ഇസ്‌റാഈലിയ്യാത്തിന്റെ സ്വാധീനം തഫ്‌സീറുകളിലും ഹദീസിലും
പഠനം - അബൂദര്‍റ് എടയൂര്‍
ജാഹിലിയ്യാ കാലത്ത് അറബികള്‍ക്കിടിയില്‍ ഒരു സംഘം വേദക്കാരും വസിച്ചിരുന്നു. പുരാതന കാലത്ത് അറേബ്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരും ടൈറ്റസ് റൂമാനിയുടെ പീഡനങ്ങളില്‍ നിന്ന് രക്ഷതേടി, എ.ഡി 70ല്‍ പലായനം ചെയ്‌തെത്തിയവരുമായ ജൂതന്‍മാരായിരുന്നു അവരില്‍ ഭൂരിപക്ഷവും. അറേബ്യയില്‍ ജീവിക്കുമ്പോഴും തങ്ങളുടെ സാസ്‌കാരിക പൈതൃകം അവര്‍ കൈവിട്ടില്ല. മതപാഠശാലകള്‍ പോലുള്ള സംവിധാനങ്ങളിലൂടെ പരമ്പരാഗതമായി ലഭിച്ച അറിവുകള്‍ അവര്‍ പിന്‍തലമുറക്ക് പകര്‍ന്നുനല്‍കി.
No comments:
Post a Comment