..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 5 December 2016

ബാബരി ദിനത്തിന്റെ കണ്ണീരുണങ്ങാത്ത മുറിവുമായി സിറാജുദ്ദീന്‍


KSD_sirajuddeen_16070217264ശാഫി തെരുവത്ത്
കാസര്‍കോട്: ഓരോ ഡിസംബര്‍ 6 കടന്നുവരുമ്പോഴും സിറാജുദ്ദീന്‍ എന്ന വൃദ്ധന് കണ്ണി ല്‍ ഇരുട്ട് കയറും. പിന്നെ ബോധം നഷ്ടപ്പെടും. വീട്ടുകാര്‍ വെള്ളം തളിക്കുമ്പോള്‍ ബോധം തെളിയുമെങ്കിലും അന്നു സിറാജുദ്ദീന് ഊണും ഉറക്കവുമില്ലാതാവും. ചെങ്കള ആലംപാടി റഹ്മാനിയ നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യക്കും നാലു കൊച്ചുമക്കള്‍ക്കുമൊപ്പം ജീവിതം തള്ളിനീക്കുകയാണ് ഇദ്ദേഹം. കൈയും കാലും നഷ്ടപ്പെട്ടതോടെ ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതായി. തുടര്‍ന്ന് കാസര്‍കോട്ടേക്ക് രക്ഷപ്പെടുകയായിരുന്നു. മടിക്കേരി സകലേശ്പുരയിലായിരുന്നു സിറാജുദ്ദീന്റെ പിതാവിന്റെ വീട്. മാതാവ് മലപ്പുറം മേലാറ്റൂര്‍ സ്വദേശിനിയും. ഇവര്‍ പിന്നീട് സകലേശപുരയില്‍ താമസം തുടങ്ങി.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഉടലെടുത്ത സംഘര്‍ഷത്തില്‍ സിറാജുദ്ദീന്റെ ജീവിതവും താളംതെറ്റുകയായിരുന്നു. 31 വയസ്സ് പ്രായമുള്ള യുവാവായ സിറാജുദ്ദീന്‍ ഒരു പ്ലാന്റേഷനില്‍ ജോലികഴിഞ്ഞു തിരിച്ചു രാത്രി എട്ടോടെ വീട്ടിലേക്കു വരുമ്പോള്‍ ദോണ്ഡ നാടിയിലെത്തിയപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒരു സംഘം മുന്നിലെത്തി. അക്രമികളുടെ കൈയില്‍ മാരകായുധങ്ങളാണുണ്ടായിരുന്നത്. ബലമായി പിടിച്ചുനിര്‍ത്തി കൈയും കാലും വെട്ടിമാറ്റി. പിന്നീട് പ്രാണരക്ഷാര്‍ഥം രക്ഷപ്പെട്ട തന്നെ പോലിസുകാരാണ് ആശുപത്രിയി ല്‍ എത്തിച്ചതെന്ന് സിറാജുദ്ദീന്‍ ഓര്‍ക്കുന്നു. ഒരു കൈയും കാലും നഷ്ടപ്പെട്ടതോടെ ജീവിക്കാ ന്‍ മാര്‍ഗമില്ലാതാവുകയും ഭീതിയില്‍ കഴിയേണ്ടിവരുകയും ചെയ്തപ്പോഴാണ് കേരളത്തിലേക്കു വണ്ടി കയറിയത്.
ഇപ്പോള്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ മുബാറക് മസ്ജിദ് പരിസരത്ത് നമസ്‌കരിക്കാനെത്തുന്നവരും വഴിയാത്രക്കാരും നല്‍കുന്ന സഹായം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. 2013ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തന്റെ ദുരിതകഥയറിത്ത് വീല്‍ചെയര്‍ അനുവദിച്ചതായി സിറാജുദ്ദീന്‍ പറഞ്ഞു
.

No comments:

Post a Comment