..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 5 December 2016

ബാബരി മസ്ജിദ് ദിനം: ശബരിമലയില്‍ കേന്ദ്രസേനകളുടെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷ




തിരുവനന്തപുരം: ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന കേന്ദ്രമുന്നറിയിപ്പിനെത്തുടര്‍ന്ന് ശബരിമലയില്‍ കേന്ദ്രസേനകളുടെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷാസംവിധാനങ്ങള്‍ സജ്ജമാക്കി. ശബരിമലയ്ക്ക് തീവ്രവാദ ആക്രമണ ഭീഷണിയുണ്ടെന്ന് ഐജി മനോജ് എബ്രഹാം സ്ഥിരീകരിച്ചു. തീവ്രവാദികള്‍ കാനനപാതകളിലൂടെയെത്തി ആക്രമണം നടത്തുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. കേന്ദ്ര ദ്രുതകര്‍മ്മസേന, പൊലീസ് കമാന്‍ഡോകള്‍, 1200 പൊലീസുകാര്‍ എന്നിവരെ പമ്പയിലും സന്നിധാനത്തും വിന്യസിച്ചു. നിരീക്ഷണത്തിനും താഴ്ന്നുപറന്നുള്ള ആക്രമണങ്ങള്‍ക്കും ശേഷിയുള്ള ഗണ്‍ഷിപ്പ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയും നാവികസേനയും സജ്ജമാക്കിയിട്ടുണ്ട്. വ്യോമനാവിക സേനകളുടെ സംയുക്ത ഓപ്പറേഷന് മൂന്ന് ഹെലികോപ്റ്ററുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തിരുവനന്തപുരത്തേയും കൊച്ചിയിലേയും താവളങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയരുക. കരസേനയുടെ പ്രത്യേക പരിശീലനം ലഭിച്ച പാരാട്രൂപ്പുകളാണ് ഹെലികോപ്റ്ററുകളിലുണ്ടാവുക. വനമേഖലയില്‍ സൂക്ഷ്മനിരീക്ഷണത്തിനുള്ള തെര്‍മല്‍ ഇമേജിംഗ് സംവിധാനമടക്കം ഹെലികോപ്റ്ററുകളിലുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഇങ്ങാന്‍ വ്യോമസേന നിലയ്ക്കലില്‍ ഹെലിപ്പാട് സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തികളിലും തീവ്രവാദആക്രമണ സ്ഥലത്തും ഉപയോഗിക്കുന്ന എം.ഐ17, വി5 ഹെലികോപ്റ്ററുകളാണ് വ്യോമസേന സജ്ജമാക്കിയത് . 

No comments:

Post a Comment