Sunday, 17 June 2012
ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ മുസ്ലിം സംഘടനകള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു?
'ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക വ്യവസ്ഥ' എന്നതാണല്ലോ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവ ദൈവിക നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വര്‍ത്തിക്കുമ്പോള്‍ മനുഷ്യന് ഈ ലോകത്ത് ക്ഷേമവും മരണാനന്തര ജീവിതത്തില്‍ മോക്ഷവും കിട്ടുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഈ ആശയം പറയാനും പ്രചരിപ്പിക്കാനും ഭരണഘടനാപരമായ അവകാശം രാജ്യത്ത് എല്ലാവര്‍ക്കുമുണ്ട്. അതേപോലെ വിമര്‍ശിക്കാനും അവകാശമുണ്ട്. അതിനാല്‍ മനുഷ്യ നിര്‍മിത വ്യവസ്ഥിതിയുടെ ആള്‍ക്കാരും മതനിഷേധികളും അന്യമത വിദ്വേഷികളും ജമാഅത്തിനെ എതിര്‍ക്കുന്നു? ഇവരുടെ എതിര്‍പ്പ് തികച്ചും സ്വാഭാവികം. എന്നാല്‍ ഈ ആദര്‍ശത്തിന്റെ അനുയായികള്‍ എന്നവകാശപ്പെടുന്ന മുസ്ലിം മത, രാഷ്ട്രീയ സംഘടനകളും വ്യക്തികളും എന്തുകൊണ്ട് ജമാഅത്തിനെ എതിര്‍ക്കുന്നു. അമുസ്ലിം ബുദ്ധിജീവികള്‍ ഈ വ്യവസ്ഥിതിയെ, പ്രത്യേകിച്ച് ഇതിന്റെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ പറ്റി പഠിച്ച് വളരെ ഗൌരവപൂര്‍വം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. അറിഞ്ഞേടത്തോളം യാതൊരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാത്ത ഈ സംഘടനയെ മറ്റു മുസ്ലിം സംഘടനകള്‍ തീവ്രവാദികള്‍ എന്നു വിളിച്ചാക്ഷേപിക്കുന്നു. ജമാഅത്തെ ഇസ്ലാമി ദൈവികമെന്നുപറയുന്ന ഒരു ആശയത്തെയാണ് ഇവര്‍ തീവ്രവാദമെന്നും ഭീകരവാദമെന്നും വിളിക്കുന്നതെന്നോര്‍ക്കണം! സ്വന്തം വിശ്വാസി സമൂഹത്തിന് മനസ്സിലാകാത്ത ഈ വ്യവസ്ഥിതി എങ്ങനെ മനുഷ്യ സമൂഹത്തിന് പ്രായോഗികമാകും? ഇവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍, ദൈവിക വ്യവസ്ഥിതിയെ മനസ്സിലാക്കാന്‍ പ്രാപ്തിയില്ലാത്ത, സ്വന്തം വിശ്വാസ പ്രമാണത്തിന്റെ പ്രത്യയശാസ്ത്ര പരിപ്രേക്ഷ്യത്തെ മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഒരു സമുദായമാണ് മുസ്ലിംകള്‍ എന്ന് സമ്മതിക്കുമോ? മനസ്സിലാക്കിയ ശേഷമാണ് ദൈവിക വ്യവസ്ഥിതിയെ തള്ളിപ്പറയുന്നതെങ്കില്‍ മതപരിത്യാഗികളുടെ ഗണത്തില്‍ ഇവര്‍ വരില്ലേ?
=#= കെ.പി ശ്രീകുമാര്‍ ശാസ്തമംഗലം
തിരുവനന്തപുരം
ans:-ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ദീന്‍ എന്നത് ജമാഅത്തെ ഇസ്ലാമിയുടെ പരമ ലക്ഷ്യമല്ല, മുദ്രാവാക്യമാണ്. ദീനിന്റെ സംസ്ഥാപനം വഴി പാരത്രിക വിജയമാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. പ്രപഞ്ചവും അതിലെ സമസ്ത ചലനങ്ങളും ദൈവേഛക്ക് വിധേയമാണെങ്കില്‍ മനുഷ്യരുടെ സാമൂഹിക ജീവിതം മാത്രം അപര്യാപ്തവും അപൂര്‍ണവും അനീതിപരവുമായ മനുഷ്യ നിര്‍മിത നിയമങ്ങള്‍ക്ക് വിധേയമാവുന്നതിലെ വൈരുധ്യവും അയുക്തികതയുമാണ് ജമാഅത്ത് ചൂണ്ടിക്കാട്ടുന്നത്. അല്ലെങ്കില്‍ പിന്നെ ദൈവത്തിന് സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഇല്ലെന്നോ ഉണ്ടെങ്കില്‍ തന്നെ അവ അപ്രായോഗികവും കാലഹരണപ്പെട്ടതുമാണെന്നോ വാദിക്കണം. ഭൌതികവാദികള്‍ വാദിക്കുന്നതും അതാണ്. പക്ഷേ, ചോദ്യകര്‍ത്താവ് വ്യക്തമാക്കിയത് പോലെ നിഷ്പക്ഷമതികളും സത്യാന്വേഷികളുമായ ഒട്ടേറെ അമുസ്ലിംകള്‍ ദൈവിക ജീവിതവ്യവസ്ഥയെപ്പറ്റി പഠിക്കുകയും അതില്‍ ആകൃഷ്ടരാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു വിഭാഗം മുസ്ലിം സംഘടനകളും വ്യക്തികളും അതിനെ എതിര്‍ക്കുന്നതെന്തുകൊണ്ട് എന്നതാണ് പലരെയും കുഴക്കുന്ന ചോദ്യം.
ആലോചിച്ചാല്‍ ഉത്തരമില്ലാത്ത സമസ്യയൊന്നുമല്ല ഈ ചോദ്യം. നിലവിലെ മുസ്ലിം സമൂഹത്തിന്റെ ചേരുവകള്‍ നാനാ ജാതി, വംശീയ, സാമുദായിക ശക്തികളാണ്. ശവകുടീരങ്ങളെ പൂജിക്കുന്നവര്‍, ബഹുദൈവത്വം കലര്‍ന്ന ഏകദൈവവാദികള്‍, കടുത്ത അന്ധവിശ്വാസികള്‍, സൂഫികള്‍, ത്വരീഖത്തുകാര്‍, ഇതിനെല്ലാമെതിരെ യുദ്ധം പ്രഖ്യാപിച്ച, എന്നാല്‍ അക്ഷരപൂജകരായ സലഫികള്‍, മതം വേറെ രാഷ്ട്രീയം വേറെ എന്ന് തീരുമാനിച്ച മതേതരവാദികള്‍, തത്ത്വത്തില്‍ ഇസ്ലാമിനെ സമ്പൂര്‍ണ വ്യവസ്ഥയായി അംഗീകരിച്ച ശേഷം ഭൌതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇസ്ലാമിനു കടകവിരുദ്ധമായ പ്രസ്ഥാനങ്ങളില്‍ പോലും അണിനിരന്നവര്‍, ഇസ്ലാമില്‍ ജാതീയത ഇല്ലെന്ന് സമ്മതിച്ചുകൊണ്ടുതന്നെ വംശീയ മാഹാത്മ്യം കൊണ്ടുനടക്കുന്നവര്‍- ഇവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് മുസ്ലിം സമൂഹം. അവരെ അപ്പാടെ പ്രതിനിധീകരിക്കുന്നവയാണ് മത സംഘടനകളും മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളും. ഇസ്ലാമിനെ സമ്പൂര്‍ണമായി സ്വീകരിക്കണമെന്നും അതുപ്രകാരം ജീവിക്കണമെന്നും ആഹ്വാനം ചെയ്താല്‍ സ്വാഭാവികമായും അവര്‍ക്കത് എളുപ്പത്തില്‍ ദഹിക്കില്ല. എന്നാല്‍ തങ്ങള്‍ കൊണ്ടുനടക്കുന്ന ഇസ്ലാം അപൂര്‍ണമാണെന്നോ ഇസ്ലാമുമായുള്ള ബന്ധം വികലമാണെന്നോ സമ്മതിക്കാനും അവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ഇസ്ലാമിനെ സമ്പൂര്‍ണമായും സമഗ്രമായും അവതരിപ്പിക്കാനും സംസ്ഥാപിക്കാനും യത്നിക്കുന്ന പ്രസ്ഥാനത്തെ അവര്‍ എതിര്‍ക്കുന്നു, അതിന്റെ നേരെ കല്ലെറിയുന്നു, ഇസ്ലാമിന്റെ ശത്രുക്കളെ കൂട്ടുപിടിച്ചു പോലും തകര്‍ക്കാന്‍ ശ്രമിക്കുന്നു. മഹാനായ മുഹമ്മദ് നബി(സ) തന്റെ ദൌത്യം ആരംഭിച്ചത് ഒരു സംഘടിത മതത്തിലും വിശ്വസിച്ചിട്ടില്ലാത്ത വിഗ്രഹാരാധകരിലായിരുന്നു. അന്നും പ്രവാചകന്മാര്‍ പരിചയപ്പെടുത്തിയ മതത്തിന്റെ യഥാര്‍ഥ അവകാശികളെന്ന് വാദിച്ച ജൂതരും ക്രൈസ്തവരുമുണ്ടായിരിക്കെയായിരുന്നു പാരമ്പര്യ 'മുസ്ലിം'കളെ വിട്ട് തീര്‍ത്തും അവിശ്വാസികളായ ജനസമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ നബി(സ) തയാറായത്. അദ്ദേഹത്തിന്റെ ശുഭപ്രതീക്ഷ അസ്ഥാനത്തായില്ല. അവിശ്വസനീയമായ കാലയളവില്‍ അവര്‍ സത്യദീനിന്റെ കാവല്‍ഭടന്മാരും പ്രചാരകരും പ്രയോക്താക്കളുമായി മാറി. യഹൂദികളിലും ക്രിസ്ത്യാനികളിലും വളരെ ചെറിയ ഒരു ന്യൂനപക്ഷമേ, അവരുടെ വേദഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രവാചകനായിട്ടുപോലും നബിയെ പിന്തുടര്‍ന്നുള്ളൂ. അതിനാല്‍, സാമ്പ്രദായിക മുസ്ലിം സമുദായം ഇസ്ലാമിക പ്രസ്ഥാനത്തെയും ഇസ്ലാമിക പ്രത്യയശാസ്ത്രത്തെയും അംഗീകരിക്കാതിരിക്കെ,
Subscribe to:
Post Comments (Atom)
No comments:
Post a Comment