Monday, 7 December 2015
അനന്തരാവകാശം ഉപേക്ഷിക്കാമെന്ന വ്യവസ്ഥയില്‍ വിവാഹം
ഞാന്‍ ഒരു വിധവയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. എന്നാല്‍ തങ്ങളിരുവരും പരസ്പരം അനന്തര സ്വത്തിലുള്ള അവകാശം ഉപേക്ഷിച്ചുകൊള്ളാമെന്ന് വിവാഹത്തിനു മുമ്പ് കരാറിലെത്തണം എന്നവള്‍ ആവശ്യപ്പെടുന്നു. എന്റെയും അവളുടെയും മക്കളുടെ ഭാവിയെ കരുതിയാണ് ഈ നടപടി. ഇസ്ലാമികമായി ഇത് ശരിയാണോ?
ശരിയായ വിവാഹ ഉടമ്പടിയിലൂടെ താഴെ പറയുന്ന കാര്യങ്ങളുണ്ടായിത്തീരുന്നതാണ്: മക്കളെ മാതാപിതാക്കളിലേക്ക് ചേര്‍ത്ത് അറിയപ്പെടുക, വിവാഹ ഉടമ്പടിയോടെ തന്നെ നിശ്ചയിച്ചതിന്റെ പകുതി വിവാഹമൂല്യത്തിന് ഭാര്യ അവകാശിയാവുക, അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഭാര്യക്ക് പൂര്‍ണമായും മഹ്ര് ലഭിക്കാന്‍ അവകാശമുണ്ടാവുക, ഭാര്യക്ക് ചെലവിന് കൊടുക്കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാവുക, ദമ്പതിമാരിലൊരാള്‍ മരണപ്പെട്ടാല്‍ മേറ്റുളളയാള്‍ക്ക് പരേതന്റെ/ പരേതയുടെ അനന്തരസ്വത്തില്‍ അവകാശം ലഭിക്കുക... അങ്ങനെ പല അവകാശങ്ങളും ബാധ്യതകളും ഉണ്ടായിത്തീരുന്നു വിവാഹത്തിലൂടെ. സ്വത്ത് കൈയൊഴിയണം എന്ന നിബന്ധന ഒരു നിലക്കും സാധുവാകുകയില്ല. കാരണം, അനന്തരാവകാശം എന്നത് അതിന്റെ അവകാശികളില്‍ അനിവാര്യമായും വന്നുചേരുന്ന ഒന്നാണ്. ഇങ്ങനെയൊരു നിബന്ധന തന്നെ അര്‍ഥശൂന്യമാണ് താനും. കാരണം, വിവാഹ ഉടമ്പടി നടന്നതിനു ശേഷം മാത്രം ബാധകമാവുന്ന ഒരു അവകാശത്തെ ഉടമ്പടി നടക്കുന്നതിന് മുമ്പുതന്നെ നിലനിര്‍ത്തുന്നതോ തള്ളിപ്പറയുന്നതോ നിബന്ധനയായി വെക്കുകയാണ് ഇവിടെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടമ്പടി നിലനില്‍ക്കുകയും നിബന്ധന വിഫലമാവുകയും ചെയ്യും എന്നാണ് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം.
ശൈഖ് ബകരീ അസ്സ്വദഫി പറയുന്നു: 'അനന്തര സ്വത്ത് പങ്ക് വെക്കില്ല എന്ന നിബന്ധനയില്‍ വിവാഹിതരായാലും അത് പരിഗണിക്കപ്പെടില്ല. ദമ്പതികളിലൊരാള്‍ മരണപ്പെടുമ്പോള്‍ മറ്റേയാള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടാവും.'
ഉത്തരം നല്‍കുന്നത് ഡോ. മുഹമ്മദ് സഅ്ദീ
Subscribe to:
Post Comments (Atom)
No comments:
Post a Comment