..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 13 December 2016

നബി ദിനാഘോഷം




പ്രവാചകന്‍ (സ) യുടെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണല്ലോ മുസ്ലിം സമുദായത്തില്‍ ഒരു വിഭാഗം. പ്രവാചകനോട് സ്നേഹം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് നബിദിനം ആഘോഷിക്കുന്നത് എന്നാണു അതിന്റെ വാക്താക്കള്‍ പറയാറുള്ളത്‌. എന്നാല്‍ നബി ദിനത്തിന് എന്ത് പ്രാമാണികതയാണ് ഉള്ളത്. ഖുര്‍ആനും ഹദീസും അവ നേരായ രീതിയില്‍ മനസ്സിലാക്കിയ മുന്‍ഗാമികളും എന്താണ് നബി ദിനത്തെപ്പറ്റി അഭിപ്രായപ്പെട്ടത് എന്ന് പഠിക്കേണ്ട ബാധ്യത മുസ്ലിമിനുണ്ട്. കാരണം എന്റെ സമുദായം മുന്‍ കഴിഞ്ഞ ജൂത ക്ര്സ്ത്യാനികളെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റും എന്ന് പ്രവാചകന്‍ (സ) മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. അതിനാല്‍ നമുക്ക് പരിശോധിക്കാം എന്താണ് നബിദിനം.

1) റബീഉല്‍ അവ്വലിന്റെ പ്രാധാന്യം !!
ഇസ്ലാം പവിത്രത കല്‍പ്പിച്ച നാല് മാസങ്ങളില്‍ (ദുല്‍-ഖഅദ്, ദുല്‍ഹജ്ജ്‌ , മുഹറം, റജബ്) റബീഉല്‍ അവ്വല്‍ ഇല്ല.

2) നബി ദിനം നല്ലതല്ലേ?
നല്ലതാണെന്ന് കണ്ടു ഇസ്ലാമില്‍ ആരെങ്കിലും ഒരു പുതിയ ആചാരം നിര്‍മ്മിച്ചാല്‍ അവന്‍ വാദിക്കുന്നത് മുഹമ്മദ്‌ നബി(സ) ദൌത്യത്തില്‍ വഞ്ചന കാണിച്ചു എന്നാണ്. [ഇമാം മാലിക്ക്‌ (റ) ]

3) പ്രവാചകന്റെ നബി ദിനാഘോഷം ?
മുഹമ്മദ്‌ നബി (സ) ജീവിത കാലത്ത്‌ ഒരിക്കല്‍ പോലും നബി ദിനം കഴിക്കുകയോ അതിനു കല്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

4) പ്രവാചക പത്നിയുടെ നബി ദിനാഘോഷം ?
നബി (സ)യുടെ വഫാത്തിനു ശേഷം നീണ്ട 48 വര്‍ഷം ജീവിച്ച ആയിശ (റ) നബിദിനം ആഘോഷിച്ചിട്ടില്ല.

5) നാല് ഖലീഫമാര്‍ എന്ത് നിലപാട് സ്വീകരിച്ചു ?
പ്രവാചകന് ശേഷം ഇസ്ലാമിക സമൂഹത്തിന് നേതൃത്വം നല്‍കിയ അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ) എന്നിവരാരും തന്നെ നബിദിനം ആഘോഷിച്ചിട്ടില്ല.

6) മദ്ഹബിന്റെ ഇമാമുകള്‍ നബി ദിനം കഴിച്ചിട്ടുണ്ടോ?
മദ്ഹബിന്റെ ഇമാമുകളായ ശാഫിഈ (റ), അബൂ ഹനീഫ (റ), അഹ്മദ്‌ ഇബ്നു ഹമ്പല്‍ (റ) , മാലിക്ക്‌ (റ) എന്നിവരാരും നബിദിനം കഴിച്ചിട്ടില്ല.

7) നബിദിനം നടത്തുന്നത് ആര്?
ഇമാം ഫാകിഹാനി പറയുന്നു.
അത് (നബിദിനം) വ്യാജവാധികളും ചില ഇച്ചാനുവര്‍ത്തികളും കെട്ടിയുണ്ടാക്കിയ ബിദ്അത്ത് ആകുന്നു. തീറ്റക്കൊതിയന്മാര്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. (അല്‍ഹവീലില്‍ ഫതാവാ വാല്യം 1, പേജ് 190-191)

8 ) നബിദിനം നടത്തുന്നവര്‍ എന്ത് പറയുന്നു?
അടിസ്ഥാനപരമായി മൌലീദ് ബിദ്അത്ത് ആണ്. ആദ്യ മൂന്നു നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലിംഗളില്‍ നിന്ന് കൈമാറി വന്ന ആചാരമല്ല അത്. (സുന്നീ വോയ്സ് 2000 ജൂലൈ 16-31)

9) നബിദിനം എന്ന (നല്ല)കാര്യം കല്‍പ്പിക്കാന്‍ നബി(സ) മറന്നു പോയതാണോ?
മുഹമ്മദ്‌ നബി(സ) പറഞ്ഞു: “നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക്‌ അടുപ്പിക്കുന്ന ഒരു കാര്യവും ഞാന്‍ കല്‍പ്പിക്കാതെയും നരകത്തിലേക്ക് അടുപ്പിക്കുന്നത് വിരോധിക്കാതെയും ഒഴുവാക്കിയിട്ടില്ല.” (ഹദീസ്‌)

10) പ്രവാചകന്റെ കല്‍പ്പനയില്ലെങ്കില്‍ എന്താ കുഴപ്പം?
മുഹമ്മദ്‌ നബി(സ) പറഞ്ഞു: “നമ്മുടെ കല്പ്പനയില്ലാത്ത ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടാണ്ടാതാണ്.” (മുസ്ലിം)

11) പിന്നെ നബി(സ)യെ സ്നേഹിക്കാന്‍ എന്ത് ചെയ്യണം?
(നബിയേ) പറയുക : നിങ്ങള്‍ അല്ലാഹുവേ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക, എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ (വി:ഖു 3:31)
മുഹമ്മദ്‌ നബി (സ) പറഞ്ഞു : “ആര് എന്റെ ചര്യയെ സ്നേഹിച്ചുവോ അവനെന്നെ സ്നേഹിച്ചു. ആര് എന്നെ സ്നേഹിച്ചുവോ അവരെന്നോടൊപ്പം സ്വര്‍ഗത്തിലാണ്.” (ഹദീസ്‌)

12) തെളിവുകള്‍ എതിരായിട്ടും നബിദിനം ആഘോഷിക്കുന്നവരോട്..
തനിക്ക്‌ സന്മാര്‍ഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിര്‍ത്തു നില്‍ക്കുകയും സത്യവിശ്വാസിയുടെതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്‌താല്‍ അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം. (വി:ഖു 4-115)

No comments:

Post a Comment