1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് അത് കൈകാര്യം ചെയ്ത അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്റെ നടപടിയെ വിമര്‍ശിച്ച് താന്‍ അദ്ദേഹത്തിന് കത്തെഴുതിയിരുന്നുവെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. എന്നാല്‍, തന്റെ കത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ബാബരി വിഷയം കൈകാര്യം ചെയ്യുന്നതില്‍ റാവു പരാജയപ്പെട്ടു. ബാബരി തകര്‍ച്ച ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുമെന്ന് താന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് റാവു മന്ത്രിസഭയില്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയ് പറഞ്ഞു. തരുണ്‍ ഗൊഗോയ് എഴുതിയ ടേണ്‍അറൗണ്ട്: ലീഡിങ് അസം ഫ്രം ദ ഫ്രണ്ട് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച സംഭവിക്കാന്‍ പാടില്ലെന്ന് താന്‍ റാവുവിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം എഴുതുന്നുണ്ട്.
No comments:
Post a Comment