..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Saturday, 5 December 2015

നമസ്‌കാരത്തിന്റെ മുന്നുപാധികള്‍ നമസ്‌കാരത്തിന്റെ മുന്നുപാധികള്‍ (شُرُوط الصّلاة) നമസ്‌കരിക്കുന്ന ആള്‍ നമസ്‌കാരത്തിലേര്‍പ്പെടുംമുമ്പ് പാലിച്ചിരിക്കേ ചില കാര്യങ്ങളുണ്ട്. അവകൂടാതെ നമസ്‌കാരം സാധുവാകയില്ല. അത്തരം കാര്യങ്ങള്‍ക്ക് നമസ്‌കാരത്തിന്റെ ശര്‍ത്വുകള്‍ (മുന്നുപാധികള്‍) എന്നുപറയുന്നു. അവ താഴെ: 1. നമസ്‌കാരസമയമായെന്ന് അറിയുക. ഓരോ നമസ്‌കാരത്തിനും നിശ്ചയിച്ച സമയമായെന്ന് ബോധ്യമായ ശേഷമാണ് നമസ്‌കരിക്കേണ്ടത്. ബാങ്ക്, വിശ്വസ്തന്‍ പറഞ്ഞറിയിക്കല്‍, വ്യക്തിപരമായ അന്വേഷണം ഇവയെല്ലാം സമയം അറിയാനുള്ള മാര്‍ഗങ്ങളില്‍ ചിലതാണ്. വാച്ച് മുതലായ ഉപകരണങ്ങളും അവലംബിക്കാവുന്നതാണ്. 2. ചെറുതും വലുതുമായ അശുദ്ധിയില്‍നിന്ന് ശുദ്ധിയാവുക. (വുദു നിര്‍ബന്ധമാവുന്നതിനാണ് ചെറിയ അശുദ്ധി എന്നു പറയുന്നത്. കുളി നിര്‍ബന്ധമായാല്‍ വലിയ അശുദ്ധി എന്ന് പറയും) സൂറ: നിസാഇലെ യും മാഇദയിലെയും ആയത്തുകളാണ് തെളിവ്. يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ (المائدة: 6) (വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്‌കാരത്തിനൊരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ ഇരുകരങ്ങളും കഴുകുക. തല തടവുകയും ഞെരിയാണിവരെ കാലുകള്‍ കഴുകുകയും ചെയ്യുക.) يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا (النساء: 43) (വിശ്വസിച്ചവരേ, നിങ്ങള്‍ ലഹരി ബാധിതരായി നമസ്‌കാരത്തെ സമീപിക്കരുത് നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകുംവരെ. ജനാബത്തുകാരനെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും) നബി(സ) പറഞ്ഞതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ وَلاَ صَدَقَةٌ مِنْ غُلُولٍ (رواه الجماعة الأ البخاري) (ശുദ്ധിയില്ലാതെ നമസ്‌കാരമോ, വഞ്ചിച്ചെടുത്ത ധനം നല്‍കിയുള്ള ദാനമോ അല്ലാഹു സ്വീകരിക്കുകയില്ല.) 3. ശരീരം വസ്ത്രം, നമസകാരസ്ഥലം എന്നിവ മുമ്പ് വിവരിച്ച നജസു (മാലിന്യ)കളില്‍നിന്ന് ശുദ്ധിയായിരിക്കുക. വസ്ത്രം ശുദ്ധീകരിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു: وَثِيَابَكَ فَطَهِّرْ (നീ നിന്റെ വസ്ത്രം ശുദ്ധീകരിക്കുക.) ശരീരം ശുദ്ധീകരിക്കല്‍: നബി(സ) പറഞ്ഞതായി അനസ്(റ) ഉദ്ധരി ക്കുന്നു: تنزهوا من البول، فإن أكثر عذاب القبر منه (الدارقطني) (മൂത്രത്തില്‍നിന്ന് ശുദ്ധിയാവുക. കാരണം ഖബര്‍ശിക്ഷ പ്രധാനമായും അത് കാരണമായാണ്.) സ്ഥലം ശുദ്ധിയാക്കല്‍: അബൂഹുറൈറ(റ) പറയുന്നു: قام أعرابي فبال في المسجد فقام إليه الناس ليقعوا به ، فقال النبي صلى الله عليه وسلم : دعوه وأريقوا على بوله سجلا من ماء أو ذنوبا من ماء ، فإنما بعثتم ميسرين ولم تبعثوا معسرين (رواه الجماعة) (ഒരു ഗ്രാമീണന്‍ പള്ളിയില്‍നിന്ന് മൂത്രമൊഴിച്ചു. ജനങ്ങള്‍ അയാളെ മര്‍ദ്ദിക്കാന്‍ ഉദ്യമിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: അയാളെ വി ട്ടേക്കുക. ഒരുതൊട്ടി വെള്ളം അയാള്‍ മൂത്രിച്ചതില്‍ ഒഴിക്കുക. സൗകര്യം ചെയ്യുന്നവരായാണ്, പ്രയാസമുണ്ടാക്കുന്നവരായല്ല നിങ്ങള്‍ നിയുക്തരായിരിക്കുന്നത്.) 4. നഗ്നത മറക്കല്‍ (سَتْرُ العورة) ഖുര്‍ആന്‍ പറയുന്നു: يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ (الأعراف: 31) (ആദം സന്തതികളേ, ആരാധനാ വേളകളില്‍ നിങ്ങള്‍ അലങ്കാരം അണിയുവിന്‍.) ഈ ആയത്തിറങ്ങിയ പശ്ചാത്തലം വിവരിച്ചുകൊണ്ട് വസ് ത്രത്തെ സംബന്ധിച്ചാണ് 'അലങ്കാരം' എന്നു പ്രയോഗിച്ചിട്ടുള്ളതെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സലമതുബ്‌നുല്‍ അക്‌വഅ്(റ) പറയുന്നു: قلت يا رسول الله , أفأصلي في القميص ؟ قال : نعم , زرره ولو بشوكة (رواه البخاري في تاريخه وغيره) (ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഒറ്റ കുപ്പായമണിഞ്ഞ് നമസ്‌കരിക്കാമോ? നബി(സ) പറഞ്ഞു: അതേ, ഒരു മുള്ളെങ്കിലുമെടുത്ത് അതിന് കുടുക്കിടുക കൂടി ചെയ്യണം.) പുരുഷന്റെ നഗ്നത: (عَورة الرجُل) പുരുഷന്‍ അവന്റെ കാല്‍മുട്ടും പൊക്കിളുമടക്കം അവയ്ക്കിടയ്ക്കുള്ള ഭാഗം മുഴുവന്‍ മറയ്ക്കണം. ജുര്‍ഹുദ് (റ) പറയുന്നു: مرَّ رسول الله صلى الله عليه و سلم وعلي بردة وقد انكشفت فخذي قال غٌطَّ فإن الفخذ عورة (مالك، أحمد، أبوداود، الترمذي) (റസുല്‍(സ) നടന്നു പോവുകയാണ്. ഞാന്‍ ഒരു പുതപ്പ് അണിഞ്ഞിട്ടുണ്ട്, എന്റെ തുട വെളിപ്പെട്ടിരിക്കുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: തുട മറയ്ക്കുക. തുട നഗ്നതയാണ്.) സ്ത്രീ: സ്ത്രീയുടെ ഔറത്ത് അവളുടെ മുഖവും കൈപ്പടവും ഒഴിച്ചുള്ള ശരീരം മുഴുവനുമാണ്. അതിനാല്‍ അവള്‍ മുഖവും കൈപ്പടവും ഒഴിച്ചുള്ള ശരീരഭാഗം മുഴുവന്‍ മറയ്ക്കണം. ഖുര്‍ആന്‍ പറയുന്നു: وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا (النور: 31) (അവര്‍ തങ്ങളുടെ സൗന്ദര്യം, അതില്‍നിന്നു