..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 13 December 2016

നബിദിനാഘോഷത്തെ കുറിച്ച്




വിശുദ്ധ ഖുര്‍‌ആന്‍ : "മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍ " (ബഖറ:185)
അല്ലാഹു :"പറയുക: മനുഷ്യരുടെ വിധാതാവിനോട് ഞാന്‍ ശരണം തേടുന്നുമനുഷ്യരുടെ രാജാവിനോട്മനുഷ്യരുടെ യഥാര്‍ഥ ദൈവത്തോട്,(സൂറത്തുന്നാസ് :1-3)
പ്രവാചകന്‍ :"(പ്രവാചകാ,) മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനു മായിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. പക്ഷേഅധികജനവും അറിയുന്നില്ല" (സബ‌അ്‌:128)
ക‌അ്‌ബ:"നിസ്സംശയംമനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അതു അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശനകേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്" (ആലു ഇംറാന്‍ :96)
മുസ്‌ലിം സമുദായം:"ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെമാര്‍ഗദര്‍ശനത്തിനും സംസ്കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു (ആലു ഇം‌റാന്‍ :110)

പ്രവാചക സ്‌നേഹം :-
                                      ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനേയും അവന്റെ പ്രവാചകനേയുമാണ്. നമ്മുടെ മാതാ പിതാക്കളെക്കാളും,ഭാര്യാ സന്താനങ്ങളെക്കാളും സമ്പാദ്യങ്ങളേക്കാളുമെല്ലാം അല്ലാഹുവിനേയും അവന്റെ ദൂതനേയും സ്‌നേഹിക്കാന്‍ കഴിയാത്ത കാലത്തോളം ഇസ്‌ലാമിക സൊസൈറ്റിയില്‍ നമുക്ക് സ്ഥാനമില്ല...
"നിങ്ങള്‍ക്ക് നിങ്ങളുടെ സന്താനങ്ങളേക്കാളും പിതാവിനേക്കാളും മറ്റു സര്‍‌വ്വ മനുഷ്യരേക്കാളും പ്രിയപ്പെട്ടവന്‍ ഞാന്‍ ആയിത്തീരുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല" (ബുഖാരി)
പക്ഷെ എങ്ങനെയാണ് പ്രവാചകനെ സ്‌നേഹിക്കേണ്ടത് ?അത് പ്രവാചകന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. "ആര്‍ എന്റെ ചര്യയെ സ്‌നേഹിച്ചോ,അവനെന്റെകൂടെ സ്വര്‍ഗ്ഗത്തിലാണ്".. അത് ഏതെങ്കിലും വര്‍ഷത്തിലോ,മാസത്തിലോ,ദിവസത്തിലോ ഒതുക്കേണ്ടതല്ല..മറിച്ച് ജീവിതം മുഴുവന്‍ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണത്.പലപ്പോഴും നാം കാണുന്ന കാഴ്‌ചജീവിതത്തില്‍ ഏറിയപങ്കും തങ്ങള്‍ക്ക് തോന്നിയപോലെ ജീവിക്കുന്നവര്‍ പ്രത്യേകമായി തെരെഞ്ഞെടുക്കപ്പെട്ട ദിവസം മാത്രം പ്രവാചകനെ സ്‌നേഹിക്കാന്‍ മത്സരിക്കുന്നതാണ്.അല്ലാഹുവിനോടുള്ള സ്‌നേഹത്തെ കുറിച്ചുപോലും ഖുര്‍‌ആന്‍ പറയുന്നത് കാണുക :" പ്രവാചകന്‍, ജനത്തോടു പറയുക: `നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു."(ഖുര്‍‌ആന്‍ )..അഥവാ അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കാനുള്ള വഴിപോലും അവന്റെ പ്രവാചകനെ പിന്തുടരുക എന്നുള്ളതാണ്...അതിനാല്‍ പ്രവാചകനെ സ്‌നേഹിക്കാന്‍ നമുക്കാവണം.അങ്ങേയറ്റത്തെ സ്‌നേഹം...പക്ഷെ അതില്‍‌പോലും അതിരുകവിയല്‍ പാടില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. "ക്രൈസ്തവര്‍ ഈസാ(അ)യെ അതിര് കവിഞ്ഞ് പുകഴ്‌ത്തിയതുപോലെ നിങ്ങളാരും എന്നെ അതിരു കവിഞ്ഞ് പുകഴ്‌ത്തരുത്"(ബുഖാരി)
