Tuesday, 17 July 2012
റസൂലും നബിയും
നുബുവ്വത്തും രിസാലത്തും തമ്മിലുള്ള വ്യത്യാസമെന്താണ്? നുബുവ്വത്ത് ലഭിച്ചവരാണോ നബിമാര്‍ അല്ലെങ്കില്‍ അമ്പിയാക്കള്‍ എന്നു പറയുന്നവര്‍? രിസാലത്ത് ലഭിച്ചവര്‍ മാത്രമാണോ മുര്‍സലുകള്‍?
കെ.കെ അബ്ദുല്‍ മജീദ് പൊന്നാനി സൌത്ത്
നബി എന്ന പദത്തിന് 'പ്രവാചകന്‍' എന്നും റസൂല്‍ എന്ന പദത്തിന് 'ദൂതന്‍' എന്നുമാണ് ഭാഷാര്‍ഥം. 'നബി'ക്ക് ഉന്നതന്‍ എന്ന അര്‍ഥവും ചിലര്‍ നല്‍കിയിട്ടുണ്ട്. ദിവ്യബോധനം ലഭിച്ചവര്‍ക്ക് നബി എന്ന് സാമാന്യമായി പറയാം. എന്നാല്‍, റസൂല്‍ പ്രത്യേക ദൌത്യ നിര്‍വഹണത്തിന് ചുമതലപ്പെട്ടവന്‍ കൂടിയായിരിക്കും. തദടിസ്ഥാനത്തില്‍ എല്ലാ റസൂലുമാരും നബിമാരായിരിക്കെ എല്ലാ നബിമാരും റസൂല്‍ ആയിരിക്കണമെന്നില്ല. സൂറഃ അല്‍ഹജ്ജിലെ 52-ാം സൂക്തത്തില്‍ "നിനക്ക് മുമ്പ് ഒരു റസൂലിനെയോ നബിയെയോ നാം നിയോഗിച്ചിട്ടില്ല....'' എന്ന് പ്രയോഗിച്ചതില്‍ നിന്ന് രണ്ടും ഒന്നല്ല, ഭിന്നങ്ങളാണെന്ന് വ്യക്തമാവുന്നു. നബി(സ)യോട് റസൂലുമാരുടെ എണ്ണം എത്രയെന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ 313 അല്ലെങ്കില്‍ 315 എന്ന് തിരുമേനി മറുപടി നല്‍കി. നബിമാരുടെ സംഖ്യ ചോദിച്ചതിന് 1,24000 എന്നും ഉത്തരം നല്‍കി (അഹ്മദ്, ഹാകിം). പക്ഷേ ഈ ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment