..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 5 December 2016

ബാബരി മസ്ജിദ്: സുപ്രിംകോടതി ഹരജി ഉടന്‍ പരിഗണിക്കും


ന്യൂഡല്‍ഹി:
 അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ഫെബ്രുവരിയിലാണ് സ്വാമി സുപ്രിംകോടതിയെ സമീപിച്ചത്. ചീഫ്ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇസ്‌ലാമിക രാജ്യങ്ങളില്‍ റോഡ് നിര്‍മിക്കുമ്പോഴും മറ്റും പള്ളി ഒരിടത്തുനിന്ന് മറ്റൊരുസ്ഥലത്തേക്കു മാറ്റിസ്ഥാപിക്കാറുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായും പള്ളികള്‍ മാറ്റിസ്ഥാപിക്കുക പതിവാണ്.
പള്ളിയെന്നത് ഇസ്‌ലാമിന്റെ അവിഭാജ്യഘടകവുമല്ല. എന്നാല്‍, ക്ഷേത്രം ഒരിക്കല്‍ നിര്‍മിച്ചാല്‍ പിന്നെ അതു മാറ്റാനാവില്ല. ഒരിടത്ത് ഒരു ക്ഷേത്രം നിര്‍മിച്ചാല്‍ പിന്നീട് അതു പൊളിച്ചാലും ആ സ്ഥലം ക്ഷേത്രഭൂമിയാണെന്നും എന്നാല്‍, പള്ളി അങ്ങിനെയല്ലെന്നും സ്വാമി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യയില്‍ തകര്‍ക്കപ്പെട്ട പള്ളി സരയൂ നദിയുടെ മറ്റേതെങ്കിലും ഭാഗത്തേക്കു മാറ്റിസ്ഥാപിച്ചുകൊള്ളട്ടെ. തകര്‍ക്കപ്പെട്ട പള്ളി നിലനിന്ന സ്ഥാനത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.
സ്വാമിയുടെ ഹരജി കൂടാതെ, പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രധാനമായും രണ്ടുകേസുകളാണ് നിലവില്‍ സുപ്രിംകോടതിക്കു മുമ്പാകെയുള്ളത്. 1992 ഡിസംബര്‍ ആറിനു കര്‍സേവകര്‍ പള്ളി തകര്‍ക്കുമ്പോള്‍ അയോധ്യയില്‍ തമ്പടിച്ച് അക്രമികളെ പ്രോല്‍സാഹിപ്പിച്ച എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരേയാണ് ഒരുകേസ്. മറ്റൊന്ന് പള്ളി തകര്‍ക്കുന്നതില്‍ പങ്കാളികളായ ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കെതിരേയുമാണ്. ഇതുകൂടാതെ സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരേ ചുമത്തിയ ഗൂഢാലോചനാകുറ്റം ഒഴിവാക്കിയതു ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജികളും കോടതിയുടെ പരിഗണനയിലാണ്
.

No comments:

Post a Comment