..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 8 December 2015

പണയം വെക്കല്‍ 1) അനസ്(റ) നിവേദനം: ബാര്‍ലിക്ക് വേണ്ടി നബി(സ) തന്റെ പടയങ്കി പണയം വച്ചു. നബി(സ)ക്ക് ഞാന്‍ ബാര്‍ലി കൊണ്ട് ഉണ്ടാക്കിയ റൊട്ടിയും പുളിച്ച കറിയും കൊണ്ടുപോയി കൊടുക്കാറുണ്ട്. നബി(സ) അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. മുഹമ്മദിന്റെ കുടുംബം രാവിലെയോ വൈകുന്നേരമോ പ്രവേശിക്കാറില്ല. ഒരു സ്വാഅ് ഭക്ഷണം ഉടമയാക്കിക്കൊണ്ട് അല്ലാതെ അവര്‍ ഒമ്പത് വീട്ടുകാരും ഉണ്ടായിരിക്കും. (ബുഖാരി. 3. 45. 685) 2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സവാരി ചെയ്യുന്ന മൃഗത്തെ ഒരാള്‍ പണയം വാങ്ങിയാല്‍ അതിന് തീറ്റക്കും മറ്റും ചിലവ് ചെയ്യേണ്ടിവരുന്നതുകൊണ്ട് അതിന്മേല്‍ സവാരി ചെയ്യാം. അപ്രകാരം തന്നെ പാല്‍ കറന്ന് കുടിക്കുകയും ചെയ്യാം. (ബുഖാരി. 3. 45. 689) 3) ഇബ്നുഅബ്ബാസ്(റ) പറയുന്നു: കേസില്‍ സത്യം ചെയ്യേണ്ടിവന്നാല്‍ അതു ചെയ്യേണ്ടത് പ്രതിയാണെന്ന് നബി(സ) വിധി കല്‍പിച്ചിട്ടുണ്ട്. (ബുഖാരി. 3. 45. 691)

No comments:

Post a Comment