..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

ആശൂറാ(മുഹര്‍റം പത്ത്) ദിനത്തിലെ നോമ്പിന്റെ വിധിയെന്ത്? ആശൂറാ നോമ്പുകൊണ്ട് മതിയാക്കാമോ? ഒമ്പതാം ദിവസം(താസൂആ) കൂടി നോമ്പ് നോല്‍ക്കേണടത് അനിവാര്യമാണോ? മുഹര്‍റം പത്താം ദിനത്തിലെ നോമ്പ് ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പേ അനുഷ്ഠിച്ചു പോരുന്നതാണ്. ആഇശ(റ) പറയുന്നു: 'ഇസ്ലാമിനു മുമ്പും ഖുറൈശികള്‍ മുഹര്‍റം പത്താം ദിവസം നോമ്പനുഷ്ഠിക്കാറുണടായിരുന്നു. നബി(സ)യും ആ ദിനത്തില്‍ നോമ്പനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും പ്രവാചകനത് തുടരുകയും മറ്റുള്ളവരോട് അപ്രകാരം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു. റമദാനിലെ നോമ്പ് നിര്‍ബന്ധമായപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'ആ ദിനം നോമ്പനുഷ്ഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നോമ്പെടുക്കുകയും ആഗ്രഹമില്ലാത്തവര്‍ക്ക് ഉപേക്ഷിക്കുകയും ചെയ്യാം.'' മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം, നബി(സ) മദീനയിലെത്തിയപ്പോള്‍ അവിടെ യഹൂദരും മുഹര്‍റം പത്തിന്റെ നോമ്പെടുക്കുന്നത് കണടു. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ഇത് മഹത്തായ ഒരു ദിനമാണ്. അന്നാണ് അല്ലാഹു മൂസ(അ)യെയും ജനതയെയും രക്ഷിച്ചതും ഫിര്‍ഔനെയും കൂട്ടരെയും കടലില്‍ മുക്കിക്കൊന്നതും. മൂസ(അ) പ്രസ്തുത ദിവസം നന്ദി സൂചകമായി നോമ്പെടുത്തു. ഞങ്ങളും അതു തുടരുന്നു.'' റസൂല്‍ പറഞ്ഞു: 'ഞങ്ങളാണ് മൂസയോട് ഏറ്റവും അടുത്തവരും കടപ്പെട്ടവരും. അനുയായികളോട് ആ ദിനം നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു.'' റസൂല്‍(സ) വളരെ പ്രാധാന്യത്തോടെ പ്രസ്തുത നോമ്പ് അനുഷ്ഠിക്കാറുണടായിരുന്നു എന്ന് മറ്റൊരു നിവേദനം വ്യക്തമാക്കുന്നു. ജാബിറുബ്‌നു സമുറ(റ) പറയുന്നു: 'നബി(സ) ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കാന്‍ ഞങ്ങളോട് കല്‍പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ആ ദിവസം നോമ്പനുഷ്ഠിക്കുന്നുണേടാ എന്ന് പ്രവാചകന്‍ നിരീക്ഷിക്കാറുമുണടായിരുന്നു.'' തുടക്കത്തില്‍ ആശൂറാഅ് നോമ്പ് നിര്‍ബന്ധമായിരുന്നു എന്നും പിന്നീട് റമദാന്‍ നോമ്പ് നിര്‍ബന്ധമായപ്പോള്‍ അത് ഐഛിക(സുന്നത്ത്) കര്‍മമായി തീര്‍ന്നു എന്നുമാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. നബി(സ) ആശൂറാ ദിനം മാത്രമേ നോമ്പനുഷ്ഠിച്ചിട്ടുള്ളൂ. എന്നാല്‍ അന്യാചാരങ്ങളില്‍നിന്നും അനുഷ്ഠാനങ്ങളില്‍നിന്നും വ്യതിരിക്തത പുലര്‍ത്തുന്നതിനുവേണടി 'അല്ലാഹു ഉദ്ദേശിച്ചാല്‍ അടുത്ത കൊല്ലം മുഹര്‍റം ഒമ്പതാം ദിനം കൂടി നാം നോമ്പെടുക്കുന്നതാണ്' എന്ന് നബി(സ) പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത കൊല്ലം പ്രസ്തുത സമയമെത്തുന്നതിനു മുമ്പ് നബി(സ) ലോകത്തോടു വിടപറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: മുഹര്‍റം ഒമ്പതും പത്തും ദിവസങ്ങള്‍ ചേര്‍ത്ത് നോമ്പനുഷ്ഠിക്കുന്നതാണ് സുന്നത്ത്. കാരണം നബി പത്താം ദിവസം നോമ്പനുഷ്ഠിക്കുകയും ഒമ്പതാം ദിവസം നോമ്പെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. നബി(സ) പറഞ്ഞിരിക്കുന്നു: 'റമദാന്‍ മാസത്തിലെ നോമ്പിനുശേഷം ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാകുന്നു.'

No comments:

Post a Comment