..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

ഭാര്യയെ ആശ്രയിച്ചു ജീവിക്കാമോ? വിദേശത്ത് ജോലി ചെയ്യുന്ന ഒരാള്‍ തന്റെ വരുമാനം മുഴുവന്‍ നാട്ടിലെ കുടുംബങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ഭാര്യയുടെ വരുമാനം കൊണ്ട് ജീവിക്കുകയും ചെയ്യുന്നു. വീട്ടിലെ ചെലവുകള്‍, വീട്ടുവാടക, ഭക്ഷണം, വസ്ത്രം എന്നിവയടക്കം എല്ലാം അവളാണ് വഹിക്കുന്നത്. ഇത് ശരിയാണോ? തന്റെ ചെലവുകള്‍ ഭാര്യയെകൊണ്ട് വഹിപ്പിക്കുകയും അയാള്‍ ഭാര്യയെ ആശ്രയിച്ച് കഴിയുകയും ചെയ്യുന്നത് ശരിയല്ല. അവള്‍ അവന്റെ ഭക്ഷണം, വസ്ത്രം, വീട്ടുവാടക തുടങ്ങിയ ജീവിതചെലവുകള്‍ വഹിക്കുകയും ചെയ്യുന്നു. അപ്പോള്‍ അയാള്‍ക്ക് കുടുംബനാഥന്‍ എന്ന സ്ഥാനം വഹിക്കാന്‍ എന്തര്‍ഹതയാണുള്ളത്? അല്ലാഹു പറയുന്നു: 'പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറ്റ് വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവുനല്‍കിയതുകൊണ്ടും (പുരുഷന്മാര്‍) അവരുടെ ധനം ചെലവാക്കിയത് കൊണ്ടുമാണത്'' (അന്നിസാഅ്:34) സ്ത്രീ വീട്ടുചെലവ് വഹിക്കേണ്ടതില്ല. തന്റെ ആവശ്യത്തിന് പോലും അവള്‍ ചെലവാക്കേണ്ടതില്ല. അവള്‍ ധനികയാണെങ്കിലും അത് ആവശ്യമില്ല. ഇത് ശരീഅത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍, അവള്‍ തൃപ്തിയോടെ ദാനമായി നല്‍കിയാല്‍ വിരോധമില്ല. ബുദ്ധിമുട്ടി ചെയ്യുന്നതോ നാണക്കേടോര്‍ത്ത് ചെയ്യുന്നതോ ആകരുത്. നാണക്കേടിന്റെ പേരില്‍ കിട്ടുന്ന ധനം നിഷിദ്ധമാണെന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. ഹദീസില്‍ ഇപ്രകാരം കാണാം: 'മനഃസംതൃപ്തിയോടുകൂടിയല്ലാതെ ഒരാളുടെ ധനം സ്വീകരിക്കുന്നത് അനുവദനീയമാകുകയില്ല.'' ഒരു മുസ്ലിം പുരുഷന്‍ തന്റെ ഭാര്യയുടെ ആശ്രിതനായി കഴിയുന്നത് ശരിയല്ല. അവള്‍ അത് ഇഷ്ടപ്രകാരം നല്‍കുന്നതാണെങ്കിലും ശരി. അവന് കഴിവും വരുമാനവുമുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. ചോദ്യത്തില്‍ സൂചിപ്പിച്ച വ്യക്തി അല്ലാഹുവും റസൂലും കല്‍പിച്ച പോലെ വീടിന്റെ ബാധ്യത ഒന്നും ഏല്‍ക്കുന്നില്ല എന്നത് മോശമായ ഒരു സമ്പ്രദായം തന്നെയാണ്. തിരുമേനി(സ) പറഞ്ഞിരിക്കുന്നു: 'പുരുഷന്‍ തന്റെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനാണ്. തന്റെ മേല്‍നോട്ടത്തിലുള്ളവരെക്കുറിച്ച് അവന്‍ ചോദിക്കപ്പെടും.'' (ബുഖാരി, മുസ്ലിം) ഇത്തരക്കാരെ കളിയാക്കിക്കൊണ്ടാണ് കവി പാടിയത്. 'നീ മഹത്തരമായ കാര്യങ്ങള്‍ വേണ്െടന്ന് വെക്കുക. നീ അവ തേടിപ്പോകേണ്ടതില്ല. നീ നല്ല ഭക്ഷണം കഴിച്ചും നല്ല വസ്ത്രം ധരിച്ചും ചടഞ്ഞിരിക്കുക.' ഉത്തരം നല്‍കുന്നത്: ഡോ. യൂസുഫുല്‍ ഖറദാവി

No comments:

Post a Comment