ബാബരി മസ്ജിദ് തകര്‍ച്ചയും ഹിന്ദുത്വവാദം ഉയര്‍ത്തുന്ന വെല്ലുവിളിയും
ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ വിഭജിച്ച ഇന്തോളജിസ്റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്‍മാരാണ് മതാധിഷ്ടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരിസരമൊരുക്കിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാരുടെ തോന്നലുകളും ഊഹാപോഹങ്ങളും ചേര്‍ത്ത് ബാബരി മസ്ജിദ് രാമക്ഷേത്രം നിലനിന്ന സ്ഥലത്താണ് ബാബര്‍ പണിതതെന്ന വ്യാജ ചരിത്ര നിര്‍മ്മിതിയാണ് ഇന്ത്യയില്‍ ആരാധനാലയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ ദിനമാണ് 1992 ഡിസംബര്‍ 6. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ ഉപജാപമാണ് അന്ന് അയോദ്ധ്യയില്‍ അരങ്ങേറിയത്.
ഗാന്ധിജിയുടെ വധത്തിന് ശേഷം ഹിന്ദു വര്‍ഗ്ഗീയവാദികള്‍ രാഷ്ട്രത്തിന് നേരെ അഴിച്ചുവിട്ട ഈ ആക്രമണം ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു മഹാദുരന്തവും ദേശീയ അപമാനവുമായിരുന്നു. അന്നത്തെ റാവു സര്‍ക്കാരിന്റെ സഹായത്തോടെ സംഘപരിവാര്‍ രാഷ്ട്രത്തിന്റെ ആത്മാവിന് അക്ഷരാര്‍ത്ഥത്തില്‍ തീകൊളുത്തുകയായിരുന്നു.
രാജ്യത്തെ ശിഥിലമാക്കുവാനും വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുടെ തുടര്‍ച്ചയിലാണ് ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. നാനൂറിലേറെ വര്‍ഷക്കാലം അയോദ്ധ്യയിലെ മുസ്‌ലീങ്ങള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളി തര്‍ക്ക പ്രശ്‌നമാക്കുന്നത് ബ്രിട്ടീഷുകാരാണ്.
ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ വിഭജിച്ച ഇന്തോളജിസ്റ്റുകളായ ബ്രിട്ടീഷ് ചരിത്രകാരന്‍മാരാണ് മതാധിഷ്ടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരിസരമൊരുക്കിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാരുടെ തോന്നലുകളും ഊഹാപോഹങ്ങളും ചേര്‍ത്ത് ബാബരി മസ്ജിദ് രാമക്ഷേത്രം നിലനിന്ന സ്ഥലത്താണ് ബാബര്‍ പണിതതെന്ന വ്യാജ ചരിത്ര നിര്‍മ്മിതിയാണ് ഇന്ത്യയില്‍ ആരാധനാലയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ വിരുദ്ധ കലാപങ്ങളെ അതിജീവിക്കാനാണ് ബ്രിട്ടീഷുകാര്‍ പഴയ റോമാസാമ്രാജ്യത്തിന്റെ രാഷ്ട്രതന്ത്രമായ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ചത്.
”മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കും എതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാകുന്നതായിരിക്കണം” എന്ന് 1843 ല്‍ ഗവര്‍ണര്‍ എല്ലന്‍ബറോ പ്രഭു വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭുവിന് എഴുതുകയുണ്ടായി.
ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും ഒരുമിച്ച് വിപ്ലവമുണ്ടാക്കുവാന്‍ സാദ്ധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് 1857 ലെ കലാപം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുമില്ലെന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സിവില്‍ ഭരണരംഗത്തെ ഉന്നതരും വിലയിരുത്തിയത്.
ജനങ്ങളുടെ മതാതീതമായ ഐക്യത്തെ തടയുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രങ്ങളിലാണ് ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം ഉടലെടുക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് പോരാടി. ബ്രിട്ടീഷ് ഭരണവ്യവസ്ഥയുടെ നെടുംതൂണുകളെ പിടിച്ചുകുലുക്കി.
ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കാനും അയോദ്ധ്യയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള ബ്രിട്ടീഷു നീക്കങ്ങളെ തടഞ്ഞു എന്ന ”അപരാധ”ത്തിനാണ് ബ്രിട്ടീഷുകാര്‍ മഹന്ത് രാംചരണ്‍ദാസിനെയും മൗലവി അമീര്‍ അലിയെന്ന ഫൈസാബാദ് മൗലവിയെയും വധിച്ചത്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള ആദ്യ രക്തസാക്ഷിത്വമാണ് ഇവരുടേത്.
ജനങ്ങള്‍ ഫൈസാബാദിലും അയോദ്ധ്യയിലും ബ്രിട്ടീഷുകാര്‍ക്ക് എതിരെ പടനയിച്ച നാളുകളില്‍ ഭൂരിപക്ഷം വരുന്ന മഹന്തുക്കളും ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു. ബ്രിട്ടീഷ് പാദസേവയുടെ ദൗത്യമാണ് അവര്‍ നിര്‍വ്വഹിച്ചത്.
മുഹമ്മദീയര്‍ അടിസ്ഥാനപരമായി ബ്രിട്ടീഷുകാര്‍ക്കും അവരുടെ നയങ്ങള്‍ക്കും എതിരാണ്. അതിനാല്‍ നമ്മുടെ നയം ഹിന്ദുക്കളുമായി രമ്യതയിലാ കുന്നതായിരിക്കണം എന്ന് 1843 ല്‍ ഗവര്‍ണര്‍ എല്ലന്‍ബറോ പ്രഭു വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭുവിന് എഴുതുകയുണ്ടായി.
ഇതിനുള്ള ഉപകാരസ്മരണയായിട്ടാണ് 1858 ല്‍ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റ്് പള്ളിയിലേക്കുള്ള പ്രവേശനം വടക്കെ ഗോപുരം വഴിയാണെന്ന് ഉത്തരവിറക്കിയത്. ഹിന്ദുക്കള്‍ക്ക് ബാബറി മസ്ജിദിന് മുമ്പില്‍ ആരാധനക്കായി സ്ഥലം നല്‍കിയത്. ഇത് അയോദ്ധ്യയിലെ ചിരപുരാതനമായ ഹിന്ദു-മുസ്ലീം ഐക്യത്തില്‍ വിള്ളല്‍ വരുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
ഹിന്ദുക്കള്‍ക്കും മൂസ്ലീങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പതുക്കെ രൂപപ്പെട്ടപ്പോള്‍ ഒരു സംഘര്‍ഷത്തിനും വഴിവെക്കാതെ മഹന്ത് രാംചരണ്‍ദാസും ഫൈസാബാദ് മൗലവിയും ധാരണയുണ്ടാക്കി. ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കാനും അയോദ്ധ്യയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള ബ്രിട്ടീഷു നീക്കങ്ങളെ തടഞ്ഞു.
ഇതിന് പ്രതികാരമായിട്ടാണ് 1858 മാര്‍ച്ച് 10 ന് ഈ രണ്ട് നേതാക്കളെയും പരസ്യമായി തൂക്കിലേറ്റിയത്. ഹിന്ദു-മുസ്ലീം ഐക്യത്തിനുവേണ്ടി നിലകൊണ്ട ”അപരാധ”ത്തിനാണ് ബ്രിട്ടീഷുകാര്‍ മഹന്ത് രാംചരണ്‍ദാസിനെയും മൗലവി അമീര്‍ അലിയെന്ന ഫൈസാബാദ് മൗലവിയെയും വധിച്ചത്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള ആദ്യ രക്തസാക്ഷിത്വമാണ് ഇവരുടേത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഇതേ കൊളോണിയല്‍ തന്ത്രമാണ് കോണ്‍ഗ്രസ് ഭരണകൂടം തുടര്‍ന്നത്. നെഹ്‌റുവിനെപോലുള്ള ശക്തനായ ഒരു മതനിരപേക്ഷവാദിയെപോലും മറികടന്നുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ഹിന്ദുത്വ അജണ്ടയ്ക്ക് സഹായമേകിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാകാലത്തും രഹസ്യവും പരസ്യവുമായി ഹിന്ദുവര്‍ഗ്ഗീയ വാദികളുമായി ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്.ri-masjid-123.html#sthash.BfbdtUbM.dpuf
No comments:
Post a Comment