Tuesday, 17 July 2012
അമുസ്ലിംകള്‍ക്ക് സ്വാതന്ത്യ്രം അനുവദിച്ചാല്‍
ജമാഅത്തെ ഇസ്ലാമിയടക്കമുള്ള ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ അമുസ്ലിം പൌരന്മാര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കണമെന്ന് വാദിക്കുന്നു. ആരാധനാ സ്വാതന്ത്യ്രവും മറ്റു മതസ്വാതന്ത്യ്രവും നല്‍കി സഹിഷ്ണുതയിലും സൌഹാര്‍ദത്തിലും വര്‍ത്തിക്കണമെന്നും ആവശ്യപ്പെടുന്നു. പക്ഷേ, അമുസ്ലിംകള്‍ക്ക് നിയന്ത്രണമില്ലാതെ 'സ്വാതന്ത്യ്രം' നല്‍കിയ മുസ്ലിം രാജ്യങ്ങള്‍ക്കെല്ലാം കടുത്ത വിലയല്ലേ ഒടുക്കം നല്‍കേണ്ടിവന്നത്? വിഘടനവാദം തലപൊക്കുകയും (മുസ്ലിം)പ്രദേശങ്ങള്‍ കൈയേറുകയും അടക്കിഭരിക്കുകയും ചെയ്ത ചരിത്രമല്ലേ ഇസ്ലാമിക ലോകത്തിന് പറയാനുള്ളത്? ഫലസ്ത്വീന്‍ തുടങ്ങി ഇപ്പോള്‍ അത് സുഡാനില്‍ വരെ എത്തിനില്‍ക്കുന്ന ദയനീയ കാഴ്ചകള്‍ക്കല്ലേ ഇസ്ലാമിക ലോകം സാക്ഷിയായിരിക്കുന്നത്?
നസ്വീര്‍ പള്ളിക്കല്‍, രിയാദ്
ജമാഅത്തെ ഇസ്ലാമിയും ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളും അവതരിപ്പിക്കുന്നത് 'ഖിലാഫത്തുര്‍റാശിദ'(സച്ചരിതരായ ഖലീഫമാര്‍)യുടെ മാതൃകയിലുള്ള ഒരു സമ്പൂര്‍ണ ആദര്‍ശ സ്റേറ്റിന്റെ രൂപരേഖയാണ്. നിലവിലെ സാമ്പ്രദായിക മുസ്ലിം രാജ്യങ്ങളുമായി അതിനൊരു സാമ്യവുമില്ല. ഇന്ന് മുസ്ലിം എന്നറിയപ്പെടുന്ന രാജ്യങ്ങളൊന്നും ഇസ്ലാമിന്റെ മാതൃകാ സ്റേറ്റ് അല്ല. ഒന്നുകില്‍ മുതലാളിത്ത ഏകാധിപത്യ രാഷ്ട്രങ്ങള്‍, അല്ലെങ്കില്‍ ഇടതുപക്ഷ മതേതര രാഷ്ട്രങ്ങള്‍. ജനങ്ങളില്‍ ഭൂരിപക്ഷം പാരമ്പര്യ മുസ്ലിംകളാണെന്നത് കൊണ്ട് മാത്രം ഒരു രാജ്യവും ഇസ്ലാമിക രാഷ്ട്രമാവുന്നില്ല. അതിനാല്‍ ആ നാടുകളില്‍ അമുസ്ലിംകള്‍ മാത്രമല്ല മുസ്ലിംകളും പീഡനങ്ങളനുഭവിക്കുന്നു, അടിച്ചമര്‍ത്തപ്പെടുന്നു. അനീതിയും അവഗണനയും നേരിടുന്നവര്‍ ആരായാലും ഗതികെട്ട് കലാപത്തിനൊരുങ്ങും. അത് സ്വാതന്ത്യ്രം അനുവദിച്ചതുകൊണ്ടല്ല, ന്യായമായ സ്വാതന്ത്യ്രം അനുവദിക്കാത്തത് കൊണ്ടാണ്. ഒരു യഥാര്‍ഥ ഇസ്ലാമിക സ്റേറ്റില്‍ മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും തുല്യാവകാശങ്ങളും തുല്യ നീതിയും ഉറപ്പ് വരുത്തും. അപ്പോള്‍ സ്വാഭാവികമായും വിഘടനവാദമോ കലാപമോ തല പൊക്കുകയില്ല. ഇനി തലപൊക്കിയാലും ജനപിന്തുണയോടെ ചെറുത്ത് തോല്‍പിക്കാനാവും.
Subscribe to:
Post Comments (Atom)
No comments:
Post a Comment