ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് പ്രമുഖർ

“ ഞാൻ ഇന്നലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നൻമ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ഛനീചത്വം തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തിൽ സംബന്ധിച്ചതിൽ എനിക്ക് ഖേദമില്ല; സന്തോഷമേയുള്ളൂ. അവർ ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാനവരുടെ സമ്മേളനത്തിൽ സംബന്ധിക്കും.
(ഗാന്ധിജി, സർച്ച്ലൈറ്റ് - പറ്റ്ന 27 ഏപ്രിൽ 1946) ”
“ ഖുർആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേടാൻ ജമാഅത്ത് ആഗ്രഹിക്കുന്നു. എന്നാൽ വർഗീയലഹളകളിൽ ജമാഅത്തെ ഇസ്‌ലാമി ഇതുവരേ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. ഒരു വ്യക്തിയോ സംഘടനയോ വർഗീയമാണ് എന്ന് പറയുന്നത്, അവനോ അതോ മറ്റു സമുദായങ്ങളോട് ശത്രുത പുലർത്തുമ്പോഴാണ്. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളിൽ ഈ വർഗീയതയുടെ ഒരംശവും ഞാൻ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റ്റുകളെന്നോ നമുക്ക് വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്റ് വർഗീയവാദിയാകണമെന്നില്ല.
(ജസ്: വി.എം. താർക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255) ”
“ ജമാഅത്തെ ഇസ്‌ലാമിയെ സിദ്ധാന്തപരമായി ഞാൻ അനുകൂലിക്കുന്നില്ല. പക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും വർഗീയ സംഘട്ടനങ്ങളിൽ പങ്കെടുത്തതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
(ഡോ. എം. ഗംഗാധരൻ, കേസരി, 2003 ജൂൺ 29) ”
“ സ്വാതന്ത്ര്യസമരത്തിൽ ജമാഅത്തിന്റെ സ്ഥാപകനേതാവ് മൌദൂദി ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു. ഇന്ത്യാവിഭജനത്തെ എതിർത്ത ആളായിരുന്നു. ഫണ്ടമെന്റലിസം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതാരാണ്? അതിന്റെ അർഥവും നിർവചനവുമൊക്കെ അറിയുന്നവനാണോ? നിങ്ങൾ ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ വിശ്വസിക്കുന്നു. ഉറച്ചുനിൽക്കുന്നു. നിങ്ങൾ ഫണ്ടമെന്റലിസ്റാണോ? വാക്കുകൾ അർഥമില്ലാതെ ഉപയോഗിക്കുകയാണ്. "ജമാഅത്തെ ഇസ്‌ലാമിയുമായിട്ട് ഇന്നേവരെയുള്ള ഇടപെടലുകൾവച്ച് നോക്കുമ്പോൾ അവരൊരു ഭീകരവാദ-തീവ്രവാദ പ്രസ്ഥാനമായി എനിക്ക് തോന്നിയിട്ടില്ല. നല്ല മൂല്യബോധമുള്ളവരെയും സന്മനസ്സുള്ളവരെയും അവരിൽ ഞാൻ ധാരാളം കണ്ടുമുട്ടിയിട്ടുണ്ട്. വർഗീയവാദത്തിലും ഭീകരാക്രമണത്തിലും ജമാഅത്തെ ഇസ്‌ലാമിക്കുള്ള പങ്ക് ഇന്നേവരെ തെളിയിക്കപ്പെടാതിരിക്കെ, അവരെ അത്തരക്കാരെന്ന് ആരോപിക്കുന്നത് തികച്ചും അധാർമികമാണ്.
(കെ.പി. രാമനുണ്ണി, പ്രബോധനം വാരിക, 2004 മാർച്ച് 27) ”
വിമർശനങ്ങൾ[തിരുത്തുക]
കേരളത്തിൽ ജമാഅതെ ഇസ്‌ലാമി സർക്കാരിന്റെ നീരീക്ഷണത്തിലുള്ള സംഘടനയാണെന്ന് കേരളാ ഹൈക്കോടതിയിൽ കേരളാ സർക്കാരിനു വേണ്ടി അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സംഘടന ഇന്ത്യയിലെ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നില്ലെന്നും സംഘടനയുടെ ഭരണഘടന ഇന്ത്യയുടെ ഭരണഘടനയെ പലകാര്യങ്ങളിൽ വെല്ലുവിളുക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഈ സംഘടനയ്ക്കു മത തീവ്രവാദ സംഘടനകളുമായും തീവ്ര-ഇടതു സംഘടനകളുമായും ബന്ധമുണ്ടെന്നും ഈ സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. തീവ്രവാദപ്രവർത്തനങ്ങളിൽ ബന്ധം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ദേശ വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി തെളിവുകൾ ലഭ്യമല്ലെന്നും പറയുന്നു. [40][41]
No comments:
Post a Comment