Tuesday, 3 July 2012
കാലഘട്ടത്തിന്റെ ആവശ്യവും ജനതയുടെ സ്വപ്നവുമായി 'മാധ്യമം' 1987 ജൂണ്‍ 1-ന് കോഴിക്കോട് വെള്ളിമാട്കുന്നില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ പ്രകാശനം തെയ്തു. പ്രതിസന്ധികളും ഭീഷണികളും അതിജീവിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മൂല്യാധിഷഠിത പത്രപ്രവര്‍ത്തനത്തിന്റെ ധീരപരീക്ഷണമായ 'മാധ്യമം' പു റത്തിറങ്ങികൊണ്ടിരിക്കുന്നു.
സ്വദേശത്ത് എട്ട് എഡിഷനുകളും വിദേശത്ത് ഏഴ് എഡിഷനുമുള്ള 'മാധ്യമം' പത്രങ്ങളുടെ ചരിത്രത്തിലെ ഒരു റെക്കോര്‍ഡാണ് ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്.
വാരാദ്യ മാധ്യമം, തൊഴില്‍ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസ്നസ് മാധ്യമം, ഇന്‍ഫോ മാധ്യമം, സര്‍വീസ് മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം... എന്നിങ്ങനെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ച്കൊണ്ടുള്ള വിവിധ പംക്തികള്‍ മാധ്യമത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment