..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 17 June 2012

വലിയ അശുദ്ധിയോടെ മരണപ്പെട്ടാല്‍ എത്ര പ്രാവശ്യം കുളിപ്പിക്കണം? വലിയ അശുദ്ധിക്കാരിയായിരിക്കെ മരണപ്പെട്ട സ്ത്രീയെ രണ്ടു പ്രാവശ്യം കുളിപ്പിക്കേണ്ടതുണ്േടാ? ans-വലിയ അശുദ്ധിക്കാരനായിരിക്കെ മരണപ്പെടുന്ന പുരുഷനെയും ആര്‍ത്തവ/പ്രസവരക്തത്തിന്റെ വേളയില്‍ മരണപ്പെടുന്ന സ്ത്രീയെയും ഒരു പ്രാവശ്യം കുളിപ്പിച്ചാല്‍ മതിയാകും എന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ ഹസന്‍ ബസ്വരി(റ) ഇതിനോട് വിയോജിക്കുന്നു. അശുദ്ധി നീക്കം ചെയ്യുന്നതിനും മയ്യിത്ത് കുളിപ്പിക്കലിനുമായി രണ്ടു പ്രാവശ്യം കുളിപ്പിക്കേണ്ടതാണ് എന്നദ്ദേഹം പറയുന്നു. എന്നാല്‍ ഭൂരിപക്ഷാഭിപ്രായമാണ് കൂടുതല്‍ പ്രബലമായി തോന്നുന്നത്. ആ രീതിയാണ് പൊതുവെ തുടര്‍ന്നുവരുന്നതും. ഇബ്നു ഖുദാമ മുഗ്നിയില്‍ പറയുന്നു: "ആര്‍ത്തവകാരിയോ ജനാബത്തുകാരനോ മരണപ്പെട്ടാല്‍ മറ്റുള്ളവരെപ്പോലെതന്നെയാണ് കുളിപ്പിക്കേണ്ടത്''. ഇബ്നു മുന്‍ദിര്‍ പറയുന്നു: "പല നാടുകളിലെയും പണ്ഡിതന്മാരില്‍നിന്ന് നാം മനസ്സിലാക്കിയിട്ടുള്ളത് പ്രസ്തുത അഭിപ്രായം തന്നെയാണ്.'' ഒരു കുളി മതിയാകും എന്നതിന്റെ ന്യായമിതത്രെ: ഒരാള്‍ മരണപ്പെടുന്നതോടെ തക്ലീഫി(നിയമബാധ്യത)ല്‍നിന്ന് മുക്തനായിത്തീരുന്നു. മരണപ്പെടുമ്പോള്‍ ആര്‍ത്തവകാരിയോ ജനാബത്തുകാരനോ ആയിരുന്നു എന്നത് പിന്നീട് പരിഗണനീയമല്ല. എന്നാല്‍ മയ്യിത്ത് കുളിപ്പിക്കല്‍ ഒരു മതാചാരം (തഅബ്ബുദ്) എന്ന നിലക്കാണ് നിര്‍വഹിക്കപ്പെടുന്നത്. പൂര്‍ണ വൃത്തിയോടെയും വെടിപ്പോടെയും പരേതനെ ഇഹലോകത്തുനിന്ന് യാത്രയാക്കുക എന്നതും ഈ കുളിപ്പിക്കലിന്റെ ഉദ്ദേശ്യമാണ്. ഇതിനെല്ലാം ഒരു കുളിതന്നെ മതിയാവുന്നതാണ്. അശുദ്ധിയുടെയോ ആര്‍ത്തവത്തിന്റെയോ ഒന്നിലധികം സന്ദര്‍ഭങ്ങളൊരുമിച്ചു കൂടിയാല്‍ ഒരു കുളി തന്നെ മതിയാകുമല്ലോ.

No comments:

Post a Comment