..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

ശുദ്ധി - الطهارة ഇസ്‌ലാം ശുദ്ധിക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. വിശ്വാസമില്ലെങ്കില്‍ ഇസ്‌ലാമില്ല. വിശ്വാസത്തിന്റെ സുപ്രധാന ലക്ഷണമായാണ് ഇസ്‌ലാം ശുദ്ധിയെ കാണുന്നത്. ബാഹ്യശുദ്ധിയും ആന്തരശുദ്ധിയും പ്രധാനമാണ്. ഖുര്‍ആനും നബി(സ)യും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (അല്ലാഹു ധാരാളമായി പശ്ചാതപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുദ്ധി കൈക്കൊള്ളുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു. - 2:222) നബി (സ) പറഞ്ഞു:الطَهُورُ شَطْرُ الإيمَان - مسلم، النسائي، الترمذي (ശുദ്ധി വിശ്വാസത്തിന്റെ പാതിയാകുന്നു.) മാലിന്യ (نَجس)ങ്ങളില്‍ നിന്നും രണ്ടുതരം അശുദ്ധിയില്‍ നിന്നും ശുദ്ധമാവണം. നമസ്‌കാരം സാധു(صَحِيح) ആകാന്‍ ശുദ്ധി ഒരു മുന്നുപാധി (شَرْط)യാണ്. ശരീരം, വസ്ത്രം, നമസ്‌കാരസ്ഥലം എന്നിവ ശുദ്ധിയാക്കണം. നാം ഉപേയാഗിക്കുന്ന വസ്തുക്കളും ശുദ്ധിയുള്ളതായിരിക്കണം.

No comments:

Post a Comment