Sunday, 28 April 2013
ഇസ്ലാമിന്റെ രാഷ്ട്രീയാടിത്തറകള്‍..
ഇസ്ലാമിന്റെ രാഷ്ട്രീയം
മനുഷ്യന്റെ ഇഹപര സൗഭാഗ്യത്തിന് ദൈവം നല്‍കിയ മാര്‍ഗദര്‍ശനമാണ് ഇസ്ലാം. മനുഷ്യജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖല പ്രസ്തുത മാര്‍ഗനിര്‍ദ്ദേശത്തില്‍നിന്ന് ഒഴിവാക്കുക എന്നാല്‍ ഇസ്ലാമിക ദര്‍ശനം സമ്പൂര്‍ണമല്ല എന്ന് അംഗീകരിക്കുന്നതിന് തുല്യമാണ്. ഇസ്ലാമിനെ നാം പ്രാഥമിക പഠനത്തിന് വിധേയമാക്കിയാല്‍ പോലും ജീവിതത്തിലെ ഒരു മണ്ഡലവും അത് ഒഴിവാക്കിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. ജീവിതത്തിലെ സുപ്രധാനമായ ഒരു മേഖലയാണ് രാഷ്ട്രീയ മേഖല.
ഇസ്ലാം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തും നാം പാലിക്കുമ്പോഴേ ഇസ്ലാമിനെ പൂര്‍ണമായി നാം ഉള്‍കൊണ്ടൂ എന്ന് പറയാന്‍ കഴിയൂ. ഭദ്രമായ അടിത്തറയിലാണ് ഇസ്ലാമിക രാഷ്ട്രീയ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഇസ്ലാം അപകടകരമാണ് എന്ന തെറ്റിദ്ധാരണ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിനെ മനസ്സിലാക്കുന്നതിനോ മനസ്സിലാക്കി കൊടുക്കുന്നതിനോ ഒരു മുസ്ലിമിന് തടസ്സമാകാന്‍ പാടില്ല. ഇസ്ലാം സമാധാനമാണ് എന്ന് കരുതുന്ന മുസ്ലിംകളില്‍ പോലും ചിലര്‍ ഇസ്ലാമിന്റെ രാഷ്ട്രീയം അപകടകരമാണ് എന്ന തെറ്റിദ്ധാരണക്ക് വിധേമായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു.
ഇസ്ലാമിന്റെ രാഷ്ട്രീയം എന്നാല്‍ രാജ്യത്ത് ഇസ്ലാമിന്റെ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരാണ് എന്ന ധാരണയും ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച അറിവില്ലായ്മയാണ്. അതുകൊണ്ട് ഇസ്ലാം മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ ഈ വിഷയത്തെക്കുറിച്ച് അജ്ഞതാനായിരിക്കുന്നത് ഭൂഷണമല്ല.
ആദ്യമായി ഇസ്ലാമിന്റെ രാഷ്ടീയ അടിത്തറകള്‍ എന്തെന്ന് പരിശോധിക്കാം.
1. തൌഹീദ് (ഏകദൈവത്വം)
ദൈവമാണ് പ്രപഞ്ചത്തിന്റെയും അതിലെ അഖില വസ്തുക്കളുടെയും സ്രഷ്ടാവ്. അതിന്റെ ഉടമസ്ഥനും രക്ഷാകര്‍ത്താവും അവനാണ്. ശാസനാധികാരവും അവയുടെ ഭരണവും അവനാണ്. കല്‍പനകളും നിരോധങ്ങളും അവന്റെ അധികാര പരിധിയില്‍ പെട്ടതാണ്. ആരാധനകളും നിരുപാധികമായ അടിമത്തവും അനുസരണവും അവന് മാത്രമേ പാടുള്ളൂ. ഇവയിലൊന്നും മറ്റാരെയും പങ്കാളികളാക്കാവതല്ല. നമ്മുടെ ശരീരം, സമ്പത്ത്, അധികാരം ഇവയിലൊക്കെ ദൈവത്തിന്റെ നിയമ നിര്‍ദ്ദേശങ്ങളാണ് നാം പാലിക്കേണ്ടത്. നമ്മുകളുടെ കഴിവുകളുടെ ഉപയോഗവും നമ്മുടെ അധികാരങ്ങളുടെ പരിധിയും നിര്‍ണയിക്കേണ്ടത് നാമല്ല. ചുരുക്കത്തില്‍ പരമാധികാരി ദൈവമാണ്. അവന്റെ ആജ്ഞയാണ് നിയമം. ആരാധനാമേഖലയിലും, കുടുംബ-സമൂഹ-സാസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ മേഖലയിലും ദൈവിക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഒരു മുസ്ലിം പ്രവര്‍ത്തിക്കേണ്ടത്.ആരാധ്യന്‍ എന്ന നിലക്ക് മാത്രമല്ല നിയമദാതാവ് എന്ന നിലക്കും ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുക എന്നതാണ് തൗഹീദിന്റെ സമ്പൂര്‍ണത.
2. രിസാലത്ത് (പ്രവാചകത്വം)
ദൈവത്തിന്റെ മേല്‍ സൂചിപ്പിച്ച നിയമം മനുഷ്യര്‍ക്കെത്തിക്കാന്‍ ദൈവം ഏര്‍പ്പെടുത്തിയ സംവിധാനത്തിന്റെ പേരാണ് രിസാലത്ത് (പ്രവാചകത്വം). രണ്ട് കാര്യങ്ങളാണ് ഇതിലൂടെ മനുഷ്യന് ലഭിക്കുന്നത് ഒന്ന് നിയമനിര്‍ദ്ദേശങ്ങളുടെയും അനുബന്ധവിഷയങ്ങളുടെയും സമാഹാരമായ ഗ്രന്ഥം (കിതാബ്). മറ്റൊന്ന്, പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാമാണികവിശദീകരണമായ നബിചര്യ(സുന്നത്ത്). മനുഷ്യജീവിത വ്യവസ്ഥക്ക് അടിത്തറയാകുന്ന എല്ലാ അടിസ്ഥാന സിദ്ധാന്തങ്ങളെയും കിതാബ് ഉള്‍കൊള്ളുന്നു. പ്രവാചകന്‍ നിത്യജീവിതത്തില്‍ അവ പ്രയോഗവല്‍ക്കരിക്കേണ്ടതെങ്ങിനെയെന്ന് കാണിച്ചുതരുന്നു. ഇവ രണ്ടും ഉള്‍കൊള്ളുന്നതാണ് ശരീഅത്ത് അഥവാ ഇസ്ലാമിക രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന ഭരണഘടന.
3. ഖിലാഫത്ത് (പ്രാതിനിധ്യം)
ഭൂമിയില്‍ മനുഷ്യന്റെ സ്ഥാനം അല്ലാഹുവിന്റെ പ്രതിനിധി എന്നതാണ്. ഇവിടെ ജീവിക്കുമ്പോള്‍ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവന്റെ അധികാര പരിധികള്‍ ലംഘിക്കാതെ ജീവിക്കുക എന്നതാണ് ഈ പ്രാതിനിധ്യംകൊണ്ടര്‍ഥമാക്കുന്നത്. മനുഷ്യര്‍ മുഴുവന്‍ ദൈവത്തിന്റെ അടിമകളാണ്. എന്നാല്‍ ഈ അടിമത്തം നിരാകരിക്കാന്‍മനുഷ്യന് കഴിവുനല്‍കപ്പെട്ടിട്ടുണ്ട് അതേപ്രകാരം മുഴുവന്‍ മനുഷ്യരും ദൈവത്തിന്റെ പ്രതിനിധികളാണ്. എന്നാല്‍ ചുരുക്കം പേര്‍മാത്രമേ പ്രാതിനിധ്യവ്യവസ്ഥ പാലിച്ച് യഥാര്‍ഥ പ്രതിനിധികളാകുന്നുള്ളൂ. പ്രാതിനിധ്യവ്യവസ്ഥകള്‍ നാലാണ്. 1. പ്രതിനിധി യഥാര്‍ഥ ഉടമസ്തനല്ല എന്ന ബോധമുണ്ടായിരിക്കുക. 2. ആരുടെ പ്രതിനിധിയാണോ അയാളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക. 3. പ്രതിനിധി തനിക്ക് നിശ്ചയിച്ച് നല്‍കപ്പെട്ട പരിധിക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുക 4. പ്രാതിനിധ്യം നല്‍കുന്നയാളിന്റെ ഉദ്ദേശ്യം പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുക. ഒരാള്‍ ഈ നിബന്ധനകളിലേതെങ്കിലുമൊന്നില്‍ വീഴ്ചവരുത്തിയാല്‍ അയാള്‍ യഥാര്‍ഥ പ്രതിനിധി ആയിരിക്കുകയില്ല. ഈ പ്രാധിനിത്യം അംഗീകരിക്കുമ്പോള്‍ മാത്രമേ ഇസ്ലാമില്‍ സമ്പൂര്‍ണമായി പ്രവേശിക്കാന്‍ കഴിയൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment