Monday, 7 December 2015
ഫര്‍ദ് നോമ്പ് ഖദാ വീട്ടാന്‍ ബാധ്യതയുള്ളയാളുടെ സുന്നത്ത് നോമ്പ്
ചോദ്യം: റമദാനിലെ നോമ്പുകള്‍ വീട്ടാന്‍ ബാധ്യതപ്പെട്ടയാള്‍ക്ക് ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കാമോ?
ഉത്തരം:
ശറഈ നിയമങ്ങളില്‍ ഗവേഷകനായ മുഹമ്മദ് സഅ്ദീ പറയുന്നു: റമദാന്‍ ദിവസത്തെ നോമ്പ് ഖദാ വീട്ടാനുള്ളവര്‍ക്കും പ്രസ്തുത ദിവസത്തെ നോമ്പനുഷ്ഠിക്കാവുന്നതാണ്. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
റമദാനിലെ നോമ്പ് ഖദാ വീട്ടാനുള്ളവര്‍ സുന്നത്ത് നോമ്പനുഷ്ഠിക്കാന്‍ പാടില്ല എന്ന ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണട്. ഇതുപ്രകാരം ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കുന്നവര്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പ് ഖദാ വീട്ടുകയാണ് എന്നാണ് നിയ്യത്ത് ചെയ്യേണടത്. ഖദാ വീട്ടുന്നതിന്റെയും പ്രസ്തുത ദിവസത്തിന്റെയും പ്രതിഫലം അയാള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. 'റമദാനിലെ ഏതെങ്കിലും നോമ്പ് ഖദാ വീട്ടാനുള്ളവര്‍ സുന്നത്ത് നോമ്പനുഷ്ഠിക്കരുത്. അവരാദ്യം നഷ്ടപ്പെട്ട നോമ്പ് ഖദാവീട്ടാനാണ് ശ്രദ്ധിക്കേണടത്. പിന്നീടേ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കേണടതുള്ളൂ'' എന്നാണ് സുഊദി അറേബ്യയിലെ ഫത്വാ സമിതിയുടെ വീക്ഷണം. ഫത്വാ സമിതിയുടെ ഈ അഭിപ്രായം ഹമ്പലികളുടെ വീക്ഷണമാണ്. മുസ്‌നദ് അഹ്മദില്‍ വന്ന ഒരു ഹദീസാണ് അവരതിന് തെളിവായി ഉന്നയിക്കുന്നത്.
അബൂഹുറയ്‌റ(റ)യില്‍നിന്ന്: നബി(സ) പറഞ്ഞു: 'ഒരാള്‍ക്ക് റമദാനിലെ നോമ്പ് ഖദാ വീട്ടാനുണെടങ്കില്‍ അത് നോറ്റു വീട്ടുന്നതുവരെ അവരില്‍നിന്ന് സുന്നത്ത് നോമ്പ് സ്വീകരിക്കുന്നതല്ല.'' ഈ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു ലുഹൈയ്അ എന്നൊരു വ്യക്തിയുണട്. അല്‍ബാനി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണട്.
പ്രസ്തുത ഹദീസിനും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണട്. ഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും ഹമ്പലികള്‍ക്ക് തെളിവായുണട്. അല്‍ ഇന്‍സാഫിന്റെ കര്‍ത്താവ് അത് കൊള്ളാവുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
എന്നാല്‍ തുടക്കത്തില്‍ സൂചിപ്പിച്ച ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തെ പിന്താങ്ങുന്നതാണ് ആഇശ(റ)യില്‍നിന്നുള്ള, ആഇശ(റ) റമദാനില്‍ നഷ്ടപ്പെടുന്ന നോമ്പുകള്‍ അടുത്ത ശഅ്ബാന്‍ മാസത്തിലേ ഖദാവീട്ടിയിരുന്നുള്ളൂ എന്ന നിവേദനം. അബൂസലമയില്‍നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഇശ(റ) പറഞ്ഞതായി ഞാന്‍ കേട്ടു: 'എനിക്ക് റമദാന്‍ മാസത്തില്‍ നഷ്ടപ്പെടുന്ന നോമ്പുകള്‍ അടുത്ത ശഅ്ബാനിലല്ലാതെ ഖദാവീട്ടാന്‍ കഴിയാറുണടായിരുന്നില്ല.''
ഫര്‍ദ് നോമ്പ് ഖദാവീട്ടുന്നതിന് മുമ്പ് അവര്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കാറുണടായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. എന്നാല്‍ അതനുവദനീയമാണ് എന്ന് വ്യക്തമാക്കിയശേഷം കറാഹത്തോടുകൂടി എന്നു കൂടി മാലിക്കികളും ശാഫിഈകളും അഭിപ്രായപ്പെട്ടിരിക്കുന്നു. (അനുവദനീയമെങ്കിലും പ്രോത്സാഹിപ്പിക്കേണടതല്ല എന്നര്‍ഥം .). എന്നാല്‍ നിര്‍ബന്ധമായ നോമ്പ് ഖദാവീട്ടാനുള്ള വ്യക്തി അത് എത്രയും പെട്ടെന്ന നോറ്റുവീട്ടാന്‍ ശ്രദ്ധിക്കേണടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment