌ വിയോജിപ്പുണ്ടായിരുന്നത്‌. ഒന്ന്‌, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫിന്‌ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പതിച്ചുനല്‍കിയത്‌. അന്ന്‌ പിന്തുണ നല്‍കുമ്പോള്‍ ജമാഅത്ത്‌ മുന്നോട്ടുവെച്ച നിബന്ധന. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ മുസ്‌ലിം പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം കാണാന്‍ ബാക്‌ലോഗ്‌ നികത്തുക എന്നതായിരുന്നു. എല്‍ ഡി എഫിന്റെ പ്രകടനപത്രികയില്‍ ഇത്‌ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തു. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഇത്‌ നടപ്പായില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ അവഹേളനം മാത്രമാണ്‌ സംഘടനയ്‌ക്കുണ്ടായത്‌. അതില്‍ ഏറെ ദയനീയം ഹിറാ സെന്ററില്‍ നടന്ന റെയ്‌ഡായിരുന്നു. രണ്ട്‌ മഫ്‌തി പോലീസുകാര്‍ വന്ന്‌ ലൈബ്രറി ലെഡ്‌ജര്‍ പരിശോധിച്ചാല്‍ മതിയാകുമായിരുന്ന ഒരു നടപടിക്രമത്തിന്‌ ഒരു ഭീകരസംഘടനയുടെ ആസ്ഥാനം റെയ്‌ഡ്‌ ചെയ്യുന്നതിന്‌ സമാനമായ സന്നാഹങ്ങളോടെ റെയ്‌ഡ്‌ നടത്തിയത്‌ സംഘടനയെ അവഹേളിക്കാന്‍ വേണ്ടിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പരിപാടിയിലും മന്ത്രിമാരോ മറ്റോ പങ്കെടുക്കാറില്ല. ഇഫ്‌ത്വാര്‍മീറ്റിന്‌ പോലും അവര്‍ വരാറില്ല. ഒരുതരം അസ്‌പൃശ്യത സി പി എം വെച്ചുപുലര്‍ത്തി. എല്‍ ഡി എഫിന്റെ വിജയത്തിനു വേണ്ടി സ്വന്തം ചെലവില്‍ 50ലധികം പൊതുയോഗങ്ങള്‍ നടത്തിയ ജമാഅത്തിന്‌ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്‌ ലഭിച്ച അവഹേളനം സഹിക്കാവുന്നതിലപ്പുറമാണ്‌. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ തോല്‍പിക്കാന്‍ അഹോരാത്രം സംഘടന പണിയെടുത്തിരുന്നു. ഹൈക്കോടതിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ ദേശവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ റിട്ടില്‍ വാദം കേള്‍ക്കുന്ന സമയത്ത്‌ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രവാദവിരുദ്ധ കാമ്പയിനില്‍ നിറഞ്ഞുനിന്നത്‌ ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു. വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ പേരില്‍ ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മതവിരുദ്ധ പരിഷ്‌കാരങ്ങള്‍, വികസനത്തിന്റെ കാഴ്‌ചപ്പാടില്‍ സി പി എമ്മിനുണ്ടായ മാറ്റം, ഒരുവേള കൊടിയുടെ നിറം മാത്രം മാറിയ പാര്‍ട്ടികളായി സി പി എമ്മും കോണ്‍ഗ്രസും മാറിയ സാഹചര്യം, കിനാലൂരില്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ നടത്തിയ പോലീസ്‌ നടപടി -കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുഭരണത്തില്‍ ഉണ്ടായ ഈ അനുഭവങ്ങള്‍ മറച്ചുവെക്കാനാവുമോ? രണ്ട്‌), പുതുതായി രൂപീകരിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടി. അത്തരം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സ്‌പെയ്‌സ്‌ ഇല്ല എന്നാണെന്റെ അഭിപ്രായം. കാരണം, കേരളത്തില്‍ പ്രബലമായ ഒരു മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടി നിലവിലുണ്ട്‌. പുതിയ പാര്‍ട്ടി അഖിലേന്ത്യാതലത്തിലാണ്‌ രൂപീകരിക്കുന്നത്‌. എന്നാല്‍ സംസ്ഥാന ഘടകങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനോ രൂപീകരിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ട്‌. അങ്ങനെയാകുമ്പോള്‍, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി വേണ്ടെന്ന്‌ തീരുമാനിക്കലാകും നല്ലത്‌ എന്നായിരുന്നു എന്റെ അഭിപ്രായം. ഇത്‌ പറയാന്‍ കാരണം, വോട്ട്‌ നല്‍കുന്നതിനും രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്‍പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില്‍ ഞാന്‍ മാത്രമാണ്‌ ഈ വാദം ഉന്നയിച്ചത്‌. എന്നാല്‍ ഇത്‌ മുഖവിലക്കെടുക്കുന്നതിന്‌ പകരം നിരാശാബോധത്തില്‍ നിന്നുടലെടുത്ത ജല്‍പനങ്ങളാണിവയെന്ന മട്ടില്‍ സംസ്ഥാനത്തുടനീളം കാമ്പയിന്‍ നടത്താന്‍ ഒരു വിഭാഗം ശ്രമിച്ചു. എന്നെ പൊതുപരിപാടികളില്‍ നിന്ന്‌ മാറ്റിനിര്‍ത്തി ഒറ്റപ്പെടുത്താനും തെറ്റായ ആരോപണ പ്രചാരണത്തിനും ശ്രമമുണ്ടായി. ഈ സാഹചര്യത്തില്‍ രണ്ട്‌ മാസം മുമ്പ്‌ തന്നെ ജമാഅത്തിന്റെ ഇടത്തോട്ടുള്ള പോക്കില്‍ ഞാന്‍ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയുണ്ടായി. സംഘടനയില്‍ താങ്കളുടെ റോള്‍ എന്തായിരുന്നു? അഖിലേന്ത്യാതലത്തില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ സംഘടനയ്‌ക്ക്‌ ഒരു സവിശേഷ സ്വഭാവമുണ്ടായിരുന്നു. സാമൂഹ്യ-രാഷ്‌ട്രീയ രംഗത്ത്‌ സംഘടന നടത്തിയ ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ സംഘടനയെപ്പറ്റി മതിപ്പ്‌ വര്‍ധിക്കാന്‍ കാരണമായി. ഈ രംഗത്താണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. 2003ല്‍ സോളിഡാരിറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറി ഞാനായിരുന്നു. 2005ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. നീണ്ട ആറുവര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ഈ കാലയളവില്‍ പലരുമായും ബന്ധപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധിച്ചു. പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പിറവിയെക്കുറിച്ച്‌? രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കും എന്ന്‌ പ്രഖ്യാപിച്ചത്‌ അഖിലേന്ത്യാ അമീര്‍ തന്നെയാണ്‌. അപ്പോള്‍ ആ പാര്‍ട്ടിയുടെ സ്വഭാവം എന്താകുമെന്ന്‌ ഉദ്‌ബുദ്ധരായ ജനങ്ങള്‍ക്കറിയാം. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയോട്‌ സ്വീകരിച്ച നിലപാട്‌ തന്നെയായിരിക്കും പുതിയ പാര്‍ട്ടിയോടും പൊതുസമൂഹം സ്വീകരിക്കുക. വലിയൊരായുസൊന്നും പുതിയ പാര്‍ട്ടിക്കുണ്ടാവില്ല. കേരളത്തില്‍ മുന്നണികള്‍ക്ക്‌ ബദലാവുക എന്നൊക്കെ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കും! ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു നേതൃത്വം, അതിന്റെ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ മറ്റൊരു നേതൃത്വം -ഇതിനെ എങ്ങനെ കാണുന്നു? ശരിക്കും പറഞ്ഞാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപരമായ പരാജയമാണിത്‌. രണ്ട്‌ നേതൃത്വം എന്ന്‌ പറയുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ആറു പതിറ്റാണ്ടിലധികമായി വാതോരാതെ പറയുന്ന ഒരാശയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌. ദീനും ദുന്‍യാവും രണ്ടാക്കലാണ്‌. കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞിടത്താണ്‌ കാര്യങ്ങള്‍ എത്തുന്നത്‌. ഇതിന്റെ പേരിലായിരുന്നു ജമാഅത്തെ ഇസ്‌ലാമി തങ്ങളല്ലാത്ത മുസ്‌ലിംകളുടെ പേരില്‍ രാഷ്‌ട്രീയശിര്‍ക്ക്‌ ആരോപിച്ചത്‌. ഒരാള്‍ക്ക്‌ മതജീവിതവും പൊതുജീവിതവുമുണ്ടെന്ന്‌ ജമാഅത്തെ ഇസ്‌ലാമി സമ്മതിക്കുകയാവും പുതിയ സംഘടന രൂപീകരിക്കുന്നതോടെ. ഹാകിമിയ്യതുമായി ബന്ധപ്പെട്ട്‌ നടത്തിയ വാഗ്വാദങ്ങള്‍, ഇസ്‌ലാമിലെ നാല്‌ സാങ്കേതിക ശബ്‌ദങ്ങള്‍ക്ക്‌ നല്‍കിയ നിര്‍വചനം -ഇതെല്ലാം പാഴ്‌വേലയായിരുന്നു എന്ന്‌ പറയേണ്ടിവരും. മതത്തില്‍ ഒരു സഘടന, രാഷ്‌ട്രീയത്തില്‍ മറ്റൊരു സംഘടന. ഇങ്ങനെയല്ലാതെ നിലവിലുള്ള സംഘടനയ്‌ക്ക്‌ തന്നെ രാഷ്‌ട്രീയപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൂടേ? ജമാഅത്തെ ഇസ്‌ലാമി ഭരണഘടന തന്നെയാണ്‌ പ്രധാന തടസ്സം. മതാധിഷ്‌ഠിത ആശയമുള്‍ക്കൊള്ളുന്നതിനാല്‍ രാഷ്‌ട്രീയപ്പാര്‍ട്ടിയാകാന്‍ സാധിക്കില്ല. സോളിഡാരിറ്റിയുടെ സ്ഥാപക കാല നേതാക്കളില്‍ പ്രമുഖനാണ്‌ താങ്കള്‍. ആ നിലയ്‌ക്ക്‌ ആ സംഘടനയുടെ വളര്‍ച്ചയെയും പുതിയ പ്രവര്‍ത്തന ശൈലിയെയും എങ്ങനെ നോക്കിക്കാണുന്നു? പൊളിറ്റിക്‌സും ആക്‌റ്റിവ ിസവും എന്നതാണ്‌ സോളിഡാരിറ്റിയുടെ ലൈന്‍. എന്നാല്‍ അതിന്റെ ആധിക്യം പ്രസ്ഥാന പ്രവര്‍ത്തകരുടെ ആത്മീയതയില്‍ വന്‍ ഇടിവു വരുത്തി. മാനസികമായി പാകപ്പെടാത്ത പുതിയ പ്രവര്‍ത്തകരെ നയിക്കാന്‍ നേതൃത്വത്തിന്നാവുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്‌ ശരിക്കും പ്രകടമായത്‌ നാം കണ്ടു. പ്രവര്‍ത്തകരുടെ വികാരവിക്ഷോഭങ്ങള്‍ പരിധി ലംഘിച്ചു. രാഷ്‌ട്രീയമാവുമ്പോള്‍ മതപ്രസ്ഥാനം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ ഇല്ലാതാവും. സദാചാരം തകരും. ഒന്നാം പരീക്ഷണമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്തരം ദുഷ്‌പ്രവണതകള്‍ക്ക്‌ അര ഡസന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ പറ്റും. ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌. ഈ വക കാര്യങ്ങളെ മതവുമായി ബന്ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും സംഘടന പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ `നാട്ടുനടപ്പ്‌' എന്ന്‌ പറഞ്ഞ്‌ മൗനസമ്മതം നല്‍കേണ്ടിവരും. പ്രസ്ഥാനത്തിലെ പുതിയ തലമുറയെക്കുറിച്ച്‌? ജമാഅത്തെ ഇസ്‌ലാമി പാരമ്പര്യമായി ഉയര്‍ത്തിപ്പിടിച്ച സംഘടനാമൂല്യങ്ങള്‍ പുതിയ തലമുറയില്‍ ഇല്ല. (സംഘടന വിട്ടു എന്ന്‌ പ്രഖ്യാപിച്ച പത്രസമ്മേളനം കഴിഞ്ഞതു മുതല്‍ എന്റെ ഫോണിലേക്ക്‌ വരുന്ന കോളുകളും എസ്‌ എം എസ്സുകളും ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു എസ്‌ എം എസ്‌ വായിച്ച മക്കള്‍ ചോദിക്കുന്നു: ഇത്തരമാള്‍ക്കാരുടെ കൂടെയായിരുന്നോ ഉപ്പ ഇതുവരെ നിലകൊണ്ടിരുന്നത്‌?) വിമര്‍ശകരെ അരിഞ്ഞുവീഴ്‌ത്താനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. എതിരാളി നശിച്ചുകാണണം എന്ന തോന്നലില്‍ നിന്നാണ്‌ ഇതുണ്ടാവുന്നത്‌. പ്രസംഗങ്ങളും പ്രഭാഷണങ്ങളും ആ വഴിക്ക്‌ നീങ്ങുന്നു. ശാപപ്രാര്‍ഥനകള്‍ വരെ നടത്തുന്നു. അതിരുകടന്ന പ്രയോഗങ്ങള്‍ ഉണ്ടാവുന്നു. സംഘടനാപരമാണോ ഈ വിമര്‍ശനങ്ങള്‍? അല്ല. അങ്ങനെയെങ്കില്‍ പഴയ തലമുറയില്‍ കാണേണ്ടതല്ലേ? സംഘടനാ താല്‍പര്യം വഴിമാറിപ്പോയതിന്റെ ഫലമാണ്‌. സമൂഹത്തെ എങ്ങനെ നയിക്കണമെന്നറിയില്ല. ഒറ്റപ്പെടലില്‍ നിന്നുണ്ടാകുന്നതാണ്‌ ഈ രൂക്ഷ വിമര്‍ശനങ്ങള്‍. മുന്‍ഗണന ക്രമത്തില്‍ സംഘടന ആദ്യമേ വരികയും സമുദായവും സമൂഹവും പിന്നീട്‌ വരികയും ചെയ്യുന്നു. ജമാഅത്തെ ഇസ്‌ലാമി മുജാഹിദുകളുമായാണ്‌ കൂടുതല്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാറ്‌. എന്താണ്‌ കാരണം? കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ അയഞ്ഞ നിലപാടാണ്‌ ജമാഅത്തിനുള്ളത്‌. സുന്നികളുടെ ആചാരരീതികളെ ഉള്‍ക്കൊള്ളുന്നതില്‍ സംഘടനയ്‌ക്ക്‌ പ്രയാസമുണ്ടാവുന്നില്ല. അതേസമയം ജമാഅത്തെ ഇസ്‌ലാമി ഉര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ നിലപാട്‌, ഹാകിമിയ്യത്തില്‍ നിന്നാരംഭിക്കുന്ന വാദങ്ങള്‍ ഇവയെ മുജാഹിദുകളാണ്‌ വിമര്‍ശിക്കാറ്‌. ഇതാകട്ടെ ജമാഅത്തെ ഇസ്‌ലാമിയുടെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്‌. ഇതുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ടാര്‍ജറ്റ്‌ ഗ്രൂപ്പുകളില്‍ മുജാഹിദുകള്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ കേഡര്‍ സംവിധാനത്തെ എങ്ങനെ വിലയിരുത്തുന്നു? ഇതിന്റെ മതപരമായ വശം എന്തെന്ന്‌ പരിശോധിക്കപ്പെടണം. അതേസമയം സംഘടനയ്‌ക്കപ്പുറമുള്ള എല്ലാറ്റിനോടും അസഹിഷ്‌ണത ഉണ്ടാകുന്നത്‌ കേഡര്‍ സംവിധാനം കൊണ്ടാണ്‌. നേരത്തെ സൂചിപ്പിച്ചപോലെ ശത്രുക്കളെ അടച്ചാക്ഷേപിക്കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്‌. കേഡര്‍ സംവിധാനമുള്ള സി പി എം, ബി ജെ പി പോലുള്ള സംഘടനകളില്‍ കാണുന്ന വൈകല്യം ഇതിലും ദൃശ്യമാകും. സംഘടന വിട്ട ശേഷം വന്ന ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ സംഘടന നാളിതുവരെ നടത്തിയ തര്‍ബിയത്തു ക്ലാസുകള്‍ കൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന്‌ തോന്നിപ്പോകും. വിമര്‍ശകരെ ശത്രുക്കളായിക്കാണുന്ന