Monday, 7 December 2015
കടബാധ്യതയുള്ള ആളുകളുടെ ഹജ്ജ്
കടബാധ്യതയുള്ളയാള്‍ക്ക് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുണേടാ? അയാളുടെ ഹജ്ജ് സാധുവാകുമോ?
നിശ്ചിത കാലാവധി വെച്ചുള്ളതോ ഗഡുക്കളായി അടച്ചുതീര്‍ക്കേണടതോ ആയ കടബാധ്യതയുള്ള ആള്‍ക്ക് ഹജ്ജിന് പോയാലും, നിശ്ചിതാവധിക്ക് കടം കൊടുത്തുവീട്ടാന്‍ കഴിയുമെന്ന് വിശ്വാസമുണെടങ്കില്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്.
എന്നാല്‍ ഉടന്‍ തന്നെ കൊടുത്തുവീട്ടേണട കടബാധ്യതയുള്ളയാള്‍ക്ക് ഹജ്ജിനു പോകാനും കടംവീട്ടാനും കൂടി തികയുന്ന പണം കൈയിലില്ലെങ്കില്‍ ഹജ്ജ് ചെയ്യേണടതില്ല. ഇത്തരമൊരവസ്ഥയില്‍ ഹജ്ജ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ഉത്തമര്‍ണന്റെ അനുമതി തേടണം. അയാളനുവദിച്ചാല്‍ പ്രസ്തുത കടബാധിതന് ഹജ്ജിന് പോകാവുന്നതാണ്.
കടം വീട്ടുന്നതുവരെ അയാള്‍ ഹജ്ജ് ചെയ്യാനിരിക്കുന്നതാണുത്തമം. ഉപാധി പൂര്‍ത്തിയാക്കാത്തതിനാല്‍ (സാമ്പത്തികശേഷി) അയാള്‍ക്ക് ഹജ്ജ് സുന്നത്ത് മാത്രമേയുള്ളൂ. എന്നാല്‍ കടം വീട്ടല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഉത്തമര്‍ണന്റെ അനുമതി നേടാതെ ഒരാള്‍ ഹജ്ജ് ചെയ്താല്‍ അത് സാധുവാകുന്നതും ബാധ്യത നിറവേറുന്നതുമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment