..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 5 December 2016

നവംബര്‍ എട്ടിന് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ഹിന്ദുമഹാസഭ


babari masjid demolition
ഫൈസാബാദ്: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നവംബര്‍ എട്ട് മുതല്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഹിന്ദു മഹാസഭ. ഇതിനായി അന്നേ ദിവസം ലക്ഷക്കണക്കിന് കര്‍സേവകര്‍ അയോധ്യയില്‍ ഒരുമിച്ച്കൂടുമെന്നും ഹിന്ദു മഹാസഭ വ്യക്തമാക്കി. മഹാസഭയുടെ ഒരു പ്രതിനിധി സംഘം വ്യാഴാഴ്ച അയോധ്യ സന്ദര്‍ശിച്ചുവെന്ന് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. നവംബര്‍ ആദ്യവാരം രാജ്യത്തെ മുഴുവന്‍ ഹിന്ദു സന്യാസിമാരും അയോധ്യയില്‍ എത്തണമെന്ന് തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തര്‍ക്കസ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കും. തര്‍ക്കസ്ഥലത്തിന്റെ നാലു ഭാഗത്തും പ്രധാന കവാടങ്ങള്‍ സ്ഥാപിക്കും. നവംബര്‍ എട്ടിന് ശിലാസ്ഥപനം നടത്തുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സമാധാനത്തിന് ഭംഗം വരുത്തുന്നതും സാമുദായിക സൗഹൃദം തകര്‍ക്കുന്നതുമായാ ഒരു ശ്രമവും അനുവദിക്കില്ലെന്ന് ഫൈസാബാദ് എസഎസ്പി മോഹിത് ഗുപ്ത, ജില്ലാ മജിസ്‌ട്രേറ്റ് കിന്‍ജാല്‍ സിങ് എന്നിവര്‍ വ്യക്തമാക്കി.
ഇക്കാര്യം ശ്രദ്ധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ മതസൗഹാര്‍ദ്ദം തകരുകയും സര്‍ക്കാര്‍ ഇതിനെ പിന്തുണക്കുന്നുവെന്ന് അര്‍ത്ഥമാക്കുമെന്നും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുസ്താഖ് അഹമ്മദ് സിദ്ദീഖി പറഞ്ഞു
.

No comments:

Post a Comment