..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 16 February 2015


മതമൌലികവാദം 'കൂടുതല്‍ ആധുനികമായ അധ്യാപനങ്ങള്‍ക്കെതിരെ, ബൈബിളിലുള്ളതെല്ലാം അപ്പടി ശരിയാണെന്നത് പോലുള്ള, െ്രെകസ്തവ പരമ്പരാഗതവിശ്വാസങ്ങളെ പരിരക്ഷിക്കുന്നതിനാണ് ഫണ്ടമെന്റലിസം എന്നു പറയുന്നത്''. ( Oxford Advanced Learner's Dictionary Of Current English. Editor:A.S. Horuby) 'ക്രിസ്തുമതത്തിന്റെ മൌലികമെന്ന് കരുതപ്പെടുന്ന പരമ്പരാഗത യാഥാസ്ഥിതിക തത്ത്വങ്ങളെ കണിശമായി മുറുകെ പിടിക്കല്‍; ഏത് തരത്തിലുമുള്ള പാരമ്പര്യ വിശ്വാസങ്ങളെ മുറുകെ പിടിക്കല്‍.'' (റീഡേഴ്‌സ് ഡൈജസ്‌റ് ഡിക്ഷണറി). 'ഉദാരവും ആധുനികവുമായ പ്രവണതകള്‍ക്കെതിരെ യാഥാസ്ഥിതികമായ െ്രെകസ്തവചിന്ത'' (എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക). ഇതോ ഈ സാരാംശത്തിലുള്ളതോ ആയ നിര്‍വചനങ്ങളാണ് ഫണ്ടമെന്റലിസം അഥവാ മതമൌലികവാദത്തിന് ആധികാരികനിഘണ്ടുകളിലും വിജ്ഞാനകോശങ്ങളിലും നല്‍കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ച പ്രവചനങ്ങളുമായി 19ാം നൂറ്റാണ്ടില്‍ അമേരിക്കയിലെയും ഇംഗ്‌ളണ്ടിലെയും ചില െ്രെകസ്തവവിഭാഗങ്ങള്‍ ആരംഭിച്ച യാഥാസ്ഥിതിക പ്രസ്ഥാനങ്ങളുടെ അനുയായികളുംഇവാഞ്ചലിക്കല്‍ പ്രൊട്ടസ്‌റന്‍ഡും ചേര്‍ന്ന് 1909ല്‍ 12 ലഘുലേഖകള്‍ ഇറക്കി. 'ഫണ്ടമെന്റല്‍സ്' എന്നായിരുന്നു പേര്‍.ബൈബിളിന്റെ പുതിയ വ്യാഖ്യാനങ്ങളെയും ഈ ലഘുലേഖകള്‍ ശക്തിയായി എതിര്‍ത്തു. 1915 വരെ ഇതു തുടര്‍ന്നു. ഇവരെ കുറിച്ചാണ് 'മതമൌലികവാദികള്‍' എന്ന പ്രയോഗം പ്രചാരത്തില്‍ വന്നത്. ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ഗുരുതരമായ ധാര്‍മികാധഃപതനം പ്രകടമായപ്പോള്‍ അതിനെതിരെ പ്രതികരിച്ച world Christian sFundamental Aociaiotn എന്ന സംഘടനയ്ക്കും ആ പേര്‍ വീണു. പൊതുവെ മദ്യം, പുകവലി, ആഭാസനൃത്തങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന െ്രെകസ്തവ മത സംഘടനകളെ ഫണ്ടമെന്റലിസ്‌റുകള്‍ എന്നാണ് വിളിക്കുന്നത്. ഇതില്‍നിന്ന് വ്യക്തമാവുന്ന വസ്തുത, മധ്യകാല യൂറോപ്പില്‍ പൌരോഹിത്യത്തിന് നിര്‍ണായകസ്വാധീനമുള്ള ഭരണകൂടങ്ങളെ Theocratic (മതാധിഷ്ഠിതം) എന്ന് വിശേഷിപ്പിച്ച പോലെ ക്രിസ്തീയ പ്രമാണങ്ങളുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുകയും അവയ്‌ക്കെതിരെ നീങ്ങുന്നവരോട് പ്രതികരിക്കുകയും ചെയ്തവരാണ് ഫണ്ടമെന്റലിസ്‌റുകള്‍ എന്നാണ്. അതായത്, മതമൌലികവാദം എന്ന പ്രയോഗം െ്രെകസ്തവപശ്ചാത്തലത്തിലുള്ളതാണ്. ഇസ്ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. ഉണ്ടാവേണ്ട കാര്യവുമില്ല. കാരണം, ഇസ്ലാമിന്റെ മൂലപ്രമാണമായ വിശുദ്ധഖുര്‍ആന്റെ ആധികാരികത ചോദ്യം ചെയ്ത പ്രസ്ഥാനങ്ങള്‍ ഇസ്ലാമികചരിത്രത്തിലുണ്ടായിട്ടില്ല. ഖുര്‍ആനിനെ യഥേഷ്ടം വ്യാഖ്യാനിച്ച പ്രസ്ഥാനങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്െടങ്കിലുംഅവയ്‌ക്കൊന്നിനും പുരോഗമനപരമോ ഉദാരമോ ആയ മുഖം ഉണ്ടായിട്ടില്ല. ഉദാഹരണത്തിന് മുഅ്തസിലുകള്‍. മഹാപാപം ചെയ്തവര്‍ മൌലികമായി വിശ്വാസികളാണെങ്കില്‍ ശാശ്വതനരകവാസികളല്ലെന്നതാണ് മഹാഭൂരിപക്ഷം മതപണ്ഡിതന്‍മാരുടെയും ഭൂരിപക്ഷത്തിന്റെയും വിശ്വാസം. ഈ വിശ്വാസത്തെ നിരാകരിച്ച് മഹാപാപികള്‍ ശാശ്വത നരകവാസികളാണെന്ന വാദമാണ് മുഅ്തസിലുകള്‍ക്ക്. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ മൌലികതത്ത്വങ്ങളെ പൂര്‍ണമായി അംഗീകരിക്കുകയും അവയുടെ അപ്രമാദിത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു എന്നത് ശരിയാണ്. എന്നാല്‍, ഇതര മുസ്ലിം സംഘടനകളും താത്ത്വികമായി ഖുര്‍ആന്റെ അപ്രമാദിത്വത്തെയോ പ്രായോഗികതയെയോ ചോദ്യം ചെയ്യുന്നില്ല. അതിനാല്‍, ലോകത്തിലെ എല്ലാ ഇസ്ലാമിക സംഘടനകളും മതമൌലികവാദികളുടേതാണ് എന്ന് ആരോപിക്കേണ്ടിവരും. അങ്ങനെ ആരോപിച്ചാലും അത് മോശമായ കാര്യമായി നേര്‍ബുദ്ധിയുള്ളവര്‍ കരുതുകയില്ല. കാരണം, ഏത് ആദര്‍ശത്തിന്റെ അനുയായിയാലും തത്ത്വങ്ങളില്‍നിന്ന് വ്യതിചലിക്കാതെ കണിശമായി അവ മുറുകെപ്പിടിക്കുന്നതാണ് നല്ല ഗുണം. കാപട്യവും അവസരവാദവും നിറംമാറ്റവും മനുഷ്യസമൂഹം ഒരു കാലത്തും അഭികാമ്യമായി കരുതിയിട്ടില്ല. പുരോഗമനത്തെയും ഉദാരതയെയും കുറിച്ച തെറ്റായ കാഴ്ചപ്പാടുകളാണ് തത്ത്വാധിഷ്ഠിത സമീപനങ്ങളെ മോശമായി ചിത്രികരിക്കുന്നത്. അതേ സമയം, മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി ഇസ്ലാമികതത്ത ്വങ്ങളെ അവതരിപ്പിക്കാനും നൂതന പ്രശ്‌നങ്ങള്‍ക്ക് ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കാനും ഇസ്ലാം തന്നെ ഏര്‍പ്പെടുത്തിയതാണ് ' ഇജ്തിഹാദ്'. അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വാദിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇജ്തിഹാദിന്റെ കാലം കഴിഞ്ഞുവെന്നും 'തഖ്‌ലീദി' ന്റെ (അനുകരണത്തിന്റെ) യുഗമാണിതെന്നും ശഠിക്കുന്ന യാഥാസ്ഥിതികവിഭാഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടുകയില്ല. ഇസ്ലാമിക് ബാങ്കിംഗ്, ഇസ്ലാമിക് ഇന്‍ഷൂറന്‍സ്, ബഹുഭാര്യാത്വനിയന്ത്രണം, മുത്തലാഖിന്റെ നിരാസം, സ്ത്രീകളുടെ പള്ളിപ്രവേശം, സകാത്ത് സംഭരണവിതരണത്തിലെ സാമൂഹികത തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പുരോഗമനമുഖം തെളിഞ്ഞുകാണാം. ഈ വക കാര്യങ്ങളിലൊന്നും മതമൌലികവാദം എന്ന പ്രയോഗം ജമാഅത്തിന് ചേരില്ല. പ്രവര്‍ത്തനമാര്‍ഗം തീര്‍ത്തും സമാധാനപരവും നിയമവിധേയവുമായിരിക്കണമെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന അനുശാസിക്കുന്നു. നാളിതുവരെ പ്രസ്ഥാനം അത് അക്ഷരാര്‍ഥത്തില്‍ പാലിച്ചിട്ടുമുണ്ട്. അതിനാല്‍ തീവ്രവാദപരമായ സമീപനം സ്വീകരിച്ച മതമൌലികവാദികളിലും ജമാഅത്ത് ഉള്‍പ്പെടുന്നില്ല.

ആദര്‍ശം ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദര്‍ശം 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹി' എന്നതാണ്. മുഴുവന്‍ മുസ്ലിംകളുടെയും പ്രഖ്യാപിതാദര്‍ശം ഇതുതന്നെ. ലോകത്ത് നിയോഗിതരായ മുഴുവന്‍ ദൈവദൂതന്‍മാര്‍ക്കും ബോധനമായി ലഭിച്ചതും മറ്റൊന്നല്ല. നബി തിരുമേനിയെ അഭിസംബോധന ചെയ്ത് അല്ലാഹു അറിയിക്കുന്നു: 'ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കുമാത്രം വഴിപ്പെടുക എന്ന ബോധനം നല്‍കപ്പെട്ടുകൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു ദൈവദൂതനെയും നാം നിയോഗിച്ചിട്ടില്ല.'' ( അല്‍ അംബിയാഅ്: 25) നബിതിരുമേനി അരുള്‍ചെയ്യുന്നു: 'ഞാനും എനിക്കുമുമ്പുള്ള ദൈവദൂതന്‍മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വാക്യം ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ്.'' എല്ലാ പ്രവാചകന്‍മാരും അറബി ഭാഷയില്‍ ഇതേ വാചകമാണ് പറഞ്ഞിരുന്നത് എന്നല്ല ഇതിനര്‍ഥം. ഭാഷ ഭിന്നമായിരുന്നെങ്കിലും ആശയം ഒന്നായിരുന്നുവെന്നാണ്. ദൈവികവ്യവസ്ഥ പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനും നാഥനും നിയന്താവും അല്ലാഹുവാണ്. സാക്ഷാല്‍ ഉടമയും യജമാനനും അവന്‍തന്നെ. പ്രപഞ്ചമഖിലം അല്ലാഹുവിന്റെ വ്യവസ്ഥയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ നിയമങ്ങള്‍ക്കനുസൃതമത്രേ. കാറ്റും മഴയും ഇടിയും മിന്നലും ഭിന്നമല്ല. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ജലജീവികളുമെല്ലാം പൂര്‍ണമായും അല്ലാഹുവിന് കീഴ്‌പെട്ടിരിക്കുന്നു. എന്നാല്‍, മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്: ഒരു വശം, നിര്‍ബന്ധിതമായിത്തന്നെ ദൈവികനിയമങ്ങള്‍ക്ക് വിധേയമാണ്. മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നാണ്. എന്നാല്‍, മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ് അവന്‍ എവിടെയായിരുന്നു? നൂറും ന#ൂറ്റമ്പതും കൊല്ലം മുമ്പ് നാമൊക്കെ ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയില്ല. അല്ലാഹു ചോദിക്കുന്നു: 'മനുഷ്യന്‍ പ്രസ്താവ്യയോഗ്യമല്ലാത്ത വസ്തുവായിരുന്ന കാലഘട്ടം അവനില്‍ കഴിഞ്ഞുപോയിട്ടില്ലേ?'' (അദ്ദഹ്‌റ്: 1) എന്നാല്‍, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്യ്രവും നല്‍കപ്പെട്ട ചില ജീവിതമേഖലകളുണ്ട്. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് പോലുള്ളവ തീരുമാനിക്കാന്‍ നമുക്ക് സാധ്യമാണ്. ഇത്തരം മേഖലകളിലേര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍, കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവുമെല്ലാം ഉപയോഗിക്കുന്നതിനുള്ള നിശ്ചിത്ര്രകമം നിയമമാണ്. ആര്‍ക്കാണ് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള പരമാധികാരം? അഥവാ, നാം എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും നമ്മോട് കല്‍പിക്കാനും നിരോധിക്കാനും ആര്‍ക്കാണ് ആത്യന്തികമായ അവകാശമുള്ളത്? ഓരോ മനുഷ്യനും താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്‍ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പുതന്നെ അസാധ്യമാവും. അതോടൊപ്പം തന്നെ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അന്യായമാണ്. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്‍, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്‍ഥത്തില്‍ മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുകമായിരുന്നു. എന്നാല്‍, നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്‍ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടേതല്ല; നാം ഉണ്ടാക്കിയതുമല്ല. നാം നിര്‍മിക്കാത്തവയുടെ മേല്‍ നമുക്ക് പൂര്‍ണാവകാശമുണ്ടാവുകയില്ലല്ലോ. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്‍, മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. 'അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും.'' (അല്‍ അഅ്‌റാഫ്: 54) 'ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ.'' (യൂസുഫ്: 40) 'അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് നീ അവരുടെ വ്യവഹാരങ്ങളില്‍ വിധി നടത്തുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇവര്‍ നിന്നെ വിഷമിപ്പിച്ച്, അല്ലാഹു നിനക്കവതരിപ്പിച്ചു തന്നിട്ടുള്ള സന്മാര്‍ഗത്തില്‍നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക.'' (അല്‍ മാഇദ: 49) 'അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള്‍ ഉത്തമമായ വിധി നല്‍കുന്നവനാരാണുള്ളത്?'' (അല്‍ മാഇദ: 50) അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. 'എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്!: 36) ഈ ആശയത്തെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള്‍ ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള്‍ വൈരുദ്ധ്യം പ്രകടമാവുന്നു. 'ഈ ജനം അല്ലാഹുവിനുള്ള വഴക്കത്തിന്റെ വഴിവിട്ട് മറ്റേതെങ്കിലും മാര്‍ഗം മോഹിക്കുകയാണോ? ആകാശഭൂമികളിലുള്ളവയെല്ലാം ബോധപൂര്‍വമോ അല്ലാതെയോ അവനുമാത്രം വിധേയമായിരിക്കേ?'''(ആലു ഇംറാന്‍: 83) ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദുന്യൂക്‌ളിയസ് ആണ് തൌഹീദ്. ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. ആരാധനാരംഗമെന്നപോലെ സാമൂഹികസാമ്പത്തികസാംസ്‌കാരികരാഷ്ട്രീയഭരണമേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം. ഇവ്വിധം വിശുദ്ധവാക്യത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ അതിന്റെ സദ്ഫലങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ലഭ്യമാവുകയുള്ളൂ. ആരാധനാരംഗം ഇബ്‌റാഹീം നബിക്കും തന്റെ ജനതയുടെ ബഹുദൈവാരാധനയ്‌ക്കെതിരെ പൊരുതേണ്ടിവന്നു. 'ഇവരെ ഇബ്‌റാഹീമിന്റെ കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?' 'അവര്‍ അറിയിച്ചു: ഞങ്ങള്‍ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാകുന്നു. അവയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.' അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്േടാ? അതല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്േടാ?' അവര്‍ മറുപടി പറഞ്ഞു: 'ഇല്ല, പ്രത്യുത, ഞങ്ങളുടെ പിതാമഹന്‍മാര്‍ ഇവ്വിധം ചെയ്തുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.' അപ്പോള്‍ ഇബ്‌റാഹീം പറഞ്ഞു: 'നിങ്ങളും നിങ്ങളുടെ പിതാമഹന്‍മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്േടാ? എന്നെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴിച്ച്. അവന്‍ എന്നെ സൃഷ്ടിച്ചവനാകുന്നു. പിന്നെ അവന്‍തന്നെ എനിക്ക് മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാവുമ്പോള്‍ ശമനമരുളുന്നതും അവന്‍തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നവനാകുന്നു അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷപുലര്‍ത്തുന്നത് അവനിലാകുന്നു.'' (അശ്ശുഅറാഅ്: 6982) നബിതിരുമേനി തന്റെ ജനതയോട് ഇങ്ങനെ പറയാന്‍ കല്‍പിക്കപ്പെട്ടു. 'ഈ ലാത്തയുടെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തയുടെയും യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് അന്യായമായ പങ്കുവെയ്ക്കല്‍ തന്നെ. വാസ്തവത്തില്‍ ഇവ നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച പേരുകളല്ലാതെ മറ്റൊന്നുമല്ല. ''(അന്നജ്മ്:1923). ബഹുദൈവാരാധനയ്ക്ക് വഴിവെയ്ക്കുന്ന എല്ലാ കവാടങ്ങളും ഇസ്ലാം കൊട്ടിയടയ്ക്കുന്നു. അല്ലാഹുവിനല്ലാതെ ആര്‍ക്കും അദൃശ്യം അറിയുകയില്ലെന്നും അഭൌതികമാര്‍ഗത്തിലൂടെ രക്ഷിക്കാനോ ശിക്ഷിക്കാനോ സഹായിക്കാനോ ദ്രോഹിക്കാനോ സാധ്യമല്ലെന്നും അത് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. സാമ്പത്തികമേഖലയില്‍ സമ്പത്ത് അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്. സമ്പത്ത് എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്. സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു. 'മദ്യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം വന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അളവിലും തൂക്കത്തിലും പൂര്‍ണത വരുത്തുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ അതിന്റെ സംസ്‌കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുക.'' (അല്‍ അഅ്‌റാഫ്: 85). സാമൂഹികരംഗത്ത് വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; മറ്റാര്‍ക്കും അതില്ല ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും മതവും ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്. ശരീഅത്ത്ചര്‍ച്ചകളില്‍ കേട്ടിരുന്നപോലെ, ആര്‍ക്കും ജാതിയും മതവും നോക്കാതെ ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ള വിധം സ്വീകരിച്ച് ഇഷ്ടമുള്ളത്രകാലം ഇഷ്ടപ്പെടുന്നവിധം കൂടെ നിറുത്താമെന്നും അതില്‍ മതവും മതനിയമങ്ങളും ഇടപെടേണ്ടതില്ലെന്നുമുള്ള വാദം ഇതിനുദാഹരണമാണ്. പുതിയലോകം പണിയുന്ന വിപ്‌ളവാദര്‍ശം വ്യക്തികള്‍ തൌഹീദ് അംഗീകരിച്ച് അതിനനുസൃതമായ ജീവിതം നയിച്ചാല്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹം അവ്വിധം ചെയ്താല്‍ മരണശേഷം മറുലോകത്ത് സ്വര്‍ഗവും ഭൂമിയില്‍ പുതിയൊരു ലോകവും ലഭിക്കുമെന്ന് ഇസ്ലാം ഉറപ്പ് നല്‍കുന്നു. നബിതിരുമേനി അരുള്‍ ചെയ്തിരിക്കുന്നു: 'നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുക; അറബികളും അനറബികളും നിങ്ങള്‍ക്കധീനപ്പെടും.'' വിശുദ്ധവാക്യം പുതിയൊരു ലോകം പണിയുന്നു. അത് മനുഷ്യനെ സൃഷ്ടികളുടെ എല്ലാവിധ അടിമത്തങ്ങളില്‍നിന്നും മോചിപ്പിക്കുന്നു. അല്പജ്ഞരായ ചില മനുഷ്യരുടെ അപക്വമായ സ്വേഛയില്‍ പണിതുയര്‍ത്തപ്പെട്ട അക്രമപരവും അന്യായവും വികലവുമായ സാമൂഹികഘടന പൊളിച്ചുമാറ്റി ദൈവികനീതിയുടെയും സത്യധര്‍മാദികളുടെയും അധിഷ്ഠാനത്തില്‍ പുനഃസ്ഥാപിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെന്നപോലെ അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തുന്നു. കള്ളവും കൊള്ളയും ചതിയും ചൂഷണവും തല്ലും കൊല്ലും ഇല്ലാതാക്കുന്നു. സ്വസ്ഥവും സമാധാനനിരതവുമായ സമൂഹത്തെ സൃഷ്ടിക്കുന്നു. ഭദ്രമായ രാഷ്ട്രം നിര്‍മിക്കുന്നു. നബിതിരുമേനി ഇക്കാര്യം സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. ഖബ്ബാബില്‍നിന്ന് നിവേദനം: 'നബി തിരുമേനി വിശുദ്ധ കഅബയുടെ തണലില്‍ പുതപ്പ് തലയണയാക്കി ശയിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ തിരുമേനിയുടെ അടുത്തുചെന്ന് ആവലാതിപ്പെട്ടു: 'ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ സഹായമര്‍ഥിക്കുന്നില്ലേ?' അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: 'നിങ്ങള്‍ക്കുമുമ്പ് മനുഷ്യരെ വലിയ കുഴി കുഴിച്ച് അതില്‍ കൊണ്ടുവന്നു നിറുത്തിയിരുന്നു. എന്നിട്ട് ഈര്‍ച്ചവാള്‍ തലയില്‍ വെച്ച് കീറി രണ്ടായി പകുത്തിരുന്നു. അവരുടെ മാംസവും എല്ലുകളും ഇരുമ്പുകൊണ്ടുള്ള ചീര്‍പ്പുപയോഗിച്ച് ചീകി വേര്‍പ്പെടുത്തിയിരുന്നു. എങ്കിലും അതൊന്നും അവരെ തങ്ങളുടെ ദീനില്‍നിന്നകറ്റിയില്ല. അല്ലാഹുവാണ! ഈ കാര്യം അല്ലാഹു പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും; സന്‍ആയില്‍ നിന്ന് ഹളറമൌത് വരെ, അല്ലാഹുവെയും ആടിനെ വേട്ടയാടുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ, ഒരു യാത്രാസംഘത്തിന് സഞ്ചരിക്കാന്‍ സാധിക്കുവോളം! പക്ഷേ, നിങ്ങള്‍ ധൃതി കാണിക്കുകയാണ്.'' (ബുഖാരി) ഇതിന്റെയര്‍ഥം വളരെ വ്യക്തം: നിങ്ങള്‍ ഈ മര്‍ദ്ദനം സഹിക്കേണ്ടതുണ്ട്. പരീക്ഷണങ്ങളനുഭവിക്കുകതന്നെ വേണം; ഒരു വേള ഇതില്‍ കൂടുതലും. കാരണം, ലക്ഷ്യം സമുന്നതമാണ്. ഒരു നവലോകത്തിന്റെ നിര്‍മിതയാണത്. അതിനാല്‍, പീഡാനുഭവങ്ങള്‍ അനിവാര്യമാണ്. വിശുദ്ധവാക്യം മര്‍ദ്ദനങ്ങള്‍ക്ക് വിരാമമിടുന്നു. മര്‍ദ്ദിതരെ മോചിപ്പിക്കുന്നു. മനുഷ്യാടിമത്തത്തില്‍നിന്ന് മനുഷ്യരെ സ്വതന്ത്രരാക്കുന്നു. ഇസ്ലാമികസമൂഹത്തിന്റെ പ്രതിനിധിയായി പേര്‍ഷ്യന്‍ സേനാനായകനായ റുസ്ത മിനെ സന്ദര്‍ശിച്ച റിബ്ഇയ്യിബ്‌നു ആമിറിനോട് അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം ആരാഞ്ഞപ്പോള്‍ നല്‍കിയ മറുപടി ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ് ഞങ്ങളെ നിയോഗിച്ചത്. ലക്ഷ്യം അല്ലാഹു ഉദ്ദേശിക്കുന്നവരെ അടിമകളുടെ അടിമത്തത്തില്‍നിന്നും അവന്റെ മാത്രം അടിമത്തത്തിലേക്കും ഐഹികജീവിതത്തിന്റെ കുടുസ്സില്‍നിന്ന് ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും നിലവിലുള്ള വ്യവസ്ഥിതികളുടെ അനീതിയില്‍നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും നയിക്കലാണ്.'' വിശുദ്ധവാക്യത്തിന്റെ വിശദീകരണം ഇസ്ലാമിനോട് കൊടിയ ശത്രുതവെച്ചുപുലര്‍ത്തിയിരുന്ന പാശ്ചാത്യസാമ്രാജ്യശക്തികള്‍ മുസ്ലിംനാടുകളെ അധീനപ്പെടുത്തി ദീര്‍ഘകാലം ആധിപത്യം നടത്തി. അവരുടെ ആസുത്രിതവും നിരന്തരവുമായ ശ്രമഫലമായി സമൂഹത്തിന്റെ തൌഹീദുസങ്കല്‍പത്തിന് സാരമായ ക്ഷതം പറ്റി. ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്ന സമഗ്രവീക്ഷണം നഷ്ടമായി. സമ്പൂര്‍ണവിപ്‌ളവത്തിന്റെ ആദര്‍ശസ്രോതസ്സെന്ന സ്ഥിതി വിസ്മൃതമായി. പുതിയ ലോകം പണിയുന്ന വിപ്‌ളവവാക്യമെന്ന ബോധം ചോര്‍ന്നുപോയി. അത് ആരാധനാമേഖലയില്‍ പരിമിതമാക്കപ്പെട്ടു. ഇത്തരം ഒരു പ്രതികൂലപരിതഃസ്ഥിതിയിലാണ് ആധുനിക ഇസ്ലാമികപ്രസ്ഥാനങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ ് എന്ന വിശുദ്ധവചനത്തെ അതിന്റെ മുഴുവന്‍ അര്‍ഥവ്യാപ്തിയോടെ ലോകത്തിന് പരിചയപ്പെടുത്തിയത്. വിസ്മൃതമായ വശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ആദര്‍ശം വിശദീകരിച്ച ഭാഗം പരിശോധിച്ചാല്‍ ഇക്കാര്യം ഏവര്‍ക്കും അനായാസം ബോധ്യമാവും. അതിങ്ങനെ വായിക്കാം: 'ഈ ആദര്‍ശത്തിലെ ആദ്യഭാഗത്തിന്റെ, അതായത്, അല്ലാഹു ഏക ഇലാഹ് (ദൈവം) ആണെന്നും മറ്റാരും ഇലാഹ് (ദൈവം) അല്ലെന്നും ഉള്ളതിന്റെ വിവക്ഷയിതാണ്: 'ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമവിധികര്‍ത്താവും ആണോ, അതേ അല്ലാഹുതന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ മഅ്ബൂദും (വഴിപ്പെടലിനര്‍ഹന്‍) സാന്‍മാര്‍ഗികവിധികര്‍ത്താവും. ആരാധനയ്ക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല. ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെപ്പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്: 1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുവന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സങ്കടങ്ങള്‍ കേള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലതന്നെ. 2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തികാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താന്‍ അര്‍പ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ വാസ്തവത്തില്‍ അല്ലാഹു മാത്രമാകുന്നു. 3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍. 4. അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക. മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്നവിധം, ദൈവികനിയന്ത്രണങ്ങളില്‍ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരുംമലക്കുകളോ പ്രവാചകന്‍മാരോ പുണ്യാത്മാക്കളോ ആരുതന്നെയാണെങ്കിലും ശരി അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു. 5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്പിക്കുവാനും നിരോധിക്കുവാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്രനിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതു വിധ അനുസരണങ്ങളെയും ശരിയെന്ന് അംഗീകരിക്കന്നതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതയ്ക്കും വിധികര്‍തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കും സിദ്ധമല്ലതന്നെ. പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ മേല്‍ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു. 6. തന്റെ സ്വാധികാരത്തെ കൈയൊഴിക്കുകയും സ്വേഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുകയും തന്റെ ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി വര്‍ത്തിക്കുകയും ചെയ്യുക. 7. താന്‍ വല്ലതിന്റെയും സ്വതന്ത്ര ഉടമസ്ഥ നെന്ന് കരുതാതിരിക്കുകയും സര്‍വതും തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും കൂടി അല്ലാഹുവിനുടമപ്പെട്ടതും അവങ്കല്‍നിന്നുള്ള 'അനാമതും' ആയി വിചാരിക്കുകയും ചെയ്യുക. 8. താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുകയും തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലുമൊക്കെ, അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പാകെ അവയെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടതുണ്െടന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നും ഉള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുകയും ചെയ്യുക. 9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക. 10. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും, തന്റെ മുഴുശ്രമങ്ങളുടെ ലക്ഷ്യമായും മുഴുജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക. 11. തന്റെ സ്വഭാവത്തില്‍, ചര്യയില്‍, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളില്‍, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളില്‍, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിര്‍ദ്ദേശത്തെ മാത്രം തനിക്കു നിര്‍ദ്ദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായതോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ 'ശരീഅത്തിനു ' വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക.' (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക.3) പ്രവാചകനോടുള്ള അനുസരണത്തിന്റെ അര്‍ഥതലങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനാദര്‍ശത്തിന്റെ രണ്ടാം പാതി 'മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു' വെന്നതാണ്. ഏതൊരു മനുഷ്യനും മുസ്ലിമാവാന്‍ അനിവാര്യമായും ഇതംഗീകരിക്കേണ്ടതുണ്ട്. മനുഷ്യരാശിക്കുവേണ്ടി അല്ലാഹു നിശ്ചയിച്ച ജീവിതവ്യവസ്ഥ അവര്‍ക്കെത്തിച്ചുകൊണ്ടിരിക്കുന്നത് ദൈവദൂതന്‍മാരാണ്. ലക്ഷത്തിലേറെ ദൈവദൂതന്‍മാര്‍ ഈ ദൌത്യനിര്‍വഹണത്തിനായി ഭൂമിയില്‍ നിയുക്തരായിട്ടുണ്ട്. ആ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. പൂര്‍വപ്രവാചകന്‍മാരിലൂടെ സമര്‍പ്പിക്കപ്പെട്ട അതേ ആദര്‍ശവും ലക്ഷ്യവുംതന്നെയാണ് അന്ത്യദൂതനിലൂടെയും നല്‍കപ്പെട്ടത്. എങ്കിലും വിശദംശങ്ങളിലും പ്രായോഗികജീവിതക്ര മങ്ങളിലും കാലദേശങ്ങള്‍ക്കനുസൃതമായ വ്യത്യാസങ്ങളുണ്ടായിരുന്നു. നബിതിരുമേനിക്കുമുമ്പുള്ള ദൈവദൂതന്‍മാരിലൂടെ അവതരിപ്പിക്കപെട്ട നിയമക്രമങ്ങള്‍ ചില പ്രത്യേക കാലക്കാര്‍ക്കും ദേശക്കാര്‍ക്കും മാത്രം ബാധകമായവയായിരുന്നു. എന്നാല്‍, മുഹമ്മദ്‌നബി തിരുമേനിയിലൂടെ നല്‍കപ്പെട്ട ജീവിതവ്യവസ്ഥ അന്ത്യനാള്‍വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണ്. അത് കാലദേശഭേദങ്ങള്‍ക്കതീതവും അന്യൂനവും നിത്യനൂതനവുമത്രേ. നബിതിരുമേനിയെ ദൈവദൂതനായി അംഗികരിക്കുകയെന്നതിന്റെ അര്‍ഥം മുഴുജീവിതമേഖലകളിലും അദ്ദേഹത്തിന്റേതാണെന്ന് സ്ഥിരപ്പെട്ട ജീവിതമാതൃകകള്‍ അതേപ്രകാരം അനുധാവനം ചെയ്യുകയെന്നതാണ്. അതില്‍ ഏറ്റക്കുറവുകളോ മാറ്റത്തിരുത്തലുകളോ വരുത്താനാര്‍ക്കും അവകാശമില്ല. പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും പിന്തുടരപ്പെടേണ്ട ചര്യയിലുള്‍പ്പെടുന്നു. പ്രായോഗികമാതൃക അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്ത കേവലം സന്ദേശവാഹകന്‍ മാത്രമല്ല മുഹമ്മദ് നബി. ദൈവികസന്ദേശങ്ങള്‍ ആധികാരികമായി വിവരിച്ചുകൊടുക്കുകയും അവയുടെ പ്രാവര്‍ത്തികരൂപം കാണിച്ചുകൊടുക്കുകയും ചെയ്ത മാതൃകാപുരുഷന്‍കൂടിയാണ്. അല്ലാഹു പറയുന്നു: 'നിനക്കു നാം പ്രമാണം അവതരിപ്പിച്ചുതന്നത് നീ അവര്‍ക്കത് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയാണ്.'' (അന്നഹ്ല്!: 44). 'ജനത്തിനിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാനും വിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായും അല്ലാതെ നിനക്കു നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടില്ല.'' (അന്നഹ്ല്!: 64) വിശുദ്ധഖുര്‍ആന്‍ പറഞ്ഞ പല കാര്യങ്ങളും പ്രവാചകചര്യയില്ലാതെ ഗ്രഹിക്കുക സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ നമസ്‌കരിക്കാന്‍ കല്പിച്ചു; എപ്പോള്‍, എങ്ങനെ അത് നിര്‍വഹിക്കണമെന്ന് വിവരിച്ചില്ല. സുബ്ഹി രണ്ട് റക്അത്തും മഗ്രിബ് മൂന്ന് റക്അത്തും മറ്റുള്ളവ നാലു റക്അത്തുകളുമാണെന്ന് പഠിപ്പിച്ചതും അവയുടെ രീതി അഭ്യസിപ്പിച്ചതും നബി തിരുമേനിയാണ്. സകാത്ത് നല്‍കാന്‍ അല്ലാഹു ആജ്ഞാപിച്ചു; എന്നാല്‍, എന്തിനെല്ലാം, എത്രയൊക്കെ നല്‍കണമെന്ന് വിവരിച്ചുതന്നത് പ്രവാചകചര്യയാണ്. നിത്യജീവിതത്തിലെ മര്യാദകള്‍, ചര്യകള്‍, വിവാഹക്രമങ്ങള്‍, മയ്യിതുസംസ്‌കരണരീതികള്‍, സാമ്പത്തികവ്യവസ്ഥയുടെ വിശദാംശങ്ങള്‍, സാമൂഹികജീവിതത്തിലെ നിയമക്രമങ്ങള്‍, യുദ്ധമര്യാദകള്‍, സന്ധിവ്യവസ്ഥകള്‍, ഭരണക്രമങ്ങള്‍ തുടങ്ങിയവയുടെ പ്രായോഗികമാതൃകകള്‍ക്ക് പ്രവാചകചര്യയെ അവലംബിക്കാതെ നിര്‍വാഹമില്ല. ഇപ്രകാരം തന്നെ, ഖുര്‍ആന്‍ പരാമര്‍ശിക്കാത്ത പ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള ബാധ്യതയും അര്‍ഹതയും നബിക്കാണ്. 'സത്യവിശ്വാസികള്‍ക്ക് തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുകവഴി വലിയ അനുഗ്രഹമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. അദ്ദേഹം അവര്‍ക്ക് അവന്റെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുന്നു; അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. അവര്‍ നേരത്തെ വ്യക്തമായ വഴികേടിലായിരുന്നു.'' (ആലു ഇംറാന്‍:164). തനിക്കു ലഭിച്ച ദിവ്യബോധനങ്ങളുടെ വെളിച്ചത്തില്‍ നല്ലതും ചീത്തയും നിര്‍ണയിക്കാനും തദനസൃതമായി അനുവദനീയവും നിഷിദ്ധവും നിശ്ചയിക്കാനും അല്ലാഹു ഭരമേല്‍പച്ചത് മുഹമ്മദ് നബിയെയാണ്. ഖുര്‍ആന്‍ പറയുന്നു: 'അദ്ദേഹം അവരോട് നന്‍മ കല്‍പിക്കുന്നു; തിന്‍മ വിരോധിക്കുന്നു; അവര്‍ക്ക് ഉത്തമപദാര്‍ഥങ്ങള്‍ അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ മേലുള്ള ദുര്‍വഹമായ ഭാരവും അവരെ വരിഞ്ഞുകെട്ടിയ ചങ്ങലകളും എടുത്തുമാറ്റുന്നു.'' (അല്‍ അഅ്‌റാഫ്:157). ഇപ്രകാരം തന്നെ സമൂഹത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ക്ക് അന്തിമമായ വിധി പ്രസ്താവിക്കാനുള്ള അധികാരം അല്ലാഹു നല്‍കിയത് നബിതിരുമേനിക്കാണ്. പ്രവാചകന്റെ തീര്‍പ്പ് പൂര്‍ണമായും പിന്തുടരാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരുമാണ്. അല്ലാഹു അറിയിക്കുന്നു .'നിന്റെ നാഥനില്‍ സത്യം! അവര്‍ക്കിടയില്‍ തര്‍ക്കവിധേയമാവുന്ന വിഷയങ്ങളില്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധിച്ചതിനെ സംബന്ധിച്ച് അനന്തരം അവരുടെ മനസ്സില്‍ ഒരനിഷ്ടവും തോന്നാതിരിക്കുകയും സര്‍വാത്മനാ സമ്മതിച്ചനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ ഒരിക്കലും വിശ്വാസികളാവുകയില്ല.'' (അന്നിസാഅ്: 65). അതുകൊണ്ടുതന്നെ പ്രവാചകനെ അനുസരിക്കാനും അവിടുത്തെ ചര്യ പൂര്‍ണമായി പിന്തുടരാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. മുഹമ്മദ് നബിയോടുള്ള അനൂുസരണം ഒരര്‍ഥത്തില്‍ സോപാധികമാണ്. കാരണം, അദ്ദേഹത്തെ അനുസരിക്കുന്നത് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ് എന്ന നിലയ്ക്കും അദ്ദേഹം നല്‍കുന്ന വിധിവിലക്കുകള്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വിധിവിലക്കുകള്‍തന്നെയാണ് എന്ന നിലയ്ക്കും, അദ്ദേഹത്തെ അനുസരിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടുള്ളതുകൊണ്ടും ആകുന്നു. എന്നാല്‍, അല്ലാഹുവിന്റെ പേരില്‍ പ്രവാചകന്‍ കല്‍പിക്കുന്നതെല്ലാം ദൈവദാസന്‍മാര്‍ ചോദ്യം ചെയ്യാതെ അനുസരിക്കണം എന്ന അര്‍ഥത്തില്‍ അദ്ദേഹത്തോടുള്ള അനുസരണം തീര്‍ത്തും നിരുപാധികവുമാണ്. ഈ ആദര്‍ശം അംഗീകരിക്കുകവഴി മനുഷ്യന്റെ മേല്‍ അനിവാര്യമായും വന്നുചേര്‍ന്ന കാര്യങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇങ്ങനെ വിശദീകരിക്കുന്നു: 1. മുഹമ്മദ് നബിയില്‍ നിന്നുള്ളതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണനിര്‍ദ്ദേശങ്ങളെയും നിരുപാധികമായി സ്വീകരിക്കുക. 2. തന്നെ ഒരു സംഗതിക്ക് പ്രേരിപ്പിക്കുന്നതിനും മറ്റൊന്നില്‍ നിന്ന് തടയുന്നതിനുമായി അതിന്റെ ആജ്ഞ അല്ലെങ്കില്‍ നിരോധം ദൈവദൂതനില്‍നിന്നാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്െടന്ന വസ്തുതമാത്രം മതിയായിരിക്കുകയും തന്റെ അനുസരണത്തിന് മറ്റൊരു തെളിവും ആവശ്യമില്ലാതിരിക്കുകയും ചെയ്യുക. 3. ദൈവദൂതന്റേതൊഴിച്ച് മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്‍ഗദര്‍ശനവും അംഗീകരിക്കാതിരിക്കുകയും മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നതിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്‍നിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുകയും ചെയ്യുക. 4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നതും തന്നെ സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അംഗീകരിക്കുകയും കിതാബിനും സുന്നതിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവയ്‌ക്കെതിരായതെന്തും തിരസ്‌കരിക്കുകയും ചെയ്യുക. 5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ ജാതീയമോ ജനകീയമോ ദേശീയമോ വര്‍ഗപരമോ പാര്‍ട്ടിപരമോ ഏതുതന്നെയായിരുന്നാലും ശരി, സകല അനിസ്ലാമികപക്ഷപാതങ്ങളെയും മനസ്സില്‍നിന്ന് പുറംതള്ളുകയും ദൈവദൂതനാല്‍ ഉന്നയിക്കപ്പെട്ട സത്യത്തോടുള്ള സ്‌നേഹബഹുമാനത്തെ അതിജയിക്കുകയോ, അതിനോട് കിടനില്‍ക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്‌നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുകയും ചെയ്യുക. 6. ദൈവദൂതനെയല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും, യാതൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര്‍ ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെയ്ക്കുകയും ചെയ്യക. (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക. 3