പ്രകടമായതൊഴിച്ചുള്ളത് വെളിവാക്കരുത്.) നബി(സ) പറഞ്ഞതായി ആയിശ(റ) ഉദ്ധരിക്കുന്നു: لا يَقْبَلُ اللَّهُ صَلاةَ حَائِضٍ إِلاَّ بِخِمَارٍ (رواه الخمسة الا النسائي) (ആര്‍ത്തവപ്രായമെത്തിയവളുടെ നമസ്‌കാരം മുഖമക്കനയില്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല.) നബി(സ) പറഞ്ഞതായി ഉമ്മുസലമ (റ) ഉദ്ധരിക്കുന്നു: إذا كان الدرع سابغا يغطي ظهور قدميها (أبوداود) (കുപ്പായം അവളുടെ കാല്‍പാദങ്ങളുടെ പുറം മൂടാന്‍ പാകത്തില്‍ വലുതാണെങ്കില്‍ അവള്‍ക്ക് അത് ധരിച്ച് നമസ്‌കരിക്കാം.) മറക്കേണ്ട ഭാഗം മറയ്ക്കാന്‍ പോന്ന ഒറ്റ വസ്ത്രമേ നിര്‍ബന്ധമുള്ളൂ. അത് ശരീരത്തിന്റെ നിറവും വടിവും നിഴലിച്ചുകാണുന്ന വിധത്തിലുള്ളതാ വരുത്. അത്തരം വസ്ത്രങ്ങളണിഞ്ഞ് നമസ്‌കരിച്ചാല്‍ നമസ്‌കാരം സാധു വാകയില്ല. പിരടി പുരുഷന്റെ ഔറത്ത് അല്ലെങ്കിലും നമസ്‌കാരവേളയില്‍ പിരടിയും മറയ്ക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചിട്ടുണ്ട്. നബി(സ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: أن من صلى وليس على عاتقيه شيء بطلت صلاته (متفق عليه) (നിങ്ങള്‍ ആരും തന്നെ പിരടിയില്‍ ഒന്നുമില്ലാതെ ഒറ്റ വസ്ത്രം മാത്രമ ണിഞ്ഞ് നമസ്‌കരിക്കരുത്). അരയ്ക്കുതാഴെ മറയ്ക്കുന്ന തുണി, പാന്റ്‌സ് എന്നിവക്കു പുറമെ, കുപ്പായം, കോട്ട്, തലപ്പാവ്, തൊപ്പി ഇങ്ങനെ ഓരോ പ്രദേശത്തും വസ്ത്രധാരണത്തില്‍ അന്തസ്സായി ഗണിക്കുന്നവ അണിയുന്നത് കൂടതല്‍ നല്ലതാണ്. കുപ്പായമണിയുക, തലപ്പാവ് ധരിക്കുക എന്നിവ നിര്‍ബന്ധമല്ല, സുന്നത്താണ്. നബി(സ) തലതുറന്നിട്ടും തല മറച്ചുമൊക്കെ നമസ്‌കരിച്ചതായി ഹദീഥുകളില്‍ നിന്ന് ഗ്രഹിക്കാം. 5. ഖിബ്ലക്കു നേരെ തിരിയുക (استقبال القبلة) മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സ്ഥിതിചെയ്യുന്ന 'കഅ്ബ'യാണ് ഖിബ്‌ല (അഭിമുഖ കേന്ദ്രം). നമസ്‌കാരത്തില്‍ ലോകത്തിന്റെ ഏതു ഭാഗ ത്തുനിന്നും ഖിബ്ലയുടെ നേരെ തിരിയുക നമസ്‌കാരത്തിന്റെ ശര്‍ത്വാണ്. ഖുര്‍ആന്‍ പറയുന്നു: فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ (البقرة: 144) (മസ്ജിദുല്‍ ഹറാമിന്റെ ഭാഗത്തേക്ക് നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേരെ നിങ്ങളുടെ മുഖം തിരിക്കുക.) കഅ്ബയെ നേരില്‍ കാണാന്‍ കഴിയുന്നിടത്ത് നമസ്‌കരിക്കുന്നവര്‍ അതിന്റെ നേരെ തിരിഞ്ഞുനില്‍ക്കല്‍ നിര്‍ബന്ധമത്രെ. കഅ്ബ നേരില്‍ കാണാന്‍ കഴിയാത്തവിധം ദൂരെയുള്ളവര്‍ക്കാവട്ടെ അതിന്റെ ഭാഗത്തേക്ക് തിരിയലാണ് നിര്‍ബന്ധം. യാത്രയിലോ മറ്റോ നമസ്‌കരിക്കാനൊരുങ്ങുമ്പോള്‍ ഖിബ്‌ല ഏതെന്നറിയില്ലെങ്കില്‍ അതുസംബന്ധിച്ച് അറിയുന്ന ആളുകളോട് ചോദിക്കല്‍ നിര്‍ബന്ധമാണ്. അതിന് സാധ്യമല്ലെങ്കില്‍ ആകാശത്തെ വെളിച്ചം, ഭൂമിയിലെ നിഴല്‍, രാത്രിയാണെങ്കില്‍ നക്ഷത്രങ്ങള്‍ എന്നിവ നോക്കി ഖിബ്ലയുടെ ഭാഗം സ്വയം കണ്ടുപിടിക്കാന്‍ ശ്രമിക്കണം. അങ്ങനെ സ്വയം ശ്രമം നടത്തി ബോധ്യം വന്ന ഭാഗത്തേക്കാണ് അയാള്‍ തിരിയേത്. എന്നാല്‍ താന്‍ നടത്തിയ ശ്രമം മുഖേന മനസ്സിലായത് തെറ്റായിരുന്നു എന്ന് ബോധ്യമായാല്‍ നമസ്‌കാരമധ്യേ ആണെങ്കില്‍ പോലും, ശരി എന്ന് ബോധ്യം വന്ന ഭാഗത്തേക്കാണ് പിന്നെ അയാള്‍ തിരിയേത്. മുമ്പ് നമസ്‌കരിച്ചത് വീണ്ടും നമസ്‌കരിക്കേതില്ല. ദിശ ഉറപ്പില്ലാത്തപക്ഷം ഓരോ നമസ്‌കാര ത്തിനും മുമ്പായി ഇങ്ങനെ ഖിബ്ലയുടെ ദിശ കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ഖിബ്‌ലയെ അഭിമുഖീകരിക്കല്‍ നിര്‍ബന്ധമില്ലാത്ത ചില ചില സന്ദര്‍ഭങ്ങളുണ്ട്‌ അവ താഴെ: 1. യാത്രയില്‍ സുന്നത്ത് നമസ്‌കരിക്കാന്‍: യാത്രാവേളയില്‍ വാഹന ത്തിലിരുന്ന് സുന്നത്ത് നമസ്‌കരിക്കുമ്പോള്‍ ഖിബ്ലയെ അഭിമുഖീകരിക്കല്‍ നിര്‍ബന്ധമില്ല. വാഹനം തിരിയുന്ന ഏതു ഭാഗത്തേക്കും തിരിഞ്ഞ് സുന്നത്ത് നമസ്‌കരിക്കാം. യാത്രയിലെ ഫര്‍ദ് നമസ്‌കാരത്തില്‍ ഖിബ്ലയെ അഭിമുഖീകരിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ തന്നെ നമസ്‌കരിക്കണം. എന്നാല്‍ ബസ്, വിമാനം തുടങ്ങിയ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഖിബ്ലയെ അഭിമുഖീകരിക്കാന്‍ സാധ്യമല്ലാതെ വരികയും സൗകര്യം ലഭിക്കുംമുമ്പ് നമസ്‌കാര സമയം കഴിയുമെന്ന് ബോധ്യമാവുകയും ചെയ്താല്‍ ഫര്‍ദ് നമസ്‌കാരത്തിലും ഇതു അനുവദനീയമാണ്. 2. ഖിബ്ലയെ അഭിമുഖീകരിക്കാനാവാത്തവിധം രോഗം കലശലാവുകയോ, ഭീതിതനാവുകയോ, ബന്ധനത്തിലാവുകയോ ചെയ്താലും ഖിബ്ലയെ അഭിമുഖീകരിക്കല്‍ നിര്‍ബന്ധമില്ല. അത്തരം ഘട്ടങ്ങളില്‍ സാധ്യമായ ഏതു ഭാഗത്തേക്കു തിരിഞ്ഞും നമസ്‌കരിക്കാം. ഖുര്‍ആന്‍ പറയുന്നു: فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا (البقرة : 239) (നിങ്ങള്‍ ഭയപ്പെട്ടാല്‍ കാല്‍നടയായും വാഹനപ്പുറത്തിരുന്നും നമസ്‌കരിക്കുക) وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ (البقرة: 115) (കിഴക്കും പടിഞ്ഞാറും അല്ലാഹു വിന്റേതാണ് . നിങ്ങള്‍ എവിടേക്ക് തിരിഞ്ഞാലും അല്ലാഹുവിന്റെ മുഖം അവിടെയുണ്ട്.

No comments:

Post a Comment