..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 8 December 2015

ഉത്തരവാദിത്തം ഏറ്റെടുക്കല്‍ 1) ഇബ്നുഅബ്ബാസ്(റ) നിവേദനം: എല്ലാവര്‍ക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു. എന്ന അല്ലാഹുവിന്റെ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് അനന്തരാവകാശികളാണ്. നിങ്ങളുടെ സത്യങ്ങള്‍ ബന്ധിച്ചവര്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മുഹാജിറുകള്‍ മദീനയില്‍ നബി(സ)യുടെ അടുത്തു വന്നപ്പോള്‍ അന്‍സാരികള്‍ രക്തബന്ധത്തെ അവഗണിച്ച് മുഹാജിറുകള്‍ക്ക് സ്വത്തവകാശം നല്‍കി. മതത്തിന്റെ അടിസ്ഥാനത്തില്‍ നബി(സ) അവര്‍ക്കിടയില്‍ ഉണ്ടാക്കിയ സാഹോദര്യ ബന്ധത്തെ പരിഗണിച്ചുകൊണ്ട് എല്ലാവര്‍ക്കും അവകാശികളെ നാം നിശ്ചയിച്ചിരിക്കുന്നു എന്ന ആയത്തു അവതരിപ്പിച്ചപ്പോള്‍ ഈ നിയമത്തെ ദുര്‍ബലപ്പെടുത്തി. ശേഷം അല്ലാഹു പറഞ്ഞു. നിങ്ങളുടെ സത്യങ്ങള്‍ ബന്ധിച്ചവര്‍ അവര്‍ക്ക് അവരുടെ പങ്ക് കൊടുക്കുവിന്‍. അതായത് പരസ്പര സഹായവും സമ്മാനങ്ങളും ഗുണം കാംക്ഷിക്കലും. അനന്തരാവകാശം അവര്‍ക്കില്ല. എന്തെങ്കിലും വസ്വിയ്യത്തു ചെയ്യാം. (ബുഖാരി. 3. 37. 489) 2) അനസ്(റ) നിവേദനം: ഇസ്ളാമില്‍ സംഖ്യ ഉടമ്പടി പാടില്ലെന്ന് നബി(സ) അരുളിയതായി താങ്കള്‍ക്കറിയാമോ എന്നൊരാള്‍ ചോദിച്ചു. അനസ്(റ) പറഞ്ഞു: (അതു ഞാനെങ്ങനെ വിശ്വസിക്കും) നബി(സ) എന്റെ വീട്ടില്‍ വെച്ചാണല്ലോ ഖുറൈശികളെയും അന്‍സാരികളെയും തമ്മില്‍ സംഖ്യ ഉടമ്പടി ചെയ്യിച്ചത്. (ബുഖാരി. 3. 37. 491) 3) ജാബിര്‍ (റ) പറയുന്നു: ബഹ്റൈനില്‍ നിന്നുള്ള നികുതിപ്പണം എത്തിയാല്‍ ഞാന്‍ നിനക്കിത്രയിത്ര തരുമെന്ന് നബി(സ) എന്നോട് പറഞ്ഞു. നബി(സ) മരിക്കുന്നതുവരെക്കും ബഹ്റൈനിലെ നികുതിപ്പണം എത്തിയില്ല. പിന്നീട് അതെത്തിയപ്പോള്‍ അബൂബക്കര്‍(റ) ഇപ്രകാരം വിളംബരം ചെയ്യിച്ചു. തിരുമേനി(സ) ആര്‍ക്കെങ്കിലും വല്ല വാഗ്ദാനമോ കടമോ വീട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ അബൂബക്കറിനെ സമീപിക്കുക. അപ്പോള്‍ ഞാന്‍ പറഞ്ഞു. നിശ്ചയം നബി(സ) എന്നോട് ഇപ്രകാരം പറയുകയുണ്ടായി. ഉടനെ അബൂബക്കര്‍ തന്റെ കൈകൊണ്ട് എനിക്ക് ഒരു പിടി വാരി തന്നു. ഞാനത് എണ്ണി നോക്കി. അപ്പോള്‍ അത് അഞ്ഞൂറ് ദിര്‍ഹമുണ്ടായിരുന്നു. അതിന്റെ ഇരട്ടി ഇതാ വാങ്ങിക്കൊള്ളുകയെന്ന് കൂടി അബൂബക്കര്‍ പറഞ്ഞു. (ബുഖാരി. 3. 37. 493)

No comments:

Post a Comment