മൗലാനാ മൗദൂദി:സുന്നത്തിന്റെ സംരക്ഷകന്‍ ആധുനികയുഗം ഇസ്‌ലാമിനെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ സമര്‍ഥമായി ചെറുക്കുകയും ഇസ്‌ലാമിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത നവോത്ഥാനത്തിന്റെ ധൈഷണികാചാര്യനായിരുന്നു മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി. ഓറിയന്റലിസ്റ്റുകളും മോഡേണിസ്റ്റുകളും സുന്നത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ യുക്തമായി ഖണ്ഡിച്ചുകൊണ്ട് ഹദീസ്‌സംരക്ഷണത്തിനായി മൗദൂദി ചെയ്ത സേവനങ്ങള്‍ മറ്റൊരു പണ്ഡിതന്നും സാധിച്ചിട്ടില്ലാത്തത്ര മഹത്തരമാണ്. ഇതിനായി അദ്ദേഹം രചിച്ച പ്രാമാണികകൃതിയാണ് സുന്നത്ത് കീ ആയീനി ഹൈസിയത് (നബിചര്യയുടെ നിയമപരമായ നില). നബിചര്യയുടെ നിയമപരമായ പ്രാമാണികത്വം ചോദ്യം ചെയ്യുന്നവര്‍ക്ക് യുക്തിയുക്തം മറുപടി പറയുന്നു ഈ ബൃഹദ്ഗ്രന്ഥം. തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കൊടുത്ത വിശദീകരണക്കുറിപ്പുകളിലും ഈ വിഷയം അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ മുമ്പും സുന്നത്ത് നിഷേധം ഉണ്ടായിട്ടുണ്ട്. ഹിജ്‌റ രണ്ടാം ശതകത്തില്‍ ഖവാരിജുകളും മുഅ്തസിലികളും ഈ വാദം ഉന്നയിച്ചിരുന്നു. അക്കാലത്തെ പണ്ഡിതന്മാര്‍ ഈ വാദങ്ങളെ ഖണ്ഡിക്കുകയും സുന്നത്ത് നിഷേധ പ്രവണത ചെറുക്കുകയും ചെയ്തു. സുന്നത്ത് നിഷേധം സമകാലിക യുഗത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇറാഖിലാണ് ഈ വാദഗതി ആദ്യമായി ഉടലെടുത്തത്. അത് വളരെവേഗം ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവരികയും സര്‍ സയ്യിദ് അഹ്മദ്ഖാന്‍, മൗലവി ചിറാഗ് അലി തുടങ്ങിയവര്‍ ഇതിന്റെ സ്വാധീനവലയത്തില്‍ പെടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ ഇതിനെ ഒരു പ്രസ്ഥാനമാക്കിമാറ്റിയ ആളാണ് ഗുലാം അഹ്മദ് പര്‍വേസ്. ആധുനിക സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ മറ്റൊരു പതിപ്പാണ് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇസ്‌ലാം. തന്റെ വാദങ്ങള്‍ സമര്‍ഥിച്ചുകൊണ്ട് അദ്ദേഹം ചില ഗ്രന്ഥങ്ങള്‍ രചിക്കുകയും തുലൂഎ ഇസ്‌ലാം (ഇസ്‌ലാമിന്റെ ഉദയം) എന്ന മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമാണ് മആരിഫുല്‍ ഖുര്‍ആന്‍. തന്റെ ആശയങ്ങള്‍ വിശദീകരിക്കുന്ന ബൃഹദ്കൃതിയാണ് നിസാമെ റുബൂബിയത്ത് (ദൈവത്തിന്റെ ലോകപരിപാലന വ്യവസ്ഥ). പാകിസ്താനിലെ അയ്യൂബ്ഖാന്‍ ഗവണ്‍മെന്റ് പര്‍വീസിയന്‍ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്തു. ഗുലാം അഹ്മദാകട്ടെ അയ്യൂബ്ഖാനെ 'മര്‍കസെ മില്ലത്ത്' (സമുദായത്തിന്റെ കേന്ദ്രം) എന്ന് വിശേഷിപ്പിച്ചു. 'വിശുദ്ധ ഖുര്‍ആന്ന് പ്രവാചകന്‍ നല്‍കിയ വ്യാഖ്യാനവും അദ്ദേഹത്തിന്റെ വചനങ്ങളും അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിന് മാത്രമേ ബാധകമാകൂ. ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനത്തിന് ഖുര്‍ആന്‍ മാത്രം മതി. ഹദീസ് ശേഖരങ്ങള്‍ അനാവശ്യവും അധികപ്പറ്റുമാണ്' ഇതായിരുന്നു 'മുന്‍കിറുല്‍ ഹദീസു' (ഹദീസ് നിഷേധ പ്രസ്ഥാനം)കാരുടെ വാദം. പാശ്ചാത്യ ചിന്താഗതിക്കാരായ പലരേയും ഈ ആശയം വളരെ വേഗം സ്വാധീനിച്ചു. പടിഞ്ഞാറ് അഭികാമ്യമായി കരുതുന്നതും സുന്നത്തില്‍ നിഷിദ്ധവുമായ പല കാര്യങ്ങളും ഇസ്‌ലാമിന്റെ പേരില്‍ അവര്‍ അനുവദിച്ചു. മറുഭാഗത്ത് ഇസ്‌ലാമിലെ പല അനുവദനീയങ്ങളും അവര്‍ നിഷിദ്ധമാക്കി. സ്വകാര്യസ്വത്തുടമാവകാശം നിഷിദ്ധമായിരിക്കെ പിന്തുടര്‍ച്ചാവകാശം, വസ്വിയത്ത് എന്നിവക്ക് പ്രസക്തിയില്ല എന്ന വാദം വിശുദ്ധ ഖുര്‍ആന്ന് പോലും എതിരായിരുന്നു. പ്രസ്തുത പദ്ധതികള്‍ ആ കാലഘട്ടത്തിലേക്കുള്ളതാണ്. അതായത്, പൂര്‍ണമായ ഇസ്‌ലാമിക വ്യവസ്ഥ (നിളാമെ റുബൂബിയത്ത്) നടപ്പാവും വരെ മാത്രം എന്നായിരുന്നു ഗുലാം അഹ്മദ് സിദ്ധാന്തിച്ചത്. അദ്ദേഹം എഴുതി: ''ഇനി സ്വകാര്യ ഉടമാവകാശത്തിന്റെ പരിശുദ്ധി പരിശോധിക്കുക. ഈ സങ്കല്‍പം പാശ്ചാത്യദാര്‍ശനികന്മാരും സാമ്പത്തിക മാര്‍ഗദര്‍ശകരും സൃഷ്ടിച്ചതാണ്. അതാണ് മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാനവും. ബോഡിന്‍, ഹോബ്‌സ്, വോള്‍ട്ടയര്‍, ഹ്യൂ തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ പെടുന്നു. സ്വകാര്യ ഉടമാവകാശത്തെ ഇക്കൂട്ടര്‍ മനുഷ്യന്റെ പ്രകൃതിപരമായ അവകാശങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. അതിന്റെ സംരക്ഷണം ഗവണ്‍മെന്റിന്റെ കര്‍ത്തവ്യമത്രെ.'' ''എന്നാല്‍ ഖുര്‍ആന്‍ നോക്കുക. പ്രവാചകന്മാരുടെ ജീവിതശൈലിയെ മാനവരാശിയുടെ വഴികാട്ടിയായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഏതെങ്കിലുമൊരു പ്രവാചകന്റെ സ്വകാര്യസ്വത്തിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നില്ല. അന്ത്യപ്രവാചകനെ സംബന്ധിച്ചാകട്ടെ എല്ലാവര്‍ക്കും സുസമ്മതമായ ഒരു യാഥാര്‍ഥ്യമുണ്ട്. നിത്യവൃത്തിക്കുള്ള വകയല്ലാതെ യാതൊരു സ്വകാര്യസ്വത്തും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഖുര്‍ആന്റെ തത്വവുമായി യോജിക്കുന്നതും അതിനാല്‍ തന്നെ സ്വകാര്യവുമായ ഒരു വചനം പ്രവാചകനില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.'' ''ഞങ്ങള്‍ (പ്രവാചകന്മാര്‍) വിട്ടേച്ചുപോകുന്ന സ്വത്തിന് പിന്തുടര്‍ച്ചാവകാശിയില്ല. അത് മുഴുവന്‍ സ്വദഖ അഥവാ പൊതുസ്വത്ത് ആകുന്നു'' (ബുഖാരി). ഈ തത്ത്വമനുസരിച്ച് (നബിയുടെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിരുന്ന) ഫദക് തോട്ടം പിന്തുടര്‍ച്ചാവകാശികള്‍ക്ക് നല്‍കാതെ സമുദായത്തിന്റെ പൊതുസ്വത്തായി നിലനിര്‍ത്തുകയാണുണ്ടായത്.'' ''അപ്പോള്‍ ഒരു ചോദ്യമുത്ഭവിക്കുന്നു. ഇസ്‌ലാമില്‍ സ്വകാര്യ ഉടമാവകാശമില്ലെങ്കില്‍ പിന്തുടര്‍ച്ചാവകാശനിയമം ഖുര്‍ആനില്‍ വിവരിച്ചതെന്തിനാണ്? അതിന്റെ മറുപടി ഇതത്രെ: 'ഖുര്‍ആന്‍ മനുഷ്യസമൂഹത്തിന് നിര്‍ണയിച്ചു കൊടുത്ത പ്രോഗ്രാം അന്തിമലക്ഷ്യത്തിലെത്തുന്നത് ക്രമപ്രവൃദ്ധമായിട്ടായിരിക്കും. അതിനാല്‍ ആ പ്രോഗ്രാമിന്റെ അന്തിമഘട്ടത്തിലെ നിയമങ്ങളും തത്ത്വങ്ങളും നിര്‍ണയിച്ചപ്പോള്‍ തന്നെ ഇടക്കാലഘട്ടത്തിന് വേണ്ട നിയമങ്ങളും നിശ്ചയിച്ചുകൊടുത്തു. പിന്തുടര്‍ച്ചാവകാശം, കടം, ക്രയവിക്രയം, ദാനധര്‍മങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച വിധികള്‍ ഇടക്കാലഘട്ടത്തിനുള്ളവയത്രെ. ഈഘട്ടം തരണം ചെയ്തുവേണം സമൂഹത്തിന് അന്തിമ ലക്ഷ്യത്തിലെത്താന്‍.'' (നിസാമെ റുബൂബിയത്ത്, മുഖവുര. പേജ്: 24,25) ഗുലാം അഹ്മദ് പര്‍വേസ് തുടര്‍ന്നെഴുതുന്നു: ''പൊതുവേ പറയും പ്രകാരം നമ്മുടെ വശമുള്ള റിപ്പോര്‍ട്ട്കൃതികളും (ഹദീസ് ഗ്രന്ഥങ്ങള്‍) നബിചരിത്രഗ്രന്ഥങ്ങളും പറയുന്നതാണ് ശരിയെന്ന് ആദ്യമായി അംഗീകരിക്കുകയും അനന്തരം അതിനൊപ്പിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയും ചെയ്യുകയെന്നത് പ്രത്യക്ഷത്തില്‍ തന്നെ തെറ്റായിരിക്കും. എന്തുകൊണ്ടെന്നാല്‍ ചരിത്രം ഏത് നിലക്കും അനുമാനാധിഷ്ഠിതമാകുന്നു. ഖുര്‍ആനാകട്ടെ ദൃഢവിശ്വാസയോഗ്യവും. അനുമാനാധിഷ്ഠിതമായതിനെ വിശ്വാസയോഗ്യമായതിന്റെ വെളിച്ചത്തിലാണ് പരിശോധിക്കേണ്ടത്. മറിച്ച്, സുദൃഢവും വിശ്വസ്തവുമായ ഒന്നിനെ അവാസ്തവമാവാന്‍ സാധ്യതയുള്ള ഒന്നിന്റെ പിന്‍ഗാമിയാക്കുകയല്ല വേണ്ടത്.'' ''നമ്മുടെ ചരിത്രം (ഹദീസ്ഗ്രന്ഥവും പ്രവാചകചരിത്രവും ഉള്‍പ്പെടെ) ക്രോഡീകൃതമായത് ഈ സമൂഹം ഖുര്‍ആനിക ലൈനില്‍നിന്നും പ്രവാചകമാര്‍ഗത്തില്‍നിന്നും വ്യതിചലിച്ച് സ്വാര്‍ഥപൂജകരെ അനുഗമിച്ചിരുന്ന ഒരു ഘട്ടത്തിലായിരുന്നു. അഥവാ ഖിലാഫത്തിന്റെ സ്ഥാനം മുലൂകിയത്ത് (രാജവാഴ്ച) പിടിച്ചുപറ്റിയ സന്ദര്‍ഭത്തില്‍. ഓരോ ജീവിതശാഖയുടെ മേലും അധികാരപ്രമത്തര്‍ വാഴ്ചനടത്തുന്ന അവസരത്തില്‍. രാജാധികാരവും മുതലാളിത്തവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇങ്ങനെയുള്ള പരിതാവസ്ഥയില്‍ ക്രോഡീകരിക്കപ്പെട്ട ചരിത്രത്തില്‍നിന്ന് പ്രവാചകപുംഗുവന്റെ ശരിയായ ഇസ്‌ലാമിക ജീവിത ചിത്രം എങ്ങനെ ലഭിക്കാനാണ്?'' (Ibid പേജ്: 44) ഗുലാം അഹ്മദിന്റെ ഈ ചിന്താരീതി അഭ്യസ്തവിദ്യരെയും ബുദ്ധിജീവികളെയും ഏറെ ആകര്‍ഷിച്ചു. മതപണ്ഡിതന്മാര്‍ അദ്ദേഹത്തെയും അനുയായികളെയും മതഭ്രഷ്ടരെന്ന് ഫത്‌വ പുറത്തിറക്കി. തികച്ചും അപകടകരമായ ഈ ആശയം ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കുമെന്ന തിരിച്ചറിവാണ് മൗലാനാ മൗദൂദിയെ ഈ വെല്ലുവിളി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പിനും മാര്‍ഗദര്‍ശനത്തിനുമുള്ള രണ്ടാമത്തെ അടിസ്ഥാനം നബിചര്യയാണെന്നും ഖുര്‍ആനും സുന്നത്തും ആത്മാവും ശരീരവും പോലെയാണെന്നും പ്രമാണങ്ങളുടെ പിന്‍ബലത്തോടെ അദ്ദേഹം സമര്‍ഥിച്ചു. ഖുര്‍ആന്‍ തത്ത്വങ്ങള്‍ നല്‍കുന്നു. അവയെ വിശദീകരിക്കുന്നതും പ്രായോഗികരൂപം നല്‍കുന്നതും സുന്നത്താണ്. ഖുര്‍ആന്‍ പിന്‍പറ്റുകയെന്നാല്‍ നബിചര്യയെ പിന്‍പറ്റുകയെന്നതുകൂടിയാണ്. കാരണം, അല്ലാഹുവിനെ അനുസരിക്കാന്‍ കല്‍പിക്കുന്നതോടൊപ്പംതന്നെ നബിതിരുമേനിയെ അനുധാവനം ചെയ്യാനും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. നബിചര്യയുടെ പ്രാമാണികത 1961 സെപ്റ്റംബറില്‍ മൗലാനാ മൗദൂദി തര്‍ജുമാനുല്‍ ഖുര്‍ആന്റെ ഒരു വിശേഷാല്‍ പതിപ്പ്, മന്‍സബെ രിസാലത്ത് നമ്പര്‍ (പ്രവാചകത്വ പദവി സ്‌പെഷ്യല്‍) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അച്ചടിച്ച ഇരുപതിനായിരം കോപ്പികള്‍ തികയാതെ വന്നപ്പോള്‍ അത് പിന്നീട് സുന്നത്ത് കീ ആയീനി ഹൈസിയത് എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. നബിചര്യയുടെ നിയമപരമായ പ്രാമാണികത്വം ചോദ്യംചെയ്യുന്നവര്‍ക്ക് യുക്തിപൂര്‍വകമായ മറുപടിയാണ് ഈ ഗ്രന്ഥം. ദിവ്യവെളിപാടുകള്‍ പ്രത്യക്ഷം പരോക്ഷം എന്നിങ്ങനെ രണ്ട് തരമുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. അല്ലാഹുവില്‍നിന്ന് നേരിട്ട് ലഭിക്കുന്നതാണ് പ്രത്യക്ഷ വെളിപാട്. സുന്നത്താകട്ടെ പരോക്ഷമാണ്. അതായത്, ദൈവത്തിന്റെ ആശയങ്ങള്‍ പ്രവാചകന്റെ ഭാഷയില്‍ വെളിപ്പെടുന്നത്. അവ പ്രവാചകന്റെ സ്വന്തം ആശയങ്ങളല്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അന്നജ്മ്: 3,4). നബിതിരുമേനിയുടെ നിയമനിര്‍മാണാവകാശം ഖുര്‍ആന്റെ വെളിച്ചത്തില്‍തന്നെ അദ്ദേഹം സമര്‍ഥിച്ചു: ''ഖുര്‍ആന്‍ നബി(സ)യെ വിശേഷിപ്പിക്കുന്നതിങ്ങനെ: 'നല്ലതിനെ അനുവദനീയവും ചീത്ത വസ്തുക്കളെ നിഷിദ്ധവും ആക്കുന്നവനാണദ്ദേഹം' (അല്‍ അഅ്‌റാഫ്: 157). അതിനാല്‍ നബിതിരുമേനിക്ക് നിയമനിര്‍മാണാധികാരമുണ്ടെന്ന് സുതരാം വ്യക്തമാകുന്നു. അല്ലാഹു നബിതിരുമേനിയെ നിയോഗിച്ചത് അധ്യാപകനും ശിക്ഷകനും ആചാര്യനും നേതാവും ദൈവികവചനങ്ങളുടെ വ്യാഖ്യാതാവും നിയമനിര്‍മാതാവും ന്യായാധിപനും ഭരണകര്‍ത്താവുമെല്ലാമായാണ്. ആ നിലകളിലെല്ലാം പ്രവാചകന്‍ പ്രവര്‍ത്തിച്ചു മാതൃക കാണിച്ചിട്ടുമുണ്ടെന്നതിന് ചരിത്രം സാക്ഷിയുമാണ്. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പക്ഷാന്തരമില്ല. ആകയാല്‍ പ്രവാചകന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെല്ലാം ഇസ്‌ലാമില്‍ ഖുര്‍ആന്റെ ശേഷം രണ്ടാമത്തെ നിയമപ്രമാണമത്രെ''. (സുന്നത്ത് കീ ആയീനി ഹൈസിയത് പേജ്: 234) അനുഷ്ഠാന കര്‍മങ്ങളും നബിചര്യയും കര്‍മശാസ്ത്രകാര്യങ്ങളില്‍ വിശുദ്ധ ഖുര്‍ആനിലെ തത്ത്വങ്ങള്‍ക്ക് വിശദീകരണവും പ്രായോഗിക രൂപവും നല്‍കുന്നത് സുന്നത്താണെന്നും അതിന്റെ അഭാവത്തില്‍ അനുഷ്ഠാനങ്ങള്‍ അപൂര്‍ണമോ പലപ്പോഴും അസാധ്യമോ ആവുമെന്നും മൗലാനാ മൗദൂദി സലക്ഷ്യം തെളിയിക്കുന്നു. ഇത്തരം തെളിവുകളുടെ വെളിച്ചത്തില്‍ ഹദീസ് നിഷേധികളെ അദ്ദേഹം കണക്കിന് കളിയാക്കുന്നു. നമസ്‌കാര സമയം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട സൂക്തത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം തഫ്ഹീമുല്‍ ഖുര്‍ആനില്‍ എഴുതി: ''വിശുദ്ധഖുര്‍ആന്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി, ലോക മുസ്‌ലിംകള്‍ ഇന്ന് പാലിച്ചുവരുന്ന നമസ്‌കാരത്തിന്റെ അഞ്ചുസമയങ്ങളും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സൂക്തങ്ങള്‍ വായിച്ചത് കൊണ്ടുമാത്രം നമുക്ക് നമസ്‌കാരസമയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയില്ല, ഖുര്‍ആന്‍ പഠിപ്പിക്കുവാന്‍ അല്ലാഹു നിയോഗിച്ചയച്ച മുഹമ്മദ് നബി(സ) തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അതിലേക്ക് മാര്‍ഗദര്‍ശനം ചെയ്തിട്ടില്ലായിരുന്നെങ്കില്‍.'' ''ഇവിടെ ഹദീസ്‌നിഷേധികളുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് അല്‍പം ചിന്തിക്കേണ്ടതുണ്ട്. അവര്‍ നമസ്‌കാര നിര്‍വഹണത്തെ പരിഹസിക്കുന്നു. ''ഇന്ന് മുസ്‌ലിംകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നമസ്‌കാരം ഖുര്‍ആന്‍ കല്‍പിച്ച സംഗതിയേയല്ല. ഖുര്‍ആന്‍ 'ഇഖാമതുസ്വലാത്ത്' കല്‍പിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടുദ്ദേശ്യം നമസ്‌കരിക്കലല്ല. മറിച്ച് റുബൂബിയത്ത് വ്യവസ്ഥിതി സ്ഥാപിക്കലാണ് എന്നവര്‍ പറയുന്നു. അവരോട് ചോദിച്ചുനോക്കുക. സൂര്യോദയത്തിന് മുമ്പോ അല്ലെങ്കില്‍ മധ്യാഹ്നത്തിന് ശേഷം കുറെ രാച്ചെല്ലുന്നത് വരെയോ സ്ഥാപിക്കപ്പെടുന്ന ആ റുബൂബിയത്ത് എത്ര വിചിത്രമായിരിക്കും? വെള്ളിയാഴ്ച പ്രത്യേകമായി സ്ഥാപിക്കാനാവശ്യപ്പെട്ട ആ വ്യവസ്ഥിതി എങ്ങനെയുള്ളതായിരിക്കും? ഇതെന്തുതരം റുബൂബിയത്താണ്, അത് സ്ഥാപിക്കാനൊരുങ്ങുന്നവന്‍ ആദ്യം മുഖവും കൈകള്‍ മുട്ടോളവും കാലുകള്‍ ഞെരിയാണിയോളവും കഴുകുകയും തല തടവുകയും ചെയ്ത ശേഷം സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം സ്ഥാപിക്കാന്‍ കഴിയാത്തതും? അതേപോലെ ജനാബത്തുള്ളവന് കുളിക്കാതെ സ്ഥാപിക്കാനാവാത്തത് എന്ത് സവിശേഷ റുബൂബിയത്ത് വ്യവസ്ഥിതിയാണ്? സ്ത്രീസംസര്‍ഗത്തിന് ശേഷം വെള്ളംകിട്ടാതെവന്ന മനുഷ്യന് ഈ വ്യവസ്ഥിതി സ്ഥാപിക്കണമെങ്കില്‍ ശുദ്ധമായ മണ്ണുകൊണ്ട് മുഖവും കൈകളും തടവണമെന്നതിന്റെ അര്‍ഥമെന്താണ്?'' ''ഇനിയും യാത്രക്കാരനാണെങ്കില്‍ അത് മുഴുവന്‍ സ്ഥാപിക്കാതെ പകുതി മാത്രം സ്ഥാപിച്ചാല്‍ മതിയെന്ന് പറയുന്ന ഈ റുബൂബിയത്ത് അതിശയകരമല്ലോ? നോക്കൂ എന്തൊരുതമാശയാണിത്! യുദ്ധവേളയില്‍ സൈന്യത്തിലെ പകുതി ഭടന്മാര്‍ ആയുധമണിഞ്ഞ് ഇമാമിന്റെ പിന്നില്‍നിന്ന് റുബൂബിയത്ത് സ്ഥാപിക്കുക, പകുതി ഭടന്മാര്‍ ജാഗ്രതയോടെ ശത്രുക്കളെ നേരിടുകയും ചെയ്യുക. അനന്തരം ഒന്നാം വിഭാഗം ഇമാമിന്റെ പിന്നില്‍ റുബൂബിയത്ത് വ്യവസ്ഥ സ്ഥാപിച്ചുകൊണ്ട് ഒരു സുജൂദ് ചെയ്തശേഷം എഴുന്നേറ്റ് ശത്രുക്കളെ നേരിടാന്‍ പോവുകയും രണ്ടാം വിഭാഗം തല്‍സ്ഥാനത്ത് വന്ന് ഇമാമിന്റെ പിന്നില്‍ റുബൂബിയത്ത് സ്ഥാപിക്കുകയും ചെയ്യുക! (നമസ്‌കാരവുമായി ബന്ധപ്പെട്ട ഈ കാര്യങ്ങളെല്ലാം ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞതാണ്.)'' ''ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ നമസ്‌കാരം നിര്‍വഹിച്ചു നിലനിര്‍ത്തുക എന്നത് തന്നെയാണ് ഇഖാമത്തുസ്സ്വലാത്തിന്റെ വിവക്ഷയെന്ന് വിശുദ്ധഖുര്‍ആനിലെ ഈ സൂക്തങ്ങളൊക്കെയും വ്യക്തമായി വിളിച്ചോതുന്നു. എന്നാല്‍ ഹദീസ് നിഷേധികള്‍ സ്വയം മാറുന്നതിന് പകരം ഖുര്‍ആനെ മാറ്റാനാണ് ശഠിക്കുന്നത്. അല്ലാഹുവിനെ ഒട്ടും ഭയമില്ലാത്ത ഒരാള്‍ക്കല്ലാതെ അവന്റെ വചനങ്ങളെ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് പോലെ പരിഹസിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. അല്ലെങ്കില്‍ ഖുര്‍ആന്‍കൊണ്ട് ഈവിധം കളിക്കാന്‍ കഴിയുക, അത് അല്ലാഹുവിന്റെ വചനമാണെന്ന് മനസ്സുകൊണ്ട് അംഗീകരിക്കാതെ കേവലം വഞ്ചനാപരമായി ഖുര്‍ആന്‍ ഖുര്‍ആന്‍ എന്ന് വിളിച്ചുകൂവി മുസ്‌ലിംകളെ വഴിപിഴപ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ്'' (മൂന്നാംവാള്യം-അര്‍റൂം 24-ാം വ്യാഖ്യാനക്കുറിപ്പ്). സുന്നത്ത്‌നിഷേധികളായ പര്‍വേസിയന്‍ ചിന്താഗതിക്കാര്‍ക്ക് അതിശക്തമായ പ്രഹരമാണ് മൗലാനാ മൗദൂദി ഈ വരികളിലൂടെ ഏല്‍പിച്ചത്. മൗലാനാ മൗദൂദി വീണ്ടും: ''പ്രവാചകചര്യക്ക് മതത്തില്‍ നിയമപ്രാമാണികതയും മതപരമായ വിധിവിലക്കുകളില്‍ സ്വാധീനവും ഇല്ലെങ്കില്‍ തന്നില്‍നിന്നെന്ന വ്യാജേന കള്ളറിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുന്നവര്‍ക്ക് കടുത്ത ദൈവികശിക്ഷയുണ്ടെന്ന് അദ്ദേഹം താക്കീത് ചെയ്തതിന്റെ പൊരുളെന്താണ്? രാജാക്കന്മാരെയും പ്രഭുക്കന്മാരെയും സംബന്ധിച്ച എത്രയെത്ര കള്ളങ്ങളാണ് നാം ചരിത്ര താളുകളില്‍ കാണുന്നത്! എന്നാല്‍ അവയൊന്നും മതവിധികളെ സ്വാധീനിക്കുന്നില്ല. പ്രവാചകചര്യയുടെ നിലപാടും അത്തരത്തിലായിരുന്നുവെങ്കില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ കടുത്ത ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്തത് എന്തിനായിരിക്കും?'' (സുന്നത്ത് കീ ആയീനി ഹൈസിയത്, പേജ്: 334) പ്രവാചകന്റെ പേരില്‍ കള്ളറിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുമ്പോള്‍ തദടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ അനുവദനീയമെന്നോ നിഷിദ്ധമെന്നോ വരാനിടയുണ്ട്. അതാണ് കള്ളറിപ്പോര്‍ട്ടുദ്ധരിക്കുന്നതിനെ മതം കര്‍ശനമായി തടഞ്ഞത്. പ്രവാചകചര്യക്ക് നിയമപ്രാമാണികതയില്ലായിരുന്നുവെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് ചുരുക്കം. മൗലാനാ മൗദൂദിയുടെ പ്രവര്‍ത്തനഫലമായി സുന്നത്ത് നിഷേധികളെ തടയിടാന്‍ വലിയൊരു പരിധിവരെ സാധിച്ചു. ഉദാഹരണമായി, പാകിസ്താനിലെ പഞ്ചാബ് ഹൈക്കോടതി, സുന്നത്തിന്റെ പ്രാമാണികതയെ നിരാകരിക്കുന്ന ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ മൗലാനാ അതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചു. അത് അക്കാദമികകേന്ദ്രങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയും കോടതിക്ക് വിധി തിരുത്തേണ്ടിവരുകയും ചെയ്തു. 1956, 1963, 1973 വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്യപ്പെട്ട പാകിസതാന്‍ ഭരണഘടനയില്‍ സുന്നത്തിനെ ആധികാരിക സ്രോതസ്സായി ഉള്‍പ്പെടുത്തിയതില്‍ മൗലാനാ മൗദൂദിയുടെ ശ്രമങ്ങള്‍ക്ക് അനല്‍പമായ പങ്കുണ്ട്. സുന്നത്തിന്റെ പ്രായോഗികത മറുവശത്ത് ഹദീസ് വിമര്‍ശനത്തിന്റെ വാതായനങ്ങള്‍ അദ്ദേഹം തുറന്നിട്ടു. ഹദീസുകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ നിശ്ചയിക്കാന്‍ പൂര്‍വകാല പണ്ഡിതന്മാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് പുറമേ അതിന്റെ ആശയം (ദിറായ) കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഉള്ളടക്കം ഖുര്‍ആനികാശയത്തിനും ഇസ്‌ലാമിന്റെ ചൈതന്യത്തിനും നിരക്കാത്തതാണെങ്കില്‍ ഉദ്ധരിച്ചവരുടെ പരമ്പര (സനദ്) മാത്രം നോക്കി സ്വഹീഹില്‍ ഉള്‍പ്പെടുത്തരുതെന്ന് അദ്ദേഹം പറയുന്നു. ഖുര്‍ആനിലും ഹദീസിലും അഗാധജ്ഞാനവും അനന്യസാധാരണമായ ഗ്രഹണ ശേഷിയുമുള്ളവര്‍ക്ക് മാത്രമേ ഹദീസിന്റെ ദിറായ പരിശോധിച്ച് പ്രബലമാണോ അല്ലേ എന്ന് തീര്‍ച്ചപ്പെടുത്താന്‍ അവകാശമുള്ളൂ എന്നദ്ദേഹം ശഠിക്കുന്നു. സുന്നത്തിന്റെ പ്രയോഗവത്കരണമാണ് മൗദൂദിയുടെ മറ്റൊരു പ്രധാന സംഭാവന. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തില്‍ പ്രവാചകനിര്‍ദേശങ്ങള്‍ എങ്ങനെ പ്രായോഗികമാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. മതം എന്നത് ആരാധനകളും ആചാരങ്ങളും മാത്രം ഉള്‍ക്കൊള്ളുന്ന സ്വകാര്യ ഇടപാടാണെന്നും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക കാര്യങ്ങളില്‍ മതത്തിന് യാതൊരു പ്രവേശനവുമില്ലെന്നുമുള്ള പാശ്ചാത്യ വീക്ഷണം മുസ്‌ലിം ജനസാമാന്യത്തില്‍ മാത്രമല്ല പണ്ഡിതന്മാരില്‍ പോലും സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടത്തിലാണ് മൗലാനാ മൗദൂദിയുടെ വിപ്ലവകരമായ നിലപാട് ചര്‍ച്ചചെയ്യപ്പെട്ടത്. ദീനും ദുന്‍യാവും വേര്‍തിരിക്കുന്ന പാശ്ചാത്യ ചിന്താഗതിക്കെതിരെ പോരാടിക്കൊണ്ടാണ് മൗലാനാ മൗദൂദി സുന്നത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉയര്‍ത്തിപ്പിടിച്ചത്.

ഖുര്‍ആനിലെ ദൈവസങ്കല്‍പം ''താങ്കള്‍ മുഹമ്മദ് മുഖേന ദൈവത്തെ അറിയുകയോ ദൈവം മുഖേന മുഹമ്മദിനെ അറിയുകയോ എന്താണുണ്ടായത്?'' മുഹമ്മദ് നബി(സ)യുടെ പിതൃവ്യപുത്രനും മകളുടെ ഭര്‍ത്താവും അദ്ദേഹത്തിന്റെ വിയോഗാനന്തരം ഇസ്‌ലാമികരാഷ്ട്രത്തിന്റെ അമരത്തിരുന്ന (അമീര്‍) നാലാമത്തെ നേതാവും പണ്ഡിതനും കവിയും ബഹുമുഖപ്രതിഭയുമായിരുന്ന അലിയ്യുബ്‌നു അബീത്വാലിബിനോട് ഒരാള്‍ ചോദിച്ചതാണിത്. അദ്ദേഹം പറഞ്ഞു: ''ഇന്നാലിന്ന മുഹമ്മദിനെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു എന്ന് ദൈവം എന്നോട് പറഞ്ഞു എന്നാണെങ്കില്‍, ദൈവത്തിന് എന്നോട് നേരിട്ട്് സംവദിക്കാമെങ്കില്‍പിന്നെ എനിക്കെന്തിനാണൊരു മുഹമ്മദ്? ഇനി, പ്രപഞ്ചത്തിനൊരു നാഥനുണ്ടെന്ന് മുഹമ്മദ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതെങ്കില്‍ മുഹമ്മദിനെയാണല്ലോ ഞാന്‍ കൂടുതല്‍ വിശ്വസിക്കുന്നത്. എന്നാലിത് രണ്ടുമല്ല സംഭവിച്ചത്. ഞാന്‍ ദൈവത്തെ അറിഞ്ഞത് ദൈവം മുഖേനത്തെന്നയാണ്. ദൈവം എന്നെക്കൊണ്ട് എന്താണുദ്ദേശിക്കുന്നത്് എന്ന് അറിയിച്ചുതരിക മാത്രമാണ് മുഹമ്മദ് ചെയ്തത്.'' dfuj76ll വിശുദ്ധഖുര്‍ആന്റെ ദൈവസങ്കല്‍പനരീതിയാണിവിടെ മഹാനായ അലി(റ) അനാവരണം ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ദൈവം മുഖേന ദൈവത്തെ അറിയുക? ശൂന്യത ഒുന്നുമുണ്ടാക്കുന്നില്ല. ഇല്ലാത്തത് കൊടുക്കാനും കഴിയില്ല. അതിനാല്‍, ഒരു വസ്തുവോ പ്രവൃത്തിയോ കണ്ടാല്‍ അതുണ്ടാക്കിയ, പ്രവര്‍ത്തിച്ച ഒരു ആസ്തിക്യവും ആ ആസ്തിക്യത്തിന്റെ ചില ഗുണങ്ങളും അതില്‍നിന്നുതന്നെ ഗ്രഹിക്കാവുതാണ്. ഉദാഹരണമായി, ഒരാള്‍ ധരിച്ചിരിക്കുന്ന കുപ്പായം കണ്ടാല്‍ അത് തുന്നിയ ഒരു തയ്യല്‍ക്കാരന്‍ ഉണ്ടെന്നു മനസ്സിലാക്കാമല്ലോ. ഇവിടെ തയ്യല്‍ക്കാരനെ കണ്ടെത്തുത് അയാളിലൂടെത്തെയാകുന്നു. എന്നാല്‍ തയ്യല്‍ക്കാരന്‍ പറഞ്ഞ സമയത്ത് തുന്നിത്തരുമോ, കൂലി കൂടുതല്‍ വാങ്ങുമോ എന്നൊക്കെ അയാളുമായി നേരിട്ടിടപെട്ടിട്ടുള്ള ആളില്‍നിന്ന് കേട്ടറിയണം. ഇതൊരു ചെറിയ കാര്യമായിതോന്നാം. എന്നാലിതൊരു വലിയ കാര്യംകൂടിയാകുന്നു. ലോകത്ത് നാളിതുവരേക്കും ലഭിച്ചിട്ടുള്ള മുഴുവന്‍ അറിവുകളുടെയും അടിസ്ഥാനമാണത്. അതിനാല്‍ അറിവ് ആര്‍ജിക്കാന്‍ മനുഷ്യന് ലഭ്യമായ മുഴുവന്‍ മാര്‍ഗങ്ങളും മാധ്യമങ്ങളും മുഖേന വിശിഷ്യാ, ഇന്ദ്രിയങ്ങളും യുക്തിബോധവും വിവേചനശക്തിയുമെല്ലാം ഉപയോഗിച്ച് ദൈവത്തെയും ദൈവേഛകളെയും കണ്ടെത്താന്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചാഹ്വാനം ചെയ്യുന്നു: 'സ്വയം സ്ഫുടവും മറ്റുള്ളതിനെ സ്ഫുടീകരിക്കുതുമായ, അതുല്യമായ ഭാഷയിലും ശൈലിയിലും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, നിങ്ങള്‍ ബുദ്ധി പ്രവര്‍ത്തിപ്പിക്കുതിന് (തഅഖുല്‍) വേണ്ടിയാണെ'് ഖുര്‍ആന്‍ പറയുു (12: 2, 43:3). തിലും തനിക്കുചുറ്റിലും നിറഞ്ഞുകിടക്കു പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ വിസ്മൃത യാഥാര്‍ഥ്യങ്ങളെ (തദക്കുര്‍) മാത്രമല്ല, നവംനവങ്ങളായ വസ്തുതകളെ(തഫക്കുര്‍)യും കണ്ടെത്താമെന്ന് അത് ചൂണ്ടിക്കാണിക്കുന്നു. പ്രപഞ്ചം തന്നെ നിരീക്ഷിക്കപ്പെടേണ്ടതായ തുറുവച്ച ഒരു മഹാഗ്രന്ഥമാണെന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നു. അന്വേഷിക്കാനും ആലോചിക്കാനും പ്രേരകവും സഹായകവുമായ പ്രതിഭാസങ്ങളെയും ദൃഷ്ടാന്തങ്ങളെയും വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെയും ഒരുപോലെ ആയത്ത് എന്ന ഒരൊറ്റ പദംകൊണ്ടാണ് നാമകരണം ചെയ്തിരിക്കുത്. 'അത്ഭുതമുളവാക്കുന്ന അടയാളം' എന്നാണാ വാക്കിന്റെ അര്‍ഥം. നീ പറയുക: നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക; എിന്നിട്ട്്്് നിരീക്ഷിക്കുക എങ്ങനെയാണവന്‍ സൃഷ്ടി ആരംഭിച്ചിരിക്കുതന്ന് എന്ന്'' (29: 19-20). ''നിങ്ങള്‍ സ്വയം സ്രവിപ്പിക്കുന്ന ശുക്ലത്തെ കാണേണ്ടതുപോലെ കണ്ടിട്ടുണ്ടോ? അതിനെ സൃഷ്ടിച്ചതാരാണ്? മരണവുമുണ്ടല്ലോ, അതിനെ തോല്‍പിക്കാനാവുമോ?' (56: 58-62). കുടിക്കുന്ന വെള്ളം, കഴിക്കുന്ന ആഹാരം, കൃഷി, കച്ചവടം, യാത്ര, വാഹനം, വായു, വെളിച്ചം, നിഴല്‍, മഴ, മേഘം, പക്ഷിമൃഗാദികള്‍, ഗോളങ്ങള്‍, നക്ഷത്രങ്ങള്‍, ഭ്രമണപഥങ്ങള്‍ തുടങ്ങി തന്നിലും തനിക്കു ചുറ്റിലും മണ്ണിലും വിണ്ണിലുമായി നിറഞ്ഞുകിടക്കുന്ന എണ്ണിയാലൊടുങ്ങാത്ത അത്ഭുതപ്രതിഭാസങ്ങളെക്കുറിച്ച് സ്വയം ചിന്തിച്ച് ദൈവത്തെ കണ്ടെത്താന്‍ ശതക്കണക്കിന് സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍, അത്തരത്തിലുള്ള ഒരു കണ്ടെത്തലിലൂടെ ദൈവത്തിന്റെ സമ്പൂര്‍ണമായ ഗുണവിശേഷങ്ങളുടെ വിശദമായ ജ്ഞാനം ലഭിക്കുകയോ ഭൂമിയില്‍ മനുഷ്യനെക്കൊണ്ട് ദൈവം എന്താണുദ്ദേശിക്കുതെന്ന് സംശയരഹിതമായി മനസ്സിലാക്കാന്‍ സാധിക്കുകയോ ചെയ്തുകൊള്ളണമെന്നില്ല. എന്നല്ല, അതൊരുവേള അസാധ്യവുമാണ്. ദിവ്യബോധനവും ദൈവദൂതനും വേദഗ്രന്ഥവും അനിവാര്യമാകുതിവിടെയാണ്. മാതാവിന്റെ മുലയില്‍ പാല്‍ചൊരിയുകയും ഹൃദയത്തില്‍ വാത്സല്യം ചുരത്തുകയും ചെയ്ത അദൃശ്യശക്തി കാരുണ്യവാനാണെന്ന് നിശ്ചയം. എന്നാലാ കാരുണ്യത്തിന്റെ അളവ് എത്രയാണ്? എന്റെ മാതാവിലും എന്റെ ഭാര്യയിലും പെണ്‍മക്കളിലും കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിക്കുതുമായ കാരുണ്യത്തിന്റെ ദാതാവും വിധാതാവുമായ മഹാകാരുണ്യവാനോട് എനിക്ക് നന്ദി കാണിക്കണം. അത് എങ്ങനെ വേണം? സര്‍വസ്വവും അവന് സമര്‍പ്പിച്ച് അവന്റെ മാത്രം അടിമയും പ്രതിനിധിയുമായി അവനു മാത്രം വഴങ്ങിയും വണങ്ങിയും ജീവിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുമന്നു. ജന്തുക്കളിലഖിലം കാണുന്ന മാതൃവാത്സല്യം അവന്റെ കാരുണ്യത്തിന്റെ നൂറിലൊരംശം മാത്രമാണെും താന്‍ ആരോടെല്ലാം എങ്ങനെ എത്രത്തോളം കാരുണ്യം കാണിക്കണമെന്നും 'തയ്യല്‍ക്കാരനു'മായി സംവദിച്ചി'ുള്ള മുഹമ്മദ്‌നബി(സ)യും പറയുന്നു. (കാരുണ്യത്തിനുള്ള ഖുര്‍ആനിക സംജ്ഞയായ റഹ്മത്ത് എന്ന വാക്ക് ഗര്‍ഭപാത്രം എന്ന് അര്‍ഥമുള്ള റഹ്്്മത്ത്് എന്ന വാക്കില്‍നിന്നുണ്ടായതാണ് എന്നത് ശ്രദ്ധേയമത്രെ). വിശുദ്ധഖുര്‍ആന്‍ സമര്‍പ്പിക്കുന്ന ദൈവം കാരുണ്യത്തിന്റെ സമ്പൂര്‍ണതയാണ്. മഹാകാരുണ്യമായി, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി, വിശ്വാസികള്‍ക്കൊരു ശമനൗഷധമായി അവന്‍ അവതരിപ്പിച്ചതാണ് ഖുര്‍ആന്‍. അത് കൊടുത്തയക്കാന്‍ അവന്‍ തെരഞ്ഞെടുത്ത മുഹമ്മദ് നബി(സ) ലോകര്‍ക്ക് മുഴുവന്‍ കാരുണ്യവുമാണ്. വിശുദ്ധഖുര്‍ആന്‍ താന്‍ രചിച്ചതല്ലെന്നും തന്റെ ചിന്തയ്‌ക്കോ ധിഷണയ്‌ക്കോ ഇഛാഭിലാഷങ്ങള്‍ക്കോ അതിന്റെ അക്ഷരങ്ങളിലോ അര്‍ഥങ്ങളിലോ യാതൊരു പങ്കുമില്ലെുന്നം അതിനാല്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അത് ദൈവവചനമാണെും മുഹമ്മദ് നബിയുടെ പേരില്‍ വിശുദ്ധഖുര്‍ആന്‍ തീര്‍ത്തുപറയുന്നു: ''പ്രവാചകരേ, അവരോട് പറയുക: എന്റെ പക്കല്‍ അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. ഞാന്‍ അഭൗതികകാര്യങ്ങള്‍ അറിയുന്നുമില്ല. ഞാന്‍ ഒരു മാലാഖയാണെന്നും നിങ്ങളോട് പറയുന്നില്ല. എനിക്കവതരിച്ചുകൊണ്ടിരിക്കുന്ന ദിവ്യബോധനത്തെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എിന്നട്ട'് അവരോട് ചോദിക്കുക. അന്ധരും കാഴ്ചയുള്ളവരും തുല്യരാവുക സാധ്യമാണോ? നിങ്ങള്‍ ചിന്തിക്കുന്നില്ലേ?'' (6: 50). ''പ്രവാചകരേ, പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നുവെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുവെന്നേയുള്ളൂ. അതിനാല്‍ തന്റെ റബ്ബിനെ കണ്ടുമുട്ടുമെ് പ്രതീക്ഷിക്കുവരാരോ അവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചുകൊള്ളട്ടെ. തന്റെ നാഥനുള്ള അടിമത്തത്തില്‍ ആരെയും പങ്കാളിയാക്കാതിരിക്കുകയും ചെയ്യെട്ട'' (18: 110). അതേ, തനിക്ക് യാതൊരു പങ്കുമില്ലാത്തവിധം മുഹമ്മദ് നബി(സ)ക്ക് നല്‍കപ്പെട്ടിട്ടുള്ള ദിവ്യബോധന(വഹ്‌യ്)ങ്ങളുടെ സമാഹാരമാണ് വിശുദ്ധഖുര്‍ആന്‍. ദൈവം താന്‍ ഇഛിക്കുതെന്തും നിര്‍വഹിക്കാന്‍ കഴിവുള്ളവനായിരിക്കണമല്ലോ. എന്നാല്‍, സര്‍വശക്തനായ ദൈവത്തില്‍ വിശ്വസിക്കുവര്‍ പോലും അവന്‍ തന്നെ സൃഷ്ടിച്ച മനുഷ്യരില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് പ്രത്യേകമായി വിവരങ്ങള്‍ നല്‍കുകയും സംവദിക്കുകയും ചെയ്തു എന്നു പറയുമ്പോള്‍ അവിശ്വസിക്കുകയോ അമ്പരക്കുകയോ ചെയ്യുന്നു. അത്തരക്കാരുടെ പ്രതികരണവും ഖുര്‍ആന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (6:91, 14:10, 24:3, 23: 24,33, 26:154,186, 36:15, 17:94, 23:34, 54:24). ''നിങ്ങള്‍ക്ക് മുറിയിപ്പു തരുതിനുവേണ്ടി നിങ്ങളില്‍നിന്നുതെയുള്ള ഒരാള്‍ക്ക് ദിവ്യബോധനം വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ?'' (6:63,69) എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. എാലാ അത്ഭുതവും നിഷേധവും അസ്ഥാനത്താണെും ഖുര്‍ആന്‍ സോദാഹരണം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ''നിന്റെ നാഥന്‍ തേനീച്ചകള്‍ക്ക് വഹ്‌യ് (ബോധനം) നല്‍കി. എന്തെന്നാല്‍ മലകളിലും മരങ്ങളിലും മണ്ണിനുമീതെ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകള്‍ വയ്ക്കുക. പിന്നീട് എല്ലാതരം കനികളില്‍നിന്നും സത്തയൂറ്റുക. എന്നി'്ട്ട്്് നിന്റെ നാഥന്‍ ഒരുക്കിത്തന്ന പാതകളിലൂടെ സഞ്ചരിക്കുക. അവയുടെ ഉള്ളറകളില്‍നിന്ന് വര്‍ണവൈവിധ്യമുള്ള ഒരു പാനീയം പുറത്തുവരും. മനുഷ്യര്‍ക്കതില്‍ രോഗശമനമുണ്ട്. നിശ്ചയം, ചിന്തിക്കു ജനത്തിനതില്‍ ദൃഷ്ടാന്തമുണ്ട്'' (16: 68-69) തേനീച്ചകള്‍ക്ക് അവയുടെ നാഥന്‍ വഹ്‌യ് നല്‍കി എന്നല്ല പറഞ്ഞിരിക്കുത് എന്നത് ശ്രദ്ധേയമത്രെ. നിനക്ക് വഹ്‌യ് നല്‍കിയിട്ടുള്ള നിന്റെ നാഥന്‍ തേനീച്ചകളുടെയും നാഥനാണ്. അവന്‍ അവയ്ക്കും വഹ്‌യ് നല്‍കിയിട്ടുണ്ട്. അഥവാ, തേനീച്ചകള്‍ക്ക് വഹ്‌യ് നല്‍കിയിട്ടുള്ള, അവയുടെ നാഥന്‍ തെയാണ് നിനക്ക് വഹ്‌യ് നല്‍കിയിട്ടുള്ള നിന്റെ നാഥന്‍. മേല്‍സൂക്തങ്ങളില്‍ രണ്ടു തവണ 'നിന്റെ നാഥന്‍' എിന്നുവന്നതും ശ്രദ്ധേയമാണ്. ആദ്യത്തേത് മുഹമ്മദ് നബിയോടും ഖുര്‍ആന്റെ വായനക്കാരനോടുമാണെങ്കില്‍ രണ്ടാമത്തേത് ഓരോ തേനീച്ചയോടുമാണ്. ഇരുവര്‍ഗങ്ങളുടെയും നാഥന്‍ ഒരു ദൈവമാകുന്നു. തേനീച്ചയ്ക്ക് ജന്മവും ജന്മവാസനയും നല്‍കിയിട്ടുള്ളവന്‍ തെയാണ് നിനക്ക് ജന്മവും വഹ്‌യും നല്‍കിയിട്ടുള്ളത്. തേനീച്ചയ്ക്ക് നല്‍കപ്പെട്ടി്ട്ടുള്ള ജന്മവാസനയെ വഹ്‌യ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് വളരെ അര്‍ഥവത്താണ്. ആ ജന്മവാസനയും അത്ഭുതകരവും അവിശ്വസനീയവും തെയല്ലേ? സര്‍വസാധാരണത്വംകൊണ്ടും സാര്‍വത്രികതകൊണ്ടും വിസ്മയം വിനഷ്ടമായി എന്നല്ലേയുള്ളൂ. മനുഷ്യരേക്കാള്‍ നിസ്സാരരായ അവ എത്ര മനോഹരമായി ജീവിക്കുന്നു.മനുഷ്യര്‍ക്കും അത്തരമൊരു ജന്മവാസന മതിയായിരുന്നെന്ന് തോന്നിപ്പോവുകയാണ്! മനുഷ്യര്‍ക്ക് മാതൃകയാക്കാനുതകുമാറ് മനോഹരമായ ഒരു സാമൂഹികജീവിതം നയിക്കാന്‍ ആവശ്യമായ വെളിപാടുകള്‍ (വഹ്‌യുകള്‍) തേനീച്ചകള്‍ക്ക് നല്‍കിയ അവയുടെ ദൈവം മനുഷ്യന് ദിവ്യബോധനമൊന്നും നല്‍കുകയുണ്ടായില്ലേ?സൃഷ്ടി സോദ്ദേശ്യമാണെും (3:191) സൃഷ്ടിച്ച എല്ലാറ്റിനും മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ടെും (20:50, 38: 27) ഖുര്‍ആന്‍ അവകാശപ്പെടുന്നു. ജന്മവാസന, ഇന്ദ്രിയങ്ങള്‍, ബുദ്ധിശക്തി എിവ മുഖേനയാണ് ദൈവം മാര്‍ഗദര്‍ശനം നിര്‍വഹിക്കുത്. അവ എല്ലാമുണ്ടായി'ും തെറ്റും ശരിയും തിരിച്ചറിയാനോ ആത്യന്തികമായി ഗുണകരമായത് ഏത്, ദോഷകരമായത് ഏത് എന്ന് തീരുമാനിക്കാനോ മനുഷ്യന്റെ ലഭ്യമായ ഫാക്കല്‍റ്റികള്‍ക്ക് കഴിയാതെവരുന്നിടത്ത്, സാന്മാര്‍ഗികനിയമങ്ങളുടെ മേഖലയില്‍ ദൈവം തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ബോധനം നല്‍കുന്നത് അസാധാരണത്വം കൊണ്ട് മാത്രമാണ് അത്ഭുതകരമായിത്തീര്‍ത്. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ ജന്മവാസനപോലെത്തെന്നയുള്ള എന്നാല്‍, അതിനേക്കാള്‍ പരിഷ്‌കരിച്ച സ്വാഭാവികവും പ്രകൃതിപരവുമായ ഒരു പ്രതിഭാസം മാത്രമാണ് വഹ്‌യ്. പ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന വഹ്‌യ് അറിവിന്റെ ഉറവിടം അല്ലാഹുവാകുന്നു (67:26), മനുഷ്യനെ അറിയാത്തത് പഠിപ്പിച്ചത് അവനാകുന്നു, പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചതും അവന്‍ തന്നെ (96: 4,5). മാതാവിന്റെ വയറ്റില്‍നിന്ന്്് പുറത്തുവരുമ്പോള്‍ അവനൊന്നും അറിഞ്ഞുകൂടായിരുന്നു (16: 78). അറിവ് ആര്‍ജിക്കാന്‍ ജന്മവാസനയും ഇന്ദ്രിയങ്ങളും ബുദ്ധിശക്തിയും നല്‍കി. പ്രതിഭാശാലികളില്‍ ശരാശരിക്കു മീതെ കാണപ്പെടുന്ന അസാധാരണപ്രതിഭയും അവന്‍ നല്‍കിയതു തന്നെ. പ്ലാറ്റോക്കും സോക്രട്ടീസിനും ന്യൂട്ടനും ഐന്‍സ്റ്റീനും ടാഗോറിനും ഇഖ്ബാലിനും ലഭിച്ചിട്ടുള്ള പ്രതിഭകള്‍ ദൈവം നല്‍കിയ ഇല്‍ഹാമുകളാകുന്നു. എന്നിട്ടും മനുഷ്യന്റെ അറിവ് തുഛമായി തുടരുന്നു (17: 85). പാപപുണ്യങ്ങളുടെയും ആത്മാവിന്റെയും മേഖലയും മനുഷ്യനെക്കുറിച്ച ദൈവേഛയും അപ്രാപ്യമായി അവശേഷിക്കുമ്പോള്‍ വഴികാട്ടിയും വഴിവിളക്കുമായി പ്രവാചകനെയും വേദഗ്രന്ഥത്തെയും ദൈവം അയച്ചുതരുന്നു എന്നത് ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള അനിവാര്യമായ നീതിനിര്‍വഹണമാകുന്നു; മഹത്തായ അനുഗ്രഹവും. മറ്റൊരു നിലയ്ക്കും വഹ്‌യ് അനിവാര്യമാണ്. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും ചേര്‍ന്നൊരുക്കിത്തിട്ടുള്ളതും നിത്യേന ഉപയോഗിച്ചുകൊണ്ടിരിക്കുതുമായ ധാരാളം ഉപകരണങ്ങള്‍ ഉണ്ടല്ലോ. അവ വാങ്ങുമ്പോള്‍ ഉപയോഗിക്കുതിനും പരിരക്ഷിക്കുതിനുമുള്ള നിര്‍ദേശങ്ങള്‍കൂടി ലഭിക്കും (Operation and Maintenance manual). ഉപഭോക്താക്കള്‍ അവയെ അന്ധമായി അനുസരിക്കുകയും ചെയ്യുന്നു. 110 വാള്‍ട്ട്്്‌കൊണ്ട് പ്രവര്‍ത്തിക്കുതിനുള്ള ഉപകരണങ്ങള്‍ 220-ല്‍ കണക്റ്റ് ചെയ്യുന്നില്ല. ഡീസല്‍ വണ്ടിയില്‍ പെട്രോള്‍ ഒഴിക്കുന്നില്ല. ഇതൊക്കെ തീരുമാനിച്ചതും കല്‍പിച്ചതും ആരാണ്? അവയുടെ ഉല്‍പാദകന്‍ തന്നെ. അയാള്‍ക്ക് അതിനുള്ള അധികാരം എവിടെനിന്നു കിട്ടി? ഉല്‍പാദകന് അറിയാം ഉല്‍പന്നത്തിന്റെ ഉള്ളുകള്ളികള്‍. സര്‍വാംഗീകൃതമായ പ്രസ്തുത രണ്ടു തത്ത്വങ്ങളെയും ഖുര്‍ആന്‍ നേരത്തേതന്നെ ശരിവച്ചിരിക്കുന്നു: ''സൃഷ്ടിച്ചവനു സൃഷ്ടിയെപ്പറ്റി അറിയില്ലെന്നോ?'' (67:14). ''അറിയുക, അവന്റേതു മാത്രമാകുു സൃഷ്ടി, അവനുമാത്രമാകുു ശാസനാധികാരവും'' (7:54). തേനീച്ച ഒരു പറക്കു ജന്തുവാണല്ലോ. പറവകളെ കണ്ടുപഠിച്ചാണല്ലോ മനുഷ്യന്‍ പറക്കുത്. ഒരു വൈമാനികന് മേപ്പുകളും കോമ്പസുകളും കമ്പ്യൂട്ടറുകളും റഡാറും റേഡിയോ മുന്നറിയിപ്പുകളും ഉപഗ്രഹത്തില്‍നിുള്ള സവിശേഷ സിഗ്നലുകളും എല്ലാം വേണം ജിദ്ദയില്‍നി് കോഴിക്കോ്േട്ടക്ക് പറക്കാന്‍. പക്ഷേ, പതിവായി കോഴിക്കോട്ട്്് വരാറുള്ള ദേശാടനപ്പക്ഷികള്‍ അങ്ങനെ വല്ലതും ഉപയോഗിച്ചാണോ ശരിയായ ദിശാനിര്‍ണയം നിര്‍വഹിക്കുന്നത്? ഭൂമിശാസ്ത്രപരവും സമയബന്ധിതവുമായ കൃത്യത പാലിക്കുതിന് പക്ഷികളെ സഹായിക്കു ഘടകങ്ങള്‍ എന്തൊക്കെയാണ്? അവയുടെ ജീനുകളില്‍ അതായത് ഡി.എന്‍.എകളില്‍ ദേശാടനപരിധി രേഖപ്പെടുത്തിയതാരാണ്? അതൊക്കെ ചെയ്തുവച്ച ഉടയതമ്പുരാന് തന്റെ ഒരു സൃഷ്ടിയോട് സവിശേഷമായി സംവദിക്കാന്‍ ആവശ്യമായ സംവിധാനം, ഒരു പ്രത്യേകതരം 'സ്വീകരണി' സംവിധാനിക്കാനാവില്ലേ? (ഈ മൊബൈല്‍ഫോണ്‍ യുഗത്തില്‍ മനുഷ്യന്‍ ദൈവത്തെ ഇത്ര കൊച്ചാക്കണോ!) പറഞ്ഞുവരുത്, ഖുര്‍ആന്റെ ദൈവസങ്കല്‍പം ഖുര്‍ആനില്‍ അന്വേഷിക്കുന്നത് അതേതുതരം ഗ്രന്ഥമാണെ് നിര്‍ണയിച്ചിട്ടുവേണം എന്നാണ്. കാരണം, അതൊരസാധാരണ ഗ്രന്ഥമാണെ് മാത്രമല്ല, മനുഷ്യരചനപോലുമല്ല. അതാശയങ്ങളില്‍ മാത്രമല്ല, വാക്കുകളിലും അക്ഷരങ്ങളിലുംവരെ ദൈവികമാണ്. ദിവ്യവെളിപാടുകളുടെ സമാഹാരമാണത്. അതേ, ശുദ്ധമായ ദൈവവചനം, അവന്റെ മാത്രം രചന! ഗ്രന്ഥകാരനെ പ്രകാശിപ്പിക്കുന്ന ഗ്രന്ഥം ദൈവികഗ്രന്ഥമാണെന്ന ഖുര്‍ആന്റെ അവകാശവാദത്തെ മുഖവിലയ്‌ക്കെടുക്കുമ്പോള്‍ ഗ്രന്ഥത്തില്‍നിന്ന്്് ഗ്രന്ഥകാരനെ കണ്ടെത്തലായിമാറുന്നു ദൈവസങ്കല്‍പാന്വേഷണം. മനുഷ്യരചനകളെ സംബന്ധിച്ചേടത്തോളം അവയില്‍നിന്ന് ഗ്രന്ഥകാരനെക്കുറിച്ച് അനിഷേധ്യവും സുബദ്ധവും സമ്പൂര്‍ണവുമായ വിവരങ്ങള്‍ ലഭിക്കുക അപ്രായോഗികമാണ്. അനുഭവത്തിന് എതിരുമാകുന്നു. ഖുര്‍ആനില്‍ ദൈവം തെയാണ് ദൈവത്തെക്കുറിച്ച് സംസാരിക്കുത് എതിനാല്‍, ആധികാരികവും സമ്പൂര്‍ണവുമായ ജ്ഞാനം ദൈവത്തെക്കുറിച്ച് ലഭ്യമാണ്. ഒരൊറ്റ പ്രയാസമേയുള്ളൂ; ഒരു പാഠപുസ്തകത്തിന്റെയോ ശാസ്ത്രഗ്രന്ഥത്തിന്റെയോ ശൈലിയില്‍ ഖുര്‍ആന്‍ ഒരു കാര്യവും പറയുന്നില്ല. ഉദാഹരണമായി, വിശുദ്ധഖുര്‍ആനിലെ ഓമത്തെ സൂക്തം, 'അളവറ്റ ദയാപരനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്നാണ്. (ഒന്നാം അധ്യായത്തിലെ ഈ ഒന്നാം സൂക്തംകൊണ്ടാണ് ബാക്കി 113 അധ്യായങ്ങളില്‍ 112-ഉം ആരംഭിക്കുത്). പ്രസ്തുത ഗുണദ്വയം ഒന്നാം അധ്യായത്തില്‍തന്നെ മൂന്നാം സൂക്തത്തില്‍ ആവര്‍ത്തിക്കുന്നു. അത് വീണ്ടും വരുന്ന 2:163-164 നോക്കൂ: ''നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ വേറെ ദൈവമില്ല. അവന്‍ അളവറ്റ ദയാപരനും കരുണാനിധിയുമാകുന്നു. (ഈ യാഥാര്‍ഥ്യം ബോധിക്കുതിന് വല്ല ദൃഷ്ടാന്തമോ അടയാളമോ ആവശ്യമാണെങ്കില്‍) വാനഭുവനങ്ങളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ ഒിനുപിറകെ ഒന്നായി നിരന്തരം തുടര്‍ുകൊണ്ടിരിക്കുതിലും, മനുഷ്യോപയോഗവസ്തുക്കളുമായി നദികളിലും സമുദ്രങ്ങളിലും സഞ്ചരിക്കുന്ന യാനപാത്രങ്ങളിലും അല്ലാഹു മുകളില്‍നിന്ന് വര്‍ഷിപ്പിക്കുന്ന ജലത്തിലും അതുവഴി നിര്‍ജീവമായ ഭൂമിയെ സജീവമാക്കുകയും (ഈ സംവിധാനം മുഖേന) ഭൂമിയില്‍ സകലവിധ ജീവജാലങ്ങളെ വ്യാപിപ്പിക്കുകയും ചെയ്യുന്നു. കാറ്റുകളെ ചലിപ്പിക്കുതിലും ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയാക്കി നിര്‍ത്തിയിട്ടുള്ള മേഘങ്ങളിലും എല്ലാം ബുദ്ധി പ്രവര്‍ത്തിപ്പിക്കുന്ന ജനത്തിന് എണ്ണമറ്റ ദൃഷ്ടാന്തങ്ങളുണ്ട്.'' ഓമധ്യായത്തിലെ രണ്ടാം സൂക്തത്തില്‍ 'ലോകങ്ങളുടെ നാഥന്‍' എുന്ന പറയുന്നു. എന്നാല്‍, 'ജനങ്ങളുടെ നാഥന്‍ എന്നു പറയുത് 114:1-ല്‍ ആണ്. 1:4-ല്‍ 'പ്രതിഫലദിനത്തിന്റെ രാജാവ്' എന്നു പറയുന്നു. എാല്‍ 'ജനങ്ങളുടെ രാജാവ്' എന്നു പറയുത് 114:2-ല്‍ ആകുു. ദൈവത്തിന്റെ ആസ്തിക്യത്തെയും ഗുണവിശേഷങ്ങളെയും അവകാശങ്ങളെയും സംബന്ധിച്ച് ഖുര്‍ആന്‍ നടത്തിയ വ്യക്തമായ പരാമര്‍ശങ്ങളും നിഗൂഢമായ സൂചനകളും ചെറുതും വലുതുമായ നൂറ്റിപ്പതിനാല് അധ്യായങ്ങളിലും ആറായിരത്തി ഇരുന്നൂറ്റി മുപ്പത്തിയാറ് സൂക്തങ്ങളിലുമായി പരുകിടക്കുകയാണ്. മേല്‍പറഞ്ഞ മൂന്നു കാര്യങ്ങളിലുമുള്ള ദൈവത്തിന്റെ അതുല്യതയെയും അദ്വിതീയതയെയും ഏകത്വത്തെയും കുറിക്കു സര്‍വാംഗീകൃതമായ സാങ്കേതികസംജ്ഞയാകുന്നു 'തൗഹീദ്'. തനതു രൂപത്തില്‍ വിശുദ്ധഖുര്‍ആനില്‍ ഇല്ലാത്ത ഈ പദം മതമീമാംസകരുടെയും ദൈവശാസ്ത്രിമാരുടെയും സംഭാവനയാണ്. അല്‍ഫിഖ്ഹുല്‍ അക്ബര്‍ (ഏറ്റവും വലിയ ജ്ഞാനം) എന്ന പേരിലായിരുന്നു ഇതാദ്യം അറിയപ്പെട്ടിരുത്. തൗഹീദ്‌സംബന്ധമായ ഖുര്‍ആനിക മാര്‍ഗദര്‍ശനങ്ങളുടെയും തല്‍സംബന്ധമായ പ്രവാചകവചനങ്ങളുടെയും വിശദീകരണങ്ങളുടെയും വെളിച്ചത്തിലും അടിസ്ഥാനത്തിലും പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ ഒരു ശാസ്ത്രം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട് -ഇല്‍മുത്തൗഹീദ് എന്ന പേരില്‍. ബുദ്ധിപരമായ (അഖ്‌ലി) തെളിവുകളുടെയും കൈമാറിക്കിട്ടുന്ന (നഖ്‌ലി) അറിവുകളുടെയും ഖുര്‍ആന്റെ ഭാഷയില്‍ ചിന്തയുടെയും കേള്‍വിയുടെയും (തഫക്കുറും സംഉം) അടിസ്ഥാനത്തില്‍ ദൈവത്തിന്റെ ആസ്തിക്യത്തെയും ഗുണഗണങ്ങളെയും (സമ്പൂര്‍ണ നാമങ്ങള്‍) അവകാശങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന ശാസ്ത്രം എന്നാണതിന്റെ നിര്‍വചനം. ഇസ്‌ലാമിന്റെ സത്താണ് തൗഹീദ്. മനുഷ്യശരീരത്തില്‍ ഹൃദയത്തിനോ തലച്ചോറിനോ രണ്ടിനും കൂടിയോ ഉള്ള സ്ഥാനമാണ് തൗഹീദിന്, അതായത് ദൈവത്തിന്റെ ഏകത്വത്തിന് ഇസ്‌ലാമിലുള്ളത്. ശാസ്ത്രത്തിന്റെ സാങ്കേതികത്വമോ സങ്കീര്‍ണതയോ ഇല്ലാതെ ഏത് കാലത്തെയും ഏത് മനുഷ്യന്റെയും വൈചാരിക-വൈകാരികതലങ്ങളെ സംബോധനചെയ്യുന്ന സവിശേഷശൈലിയിലുള്ള പരശ്ശതം ഖുര്‍ആനികപരാമര്‍ശങ്ങളില്‍നി് സംസിദ്ധമാകുന്ന ദൈവസങ്കല്‍പം സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയുടെ വാക്കുകളില്‍: ''പരാശ്രയത്തിനതീതനും അഖിലത്തിനും ആശ്രയമായുള്ളവനും എന്നെന്നും ഉള്ളവനും നിലനില്‍ക്കുന്നവനുമേ ദൈവമാകാന്‍ പറ്റൂ എന്നുപറഞ്ഞത് ഖുര്‍ആനാണ്. അവന്‍ സര്‍വശക്തനും പരമാധികാരിയുമായിരിക്കണം. അവന്റെ ജ്ഞാനം എല്ലാറ്റിനെയും ചൂഴ്ന്നുനില്‍ക്കുതായിരിക്കണം. അവന്റെ കാരുണ്യം സര്‍വവ്യാപകമായിരിക്കണം. അവന്റെ ശക്തി എല്ലാറ്റിനെയും അതിജയിക്കുതായിരിക്കണം. അവന്റെ യുക്തിയില്‍ യാതൊരു ന്യൂനതയുമുണ്ടായിരിക്കരുത്. അവന്റെ നീതിയെ അക്രമത്തിന്റെ ലാഞ്ഛന പോലും ബാധിക്കരുത്. അവന്‍ ജീവിതം നല്‍കുന്നവനും ജീവിതോപാധികള്‍ സജ്ജമാക്കിക്കൊടുക്കുന്നവനുമായിരിക്കണം. എല്ലാറ്റിന്റെയും മടക്കം അവങ്കലേക്കായിരിക്കണം. അവനായിരിക്കണം എല്ലാറ്റിന്റെയും വിചാരണക്കാരന്‍. രക്ഷാശിക്ഷകള്‍ക്കുള്ള അധികാരം അവനായിരിക്കണം. കൂടാതെ, ഒരേസമയം പല 'ദൈവങ്ങള്‍' ഉണ്ടാവുകയോ അവ ഈ ഗുണങ്ങളാലോ ഇവയില്‍ ഏതെങ്കിലും ഒന്നുമായോ വിശേഷിപ്പിക്കപ്പെടുകയോ ചെയ്യത്തക്കവിധം ഈ ഗുണങ്ങള്‍ വിഭാജ്യമായിരിക്കരുത്. ഒരു 'ദൈവം' ചിലപ്പോള്‍ ഈ ഗുണത്തിനര്‍ഹമാവുകയും ചിലപ്പോള്‍ അര്‍ഹമാകാതിരിക്കുകയും ചെയ്യത്തക്കവിധം താല്‍ക്കാലികമോ കാലികമോ ആയിരിക്കരുത് ഈ ഗുണങ്ങള്‍. ഇന്ന് ഒരു 'ദൈവ'ത്തിനും നാളെ മറ്റൊരു ദൈവത്തിനുമൊേണം ഒന്നില്‍നനിന്ന് മറ്റൊിലേക്ക് മാറിക്കൊണ്ടിരിക്കുതുമാകരുത് ആ ഗുണങ്ങള്‍ -ഇതാണ് ഖുര്‍ആന്റെ ദൈവസങ്കല്‍പം'' (ഇസ്‌ലാമികസംസ്‌കാരം മൂലശിലകള്‍, പേ:129-130). മറ്റൊരു ഭാഷയില്‍, ''പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനും ഭരണകര്‍ത്താവും നിയന്താവും എല്ലാം അല്ലാഹു മാത്രമാണ്. പ്രപഞ്ചത്തിലെ സമസ്തവസ്തുക്കളുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ആവശ്യമായ ആഹാരവും ഊര്‍ജവും പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവാണ്. പ്രപഞ്ചത്തിന്റെ ഉടമസ്ഥതയിലും സംരക്ഷണത്തിലും മറ്റൊരാള്‍ക്കും യാതൊരു പങ്കുമില്ല. ദിവ്യത്വത്തില്‍ അവന് യാതൊരു പങ്കുകാരുമില്ല. അദൃശ്യജ്ഞാനം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. സ്വയം നിലനില്‍ക്കുന്നവന്‍ അവന്‍ മാത്രമാണ്; മറ്റുള്ളതെല്ലാം നശ്വരമാണ്. പ്രപഞ്ചത്തിലുള്ളതിനെയൊന്നിനെപ്പറ്റിയും പ്രപഞ്ചനാഥന്റെ സമജാതിയെന്നോ സന്തതിയെന്നോ ഒരര്‍ഥത്തിലും വിശേഷിപ്പിക്കപ്പെടാവതല്ല. അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കാന്‍ പാടില്ല. രാഷ്ട്രീയവും നിയമപരവുമായ പരമാധികാരവും ദൈവത്തിനുള്ളതാണ്'' (ഇസ്‌ലാമിന്റെ സന്ദേശം). ''കേവലം സമ്പൂര്‍ണമായ ഒരസ്തിത്വമോ എല്ലാറ്റിന്റെയും ആദികാരണമോ മാത്രമല്ല ദൈവം. എല്ലാ വസ്തുക്കളിലും കാണുന്ന വ്യവസ്ഥാപിതത്വത്തിന്റെ കേന്ദ്രമാണ്.'' എല്ലാ വ്യവസ്ഥാപിതത്വത്തിന്റെയും കേന്ദ്രം എന്നതിനര്‍ഥം, സമ്പൂര്‍ണശാസനാധികാരമുള്ള അസ്തിത്വമാണ് ദൈവം എന്നാണ്. അവന്റെ ചലനങ്ങളും ചിന്തകളും ക്രിയകളും സംശയാതീതമായ യാഥാര്‍ഥ്യങ്ങളാണ്. ഇവയെല്ലാം മനുഷ്യന്‍ തന്റെ ദൃഷ്ടികോണിലൂടെ നോക്കുമ്പോള്‍ അവയോരോന്നും അവന് ഒരു മൂല്യമായും അനിവാര്യതയായും അനുഭവപ്പെടുന്നു. ശരിയാംവണ്ണം ഗ്രഹിച്ചുകഴിഞ്ഞ ഏതൊരു വസ്തുവിലും അവന് ഒരു പോരായ്മയും അനുഭവപ്പെടുന്നുമില്ല. ദൈവത്തിന്റെ ആത്യന്തികത്വം പ്രകൃത്യതീതവിജ്ഞാനത്തില്‍നിന്ന് അടര്‍ത്തിയെടുത്തുകൊണ്ടോ ഒറ്റപ്പെടുത്തിക്കൊണ്ടോ മുസ്‌ലിമിന് കാണാന്‍ കഴിയുകയില്ല എന്നതാണ് വാസ്തവം. പ്രകൃത്യതീത പ്രതിഭാസങ്ങളുടെ മൂല്യം കണക്കാക്കുമ്പോള്‍ അവയുടെ അനലംഘ്യതയും അതുല്യതയും വ്യവസ്ഥാപിതത്വവും കൂടുതല്‍ കൂടുതല്‍ ബോധ്യമാകുന്നു.'' ''പരമവും ആത്യന്തികവുമായ സത്തയാണ് ദൈവം. എല്ലാ ബന്ധങ്ങളും കെട്ടുപാടുകളും അവിടെ ലക്ഷ്യംവയ്ക്കുകയും ഒടുവില്‍ അവിടെച്ചെെന്നത്തുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും അതിനപ്പുറത്തുള്ള ഒന്നിനെ തേടുന്നു. അത് മൂന്നാമതൊന്നിിനെ തേടുകയും ആ ശൃംഖല തുടര്‍ന്നുപോവുകയും ചെയ്യുന്നു. പരമമായ അന്ത്യം എത്തുന്നതുവരെ. ദൈവമാണ് ആ അന്ത്യം. എല്ലാ അന്ത്യങ്ങളുടെയും അന്ത്യം. എല്ലാ തേട്ടങ്ങളുടെയും കേന്ദ്രബിന്ദുവാണവന്‍. എല്ലാ നല്ല വസ്തുക്കളെയും നല്ലതാക്കുതവനാണ്. പരമമായ അന്ത്യം കണ്ടെത്തിയില്ലെങ്കില്‍ ശൃംഖലയിലെ കണ്ണികള്‍ അറ്റുപോകുന്നു. ഏറ്റവും അന്തിമമായത് എല്ലാ ചങ്ങലകളുടെയും അന്ത്യമൂല്യനിര്‍ണയമേഖലയാണ്.'' ''ദൈവത്തെ പരമവും അന്തിമവുമായ ലക്ഷ്യബിന്ദുവായി കാണുന്ന ഈ സങ്കല്‍പം ദൈവം അതുല്യനായിരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അവന്‍ അതുല്യനല്ലെങ്കില്‍ എല്ലാറ്റിന്റെയും ആത്യന്തികതയെക്കുറിച്ചും മുന്‍ഗണനയെക്കുറിച്ചും ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നു. അതിനാല്‍ പരമമായ അന്ത്യം അതുല്യവും അദ്വിതീയവുമായിരിക്കണം. ദൈവം പരമസത്തയായതുകൊണ്ട്, അത് മറ്റൊന്നിനെ ആശ്രയിക്കുന്നില്ല. ആശ്രയത്തിന്റെ എല്ലാ സാധ്യതകളും ആത്യന്തികത്വം തടയുന്നു. അല്ലാഹുവല്ലാതെ ദൈവമില്ല എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെ മുസ്‌ലിം ഊന്നിപ്പറയുത് ദൈവത്തിന്റെ ഈ അദ്വിതീയവും അതുല്യവുമായ ഭാവമാണ്'' (ഡോ. ഇസ്മാഈല്‍ റജി ഫാറൂഖി, തൗഹീദിന്റെ ദര്‍ശനം, പേ: 4-6). ഈ ദൈവസങ്കല്‍പമാകുന്നു ലാ ഇലാഹ ഇല്ലല്ലാഹ്. 'ഇല്ല ഒരു ദൈവവും അല്ലാഹുവല്ലാതെ' എാണതിന്റെ അര്‍ഥം. 'ഇല്ല' എ നിഷേധരൂപത്തിലുള്ള ആരംഭം തന്നെ ശ്രദ്ധേയമാണ്. ദൈ്വതം, ത്രിയേകത്വം, ബഹുദൈവത്വം എന്നുമാത്രമല്ല ദൈവത്തിന്റെ ആസ്തിക്യത്തെത്തന്നെ നിഷേധിക്കുന്ന ലാ ഇലാഹ എന്ന പദദ്വയം. എന്നിട്ട്്്്്്്്്്്്്് ഒരു ദൈവമുണ്ടെങ്കില്‍ അവന്‍ ആരായിരിക്കണം, അവന്റെ ഗുണവിശേഷങ്ങളും അധികാരാവകാശവും എന്തൊക്കെയായിരിക്കണം എതിനെക്കുറിച്ച് ഒരു സമ്പൂര്‍ണ സങ്കല്‍പം അല്ലാഹു എ സംജ്ഞയിലും അവന്റെ വിശേഷണങ്ങളിലുമായി സമര്‍പ്പിക്കുകയാണ്. ആ തൊപ്പി ചേരുന്ന മറ്റൊരു തലയും പ്രപഞ്ചത്തിലില്ല എാണ് തുടര്‍ന്ന് സമര്‍ഥിക്കുന്നത്. ശിര്‍ക്കിനെ നിഷേധിക്കുന്നതെന്തുകൊണ്ട്?അല്ലാഹുവിന്റെ ആസ്തിക്യത്തിലോ ഗുണഗണങ്ങളിലോ അധികാരാവകാശങ്ങളിലോ ഒന്നും തന്നെ ഒരു കടുകുമണിത്തൂക്കം അവന്റെ സൃഷ്ടികള്‍ക്ക് എന്തിനെയെങ്കിലും ആരെയെങ്കിലും പങ്കുകാരാക്കുതിനെ ഖുര്‍ആന്‍ നിരാകരിക്കുന്നു. ഇങ്ങനെ പങ്കുചേര്‍ക്കുതിന് ശിര്‍ക്ക് എന്നാണ് പറയുക. ശിര്‍ക്ക് മഹാ അക്രമമാണെും (31:3) ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപമാണെും ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുു (4: 48, 116). തൗഹീദിന്റെ നിഷേധമത്രെ അത്. ഇങ്ങനെ അല്ലാഹുവില്‍ ആരെയും യാതൊന്നിനെയും പങ്കുചേര്‍ക്കരുത് എന്നുപറയുത് ദൈവസങ്കല്‍പത്തോളം തന്നെ വ്യാപകവും സമഗ്രവുമാണ്. എന്നുവച്ചാല്‍ ഒരുകാര്യത്തിലും ഒട്ടുംതന്നെ ശിര്‍ക്ക് പറ്റുകയില്ല. അതിനാല്‍ 'ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും' എന്നുവയ്ക്കാന്‍ ഖുര്‍ആന്റെ ദൈവസങ്കല്‍പം അനുവദിക്കുകയില്ല. സീസറും സീസറിനുള്ളത് എന്ന് പറയുതുംകൂടി ദൈവത്തിനുള്ളതാണ്. അവന്‍ അനുഗ്രഹിച്ചനുവദിച്ചുകൊടുത്തതു മാത്രമേ സീസറിന് കൈകാര്യം ചെയ്യാവൂ; അതും ദൈവത്തിന്റെ ഇംഗിതമനുസരിച്ച്. ''ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്നൊരു ദൈ്വതീഭാവത്തില്‍ മുഹമ്മദ് നബി വിശ്വസിച്ചില്ല. ഇഹപരങ്ങളെ രണ്ടായല്ല പരസ്പരബന്ധപ്രതിഭാസമായാണ് അദ്ദേഹം വീക്ഷിച്ചത്. മുഹമ്മദ് നബി പ്രവാചകനും ഭരണാധികാരിയുമായി. മതസ്ഥാപകനും രാഷ്ട്രശില്‍പിയും. ലോകചരിത്രത്തില്‍ ഇദംപ്രഥമമായാണ് ഇത്തരമൊരു ഐക്യം ദര്‍ശിക്കപ്പെടുത്'' (എം. ഗോവിന്ദന്റെ ഉപന്യാസങ്ങള്‍, പേ: 178,179). മനുഷ്യജീവിതത്തിന്റെ ഓപറേഷനും മെയിന്റനന്‍സുമായി ബന്ധപ്പെ' നിയമാവലിക്ക്, അഥവാ ദൈവസങ്കല്‍പം എന്ന ഐഡിയോളജിയുടെ മെതഡോളജിക്ക് സാങ്കേതികമായി ശരീഅത്ത് എന്നു പറയുന്നു. (ഖുര്‍ആന്റെ ഭാഷയില്‍ ഈമാനും അമലും). അല്ലാഹു അനുവദിക്കാത്ത മേഖലകളിലോ അനുവദിച്ച മേഖലകളില്‍തന്നെ അവന്റെ ഇംഗിതത്തിനു വിരുദ്ധമായോ നിയമം നിര്‍മിക്കുതും ശിര്‍ക്കാകുന്നു (42:21). 'അല്ലാഹുവിന്റെ അനുവാദം' എന്നുപറയുമ്പോള്‍ ശരീഅത്തിന്റെ ഈ സവിശേഷതയിലേക്കത് വിരല്‍ചൂണ്ടുന്നു. മനുഷ്യപ്രകൃതിയില്‍ മാറ്റമില്ലാത്ത കാര്യങ്ങളില്‍ (അത് അവന്റെ സ്രഷ്ടാവിനാണല്ലോ നന്നായി അറിയുക) അവന്‍ തന്നെ ഖുര്‍ആനും പ്രവാചകനും മുഖേന ഖണ്ഡിതമായ നിയമങ്ങള്‍ നല്‍കി. ഉദാഹരണമായി സ്ത്രീപുരുഷ ലൈംഗികബന്ധം മഹ്ര്‍ നല്‍കി സാക്ഷ്യപ്പെടുത്തിയ വിവാഹത്തിലൂടെ മാത്രമേ പറ്റൂ. സ്ഥലകാലവ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറാന്‍ സാധ്യതയുള്ള മനുഷ്യാവസ്ഥകള്‍ക്ക് വിശുദ്ധഖുര്‍ആന്റെയും മുഹമ്മദീയചര്യ(സുന്നത്ത്)യുടെയും മൗലികതയോടും ചൈതന്യത്തോടും നീതി പുലര്‍ത്തി നിയമങ്ങള്‍ നിര്‍മിക്കാന്‍ മനുഷ്യന് അനുവാദം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ സത്തയിലോ ഗുണങ്ങളിലോ അവകാശങ്ങളിലോ മുഴുവനായോ ഭാഗികമായോ പങ്കുചേര്‍ക്കപ്പെടുന്ന വ്യക്തികളും ശക്തികളും പ്രതിഭാസങ്ങളും മനുഷ്യന്‍ അടിസ്ഥാനരഹിതമായി കല്‍പിച്ചരുളുന്ന വ്യാജനാമങ്ങളും പൊള്ളയായ ജല്‍പനങ്ങളും മാത്രമാണെ് ഖുര്‍ആന്‍ വാദിക്കുന്നു. കാരണം, ഒരീച്ചയെ സൃഷ്ടിക്കാന്‍ പോലും അവയ്‌ക്കൊന്നും സാധ്യമല്ല. കുത്തുപാള പോലും എടുക്കാനില്ലാത്തവന്‍ കോടീശ്വരന്‍ ചമയുതിനു തുല്യമാണല്ലോ അത്. ശിര്‍ക്കിനെ ഇത്ര കഠിനമായി എതിര്‍ക്കുത് എന്തിന് എന്ന് ചോദിക്കുവരുടെ ഐഡന്റിറ്റിയെയോ ഇന്റഗ്രിറ്റിയെയോ സംശയിച്ചുനോക്കണം; അവരുടെ പിതൃത്വത്തെയോ മാതാവിന്റെ ചാരിത്ര്യത്തെയോ ചോദ്യംചെയ്തുനോക്കണം; പ്രതികരണമെന്തായിരിക്കും? മനുഷ്യര്‍ കൈവരിക്കുന്ന ചില്ലറ നേട്ടങ്ങളെയും യോഗ്യതകളെയും പോലും കോപ്പിറൈറ്റുകളും പേറ്റന്റ് രജിസ്‌ട്രേഷനുകളും മുഖേന സംരക്ഷിക്കുവര്‍ അല്ലാഹു ശിര്‍ക്ക് അനുവദിക്കാത്തത് എന്താണെന്ന് ചോദിക്കാതിരിക്കുക. എന്നാല്‍, ഇതുമാത്രമല്ല ശിര്‍ക്കിനെ എതിര്‍ക്കാന്‍ കാരണം. ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍, അനീതികള്‍, അരാജകത്വങ്ങള്‍ തുടങ്ങിയ എല്ലാറ്റിന്റെയും നാരായവേര് ശിര്‍ക്കാകുന്നു എന്നതുകൊണ്ട് കൂടിയത്രെ. ആമാശയത്തിന്റെ സ്രഷ്ടാവും അതിന്റെ പ്രകൃതിനിയമവിധികര്‍ത്താവുമായ ശക്തിവിശേഷം എന്താണോ, ആരാണോ അതുതന്നെ, അല്ലെങ്കില്‍ അവന്‍ തന്നെ ആയിരിക്കണം ആമാശയത്തിലേക്ക് എന്തെല്ലാം ഒഴിച്ചുകൊടുക്കണമെന്ന് തീരുമാനിക്കുന്ന സാന്മാര്‍ഗിക വിധികര്‍ത്താവുമെന്ന് ഖുര്‍ആന്‍ സമര്‍ഥിക്കുന്നു. മനുഷ്യനെയും മദ്യത്തെയും സൃഷ്ടിച്ചിട്ടുള്ള ദൈവം ആമാശയത്തിലേക്ക് മദ്യം ഒഴിച്ചുകൊടുക്കരുതെന്ന് അവനോട് അനുശാസിക്കുന്നു. അതിനെ ധിക്കരിച്ചുകൊണ്ട് മദ്യപിക്കുന്നത് ദൈവധിക്കാരം മാത്രമല്ല, അവന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കലും ദൈവം ചമയലുമായി കാണുന്നു, ഖുര്‍ആന്‍. എവിടെ ജീവിതമുണ്ടോ, ജീവിതത്തില്‍ എന്തെല്ലാമുണ്ടോ അവിടെയെല്ലാം, അതിനെല്ലാം ദൈവഹിതം മാനിച്ചേ പറ്റൂ. അതാണ് ദൈവികനിയമം, പ്രകൃതിനിയമം. അതിനെ ലംഘിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാവുക സ്വാഭാവികമാണ്. മനുഷ്യന്‍ തനിക്ക് താന്‍ തന്നെ മതി എന്ന്്് തീരുമാനിക്കുതോടെ പരിധിവിട്ട്്്‌വനും അതിക്രമകാരിയുമായിമാറുന്നു (96:6). അത്തരം വ്യക്തികളുടെ സമൂഹം നാട്ടില്‍ ദൈവികവും പ്രകൃതിപരവുമായ പരിധികള്‍ വിട്ട്്് പെരുമാറുതോടെ കുഴപ്പവും കലാപവും വര്‍ധിക്കുന്നു (89:12). ചുരുക്കത്തില്‍, ശിര്‍ക്ക് കൈയൂക്കുള്ളവനെ കാര്യക്കാരനാക്കുകയും അസമാധാനം ഉണ്ടാക്കുകയും അത് നാഗരികതയുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന ഗുരുതരമായ പ്രത്യാഘാതത്തെ കണക്കിലെടുത്തുകൂടിയാണ് ഖുര്‍ആന്‍ ശിര്‍ക്കിനെ എതിര്‍ക്കുന്നത്. ഞാന്‍ കാണുന്നില്ലെങ്കിലും എന്നെ നിമിഷമൊഴിയാതെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും എന്റെ ബാഹ്യമായ കരചരണങ്ങളുടെ ചലനം മാത്രമല്ല, മാനസികാവസ്ഥകള്‍ കൂടി പകര്‍പ്പെടുത്തു(45: 29)വയ്ക്കുകയും വിചാരണചെയ്ത് തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യുമെന്ന ഉറച്ച ബോധവും ആ ബോധത്താല്‍ നിയന്ത്രിക്കപ്പെടുന്ന ജീവിതവുമാണ് എന്നെ നന്നാക്കുതും ചീത്തയാക്കുതും. എന്റെ സ്വര്‍ഗവും നരകവും തീരുമാനിക്കുന്നത് ഞാന്‍ തെന്നയാണ്. പ്രസ്തുതബോധത്തിന്റെ അടിസ്ഥാനത്തില്‍, ഇങ്ങനെ ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന ബോധത്താല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഒരു നാനട്ടില്‍ ഉണ്ടെന്നും ഇല്ലെും പറയാനുള്ള ധാര്‍മികശക്തി കൈവരുതോടെ ആ നാട് ക്ഷേമരാഷ്ട്രമായിമാറുു. ഖുര്‍ആന്റെ ദൈവസങ്കല്‍പം ഒരു വലിയ വിപ്ലവം സാധിച്ച് വളരെക്കാലം നിലനിര്‍ത്തിയതായി ചരിത്രം സാക്ഷ്യംവഹിക്കുു. തൗഹീദ് ചുമത്തുന്ന ബാധ്യതകള്‍ 'അല്ലാഹുവല്ലാതെ വേറെയൊരു ദൈവമില്ല' എന്ന തൗഹീദിന്റെ മൂലവാക്യത്തിലെ ദൈവത്തെക്കുറിക്കുന്ന പദം ഇലാഹ് എന്നതത്രെ. ആ പദത്തിന്റെ സാങ്കേതികാര്‍ഥം, 'സ്‌നേഹിക്കപ്പെടാനും നന്ദി കാണിക്കപ്പെടാനും അടിമപ്പെടാനും ആരാധിക്കാനും യഥാര്‍ഥത്തില്‍ അര്‍ഹനായവന്‍' എന്നാകുന്നു. ഏകദൈവത്തെ കുറിക്കാന്‍ ആ പദം (ഇലാഹ്) തന്നെ ഉപയോഗിക്കണമെ് ദൈവശാസ്ത്രിമാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിശുദ്ധഖുര്‍ആനിലും ലാ ഇലാഹ ഇല്ലല്ലാഹ് എതിലെ ഇലാഹിനു പകരമായ ദൈവത്തെക്കുറിക്കുന്ന മറ്റു പദങ്ങളോ നാമങ്ങളോ ഉപയോഗിച്ചു കാണുില്ല. ഇതെടുത്തുപറയാന്‍ കാരണം ദൈവത്തെ പരിചയപ്പെടുത്താന്‍ ഖുര്‍ആന്‍ വ്യാപകമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു പദം (റബ്ബ്) കൂടി ഉള്ളതത്രെ. 'താഴ്ന്നപടിയില്‍നിന്ന് ഉയര്‍ന്ന പടിയിലേക്ക് ക്രമപ്രവൃദ്ധമായി വളര്‍ത്തിക്കൊണ്ടുവരുവന്‍' എന്നാണ് റബ്ബിന്റെ ഭാഷാര്‍ഥം. സാങ്കേതികമായി, 'ശൂന്യതയില്‍നിന്ന് സൃഷ്ടിക്കുകയും സൃഷ്ടിയെ സംവിധാനിക്കുകയും അതിന്റെ ജീവിതമണ്ഡലവും ദൗത്യവും നിര്‍ണയിക്കുകയും നിര്‍ണിതദൗത്യം നിര്‍വഹിക്കാനാവശ്യമായ മാര്‍ഗദര്‍ശനം (ജന്മവാസന മുതല്‍ ദിവ്യബോധനം വരെ) നല്‍കുകയും ചെയ്യുന്നവന്‍ (87: 1-3) എന്നാണ്. 'എല്ലാറ്റിന്റെയും റബ്ബ്', 'സകല ലോകങ്ങളുടെയും റബ്ബ്', 'ആകാശഭൂമികളുടെ റബ്ബ്' എന്നെല്ലാം കാണാം ഖുര്‍ആനില്‍. പക്ഷേ, ലാ റബ്ബ ഇല്ലല്ലാഹ് എു പറഞ്ഞാല്‍ ഖുര്‍ആന്റെ സങ്കല്‍പത്തിലുള്ള ദൈവത്തോട് നീതി പുലര്‍ത്താനാവില്ല. എന്താണ് വ്യത്യാസം? ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം: ഗൃഹനായികയ്ക്ക്, മാതാവിന് റബ്ബത്തുല്‍ ബൈത്ത് (വീടിന്റെ റബ്ബ്) എന്നു പറയും അറബിഭാഷയില്‍. നൊന്തുപെറ്റു ആറ്റുനോറ്റ് പോറ്റിവളര്‍ത്തുകയാണല്ലോ മാതാവ് മക്കളെ ചെയ്യുത്. മാതാവിന്റെ ഈ പരിപാലനത്തോടെ മാതൃപുത്രബന്ധം പൂര്‍ത്തിയാകുന്നില്ലല്ലോ. ഏതൊരു മാതാവാണോ പെറ്റുപോറ്റി വളര്‍ത്തിയത് അവര്‍ ആ മക്കളുടെ സ്‌നേഹത്തിനും നന്ദിക്കും അനുസരണത്തിനും അവകാശപ്പെടുകകൂടി ചെയ്യുന്നു എന്നുവരുമ്പോഴേ പ്രസ്തുതബന്ധം പൂര്‍ണവും സാര്‍ഥകവുമാകുന്നുള്ളൂ. ഇതുതെയാണ് തൗഹീദിന്റെയും നില. മാതാവില്‍നിന്ന് മക്കള്‍ക്കെപോലെ സ്രഷ്ടാവില്‍ിന്ന് സൃഷ്ടികളിലേക്കും പരിപാലനം (റുബൂബിയ്യത്ത് -87: 1-3) കി'ട്ടിക്കൊണ്ടിരിക്കുന്നു. സൃഷ്ടികളുടെ ഭാഗത്തുനിന്ന് ബദലായി സ്രഷ്ടാവിനു കട്ടേണ്ട സ്‌നേഹത്തിനും അനുസരണത്തിനും ആരാധനയ്ക്കും അര്‍ഹനും (ഉലൂഹിയ്യത്ത്) അവന്‍ തെന്നയാകുന്നു എന്നാണ് ഇലാഹ്‌കൊണ്ട് വിവക്ഷിക്കുത്. മറ്റൊരു ഭാഷയില്‍ ഏതൊരുവനാണോ റബ്ബ് അവന്‍തെന്നയായിരിക്കണം ഇലാഹും. (ശിര്‍ക്ക് ചെയ്യരുതെ് പറഞ്ഞപ്പോള്‍ 'എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നീ ശുക്ര്‍ (നന്ദി) ചെയ്യുക' എന്ന് അല്ലാഹു നിര്‍ദേശിച്ചത് (31: 14) ശ്രദ്ധേയമാണ്). ഇത് സ്വാഭാവികമായും ദൈവത്തിന്റെ അവകാശങ്ങളിലേക്ക് നയിക്കുന്നു. അഥവാ ലാ ഇലാഹ ഇല്ലല്ലാഹ് എന്നംഗീകരിക്കുക വഴി താഴെ പറയു കാര്യങ്ങള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമായിത്തീരുന്നു: 1. മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലാതെ. അതിനാല്‍ അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുവനോ സങ്കടങ്ങള്‍ കേള്‍ക്കുവനോ സംരക്ഷിക്കുവനോ സഹായിക്കുവനോ ആയി ധരിക്കാതിരിക്കുക. 2. സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ വാസ്തവത്തില്‍ അല്ലാഹു മാത്രമാകുന്നു. അതിനാല്‍, അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുവരായി കരുതാതിരിക്കുക, മറ്റാരോടും ഭക്തി കാണിക്കാതിരിക്കുക, മറ്റാരെയും ഭയപ്പെടാതിരിക്കുക, മറ്റാരിലും തെന്നത്താന്‍ അര്‍പ്പിക്കാതിരിക്കുക, മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. 3. അല്ലാഹു മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍. അതിനാല്‍ അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക. മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക. മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും നടത്താതിരിക്കുക. 4. സകലരും മാലാഖമാരോ പുണ്യാത്മാക്കളോ അമ്പിയാഓ ഔലിയാഓ ആരുതെയാണെങ്കിലും ശരി -അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുു. അതിനാല്‍, അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക. മറ്റാരോടും അഭയം തേടാതിരിക്കുക. മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക, ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയു വിധം, ദൈവികനിയന്ത്രണങ്ങളില്‍ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. 5. തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുു. അതിനാല്‍ അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക, സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക. മറ്റാരെയും സ്വതന്ത്രനിയമനിര്‍മാതാവായി സ്വീകരിക്കാതിരിക്കുക. ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിന് വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളെയും ശരിയെ് അംഗീകരിക്കുതിനെ നിഷേധിക്കുക. ചുരുക്കത്തില്‍, ഖുര്‍ആന്റെ ദൈവസങ്കല്‍പം ആത്മശുദ്ധീകരണത്തിന് മാത്രമുള്ളതല്ല, സ്വഭാവസംസ്‌കരണത്തിനും കര്‍മവ്യവസ്ഥീകരണത്തിനും നന്മയുടെ പ്രചാരണത്തിനും തിന്മയുടെ പ്രതിരോധത്തിനും നാഗരികതയുടെ നിര്‍മാണത്തിനും കൂടിയുള്ളതാണ്. സാര്‍വലൗകികവും സാര്‍വകാലികവുമായ സമഗ്രവും സമ്പൂര്‍ണവുമായ ഒരു ജീവിതപദ്ധതിയുടെ ഊര്‍ജസ്രോതസ്സാണ് ഖുര്‍ആനിലെ ദൈവം എന്നതിനാല്‍ അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചുപ്രാര്‍ഥിക്കാന്‍ പാടില്ല എിടത്തവസാനിക്കുില്ല തൗഹീദ്. രാഷ്ട്രീയവും നിയമപരവുമായ പരമാധികാരവും ദൈവത്തിനുള്ളതാണ്. ഖുര്‍ആന്റെ സങ്കല്‍പത്തിലുള്ള ദൈവം സത്യാസത്യവിവേചനത്തിന് ഉദാത്തവും പവിത്രവുമായ മാനദണ്ഡം നല്‍കുന്നു എത് ചെറിയ കാര്യമല്ല. ഖുര്‍ആന്റെ മറ്റൊരു ഖുര്‍ആനികസംജ്ഞ തന്നെ ഫുര്‍ഖാന്‍ (സത്യാസത്യവിവേചനം) എന്നാണ്. മനുഷ്യന്‍ മദ്യപിക്കാമോ? മദ്യപാനം ശരിയോ തെറ്റോ, പുണ്യമോ പാപമോ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുക മനുഷ്യന് സാധ്യമല്ല. മദ്യം ഉപകാരപ്രദമോ ഉപദ്രവകരമോ എന്ന് വേണമെങ്കില്‍ തീരുമാനിക്കാന്‍ കഴിഞ്ഞെുവരും. എന്നാലും പ്രശ്‌നം അവസാനിക്കുകയില്ല. ഉപദ്രവകരമാണ്, അതിനാല്‍ വര്‍ജ്യമാണ് എന്ന് തീരുമാനിച്ച ശേഷവും മനുഷ്യനെക്കൊണ്ട് അത് വര്‍ജിപ്പിക്കാവു പ്രേരകശക്തിയൊന്നും ഇേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എതിന് അനുഭവം സാക്ഷിയാണല്ലോ. ഇവിടെ ഖുര്‍ആന്‍ പറയുന്നു: ''മദ്യത്തില്‍ (നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത) വലിയ പാപമുണ്ട്. ജനങ്ങള്‍ക്ക് (കാണാന്‍ കഴിയുന്ന) ഉപകാരവുമുണ്ട്. എന്നാല്‍, മദ്യത്തിന്റെ പാപം അതിന്റെ ഉപകാരത്തേക്കാള്‍ വളരെ കൂടുതലാണ്'' (2: 219). ഇവിടെ ഉപദ്രവം ഉപകാരത്തേക്കാള്‍ കൂടുതലാണ് എന്നല്ല പറഞ്ഞിരിക്കുത് എത് പ്രത്യേകം ശ്രദ്ധേയമത്രെ. മനുഷ്യശരീരത്തിന്റെയും മദ്യത്തിന്റെയും മാനുഫാക്ചറര്‍ മനുഷ്യശരീരമാകുന്ന മേട്ടോറിന് ഇന്ധനം നിര്‍ണയിച്ചപ്പോള്‍ മദ്യമൊഴിച്ച് ഓടിക്കരുത് എന്നും, ഒഴിവാക്കി ഓടിച്ചില്ലെങ്കില്‍ തകര്‍ച്ചയായിരിക്കും ഫലമെും മുറിയിപ്പ് നല്‍കിയിരിക്കുന്നു. ഇവിടെ ഒരു ഡീസല്‍വണ്ടിയുടെ വിധേയത്വം മനുഷ്യവണ്ടി സ്വയം വരിക്കേണ്ടിയിരിക്കുന്നു. രഹസ്യവും പരസ്യവുമറിയു ദൈവം എല്ലാം രേഖപ്പെടുത്തി നാളെ വിചാരണ ചെയ്തു ശിക്ഷിക്കുമെ ബോധം പ്രേരകശക്തിയായി വര്‍ത്തിക്കുകയും ചെയ്യും. എല്ലാവിധ മൂല്യച്യുതികള്‍ക്കു ശേഷവും കോടാനുകോടി ഖുര്‍ആന്റെ അനുയായികള്‍ അവനെ മാത്രം ഭയപ്പെട്ട് മദ്യപിക്കാതിരിക്കുത് ഇന്നും ദൃശ്യമാണല്ലോ.

മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ? മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ? 21glfgj അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം അഭ്യസിക്കാനാവില്ല. ബീജഗണിതത്തിന് ഭിന്നമായ മാനദണ്ഡം അനിവാര്യമത്രെ. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം പോലുള്ളവയ്‌ക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്. ഭൌതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ, ആധ്യാത്മിക ജ്ഞാനം നേടാന്‍ തീര്‍ത്തും ഭിന്നമായ മാര്‍ഗം അനിവാര്യമാണ്. ദൈവം, പരലോകം, സ്വര്‍ഗം, നരകം, മാലാഖ, പിശാച് പോലുള്ള അഭൌതിക കാര്യങ്ങളെ സംബന്ധിച്ച അറിവ് ആര്‍ജിക്കാന്‍ മനുഷ്യന്റെ വശം സ്വന്തമായൊരു മാധ്യമവുമില്ല; ചരിത്രത്തിന്റെ വ്യത്യസ്ത ദശാസന്ധികളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിതരായ ദൈവദൂതന്മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശങ്ങളല്ലാതെ. ദിവ്യബോധനമാകുന്ന ആറാം സ്രോതസ്സിലൂടെ അറിവ് ലഭിക്കുന്ന അനുഗൃഹീതരായ പ്രവാചകന്മാര്‍ പറയുന്ന കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ളവര്‍ നിഷേധിക്കുന്നതും നിരാകരിക്കുന്നതും കണ്ണുള്ളവര്‍ പറയുന്നതിനെ കുരുടന്മാര്‍ ചോദ്യം ചെയ്യുന്നതുപോലെയാണ്. ഇലയുടെ നിറം പച്ചയും കാക്കയുടെ നിറം കറുപ്പും പാലിന്റെ വര്‍ണം വെളുപ്പുമാണെന്ന് നാം പറയുമ്പോള്‍ തങ്ങളത് കണ്ടറിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ അന്ധന്മാര്‍ അതംഗീകരിക്കുന്നില്ലെങ്കില്‍ വര്‍ണപ്രപഞ്ചം അവര്‍ക്ക് തീര്‍ത്തും അന്യവും അപ്രാപ്യവുമായിരിക്കും. അതുപോലെ തന്നെയാണ് ദിവ്യസന്ദേശങ്ങളെ അംഗീകരിക്കാത്തവരുടെയും അവസ്ഥ. അഭൌതിക ജ്ഞാനം അവര്‍ക്ക് അന്യവും എന്നും അജ്ഞാതവുമായിരിക്കും. മരണശേഷമുള്ള മറുലോകത്തെ കുറിച്ചും അവിടത്തെ സ്വര്‍ഗനരകങ്ങളെ സംബന്ധിച്ചും മനുഷ്യരാശിക്ക് അറിവു നല്‍കിയത് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിവിധ നാടുകളില്‍ നിയോഗിതരായ ദൈവദൂതന്മാരാണ്. അവര്‍ എല്ലാവരും അതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഭൌതിക പ്രപഞ്ചത്തിന്റെ ഘടനയും അതിലെ മനുഷ്യന്റെ അവസ്ഥയും അത്തരമൊരു ലോകത്തിന്റെ അനിവാര്യതയിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. നീതി നടക്കണമെന്നാഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ പോലും നീതിക്കുവേണ്ടി വാദിക്കുന്നു. തങ്ങള്‍ നീതിയുടെ വക്താക്കളെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഒരാള്‍ വധിക്കപ്പെട്ടാല്‍ അയാളുടെ ആശ്രിതര്‍ കൊലയാളിയെ ശിക്ഷിക്കണമെന്ന് കൊതിക്കുന്നു. നീതിപുലരാനുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹമാണല്ലോ ലോകത്ത് നിയമവും നീതിന്യായ വ്യവസ്ഥയും കോടതികളും നിയമപാലകരുമെല്ലാമുണ്ടാകാന്‍ കാരണം. നീതി നടക്കണമെന്ന് പറയാത്ത ആരുമുണ്ടാവില്ലെന്നര്‍ഥം. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ നീതി പുലരുന്ന നാടും സമൂഹവുമില്ല. ആരെത്ര വിചാരിച്ചാലും നിഷ്‌കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യവുമല്ല. ഒരാളെ കൊന്നാല്‍ പരമാവധി സാധിക്കുക കൊലയാളിയെ കൊല്ലാനാണ്. എന്നാല്‍ അതുകൊണ്ട് വധിക്കപ്പെട്ടവന്റെ, നിത്യവൈധവ്യത്തിന്റെ നിതാന്ത വേദന അനുഭവിക്കുന്ന വിധവയ്ക്ക് ഭര്‍ത്താവിനെയോ അനാഥത്വത്തിന്റെ പ്രയാസം പേറുന്ന മക്കള്‍ക്ക് പിതാവിനെയോ ലഭിക്കുകയില്ല. ഘാതകനെ വധിക്കുന്നതുപോലും കൊലയ്ക്കുള്ള യഥാര്‍ഥ പരിഹാരമോ പ്രതിവിധിയോ അല്ലെന്നര്‍ഥം. അത് ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമത്രെ. ഇതുതന്നെ കൊലയാളി ശിക്ഷിക്കപ്പെട്ടാലാണ്. എന്നാല്‍ ഭൂമിയിലെ യഥാര്‍ഥ അവസ്ഥ എന്താണ്? എന്നും എങ്ങും കൊലയാളികള്‍ സ്വൈരവിഹാരം നടത്തുന്നു. കൊള്ളക്കാര്‍ രംഗം കൈയടക്കുന്നു. ചൂഷകന്‍മാര്‍ മാന്യത ചമയുന്നു. അഴിമതിക്കാര്‍ സസുഖം വാഴുന്നു. അക്രമികള്‍ ആധിപത്യം നടത്തുന്നു. വഞ്ചകന്മാര്‍ വിഘ്‌നമൊട്ടുമില്ലാതെ നാട്ടിലെങ്ങും വിഹരിക്കുന്നു. നീതി നടത്തേണ്ട ന്യായാധിപന്മാര്‍ അനീതിക്ക് കൂട്ടുനില്‍ക്കുന്നു. പണത്തിനും പദവിക്കുമായി പരാക്രമികളുടെ പക്ഷം ചേരുന്നു. ഭരണാധികാരികള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നു. പൊതുജനങ്ങളെവിടെയും പീഡിപ്പിക്കപ്പെടുന്നു. അടിക്കടി അനീതിക്കും അക്രമത്തിനും അടിപ്പെടുന്നു. നീതിക്കായുള്ള അവരുടെ അര്‍ഥനകളൊക്കെയും വ്യര്‍ഥമാവുന്നു. അതിനാല്‍ നീതി പലപ്പോഴും മരീചിക പോലെ അപ്രാപ്യമത്രെ. മഹാഭൂരിപക്ഷത്തിനും തീര്‍ത്തും അന്യവും. നന്മ നടത്തുന്നവര്‍ ഇവിടെ കൊടിയ കഷ്ടനഷ്ടങ്ങള്‍ക്കിരയാവുന്നു. ആരെയും അല്പവും അലോസരപ്പെടുത്താത്തവര്‍ അക്രമിക്കപ്പെടുന്നു. നിസ്വാര്‍ഥരായി നിലകൊള്ളുന്നവര്‍ നിരന്തരം മര്‍ദിക്കപ്പെടുന്നു. എന്നാല്‍ വിദ്രോഹവൃത്തികളില്‍ വ്യാപൃതരാവുന്നവരോ, വിപത്തേതുമേല്‍ക്കാതെ സസുഖം വാഴുന്നു. ഒരാളെ കൊന്നാല്‍ പകരം കൊലയാളിയെ വധിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, പത്തും നൂറും ആയിരവും പതിനായിരവും പേരെ വധിച്ചവരെ ശിക്ഷിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ നിഷ്‌കൃഷ്ടമായ നീതി നടത്താന്‍ ആര്‍ക്കുമിവിടെ സാധ്യമല്ല. കൊല്ലപ്പെടുന്ന നിരപരാധരും അവരുടെ ആശ്രിതരുമനുഭവിക്കുന്ന പ്രയാസങ്ങള്‍ അപാരമത്രെ. അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ഏവരും അശക്തരും. അതുകൊണ്ടുതന്നെ മരണത്തോടെ മനുഷ്യജീവിതം ഒടുങ്ങുമെങ്കില്‍ ലോകഘടന തീര്‍ത്തും അനീതിപരമാണ്. അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമാണ്; വ്യവസ്ഥാപിതമായ പ്രപഞ്ചഘടനയോട് തീരെ പൊരുത്തപ്പെടാത്തതും. അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖവും കൈവിരലും ഗന്ധവും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളുമെല്ലാം നല്കപ്പെട്ട് വ്യവസ്ഥാപിതമായും ആസൂത്രിതമായും യുക്തിനിഷ്ഠമായും സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അന്ത്യം അപ്പാടെ അനീതിപരമാവുക അസംഭവ്യമത്രെ. അതിനാല്‍ യഥാര്‍ഥവും പൂര്‍ണവുമായ നീതി പുലരുക തന്നെ വേണം. ഭൂമിയിലത് അസംഭവ്യമായതിനാല്‍ പരലോകം അനിവാര്യമാണ്. എല്ലാവരും തങ്ങളുടെ കര്‍മഫലം അവിടെവെച്ച് അനുഭവിക്കുംനന്മ ചെയ്തവന്‍ രക്ഷയും തിന്മ ചെയ്തവന്‍ ശിക്ഷയും. മരണശേഷം നീതി പുലരുന്ന മറുലോകമില്ലെങ്കില്‍ നീതിബോധമുള്ളവര്‍ നിത്യനിരാശരായിരിക്കും. സദാ അസ്വസ്ഥരും അസംതൃപ്തരുമായിരിക്കും. അതോടൊപ്പം എല്ലാ മനുഷ്യരും പ്രകൃത്യാ നീതി കൊതിക്കുന്നു. അതിനാല്‍ അത് പുലരുന്ന ഒരു പരലോകം നീതിയുടെ തേട്ടമത്രെ; മാനവ മനസ്സിന്റെ മോഹസാക്ഷാല്‍ക്കാരവും. വളരെ വ്യവസ്ഥാപിതമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവിതം നീതിരഹിതമായി മരണത്തോടെ ഒടുങ്ങുമെന്ന് ധരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തിനിഷ്ഠവും ബുദ്ധിപൂര്‍വകവുമാണ് നീതി പുലരുന്ന പരലോകത്തെ സംബന്ധിച്ച വിശ്വാസം. മനുഷ്യജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളെല്ലാം അവനില്‍ കൃത്യമായും കണിശമായും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ സമര്‍ഥനായ ഡോക്ടര്‍ക്ക് ശസ്ത്രക്രിയയിലൂടെ അവ കണ്ടെത്താനാവില്ല. അതിവിദഗ്ധമായ ഉപകരണങ്ങള്‍ക്കുപോലും അവ പകര്‍ത്തുക സാധ്യമല്ല. അതോടൊപ്പം അവയൊക്കെ മനുഷ്യന് ഓര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു. അപ്രകാരം തന്നെ നാം തൊടുന്നേടത്തെല്ലാം നമ്മുടെ വിരലടയാളങ്ങള്‍ പതിയുന്നു. സഞ്ചരിക്കുന്നേടത്തൊക്കെ നമ്മുടെ ശരീരത്തിന്റെ ഗന്ധം വ്യാപരിക്കുന്നു. പറയുന്ന വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിച്ചു ചേരുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ വാക്കുകളും പ്രവൃത്തികളും ചലനങ്ങളും വിചാരവികാരങ്ങളുമെല്ലാം നമുക്കനുകൂലമോ പ്രതികൂലമോ ആയി സാക്ഷ്യം വഹിക്കാന്‍ സാധിക്കുമാറ് രേഖപ്പെടുത്തപ്പെടുന്നു. നമ്മില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മുടിയും ഇറ്റിവീഴുന്ന രക്തവും സ്രവിക്കുന്ന ഇന്ദ്രിയത്തുള്ളിയുമൊക്കെ നമുക്ക് അനുകൂലമോ പ്രതികൂലമോ ആയ സാക്ഷ്യമായിത്തീരുന്നു. സര്‍വോപരി, ഇല്ലായ്മയില്‍നിന്ന് പ്രപഞ്ചത്തെയും മനുഷ്യനുള്‍പ്പെടെ അതിലുള്ള സര്‍വതിനെയും വളരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും കൃത്യമായും കണിശമായും സൃഷ്ടിച്ച ദൈവത്തിന് മനുഷ്യന്റെ പുനഃസൃഷ്ടി ഒട്ടും പ്രയാസകരമോ അസാധ്യമോ അല്ല. അതുകൊണ്ടു തന്നെ മരണശേഷം മറുലോകത്ത് മനുഷ്യരെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും ഭൂമിയിലെ കര്‍മങ്ങളുടെ ഫലം അവിടെവച്ച് അനുഭവിക്കേണ്ടി വരുമെന്നും ദൈവം തന്റെ ദൂതന്‍മാരിലൂടെ അറിയിച്ചതുപോലെ സംഭവിക്കുകതന്നെ ചെയ്യും. അതൊട്ടും അവിശ്വസനീയമോ അയുക്തികമോ അല്ല. മറിച്ച്, അത്യദ്ഭുതകരമായ അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവിതം അനീതിക്കിരയായി, അര്‍ഥരഹിതമായി എന്നെന്നേക്കുമായി അവസാനിക്കുമെന്ന് പറയുന്നതാണ് അയുക്തികവും അവിശ്വസനീയവും! ഒരു കാര്യവും കൂടി സൂചിപ്പിക്കാനാഗ്രഹിക്കുന്നു. നാം ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നുകൊണ്ട് മനസ്സിലാക്കുന്നതാണ് യഥാര്‍ഥ വസ്തുതയെന്ന് ധരിക്കുന്നത് ശരിയല്ല. ഉപകരണമേതുമില്ലാതെ നിഴലിനെ നോക്കുമ്പോള്‍ അത് തീര്‍ത്തും നിശ്ചലമാണെന്നാണ് നമുക്കു തോന്നുക. എന്നാല്‍ നിഴലിന് സദാ നേരിയ ചലനമുണ്ടല്ലോ. മരീചിക വെള്ളമാണെന്ന് കരുതാറുണ്ട്. അടുത്തെത്തുമ്പോഴാണ് സത്യം ബോധ്യമാവുക. നിദ്രാ വേളയിലെ സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്നാണ് നമുക്ക് അപ്പോള്‍ തോന്നുക. ഉണരുന്നതോടെ മറിച്ച് അനുഭവപ്പെടുന്നു. അതിനാല്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ള നമുക്ക് മനസ്സിലാക്കാനാവാത്ത പലതും ദിവ്യബോധനമാകുന്ന അറിവിന്റെ ആറാം സ്രോതസ്സ് തുറന്നുകിട്ടുന്ന ദൈവദൂതന്‍മാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. സ്വപ്നം കാണുന്നവന്‍ അപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറമാണ് വസ്തുതയെന്ന്, ഉണര്‍ന്നിരിക്കുന്നവന്‍ അറിയുന്ന പോലെ ഇന്ദ്രിയ ബന്ധിതനായ മനുഷ്യന്‍ കാണുന്നതിനപ്പുറമാണ് സത്യമെന്ന് ദൈവദൂതന്‍മാരറിയുന്നു. അവരത് സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു. അഭൌതികജ്ഞാനത്തിന്റെ പിഴക്കാത്ത ഏകാവലംബം അതു മാത്രമത്രെ. 2 മനുഷ്യന്‍ മരണമടഞ്ഞാല്‍ ചിലര്‍ മണ്ണില്‍ മറവുചെയ്യുന്നു. ഏറെ വൈകാതെ മൃതശരീരം മണ്ണോടു ചേരുന്നു. വേറെ ചിലര്‍ ജഡം ചിതയില്‍ ദഹിപ്പിക്കുന്നു. അതോടെ അത് ചാരമായി മാറുന്നു. നദിയിലൊഴുക്കപ്പെടുന്ന ശവശരീരങ്ങളെ മത്സ്യം വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. ഈ വിധം അപ്രത്യക്ഷരാവുന്ന മനുഷ്യരെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കുമെന്നല്ലേ ഇസ്ലാം അവകാശപ്പെടുന്നത്? ഇത് വിശ്വസനീയമാണോ? മനുഷ്യബുദ്ധിക്ക് നിരക്കുന്നതാണോ? എന്നും എവിടെയും മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായിരുന്നു. അറിയപ്പെടുന്ന മനുഷ്യചരിത്രത്തില്‍ ഈശ്വരവിശ്വാസമില്ലാത്ത സമൂഹങ്ങളും ജനതകളും വളരെ വിരളമത്രെ. അതുകൊണ്ടുതന്നെ ദൈവദൂതന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് നിരീശ്വരവാദികളെയായിരുന്നില്ല. മറിച്ച്, മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്ത ദൈവവിശ്വാസികളെയായിരുന്നു. പ്രവാചകന്മാര്‍ക്കെതിരെ അണിനിരന്ന വിവിധ കാലഘട്ടങ്ങളിലെ ജനങ്ങള്‍ പരലോകത്തെ അവിശ്വസിക്കുന്നവരും തള്ളിപ്പറയുന്നവരുമായിരുന്നു. അവരുന്നയിച്ച വാദങ്ങളും ചോദ്യങ്ങളും വിശുദ്ധഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: 'അവര്‍ ദൈവനാമത്തില്‍ ശക്തമായി ആണയിട്ടു പറയുന്നു: മരിച്ചുപോകുന്നവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ച് എഴുന്നേല്‍പിക്കുകയില്ല.'' (അധ്യായം 16, വാക്യം 38). 'ജീവിതമെന്നാല്‍ നമ്മുടെ ഈ ഐഹികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാമൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല'' (അധ്യായം 6, വാക്യം 29). 'നിങ്ങള്‍ മരിച്ച് മണ്ണും അസ്ഥിയുമായ ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്ന് ഇയാള്‍ നിങ്ങളോട് പറയുന്നോ? എന്നാലത് വളരെ വളരെ വിദൂരം തന്നെ. ഇയാള്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് വളരെ വിദൂരമത്രെ! നമ്മുടെ ഐഹികജീവിതമല്ലാതെ ജീവിതമില്ല. ഇവിടെ നാം മരിക്കുന്നു. ജീവിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ല.'' (അധ്യായം 23, വാക്യം 36, 37). 'അവര്‍ അവരുടെ മുന്‍ഗാമികള്‍ പറഞ്ഞതുതന്നെ പറയുന്നു. അവര്‍ പറയുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിക്കഴിഞ്ഞാല്‍ പിന്നെയും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഈ വാഗ്ദാനം ഞങ്ങള്‍ ഏറെ കേട്ടിട്ടുള്ളതാണ്. പണ്ട് ഞങ്ങളുടെ പൂര്‍വപിതാക്കളും കേട്ടുപോന്നിട്ടുണ്ട്. അതാവട്ടെ കേവലം കെട്ടുകഥകള്‍ മാത്രമാകുന്നു''(അധ്യായം 23, വാക്യം 82, 83). 'അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും അസ്ഥിപഞ്ജരവുമായി മാറിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഞങ്ങളുടെ പൂര്‍വപിതാക്കളും അങ്ങനെ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?'' (അധ്യായം 37, വാക്യം 16, 17). പുരാതന കാലം മുതല്‍ക്കുതന്നെ ദൈവവിശ്വാസികളായ പലരും പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഉപര്യുക്ത വാക്യങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. അവിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിച്ചും അവിശ്വസിച്ചും സംശയിച്ചും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായ മറുപടി നല്‍കുന്നു. 'അവര്‍ ചോദിക്കുന്നു: 'ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിത്തീര്‍ന്നാല്‍ പിന്നെ വീണ്ടും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ?' അവരോടു പറയുക: നിങ്ങള്‍ കല്ലോ തുരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍ ജീവനുള്‍ക്കൊള്ളാന്‍ തീരെ അസാധ്യമായതെന്ന് നിങ്ങള്‍ക്ക് തോന്നുന്ന മറ്റെന്തെങ്കിലും കടുത്ത സൃഷ്ടിയായിക്കൊള്ളുക. എന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടും.' അവര്‍ തീര്‍ച്ചയായും ചോദിക്കും: 'ആരാണ് ഞങ്ങളെ വീണ്ടും ജീവിതത്തിലേക്ക് മടക്കുക?' പറയുക: 'ആദ്യതവണ സൃഷ്ടിച്ചവനാരോ അവന്‍ തന്നെ.' അവര്‍ തലയിളക്കി പരിഹാസത്തോടെ ചോദിക്കും: 'ഓഹോ, അതെപ്പോഴാണുണ്ടാവുക?' പറയുക: അദ്ഭുതമെന്ത്? അടുത്തുതന്നെ അത് സംഭവിച്ചേക്കാം. ദൈവം നിങ്ങളെ വിളിക്കുന്ന നാളില്‍ അതിനുത്തരമായി നിങ്ങളവനെ സ്തുതിച്ചുകൊണ്ട് പുറപ്പെട്ടുവരും. 'ഞങ്ങള്‍ അല്‍പനേരം മാത്രമേ ഈ അവസ്ഥയില്‍ കഴിഞ്ഞിട്ടുള്ളൂ' എന്നായിരിക്കും അന്നേരം നിങ്ങളുടെ തോന്നല്‍'' (അധ്യായം 17, വാക്യം 4952). 'ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിക്കഴിഞ്ഞ ശേഷം പുതിയ സൃഷ്ടിയായി വീണ്ടും എഴുന്നേല്‍പിക്കപ്പെടുകയോ' എന്നു ചോദിച്ചതിനുള്ള പ്രതിഫലമാണിത്. ഭൂലോകത്തെയും വാനലോകങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന് ഇവരെപ്പോലുള്ളവരെയും സൃഷ്ടിക്കുവാന്‍ തീര്‍ച്ചയായും കഴിവുണ്ടെന്ന് ഇവര്‍ക്ക് മനസ്സിലായിട്ടില്ലേ? അവരെ പുനരുജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതിന് അവനൊരു സമയം നിര്‍ണയിച്ചുവച്ചിട്ടുണ്ട്. അതുണ്ടാവുമെന്നതില്‍ സംശയമില്ല. പക്ഷേ, അതിനെ ധിക്കരിക്കുക തന്നെ വേണമെന്ന് ധിക്കാരികള്‍ക്ക് ശാഠ്യമുണ്ട്''(അധ്യായം 17, വാക്യം 98, 99). 'മനുഷ്യരേ, മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക: ആദിയില്‍ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ രേതസ്‌കണത്തില്‍നിന്ന്. പിന്നെ ഒട്ടിപ്പിടിക്കുന്നതില്‍നിന്ന്, പിന്നെ രൂപം പ്രാപിച്ചതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. ഈ വിവരണം നിങ്ങള്‍ക്ക് യാഥാര്‍ഥ്യം വ്യക്തമാകാനത്രെ. നാമുദ്ദേശിക്കുന്ന ബീജത്തെ ഒരു നിശ്ചിത അവധി വരെ ഗര്‍ഭാശയങ്ങളില്‍ നിവസിപ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു. പിന്നെ നിങ്ങള്‍ യൌവനം പ്രാപിക്കുന്നു. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ തിരിച്ചുവിളിക്കപ്പെടുന്നു. ചിലരാവട്ടെ എല്ലാം അറിഞ്ഞശേഷം ഒന്നും അറിയാത്തവരായിത്തീരാന്‍, മോശമായ പ്രായാധിക്യത്തിലേക്ക് നയിക്കപ്പെടുന്നു. ഭൂമി വരണ്ടുകിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടികൊള്ളുന്നു. പുഷ്പിണിയാവുന്നു. കൌതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു. അവന്‍ സകലതിനും കഴിവുള്ളവനാണെന്നതിനാലാണിതൊക്കെയും ഉണ്ടാവുന്നത്. അതിനാല്‍ പുനരുത്ഥാനവേള വരികതന്നെ ചെയ്യും. അതില്‍ സംശയമേയില്ല. ഖബ്‌റിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും, തീര്‍ച്ച''(അധ്യായം 22, വാക്യം 57). 'നിങ്ങള്‍ ലോകരെയെല്ലാം സൃഷ്ടിക്കുകയും പിന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്നത് അത് അവന് ഒരു ജീവിയെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെയേയുള്ളൂ.'' (അധ്യായം 31, വാക്യം 28) 'സത്യനിഷേധികള്‍ വലിയ വാദമായി ഉന്നയിച്ചു, മരണാനന്തരം തങ്ങളൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുകയില്ലെന്ന്. അവരോടു പറയുക: അല്ല; എന്റെ നാഥനാണ് സത്യം! നിങ്ങള്‍ തീര്‍ച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യും. അങ്ങനെ ചെയ്യല്‍ അല്ലാഹുവിന് തീര്‍ത്തും അനായാസകരമത്രെ.'' (അധ്യായം 64, വാക്യം 7). 'ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാല്‍ ക്ഷീണിക്കാത്തവനുമായ അല്ലാഹു തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനാണെന്ന കാര്യം ഈ ജനത്തിന് മനസ്സിലായിട്ടില്ലെന്നോ? എന്തുകൊണ്ടില്ല? നിശ്ചയം, അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു'' (അധ്യായം 46, വാക്യം 33). 'മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ, അവന്‍ വെറുതെ വിടപ്പെടുമെന്ന്? അവന്‍ വിസര്‍ജിക്കപ്പെട്ട നിസ്സാരമായ ശുക്‌ളകണമായിരുന്നില്ലേ? പിന്നീടവന്‍ ഒട്ടിപ്പിടിക്കുന്ന വസ്തുവായി. അനന്തരം അല്ലാഹു അവന്റെ ശരീരം സൃഷ്ടിച്ചു. അവയവങ്ങള്‍ സംവിധാനിച്ചു. എന്നിട്ടതില്‍നിന്ന് സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വര്‍ഗങ്ങളുണ്ടാക്കി. അവന്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെന്നോ?''(അധ്യായം 75, വാക്യം 3640). 'അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന് ഇതാകുന്നു: എന്തെന്നാല്‍ ഭൂമിയെ ചൈതന്യമറ്റു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാലോ, പെട്ടെന്നതാ അത് ചലനം കൊള്ളുകയും വളര്‍ന്നു വികസിക്കുകയും ചെയ്യുന്നു. നിശ്ചയം, ഈ മൃതഭൂമിയെ സജീവമാക്കിയതാരോ, അവന്‍ മരിച്ചുപോയവരെയും ജീവിപ്പിക്കുന്നവനാകുന്നു. അവന്‍ സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ'' (അധ്യായം 41, വാക്യം 39). 'മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ സംഘടിപ്പിക്കാന്‍ നമുക്കാവില്ലെന്ന്. എന്തുകൊണ്ടാവില്ല? നാമവന്റെ വിരല്‍തുമ്പുകള്‍ വരെ കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ.'' (അധ്യായം 75, വാക്യം 3, 4). ചുരുക്കത്തില്‍, ഇല്ലായ്മയില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അവനെ പുനരുജ്ജീവിപ്പിക്കുക ഒട്ടും പ്രയാസകരമായ കാര്യമല്ല. അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി കൈവിരലുകളും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളും ഗന്ധവുമൊക്കെ നല്‍കി സൃഷ്ടികര്‍മം നിര്‍വഹിച്ച ദൈവത്തിന് മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് തീര്‍ത്തും അനായാസകരമത്രെ. നിര്‍ജീവമായ ഭൂമി മഴ കിട്ടിയാല്‍ സജീവമാകുന്ന പോലെ മരിച്ചു മണ്ണായ മനുഷ്യരെ അല്ലാഹു വിളിക്കുമ്പോള്‍ പുനരുജ്ജീവിച്ച് ഓടിയെത്തുന്നുവെന്നത് തീരെ അയുക്തികമോ അവിശ്വസനീയമോ അല്ല. ശരീരത്തിന്റെ നേരിയ ഒരു അംശമുപയോഗിച്ച് ക്‌ളോണിംഗിലൂടെ പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്ന ലോകത്ത്, സര്‍വശക്തനായ ദൈവം മനുഷ്യനെ പുനഃസൃഷ്ടിക്കുമെന്ന സത്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് അയുക്തികവും വിസ്മയകരവുമായ കാര്യം. മനുഷ്യന്‍ മരണമടഞ്ഞാല്‍ ചിലര്‍ മണ്ണില്‍ മറവുചെയ്യുന്നു. ഏറെ വൈകാതെ മൃതശരീരം മണ്ണോടു ചേരുന്നു. വേറെ ചിലര്‍ ജഡം ചിതയില്‍ ദഹിപ്പിക്കുന്നു. അതോടെ അത് ചാരമായി മാറുന്നു. നദിയിലൊഴുക്കപ്പെടുന്ന ശവശരീരങ്ങളെ മത്സ്യം വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. ഈ വിധം അപ്രത്യക്ഷരാവുന്ന മനുഷ്യരെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കുമെന്നല്ലേ ഇസ്ലാം അവകാശപ്പെടുന്നത്? ഇത് വിശ്വസനീയമാണോ? മനുഷ്യബുദ്ധിക്ക് നിരക്കുന്നതാണോ? എന്നും എവിടെയും മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായിരുന്നു. അറിയപ്പെടുന്ന മനുഷ്യചരിത്രത്തില്‍ ഈശ്വരവിശ്വാസമില്ലാത്ത സമൂഹങ്ങളും ജനതകളും വളരെ വിരളമത്രെ. അതുകൊണ്ടുതന്നെ ദൈവദൂതന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് നിരീശ്വരവാദികളെയായിരുന്നില്ല. മറിച്ച്, മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്ത ദൈവവിശ്വാസികളെയായിരുന്നു. പ്രവാചകന്മാര്‍ക്കെതിരെ അണിനിരന്ന വിവിധ കാലഘട്ടങ്ങളിലെ ജനങ്ങള്‍ പരലോകത്തെ അവിശ്വസിക്കുന്നവരും തള്ളിപ്പറയുന്നവരുമായിരുന്നു. അവരുന്നയിച്ച വാദങ്ങളും ചോദ്യങ്ങളും വിശുദ്ധഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: 'അവര്‍ ദൈവനാമത്തില്‍ ശക്തമായി ആണയിട്ടു പറയുന്നു: മരിച്ചുപോകുന്നവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ച് എഴുന്നേല്‍പിക്കുകയില്ല.'' (അധ്യായം 16, വാക്യം 38). 'ജീവിതമെന്നാല്‍ നമ്മുടെ ഈ ഐഹികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാമൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല'' (അധ്യായം 6, വാക്യം 29). 'നിങ്ങള്‍ മരിച്ച് മണ്ണും അസ്ഥിയുമായ ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്ന് ഇയാള്‍ നിങ്ങളോട് പറയുന്നോ? എന്നാലത് വളരെ വളരെ വിദൂരം തന്നെ. ഇയാള്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് വളരെ വിദൂരമത്രെ! നമ്മുടെ ഐഹികജീവിതമല്ലാതെ ജീവിതമില്ല. ഇവിടെ നാം മരിക്കുന്നു. ജീവിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ല.'' (അധ്യായം 23, വാക്യം 36, 37). 'അവര്‍ അവരുടെ മുന്‍ഗാമികള്‍ പറഞ്ഞതുതന്നെ പറയുന്നു. അവര്‍ പറയുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിക്കഴിഞ്ഞാല്‍ പിന്നെയും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഈ വാഗ്ദാനം ഞങ്ങള്‍ ഏറെ കേട്ടിട്ടുള്ളതാണ്. പണ്ട് ഞങ്ങളുടെ പൂര്‍വപിതാക്കളും കേട്ടുപോന്നിട്ടുണ്ട്. അതാവട്ടെ കേവലം കെട്ടുകഥകള്‍ മാത്രമാകുന്നു''(അധ്യായം 23, വാക്യം 82, 83). 'അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും അസ്ഥിപഞ്ജരവുമായി മാറിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഞങ്ങളുടെ പൂര്‍വപിതാക്കളും അങ്ങനെ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?'' (അധ്യായം 37, വാക്യം 16, 17). പുരാതന കാലം മുതല്‍ക്കുതന്നെ ദൈവവിശ്വാസികളായ പലരും പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഉപര്യുക്ത വാക്യങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. അവിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിച്ചും അവിശ്വസിച്ചും സംശയിച്ചും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായ മറുപടി നല്‍കുന്നു. 'അവര്‍ ചോദിക്കുന്നു: 'ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിത്തീര്‍ന്നാല്‍ പിന്നെ വീണ്ടും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ?' അവരോടു പറയുക: നിങ്ങള്‍ കല്ലോ തുരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍ ജീവനുള്‍ക്കൊള്ളാന്‍ തീരെ അസാധ്യമായതെന്ന് നിങ്ങള്‍ക്ക് തോന്നുന്ന മറ്റെന്തെങ്കിലും കടുത്ത സൃഷ്ടിയായിക്കൊള്ളുക. എന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടും.' അവര്‍ തീര്‍ച്ചയായും ചോദിക്കും: 'ആരാണ് ഞങ്ങളെ വീണ്ടും ജീവിതത്തിലേക്ക് മടക്കുക?' പറയുക: 'ആദ്യതവണ സൃഷ്ടിച്ചവനാരോ അവന്‍ തന്നെ.' അവര്‍ തലയിളക്കി പരിഹാസത്തോടെ ചോദിക്കും: 'ഓഹോ, അതെപ്പോഴാണുണ്ടാവുക?' പറയുക: അദ്ഭുതമെന്ത്? അടുത്തുതന്നെ അത് സംഭവിച്ചേക്കാം. ദൈവം നിങ്ങളെ വിളിക്കുന്ന നാളില്‍ അതിനുത്തരമായി നിങ്ങളവനെ സ്തുതിച്ചുകൊണ്ട് പുറപ്പെട്ടുവരും. 'ഞങ്ങള്‍ അല്‍പനേരം മാത്രമേ ഈ അവസ്ഥയില്‍ കഴിഞ്ഞിട്ടുള്ളൂ' എന്നായിരിക്കും അന്നേരം നിങ്ങളുടെ തോന്നല്‍'' (അധ്യായം 17, വാക്യം 4952). 'ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിക്കഴിഞ്ഞ ശേഷം പുതിയ സൃഷ്ടിയായി വീണ്ടും എഴുന്നേല്‍പിക്കപ്പെടുകയോ' എന്നു ചോദിച്ചതിനുള്ള പ്രതിഫലമാണിത്. ഭൂലോകത്തെയും വാനലോകങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന് ഇവരെപ്പോലുള്ളവരെയും സൃഷ്ടിക്കുവാന്‍ തീര്‍ച്ചയായും കഴിവുണ്ടെന്ന് ഇവര്‍ക്ക് മനസ്സിലായിട്ടില്ലേ? അവരെ പുനരുജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതിന് അവനൊരു സമയം നിര്‍ണയിച്ചുവച്ചിട്ടുണ്ട്. അതുണ്ടാവുമെന്നതില്‍ സംശയമില്ല. പക്ഷേ, അതിനെ ധിക്കരിക്കുക തന്നെ വേണമെന്ന് ധിക്കാരികള്‍ക്ക് ശാഠ്യമുണ്ട്''(അധ്യായം 17, വാക്യം 98, 99). 'മനുഷ്യരേ, മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക: ആദിയില്‍ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ രേതസ്‌കണത്തില്‍നിന്ന്. പിന്നെ ഒട്ടിപ്പിടിക്കുന്നതില്‍നിന്ന്, പിന്നെ രൂപം പ്രാപിച്ചതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. ഈ വിവരണം നിങ്ങള്‍ക്ക് യാഥാര്‍ഥ്യം വ്യക്തമാകാനത്രെ. നാമുദ്ദേശിക്കുന്ന ബീജത്തെ ഒരു നിശ്ചിത അവധി വരെ ഗര്‍ഭാശയങ്ങളില്‍ നിവസിപ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു. പിന്നെ നിങ്ങള്‍ യൌവനം പ്രാപിക്കുന്നു. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ തിരിച്ചുവിളിക്കപ്പെടുന്നു. ചിലരാവട്ടെ എല്ലാം അറിഞ്ഞശേഷം ഒന്നും അറിയാത്തവരായിത്തീരാന്‍, മോശമായ പ്രായാധിക്യത്തിലേക്ക് നയിക്കപ്പെടുന്നു. ഭൂമി വരണ്ടുകിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടികൊള്ളുന്നു. പുഷ്പിണിയാവുന്നു. കൌതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു. അവന്‍ സകലതിനും കഴിവുള്ളവനാണെന്നതിനാലാണിതൊക്കെയും ഉണ്ടാവുന്നത്. അതിനാല്‍ പുനരുത്ഥാനവേള വരികതന്നെ ചെയ്യും. അതില്‍ സംശയമേയില്ല. ഖബ്‌റിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും, തീര്‍ച്ച''(അധ്യായം 22, വാക്യം 57). 'നിങ്ങള്‍ ലോകരെയെല്ലാം സൃഷ്ടിക്കുകയും പിന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്നത് അത് അവന് ഒരു ജീവിയെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെയേയുള്ളൂ.'' (അധ്യായം 31, വാക്യം 28) 'സത്യനിഷേധികള്‍ വലിയ വാദമായി ഉന്നയിച്ചു, മരണാനന്തരം തങ്ങളൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുകയില്ലെന്ന്. അവരോടു പറയുക: അല്ല; എന്റെ നാഥനാണ് സത്യം! നിങ്ങള്‍ തീര്‍ച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യും. അങ്ങനെ ചെയ്യല്‍ അല്ലാഹുവിന് തീര്‍ത്തും അനായാസകരമത്രെ.'' (അധ്യായം 64, വാക്യം 7). 'ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാല്‍ ക്ഷീണിക്കാത്തവനുമായ അല്ലാഹു തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനാണെന്ന കാര്യം ഈ ജനത്തിന് മനസ്സിലായിട്ടില്ലെന്നോ? എന്തുകൊണ്ടില്ല? നിശ്ചയം, അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു'' (അധ്യായം 46, വാക്യം 33). 'മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ, അവന്‍ വെറുതെ വിടപ്പെടുമെന്ന്? അവന്‍ വിസര്‍ജിക്കപ്പെട്ട നിസ്സാരമായ ശുക്‌ളകണമായിരുന്നില്ലേ? പിന്നീടവന്‍ ഒട്ടിപ്പിടിക്കുന്ന വസ്തുവായി. അനന്തരം അല്ലാഹു അവന്റെ ശരീരം സൃഷ്ടിച്ചു. അവയവങ്ങള്‍ സംവിധാനിച്ചു. എന്നിട്ടതില്‍നിന്ന് സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വര്‍ഗങ്ങളുണ്ടാക്കി. അവന്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെന്നോ?''(അധ്യായം 75, വാക്യം 3640). 'അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന് ഇതാകുന്നു: എന്തെന്നാല്‍ ഭൂമിയെ ചൈതന്യമറ്റു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാലോ, പെട്ടെന്നതാ അത് ചലനം കൊള്ളുകയും വളര്‍ന്നു വികസിക്കുകയും ചെയ്യുന്നു. നിശ്ചയം, ഈ മൃതഭൂമിയെ സജീവമാക്കിയതാരോ, അവന്‍ മരിച്ചുപോയവരെയും ജീവിപ്പിക്കുന്നവനാകുന്നു. അവന്‍ സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ'' (അധ്യായം 41, വാക്യം 39). 'മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ സംഘടിപ്പിക്കാന്‍ നമുക്കാവില്ലെന്ന്. എന്തുകൊണ്ടാവില്ല? നാമവന്റെ വിരല്‍തുമ്പുകള്‍ വരെ കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ.'' (അധ്യായം 75, വാക്യം 3, 4). ചുരുക്കത്തില്‍, ഇല്ലായ്മയില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അവനെ പുനരുജ്ജീവിപ്പിക്കുക ഒട്ടും പ്രയാസകരമായ കാര്യമല്ല. അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി കൈവിരലുകളും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളും ഗന്ധവുമൊക്കെ നല്‍കി സൃഷ്ടികര്‍മം നിര്‍വഹിച്ച ദൈവത്തിന് മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് തീര്‍ത്തും അനായാസകരമത്രെ. നിര്‍ജീവമായ ഭൂമി മഴ കിട്ടിയാല്‍ സജീവമാകുന്ന പോലെ മരിച്ചു മണ്ണായ മനുഷ്യരെ അല്ലാഹു വിളിക്കുമ്പോള്‍ പുനരുജ്ജീവിച്ച് ഓടിയെത്തുന്നുവെന്നത് തീരെ അയുക്തികമോ അവിശ്വസനീയമോ അല്ല. ശരീരത്തിന്റെ നേരിയ ഒരു അംശമുപയോഗിച്ച് ക്‌ളോണിംഗിലൂടെ പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്ന ലോകത്ത്, സര്‍വശക്തനായ ദൈവം മനുഷ്യനെ പുനഃസൃഷ്ടിക്കുമെന്ന സത്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് അയുക്തികവും വിസ്മയകരവുമായ കാര്യം. 3 മുസ്ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ്ലാം പറയുന്നത്? ഇത് തീര്‍ത്തും സങ്കുചിത വീക്ഷണമല്ലേ? പരലോകത്തും സംവരണമോ? ഒരാള്‍ പരീക്ഷ പാസാകണമെന്നാഗ്രഹിക്കുന്നില്ല. പരീക്ഷക്കു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നുമില്ല. എങ്കില്‍ മറ്റെന്തൊക്കെ എഴുതിയാലും പരീക്ഷയില്‍ വിജയിക്കുകയില്ല. വിജയിക്കുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. അപ്രകാരംതന്നെ രോഗം മാറണമെന്ന് ആഗ്രഹിക്കുന്നില്ല; രോഗശമനത്തിന് നിര്‍ദേശിക്കപ്പെട്ട മരുന്ന് കഴിക്കുന്നുമില്ല. എന്നാലും രോഗം മാറണമെന്ന് ആരും പറയുകയില്ലല്ലോ. ഇവ്വിധംതന്നെ സ്വര്‍ഗം ലക്ഷ്യമാക്കാതെ, സ്വര്‍ഗലബ്ധിക്കു നിശ്ചയിക്കപ്പെട്ട മാര്‍ഗമവലംബിക്കാതെ ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുകയില്ല. അത്തരക്കാര്‍ക്കും സ്വര്‍ഗം നല്‍കണമെന്ന് നീതിബോധമുള്ളവരാരും അവകാശപ്പെടുകയുമില്ല. സ്വര്‍ഗം സജ്ജനങ്ങള്‍ക്കുള്ള ദൈവത്തിന്റെ ദാനമാണ്. വേദഗ്രന്ഥത്തില്‍ ദൈവദൂതന്മാരിലൂടെയാണ് അല്ലാഹു അത് വാഗ്ദാനം ചെയ്തത്. അത് ലഭ്യമാകാന്‍ വ്യക്തമായ മാര്‍ഗം നിശ്ചയിച്ചിട്ടുമുണ്ട്. അതിനാല്‍ ആര്‍ ദൈവം, സ്വര്‍ഗം, ദൈവദൂതന്മാര്‍, വേദഗ്രന്ഥം തുടങ്ങിയവയില്‍ യഥാവിധി വിശ്വസിച്ച് സ്വര്‍ഗം ലക്ഷ്യം വച്ച് അതിനു നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നുവോ അവര്‍ക്ക് സ്വര്‍ഗം ലഭിക്കും. ഇക്കാര്യത്തിലാരോടും ദൈവം ഒട്ടും വിവേചനം കാണിക്കുകയില്ല. എന്നാല്‍ സ്വര്‍ഗത്തില്‍ വിശ്വസിക്കുകയോ അത് ലക്ഷ്യം വെക്കുകയോ അത് വാഗ്ദാനം ചെയ്ത ദൈവത്തെയും ആ അറിവു നല്‍കിയ ദൈവദൂതനെയും വേദഗ്രന്ഥത്തെയും അംഗീകരിക്കുകയോ ചെയ്യാതെ, അതിനു നിശ്ചയിക്കപ്പെട്ട മാര്‍ഗമവലംബിക്കാതെ ജീവിക്കുന്നവര്‍ക്ക് അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. ലഭിക്കണമെന്ന് പറയുന്നതിലൊട്ടും അര്‍ഥവുമില്ല. അതിനാലിതില്‍ സങ്കുചിതത്വത്തിന്റെയോ സംവരണത്തിന്റെയോ പ്രശ്‌നമില്ല. നിഷ്‌കൃഷ്ടമായ നീതിയാണ് ദീക്ഷിക്കപ്പെടുക.

ഇസ്‌ലാമിക ഭരണത്തിലെ മതന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളായതിനാലല്ലേ എല്ലാ മതക്കാര്‍ക്കും തുല്യാവകാശം നല്‍കുന്ന സെക്കുലരിസം ഇവിടെ നിലനില്‍ക്കുന്നത്? ഭൂരിപക്ഷം മുസ്‌ലീം കളായിരുന്നുവെങ്കില്‍ ഇന്ത്യയും മതാധിഷ്ഠിത ഇസ്‌ലാമിക രാഷ്ട്രമാവുകയും മറ്റു മതാനുയായികള്‍ രണ്ടാംതരം പൌരന്മാരാവുകയോ മതംമാറാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യുമായിരുന്നില്ലേ? സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ. ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: 'മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256). 'നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29). ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: 'ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69). 'നബിയേ, നീ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്‌ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22). ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: 'നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.'' സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: 'മുഹമ്മദ് പല അറബ്‌െ്രെകസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60). പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: 'ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' (Alexander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).). മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ. ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്‌റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. 'നജ്‌റാനിലെ െ്രെകസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.'' ഒന്നാം ഖലീഫ അബൂബക്ര്! സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: 'അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.'' മധ്യപൂര്‍വദേശത്തെ െ്രെകസ്തവവിശ്വാസികള്‍ മുസ്ലിം ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ മതസ്വാതന്ത്യ്രം അനുവദിച്ചിരുന്നതിനാല്‍ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമന്‍ ഭരണാധികാരിയായിരുന്ന ഹിരാക്‌ളിയസിന്റെ മര്‍ദന കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: 'ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്‌മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല''(ങശരവമലഹ വേല ലഹറലൃ ഢീഹ. 2, ജജ. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67). ഇന്ത്യയിലെ മുസ്ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: 'മുസ്ലിംകള്‍ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്യ്രം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുകയുമുണ്ടായി.''(History of Muslim Rule, Page 46). ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: 'മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാര്‍ക്കും പൂജാരിമാര്‍ക്കും തങ്ങളുടെ ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.''(Ibid, Page 49). മകന്‍ ഹുമയൂണിന് ബാബര്‍ ചക്രവര്‍ത്തി നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണാം: 'ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതില്‍ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നല്‍കിയാല്‍ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താല്‍ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയര്‍ ഭരണകര്‍ത്താവിനെയും സ്‌നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമര്‍ത്തലിലൂടെയല്ല''(ഉദ്ധരണം: മിസിസ് നിലോഫര്‍ അഹ്മദ്, ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്‌റഡീസ്, ന്യൂഡല്‍ഹി). ആലംഗീര്‍ നാമയിലിങ്ങനെ വായിക്കാം: 'ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നല്‍കുകയുമുണ്ടായി''(ഉദ്ധരണം:Illustrated weekly, 5.10.'75). പണ്ഡിറ്റ് സുന്ദര്‍ലാല്‍ പറയുന്നു: 'അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നല്‍കിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കല്‍പനകള്‍ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്''. ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ര്! സ്വിദ്ദീഖിനോട് രാജ്യത്തെ െ്രെകസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്‌കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്‌കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്‌തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ െ്രെകസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി. ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്‌കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്‌കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്‌കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്‌തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്‌കരിക്കുകയാണുണ്ടായത്. അമുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രം നല്‍കുന്ന ഇസ്ലാം അവരുടെ ഒരവകാശവും ഹനിക്കാന്‍ അനുവദിക്കുന്നില്ല. പ്രവാചകന്‍ തിരുമേനി അരുള്‍ ചെയ്യുന്നു: 'സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.''(അബൂദാവൂദ്) 'ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71). വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്‌റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്‌നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201). സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: 'അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78). എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തില്‍ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതിമതകക്ഷി ഭേദമന്യേ നിഷ്‌കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുര്‍ആന്‍ കല്‍പിക്കുന്നു: 'വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം''(5:8). ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിം പൌരന്മാര്‍ക്കെതിരെ കലാപം നടത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെടും. വധിച്ചാല്‍ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ തകര്‍ത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ സ്വാതന്ത്യ്രവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അല്‍പവും അനീതിക്കോ കൈയേറ്റങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ ഇരയാവുകയില്ല. രാജ്യത്തെ ആദിവാസികളും പിന്നോക്ക ജാതിക്കാരുമെല്ലാം തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കെ, ചോദ്യത്തിലുന്നയിച്ച, ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന പരാമര്‍ശം സൂക്ഷ്മമോ വസ്തുനിഷ്ഠമോ അല്ലെന്നുകൂടി പറയേണ്ടതുണ്ട്.