നബിദിനം 'ആഘോഷമോ' ?
പ്രവാചകന്‍ (സ)യുടെ ജന്മദിനവുമായിബന്ധപ്പെട്ട് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍ക്ക് ഇസ്‌ലാമികമായി വല്ല സ്ഥിരീകരണവുമുണ്ടോ എന്നതും നാം ചര്‍ച്ചക്ക് പാത്രമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.യഥാര്‍ത്ഥത്തില്‍ പ്രവാചകനോ,പ്രവാചകനെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിച്ചിരുന്ന അനുചരന്മാരോ,പ്രവാചകന്റെ പത്നിമാരോ, ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചകത്വ ജീവിതത്തിലൊഅതിനു ശേഷമോ പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചതായി ചരിത്രത്തിലെവിടെയും നമുക്ക് കാണാന്‍ സാധ്യമല്ല.
പ്രവാചകനോഅനുചരന്മാരോ,ഖുലഫാഉറാഷിദുകളൊ,ഉമ്മഹാത്തുല്‍ മുഅ്‌മിനൂനുകളൊ,സലഫുസ്സ്വാലിഹുകളോതാബിഉത്താബിഉകളൊ ,മഹാന്മാരായ മദ്‌ഹബിന്റെ നാല് ഇമാമുകളോ ആഘോഷിക്കാത്ത പ്രവാചകന്‍ (സ)യുടെ ജന്മദിനം പിന്നെയെങ്ങിനെയാണ് ആഘോഷമായി മാറിയത് ?എന്നാണ് അത് തുടങ്ങിയത്?
തഴവ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച്,പഴയകാല പാതിരാ വ‌അളുകളില്‍ അര്‍ത്ഥമോര്‍ക്കാതെ ഈണത്തില്‍ പാടിയിരുന്ന'അല്‍ മവാഹിബുല്‍ ജലിയ്യഎന്ന ഗ്രന്ഥത്തിലെ ഈ വരികള്‍ തന്നെ അതിലേക്ക് വെളിച്ചം വീശുന്നുണ്ട്.
"മൗലൂദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ...
 അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ..."
അതെപ്രവാചകന്‍ (സ)യുടെ മഹത്തായ ഹിജ്‌റ  കഴിഞ്ഞ് മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം (മൂന്ന് നൂറ്റാണ്ട്) ഈജി‌പ്ത് ഭരിച്ചിരുന്ന ശീഈ രാജാവായ മുളഫ്ഫര്‍ എന്ന വ്യക്‌തിയാണ് ആദ്യമായി  നൂറ് പോത്തുകളെ അറുത്ത് ഭക്ഷണം വിളമ്പി 
മീലാദുന്നബി(നബിയുടെ ജന്മദിനം) ആഘോഷിച്ചത് എന്ന് ചരിത്രം നമ്മോട് പറയുന്നു. അതിന് അദ്ദേഹത്തിന് പ്രചോദനമായതാവട്ടെ ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്ന ക്രിസ്‌തുമസ്സും.അപ്പോള്‍ പിന്നെ നമുക്ക് പറയാനുള്ളത് അത് നല്ലതല്ലേ എന്നതാണ്.നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്ന നരകത്തില്‍ നിന്നകറ്റുന്ന എല്ലാകാര്യങ്ങളും ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞ പ്രവാചകന്‍ ഒരു നന്മയും നമ്മെ പഠിപ്പിക്കാതെ വിട്ടുപോയിട്ടില്ല എന്നതല്ലേ സത്യം...?

ബാക്കിവെച്ചത് :പ്രവാചകന്‍ ജനിച്ചതും,മരണമടഞ്ഞതും ഒരു ദിവസമാണെന്ന് പറയപ്പെടുന്നു... പിന്നെ ഈ ജന്മദിനാഘോഷങ്ങള്‍ക്ക് എന്ത് പ്രസക്‌തി ?

No comments:

Post a Comment