..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 16 February 2015


ഖുര്‍ആനിലെ ദൈവസങ്കല്‍പം ''താങ്കള്‍ മുഹമ്മദ് മുഖേന ദൈവത്തെ അറിയുകയോ ദൈവം മുഖേന മുഹമ്മദിനെ അറിയുകയോ എന്താണുണ്ടായത്?'' മുഹമ്മദ് നബി(സ)യുടെ പിതൃവ്യപുത്രനും മകളുടെ ഭര്‍ത്താവും അദ്ദേഹത്തിന്റെ വിയോഗാനന്തരം ഇസ്‌ലാമികരാഷ്ട്രത്തിന്റെ അമരത്തിരുന്ന (അമീര്‍) നാലാമത്തെ നേതാവും പണ്ഡിതനും കവിയും ബഹുമുഖപ്രതിഭയുമായിരുന്ന അലിയ്യുബ്‌നു അബീത്വാലിബിനോട് ഒരാള്‍ ചോദിച്ചതാണിത്. അദ്ദേഹം പറഞ്ഞു: ''ഇന്നാലിന്ന മുഹമ്മദിനെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു എന്ന് ദൈവം എന്നോട് പറഞ്ഞു എന്നാണെങ്കില്‍, ദൈവത്തിന് എന്നോട് നേരിട്ട്് സംവദിക്കാമെങ്കില്‍പിന്നെ എനിക്കെന്തിനാണൊരു മുഹമ്മദ്? ഇനി, പ്രപഞ്ചത്തിനൊരു നാഥനുണ്ടെന്ന് മുഹമ്മദ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതെങ്കില്‍ മുഹമ്മദിനെയാണല്ലോ ഞാന്‍ കൂടുതല്‍ വിശ്വസിക്കുന്നത്. എന്നാലിത് രണ്ടുമല്ല സംഭവിച്ചത്. ഞാന്‍ ദൈവത്തെ അറിഞ്ഞത് ദൈവം മുഖേനത്തെന്നയാണ്. ദൈവം എന്നെക്കൊണ്ട് എന്താണുദ്ദേശിക്കുന്നത്് എന്ന് അറിയിച്ചുതരിക മാത്രമാണ് മുഹമ്മദ് ചെയ്തത്.'' dfuj76ll വിശുദ്ധഖുര്‍ആന്റെ ദൈവസങ്കല്‍പനരീതിയാണിവിടെ മഹാനായ അലി(റ) അനാവരണം ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ദൈവം മുഖേന ദൈവത്തെ അറിയുക? ശൂന്യത ഒുന്നുമുണ്ടാക്കുന്നില്ല. ഇല്ലാത്തത് കൊടുക്കാനും കഴിയില്ല. അതിനാല്‍, ഒരു വസ്തുവോ പ്രവൃത്തിയോ കണ്ടാല്‍ അതുണ്ടാക്കിയ, പ്രവര്‍ത്തിച്ച ഒരു ആസ്തിക്യവും ആ ആസ്തിക്യത്തിന്റെ ചില ഗുണങ്ങളും അതില്‍നിന്നുതന്നെ ഗ്രഹിക്കാവുതാണ്. ഉദാഹരണമായി, ഒരാള്‍ ധരിച്ചിരിക്കുന്ന കുപ്പായം കണ്ടാല്‍ അത് തുന്നിയ ഒരു തയ്യല്‍ക്കാരന്‍ ഉണ്ടെന്നു മനസ്സിലാക്കാമല്ലോ. ഇവിടെ തയ്യല്‍ക്കാരനെ കണ്ടെത്തുത് അയാളിലൂടെത്തെയാകുന്നു. എന്നാല്‍ തയ്യല്‍ക്കാരന്‍ പറഞ്ഞ സമയത്ത് തുന്നിത്തരുമോ, കൂലി കൂടുതല്‍ വാങ്ങുമോ എന്നൊക്കെ അയാളുമായി നേരിട്ടിടപെട്ടിട്ടുള്ള ആളില്‍നിന്ന് കേട്ടറിയണം. ഇതൊരു ചെറിയ കാര്യമായിതോന്നാം. എന്നാലിതൊരു വലിയ കാര്യംകൂടിയാകുന്നു. ലോകത്ത് നാളിതുവരേക്കും ലഭിച്ചിട്ടുള്ള മുഴുവന്‍ അറിവുകളുടെയും അടിസ്ഥാനമാണത്. അതിനാല്‍ അറിവ് ആര്‍ജിക്കാന്‍ മനുഷ്യന് ലഭ്യമായ മുഴുവന്‍ മാര്‍ഗങ്ങളും മാധ്യമങ്ങളും മുഖേന വിശിഷ്യാ, ഇന്ദ്രിയങ്ങളും യുക്തിബോധവും വിവേചനശക്തിയുമെല്ലാം ഉപയോഗിച്ച് ദൈവത്തെയും ദൈവേഛകളെയും കണ്ടെത്താന്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചാഹ്വാനം ചെയ്യുന്നു: 'സ്വയം സ്ഫുടവും മറ്റുള്ളതിനെ സ്ഫുടീകരിക്കുതുമായ, അതുല്യമായ ഭാഷയിലും ശൈലിയിലും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, നിങ്ങള്‍ ബുദ്ധി പ്രവര്‍ത്തിപ്പിക്കുതിന് (തഅഖുല്‍) വേണ്ടിയാണെ'് ഖുര്‍ആന്‍ പറയുു (12: 2, 43:3). തിലും തനിക്കുചുറ്റിലും നിറഞ്ഞുകിടക്കു പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ വിസ്മൃത യാഥാര്‍ഥ്യങ്ങളെ (തദക്കുര്‍) മാത്രമല്ല, നവംനവങ്ങളായ വസ്തുതകളെ(തഫക്കുര്‍)യും കണ്ടെത്താമെന്ന് അത് ചൂണ്ടിക്കാണിക്കുന്നു. പ്രപഞ്ചം തന്നെ നിരീക്ഷിക്കപ്പെടേണ്ടതായ തുറുവച്ച ഒരു മഹാഗ്രന്ഥമാണെന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നു. അന്വേഷിക്കാനും ആലോചിക്കാനും പ്രേരകവും സഹായകവുമായ പ്രതിഭാസങ്ങളെയും ദൃഷ്ടാന്തങ്ങളെയും വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെയും ഒരുപോലെ ആയത്ത് എന്ന ഒരൊറ്റ പദംകൊണ്ടാണ് നാമകരണം ചെയ്തിരിക്കുത്. 'അത്ഭുതമുളവാക്കുന്ന അടയാളം' എന്നാണാ വാക്കിന്റെ അര്‍ഥം. നീ പറയുക: നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക; എിന്നിട്ട്്്് നിരീക്ഷിക്കുക എങ്ങനെയാണവന്‍ സൃഷ്ടി ആരംഭിച്ചിരിക്കുതന്ന് എന്ന്'' (29: 19-20). ''നിങ്ങള്‍ സ്വയം സ്രവിപ്പിക്കുന്ന ശുക്ലത്തെ കാണേണ്ടതുപോലെ കണ്ടിട്ടുണ്ടോ? അതിനെ സൃഷ്ടിച്ചതാരാണ്? മരണവുമുണ്ടല്ലോ, അതിനെ തോല്‍പിക്കാനാവുമോ?' (56: 58-62). കുടിക്കുന്ന വെള്ളം, കഴിക്കുന്ന ആഹാരം, കൃഷി, കച്ചവടം, യാത്ര, വാഹനം, വായു, വെളിച്ചം, നിഴല്‍, മഴ, മേഘം, പക്ഷിമൃഗാദികള്‍, ഗോളങ്ങള്‍, നക്ഷത്രങ്ങള്‍, ഭ്രമണപഥങ്ങള്‍ തുടങ്ങി തന്നിലും തനിക്കു ചുറ്റിലും മണ്ണിലും വിണ്ണിലുമായി നിറഞ്ഞുകിടക്കുന്ന എണ്ണിയാലൊടുങ്ങാത്ത അത്ഭുതപ്രതിഭാസങ്ങളെക്കുറിച്ച് സ്വയം ചിന്തിച്ച് ദൈവത്തെ കണ്ടെത്താന്‍ ശതക്കണക്കിന് സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍, അത്തരത്തിലുള്ള ഒരു കണ്ടെത്തലിലൂടെ ദൈവത്തിന്റെ സമ്പൂര്‍ണമായ ഗുണവിശേഷങ്ങളുടെ വിശദമായ ജ്ഞാനം ലഭിക്കുകയോ ഭൂമിയില്‍ മനുഷ്യനെക്കൊണ്ട് ദൈവം എന്താണുദ്ദേശിക്കുതെന്ന് സംശയരഹിതമായി മനസ്സിലാക്കാന്‍ സാധിക്കുകയോ ചെയ്തുകൊള്ളണമെന്നില്ല. എന്നല്ല, അതൊരുവേള അസാധ്യവുമാണ്. ദിവ്യബോധനവും ദൈവദൂതനും വേദഗ്രന്ഥവും അനിവാര്യമാകുതിവിടെയാണ്. മാതാവിന്റെ മുലയില്‍ പാല്‍ചൊരിയുകയും ഹൃദയത്തില്‍ വാത്സല്യം ചുരത്തുകയും ചെയ്ത അദൃശ്യശക്തി കാരുണ്യവാനാണെന്ന് നിശ്ചയം. എന്നാലാ കാരുണ്യത്തിന്റെ അളവ് എത്രയാണ്? എന്റെ മാതാവിലും എന്റെ ഭാര്യയിലും പെണ്‍മക്കളിലും കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിക്കുതുമായ കാരുണ്യത്തിന്റെ ദാതാവും വിധാതാവുമായ മഹാകാരുണ്യവാനോട് എനിക്ക് നന്ദി കാണിക്കണം. അത് എങ്ങനെ വേണം? സര്‍വസ്വവും അവന് സമര്‍പ്പിച്ച് അവന്റെ മാത്രം അടിമയും പ്രതിനിധിയുമായി അവനു മാത്രം വഴങ്ങിയും വണങ്ങിയും ജീവിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുമന്നു. ജന്തുക്കളിലഖിലം കാണുന്ന മാതൃവാത്സല്യം അവന്റെ കാരുണ്യത്തിന്റെ നൂറിലൊരംശം മാത്രമാണെും താന്‍ ആരോടെല്ലാം എങ്ങനെ എത്രത്തോളം കാരുണ്യം കാണിക്കണമെന്നും 'തയ്യല്‍ക്കാരനു'മായി സംവദിച്ചി'ുള്ള മുഹമ്മദ്‌നബി(സ)യും പറയുന്നു. (കാരുണ്യത്തിനുള്ള ഖുര്‍ആനിക സംജ്ഞയായ റഹ്മത്ത് എന്ന വാക്ക് ഗര്‍ഭപാത്രം എന്ന് അര്‍ഥമുള്ള റഹ്്്മത്ത്് എന്ന വാക്കില്‍നിന്നുണ്ടായതാണ് എന്നത് ശ്രദ്ധേയമത്രെ). വിശുദ്ധഖുര്‍ആന്‍ സമര്‍പ്പിക്കുന്ന ദൈവം കാരുണ്യത്തിന്റെ സമ്പൂര്‍ണതയാണ്. മഹാകാരുണ്യമായി, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി, വിശ്വാസികള്‍ക്കൊരു ശമനൗഷധമായി അവന്‍ അവതരിപ്പിച്ചതാണ് ഖുര്‍ആന്‍. അത് കൊടുത്തയക്കാന്‍ അവന്‍ തെരഞ്ഞെടുത്ത മുഹമ്മദ് നബി(സ) ലോകര്‍ക്ക് മുഴുവന്‍ കാരുണ്യവുമാണ്. വിശുദ്ധഖുര്‍ആന്‍ താന്‍ രചിച്ചതല്ലെന്നും തന്റെ ചിന്തയ്‌ക്കോ ധിഷണയ്‌ക്കോ ഇഛാഭിലാഷങ്ങള്‍ക്കോ അതിന്റെ അക്ഷരങ്ങളിലോ അര്‍ഥങ്ങളിലോ യാതൊരു പങ്കുമില്ലെുന്നം അതിനാല്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അത് ദൈവവചനമാണെും മുഹമ്മദ് നബിയുടെ പേരില്‍ വിശുദ്ധഖുര്‍ആന്‍ തീര്‍ത്തുപറയുന്നു: ''പ്രവാചകരേ, അവരോട് പറയുക: എന്റെ പക്കല്‍ അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. ഞാന്‍ അഭൗതികകാര്യങ്ങള്‍ അറിയുന്നുമില്ല. ഞാന്‍ ഒരു മാലാഖയാണെന്നും നിങ്ങളോട് പറയുന്നില്ല. എനിക്കവതരിച്ചുകൊണ്ടിരിക്കുന്ന ദിവ്യബോധനത്തെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എിന്നട്ട'് അവരോട് ചോദിക്കുക. അന്ധരും കാഴ്ചയുള്ളവരും തുല്യരാവുക സാധ്യമാണോ? നിങ്ങള്‍ ചിന്തിക്കുന്നില്ലേ?'' (6: 50). ''പ്രവാചകരേ, പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നുവെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുവെന്നേയുള്ളൂ. അതിനാല്‍ തന്റെ റബ്ബിനെ കണ്ടുമുട്ടുമെ് പ്രതീക്ഷിക്കുവരാരോ അവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചുകൊള്ളട്ടെ. തന്റെ നാഥനുള്ള അടിമത്തത്തില്‍ ആരെയും പങ്കാളിയാക്കാതിരിക്കുകയും ചെയ്യെട്ട'' (18: 110). അതേ, തനിക്ക് യാതൊരു പങ്കുമില്ലാത്തവിധം മുഹമ്മദ് നബി(സ)ക്ക് നല്‍കപ്പെട്ടിട്ടുള്ള ദിവ്യബോധന(വഹ്‌യ്)ങ്ങളുടെ സമാഹാരമാണ് വിശുദ്ധഖുര്‍ആന്‍. ദൈവം താന്‍ ഇഛിക്കുതെന്തും നിര്‍വഹിക്കാന്‍ കഴിവുള്ളവനായിരിക്കണമല്ലോ. എന്നാല്‍, സര്‍വശക്തനായ ദൈവത്തില്‍ വിശ്വസിക്കുവര്‍ പോലും അവന്‍ തന്നെ സൃഷ്ടിച്ച മനുഷ്യരില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് പ്രത്യേകമായി വിവരങ്ങള്‍ നല്‍കുകയും സംവദിക്കുകയും ചെയ്തു എന്നു പറയുമ്പോള്‍ അവിശ്വസിക്കുകയോ അമ്പരക്കുകയോ ചെയ്യുന്നു. അത്തരക്കാരുടെ പ്രതികരണവും ഖുര്‍ആന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (6:91, 14:10, 24:3, 23: 24,33, 26:154,186, 36:15, 17:94, 23:34, 54:24). ''നിങ്ങള്‍ക്ക് മുറിയിപ്പു തരുതിനുവേണ്ടി നിങ്ങളില്‍നിന്നുതെയുള്ള ഒരാള്‍ക്ക് ദിവ്യബോധനം വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ?'' (6:63,69) എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. എാലാ അത്ഭുതവും നിഷേധവും അസ്ഥാനത്താണെും ഖുര്‍ആന്‍ സോദാഹരണം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ''നിന്റെ നാഥന്‍ തേനീച്ചകള്‍ക്ക് വഹ്‌യ് (ബോധനം) നല്‍കി. എന്തെന്നാല്‍ മലകളിലും മരങ്ങളിലും മണ്ണിനുമീതെ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകള്‍ വയ്ക്കുക. പിന്നീട് എല്ലാതരം കനികളില്‍നിന്നും സത്തയൂറ്റുക. എന്നി'്ട്ട്്് നിന്റെ നാഥന്‍ ഒരുക്കിത്തന്ന പാതകളിലൂടെ സഞ്ചരിക്കുക. അവയുടെ ഉള്ളറകളില്‍നിന്ന് വര്‍ണവൈവിധ്യമുള്ള ഒരു പാനീയം പുറത്തുവരും. മനുഷ്യര്‍ക്കതില്‍ രോഗശമനമുണ്ട്. നിശ്ചയം, ചിന്തിക്കു ജനത്തിനതില്‍ ദൃഷ്ടാന്തമുണ്ട്'' (16: 68-69) തേനീച്ചകള്‍ക്ക് അവയുടെ നാഥന്‍ വഹ്‌യ് നല്‍കി എന്നല്ല പറഞ്ഞിരിക്കുത് എന്നത് ശ്രദ്ധേയമത്രെ. നിനക്ക് വഹ്‌യ് നല്‍കിയിട്ടുള്ള നിന്റെ നാഥന്‍ തേനീച്ചകളുടെയും നാഥനാണ്. അവന്‍ അവയ്ക്കും വഹ്‌യ് നല്‍കിയിട്ടുണ്ട്. അഥവാ, തേനീച്ചകള്‍ക്ക് വഹ്‌യ് നല്‍കിയിട്ടുള്ള, അവയുടെ നാഥന്‍ തെയാണ് നിനക്ക് വഹ്‌യ് നല്‍കിയിട്ടുള്ള നിന്റെ നാഥന്‍. മേല്‍സൂക്തങ്ങളില്‍ രണ്ടു തവണ 'നിന്റെ നാഥന്‍' എിന്നുവന്നതും ശ്രദ്ധേയമാണ്. ആദ്യത്തേത് മുഹമ്മദ് നബിയോടും ഖുര്‍ആന്റെ വായനക്കാരനോടുമാണെങ്കില്‍ രണ്ടാമത്തേത് ഓരോ തേനീച്ചയോടുമാണ്. ഇരുവര്‍ഗങ്ങളുടെയും നാഥന്‍ ഒരു ദൈവമാകുന്നു. തേനീച്ചയ്ക്ക് ജന്മവും ജന്മവാസനയും നല്‍കിയിട്ടുള്ളവന്‍ തെയാണ് നിനക്ക് ജന്മവും വഹ്‌യും നല്‍കിയിട്ടുള്ളത്. തേനീച്ചയ്ക്ക് നല്‍കപ്പെട്ടി്ട്ടുള്ള ജന്മവാസനയെ വഹ്‌യ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് വളരെ അര്‍ഥവത്താണ്. ആ ജന്മവാസനയും അത്ഭുതകരവും അവിശ്വസനീയവും തെയല്ലേ? സര്‍വസാധാരണത്വംകൊണ്ടും സാര്‍വത്രികതകൊണ്ടും വിസ്മയം വിനഷ്ടമായി എന്നല്ലേയുള്ളൂ. മനുഷ്യരേക്കാള്‍ നിസ്സാരരായ അവ എത്ര മനോഹരമായി ജീവിക്കുന്നു.മനുഷ്യര്‍ക്കും അത്തരമൊരു ജന്മവാസന മതിയായിരുന്നെന്ന് തോന്നിപ്പോവുകയാണ്! മനുഷ്യര്‍ക്ക് മാതൃകയാക്കാനുതകുമാറ് മനോഹരമായ ഒരു സാമൂഹികജീവിതം നയിക്കാന്‍ ആവശ്യമായ വെളിപാടുകള്‍ (വഹ്‌യുകള്‍) തേനീച്ചകള്‍ക്ക് നല്‍കിയ അവയുടെ ദൈവം മനുഷ്യന് ദിവ്യബോധനമൊന്നും നല്‍കുകയുണ്ടായില്ലേ?സൃഷ്ടി സോദ്ദേശ്യമാണെും (3:191) സൃഷ്ടിച്ച എല്ലാറ്റിനും മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ടെും (20:50, 38: 27) ഖുര്‍ആന്‍ അവകാശപ്പെടുന്നു. ജന്മവാസന, ഇന്ദ്രിയങ്ങള്‍, ബുദ്ധിശക്തി എിവ മുഖേനയാണ് ദൈവം മാര്‍ഗദര്‍ശനം നിര്‍വഹിക്കുത്. അവ എല്ലാമുണ്ടായി'ും തെറ്റും ശരിയും തിരിച്ചറിയാനോ ആത്യന്തികമായി ഗുണകരമായത് ഏത്, ദോഷകരമായത് ഏത് എന്ന് തീരുമാനിക്കാനോ മനുഷ്യന്റെ ലഭ്യമായ ഫാക്കല്‍റ്റികള്‍ക്ക് കഴിയാതെവരുന്നിടത്ത്, സാന്മാര്‍ഗികനിയമങ്ങളുടെ മേഖലയില്‍ ദൈവം തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ബോധനം നല്‍കുന്നത് അസാധാരണത്വം കൊണ്ട് മാത്രമാണ് അത്ഭുതകരമായിത്തീര്‍ത്. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ ജന്മവാസനപോലെത്തെന്നയുള്ള എന്നാല്‍, അതിനേക്കാള്‍ പരിഷ്‌കരിച്ച സ്വാഭാവികവും പ്രകൃതിപരവുമായ ഒരു പ്രതിഭാസം മാത്രമാണ് വഹ്‌യ്. പ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന വഹ്‌യ് അറിവിന്റെ ഉറവിടം അല്ലാഹുവാകുന്നു (67:26), മനുഷ്യനെ അറിയാത്തത് പഠിപ്പിച്ചത് അവനാകുന്നു, പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചതും അവന്‍ തന്നെ (96: 4,5). മാതാവിന്റെ വയറ്റില്‍നിന്ന്്് പുറത്തുവരുമ്പോള്‍ അവനൊന്നും അറിഞ്ഞുകൂടായിരുന്നു (16: 78). അറിവ് ആര്‍ജിക്കാന്‍ ജന്മവാസനയും ഇന്ദ്രിയങ്ങളും ബുദ്ധിശക്തിയും നല്‍കി. പ്രതിഭാശാലികളില്‍ ശരാശരിക്കു മീതെ കാണപ്പെടുന്ന അസാധാരണപ്രതിഭയും അവന്‍ നല്‍കിയതു തന്നെ. പ്ലാറ്റോക്കും സോക്രട്ടീസിനും ന്യൂട്ടനും ഐന്‍സ്റ്റീനും ടാഗോറിനും ഇഖ്ബാലിനും ലഭിച്ചിട്ടുള്ള പ്രതിഭകള്‍ ദൈവം നല്‍കിയ ഇല്‍ഹാമുകളാകുന്നു. എന്നിട്ടും മനുഷ്യന്റെ അറിവ് തുഛമായി തുടരുന്നു (17: 85). പാപപുണ്യങ്ങളുടെയും ആത്മാവിന്റെയും മേഖലയും മനുഷ്യനെക്കുറിച്ച ദൈവേഛയും അപ്രാപ്യമായി അവശേഷിക്കുമ്പോള്‍ വഴികാട്ടിയും വഴിവിളക്കുമായി പ്രവാചകനെയും വേദഗ്രന്ഥത്തെയും ദൈവം അയച്ചുതരുന്നു എന്നത് ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള അനിവാര്യമായ നീതിനിര്‍വഹണമാകുന്നു; മഹത്തായ അനുഗ്രഹവും. മറ്റൊരു നിലയ്ക്കും വഹ്‌യ് അനിവാര്യമാണ്. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും ചേര്‍ന്നൊരുക്കിത്തിട്ടുള്ളതും നിത്യേന ഉപയോഗിച്ചുകൊണ്ടിരിക്കുതുമായ ധാരാളം ഉപകരണങ്ങള്‍ ഉണ്ടല്ലോ. അവ വാങ്ങുമ്പോള്‍ ഉപയോഗിക്കുതിനും പരിരക്ഷിക്കുതിനുമുള്ള നിര്‍ദേശങ്ങള്‍കൂടി ലഭിക്കും (Operation and Maintenance manual). ഉപഭോക്താക്കള്‍ അവയെ അന്ധമായി അനുസരിക്കുകയും ചെയ്യുന്നു. 110 വാള്‍ട്ട്്്‌കൊണ്ട് പ്രവര്‍ത്തിക്കുതിനുള്ള ഉപകരണങ്ങള്‍ 220-ല്‍ കണക്റ്റ് ചെയ്യുന്നില്ല. ഡീസല്‍ വണ്ടിയില്‍ പെട്രോള്‍ ഒഴിക്കുന്നില്ല. ഇതൊക്കെ തീരുമാനിച്ചതും കല്‍പിച്ചതും ആരാണ്? അവയുടെ ഉല്‍പാദകന്‍ തന്നെ. അയാള്‍ക്ക് അതിനുള്ള അധികാരം എവിടെനിന്നു കിട്ടി? ഉല്‍പാദകന് അറിയാം ഉല്‍പന്നത്തിന്റെ ഉള്ളുകള്ളികള്‍. സര്‍വാംഗീകൃതമായ പ്രസ്തുത രണ്ടു തത്ത്വങ്ങളെയും ഖുര്‍ആന്‍ നേരത്തേതന്നെ ശരിവച്ചിരിക്കുന്നു: ''സൃഷ്ടിച്ചവനു സൃഷ്ടിയെപ്പറ്റി അറിയില്ലെന്നോ?'' (67:14). ''അറിയുക, അവന്റേതു മാത്രമാകുു സൃഷ്ടി, അവനുമാത്രമാകുു ശാസനാധികാരവും'' (7:54). തേനീച്ച ഒരു പറക്കു ജന്തുവാണല്ലോ. പറവകളെ കണ്ടുപഠിച്ചാണല്ലോ മനുഷ്യന്‍ പറക്കുത്. ഒരു വൈമാനികന് മേപ്പുകളും കോമ്പസുകളും കമ്പ്യൂട്ടറുകളും റഡാറും റേഡിയോ മുന്നറിയിപ്പുകളും ഉപഗ്രഹത്തില്‍നിുള്ള സവിശേഷ സിഗ്നലുകളും എല്ലാം വേണം ജിദ്ദയില്‍നി് കോഴിക്കോ്േട്ടക്ക് പറക്കാന്‍. പക്ഷേ, പതിവായി കോഴിക്കോട്ട്്് വരാറുള്ള ദേശാടനപ്പക്ഷികള്‍ അങ്ങനെ വല്ലതും ഉപയോഗിച്ചാണോ ശരിയായ ദിശാനിര്‍ണയം നിര്‍വഹിക്കുന്നത്? ഭൂമിശാസ്ത്രപരവും സമയബന്ധിതവുമായ കൃത്യത പാലിക്കുതിന് പക്ഷികളെ സഹായിക്കു ഘടകങ്ങള്‍ എന്തൊക്കെയാണ്? അവയുടെ ജീനുകളില്‍ അതായത് ഡി.എന്‍.എകളില്‍ ദേശാടനപരിധി രേഖപ്പെടുത്തിയതാരാണ്? അതൊക്കെ ചെയ്തുവച്ച ഉടയതമ്പുരാന് തന്റെ ഒരു സൃഷ്ടിയോട് സവിശേഷമായി സംവദിക്കാന്‍ ആവശ്യമായ സംവിധാനം, ഒരു പ്രത്യേകതരം 'സ്വീകരണി' സംവിധാനിക്കാനാവില്ലേ? (ഈ മൊബൈല്‍ഫോണ്‍ യുഗത്തില്‍ മനുഷ്യന്‍ ദൈവത്തെ ഇത്ര കൊച്ചാക്കണോ!) പറഞ്ഞുവരുത്, ഖുര്‍ആന്റെ ദൈവസങ്കല്‍പം ഖുര്‍ആനില്‍ അന്വേഷിക്കുന്നത് അതേതുതരം ഗ്രന്ഥമാണെ് നിര്‍ണയിച്ചിട്ടുവേണം എന്നാണ്. കാരണം, അതൊരസാധാരണ ഗ്രന്ഥമാണെ് മാത്രമല്ല, മനുഷ്യരചനപോലുമല്ല. അതാശയങ്ങളില്‍ മാത്രമല്ല, വാക്കുകളിലും അക്ഷരങ്ങളിലുംവരെ ദൈവികമാണ്. ദിവ്യവെളിപാടുകളുടെ സമാഹാരമാണത്. അതേ, ശുദ്ധമായ ദൈവവചനം, അവന്റെ മാത്രം രചന! ഗ്രന്ഥകാരനെ പ്രകാശിപ്പിക്കുന്ന ഗ്രന്ഥം ദൈവികഗ്രന്ഥമാണെന്ന ഖുര്‍ആന്റെ അവകാശവാദത്തെ മുഖവിലയ്‌ക്കെടുക്കുമ്പോള്‍ ഗ്രന്ഥത്തില്‍നിന്ന്്് ഗ്രന്ഥകാരനെ കണ്ടെത്തലായിമാറുന്നു ദൈവസങ്കല്‍പാന്വേഷണം. മനുഷ്യരചനകളെ സംബന്ധിച്ചേടത്തോളം അവയില്‍നിന്ന് ഗ്രന്ഥകാരനെക്കുറിച്ച് അനിഷേധ്യവും സുബദ്ധവും സമ്പൂര്‍ണവുമായ വിവരങ്ങള്‍ ലഭിക്കുക അപ്രായോഗികമാണ്. അനുഭവത്തിന് എതിരുമാകുന്നു. ഖുര്‍ആനില്‍ ദൈവം തെയാണ് ദൈവത്തെക്കുറിച്ച് സംസാരിക്കുത് എതിനാല്‍, ആധികാരികവും സമ്പൂര്‍ണവുമായ ജ്ഞാനം ദൈവത്തെക്കുറിച്ച് ലഭ്യമാണ്. ഒരൊറ്റ പ്രയാസമേയുള്ളൂ; ഒരു പാഠപുസ്തകത്തിന്റെയോ ശാസ്ത്രഗ്രന്ഥത്തിന്റെയോ ശൈലിയില്‍ ഖുര്‍ആന്‍ ഒരു കാര്യവും പറയുന്നില്ല. ഉദാഹരണമായി, വിശുദ്ധഖുര്‍ആനിലെ ഓമത്തെ സൂക്തം, 'അളവറ്റ ദയാപരനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്നാണ്. (ഒന്നാം അധ്യായത്തിലെ ഈ ഒന്നാം സൂക്തംകൊണ്ടാണ് ബാക്കി 113 അധ്യായങ്ങളില്‍ 112-ഉം ആരംഭിക്കുത്). പ്രസ്തുത ഗുണദ്വയം ഒന്നാം അധ്യായത്തില്‍തന്നെ മൂന്നാം സൂക്തത്തില്‍ ആവര്‍ത്തിക്കുന്നു. അത് വീണ്ടും വരുന്ന 2:163-164 നോക്കൂ: ''നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ വേറെ ദൈവമില്ല. അവന്‍ അളവറ്റ ദയാപരനും കരുണാനിധിയുമാകുന്നു. (ഈ യാഥാര്‍ഥ്യം ബോധിക്കുതിന് വല്ല ദൃഷ്ടാന്തമോ അടയാളമോ ആവശ്യമാണെങ്കില്‍) വാനഭുവനങ്ങളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ ഒിനുപിറകെ ഒന്നായി നിരന്തരം തുടര്‍ുകൊണ്ടിരിക്കുതിലും, മനുഷ്യോപയോഗവസ്തുക്കളുമായി നദികളിലും സമുദ്രങ്ങളിലും സഞ്ചരിക്കുന്ന യാനപാത്രങ്ങളിലും അല്ലാഹു മുകളില്‍നിന്ന് വര്‍ഷിപ്പിക്കുന്ന ജലത്തിലും അതുവഴി നിര്‍ജീവമായ ഭൂമിയെ സജീവമാക്കുകയും (ഈ സംവിധാനം മുഖേന) ഭൂമിയില്‍ സകലവിധ ജീവജാലങ്ങളെ വ്യാപിപ്പിക്കുകയും ചെയ്യുന്നു. കാറ്റുകളെ ചലിപ്പിക്കുതിലും ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയാക്കി നിര്‍ത്തിയിട്ടുള്ള മേഘങ്ങളിലും എല്ലാം ബുദ്ധി പ്രവര്‍ത്തിപ്പിക്കുന്ന ജനത്തിന് എണ്ണമറ്റ ദൃഷ്ടാന്തങ്ങളുണ്ട്.'' ഓമധ്യായത്തിലെ രണ്ടാം സൂക്തത്തില്‍ 'ലോകങ്ങളുടെ നാഥന്‍' എുന്ന പറയുന്നു. എന്നാല്‍, 'ജനങ്ങളുടെ നാഥന്‍ എന്നു പറയുത് 114:1-ല്‍ ആണ്. 1:4-ല്‍ 'പ്രതിഫലദിനത്തിന്റെ രാജാവ്' എന്നു പറയുന്നു. എാല്‍ 'ജനങ്ങളുടെ രാജാവ്' എന്നു പറയുത് 114:2-ല്‍ ആകുു. ദൈവത്തിന്റെ ആസ്തിക്യത്തെയും ഗുണവിശേഷങ്ങളെയും അവകാശങ്ങളെയും സംബന്ധിച്ച് ഖുര്‍ആന്‍ നടത്തിയ വ്യക്തമായ പരാമര്‍ശങ്ങളും നിഗൂഢമായ സൂചനകളും ചെറുതും വലുതുമായ നൂറ്റിപ്പതിനാല് അധ്യായങ്ങളിലും ആറായിരത്തി ഇരുന്നൂറ്റി മുപ്പത്തിയാറ് സൂക്തങ്ങളിലുമായി പരുകിടക്കുകയാണ്. മേല്‍പറഞ്ഞ മൂന്നു കാര്യങ്ങളിലുമുള്ള ദൈവത്തിന്റെ അതുല്യതയെയും അദ്വിതീയതയെയും ഏകത്വത്തെയും കുറിക്കു സര്‍വാംഗീകൃതമായ സാങ്കേതികസംജ്ഞയാകുന്നു 'തൗഹീദ്'. തനതു രൂപത്തില്‍ വിശുദ്ധഖുര്‍ആനില്‍ ഇല്ലാത്ത ഈ പദം മതമീമാംസകരുടെയും ദൈവശാസ്ത്രിമാരുടെയും സംഭാവനയാണ്. അല്‍ഫിഖ്ഹുല്‍ അക്ബര്‍ (ഏറ്റവും വലിയ ജ്ഞാനം) എന്ന പേരിലായിരുന്നു ഇതാദ്യം അറിയപ്പെട്ടിരുത്. തൗഹീദ്‌സംബന്ധമായ ഖുര്‍ആനിക മാര്‍ഗദര്‍ശനങ്ങളുടെയും തല്‍സംബന്ധമായ പ്രവാചകവചനങ്ങളുടെയും വിശദീകരണങ്ങളുടെയും വെളിച്ചത്തിലും അടിസ്ഥാനത്തിലും പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ ഒരു ശാസ്ത്രം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട് -ഇല്‍മുത്തൗഹീദ് എന്ന പേരില്‍. ബുദ്ധിപരമായ (അഖ്‌ലി) തെളിവുകളുടെയും കൈമാറിക്കിട്ടുന്ന (നഖ്‌ലി) അറിവുകളുടെയും ഖുര്‍ആന്റെ ഭാഷയില്‍ ചിന്തയുടെയും കേള്‍വിയുടെയും (തഫക്കുറും സംഉം) അടിസ്ഥാനത്തില്‍ ദൈവത്തിന്റെ ആസ്തിക്യത്തെയും ഗുണഗണങ്ങളെയും (സമ്പൂര്‍ണ നാമങ്ങള്‍) അവകാശങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന ശാസ്ത്രം എന്നാണതിന്റെ നിര്‍വചനം. ഇസ്‌ലാമിന്റെ സത്താണ് തൗഹീദ്. മനുഷ്യശരീരത്തില്‍ ഹൃദയത്തിനോ തലച്ചോറിനോ രണ്ടിനും കൂടിയോ ഉള്ള സ്ഥാനമാണ് തൗഹീദിന്, അതായത് ദൈവത്തിന്റെ ഏകത്വത്തിന് ഇസ്‌ലാമിലുള്ളത്. ശാസ്ത്രത്തിന്റെ സാങ്കേതികത്വമോ സങ്കീര്‍ണതയോ ഇല്ലാതെ ഏത് കാലത്തെയും ഏത് മനുഷ്യന്റെയും വൈചാരിക-വൈകാരികതലങ്ങളെ സംബോധനചെയ്യുന്ന സവിശേഷശൈലിയിലുള്ള പരശ്ശതം ഖുര്‍ആനികപരാമര്‍ശങ്ങളില്‍നി് സംസിദ്ധമാകുന്ന ദൈവസങ്കല്‍പം സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയുടെ വാക്കുകളില്‍: ''പരാശ്രയത്തിനതീതനും അഖിലത്തിനും ആശ്രയമായുള്ളവനും എന്നെന്നും