..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

വെള്ളം - الماءُ വെള്ളമുപയോഗിച്ചാണല്ലോ സാധാരണ ശുദ്ധീകരണം നടത്തുക. വെള്ളത്തെ മൂന്നായി തരംതിരിക്കാം. 1. ശുദ്ധീകരിക്കാന്‍ പറ്റുന്നത് (طَهوُر) 2. സ്വയം ശുദ്ധമെങ്കിലും മറ്റൊന്ന ിനെ ശുദ്ധീകരിക്കാന്‍ പറ്റാത്തത് (طَاهِر) 3. ശുദ്ധിയില്ലാത്തത് (نَجَس) കഞ്ഞിവെള്ളം, തേങ്ങവെള്ളം എന്നിങ്ങനെ യാതൊരു വിശേഷണവുമില്ലാത്തതും, വെള്ളം എന്ന് പറഞ്ഞാല്‍ മനസ്സിലുദിക്കുന്നതുമായ വെള്ളം ഏതോ അതാണ് ശുദ്ധീകരിക്കാന്‍ പറ്റുന്ന വെള്ളം. അത്തരം വെള്ളം തന്നെ വേണം ശുദ്ധീകരിക്കാന്‍. കിണര്‍, കുളം, തോട്, പുഴ, കടല്‍, എന്നിവയിലെ വെള്ളം ശുദ്ധീകരണത്തിന് പറ്റുന്നതാണ്. മഴവെള്ളവും മഞ്ഞു വെള്ളവും അപ്രകാരം തന്നെ. ഖുര്‍ആന്‍ പറയുന്നു: وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ (അവന്‍ (അല്ലാഹു) ഉപരിലോകത്ത് നിന്ന് നിങ്ങള്‍ക്ക് വെള്ളം വര്‍ഷി പ്പിച്ചുതരുന്നു, അതുവഴി നിങ്ങളെ ശുദ്ധീകരിക്കാന്‍.) ഒരിടത്ത് കെട്ടിനില്‍ക്കയാലോ, ഭൂമിയുടെ പ്രത്യേകതയാലോ, പായല്‍, വീണടിഞ്ഞ ഇലകള്‍ എന്നിവ കാരണമായോ നിറത്തിനോ, രുചിക്കോ, മണത്തിനോ വ്യത്യാസം സംഭവിച്ചാല്‍ അതുകൊണ്ട് മാത്രം വെള്ളം അശുദ്ധമാവുകയില്ല. ഉപയോഗിച്ച വെള്ളം - مَاءٌ مُسْتَعْمَلٌ വുദു (وُضوء) ഉണ്ടാക്കുമ്പോഴോ കുളിക്കുമ്പോഴോ ഏതെങ്കിലും അവയവമോ ശരീര ഭാഗമോ കഴുകാന്‍ ഉപയോഗിച്ച വെള്ളം (مَاءٌ مُسْتعمل) മറ്റു ഭാഗങ്ങള്‍ ശുദ്ധീകരിക്കാന്‍ പറ്റുകയില്ല. എന്നാല്‍ കുറഞ്ഞ വെള്ളമുള്ള പാത്രത്തില്‍നിന്ന് കൈകൊണ്ട് വെള്ളം കോരിയെടുത്ത് പുറത്ത് കാട്ടികഴുകുമ്പോള്‍ പാത്രത്തില്‍ ശേഷിച്ച വെള്ളം 'ഉപയോഗിച്ച വെള്ളം' ആകുന്നില്ല. അത് ശുദ്ധീകരിക്കാന്‍ ഉപേയാഗിക്കാവുന്നതാണ്. ശുദ്ധവസ്തു ചേര്‍ന്ന് ഗുണമാറ്റം വന്ന വെള്ളം സോപ്പ്, കുങ്കുമം ആദിയായി സാധാരണഗതിയില്‍ വെള്ളവുമായി ബന്ധമില്ലാത്ത ശുദ്ധവസ്തുക്കള്‍ (طَهُور) വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്നാല്‍ മറ്റു വിശേഷണങ്ങള്‍ ചേര്‍ക്കാതെ വെള്ളം എന്ന് പറയാന്‍ പറ്റുന്ന വിധത്തിലാണ് അതുള്ളതെങ്കില്‍ അത് . നബി(സ)യുടെ മകള്‍ സൈനബ് (റ) മരിച്ചപ്പോള്‍ അവരുടെ ജനാസ കുളിപ്പിച്ചതു സംബന്ധിച്ച് ഉമ്മുഅതിയ്യഃ(റ) പറയുന്നു: دَخَلَ عَلَيْنَا رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَنَحْنُ نَغْسِلُ ابْنَتَهُ فَقَالَ ‏ ‏اغْسِلْنَهَا ثَلَاثًا أَوْ خَمْسًا أَوْ أَكْثَرَ مِنْ ذَلِكَ بِمَاءٍ ‏ ‏وَسِدْرٍ ‏ ‏وَاجْعَلْنَ فِي الْآخِرَةِ ‏ ‏كَافُورًا ‏ ‏فَإِذَا فَرَغْتُنَّ فَآذِنَّنِي فَلَمَّا فَرَغْنَا آذَنَّاهُ فَأَلْقَى إِلَيْنَا ‏ ‏حِقْوَهُ ‏ ‏فَقَالَ أَشْعِرْنَهَا إِيَّاهُ - (متفق عليه) (റസൂലി(സ)ന്റെ മകള്‍ സൈനബ് മരിച്ചപ്പോള്‍ അദ്ദേഹം ഞങ്ങളുടെ അടുത്തേക്കു കടന്നുവന്നു. എന്നിട്ട് പറഞ്ഞു. അവളെ മൂന്നോ, ആവശ്യമെന്നു തോന്നുന്നുവെങ്കില്‍ അഞ്ചോ അതിലധികമോ പ്രാവശ്യം കുളിപ്പിക്കുക. വെള്ളവും താളിയും ഉപയോഗിക്കുക. അവസാനതവണ വെള്ളത്തില്‍ അല്പം കര്‍പ്പൂരം കലര്‍ത്തുക. കുളിപ്പിച്ചു കഴിഞ്ഞാല്‍ എന്നെ അറിയിക്കുക. അങ്ങനെ കുളിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നബി(സ)യെ അറിയിച്ചു. നബി(സ) അദ്ദേഹത്തിന്റെ അരയുടുപ്പ് ഞങ്ങള്‍ക്ക് നല്‍കിയിട്ട് അത് അവരുടെ അടിയുടുപ്പായി ഉപയോഗിക്കാന്‍ പറഞ്ഞു.) ഉമ്മുഹാനിഅ് (റ) പറയുന്നു: إنّ رسُولَ الله اِغتسل هُوَ وَميمونة مِنْ إناءٍ واحِدٍ قُصْعةٍ فِيها أثَرُ العَجين (أحمد، نسائي، ابن ماجة) (നബി(സ)യും മൈമൂന(റ)യും ഒരേ പാത്രത്തില്‍ നിന്ന് വെള്ളമെടുത്ത് കുളിച്ചു, ഒരു താലത്തില്‍ നിന്ന്. ഗോതമ്പ് മാവിന്റെ അവശിഷ്ടം അതില്‍ പറ്റിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു.) ഈ രണ്ടു സംഭവങ്ങളിലായി കര്‍പ്പൂരവും ഗോതമ്പ്മാവും ചേര്‍ന്ന വെള്ളം കുളിപ്പിക്കാനും കുളിക്കാനും ഉപയോഗിച്ചതില്‍നിന്ന് അത്തരം വെള്ളം ശുദ്ധീകരിക്കാന്‍ പറ്റുന്നതാണെന്ന് വരുന്നു. എന്നാല്‍ ഇത്തരം വസ്തുക്കള്‍ ചേര്‍ന്ന് പൊതുവില്‍ വെള്ളം എന്ന് പറയാന്‍ പറ്റാത്തവിധം വ്യത്യാസം വന്നുപോയാല്‍ അത് സ്വയം ശുദ്ധിയുള്ളതാണെങ്കിലും വുദു ചെയ്യാനോ കുളിക്കാനോ ഉപയോഗിക്കാവതല്ല. മാലിന്യം (نجس) കലര്‍ന്ന വെള്ളം മാലിന്യം കലര്‍ന്ന വെള്ളം രണ്ട്തരമുണ്ട്: 1. മാലിന്യം കലരുകയാല്‍ നിറം, മണം, രുചി എന്നിവ ഭേദം വന്നത്. അത് എത്ര കൂടുതലുണ്ടെങ്കിലും അശുദ്ധമാണ്. 2. മാലിന്യം ചേര്‍ന്നിട്ടും നിറം, മണം, രുചി എന്നിവയ്ക്ക് ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ലാത്തത്. ഇത്തരം വെള്ളം രണ്ട് ഖുല്ലത്ത് (قُلّة) അതായത് ഒന്നേകാല്‍ മുഴം നീളവും വീതിയും ആഴവുമുള്ള ഒരു പാത്രത്തില്‍ കൊള്ളുന്നത് അഥവാ ഏകദേശം 200 ലിറ്റര്‍ ഉണ്ടെങ്കില്‍ മലിനമാവുകയില്ല. അതില്‍ കുറവാണെങ്കില്‍ മലിനമാവും. (വെള്ളം രണ്ടു ഖുല്ലത്തുണ്ടെങ്കില്‍ അത് മാലിന്യത്തെ വഹിക്കുകയില്ല.) എന്ന ഹദീസാണ് തെളിവ്. ഉഛിഷ്ട ജലം മനുഷ്യനോ പക്ഷിമൃഗാദികളോ കുടിച്ച് പാത്രത്തില്‍ ശേഷിക്കുന്ന വെള്ളം. ഇതും മലിനമല്ല. ആയിശ(റ) പറയുന്നു: كنت أشرب وأنا حائض ، ثم أناوله النبي صلى الله عليه وسلم ، فيضع فاه على موضع في ، فيشرب (ഋതുമതിയായിരിക്കേ ഞാന്‍ വെള്ളം കുടിക്കുമായിരുന്നു. പിന്നെ ഞാനത് നബി (സ)ക്ക് കൊടുക്കും. ഞാന്‍ വായവെച്ച സ്ഥലത്ത് തന്നെ നബി(സ) വായ വെച്ച് കുടിക്കുമായിരുന്നു.) ജാബിര്‍(റ) പറയുന്നു: سُئل النَّبي صلى الله عليه وسلم أَنَتَوَضَّأُ بِمَا أَفْضَلَتِ الْحُمُرُ ؟ قَالَ : " نَعَمْ ، وَبِمَا أَفْضَلَتِ السِّبَاعُ كُلُّهَا(الشافعي، دارقطني، البيهقي) (കഴുത കുടിച്ച് ശേഷിപ്പിച്ച വെള്ളംകൊണ്ട് ഞങ്ങള്‍ക്കു വുദു ഉണ്ടാക്കാമോ എന്ന് നബി(സ)യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതെ, ഏതൊരു വന്യമൃഗത്തിന്റെയും ഉഛിഷ്ടജലം കൊണ്ടും അതാകാം.) എന്നാല്‍ നായ, പന്നി എന്നിവയുടെ ഉഛിഷ്ടജലം ശുദ്ധമല്ല. നബി (സ) പറഞ്ഞു: إذا شرب الكلب في إناء أحدكم فليغسله سبعا (നിങ്ങളില്‍ ഒരാളുടെ പാത്രത്തില്‍ നായ കുടിച്ചാല്‍ അയാള്‍ അതു ഏഴു തവണ കഴുകണം.) ഈ ഹദീസിന്റെ മറ്റൊരു റിപോര്‍ട്ട്‌ ഇപ്രകാരമാണ്: إذا شرب الكلب في إناء أحدكم فليغسله سبعا أُولاهنّ بالتراب (أحمد، مسلم) (നിങ്ങളില്‍ ഒരാളുടെ പാത്രത്തില്‍ നായ മുഖമിട്ടാല്‍ അയാള്‍ അത് ഏഴുതവണ കഴുകണം. അതില്‍ ആദ്യത്തേതു മണ്ണുകൊണ്ടായിരിക്കണം.) പന്നി ഒരു മ്ലേഛജീവിയാണ് എന്നതാണ് അതിന്റെ ഉഛിഷ്ടം മലിനമാവാന്‍ കാരണം.

No comments:

Post a Comment