..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

സകാത്ത് നിര്‍ബന്ധമാകുന്നവര്‍ സകാത്ത് നിര്‍ബന്ധമുളള ഏതെങ്കിലും ധനത്തില്‍ ഒരു നിശ്ചിത തുകയുടെ ഉടമസ്ഥനും സ്വതന്ത്രനുമായ എല്ലാം മുസ്‌ലിമിനും സകാത്ത് നിര്‍ബന്ധമാണ്. നിശ്ചിത തുകയുടെ ഉടമയാവുക എന്നതിനു രണ്ടുപാധികളുണ്ട്: 1. ആ തുക മനുഷ്യന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം, പണിയായുദ്ധങ്ങള്‍ തുടങ്ങിയവ കഴിച്ച് മിച്ചമുളളതാവുക. 2. അത് ഉടമയില്‍ വന്നിട്ട് ഒരു വര്‍ഷം തികയുക. ഒരാള്‍ സകാത്ത് ബാധകമാവുന്ന ഏറ്റവും ചുരുങ്ങിയ തുകയുടെ ഉടമയായത് ഏതു തിയ്യതിക്കാണോ അന്നു മുതല്‍ക്കാണ് വര്‍ഷം കണക്കാകേണ്ടത്. പിന്നെ ഒരു വര്‍ഷം മുഴുവന്‍ ആ തുക തന്റെ ഉടമസ്ഥതയില്‍ കുറയാതെ സ്ഥിതി ചെയ്യുകയും വോണം. ഇടക്കെപ്പോഴെങ്കിലും അതില്‍ നിന്നും കുറഞ്ഞു പോകുന്ന പക്ഷം പിന്നീട് ആ ുക തികയുന്നത് എപ്പോഴാണോ അപ്പോള്‍ മുതല്‍ ഒരു പുതിയ വര്‍ഷം ആരഭിച്ചതായി കണക്കാകേണ്ടതാണ്. ഈ വിഷയകമായി ഇമാം നവവി പറയുന്നത് കാണുക: നമ്മുടെയു ഇമാം മാലിക്കിന്റെയും ഇമാം അഹമദിന്റെയും ഭൂരിപക്ഷത്തിന്റെയും അഭിപ്രായത്തില്‍ സ്വര്‍ണം, വെളളി, കാലികള്‍ തുടങ്ങി വസതുവില്‍ തന്നെ സകാത്ത് ബാധകമായതും വര്‍ഷം തികയണെമെന്നു നിബന്ധനയുളളതുയായ ധനത്തിന് നിര്‍ബന്ധമാവണമെങ്കില്‍ പ്രസ്തുത ധനം നിശ്ചിത തുകയില്‍ കുറയാത്തവിധം ഒരു വര്‍ഷം മുഴുവന്‍ ഉടമസ്തന്റെ കൈവശം നിലകൊളേളണ്ടതാണ്. വര്‍ഷത്തില്‍ ഏതെങ്കിലുംമൊരു നിമിഷമെങ്കിലും ആ തുകയില്‍നിന്നും കുറയുന്ന പക്ഷം ആ വഷം ഇതോടെ അവസാനിക്കുന്നതാണ്. പിന്നീട് നിക്ഷിത തുക തികയുന്ന സമയം മുതല്‍ പുതിയ വര്‍ഷം വീണ്ടും ആരഭിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇമാ അബൂഹനീഫയുടെ അഭിപ്രായത്തില്‍, വര്‍ഷത്തില്‍ ആദ്യത്തിലും അവസാനത്തിലും മാത്രം നിശ്ചിത തുക തികഞ്ഞാല്‍ സകാത്ത് ബാധകമാകുന്നതാണ്. ഇടക്കു വച്ച് നിശ്ചിത തുകയില്‍ കുറഞ്ഞാലും വിരോധമില്ല. ഉദാഹരണത്തിന് ഒരാളുടെ പക്കല്‍ വര്‍ഷാരഭത്തില്‍ 200 ദിര്‍ഹമോ(52.5 ക. തൂക്കം വരുന്ന വെളളി) 40 ആടോ ഉണ്ടായിരുന്നു. വര്‍ഷം തികയുന്നതിനു മുമ്പായി ഒരു ദിര്‍ഹം ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു പോയി, അല്ലെങ്കില്‍ ഒരാടൊഴിച്ച് മറ്റെല്ലാം നശടെപ്പെട്ടു. പിന്നീട് കൊല്ലവസാനത്തില്‍ 200 ദിര്‍ഹമോ, അല്ലെങ്കില്‍ നാപ്പത് ആടോ വീണ്ടും തന്റെ ഉടമസ്ഥതയില്‍ തികയുകയാണെങ്കില്‍ അവക്കെല്ലാം ഒന്നായി സകാത്ത് നല്‍കണം. എന്നാല്‍ വര്‍ഷം മുഴുവന്‍ നിശ്ചിത തുക ഉടെമയിലുണ്ടായിരിക്കണമെന്ന ഈ ഉപാധി ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ബാധകമല്ല. കാരണം, അവക്കു വിളവെടുപ്പു ദിവസം തന്നെ സകാത്താ നല്‍കണമെന്നാണ് ഖുര്‍ആന്‍ കല്പിക്കുന്നത്. وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ (വിളവെടുപ്പിന്റെ അവസരത്തില്‍ തന്നെ അവയിലുളള കടപ്പാട് നല്കുക.) അന്‍ആം 141 കടബാധിതനായ സ്വത്തുടമ ഒരാളുടെ കൈവശം സകാത്ത് ബാധകമായ ധനമുളളതോടെപ്പം അയാള്‍ കടബാധിതനാണെങ്കില്‍ കടം വീട്ടാനുളളത് നീക്കിവച്ചതിനു ശേഷം ബാക്കിയുളളത് സകാത്ത് നിര്‍ബന്ധമാവാന്‍ ആവശ്യമായ തുകയുണ്ടെങ്കി മാത്രം സകാത്ത് കൊടുത്താല്‍ മതി. ആ തുകയില്ലെങ്കില്‍ സകാത്ത് കൊടുക്കേണ്ടതുമില്ല. ഈ പരിത:സ്ഥിതിയില്‍ അയാള്‍ ദരിദ്രനാണെന്നതാണ് ഇതിനു കാരണം. റസൂല്‍(സ)തിരുമേനി പറഞ്ഞു: (ഐശര്യത്തോടുകൂടിയല്ലാതെ സകാത്തില്ല.) സകാത്ത് നിര്‍ബന്ധമായ നിലയില്‍ മരിച്ചാല്‍ സകാത്ത് നിര്‍ബന്ധമായ നിലയില്‍ ഒരാള്‍ മരിക്കുന്നപക്ഷം അയാളുടെ ധനത്തില്‍ നിന്ന് അതു നല്‍കേണ്ടത് നിര്‍ബന്ധമാണ്. കടം, വസിയ്യത്ത്, അനന്തരവകാശം, എന്നിവയെക്കാളെല്ലാം സകാത്തിനു മുന്‍കണന നല്‍കപ്പെടുകയും വേണം. എന്തുകൊണ്ടെന്നാല്‍ അനന്തരവകാശത്തെ പറ്റി അല്ലാഹു പറയുന്നത് ഇപ്രകാരമാണ്. مِن بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ (വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ അതും കടവും കഴിഞ്ഞതിനു ശേഷം) നിസാഅ് 12

No comments:

Post a Comment