..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

സകാത്ത് നിര്‍ബന്ധമുളള ധനങ്ങള്‍ സ്വര്‍ണവും വെളളിയും സ്വര്‍ണത്തിന്റെയും വെളളിയും സകാത്ത് സംബന്ധിച്ച് അല്ലാഹു പറയുന്നു: (സ്വര്‍ണവും വെളളിയും സഭരിച്ചുവച്ച ശേഷം അത് ദൈവമാര്‍ഗത്തില്‍ ചെലവ് ചെയ്യാത്തവരുണ്ടല്ലോ, അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കിക. അവ നരഗാഗ്നിയിലിട്ട് പഴുപ്പിച്ചതിനു ശേഷം അവരുടെ നെറ്റിയിലും പാര്‍ശ്വങ്ങളും പുറങ്ങളും അവക്കൊണ്ട് ചൂട് വെക്കപ്പെടുന്ന ദിവസം. അവരോട് പറയപ്പെടും: നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സൂക്ഷിച്ചുവെച്ച ധനമാണിത്. അതിനാല്‍ നിക്ഷേപിച്ചുവച്ചതിന്റെ രുചി ആസ്വതിച്ചു കൊളളുക. അതിനാല്‍, സ്വര്‍ണത്തിനും വെളളിക്കും സകാത്ത് നിര്‍ബന്ധമണ്. നാണയമായാലും സ്വര്‍ണക്കട്ടിയോ വെളളിക്കട്ടിയോ ആയാലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. നിര്‍ബന്ധമാകുന്ന പരിധിയും വിഹിതവും ഇരുപത് ദീനാര്‍ അഥവാ ഇരുപത് മിസ്ഖാല്‍ തികയുന്നതു വരെ സ്വര്‍ണത്തിനു സകാത്ത് ബാധകമല്ല. ഇരുപതു ദീനാര്‍ തികഞ്ഞ ശേഷം ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ അര ദീനാര്‍(നാപ്പതില്‍ ഒരമശം രണ്ടര ശതമാനം) സകാത്ത് കൊടുക്കണം.റസൂല്‍ തിരുമേനി ഇങ്ങനെ പറഞ്ഞതായി അലി റ നിവേദനം ച്ചെയ്യുന്നു: നിന്റെ പക്കല്‍ ഇരുപത് ദീനാര്‍ ഉണ്ടാകുന്നതുവരെ നിനക്കതില്‍-സ്വര്‍ണത്തില്‍- സകാത്തില്ല. എന്നാല്‍ നിന്റെ പക്കല്‍ ഇരുപതു ദീനാറുണ്ടാവുകയും അതിന് വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ അതിന് അര ദീനാര്‍ സകാത്തുണ്ട്. ഇരുപതില്‍ കൂടുതലുണ്ടെങ്കിലും ഈ തോതനുസരിച്ചു തന്നെ. വര്‍ഷം തികയാത്ത ധനത്തിന് സകാത്തില്ല.(അഹമദ്, അബൂദാവൂദ്, ബുഖാരി) വെളളിയുടെ നിശ്ചിത തുകയും അതില്‍നിന്ന് കൊടുക്കേണ്ട വിഹിതവും വെളളി ഇരുനൂറ് ദിര്‍ഹം തികയുന്നതു വരെ അതിനു സകാത്ത് ബാധകമല്ല.ഇരുന്നൂറ് ദിര്‍ഹം തികഞ്ഞാല്‍ അതിന്റെ നാപ്പതിലൊരംശം (5 ദിര്‍ഹം) സകാത്ത് കൊടുക്കണം. അതില്‍ കൂടുതലുളളത് എത്ര അധികമായാലും കുറച്ചായാലും അതിനെല്ലാം ഈ കണക്കനുസരിച്ച് സകാത്ത് നല്‍കണം.നിശ്ചിത തുക കഴിഞ്ഞാല്‍ സ്വര്‍ണവും വെളളിയും വൈകിക്കാതെ കൊടുത്തുവീട്ടണം. നബി(സ)പറഞ്ഞതായി അലി റ നിന്ന് നിവേദനം: കുതിരകളുകടെയും അടിമകളുടെയും സകാത്ത് ഞാന്‍ നിങ്ങള്‍ക്ക് വിട്ടു തന്നിരിക്കുന്നു. എന്നാല്‍ വെളളിയുടെ സകാത്ത് നിങ്ങള്‍ കൊണ്ടുവരുക. ഓരോ നാപ്പതു ദിര്‍ഹമിനും ഒരു ദിര്‍ഹം വീതം.

No comments:

Post a Comment