Tuesday, 19 June 2012
ഗുജറാത്തില്‍ 16,000 മുസ്‌ലിങ്ങള്‍ ഇപ്പോഴും അഭയാര്‍ഥികള്‍
അഹ്മദാബാദ്: 2002-ലെ ഗുജറാത്ത് വംശഹത്യക്കിടെ അഭയാര്‍ഥികളാക്കപ്പെട്ട രണ്ട് ലക്ഷം മുസ്‌ലിംകളില്‍ 16,000 ലധികം ഇപ്പോഴും അഭ്യാര്‍ഥികളായി കഴിയുന്നു. ഗുജറാത്തിലെ സര്‍ക്കാരേതര സംഘടനയായ ജന്‍വികാസ് ആണ് 10 വര്‍ഷമായി ഗുജറാത്തിലെ താല്‍ക്കാലിക അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന മുസ്‌ലിങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വൈദ്യുതി, ഓവുചാലുകള്‍, എന്നിവയില്ലാതെ തികച്ചും അനോഗ്യകരമായ അന്തരീക്ഷത്തിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നത്. മെല്ലെപ്പോക്കുനയമോ തികഞ്ഞ അവഗണനയോ ആണ് സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ സ്വീകരിക്കുന്നത്.
ചവറ്റു കൂനകള്‍ക്കരികില്‍ പത്ത് വര്‍ഷം ജീവിച്ചു കഴിച്ചു കൂട്ടേണ്ടി വന്ന വംശഹത്യയുടെ ഇരകള്‍ 'ജന്‍വികാസു'മായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. 'ജന്‍വികാസ്' സംഘടിപ്പിച്ച ഇന്‍സാഫി ദഗര്‍പര്‍ എന്ന പിരപാടിയിലാണ് ഇരകള്‍ തങ്ങളുടെ ദയനീയ സ്ഥിതി വിവരിച്ചത്. തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് അഭയാര്‍ഥികളിലൊരാളായ ഷാമാബാനു അന്‍സാരി പറഞ്ഞു. നിറഞ്ഞൊഴുകുന്ന ഓവുചാലുകളിലെ മലിനജലം തങ്ങളിലെ കോളനികളിലേക്കാണെത്തുന്നത്. കവിഞ്ഞൊഴുകുന്ന ഓവുചാല്‍ ഒരു കുട്ടിയുടെ ജീവനെടുക്കുക പോലും ചെയ്തു. പകര്‍ച്ച വ്യാധികളും മറ്റു രോഗങ്ങളും വ്യാപകമാണ്.
സംസ്ഥാനത്തു കലാപ ബാധിതരായ ആരുമില്ലെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണുതുറക്കേണ്ട സമയമാണിതെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സെക്രട്ടറി രോഹിത് പ്രജാപതി പറഞ്ഞു. ജീവനു ഭീഷണിയുള്ളതു കൊണ്ടാണ് അഭയാര്‍ഥി കോളനികളില്‍ വസിക്കുന്ന മുസ്‌ലിംകള്‍ തങ്ങളുടെ സ്വന്തം പ്രദേശത്തേക്ക് മടങ്ങിപ്പോവാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുവ്‌മെന്റ് ഫോര്‍ സെക്യുലര്‍ ഡെമോക്രസിയുടെ പ്രകാശ് ഷാ, ജന്‍വികാസ് സി.ഇ.ഒ വിജയ് പാര്‍മര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. 2002-ലെ കലാപത്തില്‍ അഭയാര്‍ഥികളാക്കപ്പെട്ട ആയിരക്കണക്കിനാളുകളില്‍ ഇനിയും സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോവാന്‍ കഴിയാത്തവര്‍ എന്‍.ജി.ഒകളും മുസ്‌ലിം ജീവകാരുണ്യ സംഘടനകളും നിര്‍മ്മിച്ചു നല്‍കിയ താല്‍കാലിക കേന്ദ്രങ്ങളിലാണ് കഴിഞ്ഞു കൂടുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment