..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

വ്രതം:ചില അടിസ്ഥാനങ്ങള്‍ 'സൗമ്' 'സിയാം' എന്നീ അറബി പദങ്ങള്‍ക്ക് ഭാഷയില്‍ വര്‍ജനം അഥവാ സംയമനം എന്നര്‍ഥമാകുന്നു.ഖുര്‍ആന്‍ പറയുന്നത് കാണുക: (ഞാന്‍ പരമകാരുണ്യകന് 'സൗമ്' നേര്‍ന്നിരിക്കുന്നു). അതായത്, സംസാരം വര്‍ജിക്കാമെന്ന് ശപഥം ചെയ്തിരിക്കുന്നു.ഇവിടെ ആപദം കൊണ്ട് വിവക്ഷ പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന എല്ലാ കാര്യങ്ങളും ഉദ്ദേശ്യപൂര്‍വം വര്‍ജിക്കുക എന്നതത്രെ. അതിന്റെ ശ്രേഷ്ഠത 1.റസൂല്‍(സ)പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു:'മനുഷ്യന്റെ കര്മങ്ങളെല്ലാം അവന്റെതാണ്, നോമ്പൊഴിച്ച്.അതെനിക്കുളളതാണ്. അതിനാ പ്രതിഫലവും ഞാനാണ് നല്‍കുക എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. നേമ്പ് ഒരു രക്ഷാകവചമാകുന്നു. അതിനാല്‍ നിങ്ങളില്‍ ഒരാളുടെ നോമ്പ്ദിവസമായാല്‍ അശ്ലീലം പറയുകയോ അവിവേകം പ്രവര്‍ത്തിക്കുകയോ ചെയ്യാതിരിക്കെട്ടെ. ഇനി ആരെങ്കിലും അവനോട് അസഭ്യം പറയുകയോ ശണഠകൂടുകയോ ചെയ്യുന്ന പക്ഷം 'ഞാന്‍ നോമ്പ് കാരനാണ്' എന്നവന്‍ രണ്ടു പ്രാവശ്യം പറഞ്ഞുകൊളളട്ടെ മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ! നോമ്പ്കാരന്റെ വായയുടെ ഗന്ധം അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ കസ്തുരിയുടെ വാസനയേക്കാള്‍ സുഗന്ധംമുണ്ടായിരിക്കും. നോമ്പുകാരന് താന്‍ സന്തോഷിക്കുന്ന രണ്ട് സന്തോഷ അവസരങ്ങളുണ്ട്. നോമ്പു തുറക്കുമ്പോള്‍ അതില്‍ അയാള്‍ സന്തോഷിക്കുന്നു. തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും തന്റെ നോമ്പിനെക്കുറിച്ച് അയാള്‍ സന്തോഷിക്കുന്നതാണ്.' (അഹമദ്, മുസ്്‌ലിം, നസാഈ) 2.നബി(സ) ഇപ്രകാരം പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം ചെയ്യുന്നു:നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ അടിമക്ക്‌വോണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്.നോമ്പ് പറയും:നാഥാ! ഞാനവനെ പകല്‍ ആഹാര പാനീയത്തില്‍നിന്നും കാമവികാരത്തില്‍നിന്നും തടയുകയുണ്ടായി.അതിനാല്‍ അവന്റെ കാര്യത്തില്‍ എന്റെ ശുപാര്‍ശ സ്വീകരിക്കണമെന്ന്. ഖുര്‍ആന്‍ പറയും ഞാന്‍ അവനെ രാത്രി നിദ്രയില്‍നിന്നും തടഞ്ഞിരിക്കുന്നു. അതുകൊണ്ട് അവന്റെ കാര്യത്തില്‍ എന്റെ ശുപാര്‍ശ സ്വീകരിക്കണമെന്ന്.അങ്ങെനെ അവ രണ്ടിന്റെയും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ്. നോമ്പിന്റെ ഇനങ്ങള്‍ നോമ്പ് രണ്ട് തരമാണ്. നിര്‍ബന്ധവു ഐച്ചികവും.