Tuesday, 8 December 2015
സ്ത്രീകളെക്കുറിച്ചുള്ള വസിയ്യത്ത്
.
സ്ത്രീകള്‍
1) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ തന്നെയും മറ്റുപലതും അവന്‍ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)
2) മുആവിയ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ക്ക് ഭാര്യയോടുള്ള കടമ എന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോള്‍ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോള്‍ അവളെ ധരിപ്പിക്കുകയുമാണ്. എന്നാല്‍ നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്ത് മാത്രം ദുസ്സ്വഭാവി എന്ന് പറഞ്ഞ് മാനം കെടുത്തുകയോ കിടപ്പറയിലല്ലാതെ വെടിയുകയോ ചെയ്യാന്‍ പാടില്ല. (അബൂദാവൂദ്)
3) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി)
4) അബ്ദുല്ലാഹിബിന്‍ അംറിബിന്‍ ആസി(റ)യില്‍ നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളില്‍ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)
Subscribe to:
Post Comments (Atom)
No comments:
Post a Comment