Sunday, 9 September 2012
മുഹമ്മദ് നബിയുടെ ഹിറാ വാസം എന്തിന്?
"എങ്കില്‍ എന്തിനാണ് മുഹമ്മദ് നബി പ്രവാചകത്വത്തിനു മുമ്പ് ഹിറാഗുഹയില്‍ പോയി ഏകാന്തവാസം അനുഷ്ഠിച്ചത്?''
ദിവ്യബോധനം സ്വീകരിക്കുന്ന വ്യക്തി അതിനര്‍ഹനായിരിക്കണമല്ലോ. എല്ലാ അര്‍ഥത്തിലും സുസജ്ജനും. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മുഹമ്മദ് നബിയും ദൈവികസന്ദേശം ഏറ്റുവാങ്ങാന്‍ പറ്റും വിധം വളര്‍ത്തപ്പെടുകയായിരുന്നു. ആവശ്യമായ യോഗ്യതയാലും സിദ്ധിയാലും അനുഗ്രഹിക്കപ്പെടുകയായിരുന്നു. അതിനാല്‍ എല്ലാവിധ ദുശ്ശീലങ്ങളില്‍നിന്നും പാപവൃത്തികളില്‍നിന്നും തീര്‍ത്തും മുക്തനായി പരമ പരിശുദ്ധനായാണ് നബിതിരുമേനി വളര്‍ന്നുവന്നത്. വിശ്വസ്തനായി പരക്കെ അറിയപ്പെടുമാറ് കുറ്റമറ്റതായിരുന്നു തിരുമേനിയുടെ ജീവിതം. നാല്‍പതു വയസ്സോടടുത്തപ്പോള്‍ ദൈവികമായ ഉള്‍വിളി സ്വീകരിച്ച്, മലീമസമായ ചുറ്റുപാടില്‍നിന്നു മാറി ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിച്ചു. അങ്ങനെ പ്രവാചകത്വം ഏറ്റുവാങ്ങാനാവശ്യമായ മാനവികമായ പൂര്‍ണത പ്രാപിക്കുകയായിരുന്നു മുഹമ്മദ് നബി. അഥവാ, ദൈവം തന്റെ അന്ത്യദൂതനായി നിയോഗിക്കാന്‍ പോകുന്ന വ്യക്തിയെ അതിനനുയോജ്യമാം വിധം വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു. ഹിറാ ഗുഹയിലെ ധ്യാനനിരതമായ ജീവിതം അതിന്റെ ഭാഗമായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment