..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 8 December 2015

സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടുള്ള കടമ 1) ത്വല്‍ഖുബ്നു അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഒരാള്‍ ഭാര്യയെ തന്റെ ആവശ്യത്തിനു വേണ്ടി ക്ഷണിച്ചാല്‍ അടുക്കളപ്പണിയിലാണെങ്കിലും അവള്‍ അവന്റെ അടുത്തുചെല്ലണം. (തിര്‍മിദി, നസാഈ) 2) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ജനങ്ങളില്‍ ആര്‍ക്കെങ്കിലും സൂജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കുമായിരുന്നെങ്കില്‍ ഭര്‍ത്താവിന് സൂജൂദ് ചെയ്യാന്‍ സ്ത്രീയോട് ഞാന്‍ കല്പിക്കുമായിരുന്നു. (തിര്‍മിദി) 3) മുആദുബ്നു ജബലി(റ)ല്‍ നിന്ന് നിവേദനം:: നബി(സ) പ്രസ്താവിച്ചു: ഒരു സ്ത്രീ ഇഹലോകത്തുവെച്ച് ഭര്‍ത്താവിനെ ശല്യപ്പെടുത്തിയാല്‍ അയാളുടെ സ്വര്‍ഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ! അല്ലാഹു നിന്നെ ശപിക്കട്ടെ! നിന്റെ അടുക്കല്‍ ഒരു അതിഥി മാത്രമാണ് അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വരാനായിട്ടുണ്ട്. (തിര്‍മുദി)

No comments:

Post a Comment