നിര്‍ബന്ധ നോമ്പ് മൂന്നായി തിരിക്കാം. 1. റമദാന്‍ വ്രതം 2. കഫ്ഫാറത്ത് അഥവാ പ്രായശ്ചിത്തംനോമ്പ് 3. നോര്‍ച്ച നോമ്പ് വ്രതത്തിന്റെ ഘടകങ്ങള്‍ വ്രതത്തിന് രണ്ട് ഘടകങ്ങളുണ്ട്. അവ കൂടിച്ചേര്‍ന്നാണ് അതിന്റെ അസ്തിത്വം രൂപം കൊളളുന്നത്. 1. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജിക്കുക.അല്ലാഹു പറയന്നു وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ (അതുകൊണ്ട് ഉഷസിന്റെ വെള്ളനൂല്‍ രാത്രിയുടെ കറുപ്പുനൂലില്‍നിന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാവുന്നതുവരെ ഇനി മുതല്‍ ഭാര്യമാരുമായി സംസര്‍ഗം ചെയ്യുകയും അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിതിനെ കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നെ രാത്രിവരെ വ്രതം പൂര്‍ത്തിയാക്കുകയും ചെയ്യുക.)അല്‍ബക്കറ 187 വെളളനൂലും കറുപ്പുനൂലും കൊണ്ടുദ്ദേശിക്കുന്നത് പകലിന്റെ വെളുപ്പും രാത്രിയുടെ കറുപ്പുമാണ്. 2.നിയ്യത്ത്. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ (അനുസരണം അല്ലാഹുവിന് മാത്രമാക്കികൊണ്ട് അവന് ഇബാദത്ത്ചെയ്യാന്‍ അവന്‍ ആജ്ഞാപിക്കപെട്ടിട്ടുളളത്.)ബയ്യിന 5 നിയ്യത്ത്് രാത്രി ഏതു സമയത്തായാലും സാധുവാകുന്നതാണ്. അത് പറയണമെന്ന് നിര്‍ബന്ധമില്ല. എന്തുകൊണ്ടെന്നാല്‍ അത് മനസിന്റെ ഒരുകാര്യം മാത്രമായതിനാല്‍ നാവിവതില്‍ പങ്കില്ല. അല്ലാഹുവുന്റെ ആജ്ഞക്ക് വഴിപ്പെട്ടും അവന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടും കര്‍മത്തിന് മുതിരുക എന്നതാണ് യഥാര്‍ഥത്തില്‍ നിയ്യത്ത്. അപ്പോള്‍ വ്രതമുദ്ദേശിച്ചുകൊണ്ടും അതുമുഖേനെ ദൈവ സാമീപ്യം ലക്ഷമാക്കിയും ഒരാള്‍ രാത്രി സമയത്ത് അത്താഴമുണ്ടാല്‍ അയാള്‍ നിയ്യത്തുള്ളവനായിത്തീരുന്നു.അപ്രകാരം തന്നെ ഒരാള്‍ അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ച് പകല്‍ സമയത്ത് നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജിക്കാന്‍ തീരുമാനിക്കുന്ന പക്ഷം അത്താഴം കഴിച്ചില്ലെങ്കിലും അയാള്‍ നിയ്യത്തുളളവന്‍ തന്നെ. ഭക്ഷണങ്ങള്‍ ഒന്നും കഴിച്ചില്ലെങ്കില്‍ സുന്നത്ത് നോമ്പിനുളള നിയ്യത്ത് പകലായാലും മതിയാകുമെന്നാണ് കര്‍മശാസ്ത്ര പണ്ഡിതന്‍മാരില്‍ ധാരാളം പേര്‍ അഭിപ്രായപെടുന്നത്. പ്രസ്തുത നിയ്യത്ത് ഉച്ചതിരിയുന്നതിനു മുമ്പ് വേണമെന്ന് ഹനഫികള്‍ നിബന്ധന വെച്ചരിക്കുന്നു. ഇമാം ശാഫിഈയുടെ രണ്ടഭിപ്രയങ്ങളില്‍ പ്രസിദ്ധമായത് അതത്രെ.

No comments:

Post a Comment