Sunday, 9 September 2012
ദൈവദൂതനെ എങ്ങനെ തിരിച്ചറിയും?
"എങ്ങനെയാണ് ഒരാള്‍ ദൈവദൂതനാണോ അല്ലേയെന്ന് തിരിച്ചറിയുക?''
സമകാലീന സമൂഹത്തിലെ സത്യസന്ധനായ ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ സാധിക്കുമാറ് സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കും ദൈവദൂതന്‍. അദ്ദേഹം പരമപരിശുദ്ധനായിരിക്കും. ജീവിതത്തിലൊരിക്കലും കള്ളം പറയില്ല. സത്യവിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കുകയില്ല. പ്രകൃതം തീര്‍ത്തും പാവനമായിരിക്കും. ചീത്ത വാക്കോ ദുര്‍വൃത്തിയോ ദൈവദൂതനില്‍നിന്നൊരിക്കലുമുണ്ടാവുകയില്ല. സത്യവും നീതിയും സല്‍ക്കര്‍മവും മറ്റുള്ളവരോട് ഉപദേശിക്കുന്നതോടൊപ്പം സ്വയം നടപ്പാക്കുകയും ചെയ്യും. പറയുന്നതിനെതിരെ പ്രവര്‍ത്തിച്ചതിന് ഒരൊറ്റ ഉദാഹരണം പോലും കാണപ്പെടുകയില്ല. എപ്പോഴും ഋജുവും ശ്രേഷ്ഠവും സുതാര്യവും സംശുദ്ധവും സംശയരഹിതവുമായ മാര്‍ഗമേ അവലംബിക്കുകയുള്ളൂ. സകല വിധ സ്വാര്‍ഥതകളില്‍നിന്നും തീര്‍ത്തും മുക്തനായിരിക്കും. ആരെയും വാക്കാലോ പ്രവൃത്തിയാലോ ദ്രോഹിക്കുകയില്ല. ആരുടെയും അവകാശം അശേഷം കവര്‍ന്നെടുക്കുകയില്ല. സത്യസന്ധത, ത്യാഗശീലം, ശ്രേഷ്ഠ ചിന്ത, സന്മാര്‍ഗനിഷ്ഠ, നന്മ പോലുള്ള ഉത്തമ ഗുണങ്ങള്‍ക്ക് എക്കാലത്തെയും ഏറ്റവും നല്ല മാതൃകയായിരിക്കും. ആരെത്ര ശ്രമിച്ചാലും ദൈവദൂതന്റെ ജീവിതത്തില്‍ ന്യൂനത കണ്െടത്തുക സാധ്യമല്ല.
കവിയെ അയാളുടെ കവിതയിലൂടെയും കലാകാരനെ അയാളുടെ വരകളിലൂടെയും തിരിച്ചറിയുന്നപോലെ സമൂഹം പ്രവാചകനെ അദ്ദേഹത്തിന് അവതീര്‍ണമാകുന്ന കാര്യങ്ങളിലൂടെ മനസ്സിലാക്കുക തന്നെ ചെയ്യും. അന്യര്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ദൈവദൂതന്റെ മനസ്സില്‍ അനായാസം തെളിഞ്ഞുവരുന്നു. അവയൊക്കെ ശരിയാണെന്ന് സമൂഹത്തിന് ബോധ്യമാവുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ ദൈവദൂതന്മാരും തങ്ങളുടെ സമൂഹത്തിലെ സകല സുമനസ്സുകളാലും തിരിച്ചറിയപ്പെടുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment