..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 16 July 2012

ബൈബിള്‍ യേശുവിനെ നിന്ദിക്കുന്നു
യേശു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മഹാനായ പ്രവാചകനാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ഒരു ദൈവമായോ ദൈവപുത്രനായോ കാണുന്നു. അതിനു തെളിവെന്നോണം യേശു കാണിച്ച അത്ഭുത പ്രവൃത്തികള്‍ അവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി പറയപ്പെടുന്ന ചില സംഭവങ്ങള്‍ യേശുവിന് അപമാനമായി മാറുന്നു എന്നതാണ് സത്യം. പ്രസിദ്ധമായ രണ്ടു സംഭവങ്ങള്‍ താഴെ വായിക്കുക: യേശു വീഞ്ഞ് നിര്‍മിക്കുകയോ?!! യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമുള്ള ഒരു സംഭവമാണ് താഴെ കൊടുത്തിരിക്കുന്നത്: 1 മൂന്നാം നാള്‍ ഗലീലയിലെ കാനാവില്‍ ഒരു കല്യാണം ഉണ്ടായി; യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. 2 യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. 3 വീഞ്ഞു പോരാതെ വരികയാല്‍ യേശുവിന്‍റെ അമ്മ അവനോടു: അവര്‍ക്കും വീഞ്ഞു ഇല്ല എന്നു പറഞ്ഞു. 4 യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. 5 അവന്‍റെ അമ്മ ശുശ്രൂഷക്കാരോടു: അവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‍വിന്‍ എന്നു പറഞ്ഞു. 6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു. 7 യേശു അവരോടു ഈ കല്പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കൊളവും നിറെച്ചു. 8 ഇപ്പോള്‍ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്നു അവന്‍ പറഞ്ഞു; അവര്‍ കൊണ്ടുപോയി കൊടുത്തു. 9 അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീര്‍ന്ന വെള്ളം വിരുന്നുവാഴി രുചി നോക്കിയാറെ മണവാളനെ വിളിച്ചു: 10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചു വെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു. 11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വെച്ചു ചെയ്തു തന്‍റെ മഹത്വം വെളിപ്പെടുത്തി; അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു. (യോഹന്നാന്‍ 2:1-11) യേശു ചെയ്ത ആദ്യത്തെ അല്ഭുതമായിട്ടാണ് ഈ സംഭവം ബൈബിള്‍ പറയുന്നത്. നന്മയുടെ പ്രതീകമായി കാണുന്ന യേശുവില്‍ നിന്നും നല്ല ലഹരിയുള്ള മദ്യം നിര്‍മിക്കുക എന്ന തിന്മ സംഭവിക്കുമോ? സ്വന്തം അമ്മയോട് "സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല" എന്ന് പറയുന്നത് മര്യാദയാണോ? എന്ത് കൊണ്ടാണ് യോഹന്നാന്‍ മാത്രം ഈ സംഭവം രേഖപ്പെടുത്തിയത്? മറ്റുള്ളവര്‍ ഈ സംഭവം അറിയാത്തതു കൊണ്ടാണോ? ബൈബിളില്‍ കടത്തിക്കൂട്ടല്‍ സംഭവിച്ചു എന്നതിന്റെ വ്യക്തമായ തെളിവല്ലേ ഇത്? അത്തിമരം ഉണക്കിയ സംഭവം 18 ​രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു 19 അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍ ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി. 20 ശിഷ്യന്മാര്‍ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. 21 അതിന്നു യേശു: നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. (മത്തായി 21: 18-21) ഇത് ചില സുപ്രധാനമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. യേശു ദൈവമാണെങ്കില്‍ അദ്ദേഹത്തിനു വിശക്കുമോ? അത്തിമരത്തില്‍ ഫലം കാണാത്തതിന്റെ പേരില്‍ കോപാകുലനാവുന്നത് യേശുവിന്റെ മഹത്വത്തിനു ചേര്‍ന്നതാണോ? സംശയിക്കാതെ വിശ്വാസിയായാല്‍ ഈ അത്തിയോടു ചെയ്തതു പോലെ ക്രൂരത ചെയ്യുകയാണോ വേണ്ടത്? ഫലം കായ്ക്കാത്തതിന്റെ ഉത്തരവാദിത്തം അത്തിമരത്തിനോ അതോ അതിനെ സൃഷ്ടിച്ച ദൈവത്തിനോ? ദൈവത്തിനാണെങ്കില്‍ അത്തിമരത്തിനെ ശപിച്ചത് ശരിയോ? ഇതേ സംഭവം മാര്‍ക്കൊസും ഉദ്ദരിക്കുന്നു. അതിലെ ഒരു വചനം ഇപ്രകാരമാണ്: "അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു". (മാര്‍ക്കോസ് 11:13). യേശുവിന്റെ വിഡ്ഢിത്തത്തിനും അജ്ഞതക്കുമുള്ള തെളിവ് കൂടിയല്ലേ ഇത്? അത്തിപ്പഴങ്ങള്‍ ഉണ്ടാകാത്ത കാലത്ത് വന്നു അതിനെ ശപിക്കുമോ ആരെങ്കിലും? മാര്‍ക്കോസ് 11:20 ല്‍ പറയുന്നത് അത്തിമരം ഉണങ്ങിയതു പിറ്റേന്നാണെന്നാണ്. മത്തായി പറയുന്നതോ ഉടനെയാണ് അത് സംഭവിച്ചത് എന്നും. ഇത് വൈരുധ്യമല്ലേ? മുസ്ലിംകളെ സംബന്ധിച്ചിടത്തോളം യേശു അഥവാ ഈസ (അ) മഹാനും പരിശുദ്ധനുമായ ഒരു പ്രവാചകനാണ്. ബൈബിള്‍ പറയും പോലെയുള്ള ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല. ബൈബിള്‍ പ്രകാരം മദ്യ നിര്‍മ്മാണമാണ് യേശുവിന്റെ ആദ്യ അത്ഭുതപ്രകടനമെങ്കില്‍ ഖുര്‍ആന്‍ പ്രകാരം തൊട്ടിലില്‍ വെച്ചുള്ള സംസാരമാണ് യേശുവിന്റെ ആദ്യ അത്ഭുതപ്രകടനം. ചിന്തിക്കുക: ആരാണ് യേശുവിനെ മോശമാക്കുന്നത്? ബൈബിളോ ഖുര്‍ആനോ?

No comments:

Post a Comment