..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 8 December 2015

വീണുകിട്ടിയ വസ്തു 1) അനസ്(റ) നിവേദനം: വഴിയില്‍ വീണു കിടക്കുന്ന ഒരു ഈത്തപ്പഴത്തിന്റെ അരികിലൂടെ നബി(സ) നടന്നു. അവിടുന്ന് പറഞ്ഞു: ഇത് ധര്‍മ്മത്തില്‍ പെട്ടതാണോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നില്ലെങ്കില്‍ ഞാന്‍ ഭക്ഷിക്കുമായിരുന്നു. അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ സ്വകുടുംബത്തില്‍ തിരിച്ചു ചെല്ലുമ്പോള്‍ ഒരു ഈത്തപ്പഴം എന്റെ വിരിപ്പില്‍ കിടക്കുന്നത് ചിലപ്പോള്‍ കാണും. അതു തിന്നാന്‍ വേണ്ടി ഞാന്‍ എടുക്കും. അപ്പോള്‍ അതു സക്കാത്ത് വകയില്‍പ്പെട്ടതാണോ എന്ന് ഭയന്നിട്ട് ഞാനത് വര്‍ജ്ജിക്കും. (ബുഖാരി. 3. 42. 612) 2) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി: മറ്റൊരുവന്റെ മൃഗത്തെ അനുവാദമില്ലാതെ ആര്‍ക്കും കറക്കുവാന്‍ പാടില്ല. നിങ്ങളില്‍ ആരെങ്കിലും തന്റെ മാളിക മുറിയില്‍ ഒരാള്‍ കയറി തന്റെ ഖജനാവ് തുറന്ന് അതിലെ ഭക്ഷണ വസ്തുക്കള്‍ മോഷ്ടിക്കപ്പെടുന്നത് തൃപ്തിപ്പെടുമോ? നിശ്ചയം മൃഗങ്ങളുടെ അകിട് അവരുടെ ഭക്ഷണം സൂക്ഷിച്ചുവെക്കുന്ന ഖജനാവാണ്. അതിന്റെ ഉടമസ്ഥന്റെ അനുവാദമില്ലാതെ മൃഗത്തിന്റെ അകിട് കറക്കുവാന്‍ പാടില്ല. (ബുഖാരി. 3. 42. 614)

No comments:

Post a Comment