ഉള്ളവനും നിലനില്‍ക്കുന്നവനുമേ ദൈവമാകാന്‍ പറ്റൂ എന്നുപറഞ്ഞത് ഖുര്‍ആനാണ്. അവന്‍ സര്‍വശക്തനും പരമാധികാരിയുമായിരിക്കണം. അവന്റെ ജ്ഞാനം എല്ലാറ്റിനെയും ചൂഴ്ന്നുനില്‍ക്കുതായിരിക്കണം. അവന്റെ കാരുണ്യം സര്‍വവ്യാപകമായിരിക്കണം. അവന്റെ ശക്തി എല്ലാറ്റിനെയും അതിജയിക്കുതായിരിക്കണം. അവന്റെ യുക്തിയില്‍ യാതൊരു ന്യൂനതയുമുണ്ടായിരിക്കരുത്. അവന്റെ നീതിയെ അക്രമത്തിന്റെ ലാഞ്ഛന പോലും ബാധിക്കരുത്. അവന്‍ ജീവിതം നല്‍കുന്നവനും ജീവിതോപാധികള്‍ സജ്ജമാക്കിക്കൊടുക്കുന്നവനുമായിരിക്കണം. എല്ലാറ്റിന്റെയും മടക്കം അവങ്കലേക്കായിരിക്കണം. അവനായിരിക്കണം എല്ലാറ്റിന്റെയും വിചാരണക്കാരന്‍. രക്ഷാശിക്ഷകള്‍ക്കുള്ള അധികാരം അവനായിരിക്കണം. കൂടാതെ, ഒരേസമയം പല 'ദൈവങ്ങള്‍' ഉണ്ടാവുകയോ അവ ഈ ഗുണങ്ങളാലോ ഇവയില്‍ ഏതെങ്കിലും ഒന്നുമായോ വിശേഷിപ്പിക്കപ്പെടുകയോ ചെയ്യത്തക്കവിധം ഈ ഗുണങ്ങള്‍ വിഭാജ്യമായിരിക്കരുത്. ഒരു 'ദൈവം' ചിലപ്പോള്‍ ഈ ഗുണത്തിനര്‍ഹമാവുകയും ചിലപ്പോള്‍ അര്‍ഹമാകാതിരിക്കുകയും ചെയ്യത്തക്കവിധം താല്‍ക്കാലികമോ കാലികമോ ആയിരിക്കരുത് ഈ ഗുണങ്ങള്‍. ഇന്ന് ഒരു 'ദൈവ'ത്തിനും നാളെ മറ്റൊരു ദൈവത്തിനുമൊേണം ഒന്നില്‍നനിന്ന് മറ്റൊിലേക്ക് മാറിക്കൊണ്ടിരിക്കുതുമാകരുത് ആ ഗുണങ്ങള്‍ -ഇതാണ് ഖുര്‍ആന്റെ ദൈവസങ്കല്‍പം'' (ഇസ്‌ലാമികസംസ്‌കാരം മൂലശിലകള്‍, പേ:129-130). മറ്റൊരു ഭാഷയില്‍, ''പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനും ഭരണകര്‍ത്താവും നിയന്താവും എല്ലാം അല്ലാഹു മാത്രമാണ്. പ്രപഞ്ചത്തിലെ സമസ്തവസ്തുക്കളുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ആവശ്യമായ ആഹാരവും ഊര്‍ജവും പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവാണ്. പ്രപഞ്ചത്തിന്റെ ഉടമസ്ഥതയിലും സംരക്ഷണത്തിലും മറ്റൊരാള്‍ക്കും യാതൊരു പങ്കുമില്ല. ദിവ്യത്വത്തില്‍ അവന് യാതൊരു പങ്കുകാരുമില്ല. അദൃശ്യജ്ഞാനം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. സ്വയം നിലനില്‍ക്കുന്നവന്‍ അവന്‍ മാത്രമാണ്; മറ്റുള്ളതെല്ലാം നശ്വരമാണ്. പ്രപഞ്ചത്തിലുള്ളതിനെയൊന്നിനെപ്പറ്റിയും പ്രപഞ്ചനാഥന്റെ സമജാതിയെന്നോ സന്തതിയെന്നോ ഒരര്‍ഥത്തിലും വിശേഷിപ്പിക്കപ്പെടാവതല്ല. അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കാന്‍ പാടില്ല. രാഷ്ട്രീയവും നിയമപരവുമായ പരമാധികാരവും ദൈവത്തിനുള്ളതാണ്'' (ഇസ്‌ലാമിന്റെ സന്ദേശം). ''കേവലം സമ്പൂര്‍ണമായ ഒരസ്തിത്വമോ എല്ലാറ്റിന്റെയും ആദികാരണമോ മാത്രമല്ല ദൈവം. എല്ലാ വസ്തുക്കളിലും കാണുന്ന വ്യവസ്ഥാപിതത്വത്തിന്റെ കേന്ദ്രമാണ്.'' എല്ലാ വ്യവസ്ഥാപിതത്വത്തിന്റെയും കേന്ദ്രം എന്നതിനര്‍ഥം, സമ്പൂര്‍ണശാസനാധികാരമുള്ള അസ്തിത്വമാണ് ദൈവം എന്നാണ്. അവന്റെ ചലനങ്ങളും ചിന്തകളും ക്രിയകളും സംശയാതീതമായ യാഥാര്‍ഥ്യങ്ങളാണ്. ഇവയെല്ലാം മനുഷ്യന്‍ തന്റെ ദൃഷ്ടികോണിലൂടെ നോക്കുമ്പോള്‍ അവയോരോന്നും അവന് ഒരു മൂല്യമായും അനിവാര്യതയായും അനുഭവപ്പെടുന്നു. ശരിയാംവണ്ണം ഗ്രഹിച്ചുകഴിഞ്ഞ ഏതൊരു വസ്തുവിലും അവന് ഒരു പോരായ്മയും അനുഭവപ്പെടുന്നുമില്ല. ദൈവത്തിന്റെ ആത്യന്തികത്വം പ്രകൃത്യതീതവിജ്ഞാനത്തില്‍നിന്ന് അടര്‍ത്തിയെടുത്തുകൊണ്ടോ ഒറ്റപ്പെടുത്തിക്കൊണ്ടോ മുസ്‌ലിമിന് കാണാന്‍ കഴിയുകയില്ല എന്നതാണ് വാസ്തവം. പ്രകൃത്യതീത പ്രതിഭാസങ്ങളുടെ മൂല്യം കണക്കാക്കുമ്പോള്‍ അവയുടെ അനലംഘ്യതയും അതുല്യതയും വ്യവസ്ഥാപിതത്വവും കൂടുതല്‍ കൂടുതല്‍ ബോധ്യമാകുന്നു.'' ''പരമവും ആത്യന്തികവുമായ സത്തയാണ് ദൈവം. എല്ലാ ബന്ധങ്ങളും കെട്ടുപാടുകളും അവിടെ ലക്ഷ്യംവയ്ക്കുകയും ഒടുവില്‍ അവിടെച്ചെെന്നത്തുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും അതിനപ്പുറത്തുള്ള ഒന്നിനെ തേടുന്നു. അത് മൂന്നാമതൊന്നിിനെ തേടുകയും ആ ശൃംഖല തുടര്‍ന്നുപോവുകയും ചെയ്യുന്നു. പരമമായ അന്ത്യം എത്തുന്നതുവരെ. ദൈവമാണ് ആ അന്ത്യം. എല്ലാ അന്ത്യങ്ങളുടെയും അന്ത്യം. എല്ലാ തേട്ടങ്ങളുടെയും കേന്ദ്രബിന്ദുവാണവന്‍. എല്ലാ നല്ല വസ്തുക്കളെയും നല്ലതാക്കുതവനാണ്. പരമമായ അന്ത്യം കണ്ടെത്തിയില്ലെങ്കില്‍ ശൃംഖലയിലെ കണ്ണികള്‍ അറ്റുപോകുന്നു. ഏറ്റവും അന്തിമമായത് എല്ലാ ചങ്ങലകളുടെയും അന്ത്യമൂല്യനിര്‍ണയമേഖലയാണ്.'' ''ദൈവത്തെ പരമവും അന്തിമവുമായ ലക്ഷ്യബിന്ദുവായി കാണുന്ന ഈ സങ്കല്‍പം ദൈവം അതുല്യനായിരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അവന്‍ അതുല്യനല്ലെങ്കില്‍ എല്ലാറ്റിന്റെയും ആത്യന്തികതയെക്കുറിച്ചും മുന്‍ഗണനയെക്കുറിച്ചും ചോദ്യങ്ങള്‍ ഉത്ഭവിക്കുന്നു. അതിനാല്‍ പരമമായ അന്ത്യം അതുല്യവും അദ്വിതീയവുമായിരിക്കണം. ദൈവം പരമസത്തയായതുകൊണ്ട്, അത് മറ്റൊന്നിനെ ആശ്രയിക്കുന്നില്ല. ആശ്രയത്തിന്റെ എല്ലാ സാധ്യതകളും ആത്യന്തികത്വം തടയുന്നു. അല്ലാഹുവല്ലാതെ ദൈവമില്ല എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെ മുസ്‌ലിം ഊന്നിപ്പറയുത് ദൈവത്തിന്റെ ഈ അദ്വിതീയവും അതുല്യവുമായ ഭാവമാണ്'' (ഡോ. ഇസ്മാഈല്‍ റജി ഫാറൂഖി, തൗഹീദിന്റെ ദര്‍ശനം, പേ: 4-6). ഈ ദൈവസങ്കല്‍പമാകുന്നു ലാ ഇലാഹ ഇല്ലല്ലാഹ്. 'ഇല്ല ഒരു ദൈവവും അല്ലാഹുവല്ലാതെ' എാണതിന്റെ അര്‍ഥം. 'ഇല്ല' എ നിഷേധരൂപത്തിലുള്ള ആരംഭം തന്നെ ശ്രദ്ധേയമാണ്. ദൈ്വതം, ത്രിയേകത്വം, ബഹുദൈവത്വം എന്നുമാത്രമല്ല ദൈവത്തിന്റെ ആസ്തിക്യത്തെത്തന്നെ നിഷേധിക്കുന്ന ലാ ഇലാഹ എന്ന പദദ്വയം. എന്നിട്ട്്്്്്്്്്്്്് ഒരു ദൈവമുണ്ടെങ്കില്‍ അവന്‍ ആരായിരിക്കണം, അവന്റെ ഗുണവിശേഷങ്ങളും അധികാരാവകാശവും എന്തൊക്കെയായിരിക്കണം എതിനെക്കുറിച്ച് ഒരു സമ്പൂര്‍ണ സങ്കല്‍പം അല്ലാഹു എ സംജ്ഞയിലും അവന്റെ വിശേഷണങ്ങളിലുമായി സമര്‍പ്പിക്കുകയാണ്. ആ തൊപ്പി ചേരുന്ന മറ്റൊരു തലയും പ്രപഞ്ചത്തിലില്ല എാണ് തുടര്‍ന്ന് സമര്‍ഥിക്കുന്നത്. ശിര്‍ക്കിനെ നിഷേധിക്കുന്നതെന്തുകൊണ്ട്?അല്ലാഹുവിന്റെ ആസ്തിക്യത്തിലോ ഗുണഗണങ്ങളിലോ അധികാരാവകാശങ്ങളിലോ ഒന്നും തന്നെ ഒരു കടുകുമണിത്തൂക്കം അവന്റെ സൃഷ്ടികള്‍ക്ക് എന്തിനെയെങ്കിലും ആരെയെങ്കിലും പങ്കുകാരാക്കുതിനെ ഖുര്‍ആന്‍ നിരാകരിക്കുന്നു. ഇങ്ങനെ പങ്കുചേര്‍ക്കുതിന് ശിര്‍ക്ക് എന്നാണ് പറയുക. ശിര്‍ക്ക് മഹാ അക്രമമാണെും (31:3) ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപമാണെും ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുു (4: 48, 116). തൗഹീദിന്റെ നിഷേധമത്രെ അത്. ഇങ്ങനെ അല്ലാഹുവില്‍ ആരെയും യാതൊന്നിനെയും പങ്കുചേര്‍ക്കരുത് എന്നുപറയുത് ദൈവസങ്കല്‍പത്തോളം തന്നെ വ്യാപകവും സമഗ്രവുമാണ്. എന്നുവച്ചാല്‍ ഒരുകാര്യത്തിലും ഒട്ടുംതന്നെ ശിര്‍ക്ക് പറ്റുകയില്ല. അതിനാല്‍ 'ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും' എന്നുവയ്ക്കാന്‍ ഖുര്‍ആന്റെ ദൈവസങ്കല്‍പം അനുവദിക്കുകയില്ല. സീസറും സീസറിനുള്ളത് എന്ന് പറയുതുംകൂടി ദൈവത്തിനുള്ളതാണ്. അവന്‍ അനുഗ്രഹിച്ചനുവദിച്ചുകൊടുത്തതു മാത്രമേ സീസറിന് കൈകാര്യം ചെയ്യാവൂ; അതും ദൈവത്തിന്റെ ഇംഗിതമനുസരിച്ച്. ''ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്നൊരു ദൈ്വതീഭാവത്തില്‍ മുഹമ്മദ് നബി വിശ്വസിച്ചില്ല. ഇഹപരങ്ങളെ രണ്ടായല്ല പരസ്പരബന്ധപ്രതിഭാസമായാണ് അദ്ദേഹം വീക്ഷിച്ചത്. മുഹമ്മദ് നബി പ്രവാചകനും ഭരണാധികാരിയുമായി. മതസ്ഥാപകനും രാഷ്ട്രശില്‍പിയും. ലോകചരിത്രത്തില്‍ ഇദംപ്രഥമമായാണ് ഇത്തരമൊരു ഐക്യം ദര്‍ശിക്കപ്പെടുത്'' (എം. ഗോവിന്ദന്റെ ഉപന്യാസങ്ങള്‍, പേ: 178,179). മനുഷ്യജീവിതത്തിന്റെ ഓപറേഷനും മെയിന്റനന്‍സുമായി ബന്ധപ്പെ' നിയമാവലിക്ക്, അഥവാ ദൈവസങ്കല്‍പം എന്ന ഐഡിയോളജിയുടെ മെതഡോളജിക്ക് സാങ്കേതികമായി ശരീഅത്ത് എന്നു പറയുന്നു. (ഖുര്‍ആന്റെ ഭാഷയില്‍ ഈമാനും അമലും). അല്ലാഹു അനുവദിക്കാത്ത മേഖലകളിലോ അനുവദിച്ച മേഖലകളില്‍തന്നെ അവന്റെ ഇംഗിതത്തിനു വിരുദ്ധമായോ നിയമം നിര്‍മിക്കുതും ശിര്‍ക്കാകുന്നു (42:21). 'അല്ലാഹുവിന്റെ അനുവാദം' എന്നുപറയുമ്പോള്‍ ശരീഅത്തിന്റെ ഈ സവിശേഷതയിലേക്കത് വിരല്‍ചൂണ്ടുന്നു. മനുഷ്യപ്രകൃതിയില്‍ മാറ്റമില്ലാത്ത കാര്യങ്ങളില്‍ (അത് അവന്റെ സ്രഷ്ടാവിനാണല്ലോ നന്നായി അറിയുക) അവന്‍ തന്നെ ഖുര്‍ആനും പ്രവാചകനും മുഖേന ഖണ്ഡിതമായ നിയമങ്ങള്‍ നല്‍കി. ഉദാഹരണമായി സ്ത്രീപുരുഷ ലൈംഗികബന്ധം മഹ്ര്‍ നല്‍കി സാക്ഷ്യപ്പെടുത്തിയ വിവാഹത്തിലൂടെ മാത്രമേ പറ്റൂ. സ്ഥലകാലവ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറാന്‍ സാധ്യതയുള്ള മനുഷ്യാവസ്ഥകള്‍ക്ക് വിശുദ്ധഖുര്‍ആന്റെയും മുഹമ്മദീയചര്യ(സുന്നത്ത്)യുടെയും മൗലികതയോടും ചൈതന്യത്തോടും നീതി പുലര്‍ത്തി നിയമങ്ങള്‍ നിര്‍മിക്കാന്‍ മനുഷ്യന് അനുവാദം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ സത്തയിലോ ഗുണങ്ങളിലോ അവകാശങ്ങളിലോ മുഴുവനായോ ഭാഗികമായോ പങ്കുചേര്‍ക്കപ്പെടുന്ന വ്യക്തികളും ശക്തികളും പ്രതിഭാസങ്ങളും മനുഷ്യന്‍ അടിസ്ഥാനരഹിതമായി കല്‍പിച്ചരുളുന്ന വ്യാജനാമങ്ങളും പൊള്ളയായ ജല്‍പനങ്ങളും മാത്രമാണെ് ഖുര്‍ആന്‍ വാദിക്കുന്നു. കാരണം, ഒരീച്ചയെ സൃഷ്ടിക്കാന്‍ പോലും അവയ്‌ക്കൊന്നും സാധ്യമല്ല. കുത്തുപാള പോലും എടുക്കാനില്ലാത്തവന്‍ കോടീശ്വരന്‍ ചമയുതിനു തുല്യമാണല്ലോ അത്. ശിര്‍ക്കിനെ ഇത്ര കഠിനമായി എതിര്‍ക്കുത് എന്തിന് എന്ന് ചോദിക്കുവരുടെ ഐഡന്റിറ്റിയെയോ ഇന്റഗ്രിറ്റിയെയോ സംശയിച്ചുനോക്കണം; അവരുടെ പിതൃത്വത്തെയോ മാതാവിന്റെ ചാരിത്ര്യത്തെയോ ചോദ്യംചെയ്തുനോക്കണം; പ്രതികരണമെന്തായിരിക്കും? മനുഷ്യര്‍ കൈവരിക്കുന്ന ചില്ലറ നേട്ടങ്ങളെയും യോഗ്യതകളെയും പോലും കോപ്പിറൈറ്റുകളും പേറ്റന്റ് രജിസ്‌ട്രേഷനുകളും മുഖേന സംരക്ഷിക്കുവര്‍ അല്ലാഹു ശിര്‍ക്ക് അനുവദിക്കാത്തത് എന്താണെന്ന് ചോദിക്കാതിരിക്കുക. എന്നാല്‍, ഇതുമാത്രമല്ല ശിര്‍ക്കിനെ എതിര്‍ക്കാന്‍ കാരണം. ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍, അനീതികള്‍, അരാജകത്വങ്ങള്‍ തുടങ്ങിയ എല്ലാറ്റിന്റെയും നാരായവേര് ശിര്‍ക്കാകുന്നു എന്നതുകൊണ്ട് കൂടിയത്രെ. ആമാശയത്തിന്റെ സ്രഷ്ടാവും അതിന്റെ പ്രകൃതിനിയമവിധികര്‍ത്താവുമായ ശക്തിവിശേഷം എന്താണോ, ആരാണോ അതുതന്നെ, അല്ലെങ്കില്‍ അവന്‍ തന്നെ ആയിരിക്കണം ആമാശയത്തിലേക്ക് എന്തെല്ലാം ഒഴിച്ചുകൊടുക്കണമെന്ന് തീരുമാനിക്കുന്ന സാന്മാര്‍ഗിക വിധികര്‍ത്താവുമെന്ന് ഖുര്‍ആന്‍ സമര്‍ഥിക്കുന്നു. മനുഷ്യനെയും മദ്യത്തെയും സൃഷ്ടിച്ചിട്ടുള്ള ദൈവം ആമാശയത്തിലേക്ക് മദ്യം ഒഴിച്ചുകൊടുക്കരുതെന്ന് അവനോട് അനുശാസിക്കുന്നു. അതിനെ ധിക്കരിച്ചുകൊണ്ട് മദ്യപിക്കുന്നത് ദൈവധിക്കാരം മാത്രമല്ല, അവന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കലും ദൈവം ചമയലുമായി കാണുന്നു, ഖുര്‍ആന്‍. എവിടെ ജീവിതമുണ്ടോ, ജീവിതത്തില്‍ എന്തെല്ലാമുണ്ടോ അവിടെയെല്ലാം, അതിനെല്ലാം ദൈവഹിതം മാനിച്ചേ പറ്റൂ. അതാണ് ദൈവികനിയമം, പ്രകൃതിനിയമം. അതിനെ ലംഘിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാവുക സ്വാഭാവികമാണ്. മനുഷ്യന്‍ തനിക്ക് താന്‍ തന്നെ മതി എന്ന്്് തീരുമാനിക്കുതോടെ പരിധിവിട്ട്്്‌വനും അതിക്രമകാരിയുമായിമാറുന്നു (96:6). അത്തരം വ്യക്തികളുടെ സമൂഹം നാട്ടില്‍ ദൈവികവും പ്രകൃതിപരവുമായ പരിധികള്‍ വിട്ട്്് പെരുമാറുതോടെ കുഴപ്പവും കലാപവും വര്‍ധിക്കുന്നു (89:12). ചുരുക്കത്തില്‍, ശിര്‍ക്ക് കൈയൂക്കുള്ളവനെ കാര്യക്കാരനാക്കുകയും അസമാധാനം ഉണ്ടാക്കുകയും അത് നാഗരികതയുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന ഗുരുതരമായ പ്രത്യാഘാതത്തെ കണക്കിലെടുത്തുകൂടിയാണ് ഖുര്‍ആന്‍ ശിര്‍ക്കിനെ എതിര്‍ക്കുന്നത്. ഞാന്‍ കാണുന്നില്ലെങ്കിലും എന്നെ നിമിഷമൊഴിയാതെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും എന്റെ ബാഹ്യമായ കരചരണങ്ങളുടെ ചലനം മാത്രമല്ല, മാനസികാവസ്ഥകള്‍ കൂടി പകര്‍പ്പെടുത്തു(45: 29)വയ്ക്കുകയും വിചാരണചെയ്ത് തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യുമെന്ന ഉറച്ച ബോധവും ആ ബോധത്താല്‍ നിയന്ത്രിക്കപ്പെടുന്ന ജീവിതവുമാണ് എന്നെ നന്നാക്കുതും ചീത്തയാക്കുതും. എന്റെ സ്വര്‍ഗവും നരകവും തീരുമാനിക്കുന്നത് ഞാന്‍ തെന്നയാണ്. പ്രസ്തുതബോധത്തിന്റെ അടിസ്ഥാനത്തില്‍, ഇങ്ങനെ ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന ബോധത്താല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഒരു നാനട്ടില്‍ ഉണ്ടെന്നും ഇല്ലെും പറയാനുള്ള ധാര്‍മികശക്തി കൈവരുതോടെ ആ നാട് ക്ഷേമരാഷ്ട്രമായിമാറുു. ഖുര്‍ആന്റെ ദൈവസങ്കല്‍പം ഒരു വലിയ വിപ്ലവം സാധിച്ച് വളരെക്കാലം നിലനിര്‍ത്തിയതായി ചരിത്രം സാക്ഷ്യംവഹിക്കുു. തൗഹീദ് ചുമത്തുന്ന ബാധ്യതകള്‍ 'അല്ലാഹുവല്ലാതെ വേറെയൊരു ദൈവമില്ല' എന്ന തൗഹീദിന്റെ മൂലവാക്യത്തിലെ ദൈവത്തെക്കുറിക്കുന്ന പദം ഇലാഹ് എന്നതത്രെ. ആ പദത്തിന്റെ സാങ്കേതികാര്‍ഥം, 'സ്‌നേഹിക്കപ്പെടാനും നന്ദി കാണിക്കപ്പെടാനും അടിമപ്പെടാനും ആരാധിക്കാനും യഥാര്‍ഥത്തില്‍ അര്‍ഹനായവന്‍' എന്നാകുന്നു. ഏകദൈവത്തെ കുറിക്കാന്‍ ആ പദം (ഇലാഹ്) തന്നെ ഉപയോഗിക്കണമെ് ദൈവശാസ്ത്രിമാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിശുദ്ധഖുര്‍ആനിലും ലാ ഇലാഹ ഇല്ലല്ലാഹ് എതിലെ ഇലാഹിനു പകരമായ ദൈവത്തെക്കുറിക്കുന്ന മറ്റു പദങ്ങളോ നാമങ്ങളോ ഉപയോഗിച്ചു കാണുില്ല. ഇതെടുത്തുപറയാന്‍ കാരണം ദൈവത്തെ പരിചയപ്പെടുത്താന്‍ ഖുര്‍ആന്‍ വ്യാപകമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു പദം (റബ്ബ്) കൂടി ഉള്ളതത്രെ. 'താഴ്ന്നപടിയില്‍നിന്ന് ഉയര്‍ന്ന പടിയിലേക്ക് ക്രമപ്രവൃദ്ധമായി വളര്‍ത്തിക്കൊണ്ടുവരുവന്‍' എന്നാണ് റബ്ബിന്റെ ഭാഷാര്‍ഥം. സാങ്കേതികമായി, 'ശൂന്യതയില്‍നിന്ന് സൃഷ്ടിക്കുകയും സൃഷ്ടിയെ സംവിധാനിക്കുകയും അതിന്റെ ജീവിതമണ്ഡലവും ദൗത്യവും നിര്‍ണയിക്കുകയും നിര്‍ണിതദൗത്യം നിര്‍വഹിക്കാനാവശ്യമായ മാര്‍ഗദര്‍ശനം (ജന്മവാസന മുതല്‍ ദിവ്യബോധനം വരെ) നല്‍കുകയും ചെയ്യുന്നവന്‍ (87: 1-3) എന്നാണ്. 'എല്ലാറ്റിന്റെയും റബ്ബ്', 'സകല ലോകങ്ങളുടെയും റബ്ബ്', 'ആകാശഭൂമികളുടെ റബ്ബ്' എന്നെല്ലാം കാണാം ഖുര്‍ആനില്‍. പക്ഷേ, ലാ റബ്ബ ഇല്ലല്ലാഹ് എു പറഞ്ഞാല്‍ ഖുര്‍ആന്റെ സങ്കല്‍പത്തിലുള്ള ദൈവത്തോട് നീതി പുലര്‍ത്താനാവില്ല. എന്താണ് വ്യത്യാസം? ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം: ഗൃഹനായികയ്ക്ക്, മാതാവിന് റബ്ബത്തുല്‍ ബൈത്ത് (വീടിന്റെ റബ്ബ്) എന്നു പറയും അറബിഭാഷയില്‍. നൊന്തുപെറ്റു ആറ്റുനോറ്റ് പോറ്റിവളര്‍ത്തുകയാണല്ലോ മാതാവ് മക്കളെ ചെയ്യുത്. മാതാവിന്റെ ഈ പരിപാലനത്തോടെ മാതൃപുത്രബന്ധം പൂര്‍ത്തിയാകുന്നില്ലല്ലോ. ഏതൊരു മാതാവാണോ പെറ്റുപോറ്റി വളര്‍ത്തിയത് അവര്‍ ആ മക്കളുടെ സ്‌നേഹത്തിനും നന്ദിക്കും അനുസരണത്തിനും അവകാശപ്പെടുകകൂടി ചെയ്യുന്നു എന്നുവരുമ്പോഴേ പ്രസ്തുതബന്ധം പൂര്‍ണവും സാര്‍ഥകവുമാകുന്നുള്ളൂ. ഇതുതെയാണ് തൗഹീദിന്റെയും നില. മാതാവില്‍നിന്ന് മക്കള്‍ക്കെപോലെ സ്രഷ്ടാവില്‍ിന്ന് സൃഷ്ടികളിലേക്കും പരിപാലനം (റുബൂബിയ്യത്ത് -87: 1-3) കി'ട്ടിക്കൊണ്ടിരിക്കുന്നു. സൃഷ്ടികളുടെ ഭാഗത്തുനിന്ന് ബദലായി സ്രഷ്ടാവിനു കട്ടേണ്ട സ്‌നേഹത്തിനും അനുസരണത്തിനും ആരാധനയ്ക്കും അര്‍ഹനും (ഉലൂഹിയ്യത്ത്) അവന്‍ തെന്നയാകുന്നു എന്നാണ് ഇലാഹ്‌കൊണ്ട് വിവക്ഷിക്കുത്. മറ്റൊരു ഭാഷയില്‍ ഏതൊരുവനാണോ റബ്ബ് അവന്‍തെന്നയായിരിക്കണം ഇലാഹും. (ശിര്‍ക്ക് ചെയ്യരുതെ് പറഞ്ഞപ്പോള്‍ 'എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നീ ശുക്ര്‍ (നന്ദി) ചെയ്യുക' എന്ന് അല്ലാഹു നിര്‍ദേശിച്ചത് (31: 14) ശ്രദ്ധേയമാണ്). ഇത് സ്വാഭാവികമായും ദൈവത്തിന്റെ അവകാശങ്ങളിലേക്ക് നയിക്കുന്നു. അഥവാ ലാ ഇലാഹ ഇല്ലല്ലാഹ് എന്നംഗീകരിക്കുക വഴി താഴെ പറയു കാര്യങ്ങള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമായിത്തീരുന്നു: 1. മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലാതെ. അതിനാല്‍ അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുവനോ സങ്കടങ്ങള്‍ കേള്‍ക്കുവനോ സംരക്ഷിക്കുവനോ സഹായിക്കുവനോ ആയി ധരിക്കാതിരിക്കുക. 2. സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ വാസ്തവത്തില്‍ അല്ലാഹു മാത്രമാകുന്നു. അതിനാല്‍, അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുവരായി കരുതാതിരിക്കുക, മറ്റാരോടും ഭക്തി കാണിക്കാതിരിക്കുക, മറ്റാരെയും ഭയപ്പെടാതിരിക്കുക, മറ്റാരിലും തെന്നത്താന്‍ അര്‍പ്പിക്കാതിരിക്കുക, മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. 3. അല്ലാഹു മാത്രമാണ് ആരാധനയ്ക്കര്‍ഹന്‍. അതിനാല്‍ അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക. മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക. മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും നടത്താതിരിക്കുക. 4. സകലരും മാലാഖമാരോ പുണ്യാത്മാക്കളോ അമ്പിയാഓ ഔലിയാഓ ആരുതെയാണെങ്കിലും ശരി -അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുു. അതിനാല്‍, അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക. മറ്റാരോടും അഭയം തേടാതിരിക്കുക. മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക, ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയു വിധം, ദൈവികനിയന്ത്രണങ്ങളില്‍ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. 5. തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുു. അതിനാല്‍ അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക, സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക. മറ്റാരെയും സ്വതന്ത്രനിയമനിര്‍മാതാവായി സ്വീകരിക്കാതിരിക്കുക. ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിന് വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളെയും ശരിയെ് അംഗീകരിക്കുതിനെ നിഷേധിക്കുക. ചുരുക്കത്തില്‍, ഖുര്‍ആന്റെ ദൈവസങ്കല്‍പം ആത്മശുദ്ധീകരണത്തിന് മാത്രമുള്ളതല്ല, സ്വഭാവസംസ്‌കരണത്തിനും കര്‍മവ്യവസ്ഥീകരണത്തിനും നന്മയുടെ പ്രചാരണത്തിനും തിന്മയുടെ പ്രതിരോധത്തിനും നാഗരികതയുടെ നിര്‍മാണത്തിനും കൂടിയുള്ളതാണ്. സാര്‍വലൗകികവും സാര്‍വകാലികവുമായ സമഗ്രവും സമ്പൂര്‍ണവുമായ ഒരു ജീവിതപദ്ധതിയുടെ ഊര്‍ജസ്രോതസ്സാണ് ഖുര്‍ആനിലെ ദൈവം എന്നതിനാല്‍ അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചുപ്രാര്‍ഥിക്കാന്‍ പാടില്ല എിടത്തവസാനിക്കുില്ല തൗഹീദ്. രാഷ്ട്രീയവും നിയമപരവുമായ പരമാധികാരവും ദൈവത്തിനുള്ളതാണ്. ഖുര്‍ആന്റെ സങ്കല്‍പത്തിലുള്ള ദൈവം സത്യാസത്യവിവേചനത്തിന് ഉദാത്തവും പവിത്രവുമായ മാനദണ്ഡം നല്‍കുന്നു എത് ചെറിയ കാര്യമല്ല. ഖുര്‍ആന്റെ മറ്റൊരു ഖുര്‍ആനികസംജ്ഞ തന്നെ ഫുര്‍ഖാന്‍ (സത്യാസത്യവിവേചനം) എന്നാണ്. മനുഷ്യന്‍ മദ്യപിക്കാമോ? മദ്യപാനം ശരിയോ തെറ്റോ, പുണ്യമോ പാപമോ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുക മനുഷ്യന് സാധ്യമല്ല. മദ്യം ഉപകാരപ്രദമോ ഉപദ്രവകരമോ എന്ന് വേണമെങ്കില്‍ തീരുമാനിക്കാന്‍ കഴിഞ്ഞെുവരും. എന്നാലും പ്രശ്‌നം അവസാനിക്കുകയില്ല. ഉപദ്രവകരമാണ്, അതിനാല്‍ വര്‍ജ്യമാണ് എന്ന് തീരുമാനിച്ച ശേഷവും മനുഷ്യനെക്കൊണ്ട് അത് വര്‍ജിപ്പിക്കാവു പ്രേരകശക്തിയൊന്നും ഇേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എതിന് അനുഭവം സാക്ഷിയാണല്ലോ. ഇവിടെ ഖുര്‍ആന്‍ പറയുന്നു: ''മദ്യത്തില്‍ (നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത) വലിയ പാപമുണ്ട്. ജനങ്ങള്‍ക്ക് (കാണാന്‍ കഴിയുന്ന) ഉപകാരവുമുണ്ട്. എന്നാല്‍, മദ്യത്തിന്റെ പാപം അതിന്റെ ഉപകാരത്തേക്കാള്‍ വളരെ കൂടുതലാണ്'' (2: 219). ഇവിടെ ഉപദ്രവം ഉപകാരത്തേക്കാള്‍ കൂടുതലാണ് എന്നല്ല പറഞ്ഞിരിക്കുത് എത് പ്രത്യേകം ശ്രദ്ധേയമത്രെ. മനുഷ്യശരീരത്തിന്റെയും മദ്യത്തിന്റെയും മാനുഫാക്ചറര്‍ മനുഷ്യശരീരമാകുന്ന മേട്ടോറിന് ഇന്ധനം നിര്‍ണയിച്ചപ്പോള്‍ മദ്യമൊഴിച്ച് ഓടിക്കരുത് എന്നും, ഒഴിവാക്കി ഓടിച്ചില്ലെങ്കില്‍ തകര്‍ച്ചയായിരിക്കും ഫലമെും മുറിയിപ്പ് നല്‍കിയിരിക്കുന്നു. ഇവിടെ ഒരു ഡീസല്‍വണ്ടിയുടെ വിധേയത്വം മനുഷ്യവണ്ടി സ്വയം വരിക്കേണ്ടിയിരിക്കുന്നു. രഹസ്യവും പരസ്യവുമറിയു ദൈവം എല്ലാം രേഖപ്പെടുത്തി നാളെ വിചാരണ ചെയ്തു ശിക്ഷിക്കുമെ ബോധം പ്രേരകശക്തിയായി വര്‍ത്തിക്കുകയും ചെയ്യും. എല്ലാവിധ മൂല്യച്യുതികള്‍ക്കു ശേഷവും കോടാനുകോടി ഖുര്‍ആന്റെ അനുയായികള്‍ അവനെ മാത്രം ഭയപ്പെട്ട് മദ്യപിക്കാതിരിക്കുത് ഇന്നും ദൃശ്യമാണല്ലോ.

No comments:

Post a Comment