സമീപനത്തെക്കുറിച്ച്‌ പറഞ്ഞല്ലോ. ഡോ. എം കെ മുനീര്‍, കെ എം ഷാജി തുടങ്ങിയവരോടൊക്കെയുള്ള ജമാഅത്ത്‌ നേതൃത്വത്തിന്റെ വൈരാഗ്യ മനോഭാവം അതിനുദാഹരണമാണോ? സമുദായത്തിനകത്തു നിന്നുള്ള വിമര്‍ശനങ്ങളെയാണ്‌ ജമാഅത്ത്‌ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌. അതേസമയം മുനീറും ഷാജിയും ഉന്നയിച്ചതിനെക്കാള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച പിണറായി വിജയനെ വിമര്‍ശിക്കുന്നില്ല. മറിച്ച്‌ പിന്തുണയുമായി വീണ്ടും അങ്ങോട്ട്‌ ചെല്ലുകയാണ്‌. ഇതാണ്‌ വൈരുധ്യം. ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌, പിണറായി സംഘടനയെ കുറിച്ച്‌ പൊതുസമൂഹത്തില്‍ ഇളക്കിവിട്ട ധാരണ ഇല്ലാതാക്കുക. അതിന്‌ അവരുമായി സൗഹൃദം സ്ഥാപിക്കുക. മുനീറും ഷാജിയും സംഘടനയെക്കുറിച്ച്‌ ഉന്നയിക്കുന്ന തീവ്രവാദ, ഭീകരവാദ പ്രയോഗങ്ങള്‍ ഒറ്റുകാരന്റെ ലേബലിലാക്കുക. കടുത്ത നിലപാടില്‍ പ്രതികരിക്കുക. കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു? കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു? 1988ലാണ്‌ ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുന്നത്‌. ഈ കാലയാളവില്‍ രാഷ്‌ട്രീയ, സാമൂഹ്യരംഗത്തെ പലരുമായി സൗഹൃദം പങ്കുവെക്കാനും ആശയം കൈമാറാനും അവസരം ലഭിച്ചു. മുന്‍ അമീര്‍ കെ എ സിദ്ദീഖ്‌ ഹസന്‍ സാഹിബിന്റെ കാലഘട്ടത്തിലുണ്ടായ സ്വീകാര്യത ജമാഅത്തെ ഇസ്‌ലാമിക്ക്‌ കുറഞ്ഞുവരികയാണ്‌. സമുദായത്തിലെയും സമൂഹത്തിലെയും വ്യത്യസ്‌ത മേഖലകളിലെ ആളുകളെ മുഖവിലക്കെടുക്കാന്‍ പിന്നീട്‌ വന്ന നേതൃത്വത്തിന്‌ സാധിച്ചില്ല. പ്രസ്‌തുത കാലഘട്ടത്തിലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ പബ്ലിക്‌ റിലേഷന്‍ ഏറ്റവും ഫലപ്രദമായത്‌. പിന്നീട്‌ ഇതിന്‌ മാറ്റംവന്നു. കാലവും സമയവും വൃഥാവിലാക്കുന്ന ഏര്‍പ്പാടായി സംഘടനാ പ്രവര്‍ത്തനം മാറുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കിയതുമായി ബന്ധപ്പെട്ട്‌ താങ്കള്‍ ചില വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായി പരാതിയുണ്ടല്ലോ? വയനാട്‌ മണ്ഡലത്തില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കാന്‍ ജമാഅത്തെ ഇസ്‌ലാമി ഐകകണ്‌ഠ്യേനയാണ്‌ തീരുമാനമെടുത്തത്‌. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഷാനവാസിനെ നേതൃത്വവുമായി ബന്ധിപ്പിച്ചത്‌ ഞാനാണ്‌. ഷാനവാസിന്‌ പിന്തുണ വാങ്ങിക്കൊടുത്തതിന്റെ മറവില്‍ ഞാന്‍ കമ്മീഷന്‍ പറ്റി എന്ന വിലകുറഞ്ഞ ദുരാരോപണങ്ങളുമായി ഇപ്പോള്‍ ചിലര്‍ രംഗത്തുണ്ട്‌. അടിസ്ഥാനരഹിതമാണത്‌. അങ്ങനെ ആരോപിക്കുന്നത്‌ ചില ലക്ഷ്യത്തോടെയാണ്‌. ആ വാദം ശരിയാണെന്നു വന്നാല്‍ വോട്ടുമറിക്കാന്‍ ജമാഅത്ത്‌ പണം പറ്റി എന്നാണുവരുന്നത്‌. കാരണം, ജമാഅത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രമാണ്‌ ഞാന്‍ ഷാനവാസുമായി ബന്ധപ്പെട്ടത്‌! സാമ്രാജ്യത്വം, ആണവ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ തന്നെയല്ലേ ഷാനവാസിനും. അപ്പോള്‍ ഷാനവാസിനെ പിന്തുണച്ചത്‌ എങ്ങനെ ന്യായീകരിക്കും? ഷാനവാസിന്‌ മാത്രമല്ല, ഇന്ത്യയില്‍ ഇരുനൂറിലധികം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്‌തിട്ടുണ്ട്‌. ഷാനവാസിനെപ്പോലുള്ള ഒരാള്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ അത്‌ മുസ്‌ലിംകള്‍ക്ക്‌ ഗുണകരമാവും എന്ന്‌ മാത്രമേ പിന്തുണയുമായി ബന്ധപ്പെട്ട്‌ കരുതിയുള്ളൂ. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്ത്‌ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി മത്സരിക്കുകയുണ്ടായല്ലോ. കനത്ത തിരിച്ചടിയാണ്‌ മത്സരരംഗത്ത്‌ ജമാഅത്തിന്നുണ്ടായത്‌. അതേക്കുറിച്ച്‌ പുനരാലോചന നടത്തിയിരുന്നോ? പ്രായോഗിക രാഷ്‌ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പരിമിതി ശരിക്കും ബോധ്യപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ്‌ മത്സരം. പ്രവര്‍ത്തകരില്‍ അമിത ആത്മവിശ്വാസമാണ്‌ നേതൃത്വം ഉണ്ടാക്കിയത്‌. പ്രത്യേകിച്ച്‌ വനിതാ പ്രവര്‍ത്തകരില്‍. പ്രചാരണം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച എനിക്ക്‌ ബോധ്യമായ കാര്യങ്ങള്‍ ഞാന്‍ നേതൃത്വവുമായി പങ്കുവെച്ചിരിന്നു. പരമാവധി 25 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന്‌ എനിക്ക്‌ ബോധ്യമായിരുന്നു. ഇത്‌ തുറന്നുപറയണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാതായാല്‍ പ്രസ്ഥാനപ്രവര്‍ത്തകരില്‍ മനോരോഗികള്‍ വര്‍ധിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ്‌ നയങ്ങള്‍ വികലവും യുക്തിഹീനവുമാണെന്നാണോ പുതിയ അനുഭവങ്ങള്‍ അടിവരയിടുന്നത്‌? ദീര്‍ഘവീക്ഷണമില്ലാതെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ഇടപെട്ടതുകൊണ്ട്‌ നിരവധി പ്രശ്‌നങ്ങളുണ്ടായി. ഓരോന്നിനെയും മറികടക്കാന്‍ പിന്നീട്‌ വിശദീകരണങ്ങള്‍ കണ്ടെത്തേണ്ട ഗതികേട്‌. ഇതിനായി സംഘനയുടെ വിലപ്പെട്ട ഊര്‍ജം ചെലവഴിക്കേണ്ടി വരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ്‌ നയങ്ങള്‍ ക്രോഡീകരിച്ചാല്‍ അത്‌ ലോകത്തെ ഏറ്റവും കൂടുതല്‍ വൈരുധ്യങ്ങളടങ്ങിയ പുസ്‌തകമായിരിക്കും. ഭാവി പരിപാടി? പെട്ടെന്ന്‌ ഒരു സംഘടനാ മാറ്റം ഉദ്ദേശിക്കുന്നില്ല. സാവധാനം ആലോചിച്ച്‌ തീരുമാനിക്കും. നിലവിലുള്ള സംഘടിത മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള എളിയ ശ്രമങ്ങള്‍ നടത്തും. പാര്‍ലമെന്ററി താല്‌പര്യമില്ല. ദിവസം പതിനെട്ട്‌ മണിക്കൂര്‍ ജോലി ചെയ്യുന്ന ഞാന്‍ വെറുതെയിരിക്കില്ല. എല്ലാം തെളിയട്ടെ. വായനയ്‌ക്കും എഴുത്തിനും സമയം നീക്കിവെക്കും. സമൂഹത്തിനും സമുദായത്തിനും വേണ്ടി കുറച്ചെങ്കിലും ചെയ്യണമെന്നുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌ യോജിക്കാന്‍ പറ്റിയ മേഖലയില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കും'] (അവലംബം)