Monday, 7 December 2015
നോമ്പ്
നോമ്പ്, വ്രതം എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അറബി പദമാണ് صوم വര്‍ജ്ജിക്കുക, ഉപേക്ഷിക്കുക എന്നൊക്കെയാണ് ആ പദത്തിനര്‍ഥം. പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ ഉദ്ദേശപൂര്‍വ്വം ചില പ്രത്യേക കാര്യങ്ങള്‍ ഉപേക്ഷിക്കുകയാണ് നോമ്പ്. നോമ്പിന്റെ പ്രാധാന്യം സംബ ന്ധിച്ച് നബി(സ) പറയുന്നു:
قال الله عز وجل: كل عمل ابن آدم له ، إلا الصيام هو لي ، وأنا أجزي به ، والصيام جنة ، إذا كان يوم صيام أحدكم ، فلا يرفث ، ولا يصخب ، فإن شاتمه أحد أو قاتله فليقل : إني صائم . والذي نفس محمد بيده ، لخلوف فم الصائم ، أطيب عند الله يوم القيامة ، من ريح المسك ؛ للصائم فرحتان يفرحهما ، إذا أفطر فرح بفطره ، وإذا لقي ربه عز وجل فرح بصومه )أحمد، مسلم، النسائي)
അല്ലാഹു പറഞ്ഞു: മനുഷ്യന്റെ ഏതു കര്‍മവും അവന്നുള്ളതാണ്. നോമ്പൊഴികെ, അത് എനിക്കുള്ളതാണ്. ഞാന്‍ തന്നെ അതിന് മതിയായ പ്രതിഫലം നല്‍കും. നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ആരു ടെയെങ്കിലും നോമ്പുദിനമായാല്‍ അവന്‍ അനാവശ്യം പറയരുത്. അട്ടഹ സിക്കരുത്. അവിവേകം ചെയ്യരുത്. ആരെങ്കിലും അവനെ അസഭ്യം പറയു കയോ അവനുമായി കലഹത്തിനൊരുങ്ങുകയോ ചെയ്താല്‍ താന്‍ നോമ്പു കാരനാണെന്ന് അവന്‍ രണ്ടുതവണ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് കൈയില്‍ വെച്ചിരിക്കുന്ന അല്ലാഹുവില്‍ സത്യം. നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ കസ്തൂരി ഗന്ധത്തെക്കാള്‍ ഹൃദ്യമായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷാവസരമുണ്ട്. നോമ്പുതുറക്കു മ്പോള്‍ നോമ്പ്തുറന്ന സന്തോഷം. തന്റെ നാഥനെ കാണുമ്പോഴും നോമ്പ് കാരണമായി അവന്‍ സന്തോഷിക്കുന്നു.)
Subscribe to:
Post Comments (Atom)
No comments:
Post a Comment