..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

വ്യഭിചാരവും പശ്ചാത്താപവും ഒരാള്‍ ഒരു സ്ത്രീയുമായി വ്യഭിചാരത്തിലേര്‍പ്പെട്ടു ജീവിച്ചുപോന്നു. പിന്നീടയാള്‍ അവളെ വിവാഹം ചെയ്ത് ധാര്‍മിക ജീവിതം നയിക്കാനാഗ്രഹിക്കുന്നു. എന്നാല്‍ ചിലര്‍ പറയുന്നത് അവളുമായി കുറച്ചുകാലം വേര്‍പെട്ടു കഴിയണമെന്നും ഇദ്ദയുടെ കാലം കഴിഞ്ഞാല്‍ അയാള്‍ക്കവളെ വിവാഹം കഴിക്കാമെന്നുമാണ്. ഈ വിഷയത്തില്‍ ശരീഅത്തിന്റെ വിധി എന്താണ്? സ്ത്രീ അയാളില്‍ നിന്ന് ഗര്‍ഭം ധരിച്ചിട്ടുണ്െടങ്കില്‍ അതിന്റെ വിധിയെന്താണ്? വ്യഭിചാരിയും വ്യഭിചാരിണിയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ഹറാമില്‍ നിന്ന് മോചിതരായി ഹലാലായ ജീവിതം നയിക്കാനാഗ്രഹിക്കുകയും ചെയ്താല്‍ അവരുടെ വിവാഹം സാധുവാണ്. അതില്‍ അഭിപ്രായവ്യത്യാസമില്ല. ഇസ്ലാമിക് സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇത് സ്വാഗതം ചെയ്യുകയും പ്രോല്‍സാഹിപ്പിക്കുകയും വിവാഹം നടത്താനുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം. ആ ബന്ധം സൃദൃഢമാക്കാന്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ രജിസ്‌റര്‍ ചെയ്യുന്നതും നല്ലതാണ്. പിന്നീട് അവര്‍ക്കിടയില്‍ കലഹമോ പിണക്കമോ ഉണ്ടായാല്‍ രണ്ടുപേരുടെയും അവകാശം സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയാണത്. വ്യഭിചാരിണിയെ വിവാഹം കഴിക്കാന്‍ അവള്‍ പശ്ചാത്തപിക്കണം എന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നില്ല. ഉമര്‍(റ) വ്യഭിചാരികളായ സ്ത്രീപുരുഷന്മാരെ അടിക്കുകയും അവരെ ഒന്നിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹമ്പലികള്‍ സ്ത്രീയുടെ പാശ്ചാത്താപം വേണമെന്ന് നിബന്ധന വെച്ചിരിക്കുന്നു. 'വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.' (അന്നൂര്‍:3) വ്യഭിചാരിണി ഇദ്ദ ആചരിക്കേണ്ടതുണ്േടാ ഇല്ലയോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഹനഫികളും ശാഫിഇകളും ഥൌരിയും അഭിപ്രായപ്പെട്ടത് പോലെ വ്യഭിചാരിണി ഇദ്ദ ആചരിക്കേണ്ടതില്ല എന്ന അഭിപ്രായമാണ് എനിക്ക്. അവള്‍ വ്യഭിചാരിയില്‍ നിന്ന് ഗര്‍ഭം ധരിച്ചിട്ടുണ്െടങ്കിലും ശരി. അബൂബക്കര്‍, ഉമര്‍, അലി എന്നീ ഖലീഫമാരുടെ മാതൃക അതാണ്. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസാണ് തെളിവ്. കുട്ടി ശയ്യക്കു (വിവാഹിതനു)ള്ളതാണ്. വ്യഭിചാരിക്ക് കല്ലേറും. ഇദ്ദ നിശ്ചയിച്ചിരിക്കുന്നത് കുടുംബബന്ധം സംരക്ഷിക്കുന്നതിന് വേണ്ടി സ്ത്രീ ഗര്‍ഭമുക്തയാണോ എന്നറിയാന്‍ വേണ്ടിയാണ്.വ്യഭിചാരത്തിലൂടെ കുടുംബ ബന്ധം സ്ഥിരപ്പെടുകയില്ല. അതു കൊണ്ട് ഇദ്ദയും നിര്‍ബന്ധമില്ല. മറ്റൊരാളില്‍ നിന്ന് വ്യഭിചാരത്തിലൂടെ ഗര്‍ഭം ധരിച്ച സ്ത്രീയെ ഒരാള്‍ വിവാഹം കഴിച്ചാല്‍ അബൂ ഹനീഫയുടെയും ശിഷ്യന്‍ മുഹമ്മദിന്റെയും അഭിപ്രായത്തില്‍ വിവാഹം സാധുവാണ്. ഹനഫീ മദ്ഹബില്‍ ഇത് സംബന്ധമായ ഫത്വ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവള്‍ പ്രസവിക്കുന്നത് വരെ അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. തിരുമേനി (സ) പറഞ്ഞിരിക്കുന്നു, 'അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്ക്, തന്റെ വെള്ളം മറ്റൊരാളുടെ കൃഷി സ്ഥലത്ത് കൊണ്ടുപോയി നനക്കാന്‍ പാടില്ല'' (ബുഖാരി, മുസ്ലിം) എന്നാല്‍ വ്യഭിചാരം ചെയ്തവനില്‍ നിന്ന് തന്നെയാണ് അവള്‍ ഗര്‍ഭം ധരിച്ചതെങ്കില്‍ അവളുടെ വിവാഹം സാധുവാണ്. ഹനഫികളും, അവളുടെ വിവാഹം അനുവദനീയമാണെന്ന് പറയുന്ന മറ്റുള്ളവരും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. അവരുടെ അഭിപ്രായത്തില്‍ അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. കാരണം അവനില്‍ നിന്നാണ് അവള്‍ ഗര്‍ഭം ധരിച്ചത്. ഉത്തരം നല്‍കുന്നത്: ഡോ. യൂസുഫുല്‍ ഖറദാവി

No comments:

Post a Comment