..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 3 December 2015

ഇസ്‌ലാമിക് സയന്‍സിന്റെ അനിവാര്യത ശാസ്ത്ര യുഗത്തിലാണ് നാം ജീവിക്കുന്നത്. ശാസ്ത്രാടിസ്ഥാനത്തില്‍ വിശകലനം ചെയ്താണ് ഏതൊരാശയത്തിന്റെയും വിശ്വാസയോഗ്യത നിര്‍ണ്ണയിക്കുന്നത്. ദൈവവിശ്വാസത്തെ സംബന്ധിച്ചേടത്തോളം വിവിധ നിലപാടുകളാണ് ജനങ്ങളില്‍ കാണാന്‍ സാധിക്കുക. ധാരാളം പേര്‍ ദൈവവിശ്വാസികളാണ്, ചിലര്‍ അവിശ്വാസികളാണ്, മറ്റു ചിലര്‍ സംശയാലുക്കളുമാണ്. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാര്‍സ്‌മെന്റ് ഓഫ് സയന്‍സും, പ്യൂ റിസര്‍ച്ച് സെന്ററും സംയുക്തമായി 2009ല്‍ നടത്തിയ ശാസ്ത്ര സര്‍വ്വെ സൂചിപ്പിക്കുന്നത് മിക്ക അമേരിക്കക്കാരും (83%) ഈശ്വരവിശ്വാസമുള്ളവരാണെന്നും, അവരില്‍ 82 ശതമാനം പേരും ഏതെങ്കിലുമൊരു മതത്തില്‍ വിശ്വാസിക്കുന്നവരാണെന്നുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രസമൂഹത്തിലെ മൂന്നില്‍ രണ്ടുഭാഗവും നിരീശ്വരവാദികളായാണ് സര്‍വ്വെ കണക്കുകള്‍ വെളിപ്പെടുത്തിയത്. വിരോധാഭാസമെന്നു പറയട്ടെ, ദൈവമില്ലെന്ന് വിശ്വസിക്കുവരാണ് ദൈവത്തെ കൂടുതല്‍ ഭയപ്പെടുന്നതെന്ന് അവരുടെ മീഡിയ പ്രവര്‍ത്തനങ്ങളില്‍നിന്നും വ്യക്തമാകുന്നതാണ്. 'സംശയാലുക്കള്‍' ദൈവവിശ്വാസികളുമല്ല അവിശ്വാസികളുമല്ല. സംശയത്തില്‍ ആടിക്കൊണ്ടിരിക്കുന്നവരാണ്. അവിശ്വാസികളെന്നും സംശയാലുക്കളെന്നും വിശേഷിക്കപ്പെടുന്നവരെല്ലാം തന്നെ തീര്‍ത്തും ദൈവ നിഷേധികളല്ലെന്നതാണ് വാസ്തവം. mujyb മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍ ദൈവവിശ്വാസം മനുഷ്യ ബയോസിസ്റ്റത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിവരമാണ്. അതുകൊണ്ടാണ് മനുഷ്യമനസ്സിന് ദൈവാവബോധം ഉണ്ടാകുന്നതും. സ്രഷ്ടാവുണ്ടെന്ന വിവരം മനുഷ്യ ബയോസിസ്റ്റത്തില്‍ സ്ഥാപിതമാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ''നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടുവരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). (അല്ലാഹു ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലെയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്). അല്ലെങ്കില്‍ മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട് പങ്കചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന് നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍.'' (ഖു. 7:172-173). അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോളൊജിക്കല്‍ ഡിസോര്‍ഡേര്‍സ് ആന്‍ഡ് സ്‌ട്രോക്കില്‍ നടന്ന ചില ഗവേഷണങ്ങള്‍ സൂചിപ്പിച്ചത് മസ്തിഷ്‌കത്തില്‍ മതവിശ്വാസത്തെ നിയന്ത്രിക്കുന്ന ചില ഇടങ്ങളുണ്ടെന്നാണ്. ഈ ഗവേഷണ ഫലങ്ങള്‍ ഖുര്‍ആന്‍ വെളിപാടുകളെ ബലപ്പെടുത്തുന്ന സൂചനകളാണ്. അപ്പോള്‍ ഈശ്വരവിശ്വാസത്തില്‍ നിന്നും മനുഷ്യന്‍ വ്യതിചലിക്കുന്നത് സാത്താന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നു സാരം. അതിനെ മറികടക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഖുര്‍ആനെ ശാസ്ത്രീയമായി വിശദീകരിക്കുകയും അത് മനുഷ്യയുക്തിക്ക് നിരക്കുന്നതാണെന്ന് സംശയലേശമന്യേ ലോകത്തിനു മുമ്പില്‍ തെളിയിച്ചു കൊടുക്കുകയുമാണ്. എല്ലാ അറിവുകളും ശാസ്ത്രത്തിലൂടെ മനുഷ്യപ്രയത്‌ന ഫലമായുണ്ടാക്കാവുന്നതേയുള്ളൂ എന്ന നാസ്തിക ശാസ്ത്രജ്ഞന്മാരുടെയും യുക്തിവാദികളുടെയും അന്ധമായ വിശ്വാസം അംഗീകരിച്ചതിന്റെ ഫലമായാണ് 'മില്യണ്‍ ഡോളര്‍ ചോദ്യങ്ങള്‍' എന്നു വിശേഷിപ്പിക്കാവുന്ന പല ചോദ്യങ്ങളും ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. മനുഷ്യ-പ്രപഞ്ച വ്യവസ്ഥകള്‍ക്കു ലക്ഷ്യമുണ്ടോ, ഉണ്ടെങ്കില്‍ എന്താണ്? മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ഭാവി എന്താണ്? നിശ്ചിത സ്വഭാവ-ഗുണങ്ങളോടെ ഊര്‍ജ്ജ-ദ്രവ്യ രൂപങ്ങള്‍ എങ്ങനെയുണ്ടായി? ജീവന്‍ എന്താണെന്നും എങ്ങനെയുണ്ടായെന്നും മറ്റും മറ്റുമുള്ള ധാരാളം ചോദ്യങ്ങളെല്ലാം തന്നെ ശാസ്ത്രസീമക്കപ്പുറത്താണ്. മറു വശത്ത് ശാസ്ത്ര-സാങ്കേതിക വിജ്ഞാനം ഖുര്‍ആന്റെ പരിധിക്കും പുറത്താണ്. അതായത് ഖുര്‍ആനില്‍നിന്നോ ശാസ്ത്രത്തിലൂടെയോ എല്ലാവിധ വിജ്ഞാനവും ലഭിക്കില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അല്ലാഹു ഈ രണ്ടു ശാഖകളിലൂടെ വ്യത്യസ്തമായ പക്ഷെ പരസ്പരപൂരകങ്ങളായ അറിവിനെ നല്‍കുകയാണ് ചെയ്യുന്നത്. ഈ രണ്ട് സ്രോതസ്സുകളുടെയും സംയോജനത്തിലൂടെയാണ് അല്ലാഹു മനുഷ്യന് വെളിപ്പെടുത്തുന്ന വിജ്ഞാനം പൂര്‍ണ്ണത പ്രാപിക്കുക. 'ഇസ്‌ലാമിക് സയന്‍സ്' എന്ന ആ വിജ്ഞാനകോശം പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച മനുഷ്യന്‍ അറിയേണ്ട സത്യത്തിന്റെ സമാഹാരമായിരിക്കും.

No comments:

Post a Comment