Tuesday, 17 July 2012
നീതിയിലധിഷ്ഠിതമായ ഭരണം?
"വോട്ടര്‍ ഐ.ഡി ഇല്ലാത്തവരും വോട്ടര്‍ ഐ.ഡി ഉള്ള മറ്റു സാധാരണ പൌരന്മാരും അനുഭവിക്കുന്ന അതിഭയാനകമായ നിസ്സഹായതയിലേക്ക് കണ്ണ് തുറക്കുന്ന രാഷ്ട്രീയവും ഭരണവുമാണ് നമുക്ക് വേണ്ടത്. അത് കാഴ്ചവെക്കാന്‍ ഏതു പാര്‍ട്ടി, ഏത് മുന്നണി തയാറാകും?'' (ഹമീദ് ചേന്ദമംഗല്ലൂര്‍, മാതൃഭൂമി 24.3.11). നിലവിലുള്ള ഇടതു വലതു മുന്നണികള്‍ക്കും ഇടക്കൊക്കെ പൊട്ടിമുളച്ച് അപ്രത്യക്ഷമാകുന്ന മൂന്നാം മുന്നണിക്കും ഹമീദ് ചേന്ദമംഗല്ലൂര്‍ ചൂണ്ടിക്കാണിക്കുന്ന നിസ്സഹായതക്ക് പരിഹാരമാകുന്നില്ലെന്നാണല്ലോ ചൂണ്ടിക്കാണിക്കുന്നത്. സത്യത്തിലും നീതിയിലും നന്മയിലും അധിഷ്ഠിതമായ ഒരു പാര്‍ട്ടിക്കും ഭരണത്തിനും ഇവിടെ പ്രസക്തിയുണ്ടെന്നല്ലേ ഈ വാക്കുകളില്‍നിന്ന് പ്രകടമാകുന്നത്?
എന്‍.എന്‍ മുഹമ്മദ് കാസിം കാഞ്ഞിരപ്പള്ളി
അഴിമതിയില്‍ ആവോളം മുങ്ങിക്കുളിച്ചവരും നേരും നെറിയും നഷ്ടപ്പെട്ടവരും ധാര്‍മികമായി അങ്ങേയറ്റം അധഃപതിച്ചവരുമായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ക്ക് മുക്തി വേണമെന്നത് എല്ലാ പൌരന്മാരുടെയും ആഗ്രഹമാണ്. നിസ്സഹായതകൊണ്ട് മാത്രമാണ് രണ്ടിലൊരു മുന്നണിയെയോ മറ്റു പാര്‍ട്ടികളെയോ ആളുകള്‍ പിന്തുണക്കുന്നത്. പക്ഷേ, ഹമീദ് ചേന്ദമംഗല്ലൂര്‍ വിഭാവനം ചെയ്യുന്ന മുന്നണി നാമൊക്കെ സങ്കല്‍പിക്കുന്നതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കാനാണിട. ദൈവത്തെയോ ആത്മീയതയെയോ സുസ്ഥിര ധാര്‍മിക മൂല്യങ്ങളെയോ അംഗീകരിക്കാത്ത, മതപരമായ ഏത് ധാരയെയും പിന്തിരിപ്പനും പുരോഗതിയുടെ ശത്രുവുമായി കാണുന്ന കേവല ഭൌതിക പ്രസ്ഥാനത്തെയാണ് ഹമീദ് വിഭാവനം ചെയ്യുന്നത് എന്നു വേണം ഇതിനകം പ്രകാശിതമായ അദ്ദേഹത്തിന്റെ ചിന്തകളില്‍നിന്ന് മനസ്സിലാക്കാന്‍. തീര്‍ത്തും മതേതരമായ ഒരു ഭരണക്രമം ജനക്ഷേമവും നീതിയും സമാധാനവും കൈവരുത്തുന്നതില്‍ ഇന്നുവരെ വിജയിച്ചിട്ടില്ലെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment