..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 5 December 2016

ലപ്പുറം കൊടിഞ്ഞിയിൽ യുവാവിനെ​ വെട്ടിക്കൊന്നു


 19/11/2016
മലപ്പുറം: ജില്ലയിലെ ചെമ്മാട് കൊടിഞ്ഞിയിൽ യുവാവിനെ​ വെട്ടിക്കൊന്നു. കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്‌ണൻ നായരുടെ മകൻ ഫൈസലിനെ (അനിൽകുമാർ-30) ആണ്​ ഫാറൂഖ് ​നഗർ അങ്ങാടിയിൽ വെട്ടിക്കൊന്നത്​. രാവിലെ പള്ളിയിലേക്ക്​ പോകുന്നവരാണ്​ മൃതദേഹം കണ്ടത്​. തുടർന്ന് ​പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫൈസലിന്‍റെ മുഖത്തും ശരീരത്തും നിരവധി വെട്ടുകളേറ്റിട്ടുണ്ട്.
രാവിലെ 4.30ന് ട്രെയിനിലെത്തുന്ന ഭാര്യാപിതാവിനെയും മാതാവിനെയും കൂട്ടിക്കൊണ്ടുവരാൻ താനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു ഫൈസൽ. ഗൾഫിൽ ജോലി ചെയ്യുന്ന ഇയാൾ ആറു മാസം മുമ്പാണ് അവധിക്ക്​ നാട്ടിൽ വന്നത്. ഞായറാഴ്ച തിരിച്ചു പോകാനിരിക്കെയാണ്​ ദാരുണമായ സംഭവം.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മലപ്പുറം എസ്.പിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. തിരൂരങ്ങാടി ​െപാലീസെത്തി ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ഒരു വർഷം മുമ്പാണ് റിയാദിൽവെച്ച് അനിൽകുമാറും കുടുംബവും ഇസ്‌ ലാം മതം സ്വീകരിച്ചത്. കൊടിഞ്ഞി പയ്യോളിയിൽ വാടക വീട്ടിലായിരുന്നു ഫൈസലും ഭാര്യയും മൂന്നു മക്കളും താമസിച്ചിരുന്നത്.

No comments:

Post a Comment