..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 28 April 2013

ജമാഅത്തെ ഇസ്‌ലാമി പൊതുയോഗത്തിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക് കുന്ദമംഗലം: പെരിങ്ങൊളത്ത് ജമാഅത്തെ ഇസ്‌ലാമി പൊതുയോഗത്തിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പെരിങ്ങൊളം കണ്ടംവള്ളി അബ്ദുല്‍ ഖാദറിന്റെ മകന്‍ അയ്മന്‍ (9), നിഷാദ് കോവൂര്‍ (28), സി. മുഹമ്മദ്‌കോയ പാലാഴി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറില്‍ നിഷാദിന്റെ തല പൊട്ടിയിട്ടുണ്ട്. പെരിങ്ങൊളം അങ്ങാടിയില്‍ പൊതുയോഗം നടന്നുകൊണ്ടിരിക്കെ സംഘടിച്ചെത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തൊട്ടടുത്ത പറമ്പില്‍നിന്ന് തുരുതുരെ കല്ലെറിയുകയായിരുന്നു. കുന്ദമംഗലം പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍മാരായ പി. ശശിധരന്‍, എ.ഒ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് അക്രമികളെ തുരത്തിയെങ്കിലും ഇരുട്ടില്‍നിന്ന് വീണ്ടും കല്ലേറ് തുടര്‍ന്നു. ചേവായൂര്‍ എസ്.ഐ ജേക്കബിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂമില്‍നിന്നും എ.ആര്‍. ക്യാമ്പില്‍നിന്നും കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് അക്രമികള്‍ ഓടിമറഞ്ഞത്. ഇവിടെ രണ്ടാഴ്ച മുമ്പ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ പാലനില്‍ക്കും മണ്ണില്‍ മുഹമ്മദിന്റെ മാതാവ് ആമിനയുടെ മയ്യിത്ത് മഹല്ല് പള്ളിയില്‍ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഖബറടക്കവുമായി മഹല്ല് കമ്മിറ്റി സഹകരിച്ചിരുന്നില്ല. ഖബറിനുള്ള സ്ഥലം അനുവദിച്ചതല്ലാതെ ഖബര്‍ കുഴിക്കുന്നതിനുള്ള ഉപകരണങ്ങളോ മൂട്കല്ലോ മയ്യിത്ത് കട്ടിലോ നല്‍കിയിരുന്നില്ല. ഖബര്‍ കുഴിക്കുന്ന ആള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ മഹല്ല് കമ്മിറ്റിയുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുന്ദമംഗലത്തുനിന്ന് മയ്യിത്ത് കട്ടിലും മറ്റ് ഉപകരണങ്ങളുമെത്തിച്ചാണ് ഖബറടക്കം നടന്നത്. മയ്യിത്ത് പള്ളിയിലെത്തിയിട്ടും മൂന്നുമണിക്കൂള്‍ വൈകിയാണ് ഖബറടക്കാന്‍ കഴിഞ്ഞത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ജമാഅത്തെ ഇസ്‌ലാമി തിങ്കളാഴ്ച വൈകുന്നേരം വിശദീകരണ യോഗം നടത്തിയത്. പി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ ഇബ്‌നുഹംസ സംസാരിച്ചു. അബ്ദുല്‍ അസീസ് സ്വാഗതവും ഇ.പി. അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു. പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളവരെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി സന്ദര്‍ശിച്ചു. അക്രമത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമം അഴിച്ചുവിട്ട സാമൂഹികദ്രോഹികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് പാലേരി ആവശ്യപ്പെട്ടു

No comments:

Post a Comment